Kerala PSC Geography Questions and Answers

0
4705
Geography GK

Kerala PSC Geography Questions and Answers

 

  •  ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്
    ബ്രഹ്മപുത്ര
  • അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്
    ബറിംഗ് കടലിടുക്ക്
  •  അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്
    ട്രോപോസ്ഫിയർ
  • നാഥുല ചുരം ഏത് സംസ്ഥാനത്താണ്
    സിക്കിം
  •  ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്
    കാർട്ടൊഗ്രാഫി
  • ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്
    ഇന്തോനേഷ്യ
  • ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത്
    മഡഗാസ്കർ
  • ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
    പെരിയാർ
  • കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
    പെരമ്പാടി ചുരം
  •  ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്
    ലഡാക്ക്
  •  ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
    ഗോമതി നദി
  • നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
    ഗോദാവരി
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്
    ദക്ഷിണ ഗംഗോത്രി
  •  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്
    ചെന്നൈ
  • തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
    കാവേരി നദി
  • തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
    കാവേരി നദി
  • മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്
    പശ്ചിമ ബംഗാൾ
  • അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
    ലൂണി
  •  കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ
    ദക്ഷിണാഫ്രിക്ക
  • മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
    വൈഗ
  • ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
    നാസിക് കുന്നുകൾ
  • ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്
    ഗംഗ
  • റഷ്യയുടെ ദേശീയ നദി ഏത്
    വോൾഗ
  •  മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു
    പാകിസ്ഥാൻ
  • ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
    ജമ്മു കാശ്മീർ
  • ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
    ഇറാഖ്
  •  കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്
    പെരിയാർ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്
    ചിൽക( ഒറീസ )
  •  ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
    മഹാനദി
  •  ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്
    കൊല്ലെരു
  • പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു
    ഒറോളജി
  • കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
    മഹാരാഷ്ട്ര
  • സംഭാർ തടാകം ഏത് സംസ്ഥാനത്താണ്
    രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്
    ആരവല്ലി പർവതം
  • അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
    കൃഷ്ണ നദി
  •  മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു
    ഹിപ്പാലസ്
  • ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്
    2400 കി മീ
  •  അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    ഈജിപ്ത്
  •  ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്
    യാങ്ങ്റ്റിസി
  • റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    അമേരിക്ക
  •  ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്
    കാസ്പിയൻ സീ
  •  മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    തുർക്കി
  • ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    ചൈന
  • ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്
    റഷ്യ
  • എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    ഇറ്റലി
  •  ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്
    മൌണ്ട് അബു
  • കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
    ഇടുക്കി ഡാം
  • ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്
    നീലഗിരി
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്
    ഹിരാക്കുഡ്
  •  യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
    റഷ്യ