Balagangadha Thilakan

0
3474
Balagangadha Thilakan

Balagangadha Thilakan

  • 1856 ജൂലൈ 23 -ന് മഹാരാഷ്ട്രയിലെ രത്‌നഗിരി യിൽ ജനിച്ചു
  •  കേശവ ഗംഗാധര തിലകൻ എന്നായിരുന്നു യഥാർത്ഥ നാമം
  •  ‘ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്’ (Father of Indian Anarchy) എന്നറിയപ്പെടുന്നു
  •  “ലോകമാന്യ” ( “Accepted by the People” as their Leader ) എന്ന് വിളിക്കപ്പെടുന്നു
  • ബ്രിട്ടീഷുകാർ തിലകനെ വിശേഷിപ്പിച്ചത് “ഇന്ത്യൻ അശാന്തിയുടെ പിതാവ് ” (The father of Indian Unrest)
  •  സർ വാലൻന്റൈൻ കിറോൾ (Sir Valentine Chirol) തന്റെ ‘The Indian Unrest’ എന്ന പുസ്തകത്തിൽ “The Father of Unrest in India” എന്നാണ് തിലകനെ വിശേഷിപ്പിക്കുന്നത്
  • ബാലഗംഗാധര തിലകൻ “ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജാവ്” (The Uncrowned King of India) എന്നറിയപ്പെടുന്നു.
  • ബാലഗംഗാധര തിലകന്റെ പ്രസിദ്ധമായ മുദ്രാവാക്യം ആയിരുന്നു “ സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാൻ നേടുക തന്നെചെയ്യും ”(“Swaraj is my birthright and I shall have it!”)
  • അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു
  • ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി 1880-ൽ പൂനയിൽ ആരംഭിച്ച സ്കൂളാണ് ന്യൂ ഇംഗ്ളീഷ് സ്കൂൾ (New English School)
  •  1885-ൽ ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി (Deccan Education Society) സ്ഥാപിച്ചു.
  • ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകൻ.
  •  1890-ൽ INC യുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
  • കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു.
  • കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ “അവധിക്കാല വിനോദ പരിപാടി” എന്ന് കളിയാക്കി വിളിച്ചു
  • ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ 1908-ൽ അറസ്റ്റു ചെയ്ത് ബർമ(മ്യാൻമർ)യിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചു. (1908 to 1914)
  • ജയിലിൽ വച്ച് തിലകൻ എഴുതിയ കൃതിയാണ് ‘ഗീതാരഹസ്യം’ (Gita Rahasya)
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മഹാത്മാ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ച വ്യക്തിയാണ് ബാലഗംഗാധര തിലകൻ
  • 1916-ലെ ‘ലക്നൗ ഉടമ്പടി’ യുടെ ശില്പിയാണ് തിലകൻ
  •  1916-ൽ ഹോംറൂൾ മൂവ്മെന്റ് പൂനെയിൽ ആരംഭിക്കാൻ നേതൃത്വം നൽകി
  • തിലകൻ ആരംഭിച്ച രണ്ട് പത്രങ്ങളാണ് ‘കേസരി’ (മറാഠിഭാഷ), ‘മറാത്ത’ (ഇംഗ്ലീഷ് )
  •  1894-ൽ ഗണേശോത്സവവും 1895-ൽ ശിവജി ഉത്സവവും ആരംഭിച്ചു
  • മഹാരാഷ്ട്രയിൽ നികുതി നിസ്സഹരണ സമരം നടത്തിയ നേതാവായിരുന്നു തിലകൻ
  • ബാലഗംഗാധര തിലകൻ എഴുതിയ പുസ്തകങ്ങളാണ്…?

Gita Rahasya,

Arctic Home in the Vedas,

The Orion

  • 1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സ തേടി. 1920 ആഗസ്റ്റ് 1- ന് നിര്യാതനായി.

?തിലകന്റെ ജീവിതത്തെ ആസ്പദമാക്കി ഓം റോത്ത് (Om Raut) സംവിധാനം ചെയ്ത സിനിമയാണ് Lokmanya: Ek Yug Purush (2015)