JUNE 2022 MONTHLY CURRENT AFFAIRS

0
1072
GK Questions on Current Affairs

JUNE 2022

2022 ൽ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ – ജീവിതം ഒരു പെൻഡുലം

കേന്ദ്ര ജലാശക്തി മന്ത്രാലയത്തിന്ടെ മൂന്നാമത് ദേശീയ ജല പുരസ്‌കാരം 2020-ൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയത് – തിരുവനന്തപുരം

2022 മാർച്ചിൽ ദളിത് ആൺകുട്ടിയുടെ പേരിൽ തൊട്ടുകൂടായ്മയ്ക്കെതിരെ ‘വിനയ് സമരസ്യ’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം – കർണാടക

2022 മാർച്ചിൽ തീപിടുത്തമുണ്ടായ സരിസ്ക കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത് – രാജസ്ഥാൻ

2022-23 ലെ ദേശീയ തൊഴിലുറപ്പ് വേതന നിരക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം -ഹരിയാന (തുക – 331) (കേരളം – 311)

2022 മാർച്ചിൽ ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ ഭാഗമായി വിജയകരമായ ഘട്ട പരീക്ഷണം നടത്താനുപയോഗിച്ച ജലവാഹനം -മത്സ്യ 6000

 2022 ജൂണിൽ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഡയറക്ടറായി നിയമിതനായത് – ഡോ.കെ.അജിത് കുമാർ

2022 മെയിൽ സശസ്‌ത്ര സീമാ ബലിന്ടെ ഡയറക്ടർ ജനറലായി നിയമിതനായത് – എസ്.എൽ.തായോസെൻ

2022 ജൂണിൽ രണ്ട് ദിവസത്തെ ദേശീയ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് (നാഷണൽ എഡ്യൂക്കേഷൻ മിനിസ്റ്റേഴ്‌സ് കോൺഫറൻസ്) വേദിയായ സംസ്ഥാനം – ഗുജറാത്ത്

2022 മെയിൽ സിതാര -ഇ-പാകിസ്ഥാൻ അവാർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്ടെ മുൻ നായകൻ – ഡാരൻ സമി

2022 മെയിൽ നാഷണൽ സൂപ്പർ കംപ്യൂട്ടിങ് മിഷന്റെ (രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാന്ധിനഗറിലെ ഐ.ഐ.ടി.യിൽ കമ്മീഷൻ ചെയ്ത അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ – പരം അനന്ത

 2021-22 -ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് – റയൽ മാഡ്രിഡ് (ലിവർപൂളിനെ പരാജയപ്പെടുത്തി)

2022 ജൂണിൽ നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജരായി നിയമിതനായത് – ഡോ.ജി.ഗോപകുമാരൻ നായർ

 2022 മെയിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് – സുൾഫിക്കർ ഹസൻ

2022 മെയിൽ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ – ഫ്രോണ്ടിയർ (യു.എസ്) (ജപ്പാന്റെ ഫുഗാകുവിനെ മറികടന്നു).

2022 മെയിൽ മെക്സിക്കോയിലെ ഓക്‌സാക്കയിൽ വ്യാപകനാശം വിതച്ച കൊടുംകാറ്റ് – അഗത

2022 ജൂണിൽ അന്തരിച്ച പ്രശസ്ത സന്തൂർ സംഗീതജ്ഞൻ – പണ്ഡിറ്റ് ഭജൻ സോപോരി

2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ജേതാവ് – ഇഗാ സ്വിയാട്ടെക് (പോളണ്ട്)

2022 ലോക പരിസ്ഥിതി ദിനത്തിന്ടെ (ജൂൺ 5) പ്രമേയം – ഒൺലി ഒൺ എർത്ത്

കേരള നിയമസഭയിൽ അംഗമാകുന്ന 52 -ആമത്തെ വനിത – ഉമ തോമസ്

നിലവിൽ 15-ആം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം – 12

2022 ജൂണിൽ കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി അവാർഡിന് അർഹനായത് – രഘു റായ്

ഇന്ത്യൻ വ്യോമസേനയുടെ പൈതൃക കേന്ദ്രം നിലവിൽ വരുന്നത് – – ചണ്ഡീഗഡ്

2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ജേതാവ് – റാഫേൽ നദാൽ (സ്പെയിൻ)

2022 ജൂണിൽ അൽബേനിയയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് – ബജ്‌റം ബജാജ്

സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നിലവിൽ വന്നത് – പൂക്കോട് (വയനാട്)

2022 ജൂണിൽ യു.എൻ. അംഗീകരിച്ച തുർക്കിയുടെ പുതിയ പേര് – തുർക്കിയെ

നിർദിഷ്ട പ്രദേശങ്ങളിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് റെസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടി 2022 ജൂണിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി – ശ്രേഷ്ഠ പദ്ധതി

2022 ജൂണിൽ അന്തരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും, മിൽമയുടെ മുൻ ചെയർമാനുമായിരുന്ന വ്യക്തി – പ്രയാർ ഗോപാലകൃഷ്ണൻ

2022 ലെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡോക്യുമെന്ററി ഫിലിമിനുള്ള ഗോൾഡൻ കോങ്ക്‌ അവാർഡ് നേടിയത് – ‘ടേൺ യുവർ ബോഡി ടു ദി സൺ’

2022 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ (ജൂൺ 7) പ്രമേയം -സേഫർ ഫുഡ്, ബെറ്റർ ഹെൽത്ത്

ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത് -ചിൽക്ക തടാകം

2022 ജൂണിൽ ‘മൈ പാഡ്, മൈ റൈറ്റ് പ്രോഗ്രാം’ ആരംഭിച്ച ഇന്ത്യയിലെ ദേശീയ ബാങ്ക് -നബാർഡ്

യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി -അഗ്നിപഥ് (ടൂർ ഓഫ് ഡ്യൂട്ടി)

2022 ജൂണിൽ എഫ്.എസ്.എസ്.എ.ഐ യുടെ നാഷണൽ ഫുഡ് ലബോറട്ടറി ഉദ്‌ഘാടനം ചെയ്തത് -റക് സൗൾ, ബീഹാർ

2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ന്യൂക്ലിയർ – കേപ്പബിൾ ഇന്റർമീഡിയറ്റ് – റേഞ്ച് ബാലിസ്റ്റിക് മിസൈൽ – അഗ്നി -4

2022 ലെ വേൾഡ് ഓഷ്യൻസ് ഡേ (ജൂൺ 8) യുടെ പ്രമേയം – റീവൈറ്റലൈസേഷൻ : കളക്ടീവ് ആക്ഷൻ ഫോർ ദി ഓഷ്യൻ

2022 ജൂണിൽ കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി -‘ശ്രുതി പാഠം – സഹപാഠിക്കൊരു കൈത്താങ്ങ്’

2022 ജൂണിൽ സിക്കിം സംസ്ഥാനത്തിന്ടെ സംസ്ഥാന ചിത്രശലഭമായി പ്രഖ്യാപിച്ചത് -ബ്ലൂ ഡ്യൂക്ക്

2022 ൽ ജൂണിൽ സ്ത്രീകൾക്കായി #LiveBoundless, എന്ന ക്രെഡിറ്റ് ലൈൻ കാർഡ് അവതരിപ്പിച്ചത് -സ്റ്റാഷ് ഫിൻ

2022 ജൂണിൽ പുറത്തിറക്കിയ ബ്ലൂംബെർഗ് ബില്യണെയർസ് ഇൻഡക്സിൽ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ വ്യക്തി -മുകേഷ് അംബാനി

 2022 ജൂണിൽ എസ്.ബി.ഐ.യുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി – അലോക് കുമാർ ചൗധരി

2022 ജൂണിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ‘ACB 14400’ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം – ആന്ധ്രാ പ്രദേശ്

2022 ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് – 180

2022 ജൂണിൽ ബീച്ചുകളുടെ സമഗ്ര നടത്തിപ്പിനായി ‘ബീച്ച് വിജിൽ ആപ്പ്’ പുറത്തിറക്കിയ സംസ്ഥാനം – ഗോവ

2022 ജൂണിൽ ക്ലൈമറ്റ് ആക്ഷൻ, എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ എന്നീ മേഖലകളിൽ ഇന്ത്യയുമായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വെച്ച രാജ്യം – കാനഡ

2022 ൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ പുറത്തിറക്കിയ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത് – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

2022 ജൂണിൽ എസ്.ബി.ഐ.യുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി – അലോക് കുമാർ ചൗധരി

2022 ജൂണിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ‘ACB 14400’ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം – ആന്ധ്രാ പ്രദേശ്

2022 ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് – 180

2022 ജൂണിൽ ബീച്ചുകളുടെ സമഗ്ര നടത്തിപ്പിനായി ‘ബീച്ച് വിജിൽ ആപ്പ്’ പുറത്തിറക്കിയ സംസ്ഥാനം – ഗോവ

2022 ജൂണിൽ ക്ലൈമറ്റ് ആക്ഷൻ, എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ എന്നീ മേഖലകളിൽ ഇന്ത്യയുമായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വെച്ച രാജ്യം – കാനഡ

2022 ൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ പുറത്തിറക്കിയ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയത് – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ

 2022 ജൂണിൽ പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ വനിത – അവനി ലെഖാര

2022 ജൂണിൽ ബൈഖോ ഫെസ്റ്റിവൽ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം – അസം

2022 ജൂണിൽ ഐ ഐ എസ് എം (ഇന്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മാനേജ്മെൻറ്) പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മാർക്കറ്റിംഗ് പുസ്തകം – ബിസിനസ്സ് ഓഫ് സ്പോർട്സ് : ദി വിന്നിംഗ് ഫോർമുല ഫോർ സക്സസ്

2022 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം – മിതാലി രാജ്

2022 ജൂണിൽ ഇൻഡോ – യു.കെ. കൾച്ചർ പ്ലാറ്റ് ഫോമിന്ടെ അംബാസിഡറായി നിയമിതനായ വ്യക്തി – എ.ആർ.റഹ്‌മാൻ

2022 ജൂണിൽ റബ്ബർ ഇ-ട്രേഡിങ്ങിനായി റബ്ബർ ബോർഡ് തയ്യാറാക്കിയ ഓൺലൈൻ പ്ലാറ്റ് ഫോം – mRube

2022 ജൂണിൽ യു.എൻ ചീഫിന്ടെ എൻവോയ് ഓൺ ടെക്നോളജിയുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ – അമൻദീപ് സിംഗ് ഗിൽ

മൃഗങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് – 19 വാക്‌സിൻ – അനോകോവാക്സ്

2022 ജൂണിൽ മലപ്പുറം ജില്ലയിൽ ഉദ്‌ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ – തവനൂർ സെൻട്രൽ ജയിൽ

ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നത് – കാനഡ

2022 ലെ നോർവേ ചെസ്സ് ഗ്രൂപ്പ് എ ഓപ്പൺ ചെസ്സ് ടൂർണമെൻറ് കിരീടം നേടിയത് – ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ

 2022 ജൂണിൽ യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ ആയി നിയമിതയായ ആദ്യ ബംഗ്ലാദേശി വനിത നയതന്ത്രജ്ഞ -റബാബ് ഫാത്തിമ

2022 ജൂണിൽ നാഷണൽ മ്യൂസിയം ഓഫ് കസ്റ്റംസ് ആൻഡ് ജി.എസ്.ടി.ഉദ്‌ഘാടനം ചെയ്ത സംസ്ഥാനം -ഗോവ

ഇന്ത്യയിലെ ആദ്യത്തെ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് നിലവിൽ വരുന്ന സംസ്ഥാനം -തെലങ്കാന

12-ആംത് ഡബ്ള്യൂ. ടി. ഒ മിനിസ്റ്റീരിയൽ കോൺഫറൻസ് 2022 ന്ടെ വേദി -ജനീവ, സ്വിറ്റ്സർലാൻഡ്

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 കിരീടം നേടിയത് -ഹരിയാന

2022 ജൂണിൽ മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി -കൂട്ട്

 2022 ലെ അസർബെയ്ജാൻ ഗ്രാൻഡ് പ്രിക്‌സ് ഫോർമുല വൺ കാറോട്ട മത്സരത്തിലെ വിജയി -മാക്സ് വേർസ്റ്റപ്പൻ

2022 ലെ വേൾഡ് ബ്ലഡ് ഡോണർ ഡേക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം -മെക്സിക്കോ

2022 ജൂണിൽ മഹാരാഷ്ട്രയിലെ എച്ച്.എസ്.എൻ.സി സർവകലാശാല നൽകിയ ഹോണററി ഡോക്ടറേറ്റിനു അർഹനായ പ്രമുഖ വ്യവസായി -രത്തൻ ടാറ്റ

ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ ഭരണാധികാരി ആയി മാറിയത് -എലിസബത്ത് രാജ്ഞി II, ബ്രിട്ടൺ

2022 ൽ പ്രകാശനം ചെയ്ത കാർട്ടൂണിസ്റ്റ് യേശുദാസൻടെ ആത്മകഥ -‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന’

2022 ജൂലൈയിൽ നടക്കുന്ന 44-ആമത് ചെസ് ഒളിമ്പ്യാഡിന്ടെ ഔദ്യോഗിക ഭാഗ്യചിഹ്നം -തമ്പി

2022 ഐ.ഡബ്ള്യൂ.എഫ്.യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ -ഗുരുനായിഡു സനപതി

2022 ജൂണിൽ അന്തരിച്ച പ്രശസ്ത തകിൽ കലാകാരൻ -വൈക്കം കരുണാമൂർത്തി

2022 ജൂണിൽ സൗദി അറേബിയയെ പിന്തള്ളി ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം -റഷ്യ

2022 ജൂണിൽ 27 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോ സോഫ്റ്റിന്റെ വെബ് ബ്രൗസർ -ഇന്റർനെറ്റ് എക്സ്പ്ലോറർ

2022 ൽ എസ്.ഗുപ്തൻ നായർ അവാർഡിന് അർഹനായത് – എം.എം.ബഷീർ

യു.എസ്.പ്രെസിഡന്റിന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതിക ശാസ്ത്രജ്ഞ -ആരതി പ്രഭാകർ

2022 ലെ ഗ്ലോബൽ സ്റ്റാർട്ട് അപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ അഫ്‌ഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം -കേരളം

2022 ജൂണിൽ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ -കോയമ്പത്തൂർ – ഷിർദി

പി.കേശവദേവ് സാഹിത്യ പുരസ്‌കാരം 2022 ന് അർഹനായ സാഹിത്യ നിരൂപകൻ -ഡോ.പി.കെ.രാജശേഖരൻ

2022 ജൂണിൽ അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി മുൻ പ്രെസിഡന്റുമായിരുന്ന വ്യക്തി -പ്രൊഫ.ഗോപിചന്ദ് നാരംഗ്

2022 ൽ 10-ആംത് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ പ്രൈസ് ഫോർ വാട്ടറിനു അർഹനായ ഐ.ഐ.ടി അധ്യാപകനും മലയാളിയുമായ വ്യക്തി -തലപ്പിൽ പ്രദീപ്

2022 ജൂണിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ വനിത അധ്യക്ഷയായി നിയമിതയായ വ്യക്തി -ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി

2022 വേൾഡ് കോംപറ്റീറ്റിവ്നെസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം – 37

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട രാജ്യം – ഇംഗ്ലണ്ട്

2022 ജൂലൈയിൽ നടക്കാൻ പോകുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക് സംഘത്തെ നയിക്കുന്നത് – നീരജ് ചോപ്ര

2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള ഷോർട്ട് റേഞ്ച് ബലിസ്റ്റിക് മിസൈൽ – പൃഥ്വി – II

ഇന്ത്യയിലെ ആദ്യ ‘സ്റ്റീൽ റോഡ്’ നിർമ്മിക്കപ്പെട്ട സംസ്ഥാനം – ഗുജറാത്ത് (സൂററ്റ്)

ഫിൻലാൻഡിലെ കുർട്ടേൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയത് -നീരജ് ചോപ്ര (86.69 m)

2022 ലെ 14-ആംത് BRICS ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം -ബീജിംഗ്, ചൈന

2022 ജൂണിൽ മുളങ്കാടുകളിൽ വസിക്കുന്ന കട്ടിയുള്ള തള്ളവിരലുകൾ ഉള്ള വവ്വാലുകളെ കണ്ടെത്തിയ ഇന്ത്യയിലെ സംസ്ഥാനം -മേഘാലയ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചലച്ചിത്രം -സബാഷ് മിതു

2022 ജൂണിൽ യുനെസ്‌കോയുടെ ലോക ജൈവ വൈവിധ്യ പട്ടികയിൽ ഉൾപ്പെടുത്തിയ ദേശീയോദ്യാനം -ഖുവ്സഗുൾ ലേക്ക് (മംഗോളിയ)

2022 ജൂണിൽ ചൈന പുറത്തിറക്കിയ വിമാനവാഹിനി കപ്പൽ – ഫ്യൂജിയാൻ

തായ്‌ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 15 വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരി -അനഹത്ത് സിംഗ്

സേവനകാലത്ത് മരണമടയുന്ന ‘അഗ്നിവീർ’ സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക -1 കോടി രൂപ

2022 ജൂണിൽ 1.3 km ണ് നീളമുള്ള തുരങ്കവും 5 അണ്ടർ പാസുകളും ഉൾപ്പെടുന്ന പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി നിലവിൽ വന്നത് -ന്യൂഡൽഹി

 2022 ലെ ലോക നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി -ബുഡാപെസ്റ്റ് (ഹംഗറി)

2022 ജൂണിൽ സൊമാലിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി -ഹംസ അബ്ദി ബേരി

2022 ജൂണിൽ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റത് -ഗുസ്താവോ പെട്രോ

2022 ലെ അന്താരാഷ്ട്ര യോഗാദിനത്തിന്ടെ (ജൂൺ 21) പ്രമേയം – ‘യോഗ ഫോർ ഹ്യൂമാനിറ്റി’

2022 ഒക്ടോബറിൽ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ജീവ ചരിത്രം -ഗൗതം അദാനി : ദി മാൻ ഹൂ ചേഞ്ച്ഡ് ഇന്ത്യ

ഏത് കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന കാറ്റഗറി -1 അപ്പ്രോച്ച് ലൈറ്റിംഗ് സിസ്റ്റം റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം -തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് -നിഷിദ്ധോ

2022 ജൂണിൽ പ്രവർത്തനക്ഷമമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ എ.സി.റെയിൽവേ സ്റ്റേഷൻ -സർ.എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളൂരു)

2022 ജൂണിൽ നാക് റീ അക്രെഡിറ്റേഷനിൽ A ++ ഗ്രേഡ് ലഭിച്ച കേരളത്തിലെ ആദ്യ സർവകലാശാല -കേരള സർവകലാശാല

2022 ജൂണിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായത് -രുചിര കാംബോജ്

വഡോദരയിൽ നടന്ന നാഷണൽ ഓപ്പൺ മാസ്‌റ്റേഴ്‌സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2022 ൽ 100 വയസിനു മുകളിലുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിന് ദേശീയ റെക്കോർഡ് കരസ്ഥമാക്കിയത് -രാംബായ് (105 വയസ്, ഹരിയാന)

2022 ജൂലൈയിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്ടെ നായകൻ -മൻപ്രീത് സിംഗ്

2022 ജൂണിൽ കോസ്റ്റ് ഗാർഡ് റീജിയൻ ഈസ്റ്റിലേക്ക് ഉൾപ്പെടുത്തിയ അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ -എ.എൽ.എച്ച് മാർക്ക് III

2022 ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യക്കാരൻ – റൊണാൾഡോ സിംഗ്

2022 ജൂണിൽ പ്രശസ്ത ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയും ലെബ്രോൺ ജെയിംസും ചേർന്ന് ആരംഭിച്ച മീഡിയ പ്രൊഡക്ഷൻ കമ്പനി – ഹന കുമാ

2022 ജൂണിൽ 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മസ്ജിദ് കണ്ടെത്തിയ പ്രദേശം – നെഗേവ് മരുഭൂമി (രാഹത്ത്, ഇസ്രായേൽ)

അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച ആശുപത്രി – ഗവ.ജനറൽ ആശുപത്രി, പാലാ

2022 ലെ G -7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം – ജർമനി

2022 ജൂണിൽ ഇന്ത്യൻ സന്ദർശനം നടത്തിയ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി – റിച്ചാർഡ് മാർലെസ്

2022 ജൂണിൽ ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ആയി നിയമിതനായത് – ദിനകർ ഗുപ്ത

2022 ജൂണിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ – തയോമാർഗരിറ്റ മാഗ്നിഫിക്ക

2022 ജൂണിൽ ഐ.എസ്.ആർ.ഒ നിർമിച്ച ആദ്യ ‘ഡിമാൻഡ് ഡ്രിവൺ’ ഉപഗ്രഹം – GSAT-24

സർക്കാർ പ്രൈമറി സ്കൂളുകളിൽ 1 മുതൽ 3 വരെയുള്ള ക്‌ളാസുകളിൽ ഇംഗ്ലീഷ് പഠനം നിർബന്ധമാക്കിയ സംസ്ഥാനം -ഗുജറാത്ത്

2022 ജൂണിൽ കേരളത്തിലെ ആദ്യ ശിശു സൗഹൃദ പ്രത്യേക പോക്സോ കോടതി നിലവിൽ വന്നത് -കൊച്ചി

2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ -സവിത പൂനിയ (ഗോൾ കീപ്പർ)

2022 ജൂണിൽ നീതി ആയോഗിന്ടെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി – പരമേശ്വരൻ അയ്യർ

2023 – ലെ G -20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം – ഇന്ത്യ (ജമ്മു ആൻഡ് കശ്മീർ)

2021 -ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് – സുനിൽ ഞാളിയത്ത്

ഇന്ത്യയിൽ 7-11 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് ആയി വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌ത കോവിഡ് വാക്സിൻ – കോവോവാക്സ്

2022 ജൂണിൽ ഗർഭഛിദ്ര നിയമം സുപ്രീം കോടതി റദ്ദാക്കിയ രാജ്യം – അമേരിക്ക

2022 ജൂണിൽ പ്രഖ്യാപിച്ച പ്രഥമ ‘കെമ്പഗൗഡ ഇന്റർനാഷണൽ’ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടവർ – എസ്.എം.കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി), എൻ.ആർ.നാരായണ മൂർത്തി (ഇൻഫോസിസ് സ്ഥാപകൻ), പ്രകാശ് പദുകോൺ (മുൻ ബാഡ്മിൻറൺ താരം)

2022 ജൂണിൽ ഉത്‌ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും നീളം കൂടിയ വിവിധോദ്ദേശ്യ പാലം – പദ്മ പാലം

2022 ജൂണിൽ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് നോർവേയ്ക്ക് വേണ്ടി നിർമിച്ച രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ബാർജുകൾ – മാരിസ്, തെരേസ

2022 ജൂണിൽ 50 വർഷം തികഞ്ഞ കേരളത്തിലെ ലൈറ്റ് ഹൗസ് – വിഴിഞ്ഞം ലൈറ്റ് ഹൗസ്

പ്രഥമ കേരള സംസ്ഥാന റവന്യൂ കലോത്സവത്തിൽ ജേതാക്കളായ ജില്ല – തൃശ്ശൂർ

2022 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി – നിതിൻ ഗുപ്ത

2022 ജൂണിൽ അന്താരാഷ്ട്ര ഭാരോദ്വഹന ഫെഡറേഷൻടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത് – മുഹമ്മദ് ഹസ്സൻ ജലൂദ്‌ (ഇറാഖ്)

2022 ജൂണിൽ അന്തരിച്ച ‘ഐവെയർ’ ബ്രാൻഡ് ആയ റെയ്ബാൻ, ഓക്‌ലി മുതലായവയുടെ ഉടമ – ലിയനാർഡോ ഡെൽവെക്കിയോ

2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജെക്ട് വന്ന സ്ഥലം – കായംകുളം (ടാറ്റ പവർ സോളാർ സിസ്റ്റംസ്)

യു.എസ്സിന് പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന സ്ഥലം – ആ ർ നെം (Arnhem) സ്പേസ് സെന്റർ, ഓസ്ട്രേലിയ

2022 ജൂണിൽ കോമൺ വെൽത്തിൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ – ഗാബോൺ, ടോഗോ

2022 ജൂണിൽ കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ആയി നിയമിതയായത് – ഡോ.പി.എസ്.ശ്രീകല

2022 ജൂണിൽ റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആയത് – ആകാശ് അംബാനി

നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത് – കണ്ണമ്മൂല, തിരുവനന്തപുരം

തലച്ചോറിലെ കണക്ടിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചെടുത്ത സ്ഥാപനം – IISc (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)

2022 ലെ 26-ആംത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്ടെ വേദി – കിഗാലി (റുവാണ്ട)

2022 ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ് – ഖുഷി പട്ടേൽ (യു.കെ)

2022 ജൂണിൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് രാജി വെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി – ഉദ്ധവ് താക്കറെ

ഇന്ത്യയിലെ ആദ്യത്തെ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് – കർണാടക

2022 ജൂണിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ ആയി നിയമിതനായത് – പി.ബി.നൂഹ്

2022 ജൂണിൽ ഡി.ആർ.ഡി.ഒ യും ഇന്ത്യൻ സൈന്യവും ചേർന്ന് വികസിപ്പിച്ച ലേസർ ഗൈഡഡ് ആന്റി ടാങ്ക് മിസൈൽ പരീക്ഷിച്ച സ്ഥലം – അഹമ്മദ് നഗർ (മഹാരാഷ്ട്ര)

ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് സംഘടിപ്പിക്കുന്ന പ്രഥമ ബധിര ലോകകപ്പ് ട്വൻറി – 20 ക്രിക്കറ്റിന്റെ വേദി – തിരുവനന്തപുരം

2022 ജൂണിൽ അന്തരിച്ച 1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്ന താരം – വരീന്ദർ സിംഗ്