History of Travancore from Marthanda Varma to Sree Chithirathirunnal

0
1174
History of Travancore from Marthanda Varma to Sree Chithirathirunnal

Travancore from Marthanda Varma to Sree Chithirathirunnal

ആധുനിക തിരുവിതാംകൂർ

  • തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര്? 
    ans :  തൃപ്പാപ്പൂർ സ്വരൂപം
  • വഞ്ചിഭൂപതി  എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ? 
    ans : തിരുവിതാംകൂർ രാജാക്കന്മാർ
  • തിരുവിതാംകൂർ രാജവംശ സ്ഥാപകൻ?
    ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • തിരുവിതാംകൂറിലെ മുഖ്യമന്ത്രിമാർ അറിയപ്പെട്ടിരുന്നത്?
    ans : ദളവ/ദിവാൻ
  • തിരുവിതാംകൂർ രാജാക്കൻന്മാർ അറിയപ്പെട്ടിരുന്നത്?
    ans : ശ്രീപത്മനാഭ ദാസൻമാർ
  • കേരളത്തിലെ ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽവന്നത്?
    ans : തിരുവിതാംകൂറിൽ 
  • നായർ ബ്രിഗേഡ് എന്ന പട്ടാളം എവിടുത്തേതാണ്?
    ans : തിരുവിതാംകൂർ
  • തിരുവിതാംകൂറിന്റെ ദേശീയ ഗാനം?
    ans : വഞ്ചീശമംഗളം
  • തിരുവിതാംകൂർ രാജവംശത്തിന്റെ ഒൗദ്യോഗിക ചിഹ്നം?
    ans : ശംഖ്  
  • തിരുവിതാംകൂറിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിത?
    ans : ചാട്ടവാരിയോലകൾ
  • ചാട്ടവാരിയോലകൾ എഴുതി തയ്യാറാക്കിയത്?
    ans : ദിവാൻ മൺറോ
  • തിരുവിതാംകൂറിൽ ഓഡിറ്റ് ആന്റ് അക്കൗണ്ട സമ്പ്രദായം കൊണ്ടുവന്നത് കേണൽ മൺറോ ആണ്.
  • തിരുവിതാംകൂറിന്റെ നെല്ലറ?
    ans : നാഞ്ചിനാട്
  • ‘ശ്രീപത്മനാഭ വഞ്ചിപാല മാർത്താണ്ഡവർമ്മ കുലശേഖര പെരുമാൾ’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച രാജാവ്? 
    ans : മാർത്താണ്ഡവർമ്മ
  • ഹിരണ്യഗർഭം എന്ന ചടങ്ങ് ആരംഭിച്ചത്?
    ans : മാർത്താണ്ഡവർമ്മ
  • തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിചേർത്ത വർഷം?
    ans : 1730
  • 1736-ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ചു കൊട്ടാരക്കര രാജാവ്?
    ans : വീര കേരളവർമ്മ
  • ഉദയഗിരികോട്ട പുതുക്കി പണിത ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ 
  • ഉദയഗിരികോട്ട നിർമ്മിച്ച ഭരണാധികാരി?
    ans : വീര രവിവർമ്മ (വേണാട് രാജാവ്) 
  • 1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി?
    ans : മാന്നാർ  ഉടമ്പടി 
  • കൊട്ടാരക്കര തിരുവിതാംകൂറിലേക്ക് ലയിപ്പിച്ച ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മ ഇളയിടത്തുസ്വരൂപ (കൊട്ടാരക്കര) ത്തെ തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം?
    ans : 1741
  • മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?
    ans : 1742
  • തെക്കുംകൂർ വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട്  ചേർത്ത ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ 
  • മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏതു യുദ്ധത്തിലാണ്?
    ans : 1746-ലെ പുറക്കാട് യുദ്ധം
  • ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടിയായിരുന്നു?
    ans : വേണാട് ഉടമ്പടി
  • ‘ആധുനിക അശോകൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
    ans : മാർത്താണ്ഡവർമ്മ 
  • നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?
    ans : മാർത്താണ്ഡവർമ്മ 
  • ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ രാജാവ്?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡ വർമ്മയുടെ റവന്യൂ മന്ത്രി?
    ans : പള്ളിയാടി മല്ലൻശങ്കരൻ
  • മാർത്താണ്ഡവർമ്മയുമായുള്ള യുദ്ധത്തിൽ കായംകുളം രാജാവിന്റെ സേനയ്ക്ക് നേതൃത്വം നൽകിയത്?
    ans : എരുവയിൽ അച്യുതവാര്യർ 
  • കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിന്റെ ആസ്ഥാന കവി മാർത്താണ്ഡയായിരുന്നു?
    ans : മാർത്താണ്ഡവർമ്മ
  • തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം (ബജറ്റ്) കൊണ്ടുവന്നത്?
    ans : മാർത്താണ്ഡവർമ്മ
    കുളച്ചൽ യുദ്ധം
  • മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി യുദ്ധം?
    ans : കുളച്ചൽ യുദ്ധം 
  • കുളച്ചൽ യുദ്ധം നടന്നത്?
    ans : 1741 ആഗസ്റ്റ് 10 
  • മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ?
    ans : ഡിലനോയി
  • തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായ വിദേശി?
    ans : ഡിലനോയി
  • ‘വലിയ കപ്പിത്താൻ’ എന്നറിയപ്പെട്ടിരുന്നത്?
    ans : ഡിലനോയി
  • ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
    ans : തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരികേട്ടയിൽ

മാർത്താണ്ഡവർമ്മ (1729-1758)

  • അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ  ഭരണകാലം?
    ans : 1729 – 1758
  • ആധുനിക തിരുവിതാംകൂറിന്റെ ശില്പി?
    ans : മാർത്താണ്ഡവർമ്മ
  • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത്?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനം?
    ans : കൽക്കുളം

ഹോർത്തൂസ് മലബാറിക്കസ്

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം?
    ans : ഹോർത്തൂസ് മലബാറിക്കസ് 
  • ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന?
    ans : ഹോർത്തൂസ് മലബാറിക്കസ് 
  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?
    ans : ലാറ്റിൻ 
  • കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?
    ans : ഹോർത്തൂസ് മലബാറിക്കസ് 
  • ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?
    ans : ആംസ്റ്റർഡാം 
  • ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച വർഷം?
    ans : 1678-1703
  • 1678-നും 1703-നും ഇടയ്ക്ക് പന്തണ്ട വാല്യങ്ങളായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്. 
  • ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം?
    ans : തെങ്ങ്
  • ഹോർത്തൂസ് മലബാറിക്കസിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിന് നേതൃത്വം നല്കിയത്?
    ans : കേരള സർവ്വകലാശാല
  • മലയാളം ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?
    ans : ഹോർത്തൂസ്  മലബാറിക്കസ് 
  • മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്?
    ans : തെങ്ങ്
  • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച്  ഗവർണർ?
    ans : അഡ്മിറൽ വാൻറീസ്
  • ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?
    ans : കെ.എസ്.മണിലാൽ
  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹാ യിച്ച മലയാളി വൈദ്യൻ?
    ans : ഇട്ടി അച്യുതൻ 
  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണർ?
    ans : രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്
  • ഹോർത്തൂസ് മലബാറിക്കസിന്റെ രചനയെ സഹായിച്ച കാർമൽ പുരോഹിതൻ?
    ans :  ജോൺ മാത്യൂസ്

പുലപ്പേടി, മണ്ണാപ്പേടി,പറപ്പേടി

  • ചില പ്രത്യേക മാസങ്ങളിൽ ഉയർന്ന ജാതിക്കാരായ സ്ത്രീകളെ ഉപദ്രവിക്കാൻ താണജാതിക്കാർക്ക് അവകാശമുണ്ടായിരുന്നു. സന്ധ്യകഴിഞ്ഞ് വീടിനു പുറത്ത് വെച്ച് പറയനോ, പുലയനോ, മണ്ണാനോ സ്ത്രീയെ തൊടുകയോ, എവിടെയെങ്കിലും നിന്ന് കണ്ടേ എന്നു വിളിച്ചു പറയുകയോ, ദേഹത്ത് കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിച്ചാലോ അവൾ ജാതിഭ്രഷ്ടാകും. ഭ്രഷ്ടയാകുന്ന സ്ത്രീ അവർണ്ണന് അവകാശപ്പെട്ടതായിരിക്കും.
  • പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങളെക്കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി?
    ans : ബാർബോസ
  • വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ നിരോധിച്ച ഭരണാധികാരി?
    ans : കോട്ടയം ഉണ്ണി കേരളവർമ്മ(1696)
  • വേണാട്ടിൽ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങൾ തിരുവിതാംകോട് ശാസനത്തിലൂടെയാണ് നിരോധിച്ചത്.
  • വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ചത്?
    ans : മാർത്താണ്ഡവർമ്മ 
  • മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?
    ans : രാമയ്യൻ ദളവ 
  • തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?
    ans : മാർത്താണ്ഡവർമ്മ 
  • തിരുവിതാംകൂറിലെ ആദ്യ ദളവ?
    ans : രാമയ്യൻ ദളവ 
  • മാർത്താണ്ഡ വർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
    ans : രാമപുരത്തുവാര്യർ, കുഞ്ചൻ നമ്പ്യാർ
  • മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം ജനുവരി മൂന്നിന് തന്റെ കുലദൈവമായ ശ്രീ പത്മനാഭന് സമർപ്പിച്ചു.ഇതാണ് തൃപ്പടിദാനം ഇതിനുശേഷം തിരുവിതാംകൂർ രാജാക്കന്മാർ ശ്രീ പത്മനാഭ ദാസന്മാർ എന്ന പേരിൽ അറിയപ്പെട്ടു.
  • മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
    ans : മുളക്മടിശീല
  • തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടത്?
    ans : മുളകുമടിശ്ശീലക്കാർ
  • 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്?
    ans : മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ 
  • കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്?
    ans : മാർത്താണ്ഡവർമ്മ 
  • കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം?
    ans : ഗജേന്ദ്രമോക്ഷം
  • തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്?
    ans : മാർത്താണ്ഡവർമ്മ
  • കന്യാകുമാരിയ്ക്കു സമീപം വട്ടകോട്ട നിർമ്മിച്ച ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം ഏത്?
    ans : കൽക്കുളം  
  • മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം ഏത്?
    ans : മാവേലിക്കര

എട്ടരയോഗം

  • തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വാഹകസമിതിയായിരുന്നു എട്ടരയോഗം.ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടുപോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന് അരവോട്ടുമാണ് ഉണ്ടായിരുന്നത്

എട്ടുവീട്ടിൽ പിള്ളമാർ

  • ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഈ നായർ മാടമ്പിമാരെ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെടുന്നു
  • കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡമഠം, എന്നിങ്ങനെ വൃതൃസ്ത്രമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ.
  • എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ 

തൃപ്പടിദാനം

  • തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത്?
    ans : 1750 ജനുവരി 3 ബുധനാഴ്ച (മകരം 5, 925)
  • 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
    ans : ധർമ്മരാജ
  • ‘തൃപ്പടിദാനം’ എന്ന കൃതി രചിച്ചത് – ഉമാ മഹേശ്വരി (ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ജീവചരിത്രം)

മുറജപം,ഭദ്രദീപം

  • ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്ര ദീപം എന്നിവ ആരംഭിച്ചത്?
    ans : മാർത്താണ്ഡവർമ്മ 
  • രാജ്യത്തിന്റെ ഐശ്വര്യത്തിനായി ആറുവർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉൽസവമാണ് മുറജപം. ഇതിന്റെ ചെറു ചടങ്ങായിരുന്നു. ഭദ്രദീപം. വർഷത്തിൽ രണ്ട് തവണ വീതം ഭദ്ര ദീപം നടത്തപ്പെട്ടിരുന്നു. 
  • മുറജപം ആദ്യമായി ആഘോഷിച്ചത്?
    ans : 1750 
  • മുറജപം അവസാനമായി ആഘോഷിച്ചത്?
    ans : 2013-2014
  • ‘മതിലകം ഗ്രന്ഥവരി ഏതു നാടുമായി ബന്ധപ്പെട്ടതാണ്?
    ans : തിരുവിതാംകൂർ
  • മതിലകം രേഖകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ans : പത്മനാഭസ്വാമി ക്ഷേത്രം
  • തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവ്വെ നടത്തിയത്?
    ans : മാർത്താണ്ഡവർമ്മ
  • മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?
    ans : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേതത്തിന് സമീപം.
  • പള്ളിയാടി മല്ലൻശങ്കരൻ വസ്തുക്കളെ ദേവസ്വം,ബ്രഹ്മസ്വം, ദാനം (വിരുതി), പണ്ടാരവക എന്നിങ്ങനെ നാലായി തരംതിരിച്ചു
  • മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭരണസൗകര്യത്തിനായി തിരുവിതാംക്കൂറിനെ 15 മണ്ഡപത്തും വാതുക്കൽ (താലൂക്ക്) ആയി വിഭജിച്ചു.
  • പൊൻമനഅണ, പുത്തനണ എന്നീ അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ
  • കള്ളക്കടത്ത് തടയാൻ വേണ്ടി അതിർത്തിയിൽ ചൗക്കകൾ (check post) ഏർപ്പെടുത്തി.
  • ‘കേരളത്തിലെ അശോകൻ’ എന്നറിയപ്പെടുന്നത്?
    ans : വിക്രമാദിത്യ വരഗുണൻ
  • ‘തിരുവിതാംകൂറിലെ അശോകൻ’ എന്നറിയപ്പെടുന്നത്?
    ans : മാർത്താണ്ഡവർമ്മ
  • ‘ദക്ഷിണേന്ത്യയിലെ അശോകൻ’ എന്നറിയപ്പെടുന്നത്? 
    ans : അമോഘവർഷൻ

പ്രധാന യുദ്ധങ്ങൾ 

  • 1504 – കൊടുങ്ങല്ലൂർ യുദ്ധം (കൊച്ചി & കൊടുങ്ങല്ലൂർ) 
  • 1510 – കോഴിക്കോട് യുദ്ധം (പോർച്ചുഗീസ്&സാമൂതിരി)
  • 1634 – കണിയംകുളം യുദ്ധം (തിരുമല നായ്ക്കൻ&വേണാട്)
  • 1741 – കുളച്ചൽ യുദ്ധം (മാർത്താണ്ഡവർമ്മ&ഡച്ച്)
  • 1746 – പുറക്കാട് യുദ്ധം (മാർത്താണ്ഡവർമ്മ &തിരുവിതാംകൂർ രാജ്യങ്ങൾ)
  • 1754 – ആനന്ദേശ്വരം യുദ്ധം(കൊച്ചി &തിരുവിതാംകൂർ)
  • 1778 – കൊടുങ്ങല്ലൂർ യുദ്ധം (ഹൈദരാലി & ഡച്ച്)

മ്യൂറൽ പഗോഡ

  • പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?
    ans : മാർത്താണ്ഡവർമ്മ
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം പണികഴിപ്പിച്ച ഭരണാധികാരി?
    ans : മാർത്താണ്ഡവർമ്മ
  • പത്മനാഭസ്വാമി ക്ഷേത്രത്തിൽ മ്യൂറൽ പെയിന്റിംഗ് വരപ്പിച്ചത്?
    ans : മാർത്താണ്ഡ വർമ്മ