PRIME MINISTERS OF INDIA

0
317
PRIME MINISTERS OF INDIA

PRIME MINISTERS OF INDIA

പ്രധാനമന്ത്രിമാരും ഭരണകാലവും

01. ജവാഹര്‍ലാല്‍ നെഹ്റു – 1947 ഓഗസ്റ്റ് 15 – 1964 മേയ്‌ 27

02. ലാല്‍ബഹാദൂര്‍ ശാസ്ത്രി – 1964 ജൂണ്‍ 9 – 1966 ജനുവരി 11

03. ഇന്ദിരാഗാന്ധി – 1966 ജനുവരി 24 – 1977 മാര്‍ച്ച് 24

04. മൊറാര്‍ജി ദേശായി – 1977 മാര്‍ച്ച്‌ 24 – 1979 ജൂലായ്‌ 28

05. ചരണ്‍സിങ്‌ – 1979 ജൂലായ്‌ 28 – 1980 ജനുവരി 14

06. ഇന്ദിരാഗാന്ധി – 1980 ജനുവരി 14 – 1984 ഒക്ടോബര്‍ 31

07. രാജീവ്‌ ഗാന്ധി – 1984 ഒക്ടോബര്‍ 31 – 1989 ഡിസംബര്‍ 2

08. വി.പി. സിങ്‌ – 1989 ഡിസംബര്‍ 2 – 1990 നവംബര്‍ 10

09. ചന്ദ്രശേഖര്‍ – 1990 നവംബര്‍ 10 – 1991 ജൂണ്‍ 21

11. പി.വി. നരസിംഹറാവു – 1991 ജൂണ്‍ 21 – 1996 മേയ്‌ 16

12. അടല്‍ ബിഹാരി വാജ്പേയി – 1996 മേയ്‌ 16 – 1996 ജൂണ്‍ 1

13. എച്ച്‌.ഡി. ദേവഗൌഡ – 1996 ജൂണ്‍ 1 – 1997 ഏപ്രില്‍ 21

14. ഐ.കെ. ഗുജ്റാള്‍ – 1997 ഏപ്രില്‍ 21 – 1998 മാര്‍ച്ച് 19

15. അടല്‍ ബിഹാരി വാജ്പേയി – 1998 മാര്‍ച്ച്‌ 19 – 2004 മേയ്‌ 22

16. മന്‍മോഹന്‍ സിങ്‌ – 2004 മേയ്‌ 22 – 2014 മേയ്‌ 26

17. നരേന്ദ്രമോദി – 2014 മേയ്‌ 26 – തുടരുന്നു

important questions

* പ്രധാനമന്ത്രി എന്ന ആശയത്തിന്‌ ഏത്‌ രാജ്യത്തെ ഭരണസംവിധാനത്തോടാണ്‌ ഇന്ത്യ കടപ്പെട്ടിരിക്കുന്നത്‌?
– ബ്രിട്ടൻ 
* ഇന്ത്യയിലെ ഭരണാധികാരങ്ങള്‍ യഥാര്‍ഥത്തില്‍ കൈയാളുന്നത്‌ ആരാണ്‌?

– കേന്ദ്ര മന്ത്രിസഭ

* കേന്ദ്രമന്ത്രിസഭയുടെ തലവനാര്‍?

– പ്രധാനമന്ത്രി 

* ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ എത്ര വയസ്‌ പൂര്‍ത്തിയാവണം ?

– 25 വയസ്‌

* പാര്‍ലമെന്റിന്റെ ഏത് സഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത് ?

– ലോക്സഭ

– കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കുക പാര്‍ലമെന്റിന്റെ ഏത്‌ സഭയിലാണ്‌?

– ലോകസഭ

* കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാനുള്ള അധികാരം ആര്‍ക്കാണ്‌?

– രാഷ്ട്രപതിക്ക് 

* കേന്ദ്ര ആസൂത്രണ കമ്മിഷന്റെ തലവന്‍ ആരായിരുന്നു?

– പ്രധാനമന്ത്രി 

* ദേശീയ വികസനസമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു?

– പ്രധാനമന്ത്രി 

* നീതി ആയോഗിന്റെ ചെയര്‍മാന്‍ ആരാണ്‌?

– പ്രധാനമന്ത്രി 

* ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആരായിരുന്നു?

– ജവാഹര്‍ലാല്‍ നെഹ്റു

* ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌ ആരാണ്‌?

– ജവാഹര്‍ലാല്‍ നെഹ്റു

* ജവാഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമേത്‌ ?

– 1947 ഓഗസ്റ്റ് 15 -1964 മേയ്‌ 27

* ഇന്ത്യയില്‍ രണ്ടുതവണ താത്‌കാലിക പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുളളത്‌ ആരാണ്‌?

– ഗുൽസാരിലാൽ നന്ദ (1964, 1966)

* കൂടുതല്‍ കാലം ഇന്ത്യന്‍ പ്രധാനമന്ത്രിപദം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി ആര്‍?

– ഇന്ദിരാഗാന്ധി

* ഇന്ത്യന്‍ പ്രധാനമന്ത്രിയായ ഏക വനിത ആരാണ്‌?

– ഇന്ദിരാഗാന്ധി

* “ഇന്ത്യയുടെ ഉരുക്കുവനിത” എന്നറിയപ്പെട്ടതാര് ?

– ഇന്ദിരാഗാന്ധി

* ഏറ്റവും കുറച്ചുകാലം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്‌ ആരാണ്‌?

– ചരണ്‍സിങ്

* പ്രധാനമന്ത്രിയായ ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ സ്ഥാനമൊഴിഞ്ഞത്‌ ആരാണ്‌?

– ചരണ്‍സിങ്‌

* ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആരായിരുന്നു?

– മൊറാര്‍ജി ദേശായി

* “ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര്‌ ?

– ലാല്‍ബഹാദുര്‍ ശാസ്ത്രി 

* “ഗരീബി ഹഠാവോ” ഏതു പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ?

– ഇന്ദിരാഗാന്ധി

* “ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ ജയ്‌ വിജ്ഞാന്‍” എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രധാനമന്ത്രിയാര് ?

– അടല്‍ബിഹാരി വാജ്പേയി

* ഏത്‌ രാഷ്ട്രീയകക്ഷിയെയാണ്‌ മൊറാര്‍ജി ദേശായി പ്രതിനിധാനം ചെയ്തത് ?

– ജനതാപാര്‍ട്ടി

* പാര്‍ലമെന്റിന്‌ പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റ പ്രധാനമന്ത്രിയാര് ?

– മൊറാര്‍ജി ദേശായി

* എവിടെയാണ്‌ മൊറാര്‍ജി ദേശായി സത്യപ്രതിജ്ഞ ചെയ്തത്?

– രാജ്ഘട്ട് 

* ആരുടെ അന്ത്യവിശ്രമസ്ഥാനമാണ്‌ രാജഘട്ട് ?

– ഗാന്ധിജിയുടെ

* അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആര് ?

– ജവാഹര്‍ലാല്‍ നെഹ്‌റു 

* വിദേശത്ത് അന്തരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ?

– ലാല്‍ബഹാദൂര്‍ ശാസ്ത്രി 

* 1966 ജനവരി 11 ന്‌ എവിടെവെച്ചാണ്‌ ലാല്‍ബഹാദൂര്‍ ശാസ്‌ത്രി അന്തരിച്ചത്‌?

– താഷ്‌ക്കെന്റ് (ഉസ്‌ബെക്കിസ്ഥാന്‍)

* ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ജന്മദിനമായിരുന്ന ഇന്ത്യന്‍ പ്രധാനമ്രന്തിയാര് ?

– ലാല്‍ബഹാദുര്‍ ശാസ്ത്രി 

* ജന്മദിനം ഫെബ്രുവരി 29 ആയതിനാല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിച്ചിരുന്ന പ്രധാനമന്ത്രിയാര് ?

– മൊറാര്‍ജി ദേശായി

* ‘ചാച്ചാജി’ എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ?

– ജവാഹര്‍ലാല്‍ നെഹ്റു

* “സമാധാനത്തിന്റെ മനുഷ്യന്‍” എന്നറിയപ്പെട്ട പ്രധാനമന്ത്രിയാര് ?

– ലാല്‍ ബഹാദൂര്‍ ശാസ്ത്രി 

* തെക്കേ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്തി ആരായിരുന്നു?

– പി.വി. നരസിംഹറാവു

* പാര്‍ലമെന്റംഗമല്ലാതിരിക്കെ പ്രധാനമന്ത്രിയായ ആദ്യത്തെ വ്യക്തിയാര് ?

– എച്ച്‌.ഡി. ദേവഗൌഡ

* രാജിവെച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാര് ?

– മൊറാര്‍ജി ദേശായി

* ഏറ്റവും കൂടിയ പ്രായത്തില്‍ പ്രധാനമന്ത്രിയായത്‌ ആരാണ്‌

– മൊറാര്‍ജി ദേശായി

* ആരുടെ നിര്‍ദേശ പ്രകാരമാണ്‌ വിവിധ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ രാഷ്ട്രപതി നിശ്ചയിക്കുന്നത് ?

– പ്രധാനമന്ത്രിയുടെ

* പ്രധാനമന്ത്രിയാവാന്‍ പാര്‍ലമെന്റിന്റെ ഏതു സഭയില്‍ അംഗമായിരിക്കണം?

– ഏതെങ്കിലും സഭയില്‍

* പ്രധാനമന്ത്രിയാവുമ്പോള്‍ പാര്‍ലമെന്റംഗമല്ലാത്തവര്‍ എത്ര സമയത്തിനുള്ളില്‍ അംഗമാവണം

– ആറു മാസത്തിനുളളില്‍

* പ്രധാനമന്ത്രിക്ക്‌ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാര്‍?

– രാഷ്ട്രപതി

– പ്രധാനമന്ത്രി രാജിക്കത്ത്‌ സമര്‍പ്പിക്കുന്നത്‌ ആര്‍ക്കാണ്‌?

– രാഷ്ട്രപതി

* ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു?

– രാജീവ്ഗാന്ധി

* ലോക സഭയില്‍ അംഗമല്ലാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഏതു

സംസ്ഥാനത്തുനിന്നുമുള്ള രാജ്യസഭാംഗമായിരുന്നു?

– അസ്സം

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെജന്മദിനമാണ്‌ ശിശുദിനമായി ആചരിക്കുന്നത്‌?

– ജവാഹര്‍ലാല്‍ നെഹ്രു (നവംബര്‍ 4)

* ഏതു മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ ദേശീയ കര്‍ഷകദിനമായി ആചരിക്കുന്നത്‌?

– ചൗധരി ചരണ്‍സിങ്‌ (ഡിസംബര്‍ 23)

* അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജിവെച്ച ആദ്യ പ്രധാനമന്ത്രിയാര് ?

– വി.പി. സിങ്‌

* ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവിശ്വാസപ്രമേയം അവരിപ്പിച്ചതാർ?

– ജെ.ബി. കൃപലാനി

* നര്രേന്ദമോദി ഇന്ത്യയുടെ എത്രാമത്തെ പ്രധാന മന്ത്രിയാണ്‌ ?

– പതിനഞ്ച്‌

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ ദേശീ യോദ്ഗ്രഥനദിനമായി ആചരിക്കുന്നത് ?

– ഇന്ദിരാഗാന്ധിയുടെ (നവംബര്‍ 19)

* ഏത്‌ മുന്‍പ്രധാനമന്ത്രിയുടെ ജന്മദിനമാണ്‌ സദ്ഭാവനാ ദിവസമായി ആചരിക്കുന്നത്‌?

– രാജീവ്ഗാന്ധിയുടെ (ഓഗസ്റ്റ്‌ 20)

* ഭീകരവിരുദ്ധദിനമായി ആചരിക്കുന്നത്‌ ഏത്‌ നേതാവ്‌ കൊല്ലപ്പെട്ട ദിവസമാണ്‌?

– രാജീവ്ഗാന്ധി (മേയ്‌ 21)

* ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ഒക്ടോബര്‍ 31 ഏത്‌ ദിനമായിആചരിക്കുന്നു?

– ദേശീയ പുനരര്‍പ്പണദിനം

* ഏതു മു൯പ്രധാനമന്ത്രിയുടെജന്മദിനമാണ്‌ സദ്ഭരണദിവസമായി ആചരിക്കുന്നത്‌ ?

– അടല്‍ ബിഹാരി വാജ്‌പേയി (ഡിസംബര്‍ 25)

* ഇന്ത്യയില്‍ രണ്ടുതവണ താത്കാലിക പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാര്‌?

– ഗുല്‍ സാരിലാല്‍ നന്ദ

* ‘ഷാഡോ പ്രൈംമിനിസ്റ്റര്‍’ എന്നറിയപ്പെടുന്നത്‌ ആര്‍?

– പ്രതിപക്ഷനേതാവ്‌

* മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പ്രതിനിധാനം ചെയ്തിരുന്ന ലോകസഭാ മണ്ഡലമേത്‌?

– ഫൂല്‍പുര്‍ (ഉത്തര്‍പ്രദേശ്‌)

ഔദ്യോഗികവസതികള്‍

* ബ്രിട്ടീഷ് രാജാവ്‌ /രാജ്ഞിയുടെ ഔദ്യോഗിക വസതിയേത്‌?

– ബക്കിങ്ഹാം കൊട്ടാരം

* 10 ഡൌണിങ്‌ സ്ട്രീറ്റ് ആരുടെ ഔദ്യോഗിക വസതിയാണ്‌?

– ബ്രിട്ടീഷ്  പ്രധാനമന്ത്രി

* ഹീലിയോപോളിസ്‌ കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?

– ഈജിപ്ഷ്യന്‍ പ്രസിഡന്റ് 

* ഏതു രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്‌ അസോ റോക്ക് വില്ല?

– നൈജീരിയ

* 24 സസക്സ് ഡ്രൈവ്‌ ഏതു രാഷ്ട്രത്തലവന്റെ വസതിയാണ്‌?

– കനേഡിയന്‍ പ്രധാനമന്ത്രി 

* കാസാ ബ്ലാങ്ക എന്നറിയപ്പെടുന്ന പ്രസിഡന്റ്‌ വസതി ഏതു രാജ്യത്തേതാണ്‌?

– എല്‍ സാല്‍വദോര്‍

* നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ ആരുടെ ഔദ്യോഗി വസതിയാണ്‌

– അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ് 

* മിറാഫ്‌ളോറസ്‌ കൊട്ടാരം ഏതു രാജ്യത്തെ പ്രസിഡന്റിന്റെ വസതിയാണ്‌?

– വെനിസ്വേല

* അമേരിക്കയ്ക്ക് പുറമെ വൈറ്റ് ഹൗസ്‌ എന്ന പേരില്‍ പ്രസിഡന്റിന്റെ

വസതിയുള്ള രാജ്യമേത്‌?

– കിര്‍ഗിസ്താന്‍

* “പഞ്ചവടി അഥവാ 7 ലോക് കല്യാണ്‍ മാര്‍ഗ്‌” ആരുടെ ഔദ്യോഗിക വസതിയാണ്‌?

– ഇന്ത്യന്‍ പ്രധാനമന്ത്രി 

* “വൈറ്റ് പാലസ്‌ ‘ ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?

– തുര്‍ക്കി പ്രസിഡന്റ് 

* എലിസീ കൊട്ടാരം ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്‌?

– ഫ്രഞ്ച്‌ പ്രസിഡന്റ്‌ 

* റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയേത്‌?

– ക്രംലിന്‍ കൊട്ടാരം

* വത്തിക്കാനിലുള്ള മാര്‍പ്പാപ്പയുടെ ഔദ്യോഗിക വസതിയേത്‌?

– അപ്പസ്‌തോലിക്ക്‌ പാലസ്‌

* ‘ദി ലോഡ്ജ്‌” ആരുടെ ഔദ്യോഗിക വസതിയാണ്‌?

– ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി 

ഇന്ത്യയുടെ പ്രഥമ കേന്ദ്രമന്ത്രിസഭ

(1347 ഓഗസ്റ്റ്‌ 15-1950 ജനുവരി 26)

* ജവാഹര്‍ലാല്‍ നെഹ്റു – പ്രധാനമന്ത്രി, വിദേശകാര്യം

* വല്ലഭായ്‌ പട്ടേല്‍ – ഉപപ്രധാനമന്ത്രി, ആഭ്യന്തരം, സംസ്ഥാനങ്ങള്‍, വാര്‍ത്താവിതരണം

* ഡോ. രാജേന്ദ്രപ്രസാദ്  – കൃഷി, ഭക്ഷ്യവകുപ്പുകള്‍

* മൌലാന അബുള്‍കലാം ആസാദ്‌ – വിദ്യാഭ്യാസം

* സര്‍ദാര്‍ ബല്‍ദേവ്സിങ്‌ – പ്രതിരോധം

* ജഗ്ജീവന്‍ റാം – തൊഴില്‍

* രാജ്കുമാരി അമൃത കൌര്‍ – ആരോഗ്യം

* ഡോ. ബി.ആര്‍. അംബേദ്ക്കര്‍ – നിയമം

* ആര്‍.കെ. ഷണ്‍മുഖംചെട്ടി -ധനകാര്യം (17-8-1948 വരെ)

* ഡോ. ജോണ്‍ മത്തായി – ധനകാര്യം, റെയില്‍വെ (22-9-1948 മുതല്‍)

* ശ്യാമപ്രസാദ്‌ മുഖര്‍ജി- വ്യവസായം, പൊതുവിതരണം

* സി.എച്ച്‌. ഭാഭ – വാണിജ്യം

* കെ.സി. നിയോഗി – പുനരധിവാസം 

ഉപപ്രധാനമന്ത്രിമാര്‍

* ഉപപ്രധാനമന്ത്രി പദത്തെപ്പറ്റി പറയുന്ന ഭരണഘടനാ ഭാഗമേത്‌?

– ഭരണഘടനയില്‍ പരാമര്‍ശമില്ല 

* ഇന്ത്യയുടെ പഥമ ഉപപ്രധാനമന്ത്രി ആരായിരുന്നു?

– സര്‍ദാര്‍ വല്ലഭായി പട്ടേല്‍

* ഇന്ത്യയില്‍ ഇതുവരെയായി എത്ര ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട് ?

– ഏഴ്‌

* രണ്ടു പ്രധാനമന്ത്രിമാര്‍ക്കു കീഴില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഏക വ്യക്തിയാര് ?

– ചൗധരി ദേവിലാല്‍

* ഏറ്റവും ഒടുവിലായി ഉപ പ്രധാനമന്ത്രി സ്ഥാനം വഹിച്ചതാര് ?

– എല്‍.കെ. അദ്വാനി

* രണ്ട്‌ ഉപപ്രധാനമന്ത്രിമാരെ ഒരേസമയം നിയമിച്ചു പ്രധാനമന്ത്രിയാര് ?

– മൊറാര്‍ജി ദേശായി 

* പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി ഹാർപ്പർ കോളിൻസ് പുറത്തിറക്കിയ ‘ 1986-കളിലെ നരേന്ദ്രമോദിയുടെ ആന്തരിക ജീവിതത്തെ വെളിപ്പെടുത്തുന്ന പുസ്തകം.

– ‘LETTER TO MOTHER