Union list, state list, concurrent list, kerala psc exam

0
1191
union-list-state-list-concurrent-list

Union list, state list, concurrent list, kerala psc exam

concurrent list malayalam important notes in kerala psc exam

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.ഇത് ഇന്ത്യൻ ഭരണഘടനയുടെ 12 ഷെഡ്യൂളുകളുടെ ഭാഗമാണ്.യൂണിയനും സംസ്ഥാനവും തമ്മിലുള്ള അധികാര വിഭജനം ഏഴാം ഷെഡ്യൂളിൽ സൂചിപ്പിച്ചിരിക്കുന്ന മൂന്ന് തരം പട്ടികയിലൂടെ അറിയിക്കുന്നു:
യൂണിയൻ ലിസ്റ്റ് ലിസ്റ്റ്1
സംസ്ഥാന പട്ടിക പട്ടിക 11
കൺകറന്റ് ലിസ്റ്റ് ലിസ്റ്റ് II

ലിസ്റ്റുകൾ 

  • ഭരണഘടനയുടെ 7-ാം പട്ടികയിലാണ് ലിസ്റ്റുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  • അനുചേരദം. 246 ലാണ് ലിസ്റ്റുകളെക്കുറിച്ച പ്രതിപാ ദിക്കുന്നത്
  • യൂണിയൻ ലിസ്റ്റ് (List – 1) സ്റ്റേറ്റ് ലിസ്റ്റ് (List -II) കൺകറന്റ് ലിസ്റ്റ് (List-III) എന്നിങ്ങനെ മൂന്നുതരം ലിസ്റ്റുകളാണുള്ളത്
  • യൂണിയൻ ലിസ്റ്റിൽ ഇപ്പോൾ 100 വിഷയങ്ങളാണുള്ളത്. (തുടക്കത്തിൽ 97).
  • സ്റ്റേറ്റ് ലിസ്റ്റിൽ ഇപ്പോൾ 61 വിഷയങ്ങളാണു ള്ളത് (തുടക്കത്തിൽ 66)
  • കൺകറന്റ ലിസ്റ്റിൽ ഇപ്പോൾ 52 വിഷയങ്ങ ളാണുള്ളത്. (തുടക്കത്തിൽ 47)
  • യൂണിയൻ ലിസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളിൽ നിയമം നിർമ്മിക്കാൻ പാർലമെന്റിനാണ് അധികാരം, സ്റ്റേറ്റ് ലിസ്റ്റിൽ നിയമം നിർമ്മിക്കാൻ സംസ്ഥാ നങ്ങൾക്കും കൺകറന്റ ലിസ്റ്റിൽ നിയമം നിർമ്മി ക്കാൻ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരം നൽകിയിരിക്കുന്നു.
  • മൂന്ന് ലിസ്റ്റുകളിലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളിൽ നിയമം നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിനാ ണ്. പാർലമെന്റിന്റെ ഈ അധികാരത്തെയാൺ.അവശി ഷ്ടാധികാരം (Residuary Powers) എന്നു പറയുന്നത്.
  • 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 5
    വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറന്റ ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി. അവയാണ് .
    1. വിദ്യാഭ്യാസം
      2.വനം  
    2. അളവുതൂക്കം
    3. നീതിന്യായ ഭരണം 
      5 വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം

ലിസ്റ്റുകളും  പ്രധാന വിഷയങ്ങളും 

യൂണിയൻ ലിസ്റ്റ് 

  • പ്രതിരോധം
  • വിദേശകാര്യം
  • റയിൽവേ
  • തപാൽ, ടെലിഫോൺ
  • പോസ്റ്റാഫീസ്  സേവിങ് ബാങ്ക് 
  • ലോട്ടറി 
  • സെൻസസ് 
  • കസ്റ്റംസ്  തിരുവ 
  • കോർപ്പറേഷൻ നികുതി  (Corporate Tax)
  • വരുമാന നികുതി
  • {Union List: The Union List consists of subjects on which only the central government has the authority to legislate. This includes areas such as defense, foreign affairs, atomic energy, banking, and currency.}

സ്റ്റേറ്റ് ലിസ്റ്റ് 

  • ക്രമസമാധാനം 
  • പോലീസ് 
  • ജയിൽ 
  • തദ്ദേശഭരണം
  • പൊതുജനാരോഗ്യം
  • ഗതാഗതം 
  • കൃഷി
  • പന്തയം 
  • കാർഷികാദായ നികുതി
  • ഭൂനികുതി 
  • കെട്ടിട നികുതി
  • ഫിഷറീസ്

{State List: The State List contains subjects on which only the state governments have the authority to make laws. This includes areas such as police, public health, local government, agriculture, and state-level taxes.}

കൺകറന്റ ലിസ്റ്റ്

  • വിദ്യാഭ്യാസം
  • ഇലക്സ്ടിസിറ്റി
  • വന്യജീവികളുടെയും  പക്ഷികളുടെയും  സംരക്ഷണം 
  • ജനസംഖ്യാ നിയന്ത്രണവും കുടുംബാസൂ(തണവും
  • വിലനിയന്ത്രണം
  • നീതിന്യായ ഭരണം (സുപ്രീംകോടതിയും ഹൈക്കോടതികളും ഒഴികെ)
  • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം
  • വിവാഹവും വിവാഹമോചനവും
  • ക്രിമിനൽ നിയമങ്ങൾ

{Concurrent List: The Concurrent List includes subjects on which both the central and state governments can make laws. This list includes areas such as criminal law, marriage and divorce, bankruptcy and insolvency, adoption, and education.}

IMPORTANT PSC QUESTION AND ANSWER

ഏത് സാഹചര്യത്തിലാണ് പാർലമെന്റിന് സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം സാധ്യമാകുക ?

ANS:അടിയന്തരാവസ്ഥ , രാജ്യസഭയുടെ അനുമതി പ്രകാരം , അന്താരാഷ്ട്ര കരാറുകൾ നടപ്പിൽ വരുത്തുമ്പോൾ

പൊതുജനാരോഗ്യം , പരിസരശുചിത്വം , ആശുപത്രികൾ എന്നിവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:സ്റ്റേറ്റ് ലിസ്റ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏത് ലിസ്റ്റിൽ ഉൾക്കൊള്ളുന്നു ?

ANS:സ്റ്റേറ്റ് ലിസ്റ്റ്

വിവാഹം , വിവാഹമോചനം എന്നിവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം ?

ANS :11

കേന്ദ്രസംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാരിയ കമ്മീഷനെ നിയമിച്ചത് ?

ANS :ഇന്ദിരാഗാന്ധി

യൂണിയൻ ലിസ്റ്റ് , സ്റ്റേറ്റ് ലിസ്റ്റ് , കൺകറന്റ് ലിസ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന പട്ടിക ?

ANS :പട്ടിക 7

വൈദ്യുതി , വിദ്യാഭ്യാസം എന്നിവ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

തീർത്ഥാടനം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:സ്റ്റേറ്റ് ലിസ്റ്റ്

ഇന്ത്യയ്ക്ക് പുറത്തുള്ള തീർത്ഥാടനം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:യൂണിയൻ ലിസ്റ്റ്

ഒരു ഫെഡറൽ സമ്പ്രദായത്തിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്നത് ?

ANS :ഭരണഘടന

ഭരണഘടനയുടെ ഒന്നാമത് വകുപ്പ് പ്രകാരം , ഇന്ത്യ ?

ANS :സംസ്ഥാനങ്ങളുടെ കൂട്ടം

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത , അതിക്രമം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:സ്റ്റേറ്റ് ലിസ്റ്റ്

പാർലമെന്റിന് നിയമനിർമാണം സാധാരണഗതിയിൽ സാധിക്കാത്തത് ?

ANS :സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത , അതിക്രമം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:സ്റ്റേറ്റ് ലിസ്റ്റ്

വനം , വന്യജീവി , പരിസ്ഥിതി സംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

ജനസംഖ്യാനിയന്ത്രണം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

വിലനിയന്ത്രണം ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

ന്യൂസ് പേപ്പർ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

ANS:കൺകറന്റ് ലിസ്റ്റ്

കേന്ദ്ര ഗവൺമെന്റിന് സംസ്ഥാന ഗവൺമെന്റുകളെ ഉപദേശിക്കാൻ സാധിക്കുന്നത് ?

ANS :കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ

കൺകറന്റ് ലിസ്റ്റിലെ വിഷയത്തിൻമേൽ സ്റ്റേറ്റ് ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നപക്ഷം ഏത് നിയമം നിലനിൽക്കും ?

ANS :കേന്ദ്രനിയമം

സംസ്ഥാന ഗവൺമെന്റിന് 100 % അധികാരമുള്ളത് ?

ANS :സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ

സംസ്ഥാന ഗവൺമെന്റിനും കേന്ദ്ര ഗവൺമെന്റിനും ഒരുപോലെ അധികാരമുള്ളത് ?

ANS:കൺകറന്റ് ലിസ്റ്റിലെ ‘ വിഷയങ്ങളിൽ

മൂന്ന് ലിസ്റ്റിലും പ്രതിപാദിക്കാത്ത ഒരു വിഷയത്തിൻമേലുള്ള അധികാരം ആർക്ക് ?

ANS:കേന്ദ്രത്തിന്

മൂന്ന് ലിസ്റ്റിലും പ്രതിപാദിക്കപ്പെടാത്ത ഒരു വിഷയത്തിന്മേലുള്ള അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തമായിരിക്കും . ഈ അധികാരം ?

ANS:ശിഷ്ട അധികാരം

ഇന്ത്യൻ ഭരണഘടനാ പ്രകാരം ശിഷ്ട അധികാരങ്ങൾ കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നു . വകുപ്പ് ഏത് ?

ANS:വകുപ്പ് 248

കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ പാർലമെന്റിന് നിയമനിർമ്മാണത്തിന് അനുവാദം നൽകുന്ന വകുപ്പ് ?

ANS:വകുപ്പ് 246