Ancient India

0
2133
Ancient India

Ancient India

സ്‌കൂൾ പാഠപുസ്തകത്തിലെ ആദ്യകാല മനുഷ്യജീവിതത്തെക്കുറിച്ചുള്ള പാഠഭാഗത്തെ ആസ്പദമാക്കിയുള്ള പഠനക്കുറിപ്പുകളാണ് ചുവടെ നൽകിയിരിക്കുന്നത്. പ്രാചീന ശിലായുഗം, മധ്യശിലായുഗം, നവീനശിലായുഗം, താമ്രശിലായുഗം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും പി.എസ്.സി. പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പഠനക്കുറിപ്പിനോടൊപ്പം നൽകിയിരിക്കുന്നു.

 പ്രചീന ഇന്ത്യ

പ്രാചീന ശിലായുഗം (Palaeolithic Age)
ആദിമമനുഷ്യന്‍ ആയുധങ്ങളും ഉപകരണങ്ങളുമായി ഉപയോഗിച്ചിരുന്നത് പരുക്കന്‍ കല്ലുകളായിരുന്നു, അതിനാല്‍ ഈ കാലഘട്ടത്തെ പ്രാചീന ശീലായുഗം എന്ന് പറയുന്നു.
തീ ഉപയോഗിക്കാന്‍ തുടങ്ങിയത് ഈ കാലഘട്ടത്താണ്

*ലോവർ പാലിയോലിത്തിക് (പ്രാചീന ശിലായുഗം) അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന താഴ്വരകൾ?
 സോഹൻ താഴ്വര,ബേലൻ താഴ്വര 
*ഇന്ത്യയിലെ പുരാതന ശിലായുഗ മനുഷ്യവർഗ്ഗം ?
നെഗ്രിറ്റോ വർഗ്ഗക്കാർ 
*ഇന്ത്യയിൽ മനുഷ്യവാസവുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവ് ലഭിക്കുന്ന സ്ഥലം?
 ഭീംബേട്ക

മധ്യപദേശിലെ റെയ്സാൻ ജില്ലയിലാണ് ഭീംബേട്ക സ്ഥിതി ചെയ്യുന്നത്.
*ഭീമന്റെ ഇരിപ്പിടം എന്ന് അർത്ഥമുള്ള പ്രാചീന ശിലയുഗ കേന്ദ്രം?
 ഭീംബേട്ക

*പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേട്ക, ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?
 2003

സ്പെയിനിലെ അൾട്ടാമിറ ഗുഹ പ്രാചീന ശിലായുഗത്തിന് ഉദാഹരണമാണ്.

മധ്യശിലായുഗം

*മധ്യശിലായുഗം അറിയപ്പെടുന്ന പേര്?
 മെസോലിത്തിക് കാലഘട്ടം 
*മിഡിൽ പാലിയോലിത്തിക് (മധ്യശിലായുഗം)അവശിഷ്ടങ്ങൾക്ക് പ്രസിദ്ധമായ പ്രദേശങ്ങൾ?
 സോഹൻ താഴ്വര, നർമ്മദ, തുംഗഭദ്ര നദീതട പ്രദേശങ്ങൾ 
*മനുഷ്യൻ മൂർച്ചയുള്ള ചെറിയ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം?
 മെസോലിത്തിക് കാലഘട്ടം 
*മൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങിയ കാലഘട്ടം?
 മെസോലിത്തിക് കാലഘട്ടം 
*കേരളത്തിലെ പ്രധാന മധ്യകാല ശിലായുഗ കേന്ദ്രം?
 എടയ്ക്കൽ ഗുഹ (വയനാട്) 
*എടയ്ക്കൽ ഗുഹകണ്ടെത്തിയ മലബാറിലെ പോലീസ് സുപ്രണ്ടായിരുന്ന വ്യക്തി?
 ഫ്രഡ് ഫോസ്റ്

നവീന ശിലായുഗം (Neolithic Age)
കൂടുതല്‍ മൂര്‍ച്ചയുള്ളതും മിനസപ്പെടുത്തിയതുമായ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച കാലഘട്ടത്തെ നവീന ശിലായുഗം എന്ന് പറയുന്നു.
കൃഷ് ചെയ്യാന്‍ തുടങ്ങി, വാസ സ്ഥലങ്ങള്‍ ഉണ്ടാക്കി, മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയത് ഈ കാലഘട്ടത്താണ്.

*മനുഷ്യൻ സ്ഥിര താമസം ആരംഭിച്ച കാലഘട്ടം?
 നവീന ശിലായുഗം
*മനുഷ്യൻ കൃഷി ആരംഭിച്ച കാലഘട്ടം?
 നവീന ശിലായുഗം(എന്നാൽ മെസോലിത്തിക് കാലഘട്ടത്തിന്റെ അവസാനം കൃഷി ആരംഭിച്ചതായി ചില ചരിത്ര രേഖകൾ സൂചന നൽകുന്നു.)
*അപ്പർ പാലിയോലിത്തിക് (നവീന ശിലായുഗം) കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശങ്ങൾ?
 ആന്ധാപ്രദേശ്,കർണ്ണാടക മഹാരാഷട്ര,ഛോട്ടാനാഗ്പൂർ പ്രദേശങ്ങൾ
*ആധുനിക മനുഷ്യന്റെ ശാസ്ത്രീയ നാമം ?
 ഹോമോസാപ്പിയൻസ്
*ഹോമോസാപ്പിയൻസ് എന്ന പദത്തിനർത്ഥം ?
 വിവേകമുള്ള വ്യക്തി
*നവീന ശിലായുഗത്തിലെ ആയുധങ്ങളുടെ പ്രത്യേകത?
 മിനുസപ്പെടുത്തിയ ശിലായുധങ്ങൾ 
*ഇന്ത്യയിൽ മനുഷ്യൻ കൈകൊണ്ട് നിർമ്മിച്ചതും, ചക്രമുപയോഗിച്ച് നിർമ്മിച്ചതും, ചിത്രപ്പണിചെയ്തതുമായ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം ?
 നവീന ശിലായുഗം 
*'തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം ?
 നവീന ശിലായുഗം 
*ശിലകളെയും, ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം ?
 നവീന ശിലായുഗം
*നവീന ശിലായുഗ മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഇന്നത്തെ മനുഷ്യ വർഗ്ഗങ്ങൾ ?
 ഗോണ്ടസ്, ബീൽസ്, സന്താൾ 
*നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ലഭിച്ച ഇന്ത്യയിലെ സ്ഥലങ്ങൾ?
 ഗാരോ കുന്നുകൾ (മേഘാലയ), ബർസഹം (കാശ്മീർ ),തെക്കൊലകോട്ട(കർണ്ണാടക)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗകേന്ദ്രങ്ങൾ ഉത്‌ഘനനം ചെയ്യപ്പെട്ടത്?
 മധ്യപ്രദേശ് (മധ്യപ്രദേശിലെ ഭിംഭേട്കയാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മധ്യ ശിലായുഗ കേന്ദ്രം)
*നവീനയുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും,ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യൻ  പ്രദേശം?
 കോൾഡിവ (Koldiva)
*ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം?
 ചാൽക്കോലിത്തിക് കാലഘട്ടം
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന  ആയുധം?
 ചെമ്പിൽ നിർമ്മിച്ച കോടാലി
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പ്രധാന കാർഷിക വിള ?
 ഗോതമ്പ്,ബജ്റ, റാഗി, നെല്ല് 
*ചാൽക്കോലിത്തിക് കാലഘട്ടത്തിൽ കിഴക്കേ ഇന്ത്യയിലെ പ്രധാന കാർഷിക വിള ?
 നെല്ല്
*ചാൽക്കോലിത്തിക് കാലഘട്ടത്തിലെ പടിഞ്ഞാറേ ഇന്ത്യയിലെ പ്രധാന വിള ?
 ഗോതമ്പ്, ബാർലി
*ലോകത്തിലാദ്യമായി പരുത്തി കൃഷി ആരംഭിച്ചത്?
 ഇന്ത്യയിൽ 
*1400BCക്കും900 BC ക്കും ഇടയിൽ ജോർവേ സംസ്കാരം നിലനിന്നിരുന്ന സംസ്ഥാനം?
 മഹാരാഷ്ട്ര 

*ജോർവേ സംസ്കാരത്തിന്റെ പ്രത്യേകത ?
 ചെളി കൊണ്ട നിർമ്മിച്ച ധാരാളം മുറികളോട് കൂടിയ വീടുകൾ
*തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം?
 ചാൽക്കോലിത്തിക് കാലഘട്ടം 
*ചാൽക്കോലിത്തിക് കാലത്ത് ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന രീതി?
 വടക്ക്-തെക്ക് രീതി 
*ഇന്ത്യൻ പൗരാണിക സംസ്കാരത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന പുരാവസ്തു ഗവേഷകനാണ് ?
 റോബർട്ട് ബ്രൂഡ്ഫൂട്ട്
*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച  ലോഹം?
 ചെമ്പ് 

*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച സങ്കര ലോഹം?
 വെങ്കലം
*സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹം?
 ഇരുമ്പ്

വെങ്കലയുഗം (Bronze Age)
ചെമ്പ് (താമ്രം) ഉപയോഗിക്കാന്‍ തുടങ്ങി, കല്ല് കൊണ്ടും ചെമ്പ് കൊണ്ടുംമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ച ഈ കാലഘട്ടത്തെ താമ്ര ശിലായുഗം (Chalcolithic Age) എന്നും വിളിക്കുന്നു.
ഈയവും ചെമ്പും ചേര്‍ത്ത് വെങ്കലം (ഓട്) എന്ന ലോഹ സങ്കരം കണ്ടെത്തി, ആയതിനാല്‍ ഈ കാലഘട്ടത്തെ വെങ്കല യുഗം എന്ന വിളിക്കുന്നു.
കാര്‍ഷികവിഭവങ്ങള്‍ കൈമാറാന്‍ പൊതുസ്ഥലങ്ങള്‍ രൂപംകൊണ്ടു.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ തുടങ്ങി.
ഇക്കാലത്ത് എഴുത്തും വിദ്യയും രൂപപ്പെട്ടു.

*ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള ഘട്ടം?
 വെങ്കലയുഗം 
*വെങ്കലം കൊണ്ടുള്ള ആയുധങ്ങളും ഉപകരണങ്ങളും ധാരളമായി ഉപയോഗിച്ചിരുന്ന കാലഘട്ടമാണ്?
 വെങ്കലയുഗം 

*കാഠിന്യവും ഉറപ്പുമുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ ചെമ്പ് കൊണ്ട് കഴിയാതെ വന്നപ്പോൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി മനുഷ്യൻ കണ്ടുപിടിച്ച സങ്കരലോഹമാണ് വെങ്കലം 
*ചെമ്പിന്റേയും, വെളുത്തീയത്തിന്റേയും അയിരുകൾ കൂട്ടി യോജിപ്പിച്ച ഉണ്ടാക്കിയതാണ് വെള്ളോട് അഥവാ വെങ്കലം(bronze)

ഇന്ത്യയിലെ പ്രാചീന ശിലായുഗകേന്ദ്രങ്ങൾ

 ഭീംബേഡ്ക  - മധ്യപ്രദേശ്
നർമ്മദ താഴ്‌വര - മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
നാഗാർജ്ജുനകൊണ്ട - ആന്ധ്രാപ്രദേശ്
 ഹൻസ്ഗി - കർണ്ണാടക
 കുർനുൽ ഗുഹകൾ - ആന്ധ്രാപ്രദേശ്

ഇരുമ്പ് യുഗം

*ഇന്ത്യയിൽ ഇരുമ്പ് യുഗ സംസ്കാരം ആരംഭിച്ചത്?
 ഏകദേശം 1000 BC
*ഇരുമ്പ് യുഗസംസ്കാരത്തിന്റെ തെളിവു ലഭിച്ചത്?
 പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഗംഗാ - യമുനാ നദീതടങ്ങളിൽ നിന്ന്
*ഇരുമ്പ് യുഗത്തിലെ പ്രധാന ആയുധങ്ങൾ?
 അമ്പ്, മഴു, വാൾ, കത്തി, കുന്തം 
*സിന്ധു നദീതട സംസ്കാരത്തെക്കാളും പ്രായമേറിയ നാഗരിക സംസ്കാരം കണ്ടെത്തിയ ഗൾഫ് ഓഫ് കാമ്പട്ട് ഏത് സംസ്ഥാനത്താണ്?
 ഗുജറാത്ത്
*കാമ്പട്ട് സംസ്കാരത്തെ കണ്ടെത്തിയ സ്ഥാപനം?
 ഇന്ത്യൻ ദേശീയ സമുദ്ര സാങ്കേതിക സ്ഥാപനം 

പ്രധാനപ്പെട്ട പ്രാചീനശിലായുഗ ഗുഹാചിത്രങ്ങൾ

സംഘനൃത്തം, വേട്ടയാടൽ - ഭീംബേഡ്ക, മധ്യപ്രദേശ് (ഇന്ത്യ) 
കാട്ടുപന്നി - അൾട്ടാമിറ (സ്‌പെയിൻ)
കാട്ടുപോത്ത് - ഷോവെ (ഫ്രാൻസ്)
കാള - ലാസ്‌കോ (ഫ്രാൻസ്)

കല്ലുകൊണ്ട് നിർമ്മിച്ച വാസസ്ഥലങ്ങൾ (Rock shelter) കണ്ടെത്തിയ ഇന്ത്യയിലെ പ്രാചീനശിലായുഗ കേന്ദ്രം - ഭീംബേഡ്ക, മധ്യപ്രദേശ്

മധ്യശിലായുഗത്തിൽ വേട്ടയാടൽ വ്യാപകമായതിന്റെ ഫലമായി വംശനാശം സംഭവിച്ച ഒരു ജീവി വർഗ്ഗം - മാമത്ത്

മാമത്തുകളെ പുന:സൃഷ്ടിക്കാനായുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന ഫോസിൽ ശാസ്ര്തജ്ഞൻ - ടോറി ഹെറിഡ്ജ്


മധ്യശിലായുഗ കാലഘട്ടത്തിലെ ജനജീവിതത്തിന്റെ തെളിവുകൾ കണ്ടെത്തിയ ഇന്ത്യയിലെ സ്ഥലങ്ങൾ

 ബാഗൊർ - രാജസ്ഥാൻ
ആദംഗഡ് - മദ്ധ്യപ്രദേശ്
കേരളത്തിലെ പ്രധാന നവീനശിലായുഗകേന്ദ്രം - എടയ്ക്കൽ

ഈ കാലഘട്ടത്തിലെ പ്രധാന പുരോഗതി - കൃഷിയുടെ ആരംഭം


കൃഷി നവീനശിലായുഗകാലത്തുണ്ടാക്കിയ മാറ്റങ്ങളെ 'നവീനശിലായുഗ വിപ്ലവം' (Neolithic Revolution) എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ - ഗോൾഡൻ ചൈൽഡ്

'മനുഷ്യൻ സ്വയം നിർമ്മിക്കുന്നു', 'ചരിത്രത്തിൽ എന്തു സംഭവിച്ചു' - എന്നീ ഗ്രന്ഥങ്ങൾ ഏത് പുരാവസ്തു ഗവേഷകന്റേതാണ് - ഗോൾഡൻ ചൈൽഡ്

നവീനശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയ ജെറീക്കോ സ്ഥിതിചെയ്യുന്നത് - പലസ്തീനിൽ

നവീനശിലായുഗത്തിൽ കല്ലുകൾ കൊണ്ടുള്ള അടിത്തറയുള്ള നിരവധി മൺകുടിലുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ മനുഷ്യജീവിതത്തെക്കുറിച്ച് തെളിവ് ലഭിച്ച ജാർമൊ സ്ഥിതിചെയ്യുന്നത് - വടക്കൻ ഇറാഖ്‌


ഇന്ത്യൻ ഉപഭൂണ്ഡത്തിലെ നവീനശിലായുഗ കേന്ദ്രങ്ങൾ
·        മെഹർഗഡ് - ബലൂചിസ്ഥാൻ (പാക്കിസ്ഥാൻ)
·        കിലേഗുൽമൊഹമ്മദ് -  ബലൂചിസ്ഥാൻ
·        സരായിഖോല - പാക്കിസ്ഥാൻ
·        ബുർസാഹോം , ഗുഫ്ക്രാൾ - കാശ്മീർ
·        കോൽദിവ - അലഹാബാദ് (ഉത്തർപ്രദേശ്)
·        ചിരാന്ത് - ബിഹാർ
·        ഉത്‌നൂർ,നാഗാർജുനകൊണ്ട-ആന്ധ്രാപ്രദേശ്
·        തക്കലകോട്ട , ഹാലൂർ, മാസ്‌കി - കർണ്ണാടക
·        ബ്രഹ്മഗിരി - കർണ്ണാടക
·        പയ്യമ്പള്ളി - തമിഴ്‌നാട്
·        എടക്കൽ - വയനാട് (കേരളം)
ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലം - താമ്രശിലായുഗം (Chalcolithic Age)

കല്ലുകൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു(താമ്രം) കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു

നഗരജീവിതത്തിന്റെ ആദിമരൂപം നിലനിന്നിരുന്ന താമ്രശിലായുഗകേന്ദ്രം - ചാതൽഹൊയുക്ക് (തുർക്കി)


ഇന്ത്യൻ ഉപഭൂണ്ഡത്തിലെ താമ്രശിലായുഗകേന്ദ്രങ്ങൾ

മെഹർഗഡ് - ബലൂചിസ്ഥാൻ
ഗിലുണ്ട്, അഹാർ, ബാലതൽ - രാജസ്ഥാൻ
 എറാൻ , കായത, നവ്ദാതോലി - മദ്ധ്യപ്രദേശ്
ചിരാന്ത് - ബീഹാർ
ദൈമാബാദ് , ജോർവെ, ചന്തോളി - മഹാരാഷ്ട്ര