INDIAN CONSTITUTION (ഇന്ത്യന്‍ ഭരണഘടന)

0
6539
INDIAN CONSTITUTION

INDIAN CONSTITUTION

  • ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ?

ഡോ: ബി.ആര്‍ .അംബേദ്കര്‍

  • ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് ?

1950 ജനുവരി-26

  • ഇന്ത്യയിലെ വോട്ടിംഗ് പ്രായം ?

18 വയസ്സ്

 

  1. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ?

35 വയസ്സ്

  • പാര്‍ലമെന്റ് അംഗമാകാന്‍ വേണ്ട പ്രായം ?

25 വയസ്സ്

  • രാജ്യസഭാംഗമാകാന്‍ വേണ്ട പ്രായം ?

30 വയസ്സ്

  • രാഷ്ട്രപതിയുടെ കാലാവധി ?

5 വര്‍ഷം

  • ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളുടെ എണ്ണം ?

395

  • ഇന്ത്യ റിപ്പബ്ലിക്കായത് ?

1950 ജനുവരി-26

  • രാജ്യസഭയുടെ അധ്യക്ഷന്‍ ?

ഉപരാഷ്ട്രപതി

  •  ലോകസഭയുടെ പരമാവധി അംഗസംഖ്യ ?

545

  •  ലോകസഭാംഗത്തിന്റെ കാലാവധി ?

5 വര്‍ഷം

  •  രാജ്യസഭയുടെ പരമാവധി അംഗസംഖ്യ ?

250

  •  രാജ്യസഭാംഗത്തിന്റെ കാലാവധി ?

6 വര്‍ഷം

  •  ഇന്ത്യന്‍ സേനയുടെ സര്‍വ്വസൈന്യാധിപന്‍ ?

രാഷ്ട്രപതി

  • കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് ?

370

  • ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പ്രത്യേക അവകാശമുള്ള സംസ്ഥാനം ?

ജമ്മു കാശ്മീര്‍

  •  സുപ്രീം കോടതി ജഡ്ജിയുടെ ഉയര്‍ന്ന പ്രായപരിധി ?

65 വയസ്സ്

  •  ഭരണഘടന അംഗീകരിച്ചിട്ടുള്ള മൌലികാവകാശങ്ങള്‍ ?

6

  •  ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു ?

ഡോ:രാജേന്ദ്രപ്രസാദ്

  •  പ്രധാനമന്ത്രിയെ നിയമിക്കുന്നത് ?

രാഷ്ട്രപതി

  •  സംസ്ഥാനഗവര്‍ണര്‍മാരെ നിയമിക്കുന്നത് ?

രാഷ്ട്രപതി

  • ഇന്ത്യൻ ഭരണഘടന നിർമാണ സഭ രൂപവത്കൃതമായത്?

1946 ഡിസംബർ 6

  • ഭരണഘടനാ നിര്‍മാണ സഭ രൂപവത്കരിച്ച വര്‍ഷം?
    1946ഭരണഘടനാ നിർമ്മാണസഭയുടെ താത്ക്കാലിക അദ്ധ്യക്ഷൻ?

സച്ചിദാനന്ദ സിൻഹ

  • ഭരണഘടനാ നിർമ്മാണസഭയിൽ ഒബ്ജക്ടീവ് റെസൊലൂഷൻ അവതരിപ്പിച്ചത്?

ജവഹർലാൽ നെഹ്രു

  • ഭരണഘടനയുടെ കരട് തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട ഏഴംഗ സമിതി തലവൻ?

ഡോ. അംബേദ്ക്കർ

  • ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ?

389

  • ഭരണഘടനാ നിർമ്മാണസഭ നിയമിച്ച സമിതികൾ?

13

  • ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം?

25

  • സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

65

  • രാജ്യസഭാംഗത്തിന്റെ കാലാവധി?

6 വർഷം

  • ഭരണഘടന ഉറപ്പുനൽകുന്ന മൗലിക കർത്തവ്യങ്ങൾ?

11

  •  നിലവിൽവന്ന സമയത്ത് ഭരണഘടനയിൽ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകളുടെ എണ്ണം?

24

  • ദേശീയഗാനം പാടാനാവശ്യമായ സമയം?

52 സെക്കന്റ്

  • ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?

3:2

  •  സംസ്ഥാന നിയമസഭകളിലെ ഏറ്റവും കൂടിയ അംഗസംഖ്യ എത്രവരെയാകാം?

500

  •  ആംഗ്ളോ ഇന്ത്യൻ സമുദായത്തിന് പ്രാതിനിധ്യമില്ലെങ്കിൽ രാഷ്ട്രപതിക്ക് എത്ര അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാം?                                                                                                                                                                                                                                           2
  • പാർലമെന്റിലെ ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണം?

790

  •  ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം‌?

1946ഡിസംബർ 9

  • പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അംഗങ്ങൾ?

30

  •  ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ മുതലായവരെപ്പറ്റി പ്രതിപാദിക്കുന്നത്?

രണ്ടാം പട്ടികയിൽ

  •  ഭരണഘടന പൂർത്തിയാക്കാനെടുത്ത സമയം?

2വർഷം 11 മാസം 18 ദിവസം

  • ഭരണഘടനയിലെ ഏക പൗരത്വം എവിടെനിന്നാണ് കടമെടുത്തത്?

ബ്രിട്ടനിൽ നിന്ന്

  • കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം നിക്ഷിപ്തമാക്കിയിരിക്കുന്നത്?

പ്രസിഡന്റിൽ

  • രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്?

പാർലമെന്റിലെ ഇരുസഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രൽ കോളേജ്

  • ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തെ ഏതുരാജ്യത്തിന്റെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്?

ബ്രിട്ടൺ

  •  ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം?

1952

  • പ്രധാനമന്ത്രി, മന്ത്രിസഭാംഗങ്ങൾ, സുപ്രീ കോടതി – ഹൈക്കോടതി ജഡ്ജിമാർ, ഗവർണർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോർണി ജനറൽ, ഇലക്ഷൻ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നത്?

പ്രസിഡന്റ്

  • രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

  • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അസാന്നിദ്ധ്യത്തിൽ ചുമതല നിർവ്വഹിക്കുന്നത്?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

  •  സംയുക്തസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?

ലോക് സഭാ സ്പീക്കർ

  • രാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം?

ഇംപീച്ച്മെന്റ്

  • രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

  • ക്യാബിനറ്റ് ആർച്ചിലെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പ്രധാനമന്ത്രി

  • പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്?

അറ്റോർണി ജനറൽ

  • ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ?

കർണാടകം, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രാപ്രദേശ്,ഉത്തർ പ്രദേശ്, ജമ്മു കാശ്മീർ

  • പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരേയും തിരഞ്ഞെടുക്കുന്നത്?

ഇലക്ഷൻ കമ്മിഷൻ

  • രാഷ്ട്രീയകക്ഷികൾക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നതും ചിഹ്നങ്ങൾ അനുവദിക്കുന്നതും?

ഇലക്ഷൻ കമ്മിഷൻ

  • രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ തീർപ്പ് കല്പിക്കുന്നത്?

സുപ്രീം കോടതി

  • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി?

ഗോഹട്ടി

  • ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?

അലഹബാദ്

  • സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നൽകിയ ഭേദഗതി?

35-ാമത്തെ

  • ഏത് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് 42-ാമത്തെ ഭേദഗതി നടപ്പാക്കിയത്?

സ്വരൺസിങ് കമ്മിറ്റി

  • വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കിയത്?

61-ാം ഭേദഗതി (1978)

  • പഞ്ചായത്ത് രാജ് നടപ്പാക്കിയ ഭേദഗതി?

73

  • ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?

ആമുഖം

  • നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പുവരുത്തുന്നത്?

ആർട്ടിക്കിൾ 14

  • വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?

ആർട്ടിക്കിൾ 352

  • സാമ്പത്തിക അടിയന്തരാവസ്ഥ?

ആർട്ടിക്കിൾ 360

  • ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നത്?

രാജേന്ദ്രപ്രസാദ്.