Indian Nobel Prize Winner
(നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ പൗരന്മാർ)
1 .രവീന്ദ്രനാഥ ടാഗോർ – സാഹിത്യം – 1913
1913 -ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച ഗീതാഞ്ജലി എന്ന സമാഹാരത്തിന് 1913 -ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി .
2 .സർ ചന്ദ്രശേഖര വെങ്കിടരാമൻ -ബൗദ്ധിക ശാസ്ത്രം – 1930
കാലിക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന സി .വി .രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി .പദാർഥങ്ങളുടെ ഘടന മനസ്സിലാക്കാൻ സഹായിച്ചു .രാമൻ ഇഫക്ട് (രാമൻ പ്രഭാവം) എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .
3 .മദർ തെരേസ -സമാധാനം -1979
മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസി സഭ സ്ഥാപിച്ച് കൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർതെരേസയ്ക്ക് പ്രസ്തുത സേവന പ്രവർത്തനങ്ങളുടെ പേരിൽ 1979 -ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു .
4 .അമർത്യ കുമാർ സെൻ -സാമ്പത്തികശാസ്ത്രം – 1998
“ വെൽഫെയർ ഇക്കണോമിക്സ്” സോഷ്യൽ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾ മാനിച്ച് 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു .
5. കൈലാഷ് സത്യാർത്ഥി- സമാധാനം – 2014
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് 2014 – ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് . ബാലവേലക്കെതിരെ രൂപവൽക്കരിച്ച “ബച്ച്പൻ ബച്ചാവോ അന്തോളൻ”എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർത്ഥി .
ഇന്ത്യൻ പൗരന്മാരായി ജനിച്ചെങ്കിലും നോബൽ സമ്മാനം ലഭിച്ച സമയത്ത് മറ്റൊരു രാജ്യത്തിലെ പൗരന്മാരായിരുന്നവർ .
1 .ഹർ ഗോവിന്ദ് ഖുരാന -ഫിസിയോളജി / മെഡിസിൻ 1968
ജനിതക കോഡിൻറെ വ്യാഖ്യാനത്തിനും പ്രോട്ടീൻ സിന്തവിസിലെ അതിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് 1968 -ൽ നോബൽ സമ്മാനം നേടി. 1945 വരെ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ച അദ്ദേഹം പിന്നീട് ലിവർപൂൾ സർവകലാശാലയിൽ പി.എച്ച് ഡബ്ലിയു പ്രോഗ്രാമിനായി ഇംഗ്ലണ്ടിലേക്ക് താമസം മാറി .
2.സുബ്രഹ്മണ്യം ചന്ദ്രശേഖർ (എസ്. ചന്ദ്രശേഖർ ) ഭൗതികശാസ്ത്രം- 1983
നക്ഷത്രങ്ങളുടെ ഘടനയ്ക്കും പരിണാമത്തിനും പ്രാധാന്യമുള്ള ഭൗതിക പ്രകൃതിയെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനത്തിന് 1983-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു .ചന്ദ്രശേഖരൻ പരിധി(Chandrasekhar limit )എന്ന പേരിൽ അറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്ത്രലോകത്തിനു അദ്ദേഹത്തിൻറെ സംഭാവനയെ മനസ്സിലാക്കാൻ.ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതി ഭൗതികശാസ്ത്രജ്ഞനാണ് സുബ്രഹ്മണ്യം ചന്ദ്രശേഖർ.
3. വെങ്കിടരാമൻ രാമകൃഷ്ണൻ( വെങ്കി രാമകൃഷ്ണൻ) രസതന്ത്രം -2009
ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവ തന്ത്രജ്ഞൻ ആണ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ അറ്റോമിക് തലത്തിൽ കോശങ്ങളിലെ ഉൽപ്പാദക കേന്ദ്രങ്ങളായ റായിസോ സോമിന്റെ ഘടനയുംവിന്യാസവും സംബന്ധിച്ച പഠനത്തിനാണ് 2009 -ലെ നോബൽ സമ്മാനം നേടിയത്.
4.അഭിജിത്ത് ബാനർജി – സാമ്പത്തിക ശാസ്ത്രം -2019
ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് വിനായക ബാനർജി .ആഗോള ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക ഊന്നൽ നൽകികൊണ്ട് വികസന സാമ്പത്തിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബാനർജിക്ക് 2019 -ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകി .
ഇന്ത്യൻ പൗരന്‍മാര്‍ അല്ലാതെ ഇരിക്കുകയും ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യയിൽ താമസിച്ചിരുന്നവരോ ആയ നോബൽ സമ്മാന ജേതാക്കൾ.
1 .റൊണാൾഡ് റോസ് -ഫിസിയോളജി / മെഡിസിൻ -1902
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് മെഡിക്കൽ ഡോക്ടർ. മലമ്പനി യെപ്പറ്റി നടത്തിയ ഗവേഷണത്തിന് 1902-ൽ ശരീര ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
2 .റൂഡ് യാർഡ് കിപ്ലിംഗ്- സാഹിത്യം -1907
“ജസ്റ്റ് സോ സ്റ്റോറീസ്” “ഇഫ് ദി ജംഗിൾ ബുക്ക് “തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു റൂഡ് യാർഡ് കിപ്ലിംഗ്. 1907-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച റൂഡ് യാർഡ് കിപ്ലിംഗ്. ഈ ബഹുമതി നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനാണ് .
3 .പതിനാലാമത് ദലൈ ലാമ -മത നാമം :ടെൻസിൻ ഗ്യാറ്റ്സോ -സമാധാനം -1989
ടിബറ്റൻ ബുദ്ധ വംശജരുടെ ആത്മീയ നേതാവിനെയാണ് ദലൈലാമ എന്ന് വിളിക്കുന്നത്.” സ്വാതന്ത്ര്യം വീണ്ടെടുക്കാനുള്ള തൻറെ ജനങ്ങളുടെ പോരാട്ടത്തിൽ അക്രമത്തെ ഉപയോഗിക്കുന്നതിനെതിരെ ഉള്ള നിരന്തരമായ പ്രതിരോധത്തിന് 1959- ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു” .
famous book’s