List of Districts in Kerala Audio (MP3) Tutorials
Districts in Kerala
Kasaragod City (കാസർഗോഡ് ജില്ല )
കാസരം (കാട്ടുപോത്ത്) + കോട് (പ്രദേശം) എന്നതില്‍ നിന്നാണ് “കാസര്‍കോട്’ എന്ന പേര് ഉണ്ടായതെന്ന് പറയുന്നു.
ശിവപ്പനായ്ക്ക് പണി കഴിപ്പിച്ച കോട്ടകളാണ് ചന്ദ്രഗിരി കോട്ടയും, ബേക്കല്‍ കോട്ടയും.1763ല്‍ ഹൈദരാലി ബെഡനൂര്‍ കീഴടക്കി. പിന്നീട് ടിപ്പു അധികാരത്തില്‍ വന്നു. 1792ല്‍ ശ്രീരംഗപട്ടണം കരാറോടുകൂടിയാണ് ടിപ്പു കാസര്‍കോട് ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്.1862ലാണ് കാസര്‍കോട് താലൂക്ക് രൂപംകൊണ്ടത്.കന്നട ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാധീനമുള്ള ഈ ജില്ലയില്‍ യക്ഷഗാനത്തിനും പ്രചാരമുണ്ട്.കാസര്‍കോടിനെ ദൈവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന അനന്തപുരം ജലക്ഷേത്രം കാസര്‍കോടാണ്. മല്ലികാര്‍ജുനക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം, മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി, ബേക്കല്‍ കടല്‍ത്തീരം, കാപ്പില്‍ ബീച്ച്, വലിയ പറമ്പ കായല്‍, റാണിപുരം, മായിപ്പാടി കൊട്ടാരം തുടങ്ങിയവ കാസര്‍കോടാണ്. ചന്ദ്രഗിരിപ്പുഴയാണ് നീളമുള്ള നദി. ഫിറിയ, ഉപ്പള, മഞ്ചേശ്വരം, കാര്യങ്കോട് ഇവ മറ്റ് പുഴകളാണ്.
നിലവില്‍ വന്നത് : 1984 മേയ് 24,
ജില്ലാ ആസ്ഥാനം : കാസര്‍കോട്,
ജനസംഖ്യ : 13,02,600
വിസ്തീര്‍ണ്ണം : 1992 ച.കി.മീ,
കിഴക്ക് സഹ്യപര്‍വ്വതം, പടിഞ്ഞാറ് അറബികടല്‍, വടക്ക് കര്‍ണ്ണാടക സ്റ്റേറ്റ്, തെക്ക് കണ്ണൂര്‍ ജില്ല.
സമുദ്രതീരം : 77 കി.മീ,
അന്തരീക്ഷോഷ്മാവ് : 27.5 ഡിഗ്രി സല്‍ഷ്യസിനും 36.5 ഡിഗ്രി
സല്‍ഷ്യസിനും മധ്യേ.
ടൂറിസ്റ്റ് സീസണ്‍ : ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ,
വിവിധ ഭാഷകളുടെ സംഗമഭൂമി കാസര്‍കോട് | |
വിസ്തൃതിയില്‍ | : 13ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1984 മേയ് 24 |
ജില്ലാആസ്ഥാനം | : കാസര്‍കോട് |
വിസ്തീര്‍ണം | : 1992 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 4 (കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്) |
വില്ലേജുകള്‍ | : 136 |
നഗരസഭകള്‍ | : 3 (കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 6 |
ഗ്രാമപഞ്ചായത്തുകള്‍ | : 38 |
ജനസംഖ്യ (2011) | : 1307375 |
പുരുഷന്മാര്‍ | : 628613 |
സ്ത്രീകള്‍ | : 678762 |
ജനസാന്ദ്രത | : 656 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1080 / 1000 |
സാക്ഷരത | : 90.09 % |
പ്രധാന നദി | : ചന്ദ്രഗിരിപ്പുഴ |
പ്രധാന നദികള്‍
ചന്ദ്രഗിരി, മഞ്ചേശ്വരം, ഉപ്പള, ഷിറിയ, കുമ്പള – ഏറനാട്, മൊഗ്രാല്‍-കളത്തൂര്‍, കളനാട്-ചട്ടഞ്ചല്‍ , ബേക്കല്‍-കാവിനടുക്ക, ചിത്താറി-കുരുടിയ, നീലേശ്വരം-കിണാനൂര്‍-കാര്യങ്കോട്, പാലായി- ചീമേനി
കൃഷി
കേരളത്തില്‍ പുകയില, വറ്റല്‍ മുളക്, അടയ്ക്ക, എന്നിവ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ല.
വിനോദസഞ്ചാരങ്ങകേന്ദ്രങ്ങൾ
- ബേക്കൽ കോട്ട
- നിത്യാനന്ദാശ്രമം
- ചന്ദ്രഗിരി കോട്ട
- ആനന്ദാശ്രമം
- റാണിപുരം കാസർഗോഡു ജില്ലയിലെ പ്രധാന സ്ഥലങ്ങൾ
- ബേക്കൽ കോട്ട
- ജൈനക്ഷേത്രം
- മധൂർ ശ്രീ മദനന്ദേശ്വര ക്ഷേത്രം
- മല്ലികാർജ്ജുന ക്ഷേത്രം, കാസർഗോഡ്
- തളങ്കര പള്ളി നിയമസഭാമണ്ഡലങ്ങൾ
മഞ്ചേശ്വരം നിയമസഭാമണ്ഡലം
കാസർഗോഡ് നിയമസഭാമണ്ഡലം
ഉദുമ നിയമസഭാമണ്ഡലം
കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം
തൃക്കരിപ്പൂർ നിയമസഭാമണ്ഡലം
കണ്ണൂർ ജില്ല :About kannur City
- കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ.
- ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ
ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. - കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു
- വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്
- 77 കിലോമീറ്റർ ദേശീയ
പാതയും 245 കിലോമീറ്റർ സംസ്ഥാന പാതയും
1453 കിലോമീറ്റർ ജില്ലാ റോഡുകളും കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്നുണ്ട്. - കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല.
- കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല.
- ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ,
കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. - 1819- ൽ
ജെ.ബബിങ്ങ്ടൺ,
കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള ‘ബംങ്കാള മൊട്ടപ്പറമ്പിൽ’ നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട് കല്ലറ കണ്ടെത്തുകയുണ്ടായി. - കുടക്കല്ല്, തൊപ്പിക്കല്ല്,
നന്നങ്ങാടികൾ,
മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്. - കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ,
നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ,
ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ,
തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,
മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ് കല്ലറകളിൽ നിന്ന് ലഭിച്ചിട്ടുള്ളത്. - കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും
‘പഞ്ച്-മാർക്ക്ഡ്’ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത് നിന്നാണ് കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്.
നദികൾ
- വളപട്ടണം പുഴ
- കുപ്പം പുഴ
- പയ്യന്നൂർ നദി
- അഞ്ചരക്കണ്ടി പുഴ
- കുയ്യാലി പുഴ
- രാമപുരം പുഴ
- മയ്യഴിപ്പുഴ
വിനോദസഞ്ചാര-കേന്ദ്രങ്ങൾ
- പയ്യാമ്പലം കടപ്പുറം
- കണ്ണൂർ കോട്ട
- അറക്കൽ മ്യൂസിയം
- പാലക്കയംതട്ട്
- പാമ്പുവളർത്തൽ കേന്ദ്രം
- പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം
- മീൻകുന്ന് കടപ്പുറം
- തലശ്ശേരി കോട്ട
- മുഴപ്പിലങ്ങാട് കടപ്പുറം
- പഴശ്ശി അണക്കെട്ട്
- മാപ്പിള ബേ
- ഗുണ്ടർട്ട് ബംഗ്ലാവ്
- രാജരാജേശ്വര ക്ഷേത്രം
- പൈതൽ മല
- കാഞ്ഞിരക്കൊല്ലി
പ്രധാന തൊഴിൽ മേഖല
കൃഷി തന്നെയാണ്
പ്രധാന തൊഴിൽ.
റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു,
എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് *റബറും തെങ്ങും* തന്നെയാണ്.
സാംസ്കാരിക സവിശേഷതകൾ
തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്.
“ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”.
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു.
ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു.
തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.
വയനാട് ജില്ല :About Wayanad district
കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽപറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.
- കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല
- കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല
- മലബാര് ജില്ലകളില് റെയിൽവേ ഇല്ലാത്ത ജില്ല
- കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല
- കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല
- ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല
- പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല
- കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ടാണ് വയനാട് ജില്ലയിലെ ബാണാസുര സാഗര്
- ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ബാണാസുര സാഗർ ആണ്
- ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം – ബാണാസുര സാഗർ
- അപൂർവ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം ആണ് പക്ഷിപാതാളം
- വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി – കാരാപ്പുഴ
- മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം – താമരശ്ശേരി ചുരം
- വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ആണ് കല്പറ്റ
- വയനാട്ടിലെ ശുദ്ധജലത്തടാകം ആണ് പൂക്കോട് തടാകം
- വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം ആണ് ലക്കിടി
- കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം – ലക്കിടി
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ആണ് സുല്ത്താന് ബത്തേരി
- വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത – എൻ എച്ച് 212
വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
പഴശ്ശികുടീരം
തിരുനെല്ലി ക്ഷേത്രം
വള്ളിയൂര്‍ക്കാവ് ക്ഷേത്രം
കുറുവദ്വീപ്
വയനാട് വന്യജീവി സങ്കേതം
എടക്കല്‍ ഗുഹ
പക്ഷി പാതാളം
പൂക്കോട് തടാകം
ബാണസുര ഡാം
മീന്‍മുട്ടി വെള്ളച്ചാട്ടം
സൂചിപ്പാറ വെള്ളച്ചാട്ടം
ചെമ്പ്രപീക്ക്
കാരപ്പുഴ ഡാം
ഫാന്റം റോക്ക്
ചങ്ങല മരം
കോഴിക്കോട് ജില്ല :About Kozhikode district
- കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്.
- ഇന്ത്യയുടെതെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം.
- വടക്ക് കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ.
താലൂക്കുകൾ
കൊയിലാണ്ടി, വടകര, താമരശ്ശേരി
കോഴിക്കോട് ജില്ലാ കലക്ടർമാർ
No. | Name | From | To | |
---|---|---|---|---|
1 | Sri.P.K.Nambiar | 01-01-1957 | 15-02-1957 | |
2 | Sri.K.K.Ramankutty | 15-02-1957 | 06-04-1958 | |
3 | Sri.S.Ananthakrishnan | 15-04-1958 | 20-05-1960 | |
4 | Sri.R.Gopalaswamy | 25-05-1960 | 04-04-1962 | |
5 | Sri.K.V.Ramakrishna Ayyar | 04-04-1962 | 05-11-1962 | |
6 | Sri.Zacharia Mathew | 05-11-1962 | 29-03-1965 | |
7 | Sri.U.Mahabala Rao | 01-04-1965 | 02-06-1967 | |
8 | Sri.N.Kaleeswaran | 02-06-1967 | 17-06-1968 | |
9 | Sri.M.Joseph | 27-06-1968 | 07-04-1969 | |
10 | Sri.K.V.Vidyadharan | 08-04-1969 | 03-02-1970 | |
11 | Sri.P.M.Abraham | 04-02-1970 | 27-04-1970 | |
12 | Sri.M.Joseph | 16-05-1970 | 19-04-1971 | |
13 | Sri.K.L.N.Rao | 19-04-1971 | 07-04-1972 | |
14 | Sri.M.G.K.Murthy | 10-04-1972 | 14-05-1975 | |
15 | Sri.K.Theyyunni Nair | 14-05-1975 | 31-05-1978 | |
16 | Sri.K.M.Balakrishnan | 02-06-1978 | 25-05-1981 | |
17 | Sri.U.Jayanarayanan | 25-05-1981 | 06-02-1982 | |
18 | Sri.M.K.Ravindranathan | 06-02-1982 | 10-09-1984 | |
19 | Sri.Padmanabhan Nambiar | 11-09-1984 | 31-03-1985 | |
20 | Sri.N.K.Narayana Kurup | 18-04-1985 | 30-06-1986 | |
21 | Sri.K.Jayakumar | 02-07-1986 | 02-12-1988 | |
22 | Sri.U.Jayanarayanan | 02-12-1988 | 30-03-1991 | |
23 | Sri.L.C.Goyal | 17-04-1991 | 18-04-1992 | |
24 | Sri.Anand Kumar | 18-04-1992 | 07-06-1992 | |
25 | Sri.Amitab Kant | 27-06-1992 | 12-12-1994 | |
26 | Sri.U.K.S.Chauhan | 12-12-1994 | 01-03-1997 | |
27 | Sri.Manoj Joshi | 01-03-1997 | 03-07-1999 | |
28 | Dr.Usha Titus | 03-07-1999 | 11-06-2001 | |
29 | Sri.Biswanath Sinha | 11-06-2001 | 14-06-2002 | |
30 | Sri.T.O.Sooraj | 14-06-2002 | 13-07-2004 | |
31 | 19-07-2004 | 29-07-2006 | ||
32 | Dr. Jayathilak | 31-07-2006 | 24-11-2006 | |
33 | B.Sreenivas | 24-11-2006 | 23-12-2006 | |
34 | Dr. Jayathilak | 03-04-2007 | 02-02-2009 | |
35 | Dr. P B Salim | 02-02-2009 | 02-04-2012 | |
36 | Sri. K V Mohankumar | 02-04-2012 | 29-5-2013 | |
37 | Smt. C. A Latha | 29-5-2013 | 23-2-2015 | |
38 | Sri. N. Prasanth Nair | 39 | ഇപ്പോൾ തുടരുന്നു. |
വിനോദസഞ്ചാര കേന്ദ്രങ്ങൾ
- കക്കയം ഡാം
- തുഷാര ഗിരി വെള്ളച്ചാട്ടം
- മാനാഞ്ചിറ സ്ക്വയർ
- ബേപ്പൂർ തുറമുഖം
- കടലുണ്ടി
- വാനനിരീക്ഷണ കേന്ദ്രം
- കോഴിക്കോട് കടൽ തീരം
- കാപ്പാട് കടൽ തീരം
- റീജിയണൽ സയൻസ് സെൻറ്റർ
- കടൽമത്സ്യ അക്കോറിയം
- പെരുവണ്ണാമുഴി ഡാം
- ലോകനാർകാവ് ക്ഷേത്രം
- വെസ്റ്റ് ഹിൽ അക്വേറിയം
- ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം
- ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ ആർട്ട് ഗാലറി
- ഇരിങ്ങൽ ശിൽപഗ്രാമം
- പോന്മേരി ശിവക്ഷേത്രം
ആരാധനാലയങ്ങൾ
- കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം
- തളികുന്ന് ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ചാത്തമംഗലം. (നേരത്തേ കോഴിക്കോട് റീജിയണൽ എഞ്ചീനിയറിങ്ങ് കോളേജ് REC)
- കോഴിക്കോട് മെഡിക്കൽ കോളേജ്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഐ. ഐ. എം
- ഫാറൂഖ് കോളേജ്
- സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
- മലബാർ ക്രിസ്ത്യൻ കോളേജ്
- സെന്റ്ജോസഫ് കോളേജ്, ദേവഗിരി
About Malappuram District
ആസ്ഥാനം :മലപ്പുറം
വിസ്തീർണ്ണം:3550 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍:തുഞ്ചൻപറമ്പ്, കോട്ടകുന്ന്, കടലുണ്ടി പക്ഷി സങ്കേതം
- കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല
- സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല
- മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം
- പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് – മലപ്പുറം ജില്ലയിലെ കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)
- കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് – മലപ്പുറം ജില്ലയിലെ കരിപ്പൂര്
- കേരളത്തിൽ ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത് – മലപ്പുറം ജില്ലയിലെ പള്ളിക്കല്
- സാമൂതിരിമാരുടെ സൈനിക ആസ്ഥാനം മലപ്പുറം ആയിരുന്നു
- കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല് സ്ഥിതിചെയ്യുന്നു
- ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം – കനോലി പ്ലോട്ട് (വെളിയം തോട് ,നിലമ്പൂര് )
- കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് – മലപ്പുറം ജില്ലയിലെ പൊന്നാനി
- ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് – പൊന്നാനി
- കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം – പൊന്നാനി
- മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് – ചന്ദനക്കാവ് (തിരുനാവായ)
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം- നിലമ്പൂര്
- ഇ എം എസ് ജനിച്ച സ്ഥലം – ഏലംകുളം മന(പെരിന്തല്മണ്ണ)
- മലപ്പുറം ഒറ്റനോട്ടത്തിൽ* കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല
* അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
* മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം
* കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല
* വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല
* മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)
* തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു
* കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )
* കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
* മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ
* മലയാള ഭാഷ സർവകലാശാലയുള്ള ജില്ല
* കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തം)
* ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ
* സ്വർണ നിക്ഷേപമുള്ള സ്ഥലം നിലമ്പൂർ
* തേക്ക് മ്യൂസിയം – വെളിയംത്തോട് ( നിലമ്പൂർ )
* മലബാർ കലാപം (1921) നടന്ന മണ്ണ്
* ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി നിലനിൽക്കുന്ന മണ്ണ്
* കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി
* കനോലി കനാൽ സ്ഥിതി ചെയ്യുന്നു
* കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി
* പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല
* ലോകത്ത് ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയകമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്‍റെ ഭരണാധികാരി E. M. S ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല
* തവനൂർ – കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
* മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല
* 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈ ജില്ലയിൽ
* കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം – കരിപ്പൂർ
* സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം – മങ്കട
* കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി
* മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം
* “നാരായണീയം ” എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്
* “ജ്ഞാനപാന” എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല
* ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി
*കവികളൾക്ക് ജന്മം നൽകിയ മണ്ണ്
1. ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ
2. കീർത്തനത്തെ ജനകീയമാക്കിയ – പൂന്താനം
3. കേരള വാല്മീകി – വള്ളത്തോൾ നാരായണമേനോൻ
4. “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്
5. മലയാളത്തിലെ മികച്ച വിലാപകാവ്യമായ ” കണ്ണുനീർത്തുള്ളി ” രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്
*സാഹിത്യ ഇതിഹാസം ഒ വി വിജയന്‍റെ നാട് – കോട്ടക്കല്‍*സാഹിത്യ ഭീഷ്മാചാര്യന്‍ എംടി വാസുദേവന്‍ നായരുടെ സ്വന്തം മണ്ണ്*കഥകളിയുടെ ഇതിഹാസം കലാ മഢലം ഹൈദരാലി, ദ്രോണാചാര്യര്‍ ശിവരാമനും ചന്ദ്ര ശേഖര്‍ വാര്യരും ജനിചു വളര്‍ന്ന ഞങ്ങളുടെ കോട്ടക്കല്‍*ഇന്ത്യയിലെ എറ്റവും പഴക്കമേറിയ ഉഝവം, നിലമ്പൂര്‍ പാട്ടുഝവ്.
*ഇന്ത്വയില്‍ വരാന്‍ പോകുന്ന ആദ്യത്തെ ആയൂര്‍ വേദ സര്‍വകലാശാല
*ഇന്ത്യയിലെ ആദ്യത്തെ wifi നഗര സഭ എന്ന നേട്ടം ഈ വരുന്ന നവംബറില്‍ സാക്ഷാത്കരികുന്നു
*ക്രികറ്റ് രാജ്യമായ ഇന്ത്യയില്‍ ക്രികറ്റിനേക്കാളേറെ ഫുഡ്ബാളിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ ഫുഡ്ബാളിന്‍റെ മക്ക.
*ഒരു പക്ഷെ ഫുഡ്ബാള്‍ ലോക കപ്പിനു ആദിധേയത്വം വഹിക്കുന്ന രാഷ്ട്രം കഴിഞ്ഞാല്‍ ഏറ്റവുമധികം ആവേശവും ടീം ആരാദകരുമുളള നാടായിരിക്കും ഞങ്ങളുടെ നാട്
*ഇന്ത്യന്‍ ഫുഡ്ബാള്‍ താരങ്ങളുടെ ഊറ്റില്ലം*മത സൗഹാര്‍ദത്തിന് ഇന്ത്യക്കും കേരളത്തിനും മാതൃക* കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്
* വിദേശ പണം ഏറ്റവുമധികം ഒഴുകി എത്തുന്ന ജില്ല* നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hot spot കൾ ഉള്ള മണ്ണ്
*കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്,,,,
* താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്
* പള്ളിക്കൽ – “അക്ഷയ ” പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്
* പോത്തുക്കൽ – കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്
* ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്
* പുലാമന്തോൽ – 2012 – 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി
*കേരളത്തില്‍ ഏറ്റവുമധികം നഗര സഭകളുളള ജില്ല കൂടി
പ്രധാന നദികൾ
- ചാലിയാർ
- കടലുണ്ടിപ്പുഴ
- ഭാരതപുഴ
- തിരൂർപുഴ
- കുന്തിപ്പുഴ
താലുക്കുകള്‍
- തിരൂരങ്ങാടി
- ഏറനാട്
- തിരൂർ
- പൊന്നാനി
- പെരിന്തൽമണ്ണ
നിയമസഭാ മണ്ഡലങ്ങൾ
- മങ്കട
- മഞ്ചേരി
- മലപ്പുറം
- വണ്ടൂർ
- പെരിന്തൽമണ്ണ
- തിരൂരങ്ങാടി
- തിരൂർ
- താനൂർ
- പൊന്നാനി
- കോട്ടക്കൽ
- കൊണ്ടോട്ടി
- നിലമ്പൂർ
- വേങ്ങര
- വള്ളിക്കുന്ന്
- തവനൂർ
- ഏറനാട്