October 2022
അന്തർദേശീയ വയോജന ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 1
അന്തർദേശീയ വയോജന ദിനത്തിന്റെ പ്രമേയം ?
Resilience of Older Persons in a Changing World
ലോക വെജിറ്റേറിയൻ ദിനം ആചരിക്കുന്നത്?
ഒക്ടോബർ 1
അന്താരാഷ്ട്ര സസ്യാഹാര വാരമായി (IVW) ആചരിക്കുന്നത് ?
ഒക്ടോബർ 1-7
യുഎൻ എസ്ഡിജി ആക്ഷൻ അവാർഡിൽ ‘ചേഞ്ച്മേക്കർ’ അവാർഡ് നൽകി ആദരിച്ചത്?
സൃഷ്‌ടി ബക്ഷി
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ അന്തരിച്ചു. പേര് ?
ജയന്തി പട്നായിക് (90)
രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിക്കുന്നത് ?
ഒക്ടോബർ 1 (ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങൾക്കു തുടക്കമിടും.)
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ 2022 ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ റാങ്ക് ?
40 (2021ൽ 46)
വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ 2022 ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്‌സ് പ്രകാരം തുടർച്ചയായ 12-ാം വർഷവും ഒന്നാം സ്ഥാനം നേടിയത് ?
സ്വിറ്റ്സർലൻഡ്
ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇപ്പോഴത്തെ റീപ്പോ നിരക്ക് എത്രയാണ്?
5.9%
പാരിസ് ആസ്ഥാനമായുള്ള ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐഎഎഫ്) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ISRO ശാസ്ത്രജ്ഞൻ ?
ഡോ. എ.കെ. അനിൽ കുമാർ
ഇന്ത്യയിലുട നീളം സഞ്ചരിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി മിഷൻ അംബാസിഡർ?
ബെല്ല എന്ന നായ
36മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിക്കുന്നത് ?
മുരളി ശ്രീ ശങ്കർ
സർവീസസിനു വേണ്ടി ആദ്യം മൈതാനത്ത് ഇറങ്ങുന്ന വനിതാ താരമായി ചരിത്രം കുറിച്ചത്?
സുമി ( ഹരിയാന,400മീ )
ദേശീയ ഗെയിംസിലെ ഫെൻസിങിൽ ഹാട്രിക് സ്വർണം നേടിയത് ?
ഭവാനിദേവി (തമിഴ്നാട്)
ദേശീയ ഗെയിംസിൽ കേരളത്തിനായി ആർട്ടിസ്റ്റിക്കിലെ ഫ്രീ സ്റ്റേറ്റിങ് വിഭാഗത്തിൽ സ്വർണം നേടിയത് ?
അഭിജിത്ത് അമൽ രാജ്
വാർത്ത ഏജൻസിയായ പി.ടി.ഐ.യുടെ ചെയർമാൻ ?
അവിക് കുമാർ സർക്കാർ
ഇൻറർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ഇന്ത്യ ചാപ്റ്ററിന്റെ 2022-23 വർഷത്തെ പുതിയ പ്രസിഡന്റ് ?
അവിനാശ് പാണ്ഡെ
മികച്ച പൊതുപ്രവർത്തകനുളള കെ കെ രാഘവൻ പുരസ്കാരം ലഭിച്ച മന്ത്രി ?
കെ. കൃഷ്ണൻകുട്ടി
കെ. പി. എസ്. മേനോൻ സ്മാരക പുരസ്കാരം ലഭിച്ച ഗായകൻ ?
പി. ജയചന്ദ്രൻ
അടുത്തിടെ കേരളത്തിലെ ഏത് സർവകലാശാലയുടെ കോഴ്സുകൾക്കാണ് യു.ജി.സി. അംഗീകാരം ലഭിച്ചത് ?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറി, പിബി അംഗം, മുൻ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി 2022 ഒക്ടോബർ 1 ന് അന്തരിച്ചു. പേര് ?
കോടിയേരി ബാലകൃഷ്ണൻ(68)
ചിന്തകനും പ്രഭാഷകനുമായ പ്രഫ.വി.അരവിന്ദാക്ഷന്റെ സ്മരണാർഥമുള്ള പുരസ്കാരം നേടിയത് ?
അടൂർ ഗോപാലകൃഷ്ണൻ (50000₹)
സിആർപിഎഫിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ?
സുജോയ് ലാൽ താവോസെൻ
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് മേധാവിയായി ചുമതലയേറ്റത് ?
അനിഷ് ദയാൽ സിങ്
5G സജ്ജമാകുന്ന ഇന്ത്യയിലെ വിമാനത്താവളം ഏതാണ് ?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ബിഎസ്എൻഎലിന്റെ 4G സേവനം ലഭ്യമാക്കുന്നത് ?
2023 ജൂൺ
36-ആമത് ദേശീയ ഗെയിംസിൽ ഫെൻസിങ് ഫോയിൽ വിഭാഗത്തിൽ കേരളത്തിനായി സ്വർണം നേടിയ മഹാരാഷ്ട്ര സ്വദേശി ?
രാധിക പ്രകാശ് ആവതി
2022 ദേശീയ ഗെയിംസ് കേരളത്തിനായി ആദ്യമെഡൽ നേടിയത് ?
ജോസ് ക്രിസ്റ്റി റോസ് (ഫെൻസിംഗ്,വെങ്കലം)
2022 സെപ്തംബറിൽ ബാതുകമ്മ ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ?
തെലുങ്കാന
2022 സെപ്തംബറിൽ ഉഡാൻ പദ്ധതി പ്രകാരം എല്ലാ സ്ത്രീകൾക്കും സാനിറ്ററി നാപ്കിൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
രാജസ്ഥാൻ
2022-ലെ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പിന്റെ വേദി ?
ചെംഗ്ഡു (ചൈന)
ദേശീയ പെൻഷൻ സംവിധാന (NPS) ദിവസ് ആയി ആചരിക്കുന്നത് ?
ഒക്ടോബർ 1
2022ലെ ലോക ആവാസ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 3,2022 (ഒക്‌ടോബർ മാസത്തിലെ ആദ്യ തിങ്കൾ)
2022 ലെ ലോക ആവാസ ദിനത്തിന്റെ പ്രമേയം ?
Mind the Gap. Leave No One and No Place Behind
2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് നേടി ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഇൻഡോർ
2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് ഒന്നാം സ്ഥാനം നേടിയത് ?
മധ്യപ്രദേശ് (2. ഛത്തീസ്ഗഡും മഹാരാഷ്ട്രയും)
2022-ലെ സ്വച്ഛ് സർവേക്ഷൻ അവാർഡ് 100-ൽ താഴെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത് ?
ത്രിപുര
The Making of A Catastrophe :The Disastrous Economic Fallout of the Covid-19 Pandemic In India എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ജയന്തി ഘോഷ്
ഹീറോ മോട്ടോകോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ്?
രാം ചരൺ
പതിനഞ്ചാമത് അന്താരാഷ്ട്ര സൂഫി രംഗ് ഫെസ്റ്റിവൽ 2022 ആരംഭിച്ചത് ?
അജ്മീർ
ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ആരംഭിക്കുന്നത് ?
ഹരിയാന
നീണ്ട 8 വർഷങ്ങളുടെ പ്രവർത്തനത്തിനു ശേഷം സേവനം അവസാനിപ്പിച്ച ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം ?
മംഗൾയാൻ
കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിച്ചുള്ള ഹരിതോർജ വിപ്ലവത്തിന്റെ ഇന്ത്യൻ കുലപതി അന്തരിച്ചു. പേര് ?
തുളസി താന്തി
ഇന്ത്യയുടെ “വിൻഡ്മാൻ’ എന്നുംഅറിയപ്പെടുന്ന കാറ്റാടിയന്ത്ര നിർമാണക്കമ്പനിയായ സുസ്ലോൺ എനർജിയുടെ സ്ഥാപകൻ ?
തുളസി താന്തി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും കറൻസികൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ട പുസ്തകം ?
ഗ്ലോബൽ കളക്ടിബിൾസ് ഓഫ് മഹാത്മാഗാന്ധി ത്രൂ ബാങ്ക് നോട്ട്സ്, കോയിൻസ്, ആൻഡ് സ്റ്റാമ്പ്
മുംബൈയിലെ “മിന്റേജ് വേൾഡ്’ എന്ന ഓൺലൈൻ മ്യൂസിയം ആണ് ഈ പുസ്തകം പുറത്തിറക്കിയത്.
ഫോർമുല വൺ സിങ്കപ്പൂർ ഗ്രാൻപ്രിയിൽ ജേതാവായത് ?
സെർജിയോ പെരസ്(റെഡ് ബുൾ)
റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 2022 ൽ തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയ ടീം ?
ഇന്ത്യ ലെജൻഡ്‌സ് (ഫൈനലിൽ ശ്രീലങ്ക ലെജൻഡ്‌സിനെ 33 റൺസിന് പരാജയപ്പെടുത്തി)
രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ആയിരം റൺസ് തികയ്ക്കുന്ന താരമായത് ?
സൂര്യ കുമാർ യാദവ് (573 പന്തുകളിൽ നിന്നും)
36ആമത് ദേശീയ ഗെയിംസിൽ വനിതാ വിഭാഗം തുഴച്ചിൽ കോക്സ്ലസ് ഫോർ വിഭാഗത്തിൽ സ്വർണം നേടിയത് ?
കേരളം
36ആമത് ദേശീയ ഗെയിംസിൽ 100 മീ ബട്ടർ ഫ്ലൈ സ്ട്രോക്കിൽ സ്വർണം നേടിയത് ?
സജൻ പ്രകാശ്
ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം ആയ ആലീസ് നിർമിച്ച രാജ്യം ?
ഇസ്രായേൽ
അടുത്തിടെ പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടത് എവിടെയാണ് ?
മലാങ് , കിഴക്കൻ ജാവ, ഇന്തോനേഷ്യ
പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്രനിർമാതാവുമായ ഏത് വ്യക്തിയാണ് 2022 ഒക്ടോബർ 2ന് ഹൃദയാഘാതം മൂലം ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത് ?
അറ്റ്ലസ് രാമചന്ദ്രൻ (80)
നാലപ്പാടൻ സ്മാരക സാംസ്കാരികസമിതിയുടെ നാലപ്പാടൻ സ്മാരക അവാർഡ് ലഭിച്ചത് ?
ആഷാമേനോൻ (10000₹)
ഓൾ ഇന്ത്യ ജെംസ് & ജൂവലറി കൗൺസിലിന്റെ അൻമോൾ രത്ന പുരസ്കാരം നേടിയത് ?
ടി. എസ്. കല്യാണരാമൻ (കല്യാൺ ജുവലേഴ്സ് MD)
വേൾഡ് ആനിമൽ ഡേ ആയി ആചരിക്കുന്നത് ?
ഒക്ടോബർ 4
2022-ലെ വാലി ഓഫ് വേഡ്‌സ് ബുക്ക് അവാർഡ് ലഭിച്ച പുസ്തകം ?
Tagore & Gandhi: Walking Alone, Walking Together (രചയിതാവ്: Rudrangshu Mukherjee)
പാവപ്പെട്ടവർക്കായി ‘ആസറ’ പെൻഷൻ എന്ന പേരിൽ ഒരു ക്ഷേമ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
തെലുങ്കാന
ഹോളോഗ്രാഫിക് സാങ്കേതികവിദ്യ കൊണ്ടുവരാൻ ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ തീരുമാനമായത് ആരൊക്കെ തമ്മിൽ ആണ് ?
എയർടെലും നോക്കിയയും
ഇന്ത്യയിലെ മൂന്നാമത്തെ ഐഫോൺ ഫാക്ടറി സ്ഥാപിച്ചത് ?
ചെന്നൈ
രാജ്യാന്തര അഹിംസാദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ പൂർണ്ണ ഹോളോഗ്രാം പ്രദർശിപ്പിച്ചത് ?
ഐക്യരാഷ്ട്ര സഭ
ബ്രസീൽ ഗവൺമെന്റിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിതനായ മലയാളി ?
ഡോ.ഷെൽബി കുട്ടി
കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ ആയ അടുത്തിടെ അന്തരിച്ച വ്യക്തി ?
തോട്ടുമുഖപ്പിൽ ആനന്ദവല്ലി (90)
ബഹ്റൈൻ കേരളീയ സമാജം പ്രഥമ ബികെഎസ് ആരോഗ്യ മിത്രം പുരസ്കാരം നേടിയത് ?
ഡോ.വി.പി.ഗംഗാധരൻ (ഒരു ലക്ഷം ₹)
മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോസാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നര വിഭാഗങ്ങളുടെ ജനിതക വിവര ശേഖരണം എന്നിവയിൽ നൽകിയ നിർണായക സംഭാവനകളിലൂടെ ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച സ്വീഡിഷ് ശാസ്ത്രജ്ഞൻ ?
സ്വാന്റെ പേബു (67)
രക്തസമ്മർദം, ശരീരോഷ്മാവ്, അലർജി തുടങ്ങിയവയെ സ്വാധീനിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എന്ന സംയുക്തം കണ്ടെത്തിയതിന് 1982-ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തിയുടെ മകൻ ആണ് 2022 ൽ വൈദ്യശാസ്ത്ര നൊബേൽ നേടിയ സ്വാന്റെ പേബു. പേര് ?
സുനെ ബെർഗ്സ്ട്രോം
തദ്ദേശ നിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ വ്യോമസേനയ്ക്ക് കൈമാറി. പേര്?
പ്രചണ്ഡ്
പ്രചണ്ഡ് നിർമ്മിച്ചത് ?
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
2022ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സമ്മാനമായി ആയിരം ഉരു നിർമ്മിച്ച് നൽകുന്ന ഇന്ത്യൻ സംസ്ഥാനം ?
കേരളം
ലോക അധ്യാപക ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 5
ഈ വർഷത്തെ ലോക അധ്യാപക ദിനത്തിന്റെ പ്രമേയം ?
The Transformation of Education Begins with Teachers
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് ആരാണ്?
അജയ് ഭാദൂ
മേഘാലയ ഗവർണറുടെ അധിക ചുമതല വഹിക്കുന്ന നിലവിലെ അരുണാചൽ പ്രദേശ് ഗവർണർ ?
ബി.ഡി. മിശ്ര
കാനഡയിൽ ഗ്ലോബൽ ഇന്ത്യൻ അവാർഡ് നൽകി ആദരിക്കപ്പെട്ട വേദാന്ത ഗ്രൂപ്പ് സ്ഥാപകൻ ?
അനിൽ അഗർവാൾ (50,000 $)
വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ, സ്വച്ഛ് സർവേക്ഷൻ ഗ്രാമീണിനുള്ള ആദ്യ അവാർഡ് ലഭിച്ചത് ?
തെലങ്കാന (2. ഹരിയാന,3. തമിഴ്നാട്)
ചെറിയ സംസ്ഥാനങ്ങളുടെ/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ, സ്വച്ഛ് സർവേക്ഷൻ ഗ്രാമീണിനുള്ള അവാർഡ് ലഭിച്ചത് ?
ആൻഡമാൻ നിക്കോബാർ(2.ദാദ്ര നഗർഹവേലി ദാമൻ ദിയു, 3. സിക്കിം)
സർക്കാർ ജീവനക്കാർ ഫോൺകോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം എന്ന് അഭിസംബോധന ചെയ്യണമെന്ന് ഉത്തരവിറക്കിയ സംസ്ഥാനം ?
മഹാരാഷ്ട്ര
ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ആയി ഹിമാചൽ പ്രദേശ് സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ ?
സത്യ നിഷ്ഠ
വനിതാ സംരംഭകർക്കായി ഗുജറാത്ത് യൂണിവേഴ്സിറ്റി നിർമ്മിച്ച പ്ലാറ്റ്ഫോം ?
ഹെർ സ്റ്റാർട്ട്
മിസൈലുകളും റോക്കറ്റുകളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചത് ഏത് രാജ്യവുമായാണ്?
അർമേനിയ
ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണങ്ങളിലൂടെ ഈ വർഷത്തെ ഊർജതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ?
1. അലെയ്ൻ അസ്പെക്ട്- ഫ്രാൻസ്
2. ജോൺ എഫ്. ക്ലൗസർ – അമേരിക്ക
3. അന്റൺ സെയ്ലിങർ – ഓസ്ട്രിയ
2007 ലെ രമൺ മാഗ്സസെ പുരസ്കാരം നേടിയ ആരുടെ പുസ്തകം ആണ് ‘ദി ലാസ്റ്റ് ഹീറോസ്’ ?
പി. സായ്നാഥ്
കാവേരി നദിയിൽ അടുത്തിടെ കണ്ടെത്തിയ പംഗാസിയസ് ഇക്കറിയ (Pangasius Icaria) ഏത് ഇനത്തിൽ പെട്ടതാണ് ?
കാറ്റ്ഫിഷ്
400 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം ?
രോഹിത് ശർമ
36-ാമത് ദേശീയ ഗെയിംസിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 13.37 മീറ്റർ ചാടി കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയത് ?
എൻ. വി. ഷീന
ലോക ബഹിരാകാശ വാരം ആചരിക്കുന്നത് ?
ഒക്ടോബർ 4 മുതൽ 10 വരെ
2022ലെ ലോക ബഹിരാകാശ വാരത്തിന്റെ പ്രമേയം ?
Space and Sustainability
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട നടൻ ?
പങ്കജ് ത്രിപാഠി
ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ് കൊടുമുടിയിൽ ചൊവ്വാഴ്ചയുണ്ടായ മഞ്ഞിടിച്ചിലിൽ മരണമടഞ്ഞ എവറസ്റ്റും മക്കാലു പർവതവും 15 ദിവസത്തെ ഇടവേളയിൽ കീഴടക്കിയ ദേശീയ റെക്കോഡിന് ഉടമ ?
സവിത കൻസ്വാൾ
പൊതുമേഖലാ വാതകവിതരണ കമ്പനിയായ ഗെയിൽ ന്റെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ?
സന്ദീപ് കുമാർ ഗുപ്ത
ജമ്മു കശ്മീരിലെ ഏത് സമുദായത്തെയാണ് അടുത്തിടെ എസ്ടി വിഭാഗത്തിന് കീഴിൽ സംവരണം ചെയ്തത് ?
പഹാഡി സമുദായം
UNCTAD വാർഷിക വ്യാപാര വികസന റിപ്പോർട്ട് പ്രകാരം 2022-23 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം എത്രയാണ് ?
5.7 %
പുതുതായിറക്കുന്ന എല്ലാ സ്മാർട്ഫോണുകൾക്കും പൊതുവായി ഒരൊറ്റ ചാർജിങ് കേബിളേ പാടുള്ളൂ എന്ന നിയമത്തിന് അംഗീകാരം നൽകിയ പാർലമെന്റ് ?
യൂറോപ്യൻ യൂണിയൻ പാർലമെന്റ്
സിറിയൻ പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ അഭയാർത്ഥികളെ സംരക്ഷിച്ചതിന് UNHCR Nansen Refugee Award നേടിയ മുൻ ജർമൻ ചാൻസലർ ?
ആംഗല മെർക്കൽ
‘ഒപ്റ്റിമസ്‘ എന്ന പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച പ്രമുഖ കമ്പനി ?
ടെസ്ല
രസതന്ത്ര ശാഖകളായ ക്ലിക്ക് കെമിസ്ട്രി, ബയോഓർത്തോഗണൽ കെമിസ്ട്രി എന്നിവയുടെ പിറവിക്കും വളർച്ചയ്ക്കും നേതൃത്വം നൽകിയതിന് ഈ വർഷത്തെ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
1. കരോലിൻ R. ബെർടോസി – അമേരിക്ക
2. K. ബാരി ഷാർപ്ലെസ് – അമേരിക്ക
3. മോർട്ടൻ P. മെൽഡൽ – ഡെൻമാർക്ക്
രസതന്ത്ര നൊബേൽ സമ്മാനം നേടുന്ന എത്രാമത്തെ വനിതയാണ് കരോലിൻ R. ബെർടോസി ?
8
2 തവണ നോബൽ സമ്മാനം നേടുന്ന അഞ്ചാമത് വ്യക്തി ?
K. ബാരി ഷാർപ്ലെസ്
(1. John Bardeen
2. Mary Curie
3. Linus Pauling
4. Frederic Sanger
5. K. Barry Sharpless)
Chirally catalysed oxidation reactions കുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് 2001 ൽ രസതന്ത്ര നൊബേൽ സമ്മാനം ലഭിച്ചത് ?
K. ബാരി ഷാർപ്ലെസ്
രസതന്ത്രത്തിൽ രണ്ടുതവണ നോബൽ സമ്മാനം നേടുന്ന എത്രാമത്തെ വ്യക്തിയാണ് K. ബാരി ഷാർപ്ലെസ് ?
2 (ഫ്രെഡറിക് സാംഗർ – 1958,1980;
K. ബാരി ഷാർപ്ലെസ്- 2001,2022)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും നേടിയത് ?
പി.ആർ. ശ്രീജേഷ്, സവിതാ പുനിയ
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ കേരള ടീമിനെ നയിക്കുന്നത്?
സഞ്ജു സാംസൺ
നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ സംവിധായകൻ ?
ബാലു കിരിയത്ത്
ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനത്തിന്റെ പ്രമേയം ?
Millions of Reasons
ലോക പരുത്തി ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 7
തിരഞ്ഞെടുപ്പ് കമ്മീഷൻ ആകാശവാണിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടർ ബോധവത്കരണ പരിപാടി ആരംഭിച്ചു. പേര് ?
Matdata Junction
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു സ്വന്തം പാർട്ടിക്ക് നൽകിയ പുതിയ പേര് ?
ഭാരത് രാഷ്ട്ര സമിതി (പഴയ പേര് -തെലങ്കാന രാഷ്ട്രസമിതി)
സൗത്ത് ഏഷ്യ ഇക്കോണമിക് ഫോക്കസ് എന്ന പുതിയ റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം നടപ്പുസാമ്പത്തിക വർഷം എത്ര ശതമാനത്തിലേക്ക് ആണ് ലോകബാങ്ക് താഴ്ത്തിയത് ?
6.5% (2022 ജൂൺ മാസത്തിൽ 7.5% ആയിരുന്നു)
റുപേ ക്രെഡിറ്റ് കാർഡുകൾ യു.പി.ഐ.യുമായി ബന്ധിപ്പിച്ച് നടത്തുന്ന എത്ര രൂപ വരെ മൂല്യമുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്നാണ് അടുത്തിടെ NPCI പ്രസ്താവിച്ചത് ?
2000 ₹
വായു മലിനീകരണം നിരീക്ഷിക്കാൻ ഗ്രീൻ വാർ റൂം ആരംഭിച്ച കേന്ദ്രഭരണ പ്രദേശം?
ഡൽഹി
പഞ്ചസാര ഉത്പാദനത്തിൽ ബ്രസീലിനെ പിന്തള്ളി ലോകത്ത് ഒന്നാമതായ രാജ്യം ?
ഇന്ത്യ
5G സേവനങ്ങൾ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി ?
എയർടെൽ
കൊച്ചി ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജന സമ്മേളനം നടക്കുന്നത് ?
മുംബൈ
2022 ഒക്ടോബറിൽ മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ വേണ്ടി സി.ബി.ഐ. ആരംഭിച്ച ഓപ്പറേഷൻ ?
ഗരുഡ
2022 ലെ World Green Economy ഉച്ചകോടിയ്ക്ക് വേദിയാകുന്നത് ?
ദുബായ്
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഏത് രാജ്യത്താണ് റുപേ ഡെബിറ്റ് കാർഡ് അവതരിപ്പിക്കുന്നത് ?
ഒമാൻ
സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ഫ്രഞ്ച് എഴുത്തുകാരി ?
ആനി എർണാക്സ് (82)
ആനി എർണാക്സിന്റെ പ്രധാന കൃതികൾ ?
ക്ലീൻഡ് ഔട്ട്, എ മാൻസ് പ്ലേസ്, സിംപിൾ പാഷൻ, ദ് ഇയേഴ്സ്, ഹാപ്പനിംഗ്, ഐ റിമെയ്ൻ ഇൻ ഡാർക്ക്നസ്, എ വുമൺസ് സ്റ്റോറി, എ ഗേൾസ് സ്റ്റോറി
2019-ലെ മാൻ ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആനി എർണാക്സിന്റെ കൃതി ?
ദ് ഇയേഴ്സ്
സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് അവാർഡ് ലഭിച്ചത് ?
ദ് പോർട്രൈറ്റ്സ് (സംവിധാനം – ഡോ. ബിജു)
ഇമാജിൻ ഇന്ത്യ ചലച്ചിത്ര മേളയിൽ മൂന്നാം തവണയാണ് ഡോ. ബിജുവിന് അവാർഡ് ലഭിക്കുന്നത്.മറ്റ് ചിത്രങ്ങൾ ?
വീട്ടിലേക്കുള്ള വഴി (2011), ആകാശത്തിന്റെ നിറം (2013)
ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ നെടുമുടി വേണു പുരസ്കാരം ലഭിച്ച കേരളനടനം നർത്തകി ?
ഭവാനി ചെല്ലപ്പൻ (10000₹, ഫലകവും)
ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെ കുറിച്ചുള്ള ഫിഫയുടെ ഡോക്യുമെന്ററി ?
ക്യാപ്റ്റൻ ഫന്റാസ്റ്റിക്ക്
2022 ലെ വനിതാ ബാസ്കറ്റ്ബോൾ ലോകകപ്പ് ജേതാക്കളായ രാജ്യം ?
അമേരിക്ക
2022-ലെ ദേശീയ ഗെയിംസിൽ വനിതകളുടെ ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ മലയാളി ?
നയന ജെയിംസ്
2026-ൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെടുത്തിയ മത്സര ഇനങ്ങൾ ?
ഷൂട്ടിംഗ്, ഗോൾഫ് (ഒഴിവാക്കിയത്- ഗുസ്തി)
രാജ്യത്തുടനീളം വന്യജീവി വാരം ആഘോഷിക്കുന്നത് ?
ഒക്ടോബർ 2 മുതൽ ഒക്ടോബർ 8 വരെ
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ., എഫ്.ബി.ഐ. എന്നിവ ചേർന്ന് നടത്തുന്ന അന്വേഷണം ഏത് പേരിൽ ?
ഓപ്പറേഷൻ ചക്ര
അന്താരാഷ്ട്ര സോളാർ അലയൻസിന്റെ അഞ്ചാം അസംബ്ലി ഒക്ടോബർ 17 മുതൽ 20 വരെ നടക്കുന്നത് ?
ന്യൂഡൽഹിയിൽ
ഇന്ത്യയിലെ ആദ്യ സമാധാന, അക്രമരാഹിത്യ വകുപ്പ് സ്ഥാപിച്ച സംസ്ഥാനം ?
രാജസ്ഥാൻ
ഉത്തർപ്രദേശിലെ ഫൈസാബാദ് കന്റോൺമെന്റിന്റെ പേര് അയോധ്യ കന്റോൺമെന്റ് എന്നാക്കി മാറ്റാൻ അനുമതി നൽകിയത് ?
രാജ്‌നാഥ് സിംഗ്
ബെംഗളൂരു -മൈസൂരു പാതയിൽ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പുതിയ പേര് ?
വോഡയാർ എക്സ്പ്രസ്
2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച ബെലാറസിൽ നിന്നുള്ള മനുഷ്യാവകാശ അഭിഭാഷകൻ ?
അലസ് ബിയാലിയാറ്റ്‌സ്‌കി
2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച റഷ്യൻ മനുഷ്യാവകാശ സംഘടന ?
മെമ്മോറിയൽ
2022 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച ഉക്രൈനിയൻ മനുഷ്യാവകാശ സംഘടന ?
സെന്റർ ഫോർ സിവിൽ ലിബർട്ടി
2022 ഒക്ടോബറിൽ നഴ്സറി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 24 കുട്ടികൾ ഉൾപ്പെടെ 37പേർ കൊല്ലപ്പെട്ടത് ഏത് രാജ്യത്താണ് ?
തായ്‌ലൻഡ്
2022 ഒക്ടോബർ 7 ന് അന്തരിച്ച മുതിർന്ന ബോളിവുഡ് നടൻ ?
അരുൺ ബാലി (79) (അവസാന ചിത്രം – ഗുഡ്ബൈ)
തപസ്യ കലാ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം നേടിയ എഴുത്തുകാരി ?
ഡോ. സുവർണ നാലപ്പാട് (50000₹,പ്രശസ്തിപത്രം, ഫലകം)
ഒക്ടോബറിൽ നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ വേദി ?
കോട്ടയം
2022 ഒക്ടോബർ 7ന് ആരംഭിച്ച ഐ.എസ്.എൽ. ഫുട്ബോൾ ഒമ്പതാം എഡിഷന്റെ ഉദ്ഘാടന മത്സര വേദി ?
ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം (കൊച്ചി)
അഞ്ച് വ്യക്തിഗത സ്വർണം എന്ന കഴിഞ്ഞ തവണത്തെ നേട്ടം 36-ാം ദേശീയ ഗെയിംസിൽ നീന്തലിൽ ഇത്തവണയും കൈവരിച്ചത് ?
സജൻ പ്രകാശ് (നിലവിൽ ആകെ 8 മെഡലുകൾ)
2022ൽ 90-ാം സ്ഥാപക ദിനം (നവതി) ആഘോഷിക്കുന്നത് ?
ഇന്ത്യൻ വ്യോമസേന (1932 ഒക്ടോബർ 8)
ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത് ?
1950 ജനുവരി 26
ഇന്ത്യൻ റോഡ് കോൺഗ്രസ് സംഘടിപ്പിക്കുന്നത് ?
ലക്നൗ, ഉത്തർപ്രദേശ്
2022 ഒക്ടോബർ 8 മുതൽ 11 വരെ ലഖ്‌നൗവിൽ നടക്കുന്ന 81-ാമത് ഇന്ത്യൻ റോഡ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നത് ?
നിതിൻ ഗഡ്കരി
ഇന്ത്യ ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് 2022 പ്രകാരം വിദേശ സന്ദർശകരുടെ എണ്ണത്തിൽ താജ്മഹലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത് ?
മാമല്ലപുരം, തമിഴ്നാട്
ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ലളിത് ഭാസിൻ
2022 ലെ ശാസ്ത്ര രാമാനുജൻ സമ്മാനം ലഭിച്ച കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ?
യുങ്കിംഗ് ടാങ്
ശാസ്ത്ര രാമാനുജൻ സമ്മാനം ഏർപ്പെടുത്തിയത് ?
Shanmugha Arts, Science, Technology & Research Academy (SASTRA)
2022 ലെ ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ യോഗാസനയിൽ സ്വർണം നേടുന്ന ആദ്യ കായികതാരമായത് ?
പൂജ പട്ടേൽ (ഗുജറാത്ത്)
നിരോധിത പദാർത്ഥമായ മെത്താൻഡിയനോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് 2025 ഒക്ടോബർ വരെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സസ്പെൻഡ് ചെയ്ത ഇന്ത്യൻ ജാവലിൻ ത്രോ താരം ?
ശിവ്പാൽ സിംഗ് (ഉത്തർപ്രദേശ്)
മുപ്പത്തിയേഴാം ദേശീയ ഗെയിംസ് അടുത്തവർഷം ഒക്ടോബറിൽ നടക്കുന്നത് ?
ഗോവ
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരമായി തുടർച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
ഹർമൻപ്രീത് സിങ്
പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് അടുത്തിടെ പ്രസ്താവിച്ചത് ?
ബോംബെ ഹൈക്കോടതി
വയലാർ രാമവർമ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ നെടുമുടി വേണു നടന പുരസ്കാരം, സംഗീത പുരസ്കാരം നേടിയവർ യഥാക്രമം ?
മണിയൻപിള്ള രാജു ,
ജി. വേണുഗോപാൽ (25,000 ₹, പ്രശസ്തിപത്രവും ശില്പവും) “46”-ആമത് വയലാർ അവാർഡ് ലഭിച്ചത് ?
എസ്.ഹരീഷ് (നോവൽ -മീശ)
(1ലക്ഷം₹,കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ വെങ്കലശില്പവും പ്രശസ്തിപത്രവും)
പരിവർത്തിത ക്രൈസ്തവ, മുസ്ലിം വിഭാഗക്കാർക്കു പട്ടികജാതി സംവരണം നൽകണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മിഷൻ അധ്യക്ഷൻ ?
സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
പ്രൊഫ. എം.പി. വർഗീസിന്റെ സ്മരണയ്ക്കായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമപുരസ്കാരം ലഭിച്ച മുൻ പ്രധാനമന്ത്രി ?
ഡോ. മൻമോഹൻ സിംഗ് (1 ലക്ഷം ₹, പ്രശസ്തിപത്രവും)
ഏഷ്യൻ അക്കാഡമി ക്രിയേറ്റീവ് അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് ?
ഗുരു സോമസുന്ദരം (സിനിമ -മിന്നൽ മുരളി)
മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ലഭിച്ചത് ?
ബേസിൽ ജോസഫ് (സിനിമ -മിന്നൽ മുരളി)
2022ലെ ലോക തപാൽ ദിനത്തിന്റെ(ഒക്ടോബർ 9) പ്രമേയം ?
Post for Planet
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
കേരള ടൂറിസം
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും യൂണിസെഫും വിനോദ പഠനയാത്ര സുരക്ഷിതമാകാൻ സംയുക്തമായി വികസിപ്പിച്ച ആപ്പ് ?
ഉസ്കൂൾ
ടൂറിസ്റ്റ് വാഹനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താൻ നടത്തുന്ന പരിശോധന ?
ഓപ്പറേഷൻ ഫോക്കസ് 3
ലഹരിക്കേസുകളിലെ കുറ്റവാളികൾക്ക് രക്ഷപ്പെടാനുതകുന്ന പഴുതുകൾ ഒഴിവാക്കി നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട സംസ്ഥാനം ?
കേരളം
വംശനാശഭീഷണി നേരിടുന്ന തിമിംഗലം സ്രാവുകളെ സംരക്ഷിക്കാനും പരിപാലിക്കാനും അടുത്തിടെ കേരളത്തിൽ ആരംഭിച്ച ക്യാമ്പയിൻ ?
Save the Whale Shark
പശ്ചിമഘട്ടത്തിലെ ചോലവനങ്ങളിൽ പുതിയ മൂന്നിനം തേരട്ടകളെ കണ്ടെത്തിയത് ?
ജർമനി ബാണിലെ അലക്സാണ്ടർ കേനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണസംഘം
തേരട്ടകൾക്ക് നൽകിയ പേര്, സ്ഥലം ?
മന്നവൻ (ആനമുടി മന്നവൻ ചോലയിൽ ഷോല നാഷണൽ പാർക്ക്)
ഇരവികുളം (ഇരവികുളം കടലാർ ചോല)
ഷോല (ഇരച്ചിപ്പേട്ട ചോലക്കാട്)
ഏത് രാജ്യത്തിന്റെ 36 ഉപഗ്രഹങ്ങൾ ആണ് ഐഎസ്ആർഒ യുടെ LVM-3 റോക്കറ്റ് ഒക്ടോബർ 22 ന് വിക്ഷേപിക്കുന്നതോടെ ഭ്രമണപഥത്തിൽ എത്തുന്നത് ?
ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാവായ വൺവെബ്ബ്
ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഏത് റോക്കറ്റിന്റെ ആദ്യ വാണിജ്യ വിക്ഷേപണമാണ് ഒക്ടോബർ 22 ന് ?
ജിഎസ്എൽവി റോക്കറ്റ്
രാജ്യത്ത് പുസ്തക സംസ്കാരവും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി ?
YUVA 2.0 (Young, Upcoming, and Versatile Authors)
തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന നിർദേശങ്ങൾ മുന്നോട്ടുവെച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയത് ?
ഔദ്യോഗികഭാഷാ പാർലമെന്ററി കാര്യസമിതി
ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ വനിതാതാരമായത് ?
ഷഫാലി വർമ
36ആമത് ദേശീയ ഗെയിംസിൽ ജൂഡോയിൽ ആദ്യമായി കേരളത്തിന് സ്വർണ മെഡലുകൾ നേടിക്കൊടുത്തത് ?
പി. ആർ. അശ്വതി (78Kg വിഭാഗം),
എ. ആർ. അർജുൻ (90Kg വിഭാഗം)
ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടർ-17 ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കുന്നത് ?
ഒക്ടോബർ 11
ജാപ്പനീസ് ഗ്രാൻപ്രിയിൽ ജേതാവായതോടെ, തുടർച്ചയായി രണ്ടാം തവണയും ഫോർമുല വൺ ലോകകിരീടം നേടിയത് ?
മാക്സ് വെസ്റ്റപ്പൻ (റെഡ് ബുൾ)
ഇറാനിൽ ഹിജാബ് വിരുദ്ധകലാപങ്ങൾ ആളിക്കത്തവേ പ്രക്ഷോഭകാരികൾ ഹാക്കുചെയ്ത ദേശീയ ടെലിവിഷൻ ചാനൽ ?
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ന്യൂസ് നെറ്റ് വർക്ക്
ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 10
2022 ലെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം ?
Make Mental Health & Well-being for all a Global Priority
ലോക ദേശാടന പക്ഷി ദിനം 2022 ഒക്ടോബർ 8 ന് ആചരിച്ചത് ഏത് പ്രമേയത്തിൽ ?
Light Pollution
മാനസികബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും ടെലി കൗൺസലിങ് ഉൾപ്പടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഓൺലൈൻ സംവിധാനം ?
ടെലി മാനസ് (14416 ടോൾഫ്രീ നമ്പർ)
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി,സമാജ് വാദി പാർട്ടി സ്ഥാപകൻ,
മുൻ പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി അന്തരിച്ചു. പേര് ?
മുലായം സിംഗ് യാദവ് (82)
ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ?
മൊധേര ഗ്രാമം, ഗുജറാത്ത്
അടുത്തിടെ മതപരിവർത്തന
ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളെ തുടർന്ന് രാജിവച്ച ഡൽഹിയിലെ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ?
രാജേന്ദ്ര പാൽ ഗൗതം
ആദ്യമായി ചന്ദ്രനിൽ സോഡിയം സമൃദ്ധമായി മാപ്പ് ചെയ്തത് ?
CLASS (Chandrayaan-2 Large Area Soft X-ray Spectrometer)
“മനേസർ ആന്റി ടെറർ 2022” എന്ന സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഇന്ത്യ
മലബാർ നാവിക അഭ്യാസത്തിന്റെ 2022 പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ജപ്പാൻ
ജപ്പാനിലെ ഇന്ത്യയുടെ അടുത്ത അംബാസഡറായി നിയമിച്ചത് ആരെയാണ് ?
സിബി ജോർജ്
ചലച്ചിത്ര താരം റാണി മുഖർജിയുടെ ആത്മകഥ ?
ക്യാൻഡിഡ് ഇന്റിമേറ്റ്
2022 ഫിഫ അണ്ടർ 17 വനിതാ വേൾഡ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ നേരിടുന്നത് ?
അമേരിക്ക
2022 ഫിഫ അണ്ടർ 17 വനിതാ വേൾഡ് കപ്പ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ?
തോമസ് ഡെന്നർബി
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ?
ലൈറ്റ് ദി സ്കൈ
2022 ഒക്ടോബറിലെ കണക്കുകൾ പ്രകാരം സൂപ്പർ താരങ്ങളായ മെസ്സിയേയും റൊണാൾഡോയേയും പിന്തള്ളി ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരമായി മാറിയത് ?
കൈലിയൻ എംബാപ്പെ (ഫ്രാൻസ്)
ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികയ്ക്കുന്ന ആദ്യതാരമായത് ?
ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2022 സെപ്റ്റംബർ മാസത്തിലെ Player of the month ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹർമൻ പ്രീത് കൗർ (ഇന്ത്യ),
മുഹമ്മദ് റിസ്വാൻ (പാകിസ്താൻ)
36ആമത് ദേശീയ ഗെയിംസിൽ വനിതകളുടെ 500 മീറ്റർ സ്പ്രിന്റ് കനോ ഡബിളിലും 500 മീറ്റർ സ്പ്രിന്റ് കയാക്ക് ഫോറിലും സ്വർണം നേടിയത് ?
കേരളം
ചങ്ങമ്പുഴയുടെ ‘രമണൻ’ എന്ന കൃതി ആദ്യമായി പ്രസാധനം ചെയ്ത ആരുടെ പര്യായ നിഘണ്ടു എന്ന കൃതിയാണ് 2022 ഒക്ടോബറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത് ?
എ. കെ. ഹമീദ്
പതിറ്റാണ്ടുകളായി കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായിരുന്ന മുതല ഒക്ടോബർ 9ന് ഓർമയായി. പേര് ?
ബബിയ
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും പ്രശസ്ത എൻജിനിയറും പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ വ്യക്തി അന്തരിച്ചു. പേര് ?
ഡോ. എ. അച്യുതൻ (89)
വാർത്താവിതരണത്തിലെ മേൽക്കോയ്മ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെതുടർന്ന് അന്വേഷണം നേരിടുന്ന അന്താരാഷ്ട്ര കമ്പനി ?
ഗൂഗിൾ
ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ആശങ്ക പിടിമുറുക്കുന്ന കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ചിന്തയ്ക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ ലഭിച്ചത് ?
1. ബെൻ എസ്. ബെർണാൻകി
2. ഡഗ്ലസ് ഡയമണ്ട്
3. ഫിലിപ്പ് എച്ച്. ഡിവിഗ്
പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 11
ഈ വർഷത്തെ പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം ?
Our Time is Now Our Rights, Our Future.
ലോക ആർത്രൈറ്റിസ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 12
ഈ വർഷത്തെ ലോക ആർത്രൈറ്റിസ് ദിനത്തിന്റെ പ്രമേയം ?
It’s in your hands, take action
2021ൽ പത്മശ്രീയും, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും, ഭാരതി അവാർഡും അടുത്തിടെ അന്തരിച്ച പ്രശസ്ത വില്ലുപാട്ട് കലാകാരൻ ?
സുബ്ബു അറുമുഖം(95)
സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി ഇന്ത്യൻ വ്യോമസേനയിൽ ഒരു പുതിയ പ്രവർത്തന ശാഖ രൂപീകരിക്കുന്നു. പേര് ?
വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്
സുസ്ലോൺ എനർജിയുടെ പുതിയ ചെയർമാനും എംഡിയുമായി ആരെയാണ് നിയമിച്ചത് ?
വിനോദ് ആർ. താന്തി
സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പ്രഖ്യാപിച്ചത് ആരെയാണ് ?
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ഓസ്കർ ചലച്ചിത്ര പുരസ്കാരത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ “ഛെല്ലോ ഷോ’ യിൽ വേഷമിട്ട ബാലതാരം രക്താർബുദം കാരണം മരിച്ചു. പേര് ?
രാഹുൽ കോലി
ശിവസേനയിലെ ഏക്നാഥ് ഷിന്ദേ വിഭാഗത്തിന് ചിഹ്നമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് ?
വാളും പരിചയും
ഏറ്റവും പുതിയ ഡെമോഗ്രാഫിക് സാമ്പിൾ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികൾ കൂടുതൽ ഏത് സംസ്ഥാനത്താണ് ?
ജാർഖണ്ഡ് (5.8 %)
[കേരളം – 0 %]
സോയൂസ്-2.1ബി വിക്ഷേപണ വാഹനത്തിൽ റഷ്യ വിക്ഷേപിച്ച സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം ?
ഗ്ലോനാസ്-കെ (GLONASS-K)
2023 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ജൂലൈയിൽ പ്രവചിച്ച 7.4 ശതമാനത്തിൽ നിന്ന് അന്താരാഷ്ട്ര നാണയ നിധി എത്രയായാണ് താഴ്ത്തിയത് ?
6.8 %
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ (ISS) ആദ്യ യൂറോപ്യൻ വനിത കമാൻഡർ ആകുന്ന ബഹിരാകാശയാത്രിക ?
സാമന്ത ക്രിസ്റ്റഫോറെട്ടി
ബുർക്കിന ഫാസോ എന്ന രാജ്യത്തിന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
ക്യാപ്റ്റൻ ഇബ്രാഹിം ട്രവോർ
അമേരിക്കൻ ടെക് ഭീമൻ കമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിനെ തീവ്രവാദ-ഭീകരവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തിയ രാജ്യം ?
റഷ്യ
ആഗോളതലത്തിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന കന്നുകാലികൾക്ക് ഏമ്പക്കനികുതി ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം?
ന്യൂസിലൻഡ്
അജ്മാനിൽ നടന്ന ബധിര ചാമ്പ്യൻസ് ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടിയത് ?
ഇന്ത്യ
ഇന്ത്യൻ ക്രിക്കറ്റ് കൺ ട്രോൾ ബോർഡിന്റെ (ബി.സി.സി .ഐ.) പ്രസിഡന്റായി നിയമിതനാവുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
റോജർ ബിന്നി
പുതിയ ഐ.പി.എൽ. ചെയർമാൻ ആയി നിയമിതനായത് ?
അരുൺ ധൂമൽ
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ?
അസ്തം ഒറോൺ
വനാതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ വന്യമൃഗങ്ങൾ നശിപ്പിക്കാത്ത ഔഷധസസ്യങ്ങൾ വച്ച് പിടിപ്പിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
വനൗഷധ സമൃദ്ധി
ടൂറിസം വകുപ്പിന് നേതൃത്വത്തിൽ സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം നിലവിൽ വരുന്നത് ?
കനകക്കുന്ന് (തിരുവനന്തപുരം)
സി.പി.ഐ. നേതാവും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരുമായിരുന്ന എ. ശിവരാജന്റെ ഓർമയ്ക്കായി ഫാമിലി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്ക്കാരം (10,000 ₹) ലഭിച്ചത് ?
പി. പ്രസാദ് (കൃഷി വകുപ്പ് മന്ത്രി)
അന്താരാഷ്ട്ര ദുരന്തനിവാരണത്തിനുള്ള ദിനമായി ആചരിക്കുന്നത് ?
ഒക്ടോബർ 13
2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ് ?
ജൂലിയ
2022 ഒക്ടോബറിൽ പൊട്ടിത്തെറിച്ച ഇറ്റലിയിലെ അഗ്നിപർവ്വതം ?
സ്ട്രോംബോളി
2022 ലെ Commitment to Reducing Inequality Index ൽ ഒന്നാമതെത്തിയ രാജ്യം ?
നോർവെ (ഇന്ത്യ – 123)
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ?
നിക്കോൾ ഔനാപുമാൻ
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ബഹിരാകാശ നടത്തത്തിനൊരുങ്ങുന്ന
പ്രശസ്ത ഹോളിവുഡ് താരം ?
ടോം ക്രൂസ്
ഡൈമോർഫോസ് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം മാറ്റാനുള്ള ദൗത്യത്തിൽ വിജയിച്ചത് ?
നാസ
ഡാർട്ടിന്റെ ഇടിയുടെ ആഘാതത്തിൽ ഡൈമോർഫോസ് അതിന്റെ മാതൃ ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റുന്ന സമയത്തിൽ 32 മിനിറ്റിന്റെ കുറവുണ്ടായി.
ഡാർട്ട് ദൗത്യത്തിന്റെ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ച ഉപഗ്രഹം ?
ലിസിയക്യൂബ്
സെബിയുടെ മുഴുവൻ സമയ അംഗമായി അടുത്തിടെ ചുമതലയേറ്റ വ്യക്തി ?
അനന്ത് നാരായൺ ഗോപാലകൃഷ്ണൻ
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന വാഹനം പുറത്തിറക്കിയ കമ്പനി ?
ടൊയോട്ട
DAKSH എന്ന് പേരിട്ട സൂപ്പർവൈസറി മോണിറ്ററിംഗ് സംവിധാനം ആരംഭിച്ചത് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
‘എഡ്യൂക്കേഷൻ 4.0 ഇന്ത്യ റിപ്പോർട്ട്’ ഏത് സ്ഥാപനമാണ് പുറത്തിറക്കിയത് ?
വേൾഡ് ഇക്കണോമിക് ഫോറം
യുണൈറ്റഡ് നേഷൻസ് വേൾഡ് ജിയോസ്പേഷ്യൽ കോൺഗ്രസിന് (UNWGIC) ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് ?
ഹൈദരാബാദ്
ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ ആറാം സ്വർണം നേടിയത് ?
ശ്രീഹരി നടരാജ് (കർണാടക)
36-ാമത് ദേശീയ ഗെയിംസിൽ മികച്ച വനിതാ കായികതാരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ഹാഷിക രാമചന്ദ്ര
(നീന്തൽ- കർണാടക)
36-ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷ കായികതാരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
സജൻ പ്രകാശ് (നീന്തൽ – കേരളം)
61 സ്വർണം ഉൾപ്പെടെ 128 മെഡലുകളുമായി ഒന്നാം സ്ഥാനം നേടിയത് ?
സർവീസസ് (2. മഹാരാഷ്ട്ര, 3. ഹരിയാന, 4.കർണാടക, 5.തമിഴ്നാട്, 6.കേരളം)
മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഐബിഎസ്എഫ് ലോക ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് ?
പങ്കജ് അദ്വാനി
ഗ്രാഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സീഗൻ എന്നീ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചത് ?
കേരളം
സി.വി. ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സി.വി. ശ്രീരാമൻ സ്മൃതിപുരസ്കാരത്തിന് യുവ എഴുത്തുകാരൻ അമലിനെ അർഹനാക്കിയ ചെറുകഥ സമാഹാരം ?
കെനിയാസാൻ (പുരസ്കാരത്തുക -27000 ₹)
സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള കെ. രാഘവൻ മാസ്റ്റർ പുരസ്കാരം നേടിയ ഗായകൻ ?
പി. ജയചന്ദ്രൻ (50000 ₹, ശിൽപവും, പ്രശസ്തിപത്രവും)
World Standards Day ആചരിക്കുന്നത് ?
ഒക്ടോബർ 14
ഈ വർഷത്തെ ലോക സ്റ്റാൻഡേർഡ്സ് ദിനത്തിന്റെ പ്രമേയം ?
Shared Vision for a Better World
ഗിനിയയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ആരെയാണ് നിയമിച്ചത് ?
അവതാർ സിംഗ്
ഇന്ത്യയിലെ ആദ്യത്തെ ‘സ്ലെൻഡർ ലോറിസ് സാങ്ച്വറി‘(കുട്ടിത്തേവാങ്ക്) സ്ഥാപിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത് ?
കടവൂർ,തമിഴ്നാട്
ഊർജ്ജ ഉപഭോഗ ആവശ്യങ്ങൾക്കായി പൂർണ്ണമായും ഹരിത സ്രോതസ്സുകളിലേക്ക് മാറിയ വിമാനത്താവളം ?
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ
2022ലെ നാലാമത് ഹെലി-ഇന്ത്യ ഉച്ചകോടി ശ്രീനഗറിൽ ഉദ്ഘാടനം ചെയ്തത് ?
ജ്യോതിരാദിത്യ സിന്ധ്യ
അടുത്തിടെ ഗോവയ്ക്ക് സമീപം കടലിൽ തകർന്നുവീണ ഇന്ത്യൻ നാവികസേനയുടെ യുദ്ധ വിമാനം ?
MIG 29K
രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനം നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. റൂട്ട് ?
ഹിമാചൽപ്രദേശിലെ അംബ് അനോര- ഡൽഹി
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ 6,600 കോടി രൂപയുടെ പദ്ധതി ?
PM-DevINE
ജമ്മുകശ്മീരിലെ അനന്തനാഗിൽ നടന്ന ഭീകരരുമായുളള ഏറ്റുമുട്ടലിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ നായ ?
സൂം
ഈ വർഷം ചുവന്ന പാണ്ടകളെ പുനരധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
പശ്ചിമ ബംഗാൾ
ഒന്നര വയസ്സുകാരിയിൽ ലോകത്തിലെ ആദ്യ വിജയകരമായ കുടൽമാറ്റ ശാസ്ത്രക്രിയ നടത്തിയത് ?
മാഡ്രിഡ്, സ്പെയിൻ
1970 നും 2018 നും ഇടയിൽ വന്യജീവികളുടെ എണ്ണം 69% കുറഞ്ഞു എന്ന റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയത് ?
ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട്, WWF
സൂര്യനിലെ നിഗൂഢതകൾ കണ്ടെത്തുന്നതിന് വേണ്ടി ചൈന വിക്ഷേപിച്ച ഉപഗ്രഹം ?
Kafau-1
2022 ലെ അസ്താന ഓപ്പൺ കിരീടം നേടിയ ടെന്നീസ് താരം ?
നൊവാക് ദ്യോക്കോവിച്ച്
മഹേന്ദ്ര സിംഗ് ധോണി എവിടെയാണ് സൂപ്പർ കിംഗ്സ് അക്കാദമി ഉദ്ഘാടനം ചെയ്തത് ?
എംഎസ് ധോണി ഗ്ലോബൽ സ്കൂൾ, ഹൊസൂർ, തമിഴ്നാട്
ഒക്ടോബർ 11 മുതൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ?
കേരളം
മെഡിക്കൽ റീഹാബിലിറ്റേഷൻ റോബോട്ടുകളുടെ നിർമ്മാണ രംഗത്തേക്ക് ചുവട് വയ്ക്കുന്ന കേരളത്തിലെ സ്റ്റാർട്ടപ്പ് ?
ജെൻ റോബോട്ടിക്സ്
ലോക കേരള സഭയുടെ യൂറോപ്പ് യു.കെ. മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തത് ?
പിണറായി വിജയൻ
പൊന്മുടിയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യ ഇനത്തിന് നൽകിയ പേര് ?
ഹംബോൾഷിയ പൊന്മുടിയാന
International day of Rural Women ആചരിക്കുന്നത് ?
ഒക്ടോബർ 15
മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവർക്ക് സാമൂഹികസേവനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ?
കേരളം
പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ 2 ഞണ്ടിനങ്ങൾ ?
പവിഴം ഗവി, രാജാ തെൽഫൂസ ബ്രുണ്ണിയ
2022 ഒക്ടോബറിൽ നടക്കുന്ന കേരള സംസ്ഥാന സ്കൂൾ ഗെയിംസിന്റെ വേദി ?
തൃശൂർ
പക്ഷാഘാതം ബാധിച്ച് അരയ്ക്കു താഴെ തളർന്നവരെ ആരോഗ്യത്തിലേക്കു തിരികെ നടത്താൻ മലയാളി സ്റ്റാർട്ടപ് കമ്പനിയായ ജൻ റോബോട്ടിക്സ് നിർമ്മിച്ച നടത്തം പരിശീലിപ്പിക്കുന്ന റോബോട്ട് ?
ജി-ഗെയ്റ്റർ
വക്കം ഖാദർ സ്മാരകം നിർമ്മിക്കപ്പെടുന്നത് ഏത് നഗരത്തിലാണ് ?
തിരുവനന്തപുരം
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി നിലവിൽ വരുന്നത് ?
കല്പറ്റ, വയനാട്
2022 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് ?
കോഴിക്കോട്
2022 ഒക്ടോബറിലെ ഫോബ്സ് സമ്പന്ന പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഗൗതം അദാനി
2022-ലെ ദീപാവലി ദിനത്തിൽ 12 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോഡ് നേടാൻ ഒരുങ്ങുന്ന ഇന്ത്യൻ നഗരം ?
അയോധ്യ
ജിം കോർബറ്റിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പുസ്തകം ?
ദ കോർബറ്റ് പേപ്പേഴ്സ്
2022-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
107-ാം സ്ഥാനം (2021 ൽ 101)
2022-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ പോയിന്റ് ?
29.1
‘പ്രസ്ഥാൻ‘ എന്ന പേരിൽ ഓഫ്‌ഷോർ സുരക്ഷാ അഭ്യാസം നടത്തിയത് ?
ഈസ്റ്റേൺ നേവൽ കമാൻഡ്
മുൻ റിസർവ് ബാങ്ക് ഗവർണർ ആയ ബിമൽ ജലാൻ രചിച്ച പുസ്തകം ?
From Dependence to Self Reliance : Mapping India’s rise as a global Superpower
2022 ലെ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയത് ?
ഇന്ത്യ (എട്ട് വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി)
ഇന്ത്യയുടെ എത്രാമത്തെ കിരീടനേട്ടമാണ് 2022 വനിതാ ഏഷ്യാ കപ്പ് ?
7
പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
ദീപ്തി ശർമ (ഇന്ത്യ)
പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
രേണുക സിംഗ് (ഇന്ത്യ)
ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ISSF ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയത് ?
രുദ്രാങ്ക്ഷ് പാട്ടീൽ
ലോക അനസ്തേഷ്യ ദിനം, ലോക ഭക്ഷ്യദിനം എന്നിവ ആചരിക്കുന്നത്?
ഒക്ടോബർ 16
ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം ?
Leave NO ONE Behind
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനം (poverty eradication) ആചരിക്കുന്നത് ?
ഒക്ടോബർ 17
ഈ വർഷത്തെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ പ്രമേയം?
Dignity For All In Practice
2022 ലെ ആഗോള പട്ടിണി സൂചികയിൽ ഒന്നാം സ്ഥാനത്തുളള രാജ്യം ?
ബെലാറസ് (2. ബോസ്നിയ, 3. ചിലി, 4. ചൈന)
ഒക്ടോബർ 17 ന് യൂറോപ്പിൽ നാറ്റോ സംഘടിപ്പിക്കുന്ന വാർഷിക ആണവ അഭ്യാസം?
സ്റ്റെഡ്ഫാസ്റ്റ് നൂൺ (STEDFAST NOON)
കുവൈത്തിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ ആയി നിയമിതനായത് ?
ആദർശ് സ്വൈക
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ മേഖലയുടെ നിയന്ത്രണത്തെച്ചൊല്ലി ദശാബ്ദങ്ങൾ പഴക്കമുള്ള തർക്കം പരിഹരിക്കാൻ ഇസ്രായേലും ഏത് രാജ്യവും ആണ് പരസ്പര ധാരണയിൽ എത്തിയത് ?
ലെബനൻ
യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഒക്ടോബർ 23 ന് ISRO വിക്ഷേപിക്കുന്ന റോക്കറ്റ് ?
എൽവിഎം-3 റോക്കറ്റ്
ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ?
എൽവിഎം-3
2022ലെ ഓവറോൾ ഗ്രീൻ സിറ്റി അവാർഡ് നേടിയത് ?
ഹൈദരാബാദ്
കിഴക്കൻ ചൈനയിലും വിയറ്റ്നാമിലും കണ്ടു വരുന്ന ഏത് ദേശാടനപക്ഷിയെയാണ് 2022 ഒക്ടോബറിൽ ഇന്ത്യയിലാദ്യമായി കണ്ടെത്തിയത് ?
വൈറ്റ് ഷോൾഡേർഡ് സ്റ്റാർലിങ്
“മേഘ കയാക്ക് ഫെസ്റ്റിവൽ 2022” അടുത്തിടെ എവിടെയാണ് ആരംഭിച്ചത് ?
മേഘാലയ
രാജമാതാ വിജയരാജെ സിന്ധ്യയുടെ 103-ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ആറാമത് ദേശീയ വനിതാ മാരത്തൺ 2022 നടന്നത് ?
ഗ്വാളിയോർ, മധ്യപ്രദേശ്
2028-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപിച്ച അന്താരാഷ്ട്ര സംഘടന ?
അന്താരാഷ്ട്ര നാണയ നിധി
ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ (ഇന്റർപോൾ) ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ?
ഡൽഹി
സ്കൂൾ കുട്ടികൾക്കിടയിൽ ഫുട്ബോൾ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്ബോൾ ഫോർ ഓൾ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഒഡീഷ
സംസ്ഥാനത്തെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ഇ എസ് ഐ ഹോസ്പിറ്റൽ നിലവിൽ വരുന്നത് ?
പെരുമ്പാവൂർ
സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം നടന്നത് ?
തിരുവനന്തപുരം (വർണപ്പകിട്ട്)
ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്രയാരുക്കാൻ മണ്ഡലകാലത്ത് മോട്ടോർ വാഹനവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
ശബരിമല സേഫ് സോൺ
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ആരുടെ അടുത്തിടെ പ്രകാശനം ചെയ്ത പുസ്തകങ്ങൾ ആണ് കുട്ടികൾ കാടുതൊടുന്നു, കാടറിയാൻ ഒരു യാത്ര എന്നിവ ?
എൻ. എൻ. നസീർ
2022 ഐസിസി ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
ഓസ്ട്രേലിയ (ഒക്ടോബർ 16- നവംബർ 13)
ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ചുമതലയേൽക്കുന്നത് ?
സൗരവ് ഗാംഗുലി
മലയാളത്തിലെ പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപപ്പെടുത്തിയ പുതിയ കമ്പ്യൂട്ടർ ലിപികൾ ?
മന്ദാരം, തുമ്പ, മിയ, മഞ്ജുള, രഹന
2022 ലെ ഡോ. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത് ?
ഡോ. കെ. പി. ഹരിദാസ്
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ രാജ്യത്ത് ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ (DBU) എണ്ണം ?
75
കേരളത്തിൽ ആരംഭിച്ച 3 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ?
1. കളമശേരി, എറണാകുളം (കാനറ ബാങ്ക്)
2. ആനമല ജങ്ഷൻ, ചാലക്കുടി, തൃശൂർ (സൗത്ത് ഇന്ത്യൻ ബാങ്ക്)
3. കുന്നത്തൂർ മേട്, പാലക്കാട് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ)
മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷൻ നൽകുന്ന എസ്.കെ.പൊറ്റെക്കാട്ട് സഞ്ചാര സാഹിത്യ അവാർഡ് (1 ലക്ഷം ₹, പ്രശസ്തിപത്രവും) നേടിയത് ?
രവീന്ദ്രൻ എരുമേലി (വയനാടൻ ചുരം കയറിയ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം)
ഏത് രാജ്യത്തേക്കുള്ള ഇന്ത്യയുടെ അടുത്ത സ്ഥാനപതിയായാണ് പാർത്ഥ സത്പതിയെ നിയമിച്ചത് ?
ബോസ്നിയ
ഏത് നദിക്ക് കുറുകെ കേബിൾ സ്റ്റേയ്ഡ് കം സസ്പെൻഷൻ ബ്രിഡ്ജ് നിർമിക്കാൻ ആണ് കേന്ദ്രസർക്കാർ അടുത്തിടെ അനുമതി നൽകിയത് ?
കൃഷ്ണ നദി
അഞ്ചാമത് സൗത്ത് ഏഷ്യൻ ജിയോസയൻസ് കോൺഫറൻസ് സംഘടിപ്പിച്ചത് ?
ജയ്പൂർ
രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഛത്തീസ്ഗഡ്
ജൽ ജീവൻ മിഷന്റെ 2022 ലെ ഒന്നാം പാദത്തിലും രണ്ടാം പാദത്തിലും ലക്ഷ്യം കൈവരിക്കുന്ന ഏക സംസ്ഥാനമായത് ?
തമിഴ്നാട്
2022 ഡിസംബറിൽ ഒമ്പതാമത് വേൾഡ് ആയുർവേദ കോൺഗ്രസിനും ആരോഗ്യ എക്‌സ്‌പോയ്ക്കും ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ?
ഗോവ
പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2022 അനുസരിച്ച് വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായത് ?
ഹരിയാന (ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ സിക്കിം ഒന്നാമത് എത്തി)
ഓറൽ റീഹൈഡ്രേറ്റിങ് സൊലുഷൻ (ഒ.ആർ.എസ്.) വികസിപ്പിച്ചെടുത്ത് പ്രശസ്തനായ വ്യക്തി അന്തരിച്ചു. പേര് ?
ഡോ. ദിലീപ് മഹാലനോബിസ് (88)
2022 ബുക്കർ പുരസ്കാരം നേടിയത് ?
ഷെഹൻ കരുണതിലക (ശ്രീലങ്ക)
ഷെഹൻ കരുണതിലകയെ ബുക്കർ പുരസ്കാരത്തിന് അർഹനാക്കിയ കൃതി ?
The Seven Moons of Maali Almeida
2022 ബാലൺദ്യോർ പുരസ്കാരം നേടിയ പുരുഷ താരം ?
കരീം ബെൻസിമ
2022 ബാലൺദ്യോർ പുരസ്കാരം നേടിയ വനിതാ താരം ?
അലെക്സിയ പുട്ടേലാസ്
നോർവേയിൽ നടന്ന ഫേഗർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ജേതാവായ മലയാളി താരം ?
എസ് എൽ നാരായണൻ
എയിംചെസ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യൻ താരം ?
ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസി
എയിംചെസ് റാപ്പിഡ് ഓൺലൈൻ ചെസ് ടൂർണമെന്റിന്റെ 11-ാം റൗണ്ടിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ചത് ?
ഡി. ഗുകേഷ്
ലോകചാമ്പ്യനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായത് ?
ഡി. ഗുകേഷ്
ഇന്ത്യൻ ബോക്സിംഗ് ഫെഡറേഷന്റെ ഹൈ പെർഫോമൻസ് ഡയറക്ടർ ആയി നിയമിതനായത് ?
ബെർണാഡ് ഡൺ
ബന്ധൻ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
സൗരവ് ഗാംഗുലി
പേടിഎം പേയ്മെന്റ്സ് ബാങ്ക് ഇടക്കാല സിഇഒ ആയി നിയമിച്ചത് ആരെയാണ് ?
ദീപേന്ദ്ര സിംഗ് റാത്തോഡിനെ
സ്ലോവാക് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായി നിയമിതയായത് ?
അപൂർവ ശ്രീവാസ്തവ
2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന
ആദ്യ ഇന്ത്യൻ സംസ്ഥാനമായത് ?
ഒഡീഷ
ഒഡീഷയിലെ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഇന്ത്യയുടെ ആദ്യത്തെ അലുമിനിയം ഫ്രൈറ്റ് റേക്ക്-61 BOBRNALHSM1 ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതി ?
ഭാരതീയ ജൻ ഉർവാരക് യോജന
(ഒരു രാഷ്ട്രം ഒരു വളം പദ്ധതി)
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സമഗ്ര വിലയിരുത്തൽ ലക്ഷ്യമിട്ട് 2022 ഒക്ടോബറിൽ CBSE നടപ്പിലാക്കുന്ന പ്രോഗ്രസ് കാർഡ് പദ്ധതി ?
ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്
12-ാമത് പ്രതിരോധ എക്‌സ്‌പോ സംഘടിപ്പിച്ചത് ?
ഗാന്ധിനഗർ, ഗുജറാത്ത്
പത്രാധിപരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
സീമ മുസ്തഫ
ഓസ്ട്രേലിയൻ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫോക്കസ് ഓൺ എബിലിറ്റി അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം ?
Where is my Freedom (സംവിധാനം – എം. മേഘനാഥ്)
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ജെമിനി-4, അപ്പോ ളോ-9 ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ബഹിരാകാശ യാത്രികൻ അന്തരിച്ചു. പേര് ?
ജെയിംസ് മക്ഡിവിറ്റ് (93)
2022 സർ സയ്യിദ് എക്സലൻസ് അവാർഡ് നേടിയ പ്രശസ്ത അമേരിക്കൻ ചരിത്രകാരി ?
ബാർബറ മെറ്റ്കാൽഫ്
സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോഡറേറ്റ് പാർട്ടി നേതാവ് ?
ഉൾഫ് ക്രിസ്റ്റേഴ്സൺ
2023 ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്നത് ?
ഫിജി
ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതിയുടെ ശുപാർശയുടെ പശ്ചാത്തലത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരേ നിയമസഭ പ്രമേയം പാസാക്കിയ സംസ്ഥാനം ?
തമിഴ്നാട്
മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ വകഭേദം ?
B.Q.-1
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ ജനിതക വകഭേദങ്ങൾ ?
എക്സ് ബി. ബി,
എക്സ് ബി.ബി.1
ഒന്നര പതിറ്റാണ്ടിനിടെ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറച്ചതിന് ഐക്യരാഷ്ട്ര സഭ അഭിനന്ദിച്ച രാജ്യം ?
ഇന്ത്യ
2019-ലെ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെഡൽ ലഭിച്ചത് ?
പ്രകാശ് പദുക്കോൺ // കൊവിഡ്-19 വ്യാപനം മൂലം 2019 അവാർഡ് ചടങ്ങ് വൈകി.
2023 ഏഷ്യ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത് ?
ഖത്തർ
തുടർച്ചയായ രണ്ടാം തവണയും ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള ബാലൺദ്യോർ നേടിയ സ്പാനിഷ് താരം ?
അലക്സിയ പ്യൂട്ടെലാസ്
ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയ പേസ് ബൗളർ ?
പാറ്റ് കമിൻസ്
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇ. ടീമിനു വേണ്ടി ഹാട്രിക് നേടിയ ഇന്ത്യൻ വംശജൻ ?
കാർത്തിക് മെയ്യപ്പൻ (ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ)
ഗുജറാത്ത് ദേശീയ ഗെയിംസിലെ സ്വർണനേട്ടം ആവർത്തിക്കാനിറങ്ങിയ എൻ.വി. ഷീനയ്ക്ക് ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലഭിച്ച മെഡൽ ?
വെള്ളി (വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 13.07 മീറ്റർ ചാടി )
കേരള സമ്പദ്ഘടനയുടെ ദിശ താഴേക്കെന്ന സൂചന നൽകിയ അന്താരാഷ്ട്ര റേറ്റിങ് ഏജൻസി ?
ഫിച്ച് റേറ്റിങ്സ്
കമാൻഡോ ഓപ്പറേഷനുകളിൽ സ്ഫോടകവസ്തുക്കൾ നിർവ്വീര്യമാക്കാൻ ബാഗിലാക്കി കൊണ്ടുപോകാവുന്ന ചെറിയ റിമോട്ട് കൺട്രോൾ വാഹനം വികസിപ്പിച്ചതിന് ദേശീയ സുരക്ഷാ ഗാർഡിന്റെ (NSG) പുരസ്കാരം ലഭിച്ച മലയാളി ?
കെ. കെ. സന്തോഷ്
27-ാമത് കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് ആയി നിയമിതയായത് ?
ഭാരതി ദാസ്
വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിൽ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യായി ചുമതലയേറ്റ നിലവിലെ സായുധ സേനാ ബറ്റാലിയൻ എ.ഡി.ജി.പി. ?
എം. ആർ. അജിത് കുമാര്‍
പ്രതിരോധവകുപ്പ് സെക്രട്ടറിയായി നിയമിതനാവുന്നത് ?
അർമാനെ ഗിരിധർ
റോഡ് ഗതാഗത -ദേശീയപാതാകാര്യ വകുപ്പിന്റെ പുതിയ സെക്രട്ടറി ?
അൽക ഉപാധ്യായ (നിലവിൽ ദേശീയപാതാ അതോറിറ്റി ചെയർപേഴ്സൺ)
കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെ വ്യക്തി ?
മല്ലികാർജുൻ ഖാർഗെ
24 വർഷത്തിനുശേഷം ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസിന്റെ അധ്യക്ഷൻ ആവുന്നത് ?
മല്ലികാർജുൻ ഖാർഗെ
തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ കമ്മീഷൻ ?
അറുമുഖ സ്വാമി കമ്മീഷൻ
അദാനി എയർപോർട്ട് സിഇഒ ആയി ആരെയാണ് നിയമിച്ചത് ?
അരുൺ ബൻസാൽ
ഏത് സ്ഥാപനമാണ് ശ്വസന-അധിഷ്ഠിത കാൻസർ ഡിറ്റക്ടർ (Breath-based cancer detector) വികസിപ്പിച്ചെടുത്തത്?
ഐഐടി റൂർക്കി
SARS-CoV-2 വൈറസിന് എതിരെയുള്ള ഇന്ത്യയിലെ ആദ്യ ആന്റിഡോട്ട് ?
Vincov-19 (ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ)
ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ലെഹ്‌റാഗാഗ, സംഗ്രൂർ, പഞ്ചാബ്
2022 മെർസർ CFA ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ പെൻഷൻ ഇൻഡക്സ് സർവേ (MCGPI) പ്രകാരം പെൻഷൻ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
41 (ആകെ രാജ്യങ്ങൾ -44,
1. ഐസ് ലാൻഡ്
2. നെതർലൻഡ്സ്
3. ഡെൻമാർക്ക്
………..
44. തായ്‌ലൻഡ്)
മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ് ?
ദുർഗ്ഗാവതി ടൈഗർ റിസർവ്
ബിഎസ്എൻഎല്ലിനെ പിന്തള്ളി ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവന ദാതാവായി മാറിയത് ?
റിലയൻസ് ജിയോ
വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. നിലവിൽ ഒരു ഡോളർ എന്നത് ?
83.01 ₹
തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിനു ശേഷമുള്ള ആദ്യ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 22ന് രൂപപ്പെടും. പേര് ?
സിത്രാങ് (പേര് നിർദ്ദേശിച്ചത് – തായ്ലൻഡ്)
സോവിയറ്റ് വിമതനും നൊബേൽ പുരസ്കാര ജേതാവുമായ ആൻഡ്രേ സഖറോവിന്റെ പേരിലുള്ള ഈ വർഷത്തെ മനുഷ്യാവകാശ പുരസ്കാരം ?
ഉക്രൈൻ ജനതയ്ക്ക്
ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി ?
സുവെല്ല ബ്രേവർമാൻ
1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ വന്യജീവി വിഭാഗത്തിൽ അടുത്തിടെ ഉൾപ്പെടുത്തിയത് ?
തേനീച്ച, കടന്നൽ
മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തിയ അടുത്തിടെ അന്തരിച്ച പ്രശസ്ത അധ്യാപകൻ ?
ഡോ. സ്കറിയ സക്കറിയ (75)
മലയാള ചലച്ചിത്ര രംഗത്ത് അരനൂറ്റാണ്ടോളം കലാ-പരസ്യകലാ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി അന്തരിച്ചു. പേര് ?
ആർട്ടിസ്റ്റ് കിത്തോ (82)
വാദ്യം, ഗീതം, നാട്യം, നൃത്തം എന്നീ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരം ?
മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം ( 25000 ₹)
മണ്ണാറശാല ശ്രീ നാഗരാജ പുരസ്കാരം നേടിയവർ ?
1. സദനം വാസുദേവൻ (വാദ്യം),
2. ടി.വി. ഗോപാലകൃഷ്ണൻ (ഗീതം),
3. കലാമണ്ഡലം ശിവൻ നമ്പൂതിരി (നാട്യം),
4. കലാമണ്ഡലം സുഗന്ധി (നൃത്തം)
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചത് ?
ദയാബായി
സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ നിന്നുള്ള വരുമാനത്തിൽ ഒന്നാമത് എത്തിയത്?
ക്രിസ്റ്റ്യാനോ റൊണാൾഡോ
(2. ലയണൽ മെസ്സി, 3. വിരാട് കോഹ്‌ലി)
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ താരം ?
സൂര്യ കുമാർ യാദവ് ( 1. മുഹമ്മദ് റിസ്വാൻ)
61-ാം ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 297 പോയന്റോടെ ഓവറോൾ ചാമ്പ്യൻമാർ ആയത് ?
റെയിൽവേസ്
(കേരളം 11ആം സ്ഥാനം)
61-ാം ദേശീയ ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ?
ബെംഗളൂരു
എലിസബത്ത് രാജ്ഞിയുടെ മരണശേഷമുള്ള ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങ് അറിയപ്പെട്ട പേര് ?
ഓപ്പറേഷൻ സ്പ്രിംഗ് ടൈഡ്
ഏഷ്യൻ വംശജരിൽ ഒരാളുടെ മുഖം അമേരിക്കൻ നാണയത്തിൽ ആദ്യമായി ആലേഖനം ചെയ്യുന്നത് ആരുടെ ?
അന്ന മേയ് വോങ് (ചൈന)
ഹോളിവുഡിലെ വംശവെറിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ നാണയത്തിൽ ആദരിക്കപ്പെടുന്നത് ?
അന്ന മേയ് വോങ്
ഗ്ലോബൽ യൂത്ത് ക്ലൈമറ്റ് സമ്മിറ്റ് 2022 നടക്കുന്നത് (ഒക്ടോബർ 20-22) എവിടെയാണ്?
ഖുൽന, ബംഗ്ലാദേശ്
ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തി 1337കോടി ₹ പിഴ ചുമത്തിയത് ?
കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)
അധികാരമേറ്റു 44-ാം ദിവസം രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ?
ലിസ് ട്രസ്
ദീസ വ്യോമ താവളം നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പരിശീലന വിമാനം ?
എച്ച്ടിടി-40 (രൂപകൽപ്പന ചെയ്തത് -ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്)
വേൾഡ് സ്പൈസ് കോൺഗ്രസിന്റെ (ഡബ്ല്യുഎസ്‌സി) 14-ാം പതിപ്പ് 2023 ഫെബ്രുവരി 16-18 വരെ നടക്കുന്നത് ?
മുംബൈ, മഹാരാഷ്ട
പുതിയ റവന്യൂ സെക്രട്ടറിയായി അടുത്തിടെ നിയമിതനായത് ആരാണ് ?
സഞ്ജയ് മൽഹോത്ര
മധ്യപ്രദേശിനു ശേഷം ഏത് സംസ്ഥാനമാണ് എംബിബിഎസ് പഠനം ഹിന്ദിയിൽ ആരംഭിക്കുന്നത് പരിഗണിക്കുന്നത് ?
ഉത്തർപ്രദേശ്
2022 ഒക്ടോബർ 18 മുതൽ 21 വരെ മരക്കാർ വാട്ടർമാൻഷിപ്പ് ട്രെയിനിംഗ് സെന്ററിൽ ഇന്ത്യൻ നേവി സെയിലിംഗ് ചാമ്പ്യൻഷിപ്പ് 2022 നടത്തിയത് ?
ഇന്ത്യൻ നേവൽ അക്കാദമി
ജപ്പാനിൽ നിന്നുള്ള ഒരു ഉൽപ്പന്നം ആദ്യമായി ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ചെയ്യപ്പെടുന്നു. ഉൽപ്പന്നത്തിന്റെ പേര് ?
നിഹോൻഷു (special and valuable beverage made from fermenting rice)
DRDO വികസിപ്പിച്ചെടുത്ത തദ്ദേശീയ മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് ആളില്ലാ വിമാനം ?
റുസ്തം -2
കേരള സർവകലാശാലാ മുൻ വൈസ്ചാൻസലറും കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് മുൻ മേധാവിയുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
ഡോ. ജോൺ വർഗീസ് വിളനിലം (87)
2021 ലെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയവർ ?
1. കലാമണ്ഡലം ഇ. വാസുദേവൻ (കഥകളി വേഷം),
2. കലാമണ്ഡലം എം. ഉണ്ണികൃഷ്ണൻ (ചെണ്ട)
അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രീക്ക് റോമൻ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
സാജൻ ബൻവാല (വെങ്കല മെഡൽ)
ISSF ലോക ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ ജൂനിയർ ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
രമിത ജിൻഡാൽ
ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12ലേക്ക് യോഗ്യത നേടിയ ടീമുകൾ ?
ശ്രീലങ്ക, നെതർലൻഡ്സ്
ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റിയുടെ പ്രൊഫസർ കെ എസ് ബിൽഗ്രാമി ഗോൾഡ് മെഡൽ ലഭിച്ചത് ?
വിഷ്ണു മോഹൻ
ഏഷ്യയിൽ ഇതുവരെ 11 ഇടത്തു മാത്രം കണ്ടെത്തിയിട്ടുള്ള ഏത് സസ്യത്തെയാണ് അടുത്തിടെ ഇടുക്കിയിലും നീലഗിരിയിലും കണ്ടെത്തി പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. കെ.എസ്. ബിൽഗ്രാമിയുടെ പേരിലുള്ള പുരസ്സാരം ആദ്യമായി കാലിക്കറ്റ് സർവകലാശാലയിലേക്ക് എത്തിച്ചത് ?
കാലിട്രിക്കെ (കാലിക്കറ്റ് സർവകലാശാലയിൽ സസ്യ ശാസ്ത്ര ഗവേഷകനാണ് വിഷ്ണുമോഹൻ)
ഇടുക്കിയിൽ കണ്ടെത്തിയ ഇനത്തിന് നൽകിയ പേര് ?
കാലിട്രിക്കെ ഇടുക്കിയാന
നീലഗിരിയിൽ കണ്ടെത്തിയ ഇനത്തിന് നൽകിയ പേര് ?
കാലിട്രിക്കെ ബ്രക്റ്റേറ്റോ (Brakttetto)
വയലാർ രാമവർമ സാംസ്കാരിക വേദിയുടെ 2021ലെ സാഹിത്യപുരസ്കാരം നേടിയവർ (15,000 ₹, ഫലകം പ്രശസ്തിപത്രം) ?
1. പെരുമ്പടവം ശ്രീധരൻ (സമഗ്ര സംഭാവനയ്ക്ക്),
2. സാറാ തോമസ് (നോവൽ- ഗ്രഹണം)
2022 ഏഷ്യാകപ്പ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
തിരുവനന്തപുരം
ഇരുപത്തിമൂന്നാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത് ?
കോട്ടയം
‘ഏറ്റവും ജനപ്രിയമായ ജിഐ ടാഗ്’ എന്ന അവാർഡ് ലഭിച്ച ഭക്ഷ്യ വസ്തു ?
ഹൈദരാബാദി ഹലീം (2010-ൽ ഹൈദരാബാദി ഹലീമിന് ആദ്യമായി GI പദവി ലഭിച്ചു)
ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യത്തിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഡോ. ശങ്കരസുബ്രഹ്മണ്യൻ
ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിക്കുന്നത് ?
2023 ജൂൺ
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക റിപ്പോർട്ടറായി നിയമിച്ചത് ആരെയാണ് ?
കെ. പി. അശ്വിനി
2021, 2022 വർഷങ്ങളിലെ ദേശീയ ബൗദ്ധിക സ്വത്തവകാശ അവാർഡ് നേടിയ സ്ഥാപനം ഏതാണ് ?
ഐഐടി മദ്രാസ്
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്ക് അടുത്തിടെ നൽകിയ ബഹുമതി ?
പത്മഭൂഷൺ
2023 ഫിഫ വനിതാ ലോകകപ്പിന്റെ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട പെൻഗ്വിൻ ?
Tazuni (ലോകകപ്പ് നടക്കുന്നത് – ഓസ്ട്രേലിയ & ന്യൂസിലൻഡ്)
2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
മധ്യപ്രദേശ്
ലോക ബ്ലോക്ക്‌ചെയിൻ ഉച്ചകോടിയുടെ 22-ാമത് പതിപ്പ് ഏത് നഗരത്തിലാണ് ?
ദുബായ്
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സംരംഭകരുടെ ഹുറൂൺ ഇന്ത്യ ലിസ്റ്റിൽ ഒന്നാമത് എത്തിയത് ?
ശിവ് നാടാർ
(2. അസിം പ്രേംജി)
5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത് ?
ഐ.എസ്.ആർ.ഒ.യുടെ എൽ.വി.എം.-3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന്
ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ.വി.എം.-3) എന്നു പേരുമാറ്റിയ ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ഐ.എസ്.ആർ.ഒ. ആദ്യത്തെ വാണിജ്യ വിക്ഷേപണം നടത്തിയത് ?
ജിഎസ്എൽവി മാർക് 3
ഏത് ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളുടെ 36 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലൂടെ വിക്ഷേപിച്ചത് ?
വൺ വെബ്
ഒഡീഷ തീരത്ത് നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച പുതിയ തലമുറ ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ?
അഗ്നി പ്രൈം (അഗ്നി -പി)
അഗ്നി പ്രൈം പരമാവധി ദൂര പരിധി ?
2000 KM
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് യുദ്ധവിമാനം ?
തേജസ്
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ (FIPRESCI) ഇന്ത്യ ചാപ്റ്റർ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി പ്രഖ്യാപിച്ചത് ?
പഥേർ പാഞ്ചാലി (സംവിധാനം – സത്യജിത് റേ)
നാല് വർഷത്തിന് ശേഷം ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമുള്ള ആഗോള നിരീക്ഷക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ന്റെ ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയ രാജ്യം ?
പാകിസ്ഥാൻ
2022 ജെസിബി സാഹിത്യ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മലയാളി ?
ഷീല ടോമി (കൃതി – വല്ലി, ഇംഗ്ലീഷ് പരിഭാഷ – ജയശ്രീ കളത്തിൽ)
നിയമന വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ ആദ്യമായി സുപ്രീംകോടതി പുറത്താക്കിയ വൈസ് ചാൻസിലർ ?
എം. എസ്. രാജശ്രീ
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച സംവിധായകൻ ?
മാർട്ടിൻ പ്രക്കാട്ട് (സിനിമ – നായാട്ട്)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച നടൻ ?
ദുൽഖർ സൽമാൻ (സിനിമ – സല്യൂട്ട്, കുറുപ്പ്)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച നടി ?
ദുർഗ കൃഷ്ണ (സിനിമ – ഉടൽ)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 – മികച്ച സിനിമ ?
ആവാസവ്യൂഹം (സംവിധാനം – ആർ.കെ. കൃഷാന്ത് )
ട്വന്റി20 ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് നേടിയത് ?
സാം കറൻ (എതിരാളി – അഫ്ഗാനിസ്ഥാൻ)
സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നടക്കുന്നത് ?
തേഞ്ഞിപ്പലം
ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12ലേക്ക് യോഗ്യത നേടിയ 4 ടീമുകൾ ?
ശ്രീലങ്ക, നെതർലൻഡ്സ്, അയർലൻഡ്, സിംബാബ്‌വെ
അന്താരാഷ്ട്ര മോൾ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 23
ലോക പോളിയോ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 24
ഈ വർഷത്തെ ലോക പോളിയോ ദിനത്തിന്റെ പ്രമേയം ?
A Healthier Future for Mothers and Children
ഐസിഐസിഐ ബാങ്ക് 3 വർഷത്തേക്ക് എംഡി, സിഇഒ ആയി വീണ്ടും നിയമിച്ചത് ആരെയാണ് ?
സന്ദീപ് ബക്ഷി
കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ ആയി നിയമിതനായത് ?
സി. എസ്. രാജൻ
പ്രധാനമന്ത്രി ആവാസ് യോജന- അർബൻ (PMAY-U) അവാർഡ് 2021-ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?
ഉത്തർപ്രദേശ്
ഏറ്റവുമധികം മലിനീകരണം ഉണ്ടാക്കുന്ന വ്യാവസായിക യൂണിറ്റുകളെ പട്ടികപ്പെടുത്തുന്ന ഒരു വെബ് സൈറ്റ് ആരംഭിച്ച സംസ്ഥാനം ?
ജാർഖണ്ഡ്
ഉത്തർപ്രദേശിലെ ഏത് സംരക്ഷിത വനമാണ് ആനസങ്കേതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത് ?
ടെറായ്
ആഗോള സമാധാനസന്ദേശം നൽകിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വിളക്ക് തെളിയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത് ?
മൊഹാലി, പഞ്ചാബ് (100 കിലോ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച വിളക്കിന് 3.37 മീറ്റർ വ്യാസമുണ്ട്)
മഹാശ്വേതാ ദേവിയുടെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ബംഗാളി സിനിമ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്ക് (ഐ.എഫ്.എഫ്.ഐ) തിരഞ്ഞെടുക്കപ്പെട്ടു. പേര് ?
മഹാനന്ദ
മൂന്നാം തവണയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഷി ജിൻപിങ് (69)
കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഈ വർഷത്തെ വൈദ്യരത്നം പി. എസ്. വാര്യർ അവാർഡിന് അർഹനായത്?
ഡോ. ജി. ശ്രീജിത്ത് (25,000 ₹, ബഹുമതിപത്രവും)
ഇന്ത്യയും യുഎസും ചേർന്ന് മൂന്ന് ദിവസത്തെ സംയുക്ത സൈനിക അഭ്യാസം ആയ ടൈഗർ ട്രയംഫ് നടക്കുന്നത് ?
വിശാഖപട്ടണം
സംസ്ഥാന സ്കൂൾ ഗെയിംസിൽ ഓവറോൾ കിരീടം നേടിയത് ?
തിരുവനന്തപുരം (2. കണ്ണൂർ, 3. കോഴിക്കോട്)
എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി വെക്കാൻ ഗവർണർ ആവശ്യപ്പെട്ട സംസ്ഥാനം ?
കേരളം
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ തുടർച്ചയായി നാലാംതവണയും കിരീടം നേടിയത് ?
പാലക്കാട്
ജലോത്സവത്തിൽ ആറന്മുള ശൈലി പാലിക്കാത്തതിനെ തുടർന്ന് ആറന്മുള ഉത്രട്ടാതി ജലോത്സവത്തിലെ ജേതാക്കൾ ഉൾപ്പെടെ ആദ്യ മൂന്ന് കരകളെ പള്ളിയോടസേവാസംഘം രണ്ട് വർഷത്തേക്ക് വിലക്കി. ട്രോഫികളും ആനുകൂല്യങ്ങളും തിരികെവാങ്ങുന്നത് ആരിൽ നിന്നെല്ലാം ?
എ ബാച്ച് ജേതാക്കളായ മല്ലപ്പുഴശ്ശേരി. രണ്ടാം സ്ഥാനക്കാരായ കുറിയന്നൂർ, ലൂസേഴ്സ് ഫൈനലിൽ ഒന്നാമതെത്തിയ പുന്നംതോട്ടം
ട്വന്റി 20 ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ഇന്ത്യൻ താരം ?
വിരാട് കോഹ്‌ലി (3794* റൺസ്)
(2. രോഹിത് ശർമ -3741* റൺസ്)
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ കോവിഡ് പോസിറ്റീവായ താരം കളിക്കാനിറങ്ങി. പേര് ?
ജോർജ് ഡോക്ട്രെൽ (അയർലൻഡ്)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നിർദേശിച്ച ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ (നവംബർ 3 വരെ) സ്ഥാനത്ത് തുടരാമെന്ന് നിരീക്ഷിച്ചത് ?
കേരള ഹൈക്കോടതി
2022 ഒക്ടോബറിൽ പാലക്കാട് നിന്നും കണ്ടെത്തിയ ഔഷധസസ്യം ?
ആൾമാനിയ മൾട്ടിഫ്ലോറ
കുമാരനാശാന്റെ ജീവചരിത്ര ഗ്രന്ഥമായ “കുമാരനാശാൻ” രചിച്ചത് ?
നളിനി ശശിധരൻ
2022 ഒക്ടോബറിൽ തിക്കുറിശ്ശി ഫൗണ്ടേഷൻ പുറത്തിറക്കുന്ന മാസിക ?
സുകുമാരകല
അടുത്തിടെ വേൾഡ് റെക്കോഡ് യൂണിയന്റെ റെക്കോഡ് ബുക്കിൽ ഇടംപിടിച്ച ശിവലിംഗം സ്ഥിതി ചെയ്യുന്നത് ?
ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രം
സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കർഷകരോട് സംവദിക്കുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണാൻ സഹായകമാകുന്ന പദ്ധതി ?
കൃഷിദർശൻ
‘ദിയാ ജലാവോ, പടകേ നഹി‘ എന്ന പേരിൽ പടക്ക വിരുദ്ധ കാമ്പയിൻ ആരംഭിച്ചത് ?
ഡൽഹി സർക്കാർ
ദീപാവലി ദിനത്തിൽ സരയൂ നദിയുടെ തീരത്ത് 17 ലക്ഷത്തിലധികം മൺചിരാതുകൾ തെളിയിച്ച് ഏറ്റവും കൂടുതൽ ദീപങ്ങൾ തെളിയിച്ചതിന്റെ റെക്കോർഡ് നേടിയത് ?
അയോധ്യ, ഉത്തർപ്രദേശ്
2022 ഒക്ടോബറിൽ ദീപാവലിക്കാലത്ത് ഗതാഗതനിയമം ലംഘിച്ചാലും പിഴയീടാക്കില്ലെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത്
2022 ഒക്ടോബറിൽ ഇന്ത്യ യു.എ.ഇയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് വംശനാശം നേരിടുന്ന ഏതിനം പക്ഷികളുടെ സംരക്ഷണത്തിനായാണ് ?
ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (രാജസ്ഥാന്റെ സംസ്ഥാന പക്ഷി)
ബ്രിട്ടീഷ് പ്രധാനമന്ത്രി ആവുന്ന ആദ്യ ഏഷ്യക്കാരൻ, ഇന്ത്യൻ വംശജൻ ?
ഋഷി സുനക്ക്
നവംബർ 14 ന് ഇന്ത്യ സന്ദർശിക്കുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ വ്യക്തി ?
മുഹമ്മദ് ബിൻ സൽമാൻ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകൻ മാവോ സെ തൂങ്ങിന് ശേഷം പാർട്ടിയുടെ തലപ്പത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ നേതാവ് ?
ഷി ജിൻ പിങ്
2022 ഒക്ടോബറിൽ ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ വനിത, ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ?
ജോർജിയ മെലോണി (പാർട്ടി – ബ്രദേഴ്സ് ഓഫ് ഇറ്റലി)
2022ലെ പുരുഷ ട്വന്റി20 ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
അയാൻ അഫ്സൽ ഖാൻ (യുഎഇ, 16 വയസ്)
ലോകകപ്പിൽ നിന്ന് ഇറാനെ പുറത്താക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടത് ഏത് രാജ്യത്തിന്റെ പ്രമുഖ ഫുട്ബോൾ ക്ലബ് ആണ് ?
ഉക്രൈൻ
യുനെസ്കോ 2022 ലെ Global Media and Information Literacy Week ആയി ആചരിക്കുന്നത് ?
ഒക്ടോബർ 24-31
ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) അടുത്തിടെ ഏത് രാജ്യത്തെയാണ് അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ (ബ്ലാക്ക് ലിസ്റ്റ്) ചേർത്തത് ?
മ്യാൻമാർ
നിലവിലെ FATF പ്രസിഡന്റ് ?
ടി. രാജ കുമാർ
FATF ആസ്ഥാനം ?
പാരീസ്, ഫ്രാൻസ്
2006-ൽ വിൽ & ഗ്രേസ് എന്ന കോമഡി പരമ്പരയിലെ മികച്ച അതിഥി നടനുള്ള പ്രൈംടൈം എമ്മി അവാർഡ് നേടിയ അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ ?
ലെസ്ലി ജോർദാൻ (67)
ആധുനിക ബ്രിട്ടന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ?
ഋഷി സുനക് (42) /ഡേവിഡ് ബാങ്ക്സ് ജെൻകിൻസാണ് ഇതിനുമുമ്പ് 42-ാം വയസ്സിൽ പ്രധാനമന്ത്രിയായത് 1812-ൽ/
2022 ലെ ലോക കുച്ചിപ്പുടി നാട്യോത്സവത്തിന് വേദിയായ ഇന്ത്യൻ നഗരം ?
വിജയവാഡ
ഗുജറാത്തിലെ കെവാദിയയിലെ ഏകതാ നഗറിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി ?
മിഷൻ ലൈഫ് (Mission LiFE)
കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്നത് ?
ഒക്ടോബർ 26, 2022
137 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന എത്രാമത്തെ വ്യക്തിയാണ് ഖാർഗെ ?
6
ശ്രീരാമന്റെ ബാലരൂപത്തിലുള്ള പ്രതിഷ്ഠ സ്ഥാപിച്ച് അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുന്നത് ?
2024 ജനുവരി
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി കേന്ദ്ര സർക്കാർ നിയമിച്ചത് ?
മാതാ അമൃതാനന്ദമയി
ഒക്ടോബർ 25 ന് രണ്ടു മണിക്കൂറോളം സേവനങ്ങൾ നിലച്ച സോഷ്യൽ മീഡിയ ആപ്പ് ?
വാട്സ് ആപ്പ്
വിപണിയിലെ മേധാവിത്വം ഉപയോഗിച്ച് കമ്പനിയുടെ പേമെന്റ് ആപ്പിനും പ്ലേസ്റ്റോറിലെ പേമെന്റ് സംവിധാനത്തിനും പ്രചാരം നൽകിയെന്നു കണ്ടെത്തി 936.44 കോടി ₹ ഗൂഗിളിന് പിഴ ചുമത്തിയത് ?
കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ
ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ (CABI) അന്ധർക്കായുള്ള ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
യുവരാജ് സിംഗ്
ട്വന്റി 20 ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം ?
മാർക്കസ് സ്റ്റോയ്നിസ് (17 പന്തിൽ നിന്ന്)
( 1. 12 പന്തിൽ അർധസെഞ്ചുറി- യുവരാജ് സിംഗ് )
ട്വന്റി20 ലോകകപ്പിൽ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ വേഗമേറിയ അർധസെഞ്ചുറിയും നേടിയത് ?
മാർക്കസ് സ്റ്റോയ്നിസ്
വനിതകളുടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരം ?
പി. വി. സിന്ധു (1. അകാനെ യമാഗുച്ചി , ജപ്പാൻ)
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രോ ഹോക്കി ലീഗിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ?
ഹർമൻപ്രീത് സിങ്
യുഎൻ നിരായുധീകരണ (Disarmament)വാരം ആചരിക്കുന്നത് ?
ഒക്ടോബർ 24 മുതൽ 30 വരെ
2022 ലെ അവസാന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമായത് ?
ഒക്ടോബർ 25, 2022
ദേശീയ ഇന്റർനെറ്റ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 26
National Civics Day ആചരിക്കുന്നത് ?
ഒക്ടോബർ 27
ബെസ്തു വാരസ് എന്ന പേരിൽ ഒക്ടോബർ 25 ന് പുതുവർഷം ആഘോഷിച്ചത് ?
ഗുജറാത്ത് / Bestu Varas, Gujarati New Year celebrated a day after Diwali on the Pratipada Tithi in the month of Kartika /
SC സംവരണം 15%-ൽ നിന്ന് 17% ആയും ST സമുദായത്തിന്റെ സംവരണം 3%-ൽ നിന്ന് 7% ആയും ഉയർത്തുന്നതിനുള്ള ഓർഡിനൻസ് ഏത് സംസ്ഥാന സർക്കാരാണ് അംഗീകരിച്ചത് ?
കർണാടക
കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ആക്ടിംഗ് ചെയർപേഴ്സണായി കേന്ദ്രസർക്കാർ നിയമിച്ചത് ?
സംഗീത വർമ
പഞ്ചാബ് നാഷണൽ ബാങ്കിന്റെ എംഡിയും സിഇഒയും ആയ ആരെയാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചെയർമാൻ ആയി വീണ്ടും തിരഞ്ഞെടുത്തത് ?
അതുൽ കുമാർ ഗോയൽ
കർണാടക രത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി നവംബർ 1 ന് നൽകുന്നത് ആർക്കാണ് ?
പുനീത് രാജ്കുമാർ
50-ാമത് സാറ്റേൺ അവാർഡിൽ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം ?
RRR (സംവിധാനം – എസ്. എസ്. രാജമൗലി)
അടുത്തിടെ ലിംഫോമ ബാധിച്ച് കൊൽക്കത്തയിൽ അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ?
പിനാകി ചൗധരി (82)
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) യുടെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളിൽ ഇടം നേടിയ ഏക മലയാള ചലച്ചിത്രം ?
എലിപ്പത്തായം (സംവിധാനം – അടൂർ ഗോപാലകൃഷ്ണൻ)
ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി ആരെയാണ് നിയമിച്ചത്?
എലിസബത്ത് ജോൺസ്
പൊതുവിദ്യാലയങ്ങൾക്ക് 2023 മുതൽ ദീപാവലി ദിവസം അവധി നൽകുവാൻ തീരുമാനിച്ച അമേരിക്കൻ നഗരം ?
ന്യൂയോർക്ക്
2023-ൽ ഇന്റർപോൾ ജനറൽ അസംബ്ലിക്ക് (91th) ആതിഥേയത്വം വഹിക്കുന്ന നഗരം?
വിയന്ന, ഓസ്ട്രിയ
കറൻസി നോട്ടിൽ ലക്ഷ്മീദേവിയുടെ ചിത്രം അച്ചടിക്കണം എന്ന വിവാദപരാമർശം നടത്തിയത് ?
അരവിന്ദ് കെജ്രിവാൾ
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ എത്തിയത് ?
സ്പെയിൻ & കൊളംബിയ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 ബാറ്റിംഗ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലിയുടെ റാങ്ക് ?
9 (1. മുഹമ്മദ് റിസ്വാൻ, പാകിസ്താൻ)
ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ വിജയം നേടിയ ടീം എന്ന റെക്കോഡ് നേടിയത് ?
ഇന്ത്യ (2022 ൽ 39 വിജയങ്ങൾ)
2022 ലെ ജാപ്പനീസ്, ഇറ്റാലിയൻ, ഡച്ച്, ബെൽജിയം എന്നീ ഗ്രാൻഡ് പ്രീ വിജയത്തിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് എഫ്1 ഗ്രാൻഡ് പ്രിക്സ് കൂടി നേടിയ ഫോർമുല വൺ ഇതിഹാസം ?
മാക്സ് വെസ്റ്റപ്പൻ
ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗ്രാൻപ്രി വിജയങ്ങളെന്ന മൈക്കൽ ഷൂമാക്കറുടെയും സെബാസ്റ്റ്യൻ വെറ്റലിന്റെയും റെക്കോർഡിനൊപ്പം എത്തിയത് ?
മാക്സ് വെസ്റ്റപ്പൻ
മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ ?
ഒരു ഗോളിയുടെ ആത്മകഥ
കേരള പി എസ് സി യുടെ പുതിയ ചെയർമാനായി മന്ത്രിസഭായോഗം ശുപാർശ ചെയ്തത് ?
എം. ആർ. ബൈജു
അമ്മമലയാളം സംഘടന ചെങ്ങന്നൂരാദിയുടെ പേരിലേർപ്പെടുത്തിയ പ്രഥമ പുരസ്കാരം നേടിയ ഗായിക ?
നഞ്ചിയമ്മ (11111 ₹, പ്രശസ്തിപത്രവും ശില്പവും)
രവീന്ദ്രനാഥ ടാഗോറിന്റെ “സ്റ്റേ ബേർഡ്സ്” എന്ന പുസ്തകത്തിന്റെ പരിഭാഷ ?
ആകാശ പറവകൾ (രചയിതാവ് -കഥാകാരൻ വി.ആർ. സുധീഷ് )
രാജ്യാന്തര അനിമേഷൻ ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 28 (2002 മുതൽ)
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ ജി.എം.(ജനറ്റിക്കലി മോഡിഫൈഡ്) ഭഷ്യവിള ?
ജി.എം. കടുക്
ജനിതകമാറ്റം വരുത്തിയ ഇന്ത്യൻ കടുക് ഇനമായ ‘ബ്രാസിക്ക ജുൻസിയ’യുടെ വാണിജ്യകൃഷിക്ക് അംഗീകാരം നൽകിയ രാജ്യം ?
ഓസ്ട്രേലിയ / This is the first such approval for a GM variety of Indian mustard anywhere in the world /
“A Confused Mind Story” എന്ന പുസ്തകം എഴുതിയത് ?
സാഹിൽ സേത്
ചൈനയെ പിന്നിലാക്കി ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയായി മാറിയ രാജ്യം ഏതാണ് ?
നെതർലൻഡ്സ്
(1. USA, 2. UAE)
സംസ്ഥാനത്തെ പരമ്പരാഗത വനങ്ങൾക്ക് പുറത്ത് വൃക്ഷങ്ങളുടെ വ്യാപനം വ്യാപിപ്പിക്കുന്നതിന് “Trees Outside Forests in India (TOFI)” എന്ന പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
അസം
ദീപാവലി ആഘോഷത്തിൽ ഹ്യൂമനോയ്ഡ് റോബോട്ടുകളെ അവതരിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ
കർണാടകത്തിലെ ഒരു ദ്വീപിന്റെയും അവിടുത്തെ വന്യജീവികളുടെയും ആവാസ വ്യവസ്ഥയുടെയും കഥ പറയുന്ന ഗന്ധദഗുഡി (ചന്ദനമരങ്ങളുടെ വാസസ്ഥലം) എന്ന ചിത്രം ഒക്ടോബർ 28 റിലീസ് ചെയ്യുകയാണ്. എന്താണ് പ്രത്യേകത ?
പുനീത് രാജ് കുമാറിന്റെ അവസാന സിനിമ
അടുത്തിടെ ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷന്റെ (FEE) ശുചിത്വത്തിനുളള ബ്ലൂ ഫ്ലാഗ് ബീച്ച് സർട്ടിഫിക്കേഷൻ ലഭിച്ചത് ?
ലക്ഷദ്വീപിലെ തുണ്ടി, കടമത്ത് ബീച്ചുകൾ
നിലവിൽ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുളള ഇന്ത്യയിലെ ബീച്ചുകളുടെ എണ്ണം?
12
ഗൂഗിളിന്റെ വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യിൽനിന്ന് എത്രയായാണ് ഉയർത്തുന്നത് ?
ഒരു ടെറാബൈറ്റ് (1024 ജി.ബി.)
കാനഡയിലെ ബ്രാംപ്ടണിൽ സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഖ് വനിത ?
നവജിത് കൗർ ബ്രാർ
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ ഭീകരവിരുദ്ധ സമിതി യോഗം ഒക്ടോബർ 28,29 ന് യഥാക്രമം നടക്കുന്നത് ?
മുംബൈ, ഡൽഹി
ഇന്ത്യൻ വിപണിയിൽ ഒരു ബില്യൺ ഡോളറിന്റെ ബ്രാൻഡായി മാറിയ ശീതളപാനീയം ?
സ്പ്രൈറ്റ് (Sprite)
ARM ചിപ്പ് ഡിസൈൻ ഉപയോഗിച്ച് ഡെവലപ്പർമാർക്കായി പുതിയ പേഴ്സണൽ കമ്പ്യൂട്ടർ രൂപകൽപ്പന ചെയ്തത് ?
മൈക്രോസോഫ്റ്റ് (പേര് –
Windows Dev Kit 2023)
ARM – Advanced RISC Machine
RISC – Reduced Instruction Set Computer
സംസ്ഥാനത്തെ ദിവസേനയുള്ള മാലിന്യത്തിന്റെ അളവ്, സംസ്കരണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്താൻ ശുചിത്വ മിഷനും ഹരിത കേരളം മിഷനും ചേർന്ന് വികസിപ്പിച്ച ആപ്ലിക്കേഷൻ ?
ഹരിത മിത്രം
“ജെൻഡർ ഇൻക്ലൂസീവ് ടൂറിസം” എന്ന ആശയം കേരളത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി?
സ്ത്രീ സൗഹൃദ ടൂറിസം
കേരളത്തിലെ സർവകലാശാലകളുടെ പാൻസലർ പദവി ഗവർണറിൽ നിന്നും മാറ്റി ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്ന് ശുപാർശ ചെയ്ത കമ്മിഷന്റെ തലവൻ ?
ശ്യാം ബി. മേനോൻ
സാഹിത്യ, സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനകൾക്ക് മുണ്ടശ്ശേരി സാംസ്ക്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ 2022-ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് അർഹയായത് ?
ഡോ. എം. ലീലാവതി (50,000 ₹ പ്രശസ്തി പത്രവും കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും)
പുരുഷ-വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ മാച്ച് ഫീ നൽകിയ ആദ്യ രാജ്യം ?
ന്യൂസിലൻഡ് (ജൂലൈ 2022)
2022 ഒക്ടോബറിൽ പുരുഷ-വനിത ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ മാച്ച് ഫീ പ്രഖ്യാപിച്ച ക്രിക്കറ്റ് ബോർഡ് ?
ബിസിസിഐ
ട്വന്റി 20 ക്രിക്കറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായത് ?
സൂര്യ കുമാർ യാദവ് (867 റൺസ്)
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളിൽ എറ്റവും കൂടുതൽ റൺസെടുത്ത താരങ്ങളുടെ പട്ടികയിൽ രണ്ടാമത് എത്തിയത് ?
വിരാട് കോഹ്‌ലി (989 റൺസ്)
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന യുവരാജ് സിംഗിന്റെ റെക്കോർഡ് മറികടന്നത് ?
രോഹിത് ശർമ (34 സിക്സ്)
World Stroke Day ആചരിക്കുന്നത് ?
ഒക്ടോബർ 29
ഈ വർഷത്തെ ലോക സ്ട്രോക്ക് ദിനത്തിന്റെ പ്രമേയം ?
‘Minutes can save lives’ # Precioustime
ലോകത്ത് ആദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ വികസിപ്പിച്ച രാജ്യം ?
ചൈന (Non-needle inhalable COVID-19 vaccines)
കൂട്ടുകക്ഷി സർക്കാരിലെ ധാരണയനുസരിച്ച് നിലവിലെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ ഡിസംബറിൽ ഒഴിയുന്നതോടെ അയർലൻഡിലെ പ്രധാനമന്ത്രി ആവുന്ന ഇന്ത്യൻ വംശജൻ ?
ലിയോ വരാഡ്കർ (പാർട്ടി – ഫിനഗെയ്ൽ)
ജനുവരി 10 നു പുറത്തിറങ്ങുന്ന ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഓർമപ്പുസ്തകം ?
സ്പെയർ
രാജ്യത്തെ മത്സരാധിഷ്ടിത നിയമം ലംഘിച്ചതിന് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ആഗോള ഭീമൻ മെറ്റ ക്ക് 346.72 ദശലക്ഷം ലിറ (18.63 ദശലക്ഷം ഡോളർ) പിഴ ചുമത്തിയത് ?
തുർക്കി കോമ്പറ്റീഷൻ ബോർഡ്
യുഎൻ വ്യോമയാന ഏജൻസിയായ എയർ ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ സ്പെഷ്യലൈസ്ഡ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ഐസിഎഒ(ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) യിലെ ഇന്ത്യയുടെ പ്രതിനിധി ?
ഷെഫാലി ജുനേജ
അടുത്തിടെ അന്തരിച്ച “ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ” എന്ന് വിളിക്കപ്പെടുന്ന ഇറാനിയൻ മനുഷ്യൻ ?
അമൗ ഹാജി (94)
‘Priority fungal pathogens’ ലിസ്റ്റ് പുറത്തിറക്കിയത് ?
ലോകാരോഗ്യ സംഘടന
ചരിത്രത്തിലാദ്യമായി പാർലമെൻറിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകൾ മുന്നിലെത്തിയ രാജ്യം ?
ന്യൂസിലൻഡ്
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്നറിയിപ്പുകൾ അടങ്ങിയ പുസ്തകം സമാഹരിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ?
ഗ്രേറ്റ ട്യൂൻബെർഗ്
/ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും എഴുത്തുകാരും അടങ്ങിയ 100 പേരുടെ ലേഖനങ്ങളാണ് “ദ് ക്ലൈമറ്റ് ബുക്ക്’ എന്ന പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്. /
ദ് ക്ലൈമറ്റ് ബുക്ക് ൽ എഴുതിയിട്ടുള്ള ജ്ഞാനപീഠം ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ ?
അമിതാവ് ഘോഷ്
മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കമ്പനി 2 കോടി ഡോളറിന് വിലയ്ക്ക് വാങ്ങിയ തായ്‌ലൻഡിലെ ട്രാൻസ്ജെൻഡർ യുവതി ?
ചക്രപോങ് അന്നെ
ന്യൂയോർക്ക് ലോങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുൾപ്പെടെ മൂന്ന് പുരസ്കാരം നേടിയ സിനിമ ?
ധരണി (സംവിധാനം – ശ്രീവല്ലഭൻ)
ആഗോള അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
60 (1. സിംഗപ്പൂർ … 48. പാകിസ്താൻ.. )
ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?
അഫ്ഗാനിസ്ഥാൻ
പുതിയ ശാഖകൾ തുറക്കുന്നതിൽ നിന്ന് ഏത് ബാങ്കിന്റെയാണ് മൂന്ന് വർഷത്തെ വിലക്ക് ആർബിഐ നീക്കിയത് ?
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്
ടെസ്ല സി.ഇ.ഒ. ഇലോൺ മസ്ക് ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ പുറത്തായ ട്വിറ്ററിന്റെ സി.ഇ.ഒ. ?
പരാഗ് അഗർവാൾ
ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് പരാതിപരിഹാര സമിതികൾ കൊണ്ടുവരുവാൻ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത് ?
ഐ ടി ചട്ടം
വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ല എന്ന് പ്രസ്താവിച്ചത് ?
ബോംബെ ഹൈക്കോടതി
അടുത്തിടെ അന്തരിച്ച മുതിർന്ന അസമീസ് നടൻ ?
നിപോൺ ഗോസ്വാമി (80)
ഇന്ത്യൻ വ്യോമസേന ഒക്ടോബർ 27-ന് ‘ശൗര്യ ദിവസ്’ ആഘോഷിച്ചത് ?
ശ്രീനഗർ
മനുഷ്യരിലേക്കു പകരാൻ സാധ്യതയുള്ള പക്ഷിപനിക്കു കാരണമായ എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത് ?
പള്ളിപ്പാട്, ആലപ്പുഴ
M.V. രാഘവൻ സ്മാരക ട്രസ്റ്റിന്റെ എംവിആർ പുരസ്കാരം (25000 ₹) ലഭിച്ച നടൻ ?
ഇന്ദ്രൻസ്
കെ.പി. കേശവമേനോന്റെ സ്മരണാർഥം തരൂർ കെ.പി. കേശവമേനോൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കെ. പി. കേശവമേനോൻ പുരസ്കാരം(25000 ₹) ലഭിച്ചത് ?
അപർണ ബാലമുരളി
ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള കേരള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ?
ബോധപൂർണിമ
വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ച പദ്ധതി ?
നീർധാര
അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം ആചരിക്കുന്നത് ?
ഒക്ടോബർ 29
മാനസിക ബുദ്ധിമുട്ടുകളായി ബന്ധപ്പെട്ട സംശയനിവാരണങ്ങളും ടെലികൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും വേണ്ടി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ഓൺലൈൻ സംവിധാനം ?
ടെലി മാനസ്
അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച വകുപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
നിയമസഭാ സെക്രട്ടറിയേറ്റ്
അടുത്തിടെ പ്രഖ്യാപിച്ച സംസ്ഥാനതല ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ല ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
പാലക്കാട്
ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനത്തിനു കീഴിലും ഓരോ ജലാശയം സംരക്ഷിക്കാനും മണ്ണ് ജല സംരക്ഷണത്തിനുമായി ആരംഭിച്ച പദ്ധതി ?
നീരുറവ്
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിമുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമസേന ?
Agent for Social Awareness Against Drugs (ASAAD)
ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷ്ണഗീതി പുരസ്കാരം ലഭിച്ചത് ?
ഡോ. അനിൽ വള്ളത്തോൾ ( കവിതാ സമാഹാരം – നീലാഞ്ജനം )
ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷ്ണനാട്ട കലാകാരനുള്ള പുരസ്കാരം നേടിയത് ?
എം. ഗോപാലകൃഷ്ണൻ (ഗുരുവായൂർ കൃഷ്ണനാട്ടം ഗ്രൂപ്പ്)
20,000 ₹ കൃഷ്ണ ശില്പവുമാണ് രണ്ടു പുരസ്ക്കാരങ്ങൾക്കും.
ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. മനോരമ തമ്പുരാട്ടി പുരസ്കാരം ലഭിച്ച ചരിത്രകാരനും ഗവേഷകനുമായ വ്യക്തി ?
ഡോ. കെ.കെ.എൻ. കുറുപ്പ്
ഈ വർഷത്തെ രേവതിപട്ടത്താന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. നൃത്തദേവതാ പുരസ്ക്കാരം ലഭിച്ച ഭരതനാട്യം കലാകാരി ?
ഡോ. രാജശ്രീ വാരിയർ
20,000 ₹ ഫലകവുമടങ്ങുന്നതാണ് ഇരുപുരസ്ക്കാരങ്ങളും.
ജി. കാർത്തികേയന്റെ പേരിലുള്ള ജി.സ്മാരക പുരസ്കാരം ലഭിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി ?
കാനം രാജേന്ദ്രൻ (11,111 ₹, ശില്പവും പ്രശസ്തിപത്രവും)
2022 ഒക്ടോബറിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ (369 അടി ഉയരമുള്ള വിശ്വാസ് സ്വരൂപ് എന്ന ശിവപ്രതിമ)
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന എത്രതരം ഫംഗസിന്റെ പട്ടികയാണ് 2022 ഒക്ടോബറിൽ ലോകാരോഗ്യസംഘടന പുറത്തിറക്കിയത് ?
19
ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 149 പേർ മരിച്ചത് എവിടെയാണ് ?
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ
2023-ൽ തികച്ച ശമ്പള വർധന
പ്രതീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
ഇന്ത്യ( വർക്ക് ഫോഴ്സ് കൺസൾട്ടൻസി ഇന്റർനാഷണൽ റിപ്പോർട്ട് പ്രകാരം)
ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി നിർമിക്കുന്ന പുതിയ സാമൂഹികമാധ്യമത്തിന് നൽകിയിരിക്കുന്ന പേര് ?
ബ്ലൂസ്കൈ
പിയാനോ വായനയിലെ മാസ്മരിക പ്രകടനത്തിന്റെ പേരിൽ “ദ കില്ലർ‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി അന്തരിച്ചു. പേര് ?
ജെറി ലീ ലൂയിസ് (87)
ഇറാഖ് പ്രധാനമന്ത്രിയായി നിയമിതനായത് ?
മുഹമ്മദ് ഷിയാ അൽ സുഡാനി
ലോകത്തെ വിവിധവിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജർമനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ?
ഇന്ത്യൻ പ്രതിരോധ സേന (29.2 ലക്ഷം പേർ)
2. 29.1 ലക്ഷം പേർ ജോലിചെയ്യുന്ന അമേരിക്കൻ പ്രതിരോധമന്ത്രാലയം
സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ കിരീടം നേടിയത് ?
ഇന്ത്യ (പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ഓസ്ട്രേലിയയെ 6-4 ന് തോൽപ്പിച്ചു.)
എത്രാമത്തെ തവണയാണ് ഇന്ത്യ ജോഹർ കപ്പ് നേടുന്നത് ?
മൂന്ന്
സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കി മത്സര വേദി ?
ക്വാലാലംപൂർ, മലേഷ്യ
ലോക സമ്പാദ്യ ദിനമായി ആചരിക്കപ്പെടുന്നത് ?
ഒക്ടോബർ 30
സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മ വാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഒക്ടോബർ 31 ആചരിക്കുന്നത് ?
ദേശീയ ഐക്യദിനം
അടുത്തിടെ രാജ്യത്തെങ്ങും പോലീസിന് ഏകീകൃത യൂണിഫോം നടപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ?
നരേന്ദ്രമോദി
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഗ്ലോബൽ ട്യൂബർകുലോസിസ് റിപ്പോർട്ട് 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം ?
36
സരസ് ഫുഡ് ഫെസ്റ്റിവൽ-2022 ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെ
ഹിമപ്പുലികളുടെ എണ്ണത്തിൽ വർധനവുണ്ടായ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരാഖണ്ഡ്
മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് 91 പേർ മരിച്ചത് എവിടെയാണ് ?
മോർബി, ഗുജറാത്ത്
പ്രധാനമന്ത്രിക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ 3 വർഷം ശിക്ഷിക്കപ്പെട്ട ഉത്തർപ്രദേശ് എം.എൽ.എ. ?
അസം ഖാൻ
അടുത്തിടെ ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരമായി നടത്തിയത് ?
മഹേന്ദ്രഗിരിയിലെ ISRO കേന്ദ്രത്തിൽ
2022 ഒക്ടോബർ 26 മുതൽ 30 വരെ വിശാഖപട്ടണത്ത് സംഘടിപ്പിച്ചത് സിംഗപ്പൂർ-ഇന്ത്യ മാരിടൈം ഉഭയകക്ഷി അഭ്യാസത്തിന്റെ എത്രാമത്തെ പതിപ്പ് ആണ് ?
29th SIMBEX Exercise
ഗരുഡ VII വ്യോമാഭ്യാസത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കെടുക്കുന്ന രാജ്യം ?
ഫ്രാൻസ് (ഒക്ടോബർ 26-നവംബർ12)
പ്രഥമ സംയുക്ത നാവിക പരിശീലനമായ IMT TRILAT പങ്കെടുക്കുന്നത് ?
ഇന്ത്യ,മൊസാംബിക്, ടാൻസാനിയ
സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് 2022 ഒക്ടോബറിൽ ഹൈദരാബാദിൽ റസ്റ്റോറന്റായി മാറ്റാൻ തീരുമാനിച്ച എയർ ഇന്ത്യയുടെ വിമാനം ?
എയർബസ് എ 320
‘ഡ്രാഗൺഫ്ലൈ’ ഏത് ഗ്രഹത്തിൽ പര്യവേക്ഷണം നടത്താനുളള നാസയുടെ ദൗത്യം ആണ് ?
ശനി
യുഎൻ ഭീകരവിരുദ്ധ സമിതിയുടെ നിലവിലെ അധ്യക്ഷ രാജ്യം ?
ഇന്ത്യ
2022 ഒക്ടോബറിൽ നാൽഗേ കൊടുങ്കാറ്റ് വീശിയടിച്ച രാജ്യം ?
ഫിലിപ്പീൻസ്
ലോകത്തെ ഏറ്റവും നീളം കൂടിയ ട്രെയിൻ എന്ന റെക്കോർഡ് നേടിയത് ?
റിയൂഷ്യൻ റെയിൽവേ, സ്വിറ്റ്സർലാൻഡ് ( 1.9 കി.മീ നീളം)
2022 ലെ ഗ്ലോബൽ ഫിനാൻസ് ലോകത്തിലെ ഏറ്റവും “മികച്ച ബാങ്ക് – ഇന്ത്യ” ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ടാറ്റ പവറിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതനായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ?
രാജീവ് മെഹ്‌റിഷി
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ബാലാമണിയമ്മ പുരസ്കാരത്തിന് (അരലക്ഷം ₹) അർഹനായ പ്രമുഖ കവി ?
വി. മധുസൂദനൻ നായർ
കോയമ്പത്തൂർ കരിമ്പ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായ മലയാളി ?
ഡോ. ജി. ഹേമപ്രഭ
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡയറക്ടർ.
പഞ്ചായത്ത്, നഗരകാര്യം, മുനിസിപ്പൽ കോമൺ സർവീസ്, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനിയർ (എൽഎസ്ജി) എന്നീ അഞ്ച് സുപ്രധാന വകുപ്പുകൾ ചേർത്ത് ഏത് പേരിൽ ആണ് ഒറ്റ വകുപ്പ് ആയത് ?
തദ്ദേശസ്വയംഭരണ വകുപ്പ്
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ?
കേരളം
ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ബഹുമതി നേടിയത് ?
രോഹിത് ശർമ (നിലവിൽ 36 മത്സരങ്ങൾ)
ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായത് ?
വിരാട് കോഹ്‌ലി (നിലവിൽ 1001 റൺസ്; 1. 1016 റൺസുമായി മുന്നിലുള്ളത് ശ്രീലങ്കയുടെ മഹേല ജയവർധന)
അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കിരീടം നേടിയത് ?
സ്പെയിൻ (2018 ലും കിരീടം നേടിയിരുന്നു)
അണ്ടർ 17 വനിതാ ലോകകപ്പിൽ രണ്ട് തവണ കിരീടം നേടിയ രാജ്യങ്ങൾ ?
ഉത്തര കൊറിയ, സ്പെയിൻ