Ulloor S. Parameswara Iyer
1 ഉള്ളൂർ ജനിച്ചവർഷം?
Answer : 1877
2. ആധുനിക കവിത്രയത്തിൽ സർവകലാശാല ബിരുദം ലഭിച്ച കവി?
Answer : ഉള്ളൂർ
3. ഉള്ളൂർക്കവിതകളുടെ താഴികക്കുടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാവ്യം?
Answer : കർണ്ണഭൂഷണം
4. ഭക്തി ദീപികയുടെ മറ്റൊരു പേര്?
Answer :ചാത്തന്റെ സത്ഗതി
5. ഭക്തി ദീപികയിലെ ഇതിവൃത്തം?
Answer :ശങ്കരാചാര്യരുടെ ശിഷ്യനായ സുനന്ദന് സാധിതമാകാതിരുന്ന നരസിംഹമൂർത്തി ദർശനം
6. ഉള്ളൂരിന്റെ മഹാകാവ്യം’?
Answer :ഉമാകേരളം
7. കൈരളിയുടെ കർണ്ണ പുണ്യം എന്ന് കർണഭൂഷണത്തെ വിശേഷിപ്പിച്ചതാര്?
Answer :സഞ്ജയൻ
8. ഉള്ളൂരിന്റെ നാടകം?
Answer : അംബ
9. ഉള്ളൂരിന്റ ചമ്പു?
Answer : സുജാതോദ്വാഹം
10. ഉമാകേരളത്തിന് അവതാരിക എഴുതിയത്?
Answer :കേരളവർമ
11. മയൂര സന്ദേശത്തിനു ഉള്ളൂർ തയ്യാറാക്കിയ ഇംഗ്ലീഷ് വിവർത്തനം ഏത് ?
Answer : The Peacock Messenger
12. ഉള്ളൂരിന്റെ പച്ചമലയാള കൃതി ?
Answer : ഒരു നേർച്ച
13. യഥാതഥ പ്രസ്ഥാനത്തിന് ഉള്ളൂരിന്റെ സംഭാവന ?
Answer : റിക്ഷ
14. ദ്വിതീയാക്ഷര പ്രാസം ഇല്ലാതെ എഴുതിയ കവിത ?
Answer :അന്നും ഇന്നും
15. ക്ഷേത്ര പ്രവേശന വിളംബരം വിഷയമായിട്ടുള്ള ഉള്ളൂരിന്റെ കവിത ?
Answer : ചൈത്രപ്രഭാവം
16. ഉള്ളൂരിന്റെ ആദ്യ ഖണ്ഡകാവ്യം ?
Answer: കർണ്ണഭൂഷണം
17. ഭക്തി ദീപികയുടെ ഇതിവൃത്തം എടുത്തത് ഇവിടെ നിന്ന് ?
Answer: ശങ്കരവിജയം എന്ന സംസ്കൃതകൃതിയിൽ നിന്ന്
18. ഉള്ളൂരിന്റെ ഗദ്യ കൃതികൾ ?
Answer : സ്മരണ മാധുരി, സദാചാര ദീപിക, വിജ്ഞാനദീപിക
19. ഉള്ളൂർ ഇംഗ്ലീഷിൽ അവതാരിക എഴുതിയ രണ്ടു കൃതികൾ ?
Answer : ദുർഗേശനന്ദിനി, ആശാങ്കുരം
20. ഉമാകേരളം ആട്ടക്കഥയായി പരിവർത്തനപ്പെടുത്തി എടുത്തതാര്?
Answer : P.N. പരമേശ്വരൻ
21. ഉള്ളൂരിന്റ ഭകതിദീപിക മനുഷ്യസമത്വ ദീപികയാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
Answer : Dr. M.ലീലാവതി
22. ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചത്?
Answer : തിരുവിതാംകൂർ സർവകലാശാല
23. സ്വാതി തിരുനാൾ സദസ്സിലെ പ്രധാനിയായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂർ രചിച്ച കവിത?
Answer : കാട്ടിലെ പാട്ട്
24. ഉള്ളൂരിന്റെ ലേഖന സമാഹാരം?
Answer : സ്മരണ മാധുരി, വിജ്ഞാനദീപിക
25. പ്രേമസംഗീതം മലയാളത്തിലെ പ്രേമോ പനിഷത്താണെന്ന് അഭിപ്രായപ്പെട്ടത്?
Answer : Dr.എം.ലീലാവതി
26.കർണ്ണഭൂഷണത്തിലെ വൃത്തം?
Answer : മഞ്ജരി