94th Academy Awards- Oscars 2022

0
1227
Oscars 2022

സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്കർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്.

12 നോമിനേഷനുകളുമായി ജെയ്ന്‍ കാംപിയോണ്‍ സംവിധാനം ചെയ്ത ദി പവര്‍ ഓഫ് ദി ഡോഗ് ആണ് ലിസ്റ്റില്‍ ഒന്നാമത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടനു വേണ്ടി ബെനഡിക്റ്റ് കംബര്‍ബാച്ച്, സഹനടന്‍ വിഭാഗത്തില്‍  കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ജെസ്സി പ്ലെമണ്‍സ്, കോഡി സ്മിറ്റ്-മക്ഫീ എന്നിവര്‍ ഉള്‍പ്പെടെ മൊത്തം 12 നോമിനേഷനുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മികച്ച ചിത്രം ഉള്‍പ്പെടെ മൊത്തം 10 നോമിനേഷനുകള്‍ ലഭിച്ച ഡ്യൂണ്‍ രണ്ടാമത് എത്തി. ഡെന്നിസ് വില്‍വെവ് സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ, സംവിധാനം, അഭിനയം എന്നീ മുന്‍നിര വിഭാഗങ്ങളില്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടില്ല. സ്റ്റീവന്‍ സ്പില്‍ ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയും കെന്നത് ബ്രാന്‍നയുടെ ബെല്‍ഫാസ്റ്റും ഏഴ് നോമിനേഷനുകള്‍ വീതം നേടി. റെയ്‌നാള്‍ഡോ മാര്‍ക്കസ് ഗ്രീനിന്റെ കിംഗ് റിച്ചാര്‍ഡ് ആറ് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മികച്ച ചിത്രത്തിനായി മൊത്തം 10 നോമിനികളാണ് ഉള്‍പ്പെടുന്നത്

മികച്ച ചിത്രം മുതല്‍ മികച്ച സംവിധായകനും നടീ നടന്മാരും ഉള്‍പ്പെടെ 23 വിഭാഗങ്ങളിലാണ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ മികച്ച സൗണ്ട് ഡിസൈന്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച മേക്കപ്പ്, ഹെയര്‍സ്‌റ്റൈലിംഗ്, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിവയും ക്രാഫ്റ്റ് വിഭാഗങ്ങളും ഉള്‍പ്പെടുന്നു. 

ഇന്ത്യയിൽ നിന്നും ‘റൈറ്റിങ് വിത്ത് ഫയർ’(Writing With Fire) എന്ന ഡോക്യുമെന്ററി ഓസ്കർ നോമിനേഷൻ (Oscar Nomination)പട്ടികയിൽ ഇടം പിടിച്ചു. റിന്റു തോമസ് എന്ന ഡൽഹി മലയാളിയും സുഷ്മിത് ഘോഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓസ്കർ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിന്റെ 15 ചിത്രങ്ങളില്‍ നിന്ന് നോമിനേഷനിലേയ്ക്ക് പരിഗണിക്കപ്പെട്ട അഞ്ച് ചിത്രങ്ങളിൽ ഒന്നാണ് ‘റൈറ്റിങ് വിത്ത് ഫയർ’. 

മികച്ച ചിത്രം 

ബെല്‍ഫാസ്റ്റ്

CODA
ഡോണ്‍ട് ലുക്ക് അപ് 
ഡ്രൈവ് മൈ കാര്‍ 
ഡ്യൂണ്‍ 
കിംഗ് റിച്ചാര്‍ഡ് 
ലിക്കോറൈസ് പിസ
നൈറ്റ്‌മേര്‍ ആലി
ദി പവര്‍ ഓഫ് ദി ഡോഗ് 
വെസ്റ്റ് സൈഡ് സ്‌റ്റോറി

ഛായാഗ്രഹണം

ഗ്രെഗ് ഫ്രേസര്‍ – Dune
ഡാന്‍ ലോസ്റ്റ്‌സെന്‍ – Nightmare Alley
അരി വെഗ്‌നര്‍ – The Power of the Dog
ബ്രൂണോ ഡെല്‍ബോണല്‍ –  The Tragedy of Macbeth
ജാനുസ് കാമിന്‍സ്‌കി – West Side Story

സംവിധാനം 

കെന്നത്ത് ബ്രാന്‍ന – Belfast
റെസ്യൂകി ഹാമഗൂചി- Drive My Car 
പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ -Licorice Pizza 
ജയ്ന്‍ കാംപിയോന്‍ – The Power of the Dog 
സ്‌ററീവന്‍ സ്പില്‍ബര്‍ഗ് – West Side Story

മികച്ച നായിക

ജെസീക്ക ചാസ്റ്റെയ്ന്‍ – The Eyes of Tammy Faye

ഒലിവിയ കോള്‍മാന്‍ – – The Lost Daughter

പെനലോപ് ക്രൂസ് – Parallel Mothers

നിക്കോള്‍ കിഡ്മാന്‍ –  Being the Ricardos

മികച്ച നടന്‍ 

ജാവിയര്‍ ബാര്‍ഡെം –  Being the Ricardos
ബെനഡിക്റ്റ് കംബര്‍ബാച്ച് – The Power of the Dog
ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് – Tick, Tick…Boom!
വില്‍ സ്മിത്ത് – King Richard
ഡെന്‍സല്‍ വാഷിംഗ്ടണ്‍ – The Tragedy of Macbeth
ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട് – spencer

അന്താരാഷ്ട്ര സിനിമ – ഫീച്ചര്‍ 

Drive My Car (Japan)
Flee  (Denmark)
The Hand of God  (Italy)
Lunana: A Yak in the Classroom  (Bhutan)
The Worst Person in the World  (Norway)

സഹനടന്‍

കീറന്‍ ഹൈന്‍ഡ്‌സ്-  ബെല്‍ഫാസ്റ്റ്
ട്രോയ് കോട്സൂര്‍ – CODA
ജെസ്സി പ്ലെമോണ്‍സ് – The Power of the Dog
ജെ കെ സിമ്മണ്‍സ് – Being the Ricardos
കോഡി സ്മിറ്റ് മക്ഫീ –  The Power of the Dog

മികച്ച സഹനടി 

ജെസ്സി ബക്ക്‌ലി – The Lost Daughter
അരിയാന ഡി ബോസ് – West Side Story
ജൂഡി ഡെഞ്ച് –  Belfast
കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ് – The Power of the Dog
ആജന്യൂ ആലിസ് –  King Richard

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം

Encanto
Flee
Luca
The Mitchells vs The Machines
Raya and the Last Dragon

സംഗീതം (ഒറിജിനല്‍ സ്‌കോര്‍)

നിക്കോളാസ് ബ്രിട്ടെല്‍ – Don’t Look Up

ഹാന്‍സ് സിമ്മര്‍ – Dune
ജെര്‍മെയ്ന്‍ ഫ്രാങ്കോ – Encanto

ആല്‍ബെര്‍ട്ടോ ഇഗ്ലേഷ്യസ് – Parallel Mothers

ജോണി ഗ്രീന്‍വുഡ് – The Power of the Dog


സംഗീതം (യഥാര്‍ത്ഥ ഗാനം)

 Be Alive – King Richard-    ഡിക്സണ്‍, ബിയോണ്‍സ് നോള്‍സ്-കാര്‍ട്ടര്‍ എന്നിവരുടെ സംഗീതവും ഗാനരചനയും
Dos Oruguitas – – Encanto- ലിന്‍-മാനുവല്‍ മിറാന്‍ഡയുടെ സംഗീതവും ഗാനരചനയും
Down To Joy – Belfast- വാന്‍ മോറിസന്റെ സംഗീതവും ഗാനരചനയും
No Time To Die – No Time to Die; ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണെല്‍ എന്നിവരുടെ സംഗീതവും ഗാനരചനയും
Somehow You Do – Four Good Days- – ഡയാന്‍ വാറന്റെ സംഗീതവും ഗാനരചനയും

കോസ്റ്റ്യൂം ഡിസൈന്‍

ജെന്നി ബീവന്‍ – Cruella
മാസിമോ കാന്റിനി പരിനി & ജാക്വലിന്‍ ഡുറാന്‍ – Cyrano
ജാക്വലിന്‍ വെസ്റ്റും റോബര്‍ട്ട് മോര്‍ഗനും – Dune
ലൂയിസ് സെക്വീറ –  The Tragedy of Macbeth
പോള്‍ ടേസ്വെല്‍ – West Side Story

ഡോക്യുമെന്ററി ( ഫീച്ചര്‍)

Ascension
Attica
Flee
Summer of Soul (…Or, When the Revolution could not be televised)
Writing With Fire

ഡോക്യുമെന്ററി ( ഹ്രസ്വം) 

Audible
Lead Me Home
The Queen of Basketball
Three Songs for Benazir
When we were Bullies

എഡിറ്റിംഗ് 

ഹാങ്ക് കോര്‍വിന്‍ – Don’t Look Up
ജോ വാക്കര്‍ – Dune
പമേല മാര്‍ട്ടിന്‍ – King Richard
പീറ്റര്‍ സ്‌കൈബെറാസ് – The Power of the Dog
മൈറോണ്‍ കെര്‍സ്റ്റീന്‍ & ആന്‍ഡ്രൂ വെയ്‌സ്ബ്ലം –  Tick, Tick…Boom!

Short Film (Animated)

Affairs of the Art
Bestia
Boxballet
Robin Robin
The Windshield Piper

Short Film (Live Action)

Ala Kachuu – Take and Run
The Dress
The Long Goodbye
On My MInd
Please Hold

Writing (Adapted Screenplay)

CODA – Screenplay by Siân Heder
Drive My Car – Screenplay by Ryusuke Hamaguchi, Takamasa Oe
Dune – Screenplay by Jon Spaihts and Denis Villeneuve and Eric Roth
The Lost Daughter – Written by Maggie Gyllenhaal
The Power of the Dog – Written by Jane Campion

Writing (Original Screenplay)

Belfast – Written by Kenneth Branagh
Don’t Look Up – Screenplay by Adam McKay; Story by Adam McKay & David Sirota
King Richard – Written by Zach Baylin
Licorice Pizza – Written by Paul Thomas Anderson
The Worst Person in the World – Written by Eskil Vogt, Joachim Trier