C. Keshavan
- 1891-ൽ കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു
- ‘തട്ടാന്റെ കിഴക്കേതിൽ’ എന്നാണ് വീട്ടുപേര്
- “ദുഷ്യന്തൻ കേശവൻ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു
- “ചിലന്തിസാർ” എന്നറിയപ്പെടുന്നതും സി. കേശവനാണ്
- “സിംഹള സിംഹം” എന്നും “തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് ” എന്നും കേശവൻ അറിയപ്പെടുന്നു
- സി. കേശവനെ “തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് ” എന്ന് വിശേഷിപ്പിച്ചത് കെ.സി.മാമ്മൻ മാപ്പിള യാണ്
- ഈഴവ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 1933-ൽ സി. കേശവൻ നടത്തിയ പ്രസിദ്ധ പ്രസംഗമാണ് ചേർത്തല പ്രസംഗം
- 1935-ൽ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തി
- “ഭഗവാൻ കാറൽമാർക്സ്” എന്ന പ്രയോഗവും ഇദ്ദേഹത്തിന്റേതാണ്
- 1947-ൽ നടന്ന പാലിയം സത്യാഗ്രഹം ഉത്ഘാടനം ചെയ്തത് സി. കേശവൻ ആയിരുന്നു
- 1951-ൽ തിരുക്കൊച്ചിയിൽ മുഖ്യമന്ത്രിയായി
- ശബരിമലയിൽ തീപിടുത്തമുണ്ടായപ്പോൾ “ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും” എന്ന് ?അഭിപ്രായപ്പെട്ടു .
? ‘ജീവിത സമരം’ ആണ് സി. കേശവന്റെ ആത്മകഥ