C. Keshavan

0
4625
c. Keshavan

C. Keshavan

 •  1891-ൽ കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു
 •  ‘തട്ടാന്റെ കിഴക്കേതിൽ’ എന്നാണ് വീട്ടുപേര്
 •  “ദുഷ്യന്തൻ കേശവൻ” എന്ന അപരനാമത്തിൽ അറിയപ്പെടുന്നു
 •  “ചിലന്തിസാർ” എന്നറിയപ്പെടുന്നതും സി. കേശവനാണ്
 •  “സിംഹള സിംഹം” എന്നും “തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ്‌ ” എന്നും കേശവൻ അറിയപ്പെടുന്നു
 • സി. കേശവനെ “തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് ” എന്ന് വിശേഷിപ്പിച്ചത് കെ.സി.മാമ്മൻ മാപ്പിള യാണ്
 • ഈഴവ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 1933-ൽ സി. കേശവൻ നടത്തിയ പ്രസിദ്ധ പ്രസംഗമാണ് ചേർത്തല പ്രസംഗം
 •  1935-ൽ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തി
 •  “ഭഗവാൻ കാറൽമാർക്സ്” എന്ന പ്രയോഗവും ഇദ്ദേഹത്തിന്റേതാണ്
 • 1947-ൽ നടന്ന പാലിയം സത്യാഗ്രഹം ഉത്ഘാടനം ചെയ്തത് സി. കേശവൻ ആയിരുന്നു
 •  1951-ൽ തിരുക്കൊച്ചിയിൽ മുഖ്യമന്ത്രിയായി
 • ശബരിമലയിൽ തീപിടുത്തമുണ്ടായപ്പോൾ “ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും” എന്ന് ?അഭിപ്രായപ്പെട്ടു .

? ‘ജീവിത സമരം’ ആണ് സി. കേശവന്റെ ആത്മകഥ