Chemistry In Everyday Life
നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ് രസതന്ത്രം. നിങ്ങൾ കഴിക്കുന്ന ആഹാരങ്ങളിൽ ദൈനംദിന ജീവിതത്തിൽ രസതന്ത്രം. കണ്ടെത്തുന്നു, നിങ്ങൾ ശ്വസിക്കുന്ന വായു, ക്ലീനിംഗ് രാസവസ്തുക്കൾ, നിങ്ങളുടെ വികാരങ്ങൾ, അക്ഷരാർത്ഥത്തിൽ നിങ്ങൾക്ക് കാണാനോ സ്പർശിക്കാനോ സാധിക്കും.
1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത് വാതകമാണ്?
ഹൈഡ്രജന്‍
2. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമേത്?
നൈട്രജന്‍
3. ഭൗമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
ഓക്‌സിജന്‍
4. ഭൂവത്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്?
അലുമിനിയം
5. പ്രപഞ്ചത്തില്‍ വസ്തുക്കള്‍ കൂടുതലും സ്ഥിതിചെയ്യുന്നത് പദാര്‍ഥത്തിന്റെ ഏത് അവസ്ഥയിലാണ്?
പ്ലാസ്മ
6. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒന്നായ കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്?
സോഡിയം ക്ലോറൈഡ്
7. സമുദ്രജലത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്?
സോഡിയം ക്ലോറൈഡ്
8. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
അജിനോമോട്ടോ
9. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്?
മോണോസോഡിയം ഗ്ലൂട്ടമേറ്റ്
10 എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ നിര്‍മിതിയിലെ പ്രധാന രാസവസ്തുവേത്?
കാത്സ്യം ഫോസ്‌ഫേറ്റ്
11. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്?
വെള്ള ഫോസ്ഫറസ്
12. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
ബ്ബീച്ചിങ് പൌഡര്‍
13. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകള്‍ എങ്ങിനെ അറിയപ്പെടുന്നു?
ബ്ബീച്ചിങ് പൌഡര്‍
14. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?
തുരിശ്
15. നീലനിറമുള്ളതിനാല്‍ ‘ബ്ലൂ വിട്രിയോള്‍’ എന്നറിയപ്പെടുന്നതെന്ത്?
തുരിശ്
16. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്?
കോപ്പര്‍ സള്‍ഫേറ്റ്
17. പെന്‍സില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ രൂപമേത്?
ഗ്രാഫൈറ്റ്
18. കാര്‍ബണിന്റെ പ്രധാന രൂപാന്തരണങ്ങള്‍ ഏതെല്ലാം?
വജ്രം, ഗ്രാഫൈറ്റ്
19. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
എലിവിഷം
20. പിത്തള, ചെമ്പ് പാത്രങ്ങളെബാധിക്കുന്ന ക്ലാവിന്റെ ശാസ്ത്രീയനാമം എന്താണ്?
ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ്
21. കൃത്രിമമായി മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍വിതറുന്ന രാസവസ്തുവേത് ?
സില്‍വര്‍ അയോഡൈഡ്
22. വനസപതി നെയ്യ് ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത്‌വാതകം കടത്തിവിട്ടാണ്?
ഹൈഡ്രജന്‍
23. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്‌തുവേത്?
ലൂസിഫെറിന്‍
24. ജലത്തിലെ ഘടകങ്ങള്‍ ഏതെല്ലാം?
ഹൈഡ്രജന്‍, ഓക്സിജന്‍
25. അമോണിയയിലെ ഘടകങ്ങള്‍ ഏതെല്ലാം?
നൈട്രജന്‍, ഹൈഡ്രജൻ
25. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ഏവ?
കാര്‍ബണ്‍, ഹൈഡ്രജൻ
26. രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്?
മോണോസോഡിയം സിട്രേറ്റ്
27. കലാമൈന്‍ ലോഷനില്‍ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്‌തുവേത്?
സിങ്ക് ഓക്സൈഡ്
28. മുളകിന് എരിവു നല്‍കുന്ന ഘടകം ഏതാണ്?
കാപ്സൈസിന്‍
29. മൊബൈല്‍ഫോണുകളില്‍വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്?
ലിഥിയം അയോണ്‍ ബാറ്ററി
30. മൊബൈല്‍ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാര്‍ജ് എത്രയാണ്?
3.6 വോള്‍ട്ട്
31. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്?
തേന്‍
32. ചീമുട്ടയുടെ ദുര്‍ഗന്ധത്തിനു കാരണമായ വാതകമേത്?
ഹൈഡ്രജന്‍ സള്‍ഫൈഡ്
33. മയക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്?
അമേരിക്കക്കാരനായ സാമുവല്‍ ഗുത്രി
34. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവേത്?
ഫിനോല്‍ഫ്തലിന്‍
35. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജ് എത്രയാണ്?
1.5 വോള്‍ട്ട്
36. റബ്ബര്‍ പാലിലെ അടിസ്ഥാനഘടകമേത്?
ഐസോപ്രീന്‍
37. ചതുപ്പുവാതകം എന്നറിയപ്പെടുന്നത് ഏതാണ്?
മീഥേന്‍
38. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്?
ബ്യുട്ടേന്‍
39. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്?
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
40. സോഡാവെള്ളത്തിലുള്ള ആസിഡ് ഏതാണ്?
കാര്‍ബോണിക്ക് ആസിഡ്
41. ലോഹങ്ങളെ പ്രധാനമായുംവേര്‍തിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു?
അയിര്
42. മനുഷ്യശരിരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
കാത്സ്യം
43. മനുഷ്യരുടെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്?
ഇരുമ്പ്
44. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം ഏതാണ്?
കാര്‍ബണ്‍ഡൈ ഓക്സൈഡ്
45. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
പ്രൊപ്പേന്‍, ബ്യ്യുട്ടേന്‍
46. പാചകവാതകത്തില്‍ ഏറ്റവും കൂടുതലുള്ള ഘടകമേത്?
പ്രൊപ്പേന്‍
47. പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്?
മെര്‍ക്കാപ്റ്റന്‍
48. ബയോഗ്യാസ്, ഗോബര്‍ഗ്യാസ് എന്നിവയിലെ പ്രധാന ഘടകമേത്?
മീതേന്‍
49. മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ച ലോഹമേത്?
ചെമ്പ്
50. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകം ഏതാണ്?
അസ്റ്റാറ്റിന്‍
51. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരുപം എങ്ങനെ അറിയപ്പെടുന്നു?
ഡ്രൈ ഐസ്
52. നവസാരം എന്നറിയപ്പെടുന്നത് എന്താണ്?
അമോണിയം ക്ലോറൈഡ്
53. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങള്‍ പകല്‍സമയത്ത് പുറത്തുവിടുന്ന വാതകമേത്?
ഓക്‌സിജന്‍
54. സസ്യങ്ങള്‍ രാത്രികാലത്ത് പുറത്തുവിടുന്ന വാതകമേത്?
കാര്‍ബണ്‍ഡൈ ഓക്സൈഡ്
55. ഖനനം ചെയ്തെടുക്കപ്പെടുന്ന പെട്രോളിയം ശുദ്ധീകരണത്തിന് മുമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു ?
ക്രൂഡ് ഓയില്‍
56. “പെട്രോളിയം” എന്ന വാക്ക്1546-ല്‍ ആദ്യമായി ഉപയോഗിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനാര് ?
ജോര്‍ജ് ബൗര്‍
57. പെട്രോളിയത്തില്‍ ഏറ്റവും കുടുതലായി അടങ്ങിയിരിക്കുന്ന മൂലകങ്ങളേവ?
കാര്‍ബണ്‍ (85 ശതമാനം വരെ), ഹൈഡ്രജന്‍ (14 ശതമാനം വരെ)
58. ക്രൂഡ് ഓയിലിലെ വിവിധ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുളള പ്രരകകിയയേത്?
ഫ്രാക്ഷണല്‍ ഡിസ്റ്റില്ലേഷന്‍
59. പെട്രോളിയം കത്തുമ്പോള്‍ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകമേത്?
കാര്‍ബണ്‍ ഡൈ ഓക്സൈഡ്
60. പെട്രോളിയം, പെട്രാളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ അളവു രേഖപ്പെടുത്താനുള്ള
സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റേത്?
ബാരല്‍
61. എത്ര ലിറ്ററാണ് ഒരു ബാരല്‍?
159 ലിറ്റര്‍ (42 ഗാലണ്‍)
62. പെട്രോളിയത്തിന്റെ വാതകരൂപമേത്?
പ്രകൃതിവാതകം
63. ഒക്ടേന്‍നമ്പര്‍ എന്തിനെ സൂചിപ്പിക്കുന്നു?
പെട്രോളിയം ഇന്ധനം എത്രമികവില്‍ എന്‍ജിനില്‍ കത്തുന്നു എന്നതിനെ
64. എന്താണ് പാരഫിന്‍ ഓയില്‍ എന്നറിയപ്പെടുന്നത്?
മണ്ണെണ്ണ
65. ജെറ്റ് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം പ്രധാനമായും എന്തില്‍ നിന്നും തയാറാക്കുന്നതാണ്?
മണ്ണെണ്ണ
66. ഏതിനം ശിലയ്ക്കുദാഹരണമാണ് കല്‍ക്കരി?
അവസാദശില
67. കല്‍ക്കരിയിലെ ഘടകമൂലകങ്ങള്‍ ഏതൊക്കെ?
കാര്‍ബണ്‍, ഹൈഡ്രജന്‍
68. താപോര്‍ജനിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമേത്?
കൽക്കരി
69. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനമേത്?
ആന്ത്രാസൈറ്റ്
70. കായാന്തരിത ശിലാവിഭാഗത്തിലേതായി പരിഗണിക്കപ്പെടുന്ന കല്‍ക്കരിയിനമേത്?
ആന്ത്രാസൈറ്റ്
71. “തവിട്ടു കല്‍ക്കരി” എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ ഇനമേത്?
ലിഗ്നൈറ്റ്
72. കല്‍ക്കരിഖനികളിൽ പണിയെടുക്കുന്നവരില്‍ കണ്ടുവരുന്ന പ്രധാന രോഗമേത്?
ബ്‌ളാക്ക്‌ലങ് രോഗം
73. വിഷങ്ങളെക്കുറിച്ച പഠിക്കുന്നശാസ്ത്രശാഖയേത്?
ടോക്സിക്കോളജി
74. ജീവനുള്ളവ പുറപ്പെടുവിക്കുന്നവിഷം അറിയപ്പെടുന്നതെങ്ങിനെ?
ടോക്സിൻ അഥവാ ജൈവികവിഷം
75. ‘വിഷങ്ങളിലെ രാജാവ്’ എന്നറിയപ്പെടുന്നതെന്ത്?
ആഴ്സനിക്ക്
76. ‘രാജാക്കന്‍മാരുടെ വിഷം’ എന്നു വിളിക്കപ്പെടുന്നതെന്ത് ?
ആഴ്‌സനിക്ക്
77. ഏറ്റവും മാരകവിഷങ്ങളായി അറിയപ്പെടുന്ന സയനൈഡുകളിലെ പ്രധാന ഘടകങ്ങള്‍ ഏതൊക്കെ?
കാര്‍ബണ്‍, നൈട്രജന്‍
78. ഏതു വിഷവസ്‌തുക്കള്‍ ഉള്ളില്‍ച്ചെന്നാലാണ്, ശരീരകലകളില്‍ ഓക്സിജന്‍ എത്തുന്നത് തടസപ്പെട്ട് മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുക?
സോഡിയം/ പൊട്ടാസ്യം സയനൈഡുകള്‍
79. ബദാംകായുടെ മണമുള്ള മാരകവിഷമേത്?
പൊട്ടാസ്യം സയനൈഡ്
80. സയനൈഡ് വിഷബാധയേല്‍ക്കുന്നവരെ ചികിത്സിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്?
സോഡിയം തയോസള്‍ഫേറ്റ്
81. സയനൈഡ് പ്രകിയയിലൂടെ ശുദ്ധീകരിക്കുന്ന പ്രധാന ലോഹമേത്?
സ്വര്‍ണം
82. ജ്വാലാ പരിശോധനയില്‍ ഏതുനിറമാണ് കാല്‍സ്യം ലോഹം പ്രകടിപ്പിക്കുന്നത്?
ബ്രിക്ക് റെഡ്
83. 1808-ല്‍ കാല്‍സ്യം ലോഹത്തെ ആദ്യമായി വേര്‍തിരിച്ചെടുത്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞനാര?
ഹംഫ്രി ഡേവി
84. ഏതുതരം ശിലകളിലാണ് കാല്‍സ്യം സംയുക്തങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്?
അവസാദശിലകള്‍
85. കക്ക, ചിപ്പി, ഒച്ച്, മുട്ട എന്നിവയുടെ പുറന്തോട് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു കാല്‍സ്യം സംയുക്തത്താലാണ്?
കാല്‍സ്യം കാര്‍ബണേറ്റ്
86. നവരത്നങ്ങളില്‍ ഒന്നായ മുത്ത് നിര്‍മിക്കപ്പെടിട്ടുള്ളത് ഏതു കാല്‍സ്യം സംയുക്തം കൊണ്ടാണ്?
കാല്‍സ്യം കാര്‍ബണേറ്റ്
87. ലൈംസ്റ്റോൺ, മാര്‍ബിള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന കാല്‍സ്യം സംയുക്തമേത്?
കാല്‍സ്യം കാര്‍ബണേറ്റ്
88. വൈറ്റ് വാഷ് നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന കാല്‍സ്യം സംയുക്തമേത് ?
കുമ്മായം
89. കായകള്‍ കൃത്രിമമായി പഴുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്?
കാല്‍സ്യം കാര്‍ബൈഡ്
90. നീന്തല്‍ക്കുളങ്ങളിലെ ജലത്തിന്റെ കാഠിന്യം കൂട്ടാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്?
കാല്‍സ്യം ക്ലോറൈഡ്
91. ബ്ലാക്ക് ബോര്‍ഡുകളില്‍ എഴുതാനുള്ള ചോക്കുണ്ടാക്കുന്നത് കാല്‍സ്യത്തിന്റെ ഏതു സംയുക്തം കൊണ്ടാണ്?
കാല്‍സ്യം സള്‍ഫേറ്റ്
92. ജിപ്സം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു രാസവസ്തു കൊണ്ടാണ്?
കാല്‍സ്യം സള്‍ഫേറ്റ്
93. ജിപ്സത്തെ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന രാസവസ്തുവേത്?
പ്ലാസ്റ്റര്‍ ഓഫ് പാരീസ്
94. വൃക്കക്കല്ലുകള്‍ രാസപരമായി എന്താണ്?
കാല്‍സ്യം ഓക്‌സലേറ്റ്
95. ചേന, കാച്ചില്‍, ചേമ്പ് എന്നിവയിലെ ചൊറിച്ചിലിനു കാരണമായ രാസവസ്തുവേത്?
കാല്‍സ്യം ഓക്‌സലേറ്റ്
96. സോഡിയവും, സംയുക്തങ്ങളും തീജ്വാലയില്‍ കാണിച്ചാല്‍ ജ്വാലക്കുണ്ടാവുന്ന നിറമെന്ത്?
മഞ്ഞ
97. രക്തം ശരീരദ്രവങ്ങള്‍ എന്നിവയുടെ നിയ്രന്തണം, ഞരമ്പുകളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക് ശരീരത്തിനാവശ്യമായ ലോഹ അയോണുകളേവ?
സോഡിയം
98. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത് റോഡിലെ മഞ്ഞുകട്ടകള്‍ അലിയിച്ചുകളയാന്‍ “ഡി ഐസിങ്” ഏജന്റായി ഉപയോഗിക്കുന്ന സോഡിയം
സംയുക്തമേത്?
സോഡിയം ക്ലോറൈഡ്
99. ലോഹോപരിതലത്തിലുള്ള ഏതു സോഡിയം സംയുക്തത്തിന്റെ തോത് അറിയാന്‍
നടത്തുന്ന പരിശോധനയാണ് “ബ്രെസില്‍ മെത്തേഡ്”
സോഡിയം ക്ലോറൈഡ്
100. ലോഹഭാഗങ്ങളില്‍ നിന്നും പെയിന്റ്, തുരുമ്പ്, എന്നിവ നീക്കം ചെയ്യാനുള്ള സോഡാ ബ്ളാസ്റ്റിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്?
സോഡിയം ബൈകാർബണേറ്റ്
101. ജാം, പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ കേടുവരാതിരിക്കുവാന്‍ ചേര്‍ക്കുന്ന സോഡിയമടങ്ങിയ പ്രിസര്‍വേറ്റീവ് ഏത്?
സോഡിയം ബെന്‍സോയേറ്റ്
പഞ്ചസാര
102. പഞ്ചസാരയിലുള്ള ഊർജ്ജം പകരുന്ന രാസഘടകമേത്?
– കാര്‍ബോ ഹൈഡ്രേറ്റ്
103. ഏറ്റവും ലഘുവായ പഞ്ചസാരയേത്?
– ഗ്ലൂക്കോസ്
103. തേനില്‍ ഏറ്റവും കൂടുതലുള്ള പഞ്ചസാരയേത്?
– ഫ്രക്ടോസ് അഥവാ ലെവുലോസ്
103. പഴങ്ങളില്‍ ഏറ്റവും വ്യാപകമായുള്ള പഞ്ചസാരയേത്?
– ഫ്രക്ടോസ്
104. ഏറ്റവും മധുരമുള്ള പ്രകൃതിദത്തമായ പഞ്ചസാരയേത്?
– ഫ്രക്ടോസ്
105. നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയേത്?
– സുക്രോസ് അഥവാ ടേബിള്‍ഷുഗര്‍
106. തേനിന്റെ പി.എച്ച്. മൂല്യമെത്ര?
– 3.2-നും 4.5-നും മധ്യേ
107. പാലില്‍ സമൃദ്ധമായുള്ള പഞ്ചസാരയേത്?
– ലാക്ടോസ്
108. ലാക്ടോസിനെ ദഹിപ്പിക്കാനായി കുട്ടികളുടെ ശരീരത്തിലുള്ള എൻസൈമേത്?
– ലാക്ടേസ്
109. വുഡ് ഷുഗര്‍ എന്നറിയപ്പെടുന്നതെന്ത്?
– സൈലോസ്
110. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
– ഗ്ലുക്കോസ് അഥവാ ഡെകസ്ട്രോസ്
111. ഹരിതസസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണ ഫലമായിഉണ്ടാവുന്ന പഞ്ചസാരയേത്?
– ഗ്ലുക്കോസ്
112. ശരീരത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവമേത്?
– കരള്‍
113. അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
– മാള്‍ട്ടോസ്
114. ബേബി ഫുഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നപഞ്ചസാരയേത്?
– മാള്‍ട്ടോസ്
115. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
– ബ്രസീൽ
116. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന രോഗമേത്?
– ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം
117. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന, പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്?
– ഇൻസുലിൻ
118. പെട്രോളിയത്തിൽ നിന്നും നിർമിക്കുന്ന ക്യത്രിമമധുരമേത് ?
– സാക്കറിന്‍
119. ലോകത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമമധുരമേത് ?
– സാക്കറിന്‍
120. കാഴ്ചയില്‍ പഞ്ചസാരയോട് സാദൃശ്യമുള്ള, നിറവും മധുരവുമുള്ള “ഷുഗര്‍ ഓഫ് ലെഡ്” എന്നറിയപ്പെടുന്ന വിഷവസ്തുവേത്?
– ലെഡ് അസറ്റേറ്റ്
പ്ലാസ്റ്റിക്
121. ചരിത്രകാരന്‍മാര്‍ ‘പ്ലാസ്റ്റിക്ക് യുഗം’ എന്നുവിളിക്കുന്ന കാലഘട്ടമേത്?
– 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി
122. പ്ലാസ്റ്റിക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമൂലകമേത്?
– കാര്‍ബണ്‍
123. യഥേഷ്ടം രൂപപ്പെടുത്താനാവുന്ന ആദ്യത്തെ പ്ലാസ്റ്റിക്കായി അറിയപ്പെടുന്നതേത്?
– സെല്ലുലോയ്ഡ്
124. സെല്ലുലോയ്ഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ജോണ്‍ ഹയറ്റ്
125. പൂര്‍ണമായും കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക് ഏതാണ്?
– ബേക്കലൈറ്റ്
126. ഒരിക്കല്‍ ചൂടാക്കി രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു രൂപത്തില്‍ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകള്‍ എങ്ങനെഅറിയപ്പെടുന്നു?
– തെര്‍മോസെറ്റ്സ് പ്ലാസ്റ്റിക്
127. തെര്‍മോസെെറ്റ്‌സ് പ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ബേക്ക്‌ലൈറ്റ്, ഡുറോപ്ലാസ്റ്റ്
128. ആവശ്യമെങ്കില്‍ വീണ്ടും ഉരുക്കി പുതിയ രൂപത്തിലാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളേവ?
– തെര്‍മോപ്ലാസ്സിക്കുകള്‍
129. തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ?
– പോളിത്തീന്‍, പി.വി.സി.
130. പാല്‍ക്കട്ടികൊണ്ടുണ്ടാക്കുന്ന പ്ലാസ്റ്റിക്കേത്?
– ഗാലലൈറ്റ്
131. ബട്ടന്‍, പേന, ചീപ്പ് എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത് ?
– ഗാലലൈറ്റ്
132. പ്ലാസ്റ്റിക് കവറുകള്‍ നിര്‍മിക്കാനുള്ള പ്ലാസ്റ്റിക് ഇനമേത്?
– പോളിത്തീന്‍
133. ലോകത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കേത്?
– പോളിത്തീന്‍
134. പരീക്ഷണശാലകളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്?
– ടെഫ്ളോണ്‍
135. ഏതിനം പ്ലാസ്റ്റിക്കുകൊണ്ടുള്ള സംഭരണികളാണ് വീര്യം കൂടിയ ആസിഡുകള്‍ സുക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്നത്?
– ടെഫ്ളോണ്‍
136. ലെന്‍സുകള്‍, കൃത്രിമപ്പല്ലുകള്‍ തുടങ്ങിയവ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്?
– അക്രൈലേറ്റ് പ്ലാസ്റ്റിക്
137. പ്ലാസ്റ്റിക്കിനാല്‍ നിര്‍മിതമായ പ്രധാനപ്പെട്ട തുണിനാരുകളേവ?
– പോളിയെസ്സൂര്‍, നൈലോണ്‍
138. വിമാനത്തിന്റെ ജനലുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്?
– പ്ലെക്സി ഗ്ലാസ്
139. ആല്‍ക്കൈഡ് പ്ലാസ്റ്റിക്കുകളുടെ പ്രധാന ഉപയോഗമെന്ത്?
– സ്വിച്ചുകളുടെ നിര്‍മാണം
140. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകമേത്?
– ഡയോക്സിനുകള്‍
ഗ്ലാസ്
141. ഗ്ലാസുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപദാര്‍ഥം ഏതാണ്?
– സിലിക്ക (സിലിക്കണ്‍ഡൈഓക്സൈഡ്)
142. പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക് ഉദാഹരണങ്ങളേവ ?
– പുമിസ്, ടെക്റ്റെറ്റ്, ഒബ്സിഡിയന്‍
143. പ്രകൃതിയില്‍ അഗ്നിപര്‍വതസ്ഫോടന ഫലമായുണ്ടാവുന്ന ഗ്ലാസുകളേവ?
– ഒബ്സിഡിയന്‍ ഗ്ലാസുകള്‍
144. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഗ്ലാസുകളേവ?
– ടെക്റ്റെറ്റുകള്‍
145. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നതേത്?
– പുമിസ്
146. മണലുരുക്കി ഗ്ലാസുണ്ടാക്കുന്ന വിദ്യ ആദ്യമായി വികസിപ്പിച്ചത് ഏത് രാജ്യക്കാരാണ്?
– ഈജിപ്ത്
147. അമോര്‍ഫസ് സോളിഡ് അഥവാ ആകൃതിയില്ലാത്ത ഖരവസ്‌തു എന്നുവിളിക്കുന്നത് എന്തിനെയാണ്?
– ഗ്ലാസിനെ
148. സൂപ്പര്‍കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്?
– ഗ്ലാസ്
149. ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യമാണ് ഗ്ലാസിന് പച്ചനിറം നല്‍കുന്നത്?
– ക്രോമിയം, ഇരുമ്പ്
150. യുറേനിയത്തിന്റെ ഓക്സൈഡ് ഗ്ലാസിന് ഏതുനിറമാണ് നല്‍കുന്നത്?
– മഞ്ഞ
151. നീലനിറം ലഭിക്കാന്‍ ഗ്ലാസിനൊപ്പം ചേര്‍ക്കുന്നതെന്ത്?
– കൊബാള്‍ട്ട് ഓക്സൈഡ്
152. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഗ്ലാസേത്?
– ഫ്യുസ്ഡ് സിലിക്ക ഗ്ലാസ്
153. വിന്‍ഡോ ഗ്ലാസായി ഉപയോഗിച്ചുവരുന്ന ഗ്ലാസിനം ഏതാണ്?
– സോഡാലൈം ഗ്ലാസ്
154. പാചകത്തിനുള്ള പാത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്?
– പൈറെക്സ് ഗ്ലാസ്
155. പരീക്ഷണശാലകളിലെ ഗ്ലാസുപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍ എന്നിവ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്?
– ലെഡ് ഗ്ലാസുകള്‍
156. ബോയ്ലറുകള്‍, മീറ്ററുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന കടുപ്പം കൂടിയ ഗ്ലാസിനമേത്?
– ബൊഹീമിയന്‍ ഗ്ലാസ്
157. ലെന്‍സുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഗ്ലാസുകള്‍ ഏതു വിഭാഗത്തിലുള്ളവയാണ്?
– ഫ്ലിന്റ് ഗ്ലാസ്
158. വാഹനങ്ങളുടെ ചില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത് ഏതിനം ഗ്ലാസു കൊണ്ടാണ്?
– സേഫ്റ്റി ഗ്ലാസ്
158. ഏത് വിലപിടിച്ച ലോഹം വേര്‍തിരിച്ചെടുക്കാനാണ് ബോറാക്സ് മെത്തേഡ് ഉപയോഗിക്കുന്നത്?
– സ്വര്‍ണം
159. അൾട്രാവയലറ്റ് കിരണങ്ങളെ തടയാന്‍ കഴിവുള്ള ഗ്ലാസേത്?
– ക്രൂക്സ് ഗ്ലാസ്
160. ഗ്ലാസിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഏത് പ്രതിഭാസം മൂലമാണ് വസ്തുക്കളുടെ പ്രതിബിംബം വലുതാക്കിയും അടുത്തും കാണാനാവുന്നത്?
– അപവര്‍ത്തനം (റിഫ്രാക്ഷന്‍)
161. സിനിമാ പ്രൊജക്ടര്‍, ടെലിസ്‌കോപ്പ്, ക്യാമറ, മൈക്രോസ്‌കോപ്പ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ലെന്‍സേത്?
– കോണ്‍വെക്സ് ലെന്‍സ്
162. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിറര്‍ ഏതിനത്തില്‍പ്പെടുന്നതാണ്?
– കോണ്‍വെക്സ് മിറര്‍
163. മേക്കപ്പ്, ഡെന്റല്‍ മിററുകള്‍ ഏതിനത്തില്‍പ്പെടുന്നു?
– കോണ്‍കേവ് മിറര്‍
164. ലെന്‍സ്, മിറര്‍ എന്നിവയുടെ പവര്‍ രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റേത്?
– ഡയോപ്റ്റര്‍
165. പോസറ്റിവ് ഡയോപ്റ്റര്‍ മൂല്യം കാണിക്കുന്ന ലെന്‍സുകളേവ?
– കോണ്‍വെക്സ് ലെന്‍സുകള്‍
166. നെഗറ്റിവ് ഡയോപ്റ്റര്‍ മൂല്യമുള്ള ലെന്‍സുകളേവ?
– കോണ്‍കേവ് ലെന്‍സുകള്‍
രാസപ്രക്രിയകള്‍
167. കോണ്ടാക്ട് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന രാസവസ്തുവേത്?
– സള്‍ഫ്യുറിക്കാസിഡ്
168. ഏത് രാസവസ്തുവിന്റെ ഉത്‌പാദനത്തിനായി നടത്തുന്നതാണ് ഫേബര്‍ (ബോഷ) പ്രക്രിയ?
– അമോണിയം
169. ഹണ്ടര്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ലോഹമേത് ?
– ടൈറ്റാനിയം
170. ബേയര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്ത്?
– അലുമിന (അലുമിനിയം ഡൈ ഓക്സൈഡ്)
171. ഓസ്റ്റ്വാള്‍ഡ് പ്രക്രിയ ഉപയോഗിക്കുന്നത് ഏത് ആസിഡിന്റെ നിര്‍മാണത്തിനാണ്?
– നൈട്രിക്കാസിഡ്
172. ഏത് വാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദമാണ് ബ്രിന്‍ പ്രക്രിയയിലൂടെനടക്കുന്നത്?
– ഓക്സിജന്‍
173. ഏത് രാസവസ്തുവിന്റെ ഉത്പാദനമാണ് ഡെഗുസ്സാ അഥവാ ബി.എം.എ. പ്രകിയയിലൂടെനടക്കുന്നത്?
– ഹൈഡ്രജന്‍ സയനൈഡ്
174. ബര്‍ട്ടണ്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്നത് എന്തിനെയാണ്?
– ഡീസല്‍
175. കാസ്റ്റനര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്?
– സോഡിയം
176. ക്ലോസ് പ്രക്രിയയിലൂടെ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നമൂലകമേത്?
– സള്‍ഫര്‍
177. സോള്‍വസിപ്രക്രിയയുടെ ഫലമായുണ്ടാകുന്ന പ്രധാന രാസവസ്തുവേത്?
– സോഡാ ആഷ്
178. ലെബ്ലാങ്ക് ഡീക്കണ്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നത് ഏതിനം മുലകങ്ങളാണ് ?
– ആല്‍ക്കലികള്‍
179. ഡോ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന മൂലകമേത്?
– ബ്രോമിന്‍
180. ക്രോള്‍ പ്രക്രിയ, എഫ്.എഫ്.സി. കേംബ്രിഡ്ജ് പ്രക്രിയ എന്നിവ ഏത് ലോഹത്തിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നവയാണ്?
– ടൈറ്റാനിയം
181. ഏതിനം രാസവസ്തുക്കളുടെ ഉത്പാദനമാണ് ഫോവ്ളെര്‍ പ്രക്രിയയിലൂടെ നടക്കുന്നത്?
– ഫ്ളുറോകാര്‍ബണുകള്‍
182. ഹാള്‍-ഹെരൗള്‍ട് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹമേത്?
– അലുമിനിയം
183. ക്രാഫ്റ്റ് പ്രക്രിയ അഥവാ സള്‍ഫേറ്റ് പ്രക്രിയയില്‍ സംഭവിക്കുന്നതെന്ത്?
– തടിയെ പള്‍പ്പാക്കുന്നു
184. ക്വാര്‍നെര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന വാതകമേത് ?
– ഹൈഡ്രജന്‍
185. മോണ്‍സാന്റോ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡേത്?
– അസെറ്റിക്കാസിഡ്
186. പിഡ്ജിയണ്‍ പ്രകിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്?
– മഗ്നീഷ്യം
187. പാര്‍ക്സ് പ്രക്രിയയിലൂടെ വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്ന ലോഹമേത്?
– വെള്ളി
വാതകങ്ങള്‍
188. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്?
– 11
189. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ഹെന്‍റി കാവൻഡിഷ്
190. ഹൈഡ്രജന്‍ വാതകത്തിന് ആപേര്‍ നിര്‍ ദേശിച്ചതാര് ?
– അന്റോയിന്‍ ലാവോസിയര്‍
191. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്?
– ഹൈഡ്രജൻ
192. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ് ഒന്ന്?
– ഹ്രൈഡജന്റെ
193. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്?
– ഹൈഡ്രജന്‍
194. 1772-ല്‍ നൈട്രജന്‍ വാതകത്തെ കണ്ടുപിടിച്ചതാര് ?
– ഡാനിയല്‍ റുഥര്‍ഫോര്‍ഡ്
195. നൈട്രജൻ വാതകത്തിന് ആ പേര് ആദ്യമായി നിര്‍ദേശിച്ചതാര് ?
– ജീന്‍ അന്റോണിയോ ചാപ്റ്റല്‍
196. ധവള്രപകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകളില്‍ നിറയ്‌ക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വാതകമേത്?
– നൈട്രജന്‍
197. വിമാനങ്ങളുടെ ടയറിലും ഓട്ടമത്സരത്തിനുള്ള കാറുകളുടെ ടയറിലും നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വാതകമേത്?
– നൈട്രജന്‍
198. “ചിരിപ്പിക്കുന്ന വാതകം” (ലാഫിങ് ഗ്യാസ്) എന്നറിയപ്പെടുന്നതേത്?
– നൈട്രസ് ഓക്സൈഡ്
199. 1772-ല്‍ നൈട്രസ് ഓകസൈഡിനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
– ജോസഫ് പ്രീസ്റ്റ്‌ലി
200. പ്രപഞ്ചത്തില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകമേത്?
– ഹീലിയം
201. ഓക്സിജന്‍ വാതകത്തെ 1774-ല്‍ കണ്ടെത്തിയതാര്?
– ജോസഫ് പ്രീസ്റ്റലി
202. ഓകസിജന്‍ വാതകത്തിന് ആ പേര് നല്‍കിയത് ആരാണ്?
– അന്റോണിയോ ലാവോസിയര്‍
203. ഭൂവത്കത്തില്‍ ഏറ്റവുമധികമുള്ള മുലകമേതാണ്?
– ഓകസിജന്‍
204. ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മുലകം ഏത് വാതകമാണ്?
– ഫ്ളൂറിന്‍
205. ഫ്ളൂറിന്‍ വാതകത്തിന് ആ പേര് നിര്‍ദേശിച്ചത് ആരാണ്?
– ഹംഫ്രി ഡേവി
206. 1774-ല്‍ ക്ലോറിന്‍ വാതകം കണ്ടുപിടിച്ച ശാസ്രതജ്ഞനാര് ?
– കാള്‍വില്യം ഷീലെ
207. കുലീനവാതകങ്ങളുടെ കണ്ടെത്തലിന് 1904-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
– വില്യം റാംസെ
208. റേഡിയോ ആക്ടീവായ കുലീനവാതകം ഏതാണ്?
– റഡോണ്‍
209. താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം മര്‍ദത്തിന് വിപരിതാനുപാതത്തില്‍ ആയിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്?
– ബോയില്‍ നിയമം
210. മര്‍ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്‌ക്ക് ആനുപാതികമായിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്?
– ചാള്‍സ് നിയമം
211. താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേര്‍ അനുപാതത്തിലായിരിക്കും എന്നു പറയുന്ന ഭൗതികശാസ്ത്രനിയമമേത്?
– അവൊഗാഡ്രോ നിയമം
സ്വർണം
212. ഏതൊക്കെയാണ് കുലീനലോഹങ്ങള്‍ ‘ എന്നറിയപ്പെടുന്നത്?
– സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
213. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്?
– സ്വര്‍ണം
214. ഏറ്റവുമധികം നീളത്തില്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹമേത് ?
– സ്വര്‍ണം
215. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്?
– 79
216. സ്വര്‍ണത്തിന്റെ മാറ്റ് രേഖപ്പെടുത്തുന്ന യൂണിറ്റേത്?
– കാരറ്റ്
217. ശുദ്ധമായ സ്വര്‍ണം അഥവാതങ്കം എത്ര കാരറ്റാണ്?
– 24 കാരറ്റ്
218. സാധാരണമായി ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത് എത്ര കാരറ്റിലെ സ്വര്‍ണമാണ്?
– 22 കാരറ്റ്
219. 916 സ്വര്‍ണം എന്നറിപ്പെടുന്നത് എത്ര കാരറ്റ് സ്വര്‍ണമാണ്?
– 22 കാരറ്റ്
220. സ്വര്‍ണത്തിന്റെ തുക്കം രേഖപ്പെടുത്തുന്ന അളവേത്?
– പവന്‍
221. ഒരു പവന്‍ എന്നത് എത്ര ഗ്രാമാണ്?
– 8 ഗ്രാം
222. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്നത് ഏത് രാജ്യമാണ് ?
– ചൈന
223. ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏതാണ്?
– ഇന്ത്യ
224. സ്വര്‍ണം അലിയുന്ന ദ്രാവകം ഏതാണ്?
– അക്വാറീജിയ
225. ഏതൊക്കെ ആസിഡുകളുടെ സംയുക്തമാണ് അക്വാറീജിയ?
– ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക്ക് ആസിഡ്
226. ‘രാജകീയ്രദവം’ എന്നും അറിയപ്പെടുന്നത് എന്താണ്?
– അക്വാറീജിയ
227. നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ് എന്നിവ ഏത് അനുപാതത്തിലാണ് അക്വാറീജിയയില്‍ അടങ്ങിയിട്ടുള്ളത്?
– 1:3
228. സ്വര്‍ണത്തെ ഏറ്റവുമുയര്‍ന്ന ശുദ്ധതയില്‍ വേര്‍തിരിച്ചെടുക്കാനുള്ള രാസപ്രകിയയേത്?
– വോള്‍വില്‍ പ്രകിയ Wohlwill Process)
229. ഇന്ത്യയിലെ കോളാർ, ഹട്ടി എന്നീ ഖനികള്‍ എന്തിന്റെ നിക്ഷേപത്തിനാണ് പ്രസിദ്ധം?
– സ്വര്‍ണം
230. ഒരു കിലോഗ്രാം സ്വര്‍ണം എന്നത് എത്ര പവനാണ്?
– 125 പവന്‍.
231. വലിയ തോതില്‍ സ്വര്‍ണം കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന അളവേത്?
– ട്രോയ് ഔണ്‍സ്
232. ഒരു ട്രോയ് ഔണ്‍സ് എന്നത് എത്ര ഗ്രാമാണ്?
– 31,103 ഗ്രാം
233. ഒരു കിലോഗ്രാം സ്വര്‍ണം എന്നത് എത്ര ട്രോയ് ഔണ്‍സാണ്?
– 32,315 ട്രോയ് ഔണ്‍സ്
234. സ്വര്‍ണജയന്തി എന്നറിയപ്പെടുന്നത് എത്രാമത്തെ വാര്‍ഷികമാണ്?
– അന്‍പതാം വാര്‍ഷികം
235. “സ്വര്‍ണത്തിന്റെയും, വജ്രത്തിന്റെയും നാട്” എന്നുവിളിക്കപ്പെടുന്ന രാജ്യമേത്?
– ദക്ഷിണാഫ്രിക്ക
236. ഗോള്‍ഡ് കോസ്റ്റ് എന്നറിയപ്പെട്ട ആഫ്രിക്കന്‍ രാജ്യമേത്?
– ഘാന
237. സുവര്‍ണകവാടം എന്നറിയപ്പെടുന്ന അമേരിക്കന്‍ നഗരമേത്?
– സാന്‍ഫ്രാന്‍സിസ് കോ
238. സുവര്‍ണനഗരം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമേത്?
– ജൊഹാനസ്ബര്‍ഗ്
239. കറുത്ത സ്വര്‍ണം എന്നുവിളിക്കുന്നത് എന്തിനെയാണ്?
– പെട്രോളിയത്തെ
240. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷികവിള ഏതാണ്?
– കുരുമുളക്
241. വെളുത്ത സ്വര്‍ണം എന്നറിപ്പെടുന്ന കാര്‍ഷികവിള ഏതാണ്?
– കശുവണ്ടി
242. പച്ച സ്വര്‍ണം എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യം ഏത്?
– വാനില
243. നീല സ്വര്‍ണം എന്നു വിളിക്കുന്നത് എന്തിനെയാണ്?
– ജലത്തെ
244. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത് എന്താണ്?
– അയണ്‍ പൈററ്റ്
രത്നങ്ങള്‍
245. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ
– മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം
246. ചുവപ്പുനിറമുള്ള രത്നം ഏതാണ് ?
– മാണിക്യം
247. ശാസ്ത്രീയമായി എന്താണ് മാണിക്യഠ?
– അലുമിനിയം ഓക്സൈഡ്
248. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത് രാജ്യത്താണ്?
– മ്യാന്‍മര്‍
249. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്?
– മുത്ത്
250. മുത്തെന്നത് ശാസ്ത്രീയമായി എന്താണ്?
– കാല്‍സ്യം കാര്‍ബണേറ്റ്
251. ചിപ്പികളില്‍ നിന്നും കൃത്രിമമായി മുത്ത് ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചത് ഏത് രാജ്യത്താണ് ?
– ജപ്പാനില്‍
252. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുത്ത് കൃത്രിമമായി ഉത്പാദിപ്പിക്കുന്നത് ഏത് രാജ്യമാണ്?
– ചൈന
253. പവിഴം ശാസ്ത്രീയമായി എന്താണ്?
– കാല്‍സ്യം കാര്‍ബണേറ്റ്
254. പച്ചനിറമുള്ള രത്നം ഏതാണ്?
– മരതകം
255. മരതകം എന്നത് ശാസ്ത്രീയമായി എന്താണ്?
– ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
256. മരതകത്തിന് പച്ചനിറം ലഭിക്കുന്നത് ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യത്താലാണ്?
– ക്രോമിയം, വനേഡിയം
257. ലോകത്തിലെ ഏറ്റവും പ്രസിദ്ധ മരതകമേത്?
– ഗക്കാല
258. പുഷ്യരാഗം ശാസ്ത്രീയമായി എന്താണ്?
– അലൂമിനിയം ഓക സൈഡ്
259. ശ്രീലങ്കയില്‍നിന്നു ലഭിച്ച ലോകപ്രശസ്തമായ ഇന്ദ്രനീലമേത്?
– സ്റ്റാര്‍ ഓഫ് ഇന്ത്യ
260. സ്റ്റാർ ഓഫ് ബോംബെ എന്ന പേരില്‍ പ്രശസ്തമായിട്ടുള്ള രത്നമേത്?
– ഇന്ദ്രനീലം
261. ഇന്ദ്രനീലം ശാസ്ത്രീയമായി എന്താണ്?
– അലൂമിനിയം ഓക്സൈഡ്
262. ഏറ്റവും കൂടുതല്‍ ഗോമേദകം ലഭിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്
– ശ്രീലങ്ക.
263. മാര്‍ജാര നേത്രം എന്നറിയപ്പെടുന്ന രത്നമേത്?
– വൈഡൂര്യം
264. ഇന്ത്യയില്‍നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രമേത്?
– കോഹിനൂര്‍
265. ‘കോഹിനൂര്‍’ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥമെന്ത്?
– പ്രകാശത്തിന്റെ പര്‍വതം
266. 105 കാരറ്റ് (21.6 ഗ്രാം) ഉള്ള കോഹിനൂര്‍ ജുപ്പോള്‍ എവിടെയാണുള്ളത്?
– ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വക
267. 1739-ല്‍ കോഹിനൂര്‍ രത്നം ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ പേര്‍ഷ്യന്‍
ഭരണാധികാരിയാര് ?
– നാദിര്‍ ഷാ
268. നവരത്നങ്ങള്‍ എന്നറിയപ്പെട്ട പണ്ഡിതസദസ്സ് ഏത് ഗുപ്തരാജാവിന്റെതായിരുന്നു?
– ച്രന്ദഗുപ്തന്‍-2 (വിക്രമാദിത്യന്‍)
269. 100 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം എങ്ങനെ അറിയപ്പെടുന്നു?
– പാരഗണ്‍
270. കേരളത്തില്‍ വൈഡുര്യം കാണപ്പെടുന്ന ജില്ലകളേവ?
– തിരുവനന്തപുരം, കൊല്ലം
271. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഏറ്റവും വിലകൂടിയ വസ്തുവേത് ?
– വജ്രം
272. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തുവേത്?
– വജ്രം
273. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്?
– വജ്രം
274. ലോകത്ത് ലഭിക്കുന്ന വജ്രത്തില്‍ പകുതിയും ഏത് ഭൂഖണ്ഡത്തില്‍നിന്നാണ്?
– ആഫ്രിക്ക
275. വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റേത്?
– കാരറ്റ്
276. ഇതുവരെ ലഭിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ വജ്രമേത്?
– കള്ളിനന്‍
277. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രീമിയര്‍ വജ്രഖനിയില്‍നിന്നു ലഭിച്ച പ്രശസ്ത വജ്രമേത്?
– കള്ളിനന്‍
278. വജ്രത്തിനു സമാനമായ പരല്‍ ഘടനയുള്ള മൂലകമേത്?
– ജര്‍മേനിയം
279. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം ഏതാണ് ?
– പൂര്‍ണ ആന്തരികപ്രതിഫലനം
ലോഹങ്ങള്‍
280. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള ലോഹമായികരുതപ്പെടുന്നതേത്?
– ഇരുമ്പ്
281. ഭൂവല്‍ക്കത്തില്‍ ഏറ്റവുമധികമുള്ള ലോഹം ഏതാണ്?
– അലുമിനിയം
282. ഭുമിയുടെ പിണ്ഡത്തില്‍ കൂടുതലും സംഭാവനചെയ്യുന്നത് ഏതു ലോഹമാണ്?
– ഇരുമ്പ്
283. ലോഹങ്ങളുടെ രാജാവ് എന്ന റിയപ്പെടുന്നതെന്ത്?
– സ്വര്‍ണം
284. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളേവ?
– രസം (മെര്‍ക്കുറി), സീസിയം, ഫ്രാന്‍ഷ്യം, ഗാലിയം
285. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തിലുള്ള ലോഹമേത് ?
– മഗ്നീഷ്യം
286. വൈറ്റമിന്‍ ബി 12-ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്?
– കൊബാള്‍ട്ട്
287. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്?
– വെള്ളി
288. താപത്തെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്?
– വെള്ളി
289. “ഭാവിയുടെ ലോഹം” എന്നറിയപ്പെടുന്നത് ഏതാണ്?
– ടൈറ്റാനിയം
290. “മഴവില്‍ ലോഹം” എന്നറിയപ്പെടുന്നത് ഏതാണ്?
– ഇറിഡിയം
291. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്?
– കാത്സ്യം
292. കളിമണ്ണില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹമേത്?
– അലൂമിനിയം
293. രക്തത്തിലെ ഹിീമോഗ്ലോബിനിലുള്ള ലോഹമേത് ?
– ഇരുമ്പ്
294. വൈദ്യുത ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്?
– ടങ്സ്റ്റണ്‍
295. പഞ്ചലോഹവിഗ്രഹങ്ങളില്‍അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
– ചെമ്പ്, ഈയം, വെള്ളി, സ്വര്‍ണം, ഇരുമ്പ്
296. പഞ്ചലോഹവിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്?
– ചേമ്പ്
297. ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്?
– സീസിയം
298. ഏറ്റവും കാഠിന്യമുള്ള ലോഹമേത്?
– ക്രോമിയം
299. ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
– ഓസ്മിയം
300. സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹമേത്?
– രസം
301. സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ലോഹങ്ങളേവ?
– സ്വര്‍ണം, വെള്ളി, പ്ലാറ്റിനം
302. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയേത്?
– മെറ്റലര്‍ജി
303. ഏറ്റവും വിലകൂടിയ ലോഹമേത്?
– റോഡിയം
304. ഏതാണ്ട് എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡായി കരുതപ്പെടുന്നതേത്?
– ബോറിക്ക് ആസിഡ്
305. വിഷങ്ങളുടെ രാജാവ്, രാജാക്കന്മാരുടെ വിഷം എന്നീ അപരനാമങ്ങളുള്ള അര്‍ധലോഹമേത്?
– ആര്‍സെനിക്ക്
306. ഏറ്റവും തിളനിലകുടിയ മൂലകം ഏത് ലോഹമാണ്?
– റിനിയം
307. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
– ലിഥിയം
308. വെള്ളത്തിലിട്ടാല്‍ കത്തുന്നലോഹങ്ങളേവ?
– സോഡിയം, പൊട്ടാസ്യം
309. മണ്ണെണ്ണയില്‍ സൂക്ഷിച്ചുവെക്കുന്നത് ഏതൊക്കെ ലോഹങ്ങളെയാണ്?
– സോഡിയം, പൊട്ടാസ്യം
310. മെഴുക്, പെട്രോളിയം ജെല്ലി എന്നിവയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?
– ലിഥിയം
311. “ലിറ്റില്‍ സില്‍വര്‍” എന്നറിയപ്പെടുന്ന ലോഹമേത്?
– പ്ലാറ്റിനം
312. “ക്വിക്ക് സില്‍വര്‍ ‘ എന്നറിയപ്പെടുന്നത് ഏത് ലോഹമാണ്?
– രസം
313. ‘രാസസൂര്യന്‍’ എന്നറിയപ്പെടുന്ന ലോഹമേത്?
– മഗ്നീഷ്യം
314. ലോഹങ്ങളെ വ്യാവസായികമായി ഉത്‌പാദിപ്പിക്കുന്നത് എന്തില്‍ നിന്നാണ്?
– അയിരുകളില്‍നിന്ന്
315. അലുമിനിയത്തിന്റെ പ്രധാന അയിരേത്?
– ബോക്സൈറ്റ്
316. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ മൂലകമേത്?
– ടെക്‌നീഷ്യം എന്ന ലോഹം
317. ഏത് ലോഹത്തെ കൈകാര്യം ചെയ്യാനുള്ള അളവാണ് ഫ്ളാസ്ക് ?
– മെര്‍ക്കുറി
318. ഒരു ഫ്ളാസ്ക് എന്നത് എത്ര ഭാരമാണ്?
– 34.473 കിലോഗ്രാം (75 പൗണ്ട്)
319. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം, ഡെവോണ്‍ കോലിക്, പെയിന്റേസ് കോലിക് എന്നിങ്ങനെ അറിയപ്പെടുന്നത്?
– ലെഡ് (കാരീയം)
320. ഇതായ് -ഇതായ് രോഗത്തിനു കാരണം ഏത് ഘനലോഹമാണ്
– കാഡ് മിയം
321. മിനമാതാ രോഗത്തിനു കാരണമായ വിഷലോഹമേത്?
– മെര്‍ക്കുറി (രസം)
322. മിനമാതാ, ഇതായ്-ഇതായ് രോഗങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമേത്?
– ജപ്പാന്‍
ലോഹസങ്കരങ്ങള്‍
323. രസം ചേര്‍ന്ന ലോസങ്കരങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു?
– അമാല്‍ഗങ്ങള്‍
324. ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്?
– ഉരുക്ക്
325. മനുഷ്യന്‍ ഏറ്റവുമാദ്യം കണ്ടുപിടിച്ച ലോഹസങ്കരമായി കരുതപ്പെടുന്നതേത് ?
– ഓട് അഥവാ വെങ്കലം
326. ഏതൊക്കെ ലോഹങ്ങളാണ് ഓടിലടങ്ങിയിട്ടുള്ളത്?
– ചെമ്പ്, ടിന്‍
327. മണികള്‍ നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്ന ലോഹസങ്കരമേത്?
– ഓട്
328. മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബെല്‍ മെറ്റല്‍ ഏത് ലോഹസങ്കരത്തിന്റെ മറ്റൊരു രൂപമാണ്?
– ഓട്
329. ഒരു ലോഹസങ്കരത്തിന്റെ പേരിലറിയപ്പെടുന്ന ഏക മനുഷ്യസംസ്കാര കാലഘട്ടമേത്?
– വെങ്കലയുഗം
330. ചെമ്പിനൊപ്പം സിങ്ക് അഥവാ നാകം ചേര്‍ന്നുള്ള ലോഹസങ്കരമേത്?
– പിച്ചള
331. ഒട്ടേറെ കുഴല്‍വാദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്ന ലോഹസങ്കരമേത്?
– പിച്ചള
332. പ്രധാനമായും കാന്തങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
– അല്‍നിക്കോ
333. അൽനിക്കോയിലെ പ്രധാന ഘടകലോഹങ്ങള്‍ ഏതൊക്കെ?
– അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട്
334. വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമേത്?
– ഡ്യുറാലുമിന്‍
335. ഡ്യുറാലുമിനില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
– അലുമിനിയം, ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം
336. അലുമിനിയം, മഗ്നീഷ്യം എന്നിവ ചേര്‍ന്നുള്ള ലോഹസ ങ്കരമേത്?
– മഗ്നേലിയം
337. റോസ്മെറ്റലിലെ ഘടകലോഹങ്ങള്‍ ഏതൊക്കെ?
– ബിസ്മുത്ത്, ഈയം, കാരീയം
338. ചെമ്പ്, നാകം, നിക്കല്‍, കൊബാള്‍ട്ട്, വെള്ളി എന്നിവ ചേര്‍ന്നുള്ള ചൈനീസ് സില്‍വറിന്റെ പ്രധാന ഉപയോഗമെന്ത്?
– ആഭരണനിര്‍മാണം
339. സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്?
– ഇലക്ട്രം
340. സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്നു കൂടി ചേരുന്ന ലോഹസങ്കരമേത്?
– വൈറ്റ് ഗോള്‍ഡ്
341. ചായങ്ങളുടെ നിര്‍മാണത്തിനുള്ള ലോഹസങ്കരമായ ഫീല്‍ഡ്സ് മെറ്റലിലെ ഘടകങ്ങളേവ?
– ബിസ്മുത്ത്, ഇന്‍ഡിയം, ടിന്‍
342. ചൂടിനനുസരിച്ച് വികസിക്കുകയോ, ചുരുങ്ങുകയോ ചെയ്യാത്ത ഇന്‍വാര്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങളേവ?
– ഇരുമ്പ്, നിക്കല്‍
343. ലോഹഭാഗങ്ങള്‍ വിളക്കിച്ചേര്‍ക്കാനുപയോഗിക്കുന്ന സോള്‍ഡറിലെ ഘടകലോഹങ്ങള്‍ ഏവ?
– ടിന്‍, ലെഡ്
344. ലെഡ്, ടിന്‍, ആന്റിമണി എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്?
– ടൈപ്പ് മെറ്റല്‍
345. നിക്കല്‍, ക്രോമിയം എന്നിവയുടെ കൂട്ടു ലോഹമേത്?
– ക്രോമെല്‍
346. ജര്‍മന്‍ സില്‍വറിലെ ഘടക ലോഹങ്ങള്‍ ഏവ?
– ചെമ്പ്, നിക്കല്‍, നാകം
347. ടിന്‍, ആന്റിമണി, ചെമ്പ് എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്?
– ബ്രിട്ടാണിയം
ഉപലോഹങ്ങള്‍
348. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
– ഉപലോഹങ്ങള്‍
349. പ്രധാനപ്പെട്ട ഉപലോഹങ്ങള്‍ ഏതൊക്കെ?
– ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആര്‍സെനിക്ക്, ആന്റിമണി, ടെല്ലുറിയം, പൊളോണിയം
350. സോഡിയം ബോറേറ്റ് പൊതുവേ അറിയപ്പെടുന്ന പേരെന്ത്?
– ബോറാക്‌സ്
351. അലക്കുപൊടികള്‍, കോസ്മെറ്റികസ്, ഗ്ലാസുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തമേത്?
– ബോറാക്സ്
352. ബോറിക്ക് ആസിഡിന്റെ ധാതുരൂപം അറിയപ്പെടുന്നതെങ്ങനെ ?
– സസ്സോലൈറ്റ്
353. ഐ വാഷായി ഉപയോഗിക്കുന്ന ബോറോണ്‍ സയുക്തമേത്?
ബോറിക്ക് ആസിഡ്
354. കാരംബോര്‍ഡുകളുടെ മിനുസം കൂട്ടാനായി ഉപയോഗിക്കുന്ന പൌഡര്‍ രാസപരമായി എന്താണ്?
– ബോറിക്ക് ആസിഡ്
355. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവുംകൂടുതലുള്ള രണ്ടാമത്തെ മൂലകമേത്?
– സിലിക്കണ്‍
356. 1823-ല്‍ സിലിക്കണ്‍ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനാര് ?
– ജോണ്‍സ് ജെ. ബെര്‍സെലിയസ്
357. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന സിലിക്കണ്‍ സംയുക്തമായ സിലിക്കയുടെ രാസനാമമെന്ത്?
– സിലിക്കണ്‍ ഡൈ ഓക്സൈഡ്
358. മണല്‍, പാറകള്‍ എന്നിവയില്‍ സമൃദ്ധമായുള്ള സിലിക്കണ്‍ സംയുക്തമേത് ?
– സിലിക്ക
359. സിലിക്കണ്‍ കാര്‍ബൈഡ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
– കാര്‍ബോറണ്ടം
360. കമ്പ്യുട്ടർ ചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍, ട്രാന്‍സിസ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന മൂലകമേത്?
– സിലിക്കണ്‍
361. ഗ്ളാസ്, സിമന്റ് എന്നിവയുടെ നിര്‍മാണത്തിലെ അടിസ്ഥാന വസ്തുക്കളിലൊന്നായ സിലിക്കണ്‍ സംയുക്തമേത്?
– സിലിക്ക
362. സിലിക്കണിന്റെ അംശമുള്ള പാറപ്പൊടി അമിതമായി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശരോഗമേത്?
– സിലിക്കോസിസ്
363. ക്വാര്‍ട്ടസിന്റെ ശാസ്ത്രീയനാമമെന്ത് ?
– സിലിക്കണ്‍ ഡൈ ഓക്സൈഡ്
364. അര്‍ധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങള്‍ ഏതൊക്കെ?
– സിലിക്കണ്‍, ജെര്‍മേനിയം
365. വജ്രത്തിനു സമാനമായ പരല്‍ഘടനയുള്ള ഉപലോഹമേത്?
– ജെർമേനിയം
366. ഏത് വിഷമൂലകത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാനാണ് മാര്‍ഷ് ടെസ്റ്റ് നടത്തുന്നത്?
– ആര്‍സെനിക്ക്
367. തീപ്പെട്ടിക്കുടിന്റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തമേത് ?
– ആന്റിമണി സള്‍ഫൈഡ് (സ്റ്റിബ്നൈറ്റ്)
368. പുകയിലയില്‍ തീര്‍ത്തും നേരിയ അളവില്‍കണ്ടുവരുന്ന റേഡിയോ ആക്ടിവ് മൂലകമേത്?
– പൊളോണിയം
369. പൊളോണിയം കണ്ടുപിടിച്ചത് ആരൊക്കെച്ചേര്‍ന്നാണ്?
– മേരി ക്യൂറി, പിയറി ക്യൂറി
370. സാധാരണ അന്തരീക്ഷ താപനിലയില്‍പ്പോലും പൂര്‍ണമായും ബാഷപീകരിച്ചുപോകുന്ന അര്‍ധലോഹമേത്?
– പൊളോണിയം
371. പ്രാചീന ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍നിന്നും ലഭിച്ചിട്ടുള്ള സ്വര്‍ണംകലര്‍ന്ന ലോഹസങ്കരമേത്?
– ഇലക്ട്രം
372. ഓാസ്‌കര്‍ ജേതാക്കള്‍ക്കുള്ള ശില്പങ്ങള്‍ നിര്‍മിക്കുന്നത് ഏത് ലോഹസങ്കരം കൊണ്ടാണ്?
– ബ്രിട്ടാണിയം
ആസിഡുകളും, ബേസുകളും
373. ലിറ്റ്മസ് ടെസ്റ്റിലൂടെ ഒരു ലായനിയുടെ ഏതു സ്വഭാവമാണ് തിരിച്ചറിയാന്‍ കഴിയുക?
– ആസിഡോ ബേസോ എന്നത്
374. നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്നത് ഏതു വസ്തുക്കളാണ്?
– ആസിഡുകള്‍ (അമ്ലം)
375. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങളുടെ സ്വഭാവമെന്ത്?
– ബേസുകള്‍ (ക്ഷാരം)
376. ലിറ്റ്മസ് തയാറാക്കുന്നത് എന്തില്‍ നിന്നുമാണ്?
– ലൈക്കന്‍ അഥവാ കരപ്പായല്‍
377. പി.എച്ച്. എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്?
– പൊട്ടന്‍സ് ഹൈഡ്രജന്‍ (ഹൈഡ്രജന്റെ വീര്യം)
378. പി.എച്ച്. എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ച ഡാനിഷ് ശാസ്ത്രജ്ഞനാര്?
– സോറന്‍ സോറന്‍സണ്‍
379. പി.എച്ച്.സ്‌കെയിലില്‍ എത്ര വരെ മൂല്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്?
– 1 മുതല്‍ 14 വരെ
380. നിര്‍വീര്യലായനികള്‍, ശുദ്ധജലം എന്നിവയുടെ പി.എച്ച്.മുല്യം എത്രയാണ്?
– 7
381. പി.എച്ച്. മൂല്യം ഏഴില്‍ക്കുറഞ്ഞവ ഏതിനം വസ്തുക്കളാണ്?
– ആസിഡുകള്‍
382. പി.എച്ച്. മുല്യം ഏഴില്‍ കൂടുതലുള്ളവ ഏതിനം പദാര്‍ഥങ്ങളാണ്?
– ബേസുകള്‍
383. യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ രേഖപ്പെടുത്തുന്നത് എന്താണ്?
– പി.എച്ച്. മുല്യങ്ങള്‍
384. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്?
– ഹൈഡ്രജന്‍
385. ഏതുതരം വസ്തുക്കളുടെ പ്രധാന പ്രത്യേകതയാണ് പുളിരുചി?
– ആസിഡുകളുടെ
386. സസ്യജന്യങ്ങളായ ആസിഡുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?
– ഓര്‍ഗാനിക്ക് ആസിഡുകള്‍ (കാര്‍ബണിക ആസിഡുകള്‍)
387. കാര്‍ബണിക ആസിഡുകള്‍ക്ക് ഉദാഹരണങ്ങളേവ?
– സിട്രിക്കാസിഡ്, അസെറ്റിക്കാസിഡ് , ടാര്‍ടാറിക്കാസിഡ്
388. ധാതുക്കളില്‍നിന്നും ലഭിക്കുന്ന ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?
– മിനറല്‍ ആസിഡുകള്‍
389. മിനറല്‍ ആസിഡുകള്‍ക്ക് ഉദാഹരണങ്ങളേവ?
– സള്‍ഫ്യുറിക്കാസിഡ്, നൈട്രിക്കാസിഡ്, ഹൈഡ്രോക്ലോറിക്കാസിഡ്
390. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്. മുല്യമെത്ര?
– 6 നും 7.5-നും മധ്യേ
391. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത് ?
– കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ്)
392. മണ്ണിന്റെ ക്ഷാരഗുണം കുറയ്‌ക്കാനുപയോഗിക്കുന്ന രാസവസതുവേത്?
– അലൂമിനിയം സള്‍ഫേറ്റ്
393. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡേത്?
– സള്‍ഫ്യുറിക്കാസിഡ്
394. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോപ്രോട്ടിക്ക് ടെസ്റ്റിന് ഉപയോഗിക്കുന്ന ആസിഡേത്?
– നൈട്രിക്കാസിഡ്
395. നൈട്രേറ്റുകളുടെ സാന്നിധ്യമറിയുവാനുള്ള “ബ്രൗണ്‍ റിങ്” ടെസ്റ്റിന് ഉപയോഗിക്കുന്ന ആസിഡേത്?
– സള്‍ഫ്യുറിക്കാസിഡ്
396. ഏത് ആസിഡിന്റെ നിര്‍മാണത്തിനാണ് ലെഡ്-ചേംബര്‍ പ്രക്രിയ മുന്‍പ് ഉപയോഗിച്ചിരുന്നത്?
– സള്‍ഫ്യൂറിക്കാസിഡ്
397. “ഓയില്‍ ഓഫ് വിട്രിയോള്‍’ എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– സള്‍ഫ്യൂറിക്കാസിഡ്
398. കാര്‍ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡേത്?
– സള്‍ഫ്യുറിക്കാസിഡ്
399. അന്തരീക്ഷത്തില്‍ സള്‍ഫ്യൂറിക്കാസിഡ് മേഘപടലമുള്ള് ഗ്രഹമേത്?
– ശുക്രന്‍
400. “അക്വാഫോര്‍ട്ടിസ്, സ്‌പിരിറ്റ് ഓഫ് നൈറ്റര്‍’ എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്?
– നൈട്രിക്കാസിഡ്
401. ‘മുറിയാറ്റിക്കാസിഡ്, സ്‌പിരിറ്റ്‌സ് ഓഫ് സാള്‍ട്ട് എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്?
– ഹൈഡ്രോക്ലോറിക്കാസിഡ്
402. ആമാശയരസത്തിലെ ആസിഡ് ഏതാണ്?
– ഹൈഡ്രോ ക്ളോറിക്കാസിഡ്
403. ആസ്പിരിന്‍ എന്ന വേദനസംഹാരി ഏത് ആസിഡാണ്?
– അസെറ്റൈല്‍ സാലിസിലിക്കാസിഡ്
404. ലോകത്ത് ഉപയോഗത്തിലുള്ളവയില്‍ ഏറ്റവും പഴയ വേദന സംഹാരിയേത്?
– ആസ്പിരിന്‍
405. 1897-ല്‍ ആസ്പിരിനെ ആദ്യമായി വേര്‍തിരിച്ചെടുത്തതാര് ?
– ഫെലിക്ക്‌സ് ഹോഫ്മാന്‍
406. മെതനോയിക്ക് ആസിഡ്, അമിനിക്ക് ആസിഡ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഏറ്റവും ലഘുവായ കാര്‍ ബോക്സിലില്‍ ആസിഡേത്?
– ഫോര്‍മിക്കാസിഡ്
407. ഉറുമ്പുകളുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ആസിഡേത്?
– ഫോര്‍മിക്കാസിഡ്
408. റബ്ബര്‍പ്പാല്‍കട്ടിയാവാന്‍ ചേര്‍ക്കുന്ന ആസിഡേത്?
– ഫോര്‍മിക്കാസിഡ്
409. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ഏത് ആസിഡാണ് എതനോയിക്കാസിഡ് എന്നും അറിയപ്പെടുന്നത്?
– അസെൈറ്റിക്കാസിഡ്
410. ഏത് ആസിഡിന്റെ നിര്‍മാണത്തിനാണ് മൊണ്‍സാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്?
– അസെറ്റിക്കാസിഡിന്റെ
411. ആസിഡ് ഓഫ് എയര്‍, ഏരിയല്‍ ആസിഡ് എന്നീ പേരുകളുള്ള ആസിഡേത്?
– കാര്‍ബോണിക്കാസിഡ്
412. സോഡാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
– കാര്‍ബോണിക്കാസിഡ്
413. സ്വര്‍ണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡേത്?
– സെലനിക്കാസിഡ്
414. ഗ്ലാസിനെ അലിയിക്കുന്ന ആസിഡ് ഏതാണ്?
– ഹൈഡ്രോഫ്ളുറിക്കാസിഡ്
415. ഗ്ലാസ്പാത്രങ്ങളില്‍ ശേഖരിച്ചുവെക്കാന്‍ കഴിയാത്ത ആസിഡേത്?
– ഹൈഡ്രോഫ്ളുറിക്കാസിഡ്
416. കോളകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ആസിഡേത്?
– ഫോസ്ഫോറിക്കാസിഡ്
417. എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡേത്?
– ബോറിക്കാസിഡ്
418. കാരംബോര്‍ഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡേത്?
– ബോറിക്കാസിഡ്
419. പാല്‍, തൈര്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
– ലാക്റ്റിക്കാസിഡ്
420. മുന്തിരി, പുളി, വീഞ്ഞ് എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന ആസിഡേത്?
– ടാര്‍ടാറിക്കാസിഡ്
421. ഓറഞ്ച് , നാരങ്ങാവര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയിലെ പ്രധാന ആസിഡേത്?
– സിട്രിക്കാസിഡ്
422. ചേന, കാച്ചില്‍, ചേമ്പ് എന്നിവയുടെ ചൊറിച്ചിലിനു കാരണമായ ആസിഡേത്?
– ഓക്സാലിക്കാസിഡ്
423. പഴങ്ങളുടെ മണത്തിനും രൂചിക്കും കാരണമായ ആസിഡേത്?
– മാലിക്കാസിഡ്
424. പഴുക്കാത്ത ആപ്പിളില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡേത്?
– മാലിക്കാസിഡ്
425. പുളിപ്പുള്ള പഴങ്ങളില്‍ സമൃദ്ധമായുള്ള വൈറ്റമിന്‍-സി ഏത് ആസിഡാണ്?
– അസ്‌കോര്‍ബിക ആസിഡ്
426. മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു ഏത് ആസിഡാണ്?
– പ്രുസിക്ക് ആസിഡ് (ഹൈഡ്രജന്‍ സയനൈഡ്)
427. ജീവികളുടെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
– യൂറിക്കാസിഡ്
428. ഓക്കു മരത്തിന്റെ തൊലി, ഇല എന്നിവയില്‍ ധാരാളമായി കണ്ടുവരുന്ന ആസിഡേത്?
– ടാണിക്കാസിഡ്
429. അടക്കയില്‍ സമൃദ്ധമായുള്ള ആസിഡ് ഏതാണ്?
– ഗാലിക്ക് ആസിഡ്
430. രോഗം ബാധിക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന ആസിഡേത്?
– ജാസ്മോണിക്കാസിഡ്
431. പി.എച്ച്. മൂല്യം ഏഴില്‍ കൂടുതലായ വസ്തുക്കള്‍ എങ്ങനെ അറിയപ്പെടുന്നു?
– ബേസ് അഥവാ ക്ഷാരം
432. ബേസുകളുടെ രുചി എന്താണ്?
– ചവര്‍പ്പ്
433. ആസിഡുകളും ബേസുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്നതെന്തൊക്കെ?
– ജലവും ലവണങ്ങളും
434. ബേസുകള്‍ക്ക് രൂപംനല്‍കുന്ന പ്രധാന മുലകങ്ങളേവ?
– ആല്‍ക്കലി / ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍
435. ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത് ഏതെല്ലാമാണ്?
– ലിഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാന്‍ഷ്യം
436. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ ഏതെല്ലാം?
– ബെറിലിയം, മഗ്നീഷ്യം, കാല്‍സ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, റേഡിയം
437. ബേസുകള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അയോണുകളേവ?
– ഹൈഡ്രോക്‌സൈഡ് അയോണുകള്‍ (ഒ.ഏച്ച്. അയോണുകള്‍)
438. ബേസുകള്‍ ചുവപ്പ് ലിറ്റ്മസിനെ ഏതുനിറമാക്കി മാറ്റുന്നു?
– നീല
439. ആസിഡുകളും ബേസുകളുമായി നടക്കുന്ന പ്രതിപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു?
– ന്യുട്രലൈസേഷന്‍
440. ബേസുകളുടെ സാന്നിധ്യത്തില്‍ ഫിനോള്‍ഫ്തലീന്‍ ഏതുനിറമായിമാറുന്നു?
– പിങ്ക്
441. വയറിലെ അസിഡിറ്റി ഇല്ലാതാക്കാന്‍ കഴിക്കുന്ന അന്റാസിഡുകളിലെ പ്രധാന ഘടകമെന്ത് ?
– ബേസ് അയോണുകള്‍
442. അന്റാസിഡായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഏത് രാസവസ്തുവാണ് ‘മില്‍ക്ക് ഓഫ് മഗനിഷ്യ’ എന്നറിയപ്പെടുന്നത്?
– മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ്
443. സോപ്പ്, പേപ്പര്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ബേസേത് ?
– സോഡിയം ഹൈഡ്രോക്‌സൈഡ്
444. ബ്ലീച്ചിങ് പൗഡറിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്ന ബേസേത്?
– കാത്സ്യം ഹൈഡ്രോക്സൈഡ്
445. സൂപ്പര്‍ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ബ്യുട്ടൈല്‍ ലിഥിയം, സോഡിയം അമൈഡ്, സോഡിയം ഹൈഡ്രോക്സൈഡ്
446. സ്ട്രോങ് ബേസുകള്‍ക്ക് ഉദാഹരണങ്ങളേവ?
– ലിഥിയം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈഡ്രോക്‌സൈഡ്, പൊട്ടാസ്യം
ഹൈഡ്രോക്സൈഡ്
447. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്‌തുവേത് ?
– കാല്‍സ്യം ഹൈഡ്രോക്‌സൈഡ് (കുമ്മായം)
448. ‘കാസ്റ്റിക്ക് പൊട്ടാഷ്’ എന്നറിയപ്പെടുന്ന വീര്യംകൂടിയ ബേസ് ഏത്?
– പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്
449. ബയോഡീസലിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചു വരുന്ന വീര്യംകൂടിയ ബേസ് ഏതു?
– പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്
450. നീന്തല്‍ക്കുളങ്ങളിലെ വെള്ളത്തിലെ ക്ളോറിന്റെ ശക്തി കുറച്ച് പി.എച്ച്. ഉയർത്താന്‍ ഉപയോഗിക്കുന്ന ബേസ് ഏത്?
– സോഡിയം കാര്‍ബണേറ്റ്
രാസവസ്തുക്കളും പേരുകളും
451. സ്ളേക്കഡ് ലൈം” എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തമേത്?
– കുമ്മായം (കാല്‍സ്യം ഹൈഡ്രോക്സൈഡ്)
452. “മില്‍ക്ക് ഓഫ് ലൈം” അഥവാ ചുണ്ണാമ്പുവെള്ളം കാല്‍സ്യത്തിന്റെ ഏത് സംയുക്തമാണ്?
– കാല്‍സ്യം ഹൈഡ്രോക്സൈഡ്
453. “വൈറ്റ് കാസ്റ്റിക്ക്’ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ് ?
– സോഡിയം ഹൈഡ്രോക്‌സൈഡ്
454. “ചൈനീസ് സാള്‍ട്ട്, ചൈനീസ് സ്നോ എന്ന പേരുകളുള്ളത് ഏത് രാസവസ്തുവിനാണ്?
– പൊട്ടാസ്യം നൈട്രേറ്റ്
455. “പേള്‍ ആഷ്, സാള്‍ട്ട് ഓഫ് ടാര്‍ട്ടാര്‍’ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– പൊട്ടാസ്യം കാര്‍ബണേറ്റ്
456. മാഗ്നസൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
– മഗ്നീഷ്യം കാര്‍ബണേറ്റ്
457. “കേക്ക് ആലം, അലുമിനിയം സാള്‍ട്ട്” എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– അലൂമിനിയം സള്‍ഫേറ്റ്
458. ചൈനീസ് വൈറ്റ് എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്?
– സിങ്ക് ഓക്സൈഡ്
459. ‘അസേ൯’ എന്നും അറിയപ്പെടുന്നത് ഏത് രാസവസ്തു?
– അമോണിയ
460. “പെര്‍മനെന്റ് വൈറ്റ്” എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– ബേരിയം സള്‍ഫേറ്റ്
461. പ്ലാസ്റ്റര്‍ ഓഫ് പാരിസ് രാസപരമായി എന്താണ്?
– കാത്സ്യം സള്‍ഫേറ്റ്
462. പെറു സാൾട്ട്പീറ്റര്‍, ചിലിസാള്‍ട്ട്പീറ്റര്‍’ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– സോഡിയം നൈട്രേറ്റ്
463. ‘കാസ്റ്റിക്ക് പൊട്ടാഷ്’ എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
464. “സാല്‍ അമോണിയാക്ക്, നുഷാദിര്‍ സാള്‍ട്ട് എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്?
– അമോണിയം ക്ലോറൈഡ്
465. കാര്‍ബോറണ്ടം എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– സിലിക്കണ്‍ കാര്‍ബൈഡ്
466. എന്താണ് കൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു?
– അലൂമിനിയം ഓക്‌സൈഡ്
467. ക്വാർട്ട്സ്, സിലിക്ക എന്നീ പേരുകളുള്ള രാസവസ്തു ഏതാണ്?
– സിലിക്കണ്‍ ഡയോക്സൈഡ്
468. ‘നോര്‍വീജിയന്‍ സാള്‍ട്ട്പീറ്റര്‍’ എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– കാത്സ്യം നൈട്രേറ്റ്
469. യെല്ലോ കേക്ക്, യുറേനിയ എന്നിങ്ങനെ അറിയപ്പെടുന്ന രാസവസ്തുവേത്?
– യുറേനിയം ഡയോക്സൈഡ്
470. കമലിയണ്‍ മിനറല്‍, കോണ്ടിസ് ക്രിസ്റ്റല്‍സ് എന്നീ പേരുകളുള്ള രാസവസ്തുവേത്?
– പൊട്ടാസ്യം പെര്‍മാംഗനേറ്റ്
471. ലൂണാര്‍ കാസ്റ്റിക്ക് എന്നറിയപ്പെടുന്ന രാസവസ്തുവേത്?
– സില്‍വര്‍ നൈട്രേറ്റ്
472. വാഷിങ് സോഡ, സോഡാ ആഷ് എന്നിങ്ങനെ അറിയപ്പെടുന്ന സോഡിയം സംയുക്തമേത് ?
– സോഡിയം കാര്‍ബണേറ്റ് (അലക്കുകാരം)
473. ബേക്കിങ് സോഡ (അപ്പക്കാരം) എന്നറിയപ്പെടുന്ന സോഡിയം സംയുക്തമേത്?
– സോഡിയം ബൈകാര്‍ബണേറ്റ്
474. “ഹൈപ്പോ” എന്നറിയപ്പെടുന്ന സോഡിയത്തിന്റെ സംയുക്തം ഏതാണ്?
– സോഡിയം തയോസള്‍ഫേറ്റ്
475. ‘ഗ്ലൗബേഴ്‌സ് സാള്‍ട്ട്’, സാല്‍ മിറ ബില്ലിസ് എന്നിങ്ങനെ പേരുകളുള്ള സോഡിയം സംയുക്തം ഏതാണ്?
– സോഡിയം സള്‍ഫറ്റ്
476. ‘സാള്‍ട്ട് കേക്ക്” എന്നറിയപ്പെടുന്ന സോഡിയം സായുക്തമേത്?
– സോഡിയം സള്‍ഫേറ്റ്
477. ഹോട്ട് ഐസ് എന്നറിയപ്പെടുന്ന സോഡിയം സംയുക്തം ഏതാണ്?
– സോഡിയം അസെറ്റേറ്റ്
478. ‘ഹാലൈറ്റ് എന്നറിയപ്പെടുന്നത് ഏത് സോഡിയം സംയുക്തത്തിന്റെ ധാതു രൂപമാണ്?
– സോഡിയം ക്ലോറൈഡ്