Constitution Directive Principles
ഇന്ത്യൻ ഭരണഘടന(നിർദ്ദേശക തത്ത്വങ്ങൾ)
നിർദ്ദേശക തത്ത്വങ്ങൾ(Directive Principles – Article-36-51)
- നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?
ans : സ്പെയിൻ - നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
ans : അയർലണ്ടിൽ നിന്ന് - ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്?
ans : IV -ാം ഭാഗത്ത് (36 മുതൽ 51 വരെയുള്ള വകുപ്പുകൾ) - ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുകയാണ് നിർദ്ദേശകതത്ത്വങ്ങളുടെ ലക്ഷ്യം.
- ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാഭാഗം?
ans : IV -ാം ഭാഗം (നിർദ്ദേശക തത്ത്വങ്ങളിൽ) - നിർദ്ദേശക തത്ത്വങ്ങൾ ന്യായവാദത്തിന്റ(non justifiable)അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം?
ans : അനുച്ഛേദം 37 - ഗാന്ധിയൻ , സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?
ans : നിർദ്ദേശക തത്ത്വങ്ങളെ - സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : 39 (d) - തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം 39A - ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രത പാദിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം -40 - ഏകീകൃത സിവിൽ കോഡ് (Uniform civil code)നടപ്പിലാക്കണമെന്നനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : 44-ാം വകുപ്പ് ? - ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
ans : ഗോവ - 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ?
ans : അനുഛേദം, 45 - നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്?
ans : പ്രൊഹിബിഷൻ - “ബാങ്കിന്റെ സൗകര്യാർത്ഥം മാറാൻ കഴിയുന്ന ചെക്ക്” എന്ന് നിർദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചത് ?
ans : കെ.ടി.ഷാ - കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണഘടനയിലെ ഏത് പ്രൊവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
ans : സ്റ്റേറ്റിന്റെ മാർഗ്ഗനിർദ്ദേശക തത്ത്വങ്ങൾ - 42-മത്തെ ഭരണഘടനാ ഭേദഗതി വഴിയായി 1976-ൽ എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്?
ans: 10 മൗലിക കടമകൾ - എത്ര മൗലിക കടമകളാണ് ഭരണഘടനയിൽ ഇപ്പോഴുള്ളത്?
ans:11 മൗലിക കടമകൾ - 11-ാമത് മൗലിക കടമ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ഏത് ഭേദഗതി വഴിയായിട്ടാണ്?
ans:86-ാം ഭേദഗതി (2002)( 6വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കേണ്ടത് രക്ഷിതാക്കളുടെ മൗലിക കടമയായി കൂട്ടിച്ചേർത്തു.) - നിർദ്ദേശക തത്ത്വങ്ങളെപ്പോലെതന്നെ മൗലിക കടമകളും കോടതിയിലൂടെ സ്ഥാപിച്ചെടുക്കാൻ കഴിയില്ല.