Current Affairs February 2023

0
157
GK Questions on Current Affairs

Current Affairs February 2023

  1. ന്യൂസിലാൻഡിന്റെ 41-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്
    Ans : ക്രിസ് ഹിപ്കിൻസ്
  2. പോപ്പ് സംഗീത രാജാവ് മൈക്കൽ ജാക്സന്രെ ജീവ ചരിത്രം പ്രമേയമാക്കി ഹോളിവുഡിൽ ഒരുങ്ങുന്ന ചിത്രം
    Ans : മൈക്കൽ
  3. വ്യാഴത്തിന്റെ ഉപഗ്രഹങ്ങലുടെ എണ്ണം എത്രയാണ്
    Ans : 92
    • വ്യാഴത്തിന്റെ പുതിയതായി 12 ഉപഗ്രഹങ്ങൾ കൂടി അടുത്തിടെ കണ്ടെത്തിയിരുന്നു
    • സൌരയൂഥത്തിലെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം വ്യാഴമാണ്
  4. ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ നടന്നത് എവിടെ
    Ans : മധ്യപ്രദേശിൽ
    • ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവലായ ഗാന്ധിസാഗർ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ മധ്യപ്രദേശിലെ മന്ദ്സൌറിൽ 2023 ഫെബ്രുവരി 1 മുതൽ 5 വരെ നടന്നു
  5. ഗൂഗിളിന്റെ AI ചാറ്റ് ബോട്ട് ഏതാണ്
    Ans : ബാർഡ് (Bard)
    • ലാംഡ (LAMDA) എന്ന നിർമിത ഭാഷ അടിസ്ഥാനമാക്കിയാണ് ചാറ്റ് ബോട്ട് ഗൂഗിൾ പുതിയതായി അവതരിപ്പിക്കുന്നത്
  6. 2023-ലെ ലോക ഇന്റർനെറ്റ് സുരക്ഷാദിനത്തിന്റെ തീം എന്താണ്
    Ans : Together for a Better Internet
    • ലോക ഇന്റർനെറ്റ് സുരക്ഷാദിനമായി ആചരിക്കുന്ന ദിവസം ഫെബ്രുവരി 8 ആണ്
  7. ബംഗ്ലാദേശിന്റെ 22-മത് പ്രസിഡന്റ് ആരാണ്
    Ans : മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു
  8. യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ഇന്ത്യൻ വശംജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ്
    Ans : നിക്കി ഹേലി
  9. പൂർണമായു വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നാസ നിർമ്മിച്ച വാഹനം
    Ans : X-57 Maxwell
  10. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഒലാസ് ഷോൾസ് ഏത് രാജ്യത്തെ ചാൻസലർ ആണ്
    Ans : ജർമ്മനി
  11. തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ ഭൂകമ്പബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനുള്ള ഇന്ത്യൻ ദൌത്യം അറിയപ്പെടുന്നത്
    Ans : ഓപ്പറേഷൻ ദോസ്ത്
  12. രാജ്യസഭ നിയന്ത്രിച്ച ആദ്യ നോമിനേറ്റഡ് അംഗം
    Ans : പി.ടി.ഉഷ
  13. ഇന്ത്യയിലെ ഏതു സംസ്ഥാന സർക്കാരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി “Ladli Behna” പദ്ധതി പ്രഖ്യാപിച്ചത്
    Ans : മധ്യപ്രദേശ്
    • മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് പ്രതിമാസം 1000 രൂപവച്ച് (പ്രതിവർഷം 12000 രൂപ) നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്, അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്
  14. ജനിക്കുന്ന ഓരോ കുട്ടിക്കും 100 മരങ്ങൾ വച്ച നടുന്ന “മേരോ രുഖ് മേരോ സന്തതി” എന്ന പദ്ധതി ആരംഭിച്ചത്
    Ans : സിക്കിം
  15. 96-മത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനം നടക്കുന്നത്
    Ans : മഹാരാഷ്ട്രയിൽ
    • മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ 2023 ഫെബ്രുവരി 3-നാണ് 96-മത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളനത്തിന് തുടക്കം കുറിച്ചത്
  16. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അടുത്തിടെ ആന്ധ്രാപ്രദേശിന്റെ വരുംകാല തലസ്ഥാനമായി പ്രഖ്യാപിച്ചത്
    Ans : വിശാഖപട്ടണം
    • 2023 മാർച്ച് 3,4 തീയതികളിൽ വിശാഖപട്ടണത്തു നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അതിഥികളെ ക്ഷണിക്കാൻ ഡൽഹിയിൽ നടത്തിയ പരിപാടിയ്ക്കിടയിലാണ് പ്രഖ്യാപനം ഉണ്ടായത്.
    • ആന്ധ്രാപ്രദേശിന്റെ നിലവിലെ തലസ്ഥാനം അമരാവതിയാണ്
    • 2014-ൽ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോളാണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായത്
    • 2020-ൽ വൈ.എസ്.ജഗൻമോഹൻ റെഡ്ഡി മൂന്ന് തലസ്ഥാനങ്ങൾ പ്രഖ്യാപിച്ച് ബിൽ അവതരിപ്പിക്കുകയും, ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും, എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും, ജുഡീഷ്യൽ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിച്ചുകൊണ്ടാണ് ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ അമരാവതിയിൽ ഭൂമി വിട്ടുനൽകിയ കർഷകർ പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എതിർപ്പുകളെ തുടർന്ന് ബിൽ 2022-ൽ പിൻവലിക്കുകയും ചെയ്തു.
  17. കേന്ദ്ര മലിനീകരണം നിയന്ത്രണബോർഡിന്റെ (Central Pollution Control Board (CPCB)) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ്
    Ans : കൂവം (ചെന്നൈ, തമിഴ്നാട്)
    • രണ്ടാമത് – സബർമതി (ഗുജറാത്ത്)
    • മൂന്നാമത് – ബഹേല (ഉത്തർപ്രദേശ്)
  18. ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യ കേബിൽ സ്റ്റേ റെയിൽ പാലം
    Ans : അൻജി ഖാഡ് പാലം
    • ജമ്മു-ബാരാമുള്ള പാതയിലെ കത്രയെയും റിയാസി വിഭാഗത്തെയും ബന്ധിപ്പിക്കുന്ന നിർമ്മാണത്തിലിരിക്കുന്ന കേബിൾ സ്റ്റേ പാലമാണ് അൻജി ഖാഡ് പാലം.
    • ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്
    • ചെനാബ് നദിയുടെ പോഷകനദിയാണ് ആൻജി നദി
  19. ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഫ്ളോർ തൂക്കുപാലം നിലവിൽ വരുന്നത്
    Ans : ഉത്തരാഖണ്ഡ്
  20. 2023-ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്
    Ans : അഹമ്മദാബാദ്
  21. ഇന്ത്യയിലാദ്യമായി മൾട്ടിപ്ലക്സ് നിലവിൽ വന്ന വിമാനത്താവളം
    Ans : ചെന്നൈ വിമാനത്താവളം
  22. അടുത്തിലെ 1000 വർഷം പഴക്കമുള്ള കുന്തുനാഥ പ്രതിമ കണ്ടെത്തിയത് എവിടെനിന്നാണ്
    Ans : മഹാരാഷ്ട്ര
  23. ഇന്ത്യയിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് എവിടെയാണ്
    Ans : സലാൽഹൈമാന
  24. വിദേശത്ത് UPI പെയ്മെന്റുകൾ നടത്തുവാൻ അനുവദിക്കുന്ന ആദ്യ ഇന്ത്യൻ ഫിൻടെക്
    Ans : ഫോൺപേ
  25. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി ഗോവ ബീച്ചിൽ അവതരിപ്പിച്ച സ്വയം സഞ്ചരിക്കാൻ സാധിക്കുന്ന റോബോട്ട്
    Ans : ഔറസ്
  26. അനധികൃത നിക്ഷേപതട്ടിപ്പുകാരുടെ സ്വത്ത് മരവിപ്പാക്കാനും, കണ്ടുകെട്ടാനും, ജപ്തി ചെയ്യാനും പോലീസിന് അധികാരം നൽകുന്ന നിയമം
    Ans : ബഡ്സ്
    • ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് എന്നതാണ് ബഡ്സിന്റെ പൂർണരൂപം
  27. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ്സ് വേ- യുടെ ആദ്യ ഘട്ടം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഏതാണത്
    Ans : ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ (1386 കി.മീ)
  28. എസ്.എസ്.എൽ.വി (SSLV) യുടെ പൂർണരൂപം
    Ans : സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
    • ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചിലവിൽ വിക്ഷേപിക്കുന്നതിനായി ISRO രൂപകൽപ്പന ചെയ്തതാണ് SSLV എന്നത്
    • അടുത്തിടെ SSLV യുടെ രണ്ടാം പതിപ്പായ SSLV-D2 വിജയകരമായി ISRO വിക്ഷേപിച്ചിരുന്നു
    • കൊടുങ്ങല്ലൂർ അഴിക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ, കണ്ണൂർ കോളയാട് സെന്റ് കോർണേലിയൂസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ രൂപകൽപനയിൽ പങ്കാളിയായ “ആസാദിസാറ്റ്-2” എന്ന ഉപഗ്രഹവും SSLV-D2 വിക്ഷേപണത്തിൽ ഉണ്ടായിരുന്നു
  29. അടുത്തിടെ ഇന്ത്യൻ നിർമ്മിത വിമാനവാഹിനി കപ്പലിൽ യുദ്ധവിമാനം ഇറക്കി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ
    Ans : ഐ.എൻ.എസ് വിക്രാന്ത്
    • ഇന്ത്യൻ നാവികസേനയുടെ ആദ്യ (1961) വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ തന്നെ പേരാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിനും നൽകിയിരിക്കുന്നത്.
    • കൊച്ചി കപ്പൽ നിർമ്മാണ ശാലയിലാമ് ഐ.എൻ.എസ് വിക്രാന്ത് നിർമ്മിച്ചിരിക്കുന്നത്
  30. കേരള സർക്കാരിന്റെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുളള 2021-22 വർഷത്തെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്
    Ans : മുളന്തുരുത്തി (എറണാകുളം)
    • രണ്ടാം സ്ഥാനം – പാപ്പിനിശ്ശേരി (കണ്ണൂർ)
    • മൂന്നാം സ്ഥാനം – മരങ്ങാട്ടുപ്പിള്ളി (കോട്ടയം)
  31. 2021-22 വർഷത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്
    Ans : കൊല്ലം
    • രണ്ടാം സ്ഥാനം – കണ്ണൂർ
  32. 2021-22 വർഷത്തെ ഏറ്റവും മികച്ച കോർപറേഷനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്
    Ans : തിരുവനന്തപുരം
  33. 2021-22 വർഷത്തെ ഏറ്റവും മികച്ച മുനിസിപ്പാലിറ്റിക്കുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്
    Ans : തിരുരങ്ങാടി
    • രണ്ടാം സ്ഥാനം – വടക്കാഞ്ചേരി
    • മൂന്നാം സ്ഥാനം – സുൽത്താൻ ബത്തേരി
  34. 2021-22 വർഷത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്
    Ans : പെരുമ്പടപ്പ് (മലപ്പുറം)
    • രണ്ടാം സ്ഥാനം – കൊടകര
    • മൂന്നാം സ്ഥാനം – നെടുമങ്ങാട്
  35. 2021-22 വർഷത്തെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയത്
    Ans : തിരുരങ്ങാട (മലപ്പുറം)
    • രണ്ടാം സ്ഥാനം – വടക്കാഞ്ചേരി
    • മൂന്നാം സ്ഥാനം – ബത്തേരി
  36. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന 2021-22 വർഷത്തെ മഹാത്മാ പുരസ്കാരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത്
    Ans : കള്ളിക്കാട്
    • MGNREGS – Mahatma Gandhi Rural Employment Guarantee Scheme
  37. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി (AUEGS) യുടെ മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന 2021-22 വർഷത്തെ മഹാത്മാ അയ്യങ്കാളി പുരസ്കാരം ലഭിച്ച മികച്ച കോർപ്പറേഷൻ
    Ans : കൊല്ലം
    • AUEGS – Ayyankali Urban Employment Guarantee Scheme (AUEGS)
  38. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്
    Ans : മനോജ് മണിയൂർ
    • മനോജ് മണിയൂറിന്റെ “ചിമ്മിനിവെട്ടം” എന്ന കവിതയ്ക്കാണ് 2022-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
  39. ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ സ്ത്രീ-പുരുഷ അനുപാത (ജെൻഡർ-പാരിറ്റി) ഇൻഡെക്സിൽ ഒന്നാമതെത്തിയ സംസ്ഥാനം
    Ans : കേരളം
  40. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് ആരംഭിച്ച പുതിയ സ്ക്വാഡ്
    Ans : കെമു
    – കേരള എക്സൈസ് മൊബൈൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്
  41. പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ
    Ans : പ്രകാശം പരത്തുന്ന പെൻകുട്ടി
    • പ്രകാശം പരത്തുന്ന പെൻകുട്ടി എന്ന സിനിമ സംവിധാനം ചെയ്തത് ജയരാജ് ആണ്
    • ടി. പത്മനാഭന്റെ പ്രശസ്ത കൃതിയായ “പ്രകാശം പരത്തുന്ന പെൻകുട്ടി” ആസ്പദമാക്കിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
  42. സർക്കാർ ഐ.ടി.പാർക്കുകളുടെ കീഴിൽ “വർക്ക് നിയർ ഹോം” സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയ സംസ്ഥാനം
    Ans : കേരളം
  43. മലയാള സിനിമയുടെ ആദ്യ നായികയായ ആരുടെ ജന്മദിനത്തിന്റെ 120-ാം വാർഷികത്തിലാണ് ഗുഗിൾ പ്രത്യേക ഡൂഡിൽ പുറത്തിറക്കിയത്
    Ans : പി.കെ.റോസി
  44. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് തികയ്ക്കുന്ന താരമായത്
    Ans : വിരാട് കോഹ്ലി
    • സച്ചിന്റെ 577 ഇന്നിംഗ്സിൽ നേടിയ 25000 റൺസിന്റെ റെക്കോഡാണ് കോഹ്ലി 548 ഇന്നിംഗ്സിലൂടെ മറികടന്നത്
  45. പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ (സോക്കർ) ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്
    Ans : കേരളം
    • ഇന്ത്യ ആദ്യമായാണ് ബീച്ച് ഫുട്ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
    • പ്രഥമ ബീച്ച് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങേറിയത് ഗുജറാത്തിലാണ്.
    • ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ പഞ്ചാബ് ആയിരുന്നു. 4-ന് എതിരെ 13 ഗോളുകൾ അടിച്ചാണ് കേരളം പഞ്ചാബിനെ ഫൈനലിൽ തോൽപ്പിച്ചത്.
  46. ICC T20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റൊക്കോർഡ് 2023 ഫെബ്രുവരിയിൽ കരസ്ഥമാക്കിയത്
    Ans : ശുഭ്മാൻ ഗിൽ
    • അഹമ്മദാബാദ് ക്രിക്കറ്റ് ഗ്രൌണ്ടിൽ ന്യൂസിലണ്ടിനെതിരെ 2023 ഫെബ്രുവരി 1-ന് നടന്ന കളിയിലാണ് ശുഭ്മാൻ ഗിൽ ഔട്ട് ആകാതെ 126 റൺസ് എടുത്ത് റൊക്കോർഡിട്ടത്
    • ഇന്ത്യയുടെ വിരാഡ് കോഹ്ലി അഫ്ഗാനിസ്ഥാനെതിരെ നേടിയ 122 എന്ന റെക്കോഡാണ് ശുഭ്മാൻ ഗിൽ മറികടന്നത്
    • ട്വന്റി 20 യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ എന്ന താരം എന്നീ നേട്ടങ്ങളും ശുഭ്മാൻ ഗിൽ സ്വന്തമാക്കി
  47. ICC യുടെ 2023-ജനുവരിയിലെ മികച്ച താരമായത്
    Ans : ശുഭ്മാൻ ഗിൽ
  48. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്രെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ മലയാളി
    Ans : സഞ്ജു സാംസൺ
    • ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസനാണ് കേരള ബ്ലസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ പുതിയ ബ്രാൻഡ് അംബാസഡർ
  49. അടുത്തിടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ പ്രമുഖ ഇന്ത്യൻ ടെന്നീസ് താരം
    Ans : സാനിയ മിർസ
    • 6 ഗ്രാൻഡ്സ്ലാം കിരീടങ്ങളും 43 കരിയർ കിരീടങ്ങളും സാനിയ മിർസ നേടിയിട്ടുണ്ട്
    • ടെന്നീസ് ഡബിൾസ് വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ താരവും സാനിയ ആയിട്ടുണ്ട്
  50. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാനു വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരം
    Ans : മുനീബ അലി
  51. 2023-ൽ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്
    Ans : ഓസ്ട്രേലിയ
    • ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെയാണ് പരാജയപ്പെടുത്തിയത്
    • ഓസ്ട്രേലിയയുടെ ആറാം വനിതാ ലോകകപ്പ് കിരീടമാണിത്
  52. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായത്
    Ans : ഹർമൻപ്രീത് കൌർ
    • പുരുഷ-വനിതാ ട്വന്റി 20 കളിൽ 150 അന്താരാഷ്ട്ര മത്സരം കളിച്ച ആദ്യതാരവുമാണ് ഹർമൻപ്രീത് കൌർ
  53. ഇന്ത്യൻ വംശജനായ ആരാണ് യൂട്യൂബിന്റെ (YouTube) പുതിയ മേധാവിയായി ചുമതലയേറ്റത്
    Ans : നീൽ മോഹൻ
  54. നീതി ആയോഗിന്റെ പുതിയ സി.ഇ.ഒ ആയി ചുമതലയേറ്റത്
    Ans : ബി.വി.ആർ സുബ്രഹ്മണ്യം
  55. ലാവോസിലെ ഇന്ത്യൻ അംബാസഡറായി പുതിയതായി നിയമിതനായത്
    Ans : പ്രശാന്ത് അഗർവാൾ
    • നിലവിൽ നമീബിയയുടെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ടിക്കുന്ന വൃക്തിയാണ് പ്രശാന്ത് അഗർവാൾ
  56. കാനറ ബാങ്കിന്റെ പുതിയ എം.ഡി.യായി ചുമതലയേറ്റത്
    Ans : കെ.സത്യനാരായണ രാജു
  57. ജപ്പാന്റെ നിവാനോ പീസ് ഫൌണ്ടേഷൻ സമാധാന സമ്മാനം ലഭിച്ച പ്രമുഖ ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ വ്യക്തി
    Ans : പി.വി.രാജഗോപാൽ
  58. 2023-മാതൃഭൂമി ബുക്ക് ഓഫി ദി ഇയർ പുരസ്കാരം ലഭിച്ചത്
    Ans : പെഗ്ഗി മോഹൻ
    • 2023-ലെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള ‘മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ’ പുരസ്കാരം പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി പെഗ്ഗി മോഹന് ലഭിച്ചു
    • വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ് (അലയുന്നവർ, രാജാക്കന്മാർ, വ്യാപാരികൾ) എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
    • രണ്ടു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം
  59. രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ സമഗ്രസംഭാനകൾക്കായുള്ള ഇന്ത്യ-യു.കെ. അച്ചീവേഴ്സ് പുരസ്കാരം 2023-ൽ നേടിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി
    Ans : ഡോ.മൻമോഹൻ സിങ്
  60. 2023-ലെ അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്
    Ans : സുഭാഷ് ചന്ദ്രൻ
    • സുഭാഷ് ചന്ദ്രന്റെ “സമുദ്രശില” എന്ന നോവലിനാണ് 2023-ലെ അക്ബർ കക്കട്ടിൽ അവാർഡ് ലഭിച്ചത്
    • 50000 രൂപയും പോൾ കല്ലാട്ട് രൂപകൽപനം ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം
  61. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികയായിരുന്ന ആരാണ് 2023 ഫെബ്രുവരിയിൽ അന്തരിച്ചത്
    Ans : വാണി ജയറാം
  62. മുൻ കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ ആരാണ് 2023 ഫെബ്രുവരിയിൽ അന്തരിച്ചത്
    Ans : ശാന്തിഭൂഷൻ
    • പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൻ അദ്ദേഹത്തിന്റെ മകനാണ്
  63. അടുത്തിടെ അന്തരിച്ച കനക് റെലേ ഏത് മേഖലയിൽ പ്രശസ്തയായ വ്യക്തിയായിരുന്നു
    Ans : മോഹിനിയാട്ടം
    • മുംബൈയിലെ നളന്ദ നൃത്തഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിലെ ആദ്യ പ്രിൻസിപ്പലുമായിരുന്നു കനക് റെലേ (86)
    • 2013-ൽ പദ്മഭൂഷൺ പുരസ്കാരം കനക് റെലേയ്ക്ക് ലഭിച്ചിട്ടുണ്ട്
  64. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ
    Ans : കെ.വിശ്വനാഥൻ
    • 5 തവണ ദേശീയ പുരസ്കാരവും 20 തവണം കേരള സംസ്ഥാന പുരസ്കാരവും കെ.വിശ്വനാഥൻ നേടിയിട്ടുണ്ട്
    • 1992-ൽ കെ.വിശ്വനാഥന് പദ്മശ്രീ പുരസ്കാരവും 2016-ൽ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്
  65. 2023-ൽ അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡന്റ്
    Ans : പർവേസ് മുഷ്റഫ്
    • പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൻ അദ്ദേഹത്തിന്റെ മകനാണ്
  66. അടുത്തിടെ അന്തരിച്ച തുളസീദാസ് ബലറാം ഏത് കായിക മേഖലയിൽ പ്രശസ്തനായിരുന്ന വ്യക്തിയാണ്
    Ans : ഫുട്ബോൾ
  67. അടുത്തിടെ അന്തരിച്ച് പ്രശസ്ത സിനിമാ-സീരിയർ താരവും ടെലിവിഷൻ അവതാരകയുമായ വ്യക്തി
    Ans : സുബി സുരേഷ്
  68. “പ്രകാശം പരത്തുന്ന പെൻകുട്ടി” എന്നത് ആരുടെ പ്രശസ്ത കൃതിയാണ്
    Ans : ടി.പത്മനാഭൻ
  69. ‘വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ്’ എന്ന പുസ്തകം എഴുതിയത്
    Ans : പെഗ്ഗി മോഹൻ
  70. ‘വിക്ടറി സിറ്റി (Victory City)’ എന്ന നോവൽ രചിച്ചത്
    Ans : സൽമാൻ റുഷ്ദി (Salman Rushdie)
  71. “ചിമ്മിനിവെട്ടം” എന്ന കവിത ആരുടേതാണ്
    Ans : മനോജ് മണിയൂർ
  72. “സമുദ്രശില” എന്ന നോവൽ എഴുതിയത്
    Ans : സുഭാഷ് ചന്ദ്രൻ

ദാദാസാഹിബ് ഫാൽക്കേ രാജ്യാന്തര ചലച്ചിത്ര പുരസ്കാരം – 2023

മികച്ച ചിത്രംദ കാശ്മീർ ഫയൽസ്
ഫിലിം ഓഫ് ദ ഇയർRRR
മികച്ച നടൻരൺബീർ കപൂർ(ചിത്രം : ബ്രഹ്മാസ്ത്ര)
മികച്ച വില്ലൻ(ബെസ്റ്റ് ആക്ടർ ഇൻ നെഗറ്റീവ് റോൾ)ദുൽഖർ സൽമാൻചിത്രം : ചുപ് – റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്സംവിധാനം ചെയ്തത് : ആർ.ബൽകി
മികച്ച നടിആലിയ ഭട്ട് (ചിത്രം : ഗംഗുഭായി കത്തിയവാഡി)
മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ്വരുൺ ധവാൻ(ചിത്രം : ബേഡിയ)
മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ്വിദ്യ ബാലൻ(ചിത്രം : ജൽസ)
മികച്ച സംവിധായകൻആൽ ബൽകി(ചിത്രം : ചുപ്)
മികച്ച ഛായാഗ്രാഹകൻപിഎസ് വിനോദ്(ചിത്രം : വിക്രം വേദ)
മോസ്റ്റ് പ്രോമിസിംഗ് ആക്റ്റർറിഷഭ് ഷെട്ടി(ചിത്രം : കാന്താര)
സമഗ്ര സംഭാവന (സിനിമ)(Outstanding Contribution in Film Industry(രേഖ
സമഗ്ര സംഭാവന (സംഗീതം)(Outstanding Contribution in Music Industry)ഹരിഹരൻ
Most Versatile Actor of the YearAnupam Kher
മികച്ച ഷോർട്ട് ഫിലിംകാൽസർപ്പ (KALSARPA)
  1. 65-മത് ഗ്രാമി പുരസ്കരങ്ങൾ 2023 ഫെബ്രുവരി 5-ന് പ്രഖ്യാപിച്ചു
  2. പുരസ്കാര വേദി Crypto.com Arena, Los Angeles, California
  3. ഗ്രാമി ചരിത്രത്തിൽ ഏറ്റവും അധികം പുരസ്കാരങ്ങൾ നേടിയതിന്റെ റെക്കോർഡ് അമേരിക്കൻ ഗായിക ബിയോൺസ് സ്വന്തമാക്കി. ഇതുവരെ 32 പുരസ്കാരങ്ങൾ ബിയോൺസ് നേടിക്കഴിഞ്ഞു
  4. അമേരിക്കൻ-ഇന്ത്യൻ ഗായകൻ റിക്കി കേങ് ‘ഡിവൈൻ ടൈഡ്’ എന്ന ആൽബത്തിലൂടെ മൂന്നാമതും പുരസ്കാരം നേടി
മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബംറെനയിസ്സൻസ് (ബിയോൺസ്)
മികച്ച ട്രഡീഷണൽ ആർ & ബി വോക്കൽ പെർഫോമൻസ്പ്ലാസ്റ്റിക് ഓഫ് ദ സോഫ (ബിയോൺസ്)
ആൽബം ഓഫ് ദ ഇയർ, ബെസ്റ്റ് പോപ് വോക്കൽ ആൽബംഹാരീസ് ഹൌസ് (ഹാരി സ്റ്റൈയിൽസ്)
റെക്കോഡിങ് ഓഫ് ദ ഇയർഎബൌട്ട് ഡാം ടൈം (ലിസോ)
സോങ് ഓഫ് ദ ഇയർജസ്റ്റ് ലൈക്ക് ദാറ്റ് (ബോണിറൈയ്റ്റ്)
പുതുമുഖകലാകാരിസാമറ ജോയ്
ബെസ്റ്റ് പോപ് സോളോ പെർഫോമൻസ്ഈസി ഓൺ മി (അഡേൽ)
ഗ്രൂപ്പ് പെർഫോമൻസ്അൺഹോളി (സാം സ്മിത് & കിം പെട്രാസ്
ബെസ്റ്റ് റോക്ക് സോങ്ബ്രോക്കൺ ഹോഴ്സസ് (ബ്രാൻഡി കാർലി)

പുതിയ ഗവർണർമാർ

ജസ്റ്റിസ് എസ്.അബ്ദുൾ നസീർആന്ധ്രാപ്രദേശ്
ലഫ്.ജനറൽ കൈവല്യ ത്രിവിക്രം പട്നായിക്അരുണാചൽ പ്രദേശ്
ലക്ഷ്മൺ പ്രസാദ് ആചാര്യസിക്കിം
സി.പി.രാധാകൃഷ്ണൻജാർഖണ്ഡ്
ശിവപ്രതാപ് ശുക്ലഹിമാചൽ പ്രദേശ്
ഗുലാബ് ചന്ദ് കറാരിയഅസം
രമേഷ് ബൈസ്മഹാരാഷ്ട്ര(ജാർഖണ്ഡിൽ നിന്നും സ്ഥലം മാറ്റം)
ബ്രിഗേഡിയർ ബി.ഡി മിശ്രലഡാക്ക് ലഫ് ഗവർണർ(അരുണാചൽ പ്രദേശിൽ നിന്ന് സ്ഥലം മാറ്റം)
അനസൂയ ഉയിക്യെമണിപ്പൂർ(ഛത്തീസ്ഗഡിൽ നിന്നും സ്ഥലം മാറ്റം)
ബുശ്വ ഭൂഷൻ ഹരിചന്ദൻഛത്തീസ്ഗഢ്(ആന്ധ്രാപ്രദേശിൽ നിന്നും സ്ഥലം മാറ്റം)
ല ഗണേഷൻനാഗാലാന്റ്(മണിപ്പൂരിൽ നിന്നും സ്ഥലം മാറ്റം)
ഫാഗു ചൌഹാൻമേഘാലയ(ബീഹാറിൽ നിന്നും സ്ഥലം മാറ്റം)
രാജേന്ദ്ര വിശ്വനാഥ് അർലകർബീഹാർ(ഹിമാചൽ പ്രദേശിൽ നിന്നും സ്ഥലം മാറ്റം