JULY 2022 MONTHLY CURRENT AFFAIRS

0
809
Current Affairs

JULY 2022

 2022 ജൂണിൽ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് – ഏക്‌നാഥ് ഷിൻഡെ

 2022 ജൂണിൽ അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി – കെറ്റാൻജി ബ്രൗൺ ജാക്‌സൺ

 2022 ജൂണിൽ ദക്ഷിണ നാവിക കമാൻഡിന്ടെ (കൊച്ചി) ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിതനായ വ്യക്തി – റിയർ അഡ്മിറൽ ജെ.സിംഗ്

 ഗുരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്കെയുടെ പുതുതായി പരീക്ഷിച്ച് വിജയിച്ച ഇമ്യൂണോതെറാപ്പി മരുന്ന് – ഇൻഫിൻസി

 കപിൽ ദേവിന് ശേഷം ഇന്ത്യൻ ടീമിനെ നയിക്കുന്ന ഫാസ്റ്റ് ബോളർ എന്ന നേട്ടം കൈവരിച്ച നഗരം – ജസ്പ്രീത് ബുംറ

 2022 ജൂണിൽ പി.എസ്.എൽ.വി യുടെ 55 -ആംത് ദൗത്യമായ പി.എസ്.എൽ.വി. – സി 53 നോടൊപ്പം ഇന്ത്യ വിക്ഷേപിച്ച സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾ – ഡി.എസ്- ഇ.ഒ, ന്യൂസാർ, സ്‌കൂബ് – 1

 2021 ലെ മികച്ച നവാഗത സംവിധായകനുള്ള 30-ആംത് അരവിന്ദൻ പുരസ്‌കാരത്തിന് അർഹനായത് – സാനു ജോൺ വർഗീസ്

 2022 ജൂണിൽ ഇന്ത്യൻ ഓയിലിന്ടെ കേരള മേധാവിയായി സ്ഥാനമേറ്റത് – സഞ്ജീബ് കുമാർ ബെഹ്‌റ

 2022 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേഷൻ ക്യാമ്പസ് ടി-ഹബ് 2.0 നിലവിൽ വന്നത് – ഹൈദരാബാദ്

 2022 ജൂണിൽ സ്ത്രീകൾക്ക് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് യാത്രാക്കൂലിയുടെ പകുതി ചാർജ് ഈടാക്കിക്കൊണ്ടുള്ള ട്രാൻസ്‌പോർട്ട് ബസുകൾ ‘നാരി കോ നമൻ’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ സംസ്ഥാനം – ഹിമാചൽ പ്രദേശ്

 2022 ജൂലൈയിൽ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വരുന്നത് – കിഴക്കേകോട്ട, തിരുവനന്തപുരം

 2022 ജൂണിൽ ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ സ്പോർട്സ് ഡെസ്റ്റിനേഷനായ ‘ഫാൻകോഡിന്ടെ’ പുതിയ ബ്രാൻഡ് അംബാസിഡർ ആയത് – രവി ശാസ്ത്രി

2022 ജൂണിൽ GAIL (ഇന്ത്യ) ന്ടെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത് – സന്ദീപ് കുമാർ ഗുപ്ത

 നൂതനവും മൂല്യാധിഷ്ഠിതവുമായ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടു 2022 ജൂണിൽ നീതി ആയോഗ് തയ്യാറാക്കിയ ടേക്ക് ഹോം റേഷൻ – ഗുഡ് പ്രാക്ടീസസ് – എക്രോസ് ദി സ്റ്റേറ്റ്സ്/ യു.ടി.സ് റിപ്പോർട്ടുമായി സഹകരിച്ച് പ്രവർത്തിച്ച സംഘടന – വേൾഡ് ഫുഡ് പ്രോഗ്രാം

 2022 ജൂണിൽ ന്യൂസിലൻഡിലെ മഹിയയിലുള്ള റോക്കറ്റ് ലാബ് ലോഞ്ച് കോംപ്ലെക്സിൽ നിന്നും നാസ വിക്ഷേപിച്ച ബഹിരാകാശ പേടകം – ക്യാപ്‌സ്റ്റോൺ

 2022 ജൂലൈയിൽ എൻ.ടി.പി.സി. യുടെ 100 മെഗാവാട്ട് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാൻറ് കമ്മീഷൻ ചെയ്ത സ്ഥലം – രാമഗുണ്ടം (തെലങ്കാന)

 രാജ്യത്തെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത് – തിരുച്ചിറപ്പള്ളിയിൽ

 2022 ജൂലൈയിൽ മഹാരാഷ്ട്ര നിയമസഭ സ്‌പീക്കറായി തിരഞ്ഞെടുത്തത് – രാഹുൽ നർവേക്കർ

 2022 ജൂലൈയിൽ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്ടെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം – ഭീമാവരം (ആന്ധ്രാപ്രദേശ്)

 2022 ജൂലൈയിൽ ഡി.ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഓട്ടോണമസ് ഫ്ലയിങ് വിങ് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്ററിന്റെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയ സ്ഥലം – ചിത്രദുർഗ (കർണാടക)

 2022 ജൂലൈയിൽ യു.കെ. പാർലമെൻറ് ‘ആയുർവേദ രത്ന’ പുരസ്‌കാരം നൽകി ആദരിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഡയറക്ടർ – തനൂജ നെസരി

 2022 ജൂലൈയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ താരം – ജസ്പ്രീത് ബുംറ

2022 ജൂലൈയിൽ ഇസ്രയേലിന്ടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് – യയിർ ലാപിഡ്

 2022 ജൂലൈയിൽ നടന്ന 7-ആംത് എൽ.എം.സി.(ലാൻസാങ് – മെക്കോങ് കോ-ഓപ്പറേഷൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്ടെ വേദി – ബഗാൻ (മ്യാന്മാർ)

 2022 ജൂലൈയിൽ നടന്ന ‘മിസ് ഇന്ത്യ വേൾഡ് ‘ കിരീടം നേടിയത് – സിനി ഷെട്ടി (ഉഡുപ്പി, കർണാടക)

 2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ സ്വയം നിയന്ത്രിത നാവിഗേഷൻ സൗകര്യമായ TiHAN (ടെക്നോളജി ഇന്നോവേഷൻ ഹബ് ഓൺ ഓട്ടോണോമസ് നാവിഗേഷൻ) നിലവിൽ വന്നത് – ഐ.ഐ.റ്റി. ഹൈദരാബാദ്

 2022 ജൂലൈയിൽ കേരളത്തിൽ ആദ്യമായി കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ കണ്ടെത്തിയ ബാക്റ്റീരിയ – പാന്റോയ അനനാട്ടീസ്

 2022 ജൂലൈയിൽ അന്തരിച്ച മഹാഭാരതത്തിന്ടെ നാടകാവിഷ്കാരത്തിലൂടെ ഇന്ത്യയിൽ ശ്രദ്ധ നേടിയ ഇംഗ്ലീഷ് നാടക സംവിധായകൻ – പീറ്റർ ബ്രൂക്ക്

ഗണിത ശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ 2022 ജൂലൈയിൽ ലഭിച്ച ലോകത്തിലെ രണ്ടാമത്തെ വനിത – മറീന വയാസോവ്സ്ക

 കൊറോണ വൈറസിന്റെ നിലവിലുള്ള എല്ലാ വകഭേദങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു.എസ്. ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന – കോവാർസ്‌കാൻ

 2022 ജൂലൈയിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ മേധാവിയായി ചുമതലയേറ്റ ഇന്ത്യൻ വംശജനായ സിംഗപ്പൂർ സ്വദേശി – ടി.രാജകുമാർ

 2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഡിജിറ്റൽ ഇന്ത്യ വീക്ക്’ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലം – ഗാന്ധിനഗർ, ഗുജറാത്ത്

 2022 ജൂലൈയിൽ അന്തരിച്ച നാല് തവണ ദേശീയ അവാർഡ് ജേതാവായ ഇന്ത്യൻ സിനിമ സംവിധായകൻ – തരുൺ മജൂംദാർ

 2022 ജൂലൈയിൽ ഗോകുലം കേരള എഫ്.സി.യുടെ പുതിയ പരിശീലകനായി നിയമിതനായ വ്യക്തി – റിച്ചാർഡ് തോവ

2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത മലയാളി – പി.ടി.ഉഷ

 2022 ജൂലൈയിൽ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം – ന്യൂസിലാൻഡ്

 2022 ജൂലൈയിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ – സ്പെയിൻ, നെതർലാൻഡ്‌സ്

 2022 ജൂലൈയിൽ ദക്ഷിണ സുഡാനിലെ യു.എൻ മിഷന്റെ ഫോഴ്സ് കമാൻഡറായി യു.എൻ.സെക്രട്ടറി ജനറൽ നിയമിച്ച ഇന്ത്യൻ – ലഫ്.ജനറൽ മോഹൻ സുബ്രഹ്മണ്യൻ

 2022 ജൂലൈയിൽ 15 -ആം കേരള നിയമസഭയിൽ നിന്ന് രാജി വെച്ച ആദ്യ മന്ത്രി – സജി ചെറിയാൻ

 2022 ജൂലൈയിൽ അന്തരിച്ച പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്ടെ സെക്രട്ടറി ജനറൽ – മുഹമ്മദ് സനുസി ബർകിൻഡോ

2022 ജൂലൈയിൽ ഇന്ത്യയുടെ ജി-20 ഷെർപ്പയായി നിയമിതനായ വ്യക്തി – അമിതാഭ് കാന്ത്

 2022 ജൂലൈയിൽ മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് – മിറ്റ ആന്റണി

 2022 ജൂലൈയിൽ രാജി വെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി – ബോറിസ് ജോൺസൺ

 2022 ജൂലൈയിൽ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്ത തമിഴ് സംഗീത സംവിധായകൻ – ഇളയരാജ

 2022 ജൂലൈയിൽ ലോക ആരോഗ്യ സംഘടന സ്ഥിരീകരിച്ച ഇന്ത്യയിൽ രൂപപ്പെട്ട ഒമൈക്രോണിന്ടെ പുതിയ ഉപ വകഭേദം – B.A.2.75

 2022 ജൂലൈയിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്ടെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി – സ്മൃതി ഇറാനി

2022 ജൂലൈയിൽ സ്റ്റീൽ മന്ത്രാലയത്തിന്ടെ അധിക ചുമതല ഏറ്റെടുത്ത കേന്ദ്ര മന്ത്രി – ജ്യോതിരാദിത്യ സിന്ധ്യ

 2022 ജൂലൈയിൽ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു വേദിയാകുന്ന രാജ്യം – ഇന്തോനേഷ്യ (ബാലി)

 ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിങ് എൽ.എൻ.ജി. ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം – മഹാരാഷ്ട്ര (ജയ് ഗഡ്‌)

 2022 ജൂലൈയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ലില്ലി – വിക്ടോറിയ ബൊളീവിയാന

 2022 ജൂലൈയിൽ 75-ആംത് ലൊ കാർണോ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമ – അറിയിപ്പ് (Declaration)

 2022 ജൂലൈയിൽ കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി – ഷിൻസോ ആബെ

2022 ജൂലൈയിൽ ഐ.എം.എഫിന്ടെ ‘മുൻ മുഖ്യ സാമ്പത്തിക വിദഗ്ദ്ധരുടെ ഭിത്തിയിൽ’ ഇടം പിടിച്ച ആദ്യ വനിത – ഗീത ഗോപിനാഥ്

 2022 ജൂലൈയിൽ കേരള സംസ്ഥാന യുവജനകാര്യ വകുപ്പിന്ടെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി – പി.എ.മുഹമ്മദ് റിയാസ്

 2022 ജൂലൈയിൽ കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത് – എ.ഡി.ജി.പി. മനോജ് എബ്രഹാം ഐ.പി.എസ്.

 2022 ജൂലൈയിൽ ഇന്ത്യൻ ആർമി ഫീൽഡ് ഡ്രസിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം – ഗാൽവാൻ, ലഡാക്ക്

 2022 ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ പുരുഷ വിഭാഗം ജേതാവ് – നൊവാക് ജോക്കോവിച്ച്

2022 ജൂലൈയിൽ നടന്ന വിംബിൾഡൺ മത്സരത്തിലെ വനിതാ വിഭാഗം ജേതാവ് – എലേന റൈബാക്കിന

 2022 ജൂലൈയിൽ കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്ടെ അധിക ചുമതല ഏറ്റെടുത്ത മന്ത്രി – വി.എൻ.വാസവൻ

 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം – കേരളം

 2022 ജൂലൈയിൽ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസി – യുണെസ്കോ

 2022 ജൂലൈയിൽ ഇന്ത്യയിലെ ആദ്യത്തെ മൃഗാരോഗ്യ ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത സ്ഥലം – NASC കോംപ്ലക്സ്, ന്യൂഡൽഹി

2022 ജൂലൈയിൽ ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ – ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.എം.റ്റി)

 ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക ഗവേഷണ വികസന നയം (ആർ ആൻഡ് ഡി) നടപ്പാക്കുന്ന സംസ്ഥാനം – കർണാടക

 നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എ.പി.ജെ.അവാർഡിന് 2022 ജൂലൈയിൽ അർഹയായത് – ഡോ.ടെസ്സി തോമസ്

 2022 ജൂലൈയിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി – അനൂപ് അംബിക

 2022 ജൂലൈയിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി.എസ്.ടി., കസ്റ്റംസ് ചീഫ് കമ്മീഷണറായി നിയമിതയായത് – ജയിൻ കെ.നഥാനിയേൽ

 2022 ജൂലൈയിൽ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ജേതാവായത് – ചാൾസ് ലെക്ലെയർ

 2022 ജൂലൈയിൽ 10 -ആം ലോക സമാധാന ഫോറത്തിന് വേദിയാകുന്ന നഗരം – ബീജിംഗ്

 2022 ജൂലൈയിൽ കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകാരം റദ്ദാക്കിയ നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗം – നെയ്യാർ ലയൺ സഫാരി പാർക്ക്

 2022 – ൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലെ ജേതാക്കൾ – ചമ്പക്കുളം ചുണ്ടൻ (കേരള പോലീസ് ബോട്ട് ക്ലബ് അംഗങ്ങൾ)

 ഇൻസുലിൻ സംഭരണത്തിനായി ഗോദ്‌റേജ് അപ്ലയൻസസ് പുതുതായി അവതരിപ്പിച്ച കൂളിംഗ് സൊല്യൂഷൻസ് – ഇൻസുലി കൂൾ, ഇൻസുലി കൂൾ +

 2022 ജൂലൈയിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയ് കഥകളി ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ച കവിത – ശകുന്തള

 ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്ടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വിലക്കയറ്റം കൂടുതലുള്ള ജില്ല – തിരുവനന്തപുരം

നവമലയാളി ഓൺലൈൻ മാഗസീനിൻടെ പുരസ്‌കാരം ലഭിച്ച മലയാള സാഹിത്യകാരൻ – പോൾ സക്കറിയ

 ലോക സാമ്പത്തിക ഫോറത്തിന്ടെ 2022-ലെ ആഗോള ലിംഗസമത്വ സൂചികയിൽ (ജെൻഡർ ഗാപ് ഇൻഡക്സ്) ഇന്ത്യയുടെ റാങ്ക് – 135

 2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ – ആർ.കെ.ഗുപ്‌ത

 2022 ജൂലൈയിൽ ഖർച്ചി ഉത്സവം നടക്കുന്ന സംസ്ഥാനം – ത്രിപുര

 ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020 -ന്ടെ ഭാഗമായി ‘ബാലവാടിക’ പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – ഉത്തരാഖണ്ഡ്

 2022 -ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം -ഒറിഗൺ, യു.എസ്.എ.

പ്രമുഖ വ്യവസായ കമ്പനിയായ അദാനി പോർട്ട്സ് ലേലത്തിൽ സ്വന്തമാക്കിയ ഇസ്രായേലിലെ തുറമുഖം – ഹൈഫ തുറമുഖം

 ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളെയും മൂന്ന് ആരാധനാലയങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ റെയിൽവേ ലൈൻ പദ്ധതി – തരംഗഹിൽ – അംബാജി – അബുറോഡ്

 ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ഇക്കോ പാർക്ക് നിലവിൽ വന്ന സ്ഥലം – ഹോളമ്പി കലൻ (ന്യൂ ഡൽഹി)

 ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് റോക്കറ്റ് എൻജിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ച ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പ് – അഗ്നികുൽ കോസ്മോസ്

 2022 ജൂലൈയിൽ അന്തരിച്ച രഞ്ജി ട്രോഫി മുൻ കേരള ടീം അംഗവും ബി.സി.സി.ഐ റഫറിയുമായിരുന്ന വ്യക്തി – ഒ.കെ.രാംദാസ്

 2022 ജൂലൈ 15 -ലെ ലോക നൈപുണ്യ ദിനത്തിന്ടെ പ്രമേയം – ട്രാൻസ്ഫോർമിങ് യൂത്ത് സ്‌കിൽസ് ഫോർ ദി ഫ്യൂച്ചർ

2022 ലെ ജെ.സി.ഡാനിയേൽ പുരസ്‌കാര ജേതാവ് – കെ.പി.കുമാരൻ

 കുങ്കുമപ്പൂവിന്റെ കൃഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പു വെച്ച സംസ്ഥാനം – സിക്കിം

 2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, പദ്മശ്രീ ജേതാവും, റൂറൽ ലിറ്റിഗേഷൻ എന്റൈറ്റിൽമെൻറ് കേന്ദ്ര എന്ന എൻ.ജി.ഒ യുടെ സ്ഥാപകനുമായ വ്യക്തി – അവ്ധാഷ് കൗശൽ

 ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ലിഥിയം – അയോൺ സെല്ലായ എൻ.എം.സി. 2170 പുറത്തിറക്കിയ സ്ഥാപനം – ഒല ഇലക്ട്രിക്ക്

 2022 ജൂലൈയിൽ ആദ്യമായി പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയ രാജ്യം – നേപ്പാൾ

 2022 ജൂലൈയിൽ ഐ.സി.സി. യുടെ പുരുഷ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ പേസ് ബൗളർ – ജസ്പ്രീത് ബുംറ

2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടിയത് – പി.വി.സിന്ധു

 കേന്ദ്ര ഉപഭോക്‌തൃ കാര്യവകുപ്പ് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി പുറത്തിറക്കിയ ഭാഗ്യ ചിഹ്നം – ജാഗ്രിതി

 2022 ലെ എൻ.ഐ.ആർ.എഫ്. റാങ്ക് പട്ടിക പ്രകാരം കേരളത്തിലെ ഏറ്റവും മികച്ച കോളേജ് – യൂണിവേഴ്‌സിറ്റി കോളേജ് (24 -ആംത്)

 2022 ജൂലൈയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ കടന്നു പോകുന്ന ഉത്തർപ്രദേശിലെ ജില്ലകളുടെ എണ്ണം – ഏഴ്

 2022 ജൂലൈയിൽ കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായ വ്യക്തി – രാജൻ എൻ.ഖൊബ്രഗഡെ

 ബഹിരാകാശ ടെലിസ്കോപ്പ് ആയ ജെയിംസ് വെബ് പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ – ജെസ്സി ജോസ്, മനോജ് പുറവങ്കര

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ലോങ്ങ് ജമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം – മുരളി ശ്രീ ശങ്കർ

 ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്‌കാരത്തിന് നാമനിർദ്ദേശം നേടിയ മലയാളി – നിരുപമ രാജേന്ദ്രൻ

 2022 ജൂലൈയിൽ പ്രകാശനം ചെയ്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം – ദൈവത്തിന്ടെ അവകാശികൾ

 സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 3-ആംത് രാജ്യാന്തര വനിത ചലച്ചിത്ര മേളയ്ക്ക് വേദിയായ നഗരം – കോഴിക്കോട്

 തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ്. ഗ്രൂപ്പ് സെന്ററിന്ടെ പുതിയ ഡി.ഐ.ജി. യായി നിയമിതനായ വ്യക്തി – വിനോദ് കാർത്തിക്

 2022 ലെ ഇന്ത്യൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മുൻ കേന്ദ്രമന്ത്രി – മാർഗരറ്റ് ആൽവ

ഹിമാചൽ പ്രദേശിന്ടെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനായ വ്യക്തി – ആർ.ഡി.ധിമാൻ

 ഇന്ത്യൻ സംസ്ഥാനങ്ങളായ അസമും അരുണാചൽ പ്രദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം – നാംസായ് പ്രഖ്യാപനം

 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻടെ ആദ്യ സാംസ്‌കാരിക ടൂറിസം തലസ്ഥാനമായി മാറിയ ഇന്ത്യയിലെ സ്ഥലം – വാരണാസി

 ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനയുള്ള ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം – രാജസ്ഥാൻ

 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒ . യും ആയി നിയമിതനായ വ്യക്തി – ആശിഷ് കുമാർ ചൗഹാൻ

 ലോക് അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, 2022 – ലെ ഏറ്റവും വേഗതയേറിയ പുരുഷ താരം – ഫ്രെഡ് കെർലി

2022 ലെ ഫോർബ്‌സ് മഹാകോടീശ്വരന്മാരുടെ പട്ടികയിൽ 4 -ആം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി – ഗൗതം അദാനി

 സർദാർ പട്ടേൽ ഔട്ട് സ്റ്റാൻഡിങ് ഐ.സി.എ.ആർ. ഇന്സ്ടിട്യൂഷൻ അവാർഡ്, 2021 കരസ്ഥമാക്കിയ സ്ഥാപനം – നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെൻറ്

 35 വർഷത്തെ സേവനത്തിനു ശേഷം 2022 ജൂലൈയിൽ ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ മുങ്ങിക്കപ്പൽ – ഐ.എൻ.എസ്. സിന്ധു ധ്വജ്

 സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞർ പശ്ചിമ ബംഗാളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഈൽ – അരിയോസോമ ബംഗാളൻസ്‌

 പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്ടെ പേരിലുള്ള ‘കമുകറ പുരസ്‌കാരം’ 2022 -ൽ ലഭിച്ച ഗായിക – കെ.എസ്.ചിത്ര

 15-ആംത് പരാചിൻ ഇന്റർനാഷണൽ ചെസ്സ് ഓപ്പൺ (എ വിഭാഗം) ജേതാവ് – ആർ.പ്രഗ്‌നാനന്ദ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – റനിൽ വിക്രമസിംഗെ

 ഹെൻലി പാസ്പോർട്ട് ഇൻഡക്സ്, 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം – ജപ്പാൻ

 യു.കെ.യിൽ നടന്ന എൻ.ആർ.ഐ. വേൾഡ് സമ്മിറ്റ് 2022 -ൽ കലാരംഗത്തെ മികച്ച സംഭാവന യ്ക്ക് ശിരോമണി അവാർഡ് ലഭിച്ച വ്യക്തി – മിഷേൽ പൂനാവാല

 ബഹിരാകാശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കാനും, ഇന്ത്യയുടെ ബഹിരാകാശ ആസ്തികൾ സംരക്ഷിക്കാനുമുള്ള ഐ.എസ്.ആർ.ഒ യുടെ പുതിയ സൗകര്യം – ഐ.എസ്.4 ഒ.എം. (ഐ.എസ്.ആർ.ഒ സിസ്റ്റം ഫോർ സേഫ് ആൻഡ് സസ്‌റ്റൈനബിൾ ഓപ്പറേഷൻസ് മാനേജ്മെൻറ്)

 2022 ജൂലൈയിൽ അന്തരിച്ച ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിൻടെ ഡയറക്ടറും പത്മശ്രീ ജേതാവുമായ ശാസ്ത്രജ്ഞൻ – ഡോ.അജയ് പരീദ

 സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കരുണാകരന്റെ ശിൽപം സ്ഥാപിക്കുന്ന സ്ഥലം – കരകുളം

ഇന്ത്യയുടെ 15-ആമതും ഗോത്ര വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തേതുമായ രാഷ്‌ട്രപതി – ദ്രൗപതി മുർമു

 നീതി ആയോഗിന്ടെ 2021 -ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ മേജർ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം – കർണാടക

 ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മനുഷ്യ വാഹക പൈലറ്റ് രഹിത ഡ്രോൺ – വരുണ

 വന്യജീവി സംരക്ഷണവും സുസ്ഥിര ജൈവവൈവിധ്യ ഉപയോഗവും സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യയുമായി ഒപ്പു വെച്ച ആഫ്രിക്കൻ രാജ്യം – നമീബിയ

 പതിനഞ്ചാം കേരള നിയമസഭാ സെക്രട്ടറി ആയി നിയമിതനായ ജില്ലാ സെഷൻസ് ജഡ്ജി – എ.എം.ബഷീർ

 2022 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രമുഖ അമൂർത്ത ചിത്രകാരൻ – അച്യുതൻ കൂടല്ലൂർ

68-ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ മലയാളി – അപർണ്ണ ബാലമുരളി

 2022 ജൂലൈയിൽ രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം – ഹർഭജൻ സിംഗ്

 ശ്രീലങ്കയുടെ 15 -ആംത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി – ദിനേശ് ഗുണവർധന

 ഗ്ലോബൽ എനർജി അസോസിയേഷൻ നൽകുന്ന ഗ്ലോബൽ എനർജി പ്രൈസ് 2022 -ൽ ലഭിച്ച ഇന്ത്യൻ – അമേരിക്കൻ പ്രൊഫസർ – കൗശിക് രാജശേഖര

 അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആക്ടിങ് പ്രസിഡന്റ് ആയി 2022 -ൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി – സെയിഫ് അഹമ്മദ്

 2022 -ൽ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ തുടർച്ചയായി രണ്ടാം തവണയും നേടിയ സെനഗൽ താരം – സാദിയോ മാനെ

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം – നീരജ് ചോപ്ര

 ഇന്ത്യയിലെ ആദ്യ ബ്രെയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം – ബംഗളൂരു

 2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം – മങ്കി പോക്സ്

 2022 ജൂലൈയിൽ പുറത്തിറങ്ങിയ കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് – കാനറാ എ.ഐ. 1

 11 -ആംത് സ്വരലയ സംഗീത പുരസ്‌കാരത്തിന് അർഹനായ വ്യക്തി – പണ്ഡിറ്റ് രാജീവ് താരാനാഥ്

 2022 -ൽ അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഓസ്‌ട്രേലിയൻ ടെന്നീസ് താരം – ലെയ്‌റ്റൺ ഹ്യുവിറ്റ്

2022 ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ആയി നിയമിതനായ വ്യക്തി – ജെറോമിക് ജോർജ്

 ഇന്ത്യയിലെ ‘ഹർ ഘർ ജൽ’ സർട്ടിഫൈഡ് ആയ ആദ്യ ജില്ല – ബുർഹാൻപൂർ (മധ്യപ്രദേശ്)

 തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമിച്ച ആശാൻ കാവ്യശില്പത്തിന്ടെ ശില്പി – കാനായി കുഞ്ഞിരാമൻ

 കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മികവിനുള്ള 2022 -ലെ ദേശീയ പുരസ്‌കാരത്തിന് അർഹനായ വ്യക്തി – ഡോ.കെ.മോഹൻകുമാർ

 ഓപ്പിയം സംസ്കരണ മേഖലയിൽ പ്രവേശിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനി – ബജാജ് ഹെൽത്ത് കെയർ ലിമിറ്റഡ്

 മെക്സിക്കോയിലെ മോണ്ടേറെയിൽ നടന്ന ലോക പാരാ അത്ലറ്റിക് ഗ്രാൻപ്രിയിൽ ഹൈ ജമ്പിൽ സ്വർണം നേടിയ മലയാളി – ഉണ്ണി രേണു

ഭരതൻ സ്മൃതി വേദിയുടെ ‘ഭരതൻ പുരസ്‌കാര’ത്തിന് 2022 -ൽ അർഹനായ മലയാള സിനിമ സംവിധായകൻ – സിബി മലയിൽ

 കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി – ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാ

 ജീവന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഉത്തേജനം പകരാൻ ചൈന വിക്ഷേപിച്ച ലാബ് മോഡ്യൂൾ – വെൻഷ്യൻ ലാബ് മോഡ്യൂൾ

 36-ആംത് ദേശീയ ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം – ഗുജറാത്ത്

 കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി ഒരു സർക്കാർ ആശുപത്രി നിലവിൽ വന്ന ജില്ല – കോഴിക്കോട്

 2022 ജൂലൈയിൽ അന്തരിച്ച ‘ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി – ബ്രിജേന്ദ്ര കുമാർ സിംഗൽ

2022 ജൂലൈയിൽ ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായി നിയമിതനായ ഇന്ത്യക്കാരൻ – ഇന്ദർമീത് ഗിൽ

 കേരളത്തിലെ ചക്കകളിൽ ആദ്യമായി ബാധിച്ച കുമിൾ രോഗത്തിന് കാരണമായ രോഗാണു – അഥീലിയ റോൾഫ്‌സി

 18 -ആംത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം -അമേരിക്ക

 ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവാ സമ്മാൻ പുരസ്‌കാരത്തിന് അർഹയായ മലയാളി – ഡോ.ഷീലാ കുമാരി

 2022 ജൂലൈയിലെ കണക്ക് പ്രകാരം നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം – 54

 2022 ജൂലൈയിൽ അന്തരിച്ച 1998 -ലെ നൊബേൽ സമ്മാന ജേതാവായ ‘ഗുഡ് ഫ്രൈഡേ ഉടമ്പടി’ക്ക് നേതൃത്വം കൊടുത്ത വ്യക്തി – വില്യം ഡേവിഡ് ട്രിംബിൾ

2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ – അറ്റുപോകാത്ത ഓർമ്മകൾ

 ഇക്കോ – ടൂറിസം സെന്റർ, വനശ്രീ ഷോപ്പുകൾ, വനശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നെല്ലാം പണമിടപാടുകളുടെ ഡിജിറ്റൽ ശേഖരം നടപ്പിലാക്കാൻ കേരള വനം വകുപ്പുമായി ധാരണയിൽ ഒപ്പിട്ട ബാങ്ക് – സൗത്ത് ഇന്ത്യൻ ബാങ്ക്

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത് – കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് (പാറശ്ശാല, തിരുവനന്തപുരം)

 2022 -ൽ ഇന്ത്യയിൽ നിന്ന് റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയ 5 തണ്ണീർ തടങ്ങളിൽ മിസോറാമിൽ നിന്ന് ഉൾപ്പെടുത്തിയ തണ്ണീർത്തടം – പാലാ തണ്ണീർത്തടം

 ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ 150 -ആം പുസ്തകം – തത്ത വരാതിരിക്കില്ല

 2025 -ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി – ടോക്കിയോ (ജപ്പാൻ)

അൽബേനിയയുടെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റ വ്യക്തി – ബജ്‌റാം ബഗജ്

 2022 ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അനാച്ഛാദനം ചെയ്ത സ്വാമി രാമാനുജാചാര്യയുടെ ‘സമാധാന പ്രതിമ’ സ്ഥിതി ചെയ്യുന്നത് – ശ്രീനഗർ

 പ്രസിദ്ധ കഥാകൃത്ത് കാരൂർ നീലകണ്‌ഠ പിള്ളയുടെ ‘പൊതിച്ചോർ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം – ഹെഡ്മാസ്റ്റർ

 കേരളത്തിലെ സ്കൂളുകളിൽ 100 mbps ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി സ്ഥാപിക്കാൻ ധാരണയിലായ സ്ഥാപനങ്ങൾ – കൈറ്റ്, ബി.എസ്.എൻ.എൽ

 22 -ആം കോമൺ വെൽത്ത് ഗെയിംസിന്ടെ ഉത്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച കായിക താരങ്ങൾ – പി.വി.സിന്ധു, മൻപ്രീത് സിംഗ്

 2024 ലെ പാരീസ് ഒളിംപിക്സ്, പാരാലിമ്പിക്സ്‌ എന്നിവയുടെ ഔദ്യോഗിക ആപ്തവാക്യം – ഗെയിംസ് വൈഡ് ഓപ്പൺ

 2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം – സങ്കേത് സർഗർ

 സംസ്ഥാന മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ നിയമിച്ച ഏകാംഗ കമ്മീഷൻ – ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ

 പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി – ആനമല റീഡ്-ടെയിൽ

 ഹൈദരാബാദിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പഠിപ്പിക്കുന്ന റോബോട്ട് – ഈഗിൾ 2.0

 ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി നിയമിതനായ വ്യക്തി – പ്രണയ് കുമാർ വർമ്മ

 ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതിയുടെ 78-ആംത് പ്രസിഡന്റ് ആയി നിയമിതയായത് – ലച്ചെസര സ്റ്റോവ

 സ്ത്രീകളിൽ നിയമാവകാശ ബോധം വളർത്തുന്നതിനായി ‘മുഖ്യമന്ത്രി മഹതാരി ന്യായ് രഥ്’ യാത്ര നടത്തിയ സംസ്ഥാനം – ഛത്തീസ്ഗഢ്

2022 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയ താരം – സങ്കേത് സർഗർ

 2022 കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ 49 kg വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയ താരം – മീരാഭായി ചാനു

 2022 ഓഗസ്റ്റിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി – എ.അബ്ദുൾ ഹക്കിം

 ഗ്രാമീണ യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കൊണ്ടുള്ള ‘സ്വാമി വിവേകാനന്ദ യുവശക്തി യോജനയ്ക്ക് തുടക്കം കുറിച്ച സംസ്ഥാനം – കർണാടക

 2022 ജൂലൈയിൽ എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്ടെ കമ്പനി ബോർഡിലേക്ക് അഡിഷണൽ ഡയറക്ടർ ആയി നിയമിതനായത് – രവി കിഷൻ ടക്കർ