Cultural Heritage of Kerala

0
793
Cultural Heritage of Kerala

ഓണം


കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം.


ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് 1961ൽആണ്.


കേരളം ഭരിച്ചിരുന്ന നീതിമാനായ മഹാബലി വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ
കാണാൻ ഓണത്തിനെത്തുമെന്നതാണ് ഐതിഹ്യം.


സംഘ കാലത്ത് ദക്ഷിണേന്ത്യ മുഴുവൻ ഓണം ആഘോഷിച്ചിരുന്നു.

മണ്ണ് കൊണ്ട് തൃക്കാക്കര അപ്പനെ നിർമ്മിക്കൽ ഓണാഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.


ഓണം ഒരു വിളവെടുപ്പ് ഉത്സവമാണ്.


ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസിദ്ധമായ അത്തച്ചമയം നടക്കുന്ന സ്ഥലം:തൃപ്പൂണിത്തുറ


ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വള്ളംകളി

വള്ളംകളി


ഓണക്കാലത്ത് നടക്കുന്ന ഒരു പ്രധാന ആഘോഷമാണ് വള്ളംകളി.


വള്ളംകളിയുടെ പ്രധാന ആകർഷണമാണ് ചുണ്ടൻ വള്ളം.


ഒരു ചുണ്ടൻ വള്ളത്തിന് 30-35 മീറ്റർ നീളം വരും.


വള്ളംകളിയിൽ പങ്കെടുക്കുന്ന മറ്റ് പ്രധാന വള്ളങ്ങളാണ് ചുരുളൻ വള്ളം,ഇരുട്ടുകുത്തി,വള്ളം,വെപ്പു വള്ളം,വടക്കനോടി വള്ളം,കൊച്ചു വള്ളം.

നെഹ്റു ട്രോഫി


വള്ളംകളി മത്സരങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്ന വള്ളംകളി നെഹ്റു ട്രോഫി വള്ളംകളിയാണ്.


ഓളപ്പരപ്പിലെ ഒളിംപിക്സ് എന്ന് അറിയപ്പെടുന്നത് നെഹ്റുട്രോഫി വള്ളംകളി.


നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ആലപ്പുഴ ജില്ലയിലെ പുന്നമട കയലിലാണ്.


നെഹ്റുട്രോഫി വള്ളംകളി ആരംഭിച്ച വർഷം:1952

നെഹ്റുട്രോഫി വള്ളംകളി ആണ്ടുതോറുമുള്ള ആഘോഷമായി മാറിയത് 1954 മുതലാണ്.


നെഹ്റുട്രോഫി വള്ളംകളി പുന്നമട കായലിൽ വെച്ച് നടത്താൽ ആരംഭിച്ചത് 1955 മുതലാണ്.


നെഹ്റു ട്രോഫിയുടെ പഴയ പേര് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി.


ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റുട്രോഫി നേടിയ ചുണ്ടൻ വള്ളം-കാരിച്ചാൽ ചുണ്ടൻ.


2019 ലെ നെഹ്റു ട്രോഫി(67th)ജേതാക്കൾ:നടുഭാഗം ചുണ്ടൻ

67 -ാം നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം:പങ്കൽ എന്ന കുട്ടനാടൻ താറവ്.

ആറന്മുള ഉതൃട്ടാതി വള്ളംകളി


ആറന്മുള ഉതൃട്ടാതി വള്ളംകളിയുമായി അഭേധ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വഞ്ചിപ്പാട്ട്.


ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ചടങ്ങിന്റെ ഭാഗമായി വഞ്ചിപ്പാട്ട് പാടാറുണ്ട്.


ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വളളംകളിയാണ് ആറന്മുള വള്ളംകളി.

പ്രധാന വളളംകളി മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങൾ.


നെഹ്റു ട്രോഫി-പുന്നമട കായൽ:ആലപ്പുഴ.


ആറന്മുള ഉതൃട്ടാതി വള്ളംകളി-പമ്പ നദി,ആറന്മുള:പത്തനംതിട്ട,


പ്രസിഡന്റ് ട്രോഫി ബോട്ട് റേസ്-അഷ്ടമുടി കായൽ:കൊല്ലം.


കല്ലട ബോട്ട് റേസ്-കല്ലട:കൊല്ലം.


ചമ്പക്കുളം മൂലം ബോട്ട് സ് :പമ്പാനദി

കുമരകം(ശ്രീനാരായണ ജയന്തി)ബോട്ട് റേസ്-കോട്ടയം.


ശ്രീനാരായണ ട്രോഫി ബോട്ട് റേസ്-കന്നേറ്റി കായൽ,കൊല്ലം.


താഴത്തങ്ങാടി ബോട്ട് റേസ് കോട്ടയം.


തൃപ്രയാർ ബോട്ട് റേസ്-കനോലി കനാൽ,ത്രിശൂർ.


മദർ തെരേസ വള്ളംകളി മത്സരം നടക്കുന്ന നദി-അച്ചൻ കോവിലാറ്


അയ്യൻകാളി വള്ളംകളി നടക്കുന്ന കായൽ-വെള്ളായണിക്കായൽ

മാമാങ്കം


മാമാങ്കത്തിന് വേദിയായിരുന്ന ക്ഷേത്രം-തിരുനാവായ ക്ഷേത്രം.


മാമാങ്കം നടക്കുന്ന നദീതിരം-ഭാരതപ്പുഴ.


മാമാങ്കം പന്ത്രണ്ടു വർഷത്തിലൊരിക്കൽ ആയിരുന്നു നടന്നിരുന്നത്.


മാമാങ്കത്തിന്റെ കാലയളവ് 28 ദിവസമായിരുന്നു.


ആദ്യ മാമാങ്കം നടന്ന വർഷം-AD 820

അവസാന മാമാങ്കം നടന്ന വർഷം-A.D.1755.


മാമാങ്കത്തിന്റെ നേതൃത്വസ്ഥാനത്തിനു പറയുന്നത്-രക്ഷാപുരുഷസ്ഥാനം.


മാമാങ്കചടങ്ങിൽ രക്ഷാപുരുഷനിരിക്കുന്ന പ്രത്യേക സ്ഥാനം അറിയപ്പെടുന്നത്
നിലപാടുതറ.


സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയ വർഷം എ.ഡി. 1300

സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയ്യടക്കിയതിനെ തുടർന്നാണ് ചാവേർ പടയുടെ ഉത്ഭവം ഉണ്ടായത്.

*മാമാങ്കത്തിലേക്കുള്ള ചാവേറുകളെ അയയ്ക്കാറുള്ളത് വളളുവക്കോനാതിരി.


ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്ന സ്ഥലമാണ്-മണിക്കിണർ.


*മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെകൊണ്ട് ചവിട്ടി
നിറയ്ക്കുകയായിരുന്നു എന്നാണ് ചരിത്രം.


വള്ളുവക്കോനാതിരിയിൽ നിന്ന് മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്ത രാജാവ്-കോഴിക്കോട് സാമൂതിരി.


ഹൈദരാലിയുടെ മലബാർ ആക്രമണമാണ് മാമാങ്കം നിന്നു പോകാൻ ഇടയായത്.
ആധുനിക മാമാങ്കം നടന്ന വർഷം-1999,

തൃശ്ശൂർപൂരം


പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശ്ശൂർപൂരം.


പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് തൃശ്ശൂർ.


തൃശ്ശൂർ നഗരത്തിനു ചുറ്റുമുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും തേക്കിൻകാട്
മൈതാനത്തുമാണ് തൃശ്ശൂർപൂരം നടക്കുന്നത്.


എകദേശം 200 വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജാവയിരുന്ന ശക്തൻ തമ്പുരാൻ(രാമവർമ്മ9)തുടക്കം കുറിച്ചതാണ് തൃശ്ശൂർ പൂരം.

മേടം മാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂർപൂരം നടക്കുന്നത്.


തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളാണ് തിരുവമ്പാടി,പറമേക്കാവ്,വടക്കുംനാഥൻ.


തൃശ്ശൂർ പൂരത്തിലെ പ്രധാന ചടങ്ങുകളാണ്:-മഠത്തിൽ വരവ്,പൂരപ്പുറപ്പാട്,
തേക്കോട്ടിറക്കം,കുടമാറ്റം,വെടിക്കെട്ട്.ഇലഞ്ഞിത്തറമേളം,

മുറജപവും ഭദ്രദീപവും


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ചാണ് മുറജപവും ഭദ്രദീപവും നടക്കുന്നത്.


ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന
ക്ഷേതം:അനന്തപുരം ക്ഷേത്രം


ആറുവർഷത്തിൽ ഒരിക്കൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ച്
നടത്തിവരുന്ന ഉത്സവമുണ് മുറജപം.

മുറജപത്തിന്റെ ചെറു ചടങ്ങായി വർഷത്തിൽ രണ്ട് തവണ നടത്തി വരുന്ന ചടങ്ങാണ് ഭദ്രദീപം.


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം,ഭദ്രദീപം എന്നിവ ആരംഭിച്ചത്-
മാർത്താണ്ഡവർമ്മ


മുറജപം ആദ്യമായി ആഘോഷിച്ചത് 1950

ആറ്റുകാൽ പൊങ്കാല


ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം-ആറ്റുകാൽ പൊങ്കാല.


സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത് ആറ്റുകാൽ ദേവീ ക്ഷേത്രം.

ഓച്ചിറക്കളിയും പന്ത്രണ്ടുവിളക്കും


ഓച്ചിറക്കളിയും പന്ത്രണ്ടുവിളക്കും പ്രധാന ഉൽസവമായുള്ള കേരളത്തിലെ ക്ഷേത്രം:
ഓച്ചിറ പരബ്രഹ്മക്ഷേത്രം.

ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത്:ഓച്ചിറ,കൊല്ലം

ശബരിമല മകരവിളക്ക്


ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ശബരിമല മകരവിളക്ക്.


ഇന്ത്യയിൽ സീസണിൽ വരുമാനം ഏറ്റവും കുടുതലുള്ള ക്ഷേത്രം ശബരിമല ക്ഷേത്രം
ശബരിമല സ്ഥിതി ചെയ്യുന്ന താലൂക്ക്-റാന്നി


തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ട

കേരളത്തിലെ മറ്റ് പ്രശസ്തമായ ഉത്സവങ്ങൾ


പ്രസിദ്ധമായ”വേലകളി നടക്കുന്ന ക്ഷേത്രം അമ്പലപ്പുഴ ക്ഷേത്രം


ചെട്ടികുളങ്ങര ക്ഷേത്രത്തിലെ പ്രധാന ഉത്സവം കുംഭഭരണി


ഏഴരപ്പൊന്നാന എഴുന്നള്ളത്ത് നടക്കുന്ന ക്ഷേത്രം ഏറ്റുമാനൂർ ക്ഷേത്രം.


നടരാജ് ചിത്രം സ്ഥിതിചെയ്യുന്ന ക്ഷേത്രം ഏറ്റുമാനൂർ


പേട്ടതുളളലിന് പ്രശസ്തമായ’വാവരുപളളി”സ്ഥിതി ചെയ്യുന്നത്:എരുമേലി

മംഗളാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം:ചിത്രാപൗർണ്ണമി


കേരളവും തമിഴ്നാടും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ക്ഷേത്രം:മംഗളാ ദേവീ ക്ഷേത്രം


ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം:ചോറ്റാനിക്കര മകം


ചോറ്റാനിക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളം


രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം-തളി മഹാദേവ ക്ഷേത്രം,കോഴിക്കോട്,