Current Affairs June 2023
- ലോക കാലാവസ്ഥ സംഘടന (WMO) യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത
Ans : സെലെസ്റ്റെ സൌലോ (അർജന്റീന)- ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഏജൻസിയാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WHO) എന്നത്. അന്തരീക്ഷശാസ്ത്രം, കാലാവസ്ഥ ശാസ്ത്രം, ജലശാസ്ത്രം, ജിയോശാസ്ത്രം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏജൻസിയുടെ ലക്ഷ്യം
- WMO സ്ഥാപിതമായി 1950 മാർച്ച് 23-നാണ്
- 2023-ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി
Ans : ജോസഫ് ഡിറ്റൂരി- സമുദ്രാന്തർഭാഗത്തെ സാഹചര്യങ്ങൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള മറൈൻ റിസോഴ്സ്സ് ഡെവലപ്മെന്റ് ഫൌണ്ടേഷൻ സംഘടിപ്പി പ്രോജക്ട് നെപ്റ്റ്യൂൺ എന്ന പദ്ധതിയുടെ ഭാഗമായാണ് ഫ്ലോറിഡ സർവകലാശാലാ പ്രഫസറായി ജോസഫ് ഡിറ്റൂരി സമുദ്രത്തിനടിയിൽ താമസിച്ചത്.
- 2023-ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Ans : ഇന്ത്യ - 2023-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്തായിരുന്നു?
Ans : പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)- ലോക പരിസ്ഥിതി ദിനം – ജൂൺ 5
- 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ഒരേയൊരു ഭൂമി (Only One Earth)
- 2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ECOSYSTEM RESTORATION
- 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
Ans : കോറ്റ് ഡി ഐവയർ- 2022-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം – സ്വീഡൻ
- 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട്
Ans : നോവ കഖോവ്ക - ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ഹൈന്ദവ ക്ഷേത്രം നിലവിൽ വരുന്നത് എവിടെയാണ്
Ans : തെലങ്കാന - ബൾഗേറിയയുടെ പുതിയ പ്രധാനമന്ത്രി
Ans : Nikolai Denkov - ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത്
Ans : ബ്രിട്ടൻ - 2023-ജൂണിൽ ഉക്രൈയ്ൻ അടച്ചുപൂട്ടിയ ആണവനിലയം
Ans : Zaporizhzhia - 2023-ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം
Ans : യു.എസ്.എ - 2023-ൽ ചിക്കൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി
Ans : വാൽനേവ - ലോക രക്തദാതാക്കളുടെ ദിനം 2023-ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
Ans : അൾജീരിയ - 2023-ലെ യോഗാ ദിനത്തിൽ യു.എൻ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത്
Ans : നരേന്ദ്രമോദി - കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്
Ans : ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ് - ഒരു ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യൻ വനിത
Ans : കമലാ സോഹോണി- ഇന്ത്യൻ ബയോകെമിസ്റ്റായിരുന്ന കമലാ സോഹോണിയ്ക്ക് 1939 ലാണ് പിഎച്ച്ഡി ലഭിച്ചത്
- 1911 ജൂൺ 18 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച കമലയുടെ 112-മത് ജന്മദിനം ഗൂഗിൾ ഡൂഡിലൂടെ 2023 ജൂൺ 18-ന് അദരിക്കുകയുണ്ടായി
- സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്
Ans : ദ്രൌപതി മുർമു - OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം
Ans : ഇന്ത്യ - എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത എന്ന ഖ്യാതി നേടിയത്
Ans : മുത്തമിഴ് സെൽവി - ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം സ്ഥാപിതമാകുന്നത്
Ans : ഭുവനേശ്വർ - 71-മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം
Ans : ഇന്ത്യ - പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന് വേദിയായത്
Ans : ഭുവവേശ്വർ - പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം
Ans : ദ എലഫന്റ് വിസ്പറേഴ്സ് - 2023-ൽ മഹാരാഷ്ട്ര സർക്കാർ വി.ഡി.സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത
Ans : ബാന്ദ്ര – വെർസോവ - 2023 ജൂണിൽ 200-ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം നടന്ന ‘ബാലസോർ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം
Ans : ഒഡീഷ - 2023-ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി
Ans : പ്രസ് ഇൻഫർമേഷൻ ബ്യൂറോ - 2023-ൽ മണിപ്പൂറിൽ നടന്ന വംശീയ കലാപത്തെപ്പറ്റി അന്വഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ
Ans : ജസ്റ്റിസ് അജയ് ലാംബ - നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം
Ans : ഉത്തർപ്രദേശ് - MyGovIndia – യുടെ റിപ്പോർട്ട് പ്രകാരം 2022-ൽ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമതുള്ള രാജ്യം
Ans : ഇന്ത്യ - സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൌജന്യയാത്ര അനുവദിച്ച് കൊണ്ടുള്ള ശക്തി പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം
Ans : കർണാടക - പത്മ പുരസ്കാര ജേതാക്കൾക്ക് 10000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം
Ans : ഹരിയാന - ഫുഡ് സേഫ്റ്റ് ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്
Ans : കേരളം - ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്
Ans : കോട്ടയം - രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവ്വകലാശാല
Ans : കേരള സർവ്വകലാശാല - കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ, ? 2023-ൽ സർവ്വീസിൽ നിന്നും ഇവർ വിരമിച്ചിരുന്നു?
Ans : കെ.ആർ.ശൈലജ - 2023-ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
Ans : ബിപോർജോയ് - 2023-ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല
Ans : എറണാകുളം - 2023-ൽ പാട്ടു ഗ്രാമമായി പ്രഖ്യാപിച്ച കോളനി
Ans : വാൽമുട്ടി (പാലക്കാട്) - 2023-ലെ കുടുംബശ്രീ സംസ്ഥാന കലോത്സവ വേദി എവിടെയാണ്
Ans : തൃശ്ശൂർ - ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ കേരള ദേവസ്വം വകുപ്പ് നടപ്പാക്കുന്ന പദ്ധതി
Ans : ദേവാങ്കണം ചാരുഹരിതം - ഗുണനിലവാരമുള്ള ഹോട്ടലുകളും അവയുടെ ലൊക്കേഷനും അറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്
Ans : ഈറ്റ് റൈറ്റ് കേരള - ഇന്ത്യയിലാദ്യമായി സ്ത്രീ സൌഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൌഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം
Ans : കേരളം - നാലാമത് ദേശീയ ജലശക്തി പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്
Ans : മാണിക്കൽ - സംഗീത നാടക അക്കാദമിയുടെ 2023-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്
Ans : രണ്ടു നക്ഷത്രങ്ങൾ - ICC World Test Championship (2021-23)
ജേതാക്കൾ – ഓസ്ട്രേലിയ
റണ്ണറപ്പ് – ഇന്ത്യ - ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം
Ans : ട്രാവിസ് ഹെഡ് - ICC Player of the Month പുരസ്കാരം നേടുന്ന ആദ്യ അയർലന്റ് പുരുഷ താരം
Ans : Harry Tector - 2023-ലെ FIFA U20 World Cup കിരീടം നേടിയത്
Ans : ഉറുഗ്വേ - 2023-ലെ പുരഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ
Ans : ഇന്ത്യ - 2023-ലെ എഫ്.എ കപ്പ് ഫുട്ബോൾ കിരീടം നേടിയത്
Ans : മാഞ്ചസ്റ്റർ സിറ്റി - 2022-23 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്
Ans : ബാഴ്സലോണ - 2022-23 വർഷത്തെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
Ans : വെസ്റ്റ് ഹാം - 2022-2023 വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
Ans : മാഞ്ചസ്റ്റർ സിറ്റി - ഫ്രഞ്ച് ഓപ്പൺ 2023 ജേതാക്കൾ
പുരുഷ വിഭാഗം – നൊവാക്ക് ജോക്കോവിച്ച് (സെർബിയ)
വനിത വിഭാഗം – ഇഗ സ്വിടെക് - ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
Ans : ജപ്പാൻ - 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്
Ans : പഞ്ചാബ് യൂണിവേഴ്സിറ്റി - 23-മത് ദുബായ് ഓപ്പൺ ചെസ്സ് 2023 ജേതാവ്
Ans : അരവിന്ദ് ചിദംബരം - 19-മത് ഏഷ്യൻ ഗെയിംസ് 2022-ന് വേദിയാകുന്നത്
Ans : Hangzhou (ചൈന) - 2023-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ
Ans : പാകിസ്ഥാൻ, ശ്രീലങ്ക - പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഡയറക്ടറായി വീണ്ടും നിയമിതനായത്
Ans : അരുൺകുമാർ സിൻഹ - 2023-ൽ BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
Ans : നിതിൻ അഗർവാൾ - 2023-ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്
Ans : സുബോധ് കുമാർ സിങ് - ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ
Ans : ജനാർദ്ദൻ പ്രസാദ് - 2023-ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്
Ans : അമരേന്ദു പ്രകാശ് - 2023-ൽ സോളാർ എൻർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്
Ans : അജയ് യാദവ് - കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ആരാണ്
Ans : ഷെയ്ഖ് ദർവേഷ് സാഹിബ് - കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്
Ans : കെ.വി.അബ്ദുൾ മാലിക് - കേരളത്തിലെ പുതിയ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റത്
Ans : മഹിപാൽ യാദവ് - 2023-ലെ Michel Batisse Award ജേതാവ്
Ans : ജഗദീഷ് ബകൻ - 4-ാമത് ദേശീയ ജലപുരസ്കാരം
മികച്ച സംസ്ഥാനം – മധ്യപ്രദേശ്
മികച്ച ജില്ല – ഗഞ്ചം
മികച്ച പഞ്ചായത്ത് – ജഗനാഥപുരം - മികച്ച കവിതയ്ക്കുള്ള 2023-ലെ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ചത്
Ans : വി.പി. ജോയ്- ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
- 19-ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്
Ans : ഡോ.ദേശമംഗലം രാമകൃഷ്ണൻ - മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയബസ്ക്രീൻ പുരസ്കാരം ലഭിച്ചത്
Ans : ഡോ. സിറിയക് എബി ഫിലിപ്സ് - 2023-ൽ അന്തരിച്ച പുലിസ്റ്റർ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരൻ
Ans : Cormac McCarthy - ‘ഈശ്വര വഴക്കില്ലല്ലോ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്
Ans : സലിം കുമാർ - ‘കനൽ വഴികളിലൂടെ’ ആരുടെ അത്മകഥയാണ്
Ans : സി.ദിവാകരൻ - “അറ്റുപോകാത്ത ഓർമ്മകൾ” ആരുടെ ആത്മകഥയാണ്
Ans : പ്രൊഫ. ടി.ജെ.ജോസഫ് - “കരിക്കോട്ടക്കരി” ആരുടെ പുസ്തകമാണ്
Ans : വിനോയ് തോമസ് - ‘റാം c/o ആനന്ദി’ എന്നത് ആരുടെ പുസ്തകമാണ്
Ans : അഖിൽ പി ധർമ്മജൻ