Current Affairs June 2023

0
204
Current Affairs Of November 2023

Current Affairs June 2023

  1. ലോക കാലാവസ്ഥ സംഘടന (WMO) യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത
    Ans : സെലെസ്റ്റെ സൌലോ (അർജന്റീന)
    1. ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഏജൻസിയാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WHO) എന്നത്. അന്തരീക്ഷശാസ്ത്രം, കാലാവസ്ഥ ശാസ്ത്രം, ജലശാസ്ത്രം, ജിയോശാസ്ത്രം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏജൻസിയുടെ ലക്ഷ്യം
    2. WMO സ്ഥാപിതമായി 1950 മാർച്ച് 23-നാണ്
  2. 2023-ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി
    Ans : ജോസഫ് ഡിറ്റൂരി
    1. സമുദ്രാന്തർഭാഗത്തെ സാഹചര്യങ്ങൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള മറൈൻ റിസോഴ്സ്സ് ഡെവലപ്മെന്റ് ഫൌണ്ടേഷൻ സംഘടിപ്പി പ്രോജക്ട് നെപ്റ്റ്യൂൺ എന്ന പദ്ധതിയുടെ ഭാഗമായാണ് ഫ്ലോറിഡ സർവകലാശാലാ പ്രഫസറായി ജോസഫ് ഡിറ്റൂരി സമുദ്രത്തിനടിയിൽ താമസിച്ചത്.
  3. 2023-ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം
    Ans : ഇന്ത്യ
  4. 2023-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്തായിരുന്നു?
    Ans : പ്ലാസ്റ്റിക് മലിനീകരണത്തെ തടയുക (Beat Plastic Pollution)
    1. ലോക പരിസ്ഥിതി ദിനം – ജൂൺ 5
    2. 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ഒരേയൊരു ഭൂമി (Only One Earth)
    3. 2021-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം – ECOSYSTEM RESTORATION
  5. 2023-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം
    Ans : കോറ്റ് ഡി ഐവയർ
    1. 2022-ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിച്ച രാജ്യം – സ്വീഡൻ
  6. 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട്
    Ans : നോവ കഖോവ്ക
  7. ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ഹൈന്ദവ ക്ഷേത്രം നിലവിൽ വരുന്നത് എവിടെയാണ്
    Ans : തെലങ്കാന
  8. ബൾഗേറിയയുടെ പുതിയ പ്രധാനമന്ത്രി
    Ans : Nikolai Denkov
  9. ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത്
    Ans : ബ്രിട്ടൻ
  10. 2023-ജൂണിൽ ഉക്രൈയ്ൻ അടച്ചുപൂട്ടിയ ആണവനിലയം
    Ans : Zaporizhzhia
  11. 2023-ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം
    Ans : യു.എസ്.എ
  12. 2023-ൽ ചിക്കൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി
    Ans : വാൽനേവ
  13. ലോക രക്തദാതാക്കളുടെ ദിനം 2023-ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
    Ans : അൾജീരിയ
  14. 2023-ലെ യോഗാ ദിനത്തിൽ യു.എൻ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത്
    Ans : നരേന്ദ്രമോദി
  15. കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്
    Ans : ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്
  16. ഒരു ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ഇന്ത്യൻ വനിത
    Ans : കമലാ സോഹോണി
    1. ഇന്ത്യൻ ബയോകെമിസ്റ്റായിരുന്ന കമലാ സോഹോണിയ്ക്ക് 1939 ലാണ് പിഎച്ച്ഡി ലഭിച്ചത്
    2. 1911 ജൂൺ 18 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ച കമലയുടെ 112-മത് ജന്മദിനം ഗൂഗിൾ ഡൂഡിലൂടെ 2023 ജൂൺ 18-ന് അദരിക്കുകയുണ്ടായി
  17. സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്
    Ans : ദ്രൌപതി മുർമു
  18. OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം
    Ans : ഇന്ത്യ
  19. എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത എന്ന ഖ്യാതി നേടിയത്
    Ans : മുത്തമിഴ് സെൽവി
  20. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം സ്ഥാപിതമാകുന്നത്
    Ans : ഭുവനേശ്വർ
  21. 71-മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം
    Ans : ഇന്ത്യ
  22. പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന് വേദിയായത്
    Ans : ഭുവവേശ്വർ
  23. പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം
    Ans : ദ എലഫന്റ് വിസ്പറേഴ്സ്
  24. 2023-ൽ മഹാരാഷ്ട്ര സർക്കാർ വി.ഡി.സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത
    Ans : ബാന്ദ്ര – വെർസോവ
  25. 2023 ജൂണിൽ 200-ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം നടന്ന ‘ബാലസോർ’ സ്ഥിതിചെയ്യുന്ന സംസ്ഥാനം
    Ans : ഒഡീഷ
  26. 2023-ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി
    Ans : പ്രസ് ഇൻഫർമേഷൻ ബ്യൂറോ
  27. 2023-ൽ മണിപ്പൂറിൽ നടന്ന വംശീയ കലാപത്തെപ്പറ്റി അന്വഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ
    Ans : ജസ്റ്റിസ് അജയ് ലാംബ
  28. നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം
    Ans : ഉത്തർപ്രദേശ്
  29. MyGovIndia – യുടെ റിപ്പോർട്ട് പ്രകാരം 2022-ൽ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമതുള്ള രാജ്യം
    Ans : ഇന്ത്യ
  30. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൌജന്യയാത്ര അനുവദിച്ച് കൊണ്ടുള്ള ശക്തി പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം
    Ans : കർണാടക
  31. പത്മ പുരസ്കാര ജേതാക്കൾക്ക് 10000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം
    Ans : ഹരിയാന
  32. ഫുഡ് സേഫ്റ്റ് ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്
    Ans : കേരളം
  33. ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്
    Ans : കോട്ടയം
  34. രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവ്വകലാശാല
    Ans : കേരള സർവ്വകലാശാല
  35. കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ, ? 2023-ൽ സർവ്വീസിൽ നിന്നും ഇവർ വിരമിച്ചിരുന്നു?
    Ans : കെ.ആർ.ശൈലജ
  36. 2023-ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
    Ans : ബിപോർജോയ്
  37. 2023-ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല
    Ans : എറണാകുളം
  38. 2023-ൽ പാട്ടു ഗ്രാമമായി പ്രഖ്യാപിച്ച കോളനി
    Ans : വാൽമുട്ടി (പാലക്കാട്)
  39. 2023-ലെ കുടുംബശ്രീ സംസ്ഥാന കലോത്സവ വേദി എവിടെയാണ്
    Ans : തൃശ്ശൂർ
  40. ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ കേരള ദേവസ്വം വകുപ്പ് നടപ്പാക്കുന്ന പദ്ധതി
    Ans : ദേവാങ്കണം ചാരുഹരിതം
  41. ഗുണനിലവാരമുള്ള ഹോട്ടലുകളും അവയുടെ ലൊക്കേഷനും അറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്
    Ans : ഈറ്റ് റൈറ്റ് കേരള
  42. ഇന്ത്യയിലാദ്യമായി സ്ത്രീ സൌഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൌഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം
    Ans : കേരളം
  43. നാലാമത് ദേശീയ ജലശക്തി പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്
    Ans : മാണിക്കൽ
  44. സംഗീത നാടക അക്കാദമിയുടെ 2023-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്
    Ans : രണ്ടു നക്ഷത്രങ്ങൾ
  45. ICC World Test Championship (2021-23)
    ജേതാക്കൾ – ഓസ്ട്രേലിയ
    റണ്ണറപ്പ് – ഇന്ത്യ
  46. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം
    Ans : ട്രാവിസ് ഹെഡ്
  47. ICC Player of the Month പുരസ്കാരം നേടുന്ന ആദ്യ അയർലന്റ് പുരുഷ താരം
    Ans : Harry Tector
  48. 2023-ലെ FIFA U20 World Cup കിരീടം നേടിയത്
    Ans : ഉറുഗ്വേ
  49. 2023-ലെ പുരഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ
    Ans : ഇന്ത്യ
  50. 2023-ലെ എഫ്.എ കപ്പ് ഫുട്ബോൾ കിരീടം നേടിയത്
    Ans : മാഞ്ചസ്റ്റർ സിറ്റി
  51. 2022-23 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്
    Ans : ബാഴ്സലോണ
  52. 2022-23 വർഷത്തെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
    Ans : വെസ്റ്റ് ഹാം
  53. 2022-2023 വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
    Ans : മാഞ്ചസ്റ്റർ സിറ്റി
  54. ഫ്രഞ്ച് ഓപ്പൺ 2023 ജേതാക്കൾ
    പുരുഷ വിഭാഗം – നൊവാക്ക് ജോക്കോവിച്ച് (സെർബിയ)
    വനിത വിഭാഗം – ഇഗ സ്വിടെക്
  55. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
    Ans : ജപ്പാൻ
  56. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്
    Ans : പഞ്ചാബ് യൂണിവേഴ്സിറ്റി
  57. 23-മത് ദുബായ് ഓപ്പൺ ചെസ്സ് 2023 ജേതാവ്
    Ans : അരവിന്ദ് ചിദംബരം
  58. 19-മത് ഏഷ്യൻ ഗെയിംസ് 2022-ന് വേദിയാകുന്നത്
    Ans : Hangzhou (ചൈന)
  59. 2023-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ
    Ans : പാകിസ്ഥാൻ, ശ്രീലങ്ക
  60. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഡയറക്ടറായി വീണ്ടും നിയമിതനായത്
    Ans : അരുൺകുമാർ സിൻഹ
  61. 2023-ൽ BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
    Ans : നിതിൻ അഗർവാൾ
  62. 2023-ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്
    Ans : സുബോധ് കുമാർ സിങ്
  63. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ
    Ans : ജനാർദ്ദൻ പ്രസാദ്
  64. 2023-ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്
    Ans : അമരേന്ദു പ്രകാശ്
  65. 2023-ൽ സോളാർ എൻർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്
    Ans : അജയ് യാദവ്
  66. കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ ആരാണ്
    Ans : ഷെയ്ഖ് ദർവേഷ് സാഹിബ്
  67. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്
    Ans : കെ.വി.അബ്ദുൾ മാലിക്
  68. കേരളത്തിലെ പുതിയ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റത്
    Ans : മഹിപാൽ യാദവ്
  69. 2023-ലെ Michel Batisse Award ജേതാവ്
    Ans : ജഗദീഷ് ബകൻ
  70. 4-ാമത് ദേശീയ ജലപുരസ്കാരം
    മികച്ച സംസ്ഥാനം – മധ്യപ്രദേശ്
    മികച്ച ജില്ല – ഗഞ്ചം
    മികച്ച പഞ്ചായത്ത് – ജഗനാഥപുരം
  71. മികച്ച കവിതയ്ക്കുള്ള 2023-ലെ മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ചത്
    Ans : വി.പി. ജോയ്
    1. ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്
  72. 19-ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്
    Ans : ഡോ.ദേശമംഗലം രാമകൃഷ്ണൻ
  73. മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയബസ്ക്രീൻ പുരസ്കാരം ലഭിച്ചത്
    Ans : ഡോ. സിറിയക് എബി ഫിലിപ്സ്
  74. 2023-ൽ അന്തരിച്ച പുലിസ്റ്റർ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരൻ
    Ans : Cormac McCarthy
  75. ‘ഈശ്വര വഴക്കില്ലല്ലോ ‘ എന്ന പുസ്തകത്തിന്റെ രചയിതാവ്
    Ans : സലിം കുമാർ
  76. ‘കനൽ വഴികളിലൂടെ’ ആരുടെ അത്മകഥയാണ്
    Ans : സി.ദിവാകരൻ
  77. “അറ്റുപോകാത്ത ഓർമ്മകൾ” ആരുടെ ആത്മകഥയാണ്
    Ans : പ്രൊഫ. ടി.ജെ.ജോസഫ്
  78. “കരിക്കോട്ടക്കരി” ആരുടെ പുസ്തകമാണ്
    Ans : വിനോയ് തോമസ്
  79. ‘റാം c/o ആനന്ദി’ എന്നത് ആരുടെ പുസ്തകമാണ്
    Ans : അഖിൽ പി ധർമ്മജൻ