HYDROGEN AND OXIGEN 

0
981
ഹൈഡ്രജനും ഓക്സിജനും

HYDROGEN AND OXIGEN 

ഹൈഡ്രജൻ

ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം.


ആറ്റോമിക സംഖ്യ-1


എല്ലാ ആസിഡുകളിലും ഉള്ള പൊതു ഘടകം.


ഹൈഡ്രജൻ എന്ന വാക്കിന്റെ അർഥം-ജലം ഉൽപ്പാദിപ്പിക്കുന്ന


ഹൈഡ്രജൻ എന്ന പേര് നൽകിയത്-ലാവോസിയെ


ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു.

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം.


ഏറ്റവും ലഘുവായ അറ്റം.


ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം.


ഏറ്റവും ഭാരം കുറഞ്ഞ മൂലകം.


ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം.


ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം.


ഹൈഡ്രജന്റെ ഐസോടോപ്പുകൾ
പാട്ടിയം,ഡ്യൂട്ടീരിയം,ട്രിഷിയം

സാധാരണ ഹൈഡ്രജൻ.
സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് പ്രോട്ടിയം.


ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ്-ട്രീഷിയം


ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
ഡ്യൂട്ടീരിയം,ട്രിഷിയം


ഹെവി വാട്ടർ എന്നറിയപ്പെടുന്നത്-ഡ്യൂട്ടീരിയം ഓക്സൈഡ്


സൂപ്പർ ഹെവി വാട്ടർ എന്നറിയപ്പെടുന്നത്-ട്രീഷിയം ഓക്സൈഡ്

ഹൈഡ്രജന്റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത് ഹെയ്സൻ ബെർഗ്
ഹൈഡ്രജന്റെ രൂപാന്തരങ്ങൾ ഓർത്തോ ഹൈഡ്രജൻ ,
പാരാ ഹൈഡ്രജൻ

ജലവും പൊട്ടാസ്യവും പ്രവൃത്തിച്ചുണ്ടാകുന്ന വാതകം.


ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്
വാതകം.


സിങ്കും സൾഫ്യൂറിക്കാസിഡും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന
വാതകം.


വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വാതകം.


ഗാർഹിക ഇന്ധനമായി ഉപയോഗിക്കാത്തത്
സ്ഫോടന സാധ്യത

ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം-ഹൈഡ്രജൻ സൾഫൈഡ്


തുറന്ന പുസ്തകത്തിന്റെ ആകൃതിയിലുള്ള ഹൈഡ്രജൻ
സംയുക്തം-ഹൈഡ്രജൻ പെറോക്സൈഡ്


ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം
ഹൈഡ്രജൻ പെറോക്സൈഡ്

ഓക്സിജൻ

ജീവവായു എന്നറിയപ്പെടുന്നു.


മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം.


ഭൗമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം.


ഓക്സിജൻ എന്ന പേര് നിർദേശ്ശിച്ചത്-ലാവോസിയെ


കത്താൻ സഹായിക്കുന്ന വാതകം.

ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം
ജ്വലനം.


ഓക്സിജന്റെ രൂപാന്തരം-ഓസോൺ


ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ-3


ഓസോൺ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം-ഞാൻ മണക്കുന്നു

ദ്രവ ഓക്സിജൻ,ഓസോൺ എന്നിവയുടെ നിറം ഇളം നീല


നിറം,മണം,രുചി എന്നിവയില്ലാത്ത വാതകം-ഓക്സിജൻ


ശുദ്ധ ജലത്തിലെ ഓക്സിജന്റെ അളവ്-89%


ഓക്സിജന്റെ ഐസോടോപ്പുകൾ
ഓക്സിജൻ 16,ഓക്സിജൻ 17,ഓക്സിജൻ 18