Indian Defense Questions and Answers

0
1364
Science and Technology

Indian Defense Questions and Answers

ഇന്ത്യൻ ഗവണ്മെൻറ് ശാസ്ത്ര സാങ്കേതിക സചിവാലയത്തിൻറെ അധീനതയിൽ  1971 ലാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിപ്പാർട്ടുമെൻറ് ഓഫ് സയൻസ് അൻഡ് ടെക്നോളജിഡി.എസ്.ടി രൂപീകരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഏററവും നൂതനമായ മേഖലകളെ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ഏകോപിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവ ഡി.എസ്.ടിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ പെടുന്നു.

  • ഇന്ത്യന്‍ സായുധ സേനകളുടെ പരമോന്നത മേധാവി ഇന്ത്യന്‍ പ്രസിഡന്റാണ്‌.
  • കര, നാവിക, വ്യോമസേനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ ഡല്‍ഹിയിലാണ്‌.
  • പ്രതിരോധത്തിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും വഹിക്കുന്നത്‌ പ്രതിരോധ മന്ത്രാലയമാണ്‌.
  • ഇന്ത്യന്‍ ആര്‍മിയുടെ ആദ്യത്തെ ഫീല്‍ഡ്‌ മാര്‍ഷല്‍ എസ്‌.എച്ച്‌.എഫ്‌.ജെ. മനേക്‌ഷായാണ്‌.
  • 2002 മുതല്‍ ഇന്റഗ്രേറ്റഡ്‌ ഹെഡ്ക്വാര്‍ട്ടേഴ്‌സ്‌ ഓഫ്‌ ദി മിനിസ്ട്രി ഓഫ്‌ ഡിഫന്‍സ്‌ എന്ന പുതിയ പേരില്‍ അറിയപ്പെടുന്നു.
  • ഇന്ത്യയുടെ ആദ്യത്തെ വനിതപ്രതിരോധ മന്ത്രി ഇന്ദിരാഗാന്ധിയും രണ്ടാമത്തേത്‌ നിര്‍മ്മലാ സീതാരാമനുമാണ്‌.
  • ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ജനറല്‍ സര്‍ ഫ്രാന്‍സിസ്‌ റോബര്‍ട്ട് റോയ്‌ ബുച്ചര്‍ ആണ്‌. എന്നാല്‍ ഇന്ത്യാക്കാരനായ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ജനറല്‍ കെ.എം. കരിയപ്പയാണ്‌. കിപ്പര്‍ എന്നഅപരനാമത്തില്‍ അറിയപ്പെടുന്നു.
  • ഏറ്റവും പഴക്കം ചെന്ന കരസേന റെജിമെന്റ്‌ 1750 ല്‍ സ്ഥാപിതമായ മ്രദാസ്‌ റജിമെന്റാണ്‌.
  • മേരാഭാരത്‌ മഹാന്‍ ഇന്ത്യന്‍ ആര്‍മിയുടെ ഗാനമാണ്‌. 
  • ആര്‍മി വൈഡ്‌ ഏര്യ നെറ്റ്‌വർക്ക് (AWAN) ആണ്‌ ആര്‍മിയുടെ എല്ലാ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്.

ആപ്തവാക്യങ്ങള്‍

* കരസേന – സേവ പരമോധര്‍മ്മം

* നാവികസേന – ഷാനോവരുണ

വ്യോമസേന – നഭസ്പര്‍ശം ദീപ്തം

വ്യോമസേന – നഭസ്പര്‍ശം ദീപ്തം

* ഇന്ത്യന്‍ ആര്‍മിയിലെ ആദ്യത്തെ വനിതാ ജനറല്‍ മേജര്‍ ജനറല്‍ ജെര്‍ട്രൂസ്‌ അലി റാം ആണ്‌. ആദ്യ ലഫ്റ്റനന്റ്‌ ജനറല്‍ പുനിത അറോറയാണ്‌. വൈസ്‌ അഡ്മിറല്‍ പദവിയിലെത്തുന്ന ആദ്യവനിതയും പുനിത അറോറയാണ്‌.

* 1993 ലാണ്‌ വനിതകളെ ആദ്യമായി ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്‌. ആദ്യ വനിതാ ജവാന്‍ ശാന്തിതിഗ്ഗയാണ്‌.

* 1958 ല്‍ സ്ഥാപിതമായ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്‍സിന്റെ (ഡി.ആര്‍.ഡി.ഒ) ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ ഹൈദരാബാദാണ്‌. 

* നാഷണല്‍ ഡിഫന്‍സ്‌ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത്‌ ഹരിയാനയിലെ ഗര്‍ഗാവോയിലാണ്‌.

* ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത്‌ ഡെറാഡുണിലാണ്‌. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി പൂനയിലെ ഖഡക് വാസലയിലാണ്‌.

സേന ദിനങ്ങള്‍

* കരസേന ദിനം – ജനുവരി 15

* ദേശീയ പ്രതിരോധദിനം – മാര്‍ച്ച്‌ 3

* ദേശീയ സുരക്ഷാദിനം – മാര്‍ച്ച്‌ 4

* കാര്‍ഗില്‍ വിജയദിനം – ജൂലായ്‌ 26

* വ്യോമസേനദിനം – ഒക്ടോബര്‍ 8

* ഇന്‍ഫന്റ്റി ദിനം – ഒക്ടോബര്‍ 27

* നാവികസേനാദിനം – ഡിസംബര്‍ 4

* സൈനിക പതാക ദിനം – ഡിസംബര്‍ 7

* വിജയ്‌ ദിവസ്‌  – ഡിസംബര്‍ 16

* ഇന്ത്യന്‍ ആര്‍മിയെ 7 കമാന്റുകളായാണ്‌ വിഭജിച്ചിട്ടുള്ളത്‌.

വെസ്റ്റേണ്‍ കമാന്റ്‌, നോര്‍ത്തേണ്‍ കമാന്റ്‌, ആര്‍മിട്രെയിനിങ്‌ കമാന്റ്‌, സൌത്ത്‌ വെസ്റ്റേണ്‍ കമാന്റ്‌, ഈസ്റ്റേണ്‍ കമാന്റ്‌, സതേണ്‍ കമാന്റ്‌, സെന്‍ട്രല്‍ കമാന്റ്‌

എന്നിങ്ങനെയാണ്‌ തിരിച്ചിരിക്കുന്നത്‌.

* കരസേനയുടെ തലവന്‍ ചീഫ്‌ ഓഫ്‌ ആര്‍മിസ്റ്റാഫ്‌ആണ്‌. ജനറല്‍ ബിപിന്‍ റാവത്ത്‌ ആണ്‌ ഇപ്പോഴത്തെ ചീഫ്‌ ഓഫ്‌ ആര്‍മിസ്റ്റാഫ്‌.

* പൂനയിലാണ്‌ ആര്‍മ്ഡ്‌ ഫോഴ്‌സ്‌ മെഡിക്കല്‍ കോളേജ്‌ സ്ഥിതിചെയ്യുന്നത്‌.

* ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷന്‍ പാര്‍ക്ക്‌  ആര്‍മി എയര്‍ ഡിഫന്‍സ്‌ കോളേജ്‌ (എ.എ.ഡി.സി.) ഗോപാല്‍പൂറിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

* 2002 ലാണ്‌ ഡിഫന്‍സ്‌ ഇന്റലിജന്‍സ്‌ (DIA) സ്ഥാപിതമായത്‌.

* മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ഇന്‍ഫന്ററി സ്കൂള്‍ ആണ്‌ ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും പഴക്കമുള്ളതും വലുതുമായ പരിശീലന കേന്ദ്രം.

* ഇന്ത്യയില്‍ നിലവില്‍ 62 കന്റോണ്‍മെന്റുകളാണുളളത്‌. സൈനിക താവളങ്ങളെയാണ്‌ കന്റോണ്‍മെന്റ്‌ എന്നറിയപ്പെടുന്നത്‌. 

* ഇന്ത്യയിലെ ആദ്യത്തെ കന്റോണ്‍മെന്റ്‌ 1765-ല്‍ പശ്ചിമബംഗാളിലെ ബാരക്പൂര്‍ എന്ന സ്ഥലത്താണ്‌ സ്ഥാപിതമായത്‌. നിലവില്‍ ഏറ്റവും വലിയ സൈനികതാവളം കാന്‍പൂര്‍ ആണ്‌. 

* കണ്ണൂര്‍ കേരളത്തിലെ ഏക കന്റോണ്‍മെന്റുമാണ്‌.

* ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി ബല്‍ദേവ്‌ സിംഗ്‌ ആണ്‌. വി.കെ. കൃഷ്ണമേനോനാണ്‌ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രതിരോധമന്ത്രിയായ വ്യക്തി പ്രതിരോധമന്ത്രിയായ രണ്ടാമത്തെ മലയാളി എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായ വ്യക്തി എ.കെ. ആന്റണിയാണ്‌.

* എ.പി.ജെ. അബ്ദുള്‍ കലാമിനെയാണ്‌ ഇന്ത്യന്‍ മിസൈല്‍ ടെകനോളജിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌.

* ടെസ്സി തോമസിനെയാണ്‌ ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്നത്‌

* ഇന്ത്യയുടെ മിസൈല്‍ പരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്‌ ഒറീസ്സയിലെ ചാന്ദിപ്പൂര്‍ എന്ന സ്ഥലത്താണ്‌.

* 1983-ല്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ്‌ ഗൈഡഡ്‌ മിസൈല്‍ ഡെവലപമെന്റ്‌ പ്രോഗ്രാമാണ്‌ (IGMDP) മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്‍കിയ പദ്ധതി.

അപ്പാച്ചി ഹെലികോപ്റ്റർ 

* ശത്രുസേനയുടെ ടാങ്കുകള്‍ തകര്‍ത്ത്‌ യുദ്ധം ജയിക്കാന്‍ കെല്‍പുള്ള ഹെലികോപ്റ്ററുകളാണ്‌ അപ്പാച്ചി ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്റർ (എ.എച്ച്.64 ഇ)

പ്രത്യേകതകൾ: 

– ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിവുളള ലേസര്‍ നിയ്രന്തിത ഹെല്‍ഫയര്‍ മിസൈല്‍

– കരയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള 9 വ്യതൃസ്ത പോര്‍മുനകള്‍ വഹിക്കാവുന്ന ഹൈഡ്ര 70 റോക്കറ്റ്‌

– ഒരു മിനിട്ടില്‍ 625 വെടിയുണ്ടകള്‍ പായിക്കുന്ന യന്ത്രത്തോക്കായ എം 230 ചെയിന്‍ ഗണ്‍

– 12 ശത്രുസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നതിനും യുദ്ധമുന്നണിയിലെ ചിത്രങ്ങള്‍ സേനാതാവളങ്ങളിലേയ്ക്ക്‌ തല്‍സമയം അയയ്ക്കാന്‍ സാധിക്കുന്ന രീതിയിലുളള അത്യാധുനിക റഡാര്‍ സംവിധാനം

– രാത്രി പകല്‍ വ്യത്യസമില്ലാതെ 8 കിലോമീറ്റര്‍ പരിധിയില്‍ ശത്രുസാന്നിധ്യം കണ്ടെത്തുന്നതിലുളള സെന്‍സര്‍ സൗകര്യം വളരെ താഴ്ന്നും 21000 അടി വരെ ഉയരത്തിലും പറക്കുന്നതിനുള്ള കഴിവ്‌. രണ്ട്‌ പേര്‍ക്ക്‌ ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള കോക്പിറ്റ്

പൃഥ്വി

* പൃഥ്വിയാണ്‌ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാലിസ്റ്റിക്‌ മിസൈല്‍. IGMDP പ്രോഗ്രാമി ന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ. ആണ്‌ മിസൈല്‍ വികസിപ്പിച്ചെടുത്തത്‌. ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌ ആണ്‌ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍വൃഹിച്ചത്‌. 150 കി.മീ. ദൂരപരിധിയുളള ഭൂതല-ഭൂതല (Surface to Surface) മിസൈലാണ്‌. 1988-ല്‍ നിര്‍മ്മിച്ച പൃഥി-1 1994 ലാണ്‌ ഇന്ത്യന്‍ സായുധ സേനയ്ക്ക്‌ കൈമാറിയത്‌.

* പൃഥി-2 ന്റെ ദൂരപരിധി 250 മുതല്‍ 350 കി.മീ. ആണ്‌.

* എന്നാല്‍ 350 മുതല്‍ 600 കി.മീ. വരെ ദുര പരിധിയാണ്‌ പൃഥി-3 നുളളത്‌.

ധനുഷ്‌

* നാവിക സേനയ്ക്ക്‌ വേണ്ടി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക്‌ മിസൈലായ ധനുഷ്‌, പൃഥി-3 ന്റെ രുപാന്തരമാണ്‌. 

* ഡി.ആര്‍.ഡി.ഒ. ആണ്‌ നിര്‍മ്മിച്ചത്‌. 

* ധനുഷ് വിജയകരമായി പരീക്ഷണം നടത്തിയത്‌ ഒറീസ്സാതീരത്തുളള ബേ ഓഫ്‌ ബംഗാളിലെ ഐഎന്‍എസ്‌ സുഭദ്രയില്‍ നിന്നാണ്‌. 

* 500 കി.ഗ്രാം മുതല്‍ 1000 കി.ഗ്രാം വരെ ഭാരം വഹിക്കാനുള്ള ശക്തിയുണ്ട്‌. വഹിക്കുന്ന ഭാരത്തിനനുസൃതമായി 350 മുതല്‍ 750 കി.ഗ്രാം. വരെ ദൂരപരിധി സാധ്യമാകും.

ബ്രഹ്മോസ്‌

* 1998 ഫെബ്രുവരി 12 ലെ ഇന്തോ-റഷ്യന്‍ ഉടമ്പടി പ്രകാരം ഇന്ത്യയും റഷ്യയും ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോണിക്‌ ക്രൂയിസ്‌ മിസൈലാണ്‌ ബ്രഹ്മോസ്‌. 

* 2006 നവംബറിലാണ്‌ ഇന്തയന്‍ സായുധസേനയുടെ ഭാഗമായത്‌. 

* ബ്രഹ്മപുത്ര, മോസ്‌ക്കോവ എന്നീ നദികളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ്‌ ബ്രഹ്മോസ്‌ എന്ന്‌ നാമകരണം ചെയ്തിട്ടുളളത്‌. ഈ പേരിന്റെ ഉപജ്ഞാതാവ്‌ എ.പി.ജെ. അബ്ദുള്‍ കലാമാണ്‌. 

* ബ്രഹ്മോസിന്റെ വേഗത 2.8 – 3.00മാക്ക്‌ ആണ്‌.  

* ബ്രഹ്മോസ്‌-2 ഇപ്പോള്‍ വികസിപ്പിച്ച്‌കൊണ്ടിരിക്കുന്നു. വേഗത 7-8 മാക്ക്‌ 2020 ഓടെ പരീക്ഷണത്തിന്‌ തയ്യാറാകും. 

* അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍, ഭൂതലം എന്നിവയില്‍ നിന്നെല്ലാം ബ്രഹ്മോസ്‌ വിക്ഷേപിക്കാനാകും.

അഗ്നി 

* ഇന്ത്യ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്‌ മിസൈലാണ്‌ അഗ്നി. 1989 ലാണ്‌ അഗ്നി-1 ന്റെ ആദ്യ പരീക്ഷണം നടന്നത്‌.

* ഇന്റഗ്രേറ്റഡ്‌ ഗൈഡഡ്‌ മിസൈല്‍ ഡവലപ്പ്‌മെന്റ്‌ പ്രോഗ്രാമിന്റെ കീഴിലാണ്‌ അഗ്നി-1 വികസിപ്പിച്ചെടുത്തത്‌.

* അഗ്നി -1ഉം അഗ്നി -2 ഉം മീഡിയം റേഞ്ച്‌ ബാലിസ്റ്റിക്‌മിസൈലുകളാണ്‌. 

* അഗ്നി-3 ഉം അഗ്നി-4 ഉം ഇന്റര്‍ മീഡിയേറ്റ്‌ റേഞ്ച് ബാലിസ്റ്റിക്‌ മിസൈലും അഗ്നി-5 ഉം അഗ്നി-6 ഉം ഇന്റര്‍ കോണ്ടിനന്റൽ ബാലിസ്റ്റിക്‌ മിസൈല്‍വിഭാഗത്തിലും ഉള്‍പ്പെടുന്നു. 

* ഡി.ആര്‍.ഡി.ഒ, ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌ (BDL) സംയുക്തമായാണ്‌ അഗ്നിമിസൈല്‍ നിര്‍മ്മിക്കുന്നത്‌.

ദൂരപരിധി

അഗ്നി 1- 200 മുതല്‍ 900 കി.മീ.

അഗ്നി 2 – 2000 മുതല്‍ 3500 കി.മീ.

അഗ്നി 3 – 3500 മുതല്‍ 5000 കീ.മീ.

അഗ്നി 4 – 3000 മുതല്‍ 4000 കി.മീ.

അഗ്നി 5 – 5000 മുതല്‍ 8000 കി.മീ.

അഗ്നി 6 – 8000 മുതല്‍ 10000 കി.മീ ദൂരപരിധി ലക്ഷ്യമാക്കികൊണ്ടുളള അഗ്നി 6 വികസിപ്പിച്ച കൊണ്ടിരിക്കുകയാണ്‌.

നാഗ് 

* ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലാണ്‌ നാഗ്‌. ഡി.ആര്‍.ഡി.ഒ രൂപ കല്‍പന ചെയ്ത്‌ ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌, ഓര്‍ഡനന്‍സ്‌ ഫാക്ടറി മേദക്‌ സംയുക്തമായാണ്‌ നിര്‍മ്മിക്കുന്നത്‌. 

* നാഗ്‌ മിസൈലിന്‌ പ്രവര്‍ത്തനസജ്ജമായതും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ 5 വകഭേദങ്ങളുണ്ട്‌. ദൂരപരിധി 500 മീ. – 20 കി.മീ.

മൈത്രി

* ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്പ്മെന്റ്‌ ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) കീഴില്‍ വികസിപ്പിച്ച്‌ കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഭുതല-വ്യോമ മിസൈലാണ്‌

മൈത്രി. 

* ഫ്രാന്‍സിന്റെ സഹായത്തോടെയാണ്‌ നിര്‍മ്മിക്കുന്നത്‌. ഏകദേശം 25 മുതല്‍ 30 കി.മീ. വരെ ദുരപരിധിയാണ്‌ ലക്ഷ്യം.

അസ്ത്ര

* ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ വ്യോമ-വ്യോമ മിസൈലാണ്‌ അസ്ത്ര. ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്ത്‌ ഭാരത്‌ ഡയനാമിക്സ്‌ ലിമിറ്റഡ്‌ നിര്‍മ്മിച്ചു. 

* വേഗത 4.5 മാക്ക്‌. 15 കിലോ ഭാരമുള്ള ആണവായുധങ്ങള്‍ വഹിച്ച്‌ 110 കി.മീ. വരെ പറന്ന്‌ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുളള ശേഷിയുണ്ട്‌.

ആകാശ്‌

* ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ചെടുത്ത ഭൂതല-വ്യോമ മിസൈല്‍ ആണ്‌ അകാശ്‌. ആദ്യ പരീക്ഷണം 1990-ല്‍നടത്തി. 2009 മുതല്‍ പ്രവര്‍ത്തനസജ്ജമായി. 

* ദൂരപരിധി 30 കി.മീ, വേഗത 2.5 മാക്ക്

ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്മെൻറ് ഓര്‍ഗനൈസേഷന്‍ ഡി.ആര്‍.ഡി.ഒ)

* ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ലോകോത്തര ആയുധ സംവിധാനങ്ങളുടെയും, ഉപകരണങ്ങളുടെയും രൂപകല്‍പന, വികസനം എന്നിവയിലൂടെ പ്രതിരോധ സംവിധാനത്തില്‍ സ്വാശ്രയത്വം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഗവേഷണ വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 

* പ്രതിരോധ സേവനങ്ങള്‍ക്കായി അത്യാധുനിക സെന്‍സറുകള്‍, ആയുധസംവിധാനങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പന, വികസനത്തിലൂടെ പോരാട്ട ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സൈനികരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക പരിഹാരം നല്‍കുക, അടിസ്ഥാന സാകര്യങ്ങള്‍, പ്രതിബദ്ധതയുളളതും ഗുണനിലവാരമുള്ളതുമായ മനുഷ്യ ശക്തി വികസിപ്പിക്കുകയും ശക്തമായ സാങ്കേതിക അടിത്തറയുണ്ടാക്കുകയും ചെയ്യുക എന്നതുമാണ്‌ പ്രധാന ദൌത്യം. *1958 ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ. ഭവനാണ്‌.

അറസ്റ്റഡ്‌ ലാന്‍ഡിങ്‌

വിമാനത്തിന്റെ വാലിനടുത്തായി രൂപകല്‍പന ചെയ്ത കൊളുത്തില്‍ വിമാനമിറങ്ങുമ്പോള്‍ വിമാനവാഹിനിക്കുപ്പലുകളുടെ ഡെക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ബലമേറിയ ഉരുക്ക്‌ വടങ്ങളില്‍ ഉടക്കി റണ്‍വേയിലിറങ്ങൂന്ന വിമാനം അധികദുരം മുന്നോട്ട നീങ്ങുന്നതിന്‌ മുമ്പ്‌ പിടിച്ച്‌ കെട്ടി നിര്‍ത്തുന്നതിനെയാണ്‌ അറസ്റ്റഡ്‌ ലാന്‍ഡിങ്‌ എന്ന്‌ പറയുന്നത്‌.

സാഗരിക: അന്തര്‍വാഹിനികളില്‍ നിന്ന്‌ വിക്ഷേപിക്കാന്‍ കഴിയുന്ന ഫ്രസ്വദൂര ബാലിസ്റ്റിക്‌ മിസൈലാണ്‌. K15, B 05 എന്നീ കോഡു രൂപത്തിലും അറിയപ്പെടുന്നു. 750 കി.മി ആണ്‌ ദൂരപരിധി. ആണവായുധ വാഹക ശേഷിയുണ്ട്‌. ഡി.ആര്‍.ഡി.ഒ ആണ്‌ രൂപകല്‍പ്പന ചെയ്തത്‌.

ശൗര്യ: ഭൂതല ഭൂതല ബാലിസ്റ്റിക്‌ മിസൈലാണ്‌ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ്‌ വികസിപ്പിച്ചത്‌. ആണവായുധവാഹകശേഷിയുള്ള മിസൈലാണ്‌.

പ്രഹാര്‍: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാക്റ്റിക്കല്‍ ബാലിസ്റ്റിക്‌ മിസൈലാണ്‌. ദൂരപരിധി 150 കി.മീ ആണ്‌.

ബാരക്‌: ഭുതല വ്യോമ മിസൈലാണ്‌. ഇന്ത്യന്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്‍, ഇ്രസായേല്‍ എന്നിവര്‍ ചേര്‍ന്ന്‌ സംയുക്ത സംരംഭമായാണ്‌ വികസിപ്പിച്ചത്‌.

നിര്‍ഭയ്‌: ഭാരതം തദ്ദേശീയമായി നിര്‍മിച്ച ആദ്യ ക്രൂയിസ്‌ മിസൈല്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘ ദൂര മിസൈലാണ്‌.

ക്യു.ആര്‍.എസ്‌.എ.എം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച്‌ ഈയിടെ പരീക്ഷണം നടത്തിയ ക്വിക്‌ റിയാക്ഷന്‍ സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ ആണ്‌. ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ഡിആര്‍ഡിഒ ആണ്‌ മിസൈല്‍ വികസിപ്പിച്ചത്‌. 25-30 കി.മീ ആണ്‌ പ്രസരശേഷി എല്ലാ കാലാവസ്ഥയിലും എല്ലാ 
ഭൂപ്രദേശങ്ങളില്‍നിന്നും പ്രയോഗിക്കാന്‍ കഴിയും.

ഉപഗ്രഹവേധ മിസെല്‍: സൈനിക ആവശ്യങ്ങള്‍ക്കായി കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കുന്ന ബഹിരാകാശ ആയുധമാണ്‌ ഉപഗ്രഹവേധ മിസൈല്‍ (ആന്റി സാറ്റലൈറ്റ്‌ മിസൈല്‍ സിസ്റ്റം, അസറ്റ്‌) 
* അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ്‌ ഈ സംവിധാനം ഇതുവരെ പരീക്ഷിച്ച്‌ വിജയകരമാക്കിയിട്ടുള്ളത്‌. 
* ഈ നേട്ടം കൈവരിക്കുന്ന നാലാമത്ത രാജ്യമാണ്‌ ഇന്ത്യ. 
* മിഷന്‍ ശക്തി എന്ന പേരിലാണ്‌ ഡി.ആര്‍.ഡി.ഒ ഈ പദ്ധതി നടപ്പിലാക്കിയത്‌. 

പ്രധാന സൈനിക നീക്കങ്ങള്‍
👉ഓപ്പറേഷന്‍ പരാക്രമം: പാര്‍ലമെന്റ്‌ ആക്രമണത്തെ തുടര്‍ന്ന്‌ നടത്തിയ ഇന്ത്യന്‍ സൈനിക വിന്യാസം.
👉ഓപ്പറേഷന്‍ ഗംഭീര്‍: ഇന്ത്യന്‍ നേവി ഇന്തോനേഷ്യയില്‍ നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം.
👉ഓപ്പറേഷന്‍ സീ വേവ്സ്‌: ആന്റമാന്‍ നിക്കോബാര്‍ ദ്വീപസമുൂഹങ്ങളില്‍ സുനാമി ദുരിതാശ്വാസത്തിനായി ഇന്ത്യന്‍ നേവി നടത്തിയ പ്രവര്‍ത്തനം
👉ഓപ്പറേഷന്‍ മൈത്രി: 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ ദുരിതശ്വാസ പ്രവര്‍ത്തനം
👉ഓപ്പറേഷന്‍ മദത്ത്‌: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലെയും സുനാമി ബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ നേവി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം.
👉ഓപ്പറേഷന്‍ റെയിന്‍ബോ: സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ നടത്തിയ ദുരിതാശ്വാസപ്രര്‍ത്തനം.
👉ഓപ്പറേഷന്‍ ബ്ലാക്ക്‌ ടൊര്‍ണാഡോ: മുംബൈ ആക്രമണത്തോടനുബന്ധിച്ച്‌ നരിമന്‍ ഹൌസില്‍ ഭീകരരെ വധിക്കാന്‍ എന്‍എസ്ജി നടത്തിയ സൈനിക നടപടി.
👉ഓപ്പറേഷന്‍ പോളോ: ഇന്ത്യന്‍ യൂണിയനോട്‌ ഹൈദരാബാദിനെ കൂട്ടി ചേര്‍ക്കുന്നതിന്‌ ഇന്ത്യന്‍ ആര്‍മി നടത്തിയ സൈനിക നീക്കം. 

* ഇന്ത്യന്‍ സായുധസേനയുടെ നാവിക വിഭാഗമാണ്‌ ഇന്ത്യന്‍നേവി. 1612ല്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി മറൈന്‍ എന്ന പേരില്‍ സ്ഥാപിതമായി. 
* സ്വാതന്ത്ര്യത്തിനുമുമ്പ്‌ ബോംബെ മറൈന്‍, റോയല്‍ ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. 
* 1934ല്‍ റോയല്‍ ഇന്ത്യന്‍ നേവിസ്ഥാപിതമായി. 
* സ്വാതന്ത്ര്യത്തോടെ ഇന്ത്യന്‍ നേവി എന്ന്‌ നാമകരണംചെയ്യപ്പെട്ടു. 
* ആദ്യകാലങ്ങളില്‍ ഉയര്‍ന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂര്‍ണമായും ഇന്ത്യക്കാരായിമാറി.
* ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ബ്രിട്ടീഷുകാരനായ അഡ്മിറല്‍ എഡ്വാര്‍ഡ്‌ പെറിയാണ്‌.
* ഈ സ്ഥാനത്തേക്ക്‌ നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാരന്‍ വൈസ്‌ അഡ്മിറല്‍ ആര്‍ ഡി. കട്ടാരെയാണ്‌, വര്‍ഷം1958 ലുമാണ്‌.
* ഇന്ത്യന്‍ നാവികസേനയുടെ തലവന്‍ ചീഫ്‌ ഓഫ്‌ നേവിസ്റ്റാഫ്‌ ആണ്‌. അഡ്മിറല്‍ സുനില്‍ ലന്‍ബയാണ്‌ ഇപ്പോഴത്തെ തലവന്‍. 23ാമത്തെ ചീഫ് ഓഫ്‌ നേവി സ്റ്റാഫാണ്‌. 
* സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ ഇന്ത്യന്‍ നാവിക സേനാതലവന്‍ റിയര്‍ അഡ്മിറല്‍ ജെടിഎസ്‌ ഹാളാണ്‌.
* ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നേവിയാണ്‌ ഇന്ത്യന്‍ നേവി.

പടക്കപ്പലുകൾ 
👉ഐഎന്‍എസ്‌ വിരാട്‌
* ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരുന്ന വിമാനവാഹിനി കപ്പലായിരുന്നു. 
* 1959 നവംബര്‍ 18 ന് ബ്രിട്ടീഷ്‌ റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്‌എംഎസ്‌ ഹെംസ്‌ എന്ന പേരിലാണ്‌ ഐഎന്‍എസ്‌ വിരാട്‌ കമ്മീഷന്‍ ചെയ്തത്‌. 
* 1987-ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി 2017 മാര്‍ച്ച്‌ 6 ന്‌ സേവനത്തില്‍ നിന്നും വിടവാങ്ങി. 
* ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ്‌ റിക്കോര്‍ഡുമായാണ്‌ വിരാട്‌ സേനയില്‍നിന്ന്‌ വിടവാങ്ങിയത്‌. 55 വര്‍ഷത്തെ സേവനത്തിനുശേഷമാണ്‌ വിരമിച്ചത്‌.

👉 ഐഎന്‍എസ്‌ വിക്രാന്ത്‌ (ആര്‍-॥)
* 1957-ല്‍ ബ്രിട്ടനില്‍നിന്നും വാങ്ങി 1961ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷന്‍ ചെയ്തു. 
* 1997ല്‍ കപ്പല്‍ ഡി കമ്മീഷന്‍ ചെയ്‌തശേഷം മുംബെയില്‍ ഒരു നാവിക മ്യൂസിയമായി നിലനിര്‍ത്തിയിട്ടുണ്ട്‌.  
* ബ്രിട്ടനിലെ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റായിരുന്നു ബെല്‍ഫാന്റില്‍ ഈ കപ്പല്‍കമ്മീഷന്‍ ചെയ്തത്‌. 
* കപ്പലിന്റെ ആദ്യ കമാന്‍ഡിംഗ്‌ ഓഫീസര്‍ ക്യാപ്റ്റന്‍ പ്രീതംസിങ്ങായിരുന്നു. 
* 1971 ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ കിഴക്കന്‍ പാകിസ്ഥാനുമേല്‍ നാവിക ഉപരോധമേര്‍പ്പെടുത്തുന്നതില്‍ ഈ കപ്പല്‍ വലിയ പങ്കുവഹിച്ചിരുന്നു.

👉ഐഎന്‍എസ്‌ കൊച്ചി
* ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്‌ ഐഎന്‍എസ്‌ കൊച്ചി. അത്യധികം പ്രഹരശേഷിയുള്ള കൊല്‍ക്കത്ത ക്ലാസ്‌ ശ്രേണിയില്‍പ്പെട്ട യുദ്ധക്കപ്പലാണ്‌. 
* ഈ യുദ്ധക്കപ്പല്‍ വാര്‍ത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നതും ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ളതുമാണ്‌. 
* ശത്രുവിനെ കീഴടക്കാന്‍ സായുധസജ്ജമായി എന്നതാണ്‌ കപ്പലിന്റെ മുദ്രാവാക്യം. 
* 2015 സെപ്തംബറില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറായിരുന്നു കപ്പല്‍ കമ്മീഷനിംഗ്‌ നടത്തിയത്‌.
* മുംബെയിലെ മഡ്ഗാവ്‌ഡോക്ക്‌ ഷിപ്പ്‌ ലിമിറ്റഡാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌. 
* ഐഎന്‍എസ്‌ കൊച്ചിയ്ക്ക്‌ നല്‍കിയ ചിഹ്നത്തില്‍ കേരളത്തിന്റെ ചുണ്ടന്‍വള്ളവും വാളും പരിചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

👉ഐഎന്‍എസ്‌ അസ്ത്രധാരിണി
* ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി പൂര്‍ണ്ണമായും ഇന്ത്യയില്‍വച്ച്‌ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ടോര്‍പിഡോ ലോഞ്ചര്‍ ആന്‍ഡ്‌ റിക്കവറി വെസല്‍ യുദ്ധക്കപ്പലാണിത്‌. 
* ജലാന്തര-ആയുധ നിര്‍മ്മാണശേഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും തിരച്ചിലിന്റെയും ഭാഗമായി അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളോടു കൂടിയാണ്‌ കപ്പല്‍ സടജ്ജുമാക്കിയിട്ടുള്ളത്‌. 
* 2015 ഒക്ടോബര്‍ 6ന്‌ വിശാഖപട്ടണത്തെ നേവല്‍ബേസില്‍ വച്ച്‌ കിഴക്കന്‍ നാവികമേഖല വൈസ്‌ അഡ്മിറലായ സതീഷ് സോണിയാണ്‌ കപ്പലിന്റെ
കമ്മീഷനിംഗ്‌ നടത്തിയത്‌. 
* ഡിആര്‍സിഒയ്ക്ക്‌ കിഴിലുള്ള നേവല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിക്കല്‍ ലബോറട്ടറി ഖരക്പൂരിലെ ഐഐടി ഷോഫ്റ്റ്‌ ഷിപ്പ്യാര്‍ഡ്‌ എന്നീ സ്ഥാപനങ്ങളാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌.

👉ഐഎന്‍എസ്‌ കുര്‍സുറ
* ഇന്ത്യന്‍ നാവികസേനയുടെ മുന്‍ യുദ്ധ-മുങ്ങിക്കപ്പലാണിത്‌. 1969ല്‍ കമ്മീഷന്‍ ചെയ്തു. 2001 ൽ ഡീ കമ്മീഷന്‍ ചെയ്തശേഷം വിശാഖപട്ടണത്തെ ആര്‍ കെ ബീച്ചില്‍ ഒരു കപ്പൽ കാഴ്ചബംഗ്ലാവായി മാറ്റി. 
* ഏഷ്യയിലെ ആദ്യത്തെ അന്തര്‍വാഹിനി മ്യുസിയമാണിത്‌.

👉ഐഎന്‍എസ്‌ കരഞ്ച്‌

* സ്‌കോപീന്‍ മാതൃകയില്‍ പ്രോജക്ട് 75 ന്റെ  ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ്‌ അന്തര്‍ വാഹിനിയാണ്‌. 
* ഗോവയിലെ മസഗോണ്‍ ഡോക്കിലാണ്‌ നിര്‍മ്മാണം നടന്നത്‌. 2018 ഡിസംബര്‍ 31ന്‌ കപ്പല്‍ വെള്ളത്തില്‍ ഇറക്കി. ചടങ്ങില്‍ ചീഫ്‌ ഓഫ്‌ നേവല്‍ സ്റ്റാഫായ അഡ്മിറല്‍ സുനില്‍ ലന്‍ബ പ്രധാന അതിഥിയായിരുന്നു.

👉ഐഎന്‍എസ്‌ കൽപ്പേനി 
* ഇന്ത്യന്‍ നാവികസേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണിത്‌. 
* 2010 ഒക്ടോബര്‍ 14ന്‌ ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവച്ച്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജെ ചെലമേശ്വര്‍ ആണ്‌ കമ്മീഷന്‍ ചെയ്തത്‌. 
* കാര്‍ നാക്കോബര്‍ ക്ലാസ്‌ ഫാസ്റ്റ്‌ അറ്റാക്ക്‌ ക്രാഫ്റ്റ്‌ ശ്രേണിയിലെ ഏഴാമത്തെ കപ്പലാണിത്‌. 
* കേരളം, ലക്ഷദ്വീപ്‌ മേഖലകളിലെ തീരസംരക്ഷണത്തിനായാണ്‌
ഉപയോഗിക്കുക. 
* കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ കപ്പല്‍ നിര്‍മ്മാണ ശാലയിലാണ്‌ നിര്‍മ്മിച്ചത്‌.

👉ഐഎന്‍എസ്‌ വിക്രമാദിത്യ
* ഇന്ത്യയുടെ കീവ് ക്ലാസ്‌ വിമാനവാഹിനി കപ്പലാണ്‌.
* 2013 നവംബര്‍ 16ന്‌ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.
* ഉക്രൈനിലെ ബ്ലാക്ക്‌ സീ ഷിപ്പയാര്‍ഡ്‌, മൈകോളായീവ്‌ ആണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌ 
* 2004 ല്‍ ഇന്ത്യ വാങ്ങുന്നതുവരെ ബാകു എന്ന പേരില്‍ നിര്‍മിച്ച്‌ 1987ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട്‌ ഈ കപ്പല്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചവരെ സോവിയറ്റ്‌ നാവികസേനയിലും അതിനുശേഷം റഷ്യന്‍ നാവികസേനയിലുമാണ്‌ സേവനമനുഷ്ഠിച്ചിരുന്നത്‌.

👉ഐഎന്‍എസ്‌ വിക്രാന്ത് 
* ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലാണ്‌ ഐഎന്‍എസ്‌ വിക്രാന്ത്‌. 
* കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌. രാജ്യത്ത്‌ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്‌. 
* ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ്‌ വിക്രാന്തിന്റെ പേരാണ്‌ തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നല്‍കിയിരിക്കുന്നത്‌. 

* ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.   

👉ഭാരതീയ വായുസേന: 
* ഇന്ത്യന്‍ സേനയിലെ മുന്ന്‌ പ്രമുഖ വിഭാഗങ്ങളില്‍ ഒന്നായ ഭാരതീയ വായുസേന, ഇന്ത്യയുടെ വ്യോമ സൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗ
മാണ്‌. 
* ആസ്ഥാനം ന്യുഡല്‍ഹിയാണ്‌. 
* നഭസ്പര്‍ശം ദീപ്തം എന്നതാണ്‌ മുദ്രാവാക്യം. 
* ലോകത്തിലെ ഏറ്റവുംവലിയ നാലാമത്തെ വായുസേനയാണ്‌ ഇന്ത്യന്‍ വായു
സേന. 
* ഏകദേശം 120000ത്തോളം അംഗബലമുണ്ട്‌. 
* ഇന്ത്യന്‍ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി എയര്‍ ചീഫ്‌ മാര്‍ഷല്‍ ബീരേന്ദന്‍ സിങ്‌ ധനോവ ആണ്‌.
* 1932 ഒക്ടോബര്‍ 8 ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്‌ ആക്ട് അനുസരിച്ചാണ്‌ ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്‌. 
* യുദ്ധരംഗത്തെ ആദ്യകാല പ്രായോഗികാനുഭവം1937 ല്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലും 1939ല്‍ ബര്‍മാമുന്നണിയില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയും ആയിരുന്നു. 
* രണ്ടാം ലോകമഹായുദ്ധത്തില്‍ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. യുദ്ധാവസാനത്തോടെ ഭാരതീയ വായുസേനക്ക്‌ ഒരു ചരക്ക്‌ കയറ്റിറക്ക്‌ സ്കാഡ്രൻ  ഉള്‍പ്പെടെ 9 സ്കാഡ്രനുകള്‍ നിലവില്‍ വന്നു.
* രണ്ടാം ലോക മഹായുദ്ധത്തില്‍ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത്‌ സേനയ്ക്ക്‌ റോയല്‍ എന്ന പദവി ലഭിച്ചതോടെ പേര്‍ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌ സ്‌ എന്നായിമാറി. 
* ആദ്യകാലത്ത്‌ സേനയുടെ പ്രധാന ഓദ്യോഗിക സ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാര്‍ ആയിരുന്നു. ക്രമേണ ഇന്ത്യക്കാരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യപ്പെട്ടു.
* ഇന്ത്യ റിപ്പബ്ലിക്‌ ആയതോടെ സേനയുടെ പേര്‍ ഇന്ത്യന്‍ വ്യോമസേന എന്നുമാറി. 
* 1954ല്‍ എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയെ ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിതനായതോടെയാണ്‌ സേനയിലെ ഭാരതവത്കരണം പൂര്‍ണ്ണമായത്‌.
* 1965ലും 1971ലും നടന്ന ഇന്ത്യാ പാക്‌ യുദ്ധത്തില്‍ പാകിസ്ഥാനു കനത്ത നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ട്‌ വ്യോമസേനാ മേധാവിത്വം തങ്ങള്‍ക്കാണെന്ന്‌ ഇന്ത്യ അസന്ദിഗ്ധമായി തെളിയിച്ചു. 
* ശത്രുസേനയുടെ വിതരണ സജ്ജീകരണങ്ങും വാര്‍ത്താ വിനിമയ സൌകര്യങ്ങളും തകര്‍ക്കുന്നതിലും ഫലപ്രദമായ വ്യോമനിരീക്ഷണം നിര്‍വഹിക്കുന്നതിലും ശത്രുക്കളുടെ നവീന നീക്കങ്ങള്‍ അറബിക്കടലില്‍ ഉടനീളം നിരീക്ഷിക്കുന്നതിലുമെല്ലാം ഇന്ത്യന്‍ വ്യോമസേനയുടെ പ്രാഗല്‍ഭ്യം അല്‍ഭുതാവഹമാണ്‌.
* സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളില്‍ പങ്കെടുക്കുകയും അതിവിശാലമായ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന അതിര്‍ത്തികളിലും വിഭിന്ന കാലാ
വസ്ഥകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി ഇന്ന്‌ ഇന്ത്യന്‍ വ്യോമസേന ശക്തിയിലും കഴിവിലും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിലും ഒരു വന്‍ശക്തിയായി വളര്‍ന്നു കഴിഞ്ഞു.
* അഞ്ചു കമാന്റുകളും സ്വതന്ത്രമായ ഒരൂ ഗ്രൂപ്പും (Operational group) ഇന്ത്യന്‍ വ്യോമസേനയില്‍ നിലവിലുണ്ട്‌. 
* സെന്‍ട്രല്‍ എയര്‍ കമാന്‍ഡ്‌, ഈസ്റ്റേണ്‍ എയര്‍കമാന്റ്‌, ട്രെയിനിങ്‌ കമാന്‍ഡ്‌, മെയിന്റനന്‍സ്‌ കമാന്‍ഡ്‌, വെസ്‌റ്റോണ്‍ എയര്‍ കമാന്റ്‌ എന്നിവയാണ്‌ അഞ്ച്‌ കമാന്റുകള്‍. 
* നമ്പര്‍ 1 ഗ്രൂപ്പ്‌ എന്ന പേരിലാണ്‌ നിലവിലു ള്ള ഗ്രുപ്പ്‌ അറിയപ്പെടുന്നത്‌. യുദ്ധവിമാന യൂണിറ്റ്‌, ബോംബര്‍ യൂണിറ്റ്‌, നിരീക്ഷണ യൂണിറ്റ്‌, വ്യോമ കയറ്റിറക്ക്‌ സ്‌ക്വാഡ്രനുകള്‍, സിഗ്നല്‍ യൂണിറ്റ്‌ മുതലായ യുണിറ്റുകളാണ്‌ അഞ്ച്‌ കമാന്റുകളുടെയും നമ്പര്‍ 1 ഗ്രൂപ്പിന്റെയുംകീഴില്‍ പ്രവര്‍ത്തിക്കുന്നത്‌. 

* ഇന്ത്യക്കെതിരെ ഉണ്ടാകുന്ന വ്യോമാക്രമണങ്ങളുടെ പ്രതിരോധവും കരസേനയ്ക്കും നാവികസേനയ്ക്കും ആവശ്യമുള്ള പിന്തുണ നല്‍കലും
മറ്റ്‌ വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഈ കമാന്റുകളുടെയും ഗ്രൂപ്പുകളുടെയും ചുമതലകളാണ്‌. 
* വ്യോമസേന ആഫീസര്‍മാരുടെ പരിശീലന സ്ഥാപനങ്ങളുടെ പുമതല ട്രയിനിംഗ്‌ കമാന്റിനുള്ളുതാണ്‌. വിമാനങ്ങള്‍ സിഗ്നല്‍സ്‌ ഉപകരണങ്ങള്‍, ആയുധങ്ങള്‍, വിസ്ഫോടക വസ്തുക്കള്‍ മുതലായവയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കലും അവയുടെ സൂക്ഷിപ്പും മെയിന്റനന്‍സ്‌ കമാന്റിന്റെ പ്രത്യേക ചുമതലയില്‍പെടുന്നു.
* 1948ല്‍ ജറ്റ്നോദനംകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വാമ്പയേഴ്‌സ്‌ (vampires) ഇന്ത്യന്‍ സേനയ്ക്ക്‌ ലഭിക്കുന്നതിനുമുന്‍പ്‌ പിസ്റ്റണ്‍ എഞ്ചിന്‍കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് (Hart), ഹരിക്കേയിന്‍ (Harricane), ഡെക്കോട്ട (Dakata), വെന്‍ജിയന്‍സ്‌ (Vengeance), സ്പിറ്റ്‌ ഫയര്‍ (spitfire) മുതലായ യുദ്ധവിമാനങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. 

പോര്‍ വിമാനങ്ങള്‍
മിഗ്‌ 21
* പഴയ സോവിയറ്റ്‌ യൂണിയന്‍ രാജ്യത്തിന്റെ നിര്‍മ്മിതിയായ ശബ്ദാധിവേഗ പോര്‍ വിമാനമാണിത്‌. മിഗ്‌ എന്നത്‌ പഴയ റഷ്യന്‍ വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌. അവര്‍ നിര്‍മ്മിച്ച എല്ലാ വിമാനങ്ങള്‍ക്കും മിഗ്‌ എന്ന സ്‌ഥാനപ്പേരുണ്ട്. 
* മിഗ്‌ 21 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര്‌ ഫിഷ്ബെഡ്‌ (ചാകര) എന്നാണ്‌. ഇന്ത്യയില്‍ ത്രിശുല്‍,  വിക്രം ബൈസണ്‍ എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. 
* ഇന്ത്യയില്‍ വച്ച്‌ വളരെയധികം പഴയ മിഗ്‌ 21 വിമാനങ്ങള്‍ തകരുകയും ഇജക്ഷന്‍ ശരിയായിപ്രവര്‍ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പറക്കുന്ന ശവപ്പെട്ടി എന്ന പേരും ലഭ്യമായിട്ടുണ്ട്‌. 
* ഇന്ത്യന്‍ വായുസേനയുടെ 16 സ്ക്വാഡ്രണുകള്‍ മിഗ്‌ – 21 ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നു. 
* 300 മിഗ്‌ 21 കളോ അവയുടെ വകഭേദങ്ങളോ ആണ്‌ ഇന്ത്യന്‍ വ്യോ
മസേനയുടെ നട്ടെല്ല്‌.

മിഗ്‌ 25 മിഖായ്യ൯ ഗുരേവിച്ച്‌ -25)
* പഴയ സോവിയറ്റ്‌ യൂണിയന്‍ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോര്‍ വിമാനമാണ്‌. 
* നാറ്റോ ഇതിനെ ഫോക്സ്‌ ബാറ്റ്‌ (കുറുനരി വവ്വാല്‍) എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഇന്ത്യയില്‍ ഗരുഡ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 2006 വരെ ഇന്ത്യയില്‍ സേവനത്തിലുണ്ടായിരുന്നു. 

മിറാഷ്‌- 2000
* ഫ്രഞ്ച്‌ നിര്‍മ്മിത പോര്‍വിമാനമാണ്‌. 
* ഡസ്സാള്‍ട്ട ഏവിയേഷനാണ്‌ ഇതിന്റെ നിര്‍മ്മാതാക്കള്‍. 
* അമേരിക്കൻ നിര്‍മ്മിത പോര്‍ വിമാനങ്ങളായ എഫ്‌ 16. എഫ്‌ 18 എന്നിവയെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്‌. 
* ഫ്രഞ്ചു വായുസേനയ്ക്ക്‌ വേണ്ടി 1984ല്‍ നിര്‍മ്മിച്ച ഈ പോര്‍ വിമാനം ഇപ്പോള്‍ ഇന്ത്യ, യുഎഇ മുതലായ രാജ്യങ്ങളുടെ വായുസേനയും ഉപയോഗിക്കുന്നു. ഇന്ത്യന്‍ വായുസേന വജ്ര എന്നാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌.

👉റഫാല്‍: വ്യോമസേനയ്ക്കായി ഇന്ത്യ വാങ്ങുന്ന ഇരട്ട എഞ്ചിന്‍ പോര്‍വിമാനമാണ് റഫാല്‍. പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ്‌ ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങി. 
* ഫ്രാന്‍സിലെ ബൊര്‍ദോയിലുള്ള ദസോള്‍ട്ടിന്റെ പ്ലാന്റില്‍ വച്ചാണ്‌ ഫ്രഞ്ച്‌ അധികൃതരില്‍ നിന്ന്‌ വിമാനം ഏറ്റുവാങ്ങിയത്‌. ഫ്രാന്‍സിലെ ദസോള്‍ട്ട ഏവിയേഷന്‍ നിര്‍മിച്ച വിമാനമാണിത്‌. 2016ലെ കരാര്‍ അനുസരിച്ച്‌ 36 റാഫാല്‍ വിമാനങ്ങളാണ്‌ ദസോള്‍ട്ട്‌ ഏവിയേഷന്‍നല്‍കുന്നത്‌.
* മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനമാണ്‌ റഫാല്‍. അമേരിക്കയുടെ എഫ്‌-16, എഫ്‌ 18 റഷ്യയുടെ മിഗ്‌- 35, സ്വീഡന്റെ ഗ്രീപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട്‌ കിടപിടിക്കുന്ന യുദ്ധവിമാനമാണ്‌ റഫാല്‍. 

* ഒന്നോ രണ്ടോ പേര്‍ക്ക്‌ പറത്താവുന്ന ഈ വിമാനത്തിന്റെ വേഗത മണിക്കൂറില്‍
2222.6 കി.മി (1.8 മാക്‌)ഉം 3700 കി.മീ പരിധി വരെ പറക്കാന്‍ കഴിവുള്ളതുമാണ്‌. 
* മൂന്ന്‌ ഡ്രോപ്പ്‌ ടാങ്കുകളുണ്ട്‌. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ്‌ റഫാല്‍.
* 2020 സെപ്തംബർ 10 വ്യാഴാഴ്ച രാവിലെ അംബാലയിലെ എയർബേസിൽ നടന്ന ചടങ്ങിലാണ് അഞ്ച് റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 
* പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി അജയകുമാർ, ഡിആർഡിഒ ചെയർമാൻ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.