Kerala national movement

0
537
Kerala national movement

Kerala national movement

ദേശീയ പ്രസ്ഥാനവും കേരളവും

1920 മഞ്ചേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷ പദവി വഹിച്ചത് – കസ്തൂരിരംഗ അയ്യങ്കാർ

ആരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് 1937 തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ശാഖ രൂപം കൊണ്ടത് – പട്ടാഭി സീതാരാമയ്യ

ഏത് സമരവുമായി ബന്ധപ്പെട്ടാണ് പട്ടാളം കൃഷ്ണനും കൊച്ചാപ്പി പിള്ളയും തൂക്കിലേറ്റപ്പെട്ടത്- കല്ലറ പാങ്ങോട് സമരം ( 1938 )

ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ ( 1921 ) അധ്യക്ഷത വഹിച്ചത് – T. പ്രകാശം

വരിക വരിക സഹജരേ … എന്ന ഗാനം രചിച്ചത് – അംശി നാരായണപിള്ള

മുസ്ലിംലീഗിന്റെ ശാഖ കേരളത്തിലെ പ്രവർത്തനം ആരംഭിച്ച വർഷം – 1917

കട്ടിലശ്ശേരി മുഹമ്മദ് മൗലവി പ്രസിഡൻറ് ആയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സെക്രട്ടറിയായും കേരള ഖിലാഫത്ത് കമ്മിറ്റി രൂപവൽകൃതമായ വർഷം
1920

കണ്ണൂർ ജില്ലയിലെ മർദ്ദനത്തിൽ വലതു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി – കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

ഓപ്പ എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര പോരാളിയായ വനിത – A V കുട്ടിമാളു

കാബൂൾ ആസ്ഥാനമാക്കി സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ച തിരുവനന്തപുരത്തുകാരൻ – ചെമ്പകരാമൻ പിള്ള

കീഴരിയൂർ ബോംബ് കേസിൽ അറസ്റ്റിലായ പ്രമുഖ നേതാവ് -Dr. K B മേനോൻ

1942 കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ നേതാക്കന്മാരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട കൊച്ചി ദിവാൻ – A F W ഡിക്സൺ

കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ” ഇരുമ്പഴിക്കുള്ളിൽ ” എന്ന പുസ്തകം രചിച്ചതാര് – V A കേശവൻ നായർ

1943 സെപ്റ്റംബർ 10 ന് IPC 121 A വകുപ്പ് പ്രകാരം തൻറെ സഹപ്രവർത്തനായിരുന്നു അനന്തൻ നായർ കൊപ്പം തൂക്കിലേറ്റപ്പെട്ട INA നേതാവ് – വക്കം അബ്ദുൾ ഖാദർ

നമ്പൂതിരി ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ അഭിപ്രായം പറയുന്നതിനായി കൊച്ചി നിയമസഭ പ്രത്യേക ക്ഷണിതാവായി വിളിച്ചത് ഏത് വനിതയെയാണ് – പാർവതി നെന്മണി മംഗലം

മലബാർ കലാപത്തെ കുറിച്ച് ” Against lord and state എന്ന പുസ്തകം രചിച്ചത് – K N പണിക്കർ

1918 ൽ തിരുവിതാംകൂറിൽ സ്ഥാപിതമായ സിവിൽ റൈറ്റ്സ് ലീഗിൻറെ പ്രസിഡൻറ് ആരായിരുന്നു – E J ജോൺ

മലബാറിൽ ആദ്യത്തെ കർഷകസംഘം രൂപംകൊണ്ട വർഷം – 1937

1919 വടകരയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷ പദവി വഹിച്ചത് – K P രാമൻ മേനോൻ

മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മാരകം എവിടെയാണ് – പയ്യന്നൂരിലെ ഉളിയത്ത് കടവ്

മഹാത്മാഗാന്ധിയുടെ യങ്ങ് ഇന്ത്യയുടെ പത്രാധിപരായ മലയാളി – ജോർജ് ജോസഫ്

1918 തലശ്ശേരിയിൽ നടന്ന മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷ പദവി വഹിച്ചത് – ആസാദ് അലി ഖാൻ ബഹദൂർ

നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ച് K.P.C.C ക്ക് ജില്ലാ കമ്മിറ്റികൾ രൂപവത്കൃതമായ വർഷം – 1921

നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനം ജവഹർലാൽ നെഹ്റുവിൻറെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്നത് ഏതു വർഷമാണ് – 1928

പാലക്കാട്ടുനിന്നുള്ള ഉപ്പുസത്യാഗ്രഹ ജാഥയ്ക്ക് നേതൃത്വം നൽകിയതാര് – T R കൃഷ്ണസ്വാമി അയ്യർ

1903 ൽ C. വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ കേരളത്തിൽ എവിടെയാണ് രാഷ്ട്രീയ സമ്മേളനം നടന്നത് – കോഴിക്കോട്

തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭണം ആരംഭിച്ച വർഷം – 1919

കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി – പയ്യന്നൂർ ( കണ്ണൂർ ജില്ല )

കുട്ടൻ നായർ , കൃഷ്ണൻ നായർ , കുഞ്ഞുരാമൻ നായർ , G P നായർ എന്നിവരുമായി ബന്ധപ്പെട്ട പ്രക്ഷോഭം ഏത് -1921 ലെ തിരുവിതാംകൂർ വിദ്യാർത്ഥി പ്രക്ഷോഭം

1928 ഏപ്രിൽ എറണാകുളത്ത് നടന്ന അഖില കേരള കുടിയാൻ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് -ലാലാ ലജ്പത് റായ്

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവൽകൃതമായ വർഷം – 1938

1920 അഞ്ചാമത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം – മഞ്ചേരി

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം നൽകിയ വനിത വോളണ്ടിയർ ഗ്രൂപ്പ് ഏത് – ദേശസേവിക സംഘം

കൊച്ചി രാജ്യത്ത് പ്രജാമണ്ഡലത്തിന് നിരോധനം ഏർപ്പെടുത്തിയ ദിവാൻ – A F W ഡിക്സൻ

കേരളത്തിൽ ആദ്യമായി വനിതാ സമ്മേളനം നടന്ന സ്ഥലം
-വടകര ( 1931 )

തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടന – പൗരാവകാശ ലീഗ്

കൊച്ചിരാജ്യ പ്രജാമണ്ഡലം ഉത്തരവാദ ഭരണ ദിനമായി ആചരിച്ച തീയതി – 1946 July 29

കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് -ജൂബാരാമകൃഷ്ണപിള്ള

കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നു വിശേഷിപ്പിക്കപ്പെട്ടത് – മുഹമ്മദ് അബ്ദുറഹ്മാൻ

കേരള ഗാനം രചിച്ചത് – ബോധേശ്വരൻ

ബോംബെ ക്രോണിക്കൾ എന്ന പത്രത്തിൽ പയ്യന്നൂരിനെ രണ്ടാം ബർദോളി എന്ന് വിശേഷിപ്പിച്ചത് – S A ബറെൽവി

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ( K P C C ) ആദ്യ സെക്രട്ടറി – K മാധവൻ നായർ

കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം – 1938

” കോൺഗ്രസും കേരളവും ” എന്ന കൃതി രചിച്ചത് – A K പിള്ള

കോഴിക്കോട് ബേപ്പൂരിൽ ഉപ്പുസത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയത് – മുഹമ്മദ് അബ്ദുറഹ്മാൻ

ഡിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനായ ഗാന്ധിയൻ – G രാമചന്ദ്രൻ

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെട്ടത് – മൊയ്യാരത്ത് ശങ്കരൻ

തമിഴ്നാട്ടിൽ C രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത മലയാളി – G രാമചന്ദ്രൻ

1931 ൽ എവിടെ ചേർന്ന K.P.C.C യോഗമാണ് അയിത്തത്തിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത് – വടകര

കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി – കുഞ്ഞിരാമൻ അടിയോടി

ഉത്തര കേരളത്തിലെ പാടുന്ന പടവാൾ എന്നറിയപ്പെട്ടത് -സുബ്രഹ്മണ്യൻ തിരുമുമ്പ്

ഏത് നഗരത്തിൽ വൈദ്യുതി വിതരണത്തിനുള്ള കരാർ ചെന്നൈയിലെ ചാന്ദ്രി കമ്പനിക്ക് ദിവാൻ നൽകിയതിൽ പ്രതിഷേധിക്കാനാണ് വൈദ്യുതി സമരം നടത്തിയത് – തൃശ്ശൂർ

കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെട്ടത് – രാഘവൻപിള്ള

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ – വില്യം ലോഗൻ

.K.P.C.C രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് – സരോജിനി നായിഡു

കൊച്ചി രാജ്യപ്രജമണ്ഡലത്തിന്റെ ആദ്യ പ്രസിഡൻറ് – ട . നീലകണ്ഠയ്യർ

കൊച്ചി രാജ്യപ്രജമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി – VR കൃഷ്ണനെഴുത്തച്ഛൻ

ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വതന്ത്രഭാരതം എന്ന പത്രം പ്രസിദ്ധപ്പെടുത്തിയത് എവിടെയായിരുന്നു – കോഴിക്കോട്

സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ കേരള ഘടകത്തിന്റെ അധ്യക്ഷനായതാര് – മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകൻ – T K നായർ

ഏത് നഗരത്തിൽ വച്ചാണ് 1941 ഫെബ്രുവരി 9 കൊച്ചിരാജ്യ പ്രജാമണ്ഡലം എന്ന സംഘടന ഉദ്ഘാടനം ചെയ്തത് – തൃശ്ശൂർ

കൊച്ചിയിൽ പ്രജാമണ്ഡലത്തിന്റെ രൂപവൽക്കരണത്തിനു നിർണായക പങ്കുവഹിച്ച നേതാവ് – V R കൃഷ്ണനെഴുത്തച്ഛൻ

കോൺഗ്രസിന്റെയും ഹോംറൂൾ ലീഗിന്റെയും നേതൃത്വത്തിൽ ആദ്യത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനം പാലക്കാട് നടന്ന വർഷം – 1916

തിരുവിതാംകൂറിൽ പൗരാവകാശ ലീഗ് ( സിവിൽ റൈറ്റ്സ് ലീഗ് ) സ്ഥാപിതമായ വർഷം – 1919

കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ വാർഷിക സമ്മേളനം നടന്ന സ്ഥലം – ഇരിങ്ങാലക്കുട

തിരുവിതാംകൂറിൽ ദിവാൻ രാഘവയ്യ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ വിദ്യാർത്ഥി സമരം നടന്ന വർഷം – 1921

തിരുവിതാംകൂറിലെ ഏത് പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് റവന്യൂ , ദേവസ്വം വകുപ്പുകൾ വിഭജിക്കപ്പെട്ടത് – പൗരസമത്വവാദ പ്രക്ഷോഭം

ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന സംഭവം – കീഴരിയൂർ സംഭവം ( കോഴിക്കോട് )

തിരുവിതാംകൂറിലെ വിദ്യാർത്ഥി പ്രക്ഷോഭസമയത്തെ ദിവാൻ -രാഘവയ്യ

തൃശ്ശൂരിൽ നിന്ന് കൊച്ചിരാജ്യ പ്രജാമണ്ഡലം പ്രസിദ്ധീകരിച്ചിരുന്ന ദീനബന്ധു പത്രത്തിൻറെ പത്രാധിപർ ആരായിരുന്നു – V.R കൃഷ്ണനെഴുത്തച്ഛൻ

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിനെയും യുവജന സംഘടനയായ യൂത്ത് ലീഗിനെയും നിയമവിരുദ്ധ സംഘടനകൾ ആയി പ്രഖ്യാപിച്ച രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം – 1938

ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത് – ഒറ്റപ്പാലം ( 1921 )

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷപദം അലങ്കരിച്ച മലയാളി – C ശങ്കരൻ നായർ

ഗാന്ധിജിയുടെ സന്ദർശനത്തിലൂടെ പ്രസിദ്ധമായ സന്മാർഗദർശിനി വായനശാല എവിടെ സ്ഥിതി ചെയ്യുന്നു – കോഴിക്കോട്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അമ്പതാം വാർഷികം പ്രമാണിച്ച് 1935 ൽ കോൺഗ്രസിൻറെ ചരിത്രം രചിക്കാൻ നിയോഗിക്കപ്പെട്ടതാര് – ബാരിസ്റ്റർ A K പിള്ള