Malappuram District
- മലപ്പുറം ജില്ല രൂപീകൃതമായ വർഷം : 1969 ജൂൺ 16
- മലപ്പുറം ജില്ലയുടെ ജനസാന്ദ്രത ; 1158 /ചതുരശ്ര കിലോമീറ്റർ
- മലപ്പുറം ജില്ലയുടെ സ്ത്രീ പുരുഷ അനുപാതം : 1096 / 1000
- മലപ്പുറം ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം : 12
- മലപ്പുറം ജില്ലയിലെ താലൂക്കുകളുടെ എണ്ണം : 7
- മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം : 15
- മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 94
- മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം : 16
- മലപ്പുറം ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം : 2
- ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല : മലപ്പുറം
- കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജില്ല : മലപ്പുറം
- കേരളത്തിൽ ഏറ്റവും കൂടുതൽ ഗവൺമെൻറ് സ്കൂളുകൾ സ്ഥിതി ചെയ്യുന്ന ജില്ല : മലപ്പുറം
- കേരളത്തിൽ ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ല : മലപ്പുറം
- കേരളത്തിൽ ഏറ്റവും അധികം പ്രവാസികൾ ഉള്ള ജില്ല : മലപ്പുറം
- കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല : മലപ്പുറം
- സാമൂതിരിമാരുടെ സൈനിക ആസ്ഥാനം : മലപ്പുറം
- കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയ തുടക്കം കുറിച്ച ജില്ല : മലപ്പുറം
- കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല : മലപ്പുറം
- കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല : മലപ്പുറം {1998 }
- കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂർ ഏത് ജില്ലയിലാണ് : മലപ്പുറം
- ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത ജില്ല : മലപ്പുറം
- ഇന്ത്യയിലെ ആദ്യ വൈഫൈ മുൻസിപ്പാലിറ്റി : മലപ്പുറം
- ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് : മലപ്പുറം
- ISO സർട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരസഭ : മലപ്പുറം
- മലബാർ സ്പെഷ്യൽ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് : മലപ്പുറം
- കേരള ഗ്രാമീൺ ബാങ്ക് സ്ഥിതി ചെയ്യുന്നത് : മലപ്പുറം
- കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ല ആകുന്നത് : മലപ്പുറം
- കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല : മലപ്പുറം { 2018 മെയ് ഒന്നിന് പ്രഖ്യാപിച്ചു }
- പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിൽ എത്തിക്കുന്നവർക്ക് ഭക്ഷണ പാക്കറ്റ് പകരം നൽകുന്ന “പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം” പദ്ധതി ആരംഭിച്ച ജില്ല : മലപ്പുറം
- കേരളത്തിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കവളപ്പാറ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് : മലപ്പുറം
- മാമാങ്കം വേദിയായിരുന്ന തിരുനാവായ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം : ഭാരതപ്പുഴ
- കൊച്ചി രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനം : പൊന്നാനി
- മലപ്പുറം ജില്ലയിലെ ഏക തുറമുഖം : പൊന്നാനി
- കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം : പൊന്നാനി
- ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം : പൊന്നാനി
- മലപ്പുറം ജില്ലയിലെ പ്രധാന കായൽ : ബിയ്യം കായൽ
- കേരളത്തിലെ ആദ്യത്തെ തീവണ്ടി പാത : ബേപ്പൂർ – തിരുവൂർ {1861 }
- ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് : പോത്തുകൽ
- മാപ്പിളപ്പാട്ടിന്റെ മഹാകവി എന്നറിയപ്പെടുന്നത് : മോയിൻകുട്ടി വൈദ്യർ
- മോയിൻകുട്ടി വൈദ്യരുടെ ജന്മസ്ഥലം : കൊണ്ടോട്ടി
- കേരളത്തിലെ മിനിയൂട്ടി എന്നറിയപ്പെടുന്നത് : അരിമ്പ്ര മല
- മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത് : കൊടികുത്തിമല
- മോയിൻകുട്ടി വൈദ്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് : കൊണ്ടോട്ടി
- മേൽപ്പത്തൂർ ഭട്ടത്തിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് : ചന്ദനക്കാവ് [ തിരുനാവായ }
- ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം : കടലുണ്ടി പക്ഷി സങ്കേതം
- 2019 ലെ ഹരിത കേരളം മിഷന്റെ സംസ്ഥാന ഹരിത പുരസ്കാരം ലഭിച്ച നഗരസഭ : പൊന്നാനി
- എച്ച് വി കനോലി നിലമ്പൂരിലെ 1500 ഏക്കറിൽ വച്ചു പിടിപ്പിച്ച തേക്കിൻ തോട്ടം അറിയപ്പെടുന്നത് : കനോലി പ്ലോട്ട്
- ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം : നിലമ്പൂർ
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് :വെളിയന്തോട്
- ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം : നിലമ്പൂർ
- ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് : വെളിയന്തോട്
- ഇന്ത്യയിലെ ഏക ഗവൺമെൻറ് ആയുർവേദ മാനസികരോകാശുപത്രി : കോട്ടയ്ക്കൽ
- കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ ആയുർവേദ ആചാര്യൻ : പി എസ് വാര്യർ
- പ്രാചീനകാലത്ത് വെങ്കടക്കോട്ട എന്നറിയപ്പെട്ടിരുന്ന സ്ഥലം : കോട്ടക്കൽ
- ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് : കോട്ടക്കൽ
- ഇന്ത്യയിലെ ആദ്യ ഹൈടെക് ISO സർട്ടിഫൈഡ് വില്ലേജ് ഓഫീസ് : കാവന്നൂർ
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് : പൊന്നാനി
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി : നെടുങ്കയം
- കേരളത്തിൽ ആദ്യമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച മുൻസിപ്പൽ കോർപ്പറേഷൻ : തിരൂർ
- കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത് : പള്ളിക്കൽ
- കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത് : നിലമ്പൂർ
- ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത് : നിലമ്പൂർ
- കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക് സ്ഥിതി ചെയ്യുന്നത് : നിലമ്പൂർ
- ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം : നിലമ്പൂർ
- ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത വില്ലേജ് : ചമ്രവട്ടം
- കോവിഡ് 19 പ്രതിരോധത്തിനായി കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്ന ആശുപത്രി : മഞ്ചേരി മെഡിക്കൽ കോളേജ്
- കേരളത്തിലെ ആദ്യ എസ് സി / എസ് ടി കോടതി നിലവിൽ വന്നത് : മഞ്ചേരി
- മലയാളത്തിലെ ആദ്യ സാഹിത്യം മ്യൂസിയം സ്ഥിതിചെയ്യുന്നത് : തിരൂർ
- കേരളത്തിൽ ആദ്യമായി ഐ.സി.ഡി.എസ് പദ്ധതി ആരംഭിച്ചത് : വേങ്ങര
- സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം : മങ്കട
- കേരള ചരിത്രത്തിലെ പെരുമാൾ വായിച്ച കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന ചരിത്രരേഖ കണ്ടെത്തിയത് എവിടെ നിന്നാണ് : കുറുമാത്തൂർ മഹാവിഷ്ണു ക്ഷേത്രം { അരീക്കോട് , മലപ്പുറം }
- മുട്ടറുക്കൽ പ്രധാന ചടങ്ങ് ആയ കേരളത്തിലെ ക്ഷേത്രം : കാടാമ്പുഴ ദേവീക്ഷേത്രം
- ഋഗ്വേദ ലക്ഷാർച്ചനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം : തിരുമാന്ധാംകുന്ന്
- വാവുത്സവത്തിന് പ്രസിദ്ധമായ ക്ഷേത്രം : തൃക്കണ്ടിയൂർ
- കേരളത്തിലെ ഏക ഗരുഡ ക്ഷേത്രം : തൃപ്പങ്ങോട്
- മലയാളം റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത് : തിരൂർ
- തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് : തിരൂർ
- കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത് : തേഞ്ഞിപ്പാലം
- കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് : ആനക്കയം
- കേരള വുഡ് ഇൻഡസ്ട്രീസ് സ്ഥിതി ചെയ്യുന്നത് : നിലമ്പൂർ
- കേരള സ്റ്റേറ്റ് ഡിറ്റർജന്റ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് : കുറ്റിപ്പുറം
- അലിഗഡ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആസ്ഥാനം : പെരിന്തൽമണ്ണ
മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
കടലുണ്ടി പട്ടി സങ്കേതം
നെടുങ്കയം മഴക്കാടുകൾ
നിലമ്പൂർ തേക്ക് മ്യൂസിയം
ബിയ്യം കായൽ
ഉറോത് മല
ചാക്കുമല കുന്ന്
വായുത് മല
ഏലം ബാലെ കുന്ന്
പാണ്ടല്ലൂർ കുന്ന്
മലപ്പുറം ജില്ലയിലെ പ്രശസ്ത വ്യക്തികൾ
തുഞ്ചത്ത് എഴുത്തച്ഛൻ : മലയാളഭാഷയുടെ പിതാവ്
മോയിൻകുട്ടി വൈദ്യർ : കവി
പൂന്താനം : കവി
വള്ളത്തോൾ : കവി
ഇ.എം.എസ് : കേരളത്തിലെ ആദ്യ മുഖ്യമന്ത്രി
ഉറൂബ് : നോവലിസ്റ്റ്
ഇടശ്ശേരി ഗോവിന്ദൻ നായർ : കവി
ഗോപിനാഥ് മുതുകാട് : മജീഷ്യൻ
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് : കവി
പി.സി ഗോപാലൻ : കവി