Revolt of 1857 

0
739
Revolt of 1857
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണം അവസാനിച്ചു. 1858-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായി. ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന സ്ഥാനപ്പേരിനു പകരമായി വൈസ്രോയി ഓഫ് ഇന്ത്യ നിലവില്‍വന്നു. അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന കാനിങ് പ്രഭു ആദ്യത്തെ വൈസ്രോയിയായി നിയമിതനായി.
  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന സംഭവം? 1857ലെ വിപ്ലവം ( ശിപായി ലഹള. )
  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിളിച്ച പേര്?
    ശിപായി ലഹള.
  • ചെകുത്താന്റെ കാറ്റ് എന്ന് വിശേഷിപ്പിച്ചതും ഇംഗ്ലീഷുകാർ.
1857 കലാപം പൊട്ടിപ്പുറപ്പെടാനുള്ള അടിയന്തര കാരണം?
പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരണ്ട തോക്കിൻ തിരകൾ കാരണം.

1857 വിപ്ലവം പൊട്ടിപ്പുറപ്പെട്ട തീയ്യതി :1857 മെയ് 10

1857 വിപ്ലവം ആരംഭിച്ചതെവിടെ :ഉത്തർപ്രദേശിലെ മീററ്റിൽ

1857 വിപ്ലവത്തിന്റെ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന ഇന്നത്തെ
ഇന്ത്യൻ സംസ്ഥാനം ?
ഉത്തർപ്രദേശ്

1857 വിപ്ലവത്തിന്റെ ചിഹ്നം എന്തായിരുന്നു :താമരയും ചപ്പാത്തിയും

1857 വിപ്ലവത്തിലെ ആദ്യ രക്ത സാക്ഷി എന്നറിയപ്പെടുന്നതാര് ?
മംഗൾ പാണ്ഡ

ബ്രിട്ടീഷുകാർ 1857 – ലെ കലാപകാലത്ത് ഡൽഹി കൈവശപ്പെടുത്തിയതിനുശേഷം സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് സാക്ഷിയായ പ്രശസ്ത ഉറുദു കവി : മിർസ ഗാലിബ് .

1857 ജൂണിൽ നടന്ന ചിൻഹൗട്ട് യുദ്ധത്തിൽ പരാജയപ്പെട്ട ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാര് : ഹെൻറി ലോറൻസ്.

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഗ്രീപുരട്ടിയ കാഡ്രിഡ്ജുള്ള എൻഫീൽഡ് റൈഫിൾ പുതുതായി ഏർപ്പെടുത്തിയതെന്ന് : 1857 ജനുവരി .

1806 – ലെ വെല്ലൂർ കലാപത്ത 1857 – ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിച്ചതാര് – വി.ഡി.സവർക്കർ

ഫ്യൂഡൽ ഇന്ത്യയുടെ അവസാനത്തെ ചിറകടി എന്ന് 1857 – ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര് :ജവാഹർലാൽ നെഹ

നാനാ സാഹിബിന്റെ യഥാർഥ പേര് : ദോണ്ടു പാന്ത്

1857 – ൽ ബറേലിയിൽ കലാപത്തിന് നേതൃത്വം നൽകിയത് – ഖാൻ ബഹാദൂർ

നാനാ സാഹേബ് 1857 -ലെ കലാപകാലത്ത് എവിടെയാണ് നേതൃത്വം നൽകിയത് – കാൺപൂർ

1857 – ൽ കലാപം ആരംഭിക്കുമ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫ്
:ജോർജ് ആൻസൺ

1857-58 ലെ കലാപം അവസാനിച്ച സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫ്- സർ കോളിൻ കാംപെൽ

പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള സംഘർഷം എന്നു 1857 ലെ വിപ്ളവത്തെ വിശേഷിപ്പിച്ചതാര് – ടി.എച്ച് . ഹോംസ്

1857 ലെ ശിപായി ലഹള ഒരു ദേശീയ കലാപമായിരുന്നു എന്ന് വിലയിരുത്തിയ ബ്രിട്ടീഷ് പാർലമെന്റേറിയൻ- ബെഞ്ചമിൻ ദിസ്റയേലി

ബീഗം ഹസ്രത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു :1857 ലെ കലാപം

വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന വ്യക്തി- അസിമുള്ള ഖാൻ

ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ 1857 ലെ വിപ്ലവത്തിന്റെ പരാജയശേഷം എവിടെക്കാണ് നാടുകടത്തിയത് : മ്യാൻമർ ( ബർമ )

1857 – ൽ രോഹിൽ ഖണ്ഡിൽ കലാപം നയിച്ചത് :ഖാൻ ബഹാദൂർ ഖാൻ

ഏത് സംഭവത്തെത്തുടർന്നാണ് വിക്ടോറിയ മഹാറാണി 1858 – ലെ വിളംബരം പുറപ്പെടുവിച്ചത് – 1857 ലെ കലാപം

വിപ്ലവകാലത്ത് കോൾ ഗോത്രവർഗക്കാരുടെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതാര് – ഗോനു

ശിപായി ലഹള നടന്ന വർഷം :1857

1857 – ലെ വിപ്ലവത്തിന് ആറാ എന്ന പ്രദേശത്ത് നേതൃത്വം നൽകിയത്-കൺവർസിങ്

പീപ്പിൾസ് പ്ളാൻ എന്ന പുസ്തകത്തിൽ 1857 – ലെ വിപ്ളവത്തെ ഫ്യൂഡൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര് – എം.എൻ.റോയ്

1857 – ലെ കലാപത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടതാര് – കൺവർ സിങ്

1857 – ലെ കലാപകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ട് ബഹദൂർ ഷാ രണ്ടാമന്റെ പേരിൽ പുറപ്പെടുവിച്ച വിളംബരം :
അസംഗഢ് വിളംബരം

1857 – ലെ കലാപകാലത്ത് അവധ് മേഖലയിൽ കലാപത്തിന്റെ വിളക്കുമാടം എന്നറിയപ്പെട്ടതാര് :മൗലവി അഹമ്മദുള്ള

1857 – ലെ കലാപകാലത്ത് എവിടെ വച്ചാണ് ബ്രിട്ടീഷ് സൈന്യാധിപൻ ജെയിംസ് നീൽ കൊല്ലപ്പെട്ടത് :ലക്നൗ

1857 – ലെ കലാപകാലത്ത് വിപ്ലവകാരികൾ മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് പാസ്റ്റ് നടത്തിയപ്പോൾ ഹെ ഇസ്കാ മാലിക് എന്ന ഗാനം പാടിയ ഹം രചിച്ചത് –അസിമുള്ള ഖാൻ

തുടങ്ങുമ്പോൾ 1857 – ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത് : ഹെൻറി ജോൺ ടെമ്പിൾ ( തേഡ് വിസ്കൗണ്ട് പാൽമർസ്റ്റോൺ )

അവധിലെ നവാബായ വാജിദ് അലി ഷായെ ഡൽഹൗസി പ്രഭു എവിടെയ്ക്കാണ് നാടുകടത്തിയത് :കൊൽക്കത്ത

1857 – ലെ കലാപത്തിന് ബറൗട്ടിൽ നേതൃത്വം നൽകിയത് – ഷാമാൽ

അവധ് മേഖലയിലെ കലാപത്തിന്റെ വിളക്കുമാടം എന്നറിയപ്പെട്ടത് – അഹമ്മദുള്ളഷാ

മീററ്റിൽ 1857 – ലെ കലാപം നയിച്ചതാര് : കദം സിങ്

1857 – ലെ കലാപകാലത്ത് ലക്നൗവിൽ കലാപം നയിച്ചതാര് : ബീഗം ഹസത്ത് മഹൽ

മംഗൾ പാണ്ഡെയെ എവിടെ വച്ചാണ് തൂക്കിലേറ്റിയത്- ബാരക്പൂർ

1857 ലെ കലാപസമയത്ത് ബ്രിട്ടീഷുകാരെ എതിർത്ത ജാട്ട് നേതാവ് : ഷാ മാൽ

ആഭ്യന്തരകലാപം എന്ന് 1857 – ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത്- എസ്.ബി.ചൗധരി

1857 – ലെ കലാപം ഒരു സംഭവമല്ല ഒട്ടേറെയാണ് … ഈ പ്രസ്താവന ആരുടേതാണ്- സി.എ.ബയ്ലി

ആരുടെ ദത്തുപുത്രനായിരുന്നു നാനാ സാഹിബ് : ബാജിറാവു രണ്ടാമൻ

ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ അവസ്വാന ജ്വാലയാണ് 1857 – ലെ കലാപം എന്ന് വിലയിരുത്തൽ നടത്തിയത് : ജവാഹർലാൽ നെഹ്രു

1857 – ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ : വി.ഡി.സവാർക്കർ

1857 – ലെ കലാപത്തെ ശിപായി ലഹള എന്നു വിശേഷിപ്പിച്ച് ബ്രിട്ടിഷ് ചരിത്രകാരൻ : ജോൺ ലോറൻസ്

ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഭരണാധികാരി നേരിട്ടേറ്റെടുക്കാൻ കാരണമായ സംഭവമേത് –1857 ലെ കലാപം

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി: മംഗൾ പാണ്ഡെ

ഇന്ത്യയുടെ ജൊവാൻ ഓഫ് ആർക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ : ഝാൻസി റാണി

1857 – ലെ വിപ്ലവത്തിന്റെ ലാലാ ജയയാൽ എവിടെയാണ് നേതൃത്വം നൽകിയത് – കോട്ട ( രാജസ്ഥാൻ )

1857 – ലെ വിപ്ലവസമയത്ത് കൊല്ലപ്പെട്ട ലക്നൗവിലെ ബ്രിട്ടീഷ് റസിഡന്റ് : ഹെൻറി ലോറൻസ്

ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് : ജവാഹർലാൽ നെഹ്രു

1857 – ലെ വിപ്ലവത്തിൽ കലാപകാരികൾ അവധിലെ നവാബായി അവരോധിച്ച വ്യക്തി- ബിർജിസ് ഖാദർ

താന്തിയ തോപ്പി വധിക്കപ്പെട്ടത് എവിടെ വച്ചാണ് :മധ്യപ്രദേശിലെ ശിവപുരി

താന്തിയതോപ്പിയുടെ യഥാർഥ പേര് – രാമചന്ദ്ര പാണ്ഡുരംഗ

1857 – ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് : നാനാ സാഹേബ്

1857 – ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് : നാനാ സാഹേബ്

ഉറങ്ങിക്കിടക്കുകയായിരുന്ന താന്തിയാ തോപ്പിയെ ഒറ്റു കൊടുത്തതാര് – സർദാർ മാൻസിങ്

1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം- മീററ്റ്

ഏതിനെയാണ് ബ്രിട്ടീഷുകാർ ചെകുത്താന്റെ കാറ്റ് എന്ന് വിശേഷിപ്പിച്ചത് 1857 – ലെ കലാപം

1857 – ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ഇൻ മെമ്മോറിയം എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ്- ജോസഫ് നോയൽ പാറ്റൺ

ശിപായി ലഹള എന്ന് 1857 – ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി : ഏൾ സ്റ്റാൻലി

1857 – ലെ കലാപസമയത്ത് ബഹാദൂർഷായെ ശത്രുക്കൾ എവിടെനിന്നാണ് പിടികൂടിയത് : ഹുമയൂണിന്റെ ശവകുടീരം

ചിൻഹൗട്ട് യുദ്ധത്തിൽ ( 1857 ) ബ്രിട്ടീഷുകാർക്കെതിരെ കലാപകാരികളെ നയിച്ചതാര് – ബർക്കത്ത് അഹമ്മദ്

ഝാൻസി റാണിയുടെ ദത്തുപുത്രന്റെ പേര് :ദാമോദർ റാവു

1857 – ലെ വിപ്ലവകാലത്ത് മണിറാം ദത്ത എവിടെയാണ് പ്രവർത്തനം നടത്തിയത് : അസം

ഝാൻസിറാണി കൊല്ലപ്പെട്ടത് എവിടെ വച്ചാണ് : ഗ്വാളിയോർ ( 1858 ജൂൺ 18 )

1857 – ലെ വിപ്ലവത്തിന് ബറേലിയിൽ നേതൃത്വം നൽകിയത് : ഖാൻ ബഹാദൂർ ഖാൻ

1857 – ലെ വിപ്ലവത്തിന് അലഹബാദിൽ നേതൃത്വം നൽകിയതാര് – ലിയാഖത്ത് അലി

ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി ( സ്വതന്ത്രഭരണം ) നശിപ്പിക്കുകയില്ലയെന്ന് അനുയായികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച ഒന്നാം ഇന്ത്യൻ
സ്വാതന്ത്ര സമരത്തിലെ വിപ്ലവകാരി ആരാണ് :ഝാൻസിറാണി

ചെണ്ടമേളക്കാരുടെ അകമ്പടിയോടെ പല്ലക്കിൽ സഞ്ചരിച്ചിരുന്നതിനാൽ
ഡങ്ക ഷാ ( ചെണ്ട കൂടെയുള്ള മൗലവി ) എന്നറിയപ്പെട്ടത് – മൗലവി അഹമ്മദുള്ള ഷാ

1857 – ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കശാപ്പുകാരൻ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് :ജോൺ നിക്കോൾസൺ

ജോർജ് ആൻസണുശേഷം സർ കോളിൻ കാംപെൽ വരുന്നതുവരെ ബ്രിട്ടീഷ് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫ് ആയത്- സർ പാട്രിക് ഗ്രാന്റ്

1857 – ലെ വിപ്ലവവുമായി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരാണ് : തോമസ് ജോൺസ് ബാർക്കർ

ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് 1857 – ലെ കലാപത്തെ വിശേഷിപ്പിച്ചതാര് ബഞ്ചമിൻ ദിസ്റയേലി

1857 – ലെ വിപ്ലവത്തിന് കുളുവിൽ നേതൃത്വം നൽകിയ താര് –രാജാ പ്രതാപ് സിങ്

ഡൽഹിയിൽ 1857 – ൽ കലാപസമയത്ത് കോളറ ബാധിച്ച് മരിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ കമാൻഡർ ഇൻ ചീഫ് :ജോർജ് ആൻസൺ

1857 – ലെ വിപ്ലവത്തിന് മുറാദാബാദിൽ നേതൃത്വം നൽകിയത്- അബ്ദുൾ അലി ഖാൻ

ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് 1857 ആഗസ്ത് രണ്ടിന് ഈസ്റ്റിന്ത്യാക്കമ്പനിയുടെ സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയ സ്ഥലം- ആഗ്ര

ഡൽഹിയിൽ 1857 – ലെ കലാപത്തെ അമർച്ച ചെയ്ത ബ്രിട്ടിഷ് ഓഫീസർ – ജോൺ നിക്കോൾസൺ

1857 – ലെ വിപ്ളവകാലത്ത് ബ്രിട്ടീഷുകാരോട് പോരാടാൻ ആഹ്വാനം
ചെയ്തുകൊണ്ട് അസംഗഢ് പ്രഖ്യാപനം നടത്തിയത് ആരുടെ പേരിലാണ് :
ബഹദൂർഷാ രണ്ടാമൻ