KERALA PSC BIOLOGY DISEASES AND PATHOGENS
രോഗങ്ങൾ
മനുഷ്യരിലും മറ്റു ജീവികളിലും പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന രോഗകാരികളാണ് സൂക്ഷ്മജീവികൾ .
സൂക്ഷ്മജീവികളെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോളജി .
രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പത്തോളജി .
ബാക്ടീരിയ , വൈറസ് , ഫോട്ടോസ് എന്നിവയാണ് പ്രധാന സൂക്ഷ്മജീവികൾ .
സൂക്ഷ്മജീവികൾ മൂലമാണ് സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നതെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ .
ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശജീവികൾ .
ചെരുപ്പിന്റെ ആകൃതിയുള്ള ഏകകോശ ജീവിയാണ് പാരമീസിയം .
രോഗങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ
പത്തോളജി :രോഗങ്ങളെ കുറിച്ചുള്ള പഠനം .
നോസോളജി :രോഗങ്ങളുടെ വർഗ്ഗീകരണത്തെ കുറിച്ചുള്ള പഠനം .
എറ്റിയോളജി :രോഗ കാരണത്തെ കുറിച്ചുള്ള പഠനം .
എപിഡമിയോളജി :ഒരു രോഗം പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ചുള്ള പഠനം .
വെക്ടർ :ഒരാളിൽ നിന്നും രോഗം അടുത്ത ആളിലേക്ക് പകർത്തുന്ന ഏജൻറ് .
ഇൻകുബേഷൻ പിരീഡ് :രോഗാണു ഉള്ളിൽ കടന്നശേഷം രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത് വരെയുള്ള സമയം .
കരിയർ :രോഗവാഹകൻ ,എന്നാൽ രോഗലക്ഷണങ്ങൾ പുറത്തേക്ക് കാണിക്കില്ല.രോഗത്തെ പകർത്താനുള്ള കഴിവുണ്ടായിരിക്കും.
എപിഡെമിക് :ഒരു രോഗം അതിവേഗം വ്യാപിക്കാനും അതേപോലെ അപ്രത്യക്ഷമാകാനുള്ള സാഹചര്യം.
പാൻഡമിക് :രോഗമോ സാഹചര്യമോ എല്ലാ വൻകരകളിലേക്കും പകരുന്നത് .
എൻഡമിക് :ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ആൾക്കാരിൽ മാത്രം രോഗം നിലനിൽക്കുന്ന അവസ്ഥ .
രോഗങ്ങളുടെ വർഗീകരണം
മറ്റു ജീവികൾ ഉണ്ടാക്കുന്ന രോഗങ്ങൾ
വൈറസ് , ബാക്ടീരിയ , ഫംഗസുകൾ , പ്രോട്ടോസോവകൾ , വിരകൾ , തുടങ്ങിയവ ….
വൈറസ്, ബാക്ടീരിയ ,ഫംഗസ് ,എന്നിവ ഉണ്ടാക്കുന്ന രോഗങ്ങളെ പകർച്ചവ്യാധികൾ എന്നും .
വിരകൾ ഉണ്ടാക്കുന്ന രോഗങ്ങളെ പരാദരോഗങ്ങൾ എന്നും പറയുന്നു .
മനുഷ്യ നിർമ്മിതമായ രോഗങ്ങൾ
മനുഷ്യൻ സ്വന്തം പ്രവർത്തിയിലൂടെ കൊണ്ടുവരുന്ന രോഗങ്ങളാണ് സാമൂഹിക രോഗങ്ങൾ .
ജീവിതരീതികൾ ആണ് ഇത്തരം രോഗങ്ങളുടെ മൂലകാരണം .
മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഹൃദ്രോഗങ്ങൾ ശ്വാസകോശാർബുദം ആസ്ബെറ്റോസിസ് മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവ ഇത്തരം രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് .
അപര്യാപ്തത രോഗങ്ങൾ
ഭക്ഷണത്തിൽ പോഷകാംഷങ്ങൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് അപര്യാപ്തതാ രോഗങ്ങൾ .
പ്രോട്ടീൻ , വിറ്റാമിൻ , ലോഹങ്ങൾ , ലവണങ്ങൾ , തുടങ്ങിയവയുടെ അഭാവം കൊണ്ടാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് .
ജനിതക രോഗങ്ങൾ
സാധാരണഗതിയിൽ മരുന്നില്ലാത്ത രോഗങ്ങളാണ് ഇവ .ഹണ്ടിങ്ങ്‌ടൺസ് രോഗം ,സിസ്റ്റിക് ഫൈബ്രോസിസ് ,ഡൗൺ സിൻഡ്രോം / മംഗോളിസം , ഹീമോഫീലിയ , ആൽബിനിസം , തലാസീമിയ , തുടങ്ങിയവ ജനിതക രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് .
മാനസിക രോഗങ്ങൾ
ഷിസോഫ്രേനിയ , ഡിമെൻഷ്യ , ഡിപ്രഷൻ , തുടങ്ങിയവ…
പ്രായാധിക്യം മൂലമുള്ള രോഗങ്ങൾ
പ്രായമാകുമ്പോൾ ശരീരകോശങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ രോഗങ്ങൾക്ക് കാരണം .
കാഴ്ച നശിക്കുക ,രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,വാതം ,അൽഷിമേഴ്സ് , ആർട്ടീരിയോസ്ക്ലിറോസിസ് ,ആർത്രൈറ്റിസ് ,തുടങ്ങിയവ ഉദാഹരണങ്ങളാണ് .
ഇതിനൊക്കെ പുറമേ പകർച്ചവ്യാധികൾ , പകരാത്ത രോഗങ്ങൾ എന്നീ രണ്ടു വിഭാഗമായും മുഴുവൻ രോഗങ്ങളും വർഗീകരിച്ചിട്ടുണ്ട് .
ജീവകങ്ങൾ | രാസനാമം | ജീവകങ്ങൾ കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ | അപര്യാപ്തതാ രോഗങ്ങൾ |
ജീവകം A1 | റെറ്റിനോൾ | പാൽ ,മുട്ട ,ക്യാരറ്റ് , ഏത്തപ്പഴം .. | നിശാന്തത ,കെരാറ്റോ മലേഷ്യ |
ജീവകം A 2 | ഡിഹൈഡ്രോക്സി റെറ്റിനോൾ | തവിട് ,പാൽ ,പച്ചക്കറികൾ … | സിറോഫ്താൽമിയ |
ജീവകം B1 | തയാമിൻ | തവിട് , കടല , പാൽ , മുട്ട … | ബെറിബെറി |
ജീവകം B 2 | റൈബോഫ്ലാവിൻ | തവിട് , പാൽ , പച്ചക്കറികൾ …. | അറൈബോഫ്ലാവിനോസിസ് |
ജീവകം B 3 | നിയാസിൻ | തവിട് , പാൽ , പച്ചക്കറികൾ …. | പെല്ലഗ്ര , ചീലോസ് |
ജീവകം B 5 | പാന്റോതെനിക് ആസിഡ് | തവിട് , പാൽ , പച്ചക്കറികൾ …. | പാരസ്തേസിയ |
ജീവകം B 6 | പിരിഡോക്സിൻ | തവിട് , പാൽ , പച്ചക്കറികൾ …. | ഡർമറ്റൈറ്റിസ് , മൈക്രോ സൈറ്റിക് അനീമിയ |
ജീവകം B 7 | ബയോട്ടിൻ | തവിട് , പാൽ , പച്ചക്കറികൾ …. | സെബോറിയ |
ജീവകം B 9 | ഫോളിക് ആസിഡ് | തവിട് , പാൽ , പച്ചക്കറികൾ … | മെഗലോബ്ലാസ്റ്റിക് അനീമിയ |
ജീവകം B 12 | സയാനോകൊബാലമിൻ | ചുവന്ന മാംസം | പെർണീഷ്യസ് അനീമിയ |
ജീവകം C | അസ്കോർബിക് ആസിഡ് | എല്ലാ പുളിയുള്ള പഴങ്ങളും | സ്കർവി (രക്തപിത്തം ) |
ജീവകം D | കാൽസിഫെറോൾ | മത്സ്യം , മുട്ട , മീനെണ്ണ … | കണ, ഓസ്റ്റിയോ മലേഷ്യ |
ജീവകം E | ടോക്കോഫിറോൾ | കുതിർത്ത കടല , തേൻ , പയർ …. | വന്ധ്യത |
ജീവകം K | ഫില്ലോക്വിനോൺ | പാൽ , മുട്ട , ധാന്യങ്ങൾ …. | പെർണീഷ്യസ് അനീമിയ , ഹെമറേജ് / ബ്ലീഡിങ് |
രോഗങ്ങൾ :വിശേഷണങ്ങളും അപരനാമങ്ങളും
വിശേഷണങ്ങൾ / അപരനാമങ്ങൾ | രോഗങ്ങൾ |
ഷേക്കിംഗ് പാൾ | പാർക്കിൻസൺസ് രോഗം |
കില്ലർ ന്യൂമോണിയ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അസുഖം | സാർസ് |
എൻട്രിക് ഫീവർ , ഗാസ്ട്രിക് ഫീവർ , സന്നിപാതജ്വരം | ടൈഫോയിഡ് |
ബ്രേക്ക്ബോൺ ഡിസിസ് | ഡെങ്കിപ്പനി |
ബ്ലാക്ക് വാട്ടർ ഫീവർ | മലമ്പനി |
ചതുപ്പു രോഗം | മലമ്പനി |
രാജകീയ രോഗം | ഹീമോഫീലിയ |
ക്രിസ്മസ് രോഗം | ഹീമോഫീലിയ |
നാവികരുടെ പ്ലേഗ്ഗ് | കർവി |
വിശപ്പിന്റെ രോഗം | മരാസ്മസ് |
പിള്ള വാതം | പോളിയോ |
കറുത്ത മരണം | പ്ലേഗ് |
വെളുത്ത പ്ലേഗ് ,തൈസീസ് | ക്ഷയം |
കേക്ക് ഡിസീസ് | ക്ഷയം |
രോഗങ്ങളുടെ രാജാവ് | ക്ഷയം |
ഗ്രേവ്സ് രോഗം | എക്സ് – ഒഫ്താൽമിക് ഗോയിറ്റർ |
റിവൈറൻ രോഗം ,വിഷൂചിക | കോളറ |
ജർമ്മൻ മീസിൽസ് | റൂബല്ല |
വീൽസ് ഡിസീസ് ,കർഷകരുടെ രോഗം | എലിപ്പനി |
നിശബ്ദനായ കൊലയാളി | അമിത രക്തസമ്മർദ്ദം |
നിശബ്ദനായ കാഴ്ച അപഹാരം | ഗ്ലോക്കോമ |
ലോക്ക്ജോ ഡിസീസ് ,കുതിര സന്നി | ടെറ്റനസ് |
ഹാൻസൺസ് ഡിസീസ് | കുഷ്ഠം |
ഗ്രിഡ് ഡിസീസ് ,സ്ലിം ഡിസീസ് | എയ്ഡ്സ് |
ഇരുപതാം നൂറ്റാണ്ടിലെ അസുഖം | എയ്ഡ്സ് |
മദ്രാസ് ഐ / പിങ്ക് ഐ | ചെങ്കണ്ണ് |
തൊണ്ട മുള്ള് | ഡിഫ്തീരിയ |
ഹൈഡ്രോഫോബിയ | റാബീസ് |
സ്മൃതിനാശ രോഗം | അൽഷിമേഴ്സ് |
മാർജാര നൃത്തം | മിനമാതാ |
എവില്‍ ഇൻഫ്ലുവൻസ | പക്ഷിപ്പനി |
ഡാൽട്ടനിസം | വർണ്ണാന്ധത |
അഞ്ചാം പനി | മീസിൽസ് |
പറങ്കിപ്പുണ്ണ് | സിഫിലിസ് |
ഈജിപ്ഷൻ ഓഫ്താൽമിയ | ട്രക്കോമ |
ഗ്രാനുലാർ കൺജംക്ടിവൈറ്റിസ് | ട്രക്കോമ |
രോഗങ്ങൾ | ബാധിക്കുന്ന അവയവങ്ങൾ |
ബ്രോങ്കൈറ്റിസ് | ശ്വാസകോശങ്ങൾ |
ന്യൂമോണിയ | ശ്വാസകോശങ്ങൾ |
സിലിക്കോസിസ് | ശ്വാസകോശങ്ങൾ |
സാർസ് | ശ്വസന വ്യവസ്ഥ |
ക്ഷയം | ശ്വാസകോശങ്ങൾ |
വില്ലൻ ചുമ | ശ്വസന വ്യവസ്ഥ |
പ്രമേഹം | പാൻക്രിയാസ് |
ലുക്കീമിയ | രക്തം |
പയോറിയ | മോണ |
മഞ്ഞപ്പിത്തം | കരൾ |
സിറോസിസ് | കരൾ |
മുണ്ടിനീര് | ഉമിനീർ ഗ്രന്ഥികൾ |
ഡിഫ്തീരിയ | തൊണ്ട |
മലേറിയ | പ്ലീഹ |
തിമിരം | കണ്ണ് |
ട്രക്കോമ | കണ്ണ് |
മയോപ്പിയ | കണ്ണ് |
അസ്റ്റിഗ്മാറ്റിസം | കണ്ണ് |
കൺജംക്ടിവൈറ്റിസ് | കണ്ണ് |
സീറോഫ്താൽമിയ | കണ്ണ് |
കണ | എല്ലുകൾ |
യുറീമിയ | വൃക്ക |
നെഫ്രൈറ്റീസ് | വൃക്ക |
ഡർമറ്റൈറ്റിസ് | ത്വക്ക് |
എക്സിമ | തൊക്ക് |
എയ്ഡ്സ് | പ്രതിരോധ സംവിധാനം |
ടൈഫോയിഡ് | കുടൽ |
പേപ്പട്ടി വിഷം | മസ്തിഷ്കം |
എൻസെഫലിറ്റിസ് | മസ്തിഷ്കം |
മെനിഞ്ജൈറ്റിസ് | മസ്തിഷ്കം ,സുഷമ്ന |
പോളിയോ | നാഡീ വ്യവസ്ഥ |
റുമാറ്റിസം | സന്ധികൾ |
ആർത്രൈറ്റിസ് | സന്ധികൾ |
ടെറ്റനി | പേശികൾ |
ഗോയിറ്റർ | തൈറോയ്ഡ് ഗ്രന്ഥി |
ഓട്ടിസം | നാഡീ വ്യവസ്ഥ |
ബോട്ടുലിസം | ചെറുകുടൽ / ആമാശയം |
ആന്ത്രാക്സ് | പ്ലീഹ / ലിംഫ് ഗ്രന്ഥി |
മന്ത് | ലസിക നാളികൾ |
ഹണ്ടിങ്ടൺസ് രോഗം | നാഡികൾ |
അഡിസൺസ് രോഗം | അഡ്രിനല്‍ ഗ്രന്ഥി |
ടൈറ്റനസ് | നാഡീ വ്യവസ്ഥ |
സ്പോണ്ടി ലൈറ്റിസ് | നട്ടെല്ല് |
വൈറസ് രോഗങ്ങളും രോഗകാരിയായ സൂക്ഷ്മാണുവും
വൈറസ് രോഗം | രോഗകാരിയായ സൂക്ഷമാണുക്കൾ |
എയ്ഡ്സ് | എച്ച്.ഐ.വി |
വസൂരി | വാരിയോള |
മഞ്ഞപ്പിത്തം | എ , ബി , സി , ഡി , ഇ , ജി വൈറസുകൾ |
പോളിയോ | പോളിയോ വൈറസ് |
ചിക്കൻഗുനിയ | ആൽഫാവൈറസ് |
പേവിഷബാധ | ലൈസ വൈറസ് |
പക്ഷിപ്പനി | എച്ച് 5 എൻ 1 |
പന്നിപ്പനി | എച്ച് 1 എൻ 1 |
ഇൻഫ്ലുവൻസ | ഇൻഫ്ലുവൻസ എ വൈറസ് |
ചിക്കൻപോക്സ് | വാത്സല്യ സോസ്റ്റർ |
ജലദോഷം | റിനോ വൈറസ് |
മുണ്ടിനീര് | പാരമിക്സോ വൈറസ് |
ഡെങ്കിപ്പനി | ഫ്‌ളാവി വൈറസ് |
യെല്ലോ ഫീവർ | ഫ്‌ളാവി വൈറസ് |
എബോള | സെയർ എബോള വൈറസ് |
ഫംഗസ് രോഗവും സൂക്ഷ്മാണുക്കളും
ഫംഗസ് രോഗങ്ങൾ | സൂക്ഷ്മാണു |
അത്‌ലറ്റ് ഫൂട്ട് | ട്രൈക്കോഫൈറ്റൺ |
റിംഗ് വോം | മൈക്രോസ്പോറം |
കാൻഡിഡിയാസിസ് | കാൻഡിഡ ആൽബികൻസ് |
ആസ്പർജില്ലോസിസ് | ആസ്പർജില്ലസ് ഓട്ടോമൈക്രോസിഡ് |
കൊതുകുകൾ പരത്തുന്ന രോഗങ്ങൾ
കൊതുകുകൾ | രോഗങ്ങൾ |
ക്യുലക്സ് | മന്ത് , ജപ്പാൻ ജ്വരം |
ഈഡിസ് ഈജിപ്റ്റി | ഡെങ്കിപ്പനി , യെല്ലോഫിവർ , ചിക്കൻ ഗുനിയ |
അനോഫിലസ് | മലമ്പനി |
മാൻസോണി | മന്ത് |