KERALA PSC BIOLOGY DISEASES AND PATHOGENS

0
435
രോഗങ്ങളും,രോഗകാരികളും

KERALA PSC BIOLOGY DISEASES AND PATHOGENS

രോഗങ്ങൾ 

മനുഷ്യരിലും മറ്റു ജീവികളിലും പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാക്കുന്ന രോഗകാരികളാണ് സൂക്ഷ്മജീവികൾ .

സൂക്ഷ്മജീവികളെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോളജി .

രോഗങ്ങളെ കുറിച്ചുള്ള പഠനമാണ് പത്തോളജി .

ബാക്ടീരിയ , വൈറസ് , ഫോട്ടോസ് എന്നിവയാണ് പ്രധാന സൂക്ഷ്മജീവികൾ .

സൂക്ഷ്മജീവികൾ മൂലമാണ് സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നതെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ .

ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശജീവികൾ .

ചെരുപ്പിന്റെ ആകൃതിയുള്ള ഏകകോശ ജീവിയാണ് പാരമീസിയം .

രോഗങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ 

പത്തോളജി :രോഗങ്ങളെ കുറിച്ചുള്ള പഠനം .

നോസോളജി :രോഗങ്ങളുടെ വർഗ്ഗീകരണത്തെ കുറിച്ചുള്ള പഠനം .

എറ്റിയോളജി :രോഗ കാരണത്തെ കുറിച്ചുള്ള പഠനം .

എപിഡമിയോളജി :ഒരു രോഗം പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ചുള്ള പഠനം .

വെക്ടർ :ഒരാളിൽ നിന്നും രോഗം അടുത്ത ആളിലേക്ക് പകർത്തുന്ന ഏജൻറ് .

ഇൻകുബേഷൻ പിരീഡ് :രോഗാണു ഉള്ളിൽ കടന്നശേഷം രോഗലക്ഷണം പ്രത്യക്ഷപ്പെടുന്നത് വരെയുള്ള സമയം .

കരിയർ :രോഗവാഹകൻ ,എന്നാൽ രോഗലക്ഷണങ്ങൾ പുറത്തേക്ക് കാണിക്കില്ല.രോഗത്തെ പകർത്താനുള്ള കഴിവുണ്ടായിരിക്കും.

എപിഡെമിക് :ഒരു രോഗം അതിവേഗം വ്യാപിക്കാനും അതേപോലെ അപ്രത്യക്ഷമാകാനുള്ള സാഹചര്യം.

പാൻഡമിക് :രോഗമോ സാഹചര്യമോ എല്ലാ വൻകരകളിലേക്കും പകരുന്നത് .

എൻഡമിക് :ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ആൾക്കാരിൽ മാത്രം രോഗം നിലനിൽക്കുന്ന അവസ്ഥ .

രോഗങ്ങളുടെ വർഗീകരണം 

മറ്റു ജീവികൾ ഉണ്ടാക്കുന്ന രോഗങ്ങൾ 

വൈറസ് , ബാക്ടീരിയ , ഫംഗസുകൾ , പ്രോട്ടോസോവകൾ , വിരകൾ , തുടങ്ങിയവ ….

വൈറസ്, ബാക്ടീരിയ ,ഫംഗസ് ,എന്നിവ ഉണ്ടാക്കുന്ന രോഗങ്ങളെ പകർച്ചവ്യാധികൾ എന്നും .

വിരകൾ ഉണ്ടാക്കുന്ന രോഗങ്ങളെ പരാദരോഗങ്ങൾ എന്നും പറയുന്നു .

മനുഷ്യ നിർമ്മിതമായ രോഗങ്ങൾ 

മനുഷ്യൻ സ്വന്തം പ്രവർത്തിയിലൂടെ കൊണ്ടുവരുന്ന രോഗങ്ങളാണ് സാമൂഹിക രോഗങ്ങൾ .

ജീവിതരീതികൾ ആണ് ഇത്തരം രോഗങ്ങളുടെ മൂലകാരണം .

മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഹൃദ്രോഗങ്ങൾ ശ്വാസകോശാർബുദം ആസ്ബെറ്റോസിസ് മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവ ഇത്തരം രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് .

അപര്യാപ്തത രോഗങ്ങൾ 

ഭക്ഷണത്തിൽ പോഷകാംഷങ്ങൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് അപര്യാപ്തതാ രോഗങ്ങൾ .

പ്രോട്ടീൻ , വിറ്റാമിൻ , ലോഹങ്ങൾ , ലവണങ്ങൾ , തുടങ്ങിയവയുടെ അഭാവം കൊണ്ടാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് .

ജനിതക രോഗങ്ങൾ 

സാധാരണഗതിയിൽ മരുന്നില്ലാത്ത രോഗങ്ങളാണ് ഇവ .ഹണ്ടിങ്ങ്‌ടൺസ് രോഗം ,സിസ്റ്റിക് ഫൈബ്രോസിസ് ,ഡൗൺ സിൻഡ്രോം / മംഗോളിസം , ഹീമോഫീലിയ , ആൽബിനിസം , തലാസീമിയ , തുടങ്ങിയവ ജനിതക രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് .

മാനസിക രോഗങ്ങൾ 

ഷിസോഫ്രേനിയ , ഡിമെൻഷ്യ , ഡിപ്രഷൻ , തുടങ്ങിയവ…

പ്രായാധിക്യം മൂലമുള്ള രോഗങ്ങൾ 

പ്രായമാകുമ്പോൾ ശരീരകോശങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ രോഗങ്ങൾക്ക് കാരണം .

കാഴ്ച നശിക്കുക ,രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,വാതം ,അൽഷിമേഴ്സ് , ആർട്ടീരിയോസ്ക്ലിറോസിസ് ,ആർത്രൈറ്റിസ് ,തുടങ്ങിയവ ഉദാഹരണങ്ങളാണ് .

ഇതിനൊക്കെ പുറമേ പകർച്ചവ്യാധികൾ , പകരാത്ത രോഗങ്ങൾ എന്നീ രണ്ടു വിഭാഗമായും മുഴുവൻ രോഗങ്ങളും വർഗീകരിച്ചിട്ടുണ്ട് .

ജീവകങ്ങൾ രാസനാമം ജീവകങ്ങൾ കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ അപര്യാപ്തതാ രോഗങ്ങൾ 
ജീവകം A1  റെറ്റിനോൾ പാൽ ,മുട്ട ,ക്യാരറ്റ് , ഏത്തപ്പഴം ..നിശാന്തത ,കെരാറ്റോ മലേഷ്യ 
ജീവകം A 2 ഡിഹൈഡ്രോക്സി റെറ്റിനോൾ തവിട് ,പാൽ ,പച്ചക്കറികൾ …സിറോഫ്താൽമിയ 
ജീവകം B1   തയാമിൻ തവിട് , കടല , പാൽ , മുട്ട …ബെറിബെറി 
ജീവകം B 2 റൈബോഫ്ലാവിൻ തവിട് , പാൽ , പച്ചക്കറികൾ ….അറൈബോഫ്ലാവിനോസിസ് 
ജീവകം B 3  നിയാസിൻ തവിട് , പാൽ , പച്ചക്കറികൾ ….പെല്ലഗ്ര , ചീലോസ് 
ജീവകം B 5 പാന്റോതെനിക്  ആസിഡ് തവിട് , പാൽ , പച്ചക്കറികൾ ….പാരസ്തേസിയ  
ജീവകം B 6 പിരിഡോക്സിൻ തവിട് , പാൽ , പച്ചക്കറികൾ ….ഡർമറ്റൈറ്റിസ് , മൈക്രോ സൈറ്റിക് അനീമിയ 
ജീവകം B 7 ബയോട്ടിൻ തവിട് , പാൽ , പച്ചക്കറികൾ ….സെബോറിയ 
ജീവകം B 9 ഫോളിക് ആസിഡ് തവിട് , പാൽ , പച്ചക്കറികൾ …മെഗലോബ്ലാസ്റ്റിക് അനീമിയ 
ജീവകം B 12 സയാനോകൊബാലമിൻ  ചുവന്ന മാംസം പെർണീഷ്യസ്  അനീമിയ 
ജീവകം C അസ്കോർബിക് ആസിഡ് എല്ലാ പുളിയുള്ള പഴങ്ങളും സ്കർവി (രക്തപിത്തം )
ജീവകം D കാൽസിഫെറോൾ മത്സ്യം , മുട്ട , മീനെണ്ണ …കണ, ഓസ്റ്റിയോ മലേഷ്യ 
ജീവകം E ടോക്കോഫിറോൾ കുതിർത്ത കടല , തേൻ , പയർ ….വന്ധ്യത 
ജീവകം K ഫില്ലോക്വിനോൺ പാൽ , മുട്ട , ധാന്യങ്ങൾ ….പെർണീഷ്യസ് അനീമിയ , ഹെമറേജ് / ബ്ലീഡിങ് 

രോഗങ്ങൾ :വിശേഷണങ്ങളും അപരനാമങ്ങളും 

വിശേഷണങ്ങൾ / അപരനാമങ്ങൾ രോഗങ്ങൾ 
ഷേക്കിംഗ് പാൾ    പാർക്കിൻസൺസ് രോഗം 
കില്ലർ ന്യൂമോണിയ , ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അസുഖം സാർസ് 
എൻട്രിക് ഫീവർ , ഗാസ്ട്രിക് ഫീവർ , സന്നിപാതജ്വരം ടൈഫോയിഡ് 
ബ്രേക്ക്ബോൺ ഡിസിസ് ഡെങ്കിപ്പനി 
ബ്ലാക്ക് വാട്ടർ ഫീവർമലമ്പനി 
ചതുപ്പു രോഗം മലമ്പനി 
രാജകീയ രോഗം ഹീമോഫീലിയ 
ക്രിസ്മസ് രോഗം ഹീമോഫീലിയ 
നാവികരുടെ പ്ലേഗ്ഗ് കർവി 
വിശപ്പിന്റെ രോഗം മരാസ്മസ് 
പിള്ള വാതം പോളിയോ 
കറുത്ത മരണം പ്ലേഗ് 
വെളുത്ത പ്ലേഗ് ,തൈസീസ്  ക്ഷയം 
കേക്ക് ഡിസീസ് ക്ഷയം
രോഗങ്ങളുടെ രാജാവ് ക്ഷയം 
ഗ്രേവ്സ് രോഗം എക്സ് – ഒഫ്താൽമിക് ഗോയിറ്റർ 
റിവൈറൻ  രോഗം ,വിഷൂചിക കോളറ 
ജർമ്മൻ മീസിൽസ് റൂബല്ല 
വീൽസ് ഡിസീസ് ,കർഷകരുടെ രോഗം എലിപ്പനി 
നിശബ്ദനായ കൊലയാളി അമിത രക്തസമ്മർദ്ദം 
നിശബ്ദനായ കാഴ്ച അപഹാരം ഗ്ലോക്കോമ 
ലോക്ക്ജോ  ഡിസീസ് ,കുതിര സന്നി ടെറ്റനസ് 
ഹാൻസൺസ് ഡിസീസ് കുഷ്ഠം  
ഗ്രിഡ് ഡിസീസ് ,സ്ലിം ഡിസീസ് എയ്ഡ്സ് 
ഇരുപതാം നൂറ്റാണ്ടിലെ അസുഖം എയ്ഡ്സ് 
മദ്രാസ് ഐ / പിങ്ക് ഐ ചെങ്കണ്ണ് 
തൊണ്ട മുള്ള് ഡിഫ്തീരിയ 
ഹൈഡ്രോഫോബിയ റാബീസ് 
സ്മൃതിനാശ രോഗം അൽഷിമേഴ്സ് 
മാർജാര നൃത്തം മിനമാതാ 
എവില്‍ ഇൻഫ്ലുവൻസ പക്ഷിപ്പനി 
ഡാൽട്ടനിസം വർണ്ണാന്ധത 
അഞ്ചാം പനി മീസിൽസ് 
പറങ്കിപ്പുണ്ണ് സിഫിലിസ് 
ഈജിപ്ഷൻ ഓഫ്താൽമിയ ട്രക്കോമ 
ഗ്രാനുലാർ കൺജംക്ടിവൈറ്റിസ് ട്രക്കോമ 
രോഗങ്ങൾ ബാധിക്കുന്ന അവയവങ്ങൾ 
ബ്രോങ്കൈറ്റിസ് ശ്വാസകോശങ്ങൾ 
ന്യൂമോണിയ ശ്വാസകോശങ്ങൾ 
സിലിക്കോസിസ് ശ്വാസകോശങ്ങൾ 
സാർസ് ശ്വസന വ്യവസ്ഥ 
ക്ഷയം ശ്വാസകോശങ്ങൾ 
വില്ലൻ ചുമ ശ്വസന വ്യവസ്ഥ 
പ്രമേഹം പാൻക്രിയാസ് 
ലുക്കീമിയ രക്തം 
പയോറിയ മോണ 
മഞ്ഞപ്പിത്തം കരൾ 
സിറോസിസ് കരൾ 
മുണ്ടിനീര് ഉമിനീർ ഗ്രന്ഥികൾ 
ഡിഫ്തീരിയ തൊണ്ട 
മലേറിയ പ്ലീഹ 
തിമിരം കണ്ണ് 
ട്രക്കോമ കണ്ണ് 
മയോപ്പിയ കണ്ണ് 
അസ്റ്റിഗ്മാറ്റിസം കണ്ണ് 
കൺജംക്ടിവൈറ്റിസ് കണ്ണ് 
സീറോഫ്താൽമിയ കണ്ണ് 
കണ എല്ലുകൾ 
യുറീമിയ വൃക്ക 
നെഫ്രൈറ്റീസ് വൃക്ക 
ഡർമറ്റൈറ്റിസ്ത്വക്ക് 
എക്സിമ തൊക്ക് 
എയ്ഡ്സ് പ്രതിരോധ സംവിധാനം 
ടൈഫോയിഡ് കുടൽ 
പേപ്പട്ടി വിഷം മസ്തിഷ്കം 
എൻസെഫലിറ്റിസ് മസ്തിഷ്കം 
മെനിഞ്ജൈറ്റിസ്   മസ്തിഷ്കം ,സുഷമ്ന 
പോളിയോ നാഡീ വ്യവസ്ഥ 
റുമാറ്റിസം സന്ധികൾ 
ആർത്രൈറ്റിസ് സന്ധികൾ 
ടെറ്റനി പേശികൾ 
ഗോയിറ്റർ തൈറോയ്ഡ് ഗ്രന്ഥി 
ഓട്ടിസം നാഡീ വ്യവസ്ഥ 
ബോട്ടുലിസം ചെറുകുടൽ / ആമാശയം 
ആന്ത്രാക്സ് പ്ലീഹ / ലിംഫ് ഗ്രന്ഥി 
മന്ത് ലസിക നാളികൾ 
ഹണ്ടിങ്ടൺസ്  രോഗം നാഡികൾ 
അഡിസൺസ്  രോഗം അഡ്രിനല്‍ ഗ്രന്ഥി 
ടൈറ്റനസ് നാഡീ വ്യവസ്ഥ 
സ്പോണ്ടി ലൈറ്റിസ് നട്ടെല്ല് 

വൈറസ് രോഗങ്ങളും രോഗകാരിയായ സൂക്ഷ്മാണുവും 

വൈറസ് രോഗം രോഗകാരിയായ സൂക്ഷമാണുക്കൾ 
എയ്ഡ്സ് എച്ച്.ഐ.വി 
വസൂരി വാരിയോള
മഞ്ഞപ്പിത്തം എ , ബി , സി , ഡി , ഇ , ജി വൈറസുകൾ 
പോളിയോ പോളിയോ വൈറസ് 
ചിക്കൻഗുനിയ ആൽഫാവൈറസ് 
പേവിഷബാധ ലൈസ വൈറസ് 
പക്ഷിപ്പനി എച്ച് 5 എൻ 1
പന്നിപ്പനി എച്ച് 1 എൻ 1 
ഇൻഫ്ലുവൻസ ഇൻഫ്ലുവൻസ എ വൈറസ് 
ചിക്കൻപോക്സ് വാത്സല്യ സോസ്റ്റർ 
ജലദോഷം റിനോ വൈറസ് 
മുണ്ടിനീര് പാരമിക്സോ വൈറസ് 
ഡെങ്കിപ്പനി ഫ്‌ളാവി വൈറസ് 
യെല്ലോ  ഫീവർ ഫ്‌ളാവി വൈറസ്  
എബോള സെയർ എബോള വൈറസ് 

ഫംഗസ് രോഗവും സൂക്ഷ്മാണുക്കളും 

ഫംഗസ് രോഗങ്ങൾസൂക്ഷ്മാണു
അത്‌ലറ്റ് ഫൂട്ട് ട്രൈക്കോഫൈറ്റൺ 
റിംഗ് വോംമൈക്രോസ്പോറം 
കാൻഡിഡിയാസിസ് കാൻഡിഡ ആൽബികൻസ് 
ആസ്പർജില്ലോസിസ് ആസ്പർജില്ലസ് ഓട്ടോമൈക്രോസിഡ്   

കൊതുകുകൾ പരത്തുന്ന രോഗങ്ങൾ 

കൊതുകുകൾ രോഗങ്ങൾ 
ക്യുലക്സ് മന്ത് , ജപ്പാൻ ജ്വരം 
ഈഡിസ് ഈജിപ്റ്റി ഡെങ്കിപ്പനി , യെല്ലോഫിവർ , ചിക്കൻ ഗുനിയ 
അനോഫിലസ് മലമ്പനി 
മാൻസോണി മന്ത്