Medieval Indian History (Slave Dynasty )

0
3993
Medieval Indian History (Slave Dynasty )

Medieval Indian History (Slave Dynasty )

(കുത്തബ്ബുദ്ദീൻ ഐബക്ക് ,ആരം ഷാ ,ഇൽത്തുമിഷ്,ചെങ്കിസ് ഖാൻ ,സുൽത്താന റസിയ,ഗിയാസുദ്ദീന്‍ ബാൽബൻ ,ഖൈഖബാദ് ,ഹസൻ നിസാമി )

അടിമ വംശം (1206 -1290 )

  • ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം

-അടിമവംശം 

  • അടിമ വംശം അറിയപ്പെടുന്ന മറ്റു പേരുകൾ 

-മാമലൂക്ക്, ഇൽബാരി ,യാമിനി ,ഗുലാം വംശം

ദില്ലി സുൽത്താനത്തിലെ ആദ്യ രാജ വംശമാണ് അടിമ വംശം 

“പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന 5 ഇസ്ലാമിക രാജവംശങ്ങളെയാണ്  ദില്ലി സുൽത്താനത്ത് അഥവാ ഹിന്ദ് സുൽത്താനത്ത് എന്ന് അറിയപ്പെടുന്നത്” .

ദില്ലി സുൽത്താനത്തിലെ  5 രാജവംശങ്ങൾ ഏതൊക്കെ

-മാലൂംക്  രാജവംശം (12 -13 നൂറ്റാണ്ട്)

-ഖിൽജി രാജവംശം (13 -14 നൂറ്റാണ്ട്)

-തുഗ്ലക്ക് രാജവംശം (14 -15 നൂറ്റാണ്ട്)

-സയ്യിദ് രാജവംശം (15 നൂറ്റാണ്ട്)

-ലോദി വംശം (15 -16 നൂറ്റാണ്ട്)

  • ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന രാജവംശം ഏത് ?

-തുഗ്ലക് രാജവംശം (ഏതാണ്ട് 94  വർഷം, AD 1320 -1414 )

  • ഏറ്റവും കുറച്ചുകാലം ദില്ലി ഭരിച്ചിരുന്ന ദില്ലി സുൽത്താനത്ത് രാജവംശം ഏത്?

-ഖിൽജി  വംശം  (ഏതാണ്ട് 30   വർഷം ,AD 1290 – 1320 )

കുത്തബ്ദീൻ ഐബക്ക് (1206 – 1210)

  • അടിമ വംശത്തിൻറെ  സ്ഥാപകൻ 

-കുത്തബ്ദീൻ ഐബക്ക്

  • ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി 

-കുത്തബ്ദീൻ ഐബക്ക്

  • ഡൽഹിയിലെ ആദ്യ സുൽത്താൻ , ഡൽഹി സുൽത്താനേറ്റിൻറെ  സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്നത് 

-കുത്തബ്ദീൻ ഐബക്ക്

  • കുത്തബ്മിനാറിൻറെ  നിർമാണം ആരംഭിച്ച ഭരണാധികാരി

-കുത്തബ്ദീൻ ഐബക്ക്

  • ലാക്ബാഷ (ലക്ഷങ്ങൾ ദാനം ചെയ്യുന്നവൻ )എന്നറിയപ്പെടുന്ന ഭരണാധികാരി 

-കുത്തബ്ദീൻ ഐബക്ക്

-കുത്തബ്ദീൻ ഐബക്ക് മുഹമ്മദ് ഗോറിയുടെ ഒരു തുർക്കി അടിമ ആയിരുന്നു 

-കുത്തബ്ദീൻ പിന്നീട് മുഹമ്മദ് ഗോറിയുടെ സൈനാധിപകനാവുകയും അദ്ദേഹത്തിൻറെ കൈവശമുണ്ടായിരുന്ന ഇന്ത്യൻ പ്രവിശ്യകളുടെ ഭരണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു .

  • കുത്തബ്ദീൻ ഐബക് കുവൈറ്റ് – ഉൽ -ഇസ്ലാം പള്ളി പണികഴിപ്പിച്ച എവിടെ ?

-ഡൽഹി

-കുവൈറ്റ്‌ – ഇസ്ലാം -പള്ളിയുടെ മിനാരമാണ് ഖുത്ബ് മിനാർ.

-ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്ബ് മിനാർ.

-1993-യുനെസ്കോ ഖുത്ബ് മിനാറിനെ  ഇന്ന് ലോക പൈതൃക     കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

  • ഖുത്ബ് മിനാറിൻറെ  പണി ആരംഭിച്ച ഡൽഹി സുൽത്താൻ ആരാണ് ?

-കുത്തബ്ദീൻ ഐബക് 

-പന്ത്രണ്ടാം നൂറ്റാണ്ടിലെ അവസാനത്തിൽ (1190-1199 )കുത്തബ്ദീൻ ഐബക് ആണ് ഖുത്ബ് മിനാറിൻറെ ആദ്യ നില പണികഴിപ്പിച്ചത്.

ഖുത്ബ് മിനാറിൻറെ പണി പൂർത്തിയാക്കിയ ഭരണാധികാരി : ഇൽത്തുമിഷ് (AD  1231)

  • കുത്തബ്ദീൻ ഐബക്കിൻറെ  പിൻഗാമി 

-ഇൽത്തുമിഷ്(AD 1231)

  • കുത്തബ്ദീൻ ഐബക്കിൻറെ  പിൻഗാമി 

– ആരം ഷാ

  • ആരം ഷായുടെ പിൻഗാമി 

-ഇൽത്തുമിഷ്

സാമ്രാജ്യത്തെ വിവിധ പ്രദേശങ്ങളായി തിരിച്ചു .അതിന്റെ ചുമതല പ്രഭുക്കന്മാർക് അല്ലെങ്കിൽ ഗവർണർമാർക്ക് നൽകുന്ന സമ്പ്രദായമാണ്  ‘ഇഖ്‌ത ‘സമ്പ്രദായം.

-ഈ പ്രഭുക്കന്മാരെ ഇഖ്‌താദാർ  അല്ലെങ്കിൽ മുഖ്‌തി എന്നാണ് വിളിച്ചിരുന്നത് .

-നികുതി പിരിച്ചെടുക്കുക, ക്രമസമാധാനം കാത്തു സൂക്ഷിക്കുക ,തുടങ്ങിയവ ആയിരുന്നു ഇവരുടെ ചുമതലകൾ.

  • തങ്ക,ജിറ്റാൾ , എന്നീ പേരുകളിൽ നാണയങ്ങൾ ഇറക്കിയ ദില്ലി സുൽത്താൻ ആരാണ്?

ഇൽത്തുമിഷ്  

-തങ്ക എന്ന പേരിൽ വെള്ളിനാണയങ്ങളും ,ജിറ്റാൾഎന്ന പേരിൽ സ്വർണനാണയങ്ങളും ഇൽത്തുമിഷ് പുറത്തിറക്കി.

  • ഇൽത്തുമിഷിൻറെ ഭരണകാലത്ത ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി ആരാണ്?

– ചെങ്കിസ് ഖാൻ

  • ഡൽഹി സിംഹാസനത്തിൽ ആദ്യമായി അവരോധിതയായ വനിത ആരാണ്?

-സുൽത്താന റസിയ

  • സുൽത്താന റസിയയുടെ രാജവംശം : അടിമവംശം 

-സുൽത്താന റസിയ ഇൽത്തുമിഷ് നിൻറെ മകളായിരുന്നു .

  • ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ ഭരണാധികാരി

– സുൽത്താന റസിയ 

  • ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിത ഭരണാധികാരി : സുൽത്താന റസിയ 
  • സുൽത്താന റസിയ ഡൽഹിയിൽ അധികാരത്തിലേറിയ വർഷം: AD 1236
  • ദില്ലി സുൽത്താന്മാരുടെ ഭരണഭാഷ ഏതായിരുന്നു ?

-പേർഷ്യൻ

  •  നിണവും, ഇരുമ്പും നയം സ്വീകരിച്ച ഡൽഹി സുൽത്താൻ ആരായിരുന്നു ?

– ഗിയാസുദ്ദീന്‍ ബാൽബൻ

(Balban’s policy of blood and iron )

  • ബാൽബൻ ആയിരുന്നു അടിമ വംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരി.
  • അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ?-ഖൈഖബാദ് 
  • ഗിയാസുദ്ദീന്‍ ബാൽബൻറെ പിൻഗാമി :ഖൈഖബാദ് 
  •  ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്നത് :ഇൽത്തുമിഷ് (25 വർഷം)
  • ഗിയാസുദ്ദീന്‍ ബാൽബൻ (20 വർഷം)
  • ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി എന്ന സൂഫിവര്യൻറെ  സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണി കഴിപ്പിച്ചത് .
  • ഇന്ത്യയിൽ ഇസ്ലാമിക ശൈലിയിൽ നിർമ്മിക്കപ്പെട്ട ആദ്യ മന്ദിരമായ കുവത്ത് -ഇസ്ലാം- മോസ്‌കിന്റെ നിർമ്മാതാവ് (ന്യൂഡൽഹി)

-കുത്തബ്ദീൻ ഐബക്ക്

  • ‘ദിൻകോ ജോൻപര’ അജ്മീരിൽ പണികഴിപ്പിച്ചത് 

-കുത്തബ്ദീൻ ഐബക്ക്

  • സുൽത്താനേറ്റ് ഭരണത്തിൻറെ തുടക്കത്തിൽ രാജ്യത്തെ പല ഭാഗങ്ങളായി വിഭജിച്ചിരുന്ന സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?

-ഇഖ്ത 

  • ഇഖ്ത പ്രദേശങ്ങൾ കൈവശം വച്ചിരുന്നവർ അറിയപ്പെട്ടിരുന്നത് ?

-ഇഖ്തദാർ / വാലി

  • പോളോ കളിക്കുമ്പോൾ കുതിരപ്പുറത്ത് നിന്ന് വീണു മരിച്ച ഭരണാധികാരി (1210 )

-കുത്തബ്ദീൻ ഐബക്ക്

  • കുത്തബ്ദീൻ ഐബക്കിന്റെ  ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി 

-താജ് -ഉൽ -മാസിർ 

  • താജ് -ഉൽ -മാസിർ  എഴുതിയത് ?                                                                                                                                                                                                          ഹസൻ നിസാമി 

കുത്തബ്ദീൻ ഐബക്കിന്  ശേഷം മകനായ’ ആരംഷാ  ‘ആണ് അധികാരത്തിലേറിയത്. ആരംഷാ യെ തോൽപ്പിച്ച് അധികാരത്തിലേറിയ വ്യക്തിയാണ് ഇൽത്തുമിഷ് .