Kerala PSC Questions and Answers Malayalam Audio (MP3) & Clips

0
75324
Kerala PSC Questions and Answers Malayalam Audio (MP3) & Clips

PSC Questions and Answers Malayalam Audio (MP3) & Clips and Classes for Free Download:

Here in this blog I will share some audio file as MP3, if you want to download them then checkout the videos below 

PSC audio mp3 free download:

You can download PSC audio mp3 for free doing on to given youtube links, then go to any youtube downloader and click to download as free video.

Audio 1: Kerala PSC Current Affairs – GST 

എന്താണ് ചരക്കുസേവന നികുതി ( GST ) ?

സാധന സേവനങ്ങളുടെ ഉപഭോഗത്തെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കു സേവന നികുതി . ഉല്പാദനം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്ത് അടക്കാവുന്ന നികുതി യാണിത് . ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മൂല്യ വർദ്ധനവിനു മാത്രമുള്ള നികുതിയിൽ നികുതിയുടെ ഭാരം അന്തിമ ഉപഭോക്താവിന് മാത്രമായിരിക്കും .

• GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A
• GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A
• GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP : 12
• GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി
• രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം
• GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder
• നികുതി നിരക്കുകൾ – 5 % , 12 % , 18 % , 28 % പ്രത്യേകനികുതി – സ്വർണം , വെള്ളി മറ്റു ആഭരണങ്ങൾ ( 3 % ) ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം , പെട്രോൾ ഡീസൽ
• GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ

• GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ
• GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം – ജമ്മു കാശ്മീർ
• കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1
• GST ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി
• നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101 -ാം ഭേദഗതി
• നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th
• രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3
• ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8
• രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8
കേരളത്തിന്റെ GST കോഡ് – 32

• GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം
• GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ
• GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻ .
ല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് .
GST = ( വ്യായാമ നികുതി + സേവന നികുതി ) + സംസ്ഥാന വാറ്റ്

Audio 2: Human Body {മനുഷ്യ ശരീരം}

മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരമുള്ള അവയവം ഏതാണ് ?

ans :കരൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ .
കരളിനെക്കുറിച്ചുള്ള പഠനത്തെ ഹെപ്പറ്റോളജി എന്ന് വിളിക്കുന്നു .
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ .
ഹെപ്പറ്റോസൈറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളാൽ നിർമ്മിതമാണ് കരൾ .
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഉപാപചയ അവയവമാണ് കരൾ .
വലിയ അളവിൽ കൊഴുപ്പ് സംഭരിക്കുന്ന ഒരു അവയവമാണ് കരൾ .
കരളിന്റെ വൈറൽ രോഗമാണ് ഹെപ്പറ്റൈറ്റിസ് .
അമോണിയയും യൂറിയയും കരളിൽ ഉത്പാദിപ്പിക്കപ്പെടുന്നു .
മനുഷ്യ ശരീരത്തിന്റെ കെമിക്കൽ ലാബ് എന്നറിയപ്പെടുന്ന അവയവമാണ് കരൾ .
മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരമുള്ള അവയവമാണ് കരൾ .
ശരാശരി മനുഷ്യന്റെ ഭാരം 1.5-1.7 കിലോഗ്രാം ആണ് .
കരളിന്റെ ഭാരം ഏകദേശം 1500 ഗ്രാം ആണ് .
ലിംഫിന്റെ ( കോശദ്രാവകം ) രൂപീകരണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് കരൾ .

ഹൃദയം :
മനുഷ്യ ശരീരത്തിലെ ഏറ്റവും തിരക്കേറിയ അവയവമാണ് ഹൃദയം .
ഹൃദയത്തെയും അതിന്റെ രോഗത്തെയും കുറിച്ചുള്ള പഠനം കാർഡിയോളജി എന്നാണ് അറിയപ്പെടുന്നത് .
മനുഷ്യന്റെ ഹൃദയത്തിന് ഒരു മുഷ്ടിയുടെ വലിപ്പമുണ്ട് .
ശരീരത്തിലെ രക്തചംക്രമണം നിയന്ത്രിക്കുന്നത് ഹൃദയമാണ് .

വൃക്ക :
പയറിന്റെ ആകൃതിയിലുള്ള അവയവമാണ് വൃക്ക .
വൃക്കകളെക്കുറിച്ചുള്ള പഠനത്തെ നെഫ്രോളജി എന്ന് വിളിക്കുന്നു .
മനുഷ്യ ശരീരത്തിലെ വിസർജ്ജനത്തിന് വൃക്ക സഹായിക്കുന്നു .
മനുഷ്യ ശരീരത്തിന്റെ ഒരു അരിപ്പയായി വൃക്ക പ്രവർത്തിക്കുന്നു .
വൃക്കയുടെ പ്രവർത്തന യൂണിറ്റ് നെഫ്രോൺ ആണ് .

മസ്തിഷ്കം :
• മനുഷ്യ നാഡീവ്യൂഹത്തിന്റെ കേന്ദ്ര അവയവമാണ് മനുഷ്യ മസ്തിഷ്കം
• മസ്തിഷ്കത്തെ മൂന്ന് അടിസ്ഥാന യൂണിറ്റുകളായി തിരിക്കാം : ഫോർബ്രെയിൻ , മിഡ് ബ്രെയിൻ , ഹിൻഡ് ബ്രെയിൻ
• പ്രായപൂർത്തിയായ പുരുഷന്റെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം 1336 ഗ്രാമും പ്രായപൂർത്തിയായ സ്ത്രീയുടെ
മസ്തിഷ്കത്തിന്റെ ശരാശരി ഭാരം 1198 ഗ്രാമുമാണ് .

Audio 3:Kerala PSC Modal Questions 

Audio 4:Vitamins 

കാര്‍ബണിക സംയുക്തങ്ങളാണ് ജീവകങ്ങള്‍. ഊർജ്ജ ഉൽപ്പാദനമില്ലാതെ, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ, എന്നാൽ വളരെ ചെറിയ തോതിൽ വേണ്ട പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. 

  • ‘വൈറ്റമിൻ’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് – പോളിഷ് ശാസ്ത്രജ്ഞനായ കാസിമിർ ഫങ്ക്.

വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.

  • കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ – A,D,E,K .
  • ജലത്തില്‍ ലയിക്കുന്ന ജീവങ്ങള്‍ – ബി – കോംപ്ലക്സ് , വിറ്റാമിന്‍ സി.

ജീവകം A

  • ജീവകം A -യുടെ ശാസ്ത്രീയനാമം റെറ്റിനോള്‍.
  • കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.
  • പച്ചിലക്കറികള്‍, മുട്ടയുടെ മഞ്ഞ, കരള്‍, പാല്‍, കാബേജ്, കാരറ്റ്, മീനെണ്ണ, വെണ്ണ എന്നിവ ജീവകം A -യുടെ പ്രധാന സ്രോതസ്സുകളാണ് .
  • കരളിലാണ് ജീവകം A സംഭരിക്കപ്പെടുന്നത് .
  • വൈറ്റമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് നിശാന്ധത.
  • 1913 -ൽ എൽമർമാക് കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ് ജീവകം എ വേർതിരിച്ചെടുത്തത് .

ജീവകം B

  • ജീവകം B1, തയമിന്‍ എന്ന് അറിയപ്പെടുന്നു.
  • കാര്‍ബോ ഹൈഡ്രേറ്റുകളെ (ധാന്യകം) ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ് -ജീവകം B1 .
  • അരിയുടെ തവിടില്‍ ജീവകം B1 അടങ്ങിയിട്ടുണ്ട്.
  • നാഡീ വ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ജീവകം B1 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്നു.
  • തയാമിനെ ആന്റി ബെറിബെറി ഘടകം എന്നു പറയുന്നു.
  • ജീവകം B1 ന്റെ പ്രധാന സ്രോതസ്സുകളാണ് പച്ചക്കറികള്‍, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങള്‍, കശുവണ്ടി പരിപ്പ്, തുടങ്ങിയവ.
  • ജീവകം B2 അറിയപ്പെടുന്നത് റൈബോ ഫ്‌ളേവിന്‍.
  • ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും റൈബോ ഫ്‌ളേവിന്‍ ആവശ്യമാണ്.
  • യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം – റൈബോ ഫ്‌ളേവിന്‍.
  • ജീവകം B2 ന്റെ പ്രധാന സ്രോതസ്സുകളാണ് പാല്‍, കരള്‍, മത്സ്യം, കോഴിയിറച്ചി, പച്ചിലക്കറികള്‍ എന്നിവ.
  • ജീവകം B3 – നിയാസിന്‍
  • നിയാസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം – പെല്ലാഗ്ര.
  • ജീവകം B5 – പാന്‍ഡൊതീനിക് ആസിഡ്
  • ജീവകം B6 – പിരിഡോക്സിന്‍
  • ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം – ജീവകം – B7.
  • ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകങ്ങളാണ് ബയോട്ടിന്‍, പാന്‍ഡോതിനിക് ആസിഡ്, ജീവകം -കെ എന്നിവ.
  • ജീവകം B9 – ന്റെ രാസനാമം – ഫോളിക് ആസിഡ്.
  • ജീവകം B12 – ന്റെ രാസനാമം – സയനോ കൊബാലമിന്‍.
  • ഫോളിക് ആസിഡ്, ജീവകം B12 എന്നിവയുടെ കുറവുകൊണ്ട് സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അനീമിയ – മെഗലോബ്ലാസ്റ്റിക് അനീമിയ.
  • ജീവകം B12 – ന്റെ അപര്യാപ്തതകാരണമുണ്ടാകുന്ന അനീമിയ – പെര്‍ണീഷ്യസ് അനീമിയ
  • കൊബാള്‍ട്ട് അടങ്ങിയ ജീവകം – ജീവകം B12
  • ജീവകം C
  • ചൂടാക്കുമ്പോള്‍ള്‍ നഷപ്പെടുന്ന ജീവകം – ജീവകം സി
  • കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം – ജീവകം സി
  • ‘Fresh Food vitamin’ എന്നറിയപ്പെടുന്നത് – ജീവകം സി
  • ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവകം – ജീവകം സി.
  • നാവികരുടെ രോഗം എന്നറിയപ്പെടുന്നത് – സ്കര്‍വി.
  • ജീവകം സി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ജീവകം സി ആണ്.
  • നെല്ലിക്ക, നാരങ്ങ, പേരയ്ക്ക, പുളിയുള്ള പഴങ്ങൾ എന്നിവയിൽ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു.
  • ജീവകം D
  • ജീവകം ഡി – യുടെ രാസനാമം – കാൽസിഫെറോൾ
  • ജീവകം ഡി -യുടെ കുറവുകൊണ്ട് കുട്ടികളിൽ ഉണ്ടാക്കുന്ന രോഗം – റിക്കറ്റ്സ് (Rickets)
  • ജീവകം ഡി -യുടെ അഭാവം കൊണ്ട് മുതിർന്നവരിലുണ്ടാകുന്ന രോഗം – ഓസ്റ്റിയോ മലേഷ്യ
  • സസ്യ ഉറവിടങ്ങളിൽ ലഭ്യമല്ലാത്ത ജീവകം – ജീവകം ഡി
  • സൂര്യപ്രകാശത്തിന്റെ സഹായത്താൽ ത്വക്കിൽ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം – ജീവകം ഡി
  • ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം – ജീവകം ഡി
  • ‘Sunshine vitamin’ എന്നറിയപ്പെടുന്നത് – ജീവകം ഡി
  • എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം ഡി.
  • ജീവകം E
  • ജീവകം ഇ -യുടെ രാസനാമം – ടോക്കോഫിറോൾ
  • ജീവകം ഇ -യുടെ അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു.
  • പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ ജീവകം ഇ ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു.
  • കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ ജീവകം ഇ യുടെ സ്രോതസ്സുകളാണ്.
  • ജീവകം K
  • ജീവകം കെ യുടെ രാസനാമം – ഫില്ലോക്വീനോൺ
  • മുറിവില്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം – ജീവകം കെ.
  • മുറിവേറ്റ ഭാഗത്തെ കോശങ്ങളിൽനിന്നും പ്ലേറ്റ്‌ലെറ്റുകളിൽ നിന്നും ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ പ്രോത്രോംബിൻ എന്ന പദാർഥത്തിൽനിന്നും ത്രോംബിന്‍ എന്ന രാസാഗ്നി ഉണ്ടാക്കുന്നു. ത്രോംബിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രോത്രോംബിൻ കരളിൽ നിർമിക്കപ്പെടുന്നു.
  • രക്തത്തിലെ നിറമില്ലാത്ത രക്തകോശമാണ് പ്ലേറ്റ്‌ലെറ്റുകള്‍‍. പ്ലേറ്റ്‌ലെറ്റുകള്‍ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
  • പ്ലാസ്‌മാ പ്രോട്ടീനാണ് ഫൈബ്രിനോജൻ.
  • രക്തത്തിൽ 55% ദ്രവരൂപത്തിലുള്ള പ്ലാസ്‌മ അടങ്ങിയിട്ടുണ്ട്.
  • ജീവകം – രാസനാമം
  • A – റെറ്റിനോള്‍
  • B1 – തയാമിന്‍
  • B2 – റൈബോഫ്ലാവിന്‍
  • B3 – നിക്കോട്ടിനിക് ആസിഡ്(നിയാസിന്‍)
  • B5 – പാന്റോതെനിക് ആസിഡ്
  • B6 – പിരിഡോക്സിന്‍
  • B7 – ബയോട്ടിന്‍
  • B9 – ഫോളിക് ആസിഡ്
  • B12 – സയാനോ കൊബാലുമിന്‍
  • C – അസ്കോര്‍ബിക് ആസിഡ്
  • D – കാല്‍സിഫെറോള്‍
  • E – ടോക്കോഫിറോള്‍
  • K – ഫില്ലോക്വിനോന്‍
  • ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും
  • ജീവകം A – നിശാന്ധത
  • ജീവകം B1 – ബെറിബെറി
  •  ജീവകം B3 – പെല്ലഗ്ര
  •  ജീവകം B9 – വിളര്‍ച്ച
  •  ജീവകം B12 – പെര്‍നീഷ്യസ് അനീമിയ
  •  ജീവകം C – സ്കര്‍വി
  •  ജീവകം D – കണ
  •  ജീവകം E – വന്ധ്യത
  •  ജീവകം K – രക്തസ്രാവം

Audio 5:About Malappuram District

■ കേരളത്തില്‍ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.
■ ജനസംഖ്യാ വളര്‍ച്ചനിരക്ക്‌ ഏറ്റവും കൂടിയ ജില്ല.
■ കേരളത്തില്‍ ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ല.
■ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകൾ ഉള്ള ജില്ല.
■ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരതാ ജില്ല.

■ 1998 മെയ്‌ 17-ന്‌ കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
■ അക്ഷയപദ്ധതിക്ക്‌ തുടക്കംകുറിച്ച ജില്ല.
■ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം.
■ മലബാര്‍ സ്പെഷല്‍ പോലീസ്‌ ആസ്ഥാനം.
■ പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ജില്ല.
■ വെറ്റില, പപ്പായ, ഏത്തപ്പഴം ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം.
■ ഏറ്റവും കൂടുതല്‍ ഗ്രാമവാസികളുള്ള ജില്ല.
■ ആറങ്ങോട്ട്‌ സ്വരൂപം എന്നറിയപ്പെടുന്നത്‌ വള്ളുവനാട് രാജവംശമാണ്.
■ വള്ളുവനാട്‌ രാജവംശത്തിന്റെ തലസ്ഥാനമാണ്‌ വള്ളുവ നഗരം (അങ്ങാടിപ്പുറം)

■ മാമാങ്കത്തിന്റെ ആദ്യകാല രക്ഷാധികാരി വള്ളുവക്കോനാതിരിയായിരുന്നു.
■ വെട്ടത്ത്‌ രാജവംശമായിരുന്നു താനൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്‌.

■ വെട്ടത്ത്‌ സമ്പ്രദായം കഥകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
■ മാമാങ്കവേദിയായിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ്‌.

■ മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണര്‍, നിലപാടുതറ എന്നിവ മലപ്പുറം ജില്ലയിലെ കൊടൈക്കലിലാണ്‌ സ്ഥിതിചെയ്യുന്നത്‌.
■ മാമാങ്കത്തിന്‍െറ പില്‍ക്കാല രക്ഷാധികാരി കോഴിക്കോട്‌ സാമൂതിരിയായിരുന്നു.
■ സാമൂതിരിയുടെ രണ്ടാംതലസ്ഥാനമായിരുന്നു പൊന്നാനി .
■ 1921-ല്‍ നടന്ന മലബാര്‍കലാപത്തിന്‌ (മാപ്പിളലഹള) നേതൃത്വംനല്‍കിയത്‌ ആലി മുസ്‌ലിയാർ ആയിരുന്നു.
■ വാഗണ്‍ ട്രാജഡി (1921) മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗൺഹാൾ തിരൂരിലാണ്‌.
■ മലബാര്‍ കലാപ സ്മാരക മന്ദിരം തിരൂരങ്ങാടിയിലാണ്‌.
■ മലബാര്‍ പോലീസ്‌ സൂപ്രണ്ട്‌ ആയിരുന്ന റിച്ചാഡ്‌ ഹിച്ച്‌കോക്കാണ്‌ 1921-ല്‍ മലബാര്‍ സ്പെഷല്‍ പോലീസ്‌ സ്ഥാപിച്ചത്‌.
■ ” ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനമായിരുന്നു ആതവനാട്‌.
■ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മമ്പ്രം തങ്ങൾ രൂപംനല്‍കിയ സേനയാണ്‌ ചേരൂര്‍പട.

■ കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പ്‌ സ്വരൂപം) ആദ്യകാല ആസ്ഥാനമായിരുന്നു പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ്‌.
■ മലബാർ കലാപത്തിന്റെ ഭാഗമായി  1921-ല്‍ നടന്ന ചരിത്രസംഭവമാണ്‌ പൂക്കോട്ടുര്‍ ലഹള.
■ യൂറോപ്യന്‍രേഖകളില്‍ പപ്പുകോവിൽ എന്ന് പരാമർശിച്ചത് പരപ്പനങ്ങാടിയെയാണ്‌.

■ ലോകത്തിലെ ആദ്യത്തെ തേക്ക്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ നിലമ്പൂരിലെ വെളിയന്തോടിലാണ്‌,

■ കേരളത്തിലെ ആദ്യ സ്ത്രീധനരഹിത പഞ്ചായത്ത്‌ നിലമ്പൂര്‍.

■ നിലമ്പൂരിലാണ്‌ ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ചത്‌.

■ ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത്‌ നിലമ്പൂര്‍ (സമീക്ഷ പദ്ധതിയിലൂടെ).

■ കേരളത്തില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയ ചാലിയാറിന്റെ തീരത്താണ്‌ നിലമ്പൂര്‍.

■ കേരളത്തിലെ ആദ്യത്തെ ബയോ-റിസോഴ്‌സ്‌ നാച്യറല്‍ പാര്‍ക്ക്‌ നിലമ്പൂര്‍.

■ മലബാറിലെ കളക്ടര്‍ ആയിരുന്ന എച്ച്‌ വി. കനോലിയുടെ ഓര്‍മയ്ക്കായുള്ള ‘കനോലിപ്പോട്ട്‌’ തേക്കിന്‍തോട്ടം നിലമ്പുരിലാണ്‌ (ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിന്‍തോട്ടമാണിത്.

Audio 6:LDC Special -Kerala GK -1 

Audio 7:LDC Special – Kerala GK -2

Audio 8:LDC Special -Kerala GK -3

Audio 9:LDC Special -Kerala GK -4

Audio 10:LDC Special -Kerala GK -5

Audio 11:LDC Special -Kerala GK -6

Audio 12:LDC Special -Kerala GK -7

Audio 13:LDC Special – 44 Rivers in Kerala (കേരളത്തിലെ 44 നദികൾ) GK Audio

കേരളത്തിലെ 44 നദികൾ

44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്നവയാണ് പടിഞ്ഞാറേയ്‌ക്കൊഴുകുന്ന നദികള്‍. നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമരാമത്തു വകുപ്പ് 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോര്‍ട്ട് 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

1. മഞ്ചേശ്വരം പുഴ (16 കി. മീ.)

2. ഉപ്പളപുഴ (50 കി. മീ.)

3. ഷീരിയപുഴ (67 കി. മീ.)

4. മെഗ്രാല്‍പുഴ (34 കി. മീ.)

5. ചന്ദ്രഗിരിപുഴ (105 കി. മീ.)

6. ചിറ്റാരിപുഴ (25 കി. മീ.)

7. നീലേശ്വരംപുഴ (46 കി. മീ.)

8. കരിയാങ്കോട് പുഴ (64 കി. മീ.)

9. കവ്വായി പുഴ (31 കി. മീ.)

10. പെരുവമ്പ പുഴ (51 കി. മീ.)

11. രാമപുരം പുഴ (19 കി. മീ.)

12. കുപ്പം പുഴ (82 കി. മീ.)

13. വളപട്ടണം പുഴ (110 കി. മീ.)

14. അഞ്ചരക്കണ്ടി പുഴ (48 കി. മീ.)

15. തലശ്ശേരി പുഴ (28 കി. മീ.)

16. മയ്യഴി പുഴ (54 കി. മീ.)

17. കുറ്റിയാടി പുഴ (74 കി. മീ.)

18. കോരപ്പുഴ (40 കി. മീ.)

19. കല്ലായി പുഴ (22 കി. മീ.)

20. ചാലിയാര്‍ പുഴ (169 കി. മീ.)

21. കടലുണ്ടി പുഴ (130 കി. മീ.)

22. തിരൂര്‍ പുഴ (48 കി. മീ.)

23. ഭാരതപ്പുഴ (209 കി. മീ.)

24. കീച്ചേരി പുഴ (51 കി. മീ.)

25. പുഴക്കല്‍ പുഴ (29 കി. മീ.)

26. കരുവന്നൂര്‍ പുഴ (48 കി. മീ.)

27. ചാലക്കുടി പുഴ (130 കി. മീ.)

28. പെരിയാര്‍ (244 കി. മീ.)

29. മൂവാറ്റു പുഴയാറ് (121 കി. മീ.)

30. മീനച്ചിലാറ് (78 കി. മീ.)

31. മണിമലയാറ് (90 കി. മീ.)

32. പമ്പയാറ് (176 കി. മീ.)

33. അച്ചന്‍ കോവിലാറ് (128 കി. മീ.)

34. പള്ളിക്കലാറ് (42 കി. മീ.)

35. കല്ലടയാറ് (121 കി. മീ.)

36. ഇത്തിക്കരയാറ് (56 കി. മീ.)

37. അയിരൂര്‍ (17 കി. മീ.)

38. വാമനപുരം ആറ് (88 കി. മീ.)

39. മാമം ആറ് (27 കി. മീ.)

40. കരമനയാറ് (68 കി. മീ.)

41. നെയ്യാറ് (56 കി. മീ.)

കിഴക്കോട്ടൊഴുകുന്ന നദികള്‍

42. കബിനീ നദി

43. ഭവാനിപ്പുഴ

44. പാമ്പാര്‍

കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി

പ്രധാന കായലുകൾ

വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.

Audio 14:LDC Special – Part – 3 (Waterfalls in Kerala)

ജില്ല വെള്ളച്ചാട്ടം
 കൊല്ലംപാലരുവി , കുംഭാവുരുട്ടി , മണലാർ
പത്തനംതിട്ടപെരുന്തേനരുവി , അരുവിക്കുഴി
  കോട്ടയംകേസരി , മരമല , പാമ്പനാൽ , അരുവിക്കുഴി
തൃശൂർആതിരപ്പള്ളി , വാഴച്ചാൽ , പെരിങ്ങൽകൂത് , ഇലഞ്ചിപ്പാറ , ചാപ്ര
ഇടുക്കിലക്കം , ചീയപ്പാറ , തൂവാനം , തൊമ്മൻകുത്ത് , കീഴാർക്കുത് ,കുത്തുങ്കൽ , വളര , ആറ്റുകാൽ
പാലക്കാട്ധോണി , മീൻവല്ലം , പത്രക്കടവ് , സീതക്കുണ്ട് , ശിരുവാണി
കോഴിക്കോട്തുഷാരഗിരി , വെള്ളരിമല , അരിപ്പാറ , ഉറക്കുഴി
തിരുവനന്തപുരംമീൻമുട്ടി , മങ്കയം , വഴുവൻതോൽ , കലക്കയം
മലപ്പുറംകോഴിപ്പാറ , ആഢ്യൻപാറ , കേരളാംകുണ്ഡ്
വയനാട്മീൻമുട്ടി , സൂചിപ്പാറ , കാന്തൻപ്പാറ , ചെതലയം
എറണാകുളംമുളംകുഴി , പണിയേലി പോര്
കണ്ണൂർഅളകാപുരി , പാൽചുരം , കുടിയാന്മല
കാസർഗോഡ്തേൻവരികല്ല് , പാലക്കൊല്ലി

Audio 15:LDC Special –Districts and Taluks in Kerala (കേരളത്തിലെ ജില്ലകളും താലൂക്കുകളും)

Audio 16:LDC Special – The Arrival of the Portuguese 

Audio 17 :LDC Special – The Medieval Tourists 

Audio 18 :LDC Special – The Vijayanagara Empire 

Audio 19 :LDC Special – Maratha Empire

Audio 20 :LDC Special – Sikh Matham 

Audio 21 :LDC Special – Mughal Empire

Audio 22 :LDC Special – Medieval Wars

Audio 23 :LDC Special – Delhi Sultans

Audio 24 :LDC Special – Medieval History of India 

Audio 25 :LDC Special – (Gk from Padma)

Audio 26 :LDC Special – (Padma Awards 2017 )

Audio 27 :LDC Special – Major Achievements ( K. J. Yesudas) 

Audio 28 :LDC Special – (Gana Gandharvan – Dr K.J. Yesudas) 

Audio 29 :LDC Special – (The glory of Malayali)

Audio 30 :LDC Special – (Selection Committee) 

Audio 31 :LDC Special – ( The Award Terms )

Audio 32 :LDC Special – (Award History) 

Audio 33 :LDC Special – ( Padma Awards of India) 

Audio 34 :LDC Special – (National Film Award -2014-2015)

Audio 35 :LDC Special – (Flim Avard 2015-2016)

Audio 36 :LDC Special – (Movie History )

Audio 37 :LDC Special – Part -1 (Keralam) 

Audio 38 :American presidents (അമേരിക്കൻ പ്രസിഡന്റുമാർ )

Audio 39 :LDC Special – Part – 3 Kerala History(കേരള ചരിത്രം)ആവർത്തിക്കുന ചോദ്യങ്ങൾ

Audio 40 :INDIAN INDEPENDENCE Act 1947

Audio 41 :LDC Special – Part – 5 (Islands in Kerala)

Audio 42 :Keralpsctips.com : Mahatma Gandhi GK

Audio 43 :1953 കൂനിൻ കുരിശ് വിപ്ലവം

Audio 44 :Sree Narayana Guru for kerala psc preliminary exam | Kerala renaissance |

Audio 45 :കോട്ടയം ജില്ലയിലെ അടിസ്ഥാന വിവരങ്ങള്‍

Audio 46 :സ്വാതന്ത്ര്യദിന ക്വിസ് 2020 | Independence Day Quiz in Malayalam Audio| Swathanthra Dina Quiz

Audio 47 :ALAPPUZHA : PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ LDC & LGS

Audio 48 :Rabindra Nath Tagore important questions – Kerala PSC GK [Malayalam AUDIO]

Rabindranath Tagore, also known as Gurudev, was a highly revered poet, philosopher, musician, and polymath from India. He was born on May 7, 1861, in Calcutta (now Kolkata), British India,

Audio 49 :Hiroshima & Nagasaki Day Quiz Questions and Answers in Malayalam

Hiroshima and Nagasaki Day refers to the commemoration of the atomic bombings of Hiroshima and Nagasaki, which took place during World War II. On August 6, 1945, the United States dropped an atomic bomb on Hiroshima, and on August 9, 1945, a second atomic bomb was dropped on Nagasaki.These bombings resulted in the deaths of an estimated 200,000 people, with many more suffering from long-term health effects and radiation-related illnesses.

Audio 50 :APJ Abdul Kalam GK Questions for Kerala PSC Exam [Malayalam Audio]

APJ Abdul Kalam, was an eminent Indian scientist and statesman.He was born on October 15, 1931, in Rameswaram, Tamil Nadu, India,Kalam played a crucial role in India’s missile development program and was popularly known as the “Missile Man of India.”One of his notable achievements was his leadership in the successful development of India’s first indigenous satellite launch vehicle, the SLV-III. Under his guidance, India also conducted nuclear weapon tests in 1998, which solidified its position as a nuclear power.

PSC audio mp3 free download :

Get more PSC audio mp3 for free download here in our site. you can get our audio file for free to listen, if you are interested to join our course, click the link below: