Social welfare schemes of kerala

0
1198
കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ

Social welfare schemes of kerala

കേരളത്തിലെ സാമൂഹ്യ ക്ഷേമ പദ്ധതികൾ

അഭയ

നിർധനരായ രോഗികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി .

ആശ്വാസകിരണം

രോഗശയ്യയിൽ കിടക്കുന്ന രോഗികളെ  പരിചരിക്കുന്നവർക്കുള്ള പ്രതി മാസ ധനസഹായ  പദ്ധതി .

ആരോഗ്യകിരണം 

18  വയസുവരെയുള്ള കുട്ടികൾക്ക് ഹൃദ്‌രോഗം , കാൻസർ ,വൃക്കരോഗം  ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങൾക്കും APL /BPL  വ്യത്യാസമില്ലാതെ  സർക്കാർ  ആശുപത്രികളിലൂടെ  സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി .

കാരുണ്യ 

കാൻസർ  , ഹൃദ്‌രോഗം , വൃക്കരോഗം ഹീമോഫീലിയ  തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള ചികിത്സ സഹായ പദ്ധതി .

ചിസ് / ചിയാക് 

നിർധനരായ  രോഗികൾക്ക്  70,000  രൂപവരെയുള്ള സൗജന്യ ചികിത്സ പദ്ധതി .

താലോലം 

മാരകരോഗങ്ങൾ ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി ആരംഭിച്ച പദ്ധതി .

അമ്മത്തൊട്ടിൽ 

സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ അനാഥനായ നവജാതശിശുക്കളെ  ഏറ്റെടുക്കാൻ നടപ്പിലാക്കിയ പദ്ധതി .

ഹംഗർ ഫ്രീ സിറ്റി 

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികള്ക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം നൽകാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി .ഈ പദ്ധതി പ്രകാരം കോഴിക്കോട് ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം ആയി പ്രഖ്യാപിക്കപ്പെട്ടു .

വയോമിത്രം 

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുനൽകാൻ സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി .

അമൃതം ആരോഗ്യം 

വർദ്ദിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി .

ശ്രുതി തരംഗം 

ശ്രവണവൈകല്യമുളള കുട്ടികൾക്ക് സമ്പൂർണ്ണ Cochlear Implantation ചികിത്സാ പദ്ധതി .

സമാശ്വാസം 

കേരള സർക്കാർ വൃക്ക രോഗികൾക്ക് ധനസഹായം നൽകാനായി ആരംഭിച്ച പദ്ധതി .

സ്നേഹ സാന്ത്വനം 

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി ആരംഭിച്ച പദ്ധതി.

ക്യാൻസർ സുരക്ഷാ സ്കീം 

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ നൽകി വരുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതി .

മൃതസഞ്ജീവനി 

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിൻറെ പദ്ധതി .ചലച്ചിത്രതാരം മോഹൻലാലാണ് ബ്രാൻഡ് അംബാസിഡർ .

ആരോഗ്യതാരകം 

ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പ്രശ്നോത്തരി .

ഇ – ഗവേർണൻസ് 

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരിചിതമാക്കുന്ന പദ്ധതി .

ഹരിത കേരളം 

കേരളത്തിലെ റോഡുകൾക്ക് ഇരുവശവും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി .  ”ആഗോള താപനം -മരമാണ് മറുപടി “ എന്നത് ഹൈദ കേരളത്തിൻറെ മുദ്രാവാക്യമാണ് .

ഗോത്രജ്യോതി 

പട്ടികവർഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി .

ഗോത്രസാരഥി 

ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ സ്കൂളിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി .

വിദ്യായാത്ര 

പട്ടികജാതി / പട്ടികവർഗ്ഗ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകുന്ന കേരള സർക്കാർ പദ്ധതി .

എൻറെ മരം 

കേരള വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവൽക്കരണ പദ്ധതി .ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം ലഭിച്ച പദ്ധതിയാണിത് .

മണ്ണെഴുത്ത് 

എൻറെ മരം പരിപാടിയെ തുടർന്ന് പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി 

എൻറെ നാടിന്  എൻറെ മരം 

കേരള ഗവൺമെൻറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വനവൽക്കരണ പദ്ധതി .

വഴിയോരത്തണൽ 

ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വനം വേണമെന്ന ദേശീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്നായി സംസ്ഥാന വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതി .

പ്രതീക്ഷ 

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഗ്രാമ / ജില്ലാ പഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതി .

ഹരിതശ്രീ 

കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന പാട്ടകൃഷി സമ്പ്രദായം .

ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് 

സംസ്ഥാനത്തെ ഹയർസെക്കൻഡറി തലം വരെയുള്ള എല്ലാ വിഭാഗത്തിലുള്ള വിദ്യാലയവും വിദ്യാലയ അന്തരീക്ഷവും ലഹരി വ്യക്തമാക്കുന്നതിനും  ആരോഗ്യവും കാര്യക്ഷമതയുള്ള ഒരു സമൂഹത്തെ രൂപപ്പെടുന്നതിനും വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി. 

ഹരിത തീരം 

കേരള വനം വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കടൽ തീര സംരക്ഷണ പദ്ധതി .

ഹരിതസമൃദ്ധി 

പച്ചക്കറി ഉത്പാദനത്തിൽ രണ്ടു വർഷത്തിനകം സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി .

വഴിയോരം 

കേരളത്തിലെ റോഡ് ,ജലഗതാഗത പാതയോരങ്ങൾ എന്നിവിടങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി കേരള ടൂറിസം വകുപ്പ്  ആരംഭിച്ച പദ്ധതി .

പുണ്യം പൂങ്കാവനം 

ശബരിമലയിലെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി .

ഒരു നെല്ലും ഒരു മീനും 

കുട്ടനാട്ടിലെ കോൾനിലയങ്ങളിൽ നെല്ലിനൊപ്പം മത്സ്യ കൃഷിയും നടത്തുന്ന പദ്ധതി .

ഭൂസംരക്ഷണസേന 

കയ്യേറ്റക്കാരിൽ നിന്നും  തിരിച്ചു പിടിച്ച ഭൂമി സംരക്ഷിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സേന .

ഭൂമിത്രസേന 

കോളേജ് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ മേഖലയിൽ അവബോധം നൽകുന്ന പദ്ധതി .

സഞ്ജീവനി വനം 

കേന്ദ്ര ഔഷധ-സസ്യബോർഡ്  കേരളത്തിൽ ആരംഭിച്ച വിജ്ഞാന , വ്യാപന ,ബോധവൽക്കരണ പരിശീലന പരിപാടി .

നിർഭയ 

സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ വിഭാവനം ചെയ്ത നിർഭയ പദ്ധതി നടപ്പിലാക്കുന്നത് സാമൂഹിക ക്ഷേമ വകുപ്പാണ് .

സൈബർ ശ്രീ 

സംസ്ഥാനത്തെ പട്ടികജാതി / പട്ടികവർഗ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന പട്ടികജാതി / പട്ടികവർഗ്ഗ വകുപ്പും സി-ഡിറ്റും  ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി .

അഭയാരണ്യം 

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണാർത്ഥം കേരള വനം വകുപ്പ് ആരംഭിച്ച പദ്ധതി .

അതുല്യ 

കേരള ഗവൺമെൻറിൻറെ അനൗപചാരിക വിദ്യാഭ്യാസ പരിപാടി .

ആശ്രയ 

നിർധനരായ കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള കുടുംബശ്രീ പദ്ധതി .

ബാലസഭ 

കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും കേരള ഗവൺമെൻറ് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതി .

കിരൺ 

ഇന്ത്യയിൽ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല എന്ന ലക്ഷ്യം പൂർത്തിയാക്കാൻ കണ്ണൂരിൽ നടപ്പിലാക്കിയ പദ്ധതി .

കിസാൻ അഭിമാൻ 

കർഷകർക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പെൻഷൻ പദ്ധതി. ഇന്ത്യയിൽ ആദ്യമായി കർഷകർക്ക് പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം .

കെ-വാറ്റിസ് 

കേരള വിൽപ്പന നികുതി വകുപ്പിൻറെ രജിസ്ട്രേഷൻ , നികുതി അടക്കൽ എന്നിവയ്ക്കുള്ള ഓൺലൈൻ സംവിധാനം .

ക്ഷീരഗംഗ ജീവരേഖ 

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കർഷകർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി .

ആശ (ASHA)

ഗ്രാമീണമേഖലയിൽ ആരോഗ്യമന്ത്രാലയം വഴി നിയമിക്കപ്പെടുന്ന അംഗീകൃത ആരോഗ്യപ്രവർത്തകർ (ASHA – Accredited Social Health Activist ).

ജലനിധി 

ലോക ബാങ്കിൻറെ സഹായത്തോടെയുള്ള ജലവിതരണ പദ്ധതി .

ജനനി 

നഗരങ്ങളിലെ ഇടത്തരം വരുമാനക്കാർക്ക് ആഡംബര സൗകര്യമുള്ള വീട് വച്ചു നൽകുന്ന തൊഴിൽ വകുപ്പിൻറെ പദ്ധതി .

തൂവൽസ്പർശം 

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാനും അതിന്  ഇരയായവരെ സംരക്ഷിക്കാനുമുള്ള പദ്ധതി .

ദിശ 

ദിശാബോധം തെറ്റിയ കുട്ടികൾക്കും യുവാക്കൾക്കും കൗൺസിലിംഗ് നൽകുന്ന പദ്ധതി. 

നന്മ സ്റ്റോർ 

പൊതുവിതരണ സംവിധാനത്തിൽ സഹകരണ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും സാധനങ്ങൾ പൊതുവിപണിയേക്കാളും താഴ്ന്ന നിരക്കിൽ ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതി .

നിത്യം നേർവഴി 

കുട്ടികളുടെ പോലീസ് കേഡറ്റിൻറെ സഹായത്തോടെയുള്ള ലഹരി വിരുദ്ധ പ്രചരണം .

റീച്ച് (REACH )

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന കേരള സർക്കാർ പദ്ധതി .   ( REACH – Resource  enhancement  Academy for  Career Heights ).

ലീപ് കേരള മിഷൻ 

കേരള ഗവൺമെൻറിൻറെ തുടർ സാക്ഷരതാ പദ്ധതി . (LEAP -Life  long Education and Awareness Programme ).

പ്രിസം 

കേരള വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി . (PRISM  –  Primary Resources  Infrastructure in School  Management ).  

സ്നേഹപൂർവ്വം 

മാതാപിതാക്കളുടെ മരണം മൂലം ബന്ധുക്കളുടെയോ മറ്റേ പരിചയക്കാരുടെ യോ കുടുംബത്തിൽ താമസിക്കുന്ന കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സൗജന്യ സുരക്ഷാ പദ്ധതിക്കാണ് ഈ പദ്ധതി വഴി ധനസഹായം നൽകുന്നത് .

ആർ.എം.എസ്.എ 

സെക്കൻഡറി സ്കൂൾ തലത്തിൽ കേരള സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി . (RMSA  – രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ).

വർഷ 

കേരള സർക്കാരിൻറെ മഴവെള്ള സംരക്ഷണ പദ്ധതി .

വിജ്ഞാനവാദി 

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാരായ കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിനുള്ള പദ്ധതി .

ശുഭയാത്ര 

കേരള പോലീസും സ്കൂൾ കുട്ടികളും ചേർന്ന് നടത്തുന്ന റോഡ് സുരക്ഷാ അവബോധ പദ്ധതി .

ഒരുമ 

കേരള വിദ്യുച്ഛക്തി വകുപ്പ് ഓൺലൈൻ സംവിധാനം .

നീര

തെങ്ങിൽ നിന്നും മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതി .

സാഫല്യം 

വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ വച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി .

സാന്ത്വനം 

വിദേശത്ത് നിന്നും തിരികെയെത്തുന്ന നിർധനരായ പ്രവാസികളെ അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കാൻ വേണ്ടി നടപ്പാക്കുന്ന പദ്ധതി .

സേവന 

ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ സംവിധാനം വഴി നൽകുന്ന തദ്ദേശസ്വയംഭരണ വകുപ്പിൻറെ  പദ്ധതി .

സ്നേഹസ്പർശം 

ആദിവാസി സ്ത്രീകളുടെ ക്ഷേമവും സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരള ഗവൺമെൻറ് പദ്ധതി .

യുവശക്തി 

കേരള ഗവൺമെൻറിൻറെ പുതിയ യുവജനക്ഷേമ പരിപാടി .

ഭൂമിക 

ലിംഗപദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസിലിംങ്ങും  നൽകുന്ന പദ്ധതി .

സ്നേഹിത 

അക്രമത്തിന് ഇരയാവുന്ന സ്ത്രീകൾക്കും , കുട്ടികൾക്കും , അടിയന്തര സഹായവും ,മാർഗനിർദേശവും ,നിയമസഹായവും ആവശ്യഘട്ടങ്ങളിൽ താൽക്കാലിക താമസ സൗകര്യവും മറ്റും ലഭ്യമാക്കുന്നതിനായി കുടുംബശ്രീ തുടങ്ങിയ അഭയകേന്ദ്രം .

ഗ്രാമ ഹരിതസംഘം 

കേരളത്തിലെ വനേതര മേഖലയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമീണ ജനതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി .

വനശ്രീ 

വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി വനവിഭവങ്ങൾ സമാഹരിക്കുന്നതിനും  വിപണനം ചെയ്യുന്നതിനുള്ള സംരംഭം .

അമ്മുവിൻറെ ആട്ടിൻകുട്ടി 

ഗ്രാമീണമേഖലയിലെ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെയും പെൺകുട്ടികളുടെയും ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പും സാമൂഹ്യ ക്ഷേമ വകുപ്പും കേരള ഫീഡ്സ് ലിമിറ്റഡും   സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു ആട്ടിൻ കുട്ടിയെ വളർത്താൻ നൽകുന്നു .

വെർച്വൽ ലൂപ്  പദ്ധതി 

കവലകളിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്  ഗതാഗത നിയമ ലംഘനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താനുള്ള ഗതാഗത വകുപ്പിൻറെ  പദ്ധതി . വിപ്രോയുടെ മേൽനോട്ടത്തിൽ ഭാരതി എയർടെൽ ആണ് പദ്ധതി നടപ്പിലാക്കുന്നത് .കേരളത്തിലാണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് .

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 

കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കേരള സർക്കാർ നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിലാക്കുന്ന പദ്ധതിയാണിത് .

2010 – ൽ ആരംഭിച്ചു .

ഐ.ടി@സ്കൂൾ 

വിദ്യാലയങ്ങളിൽ വിവര സാങ്കേതിക വിദ്യ അധിഷ്ഠിതമായി അധ്യാപനരീതി പുനരാവിഷ്കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി .വിക്ടേഴ്സ് എന്ന ടെലിവിഷൻ ചാനലിൽ ഇതിനു കീഴിൽ ആണ് .

പ്രത്യാശ 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാതാപിതാക്കൾക്ക് പെൺമക്കളുടെ വിവാഹം നടത്തുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി .

എം. എൻ ഭവനഗർ പദ്ധതി (ലക്ഷം വീട് പദ്ധതി )

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മേൽനോട്ടത്തിൽ അർഹരായവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി .കൊല്ലം ജില്ലയിലെ ചിതറയിൽ ആണ് ഈ പദ്ധതി ആരംഭിച്ചത് .

ഇ .എം. എസ് ഭവനപദ്ധതി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന ഭവന പദ്ധതി .            2008 -ൽ തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ആണ് പദ്ധതി ആരംഭിച്ചത് .

സങ്കേതം ഭവന നിർമ്മാണ പദ്ധതി 

താഴ്ന്ന വരുമാനക്കാർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ ധനസഹായവും ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കുന്ന പദ്ധതി .

അക്ഷയ 

കേരള ഐ.ടി മിഷൻറെ  ഇ-സാക്ഷരതാ പദ്ധതി .

കോമൺ ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ 

സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് വിവരം നൽകുന്ന കോൾ സെൻറർ .

ബാലമുകുളം 

സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി .

മാവേലി സ്റ്റോർ 

സഹായധനനിരക്കിൽ ആവശ്യസാധനങ്ങൾ വിൽക്കാനായി കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംരംഭം .

ഭൂരഹിതർ ഇല്ലാത്ത കേരളം 

ഭൂരഹിതരായ വിധവകൾ, ദുർബല വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ ,എന്നിവർക്ക് 2013 -ൽ  കേരള സർക്കാർ ആരംഭിച്ച ഭൂമി ദാനം ചെയ്യൽ പദ്ധതി . അർഹരായവർക്ക് മൂന്ന് സെൻറ് വീതം നൽകുന്നു.  പദ്ധതി പ്രകാരം ഭൂരഹിതരില്ലാത്ത ആദ്യ ജില്ലയായി കണ്ണൂരാണ്  .

മംഗല്യ 

കേരള സർക്കാരിൻറെ വിധവാ / വിവാഹ മോചിത സ്ത്രീകൾക്കായുള്ള പുനർ വിവാഹ ധനസഹായ പദ്ധതി .

എമർജിങ് കേരള 

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കാനുള്ള പദ്ധതി .

ഫ്രണ്ട്സ് 

കേരള ഐ.ടി വകുപ്പിൻറെ മേൽനോട്ടത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ച ജനസേവന കേന്ദ്രങ്ങൾ . സർക്കാർ , സർക്കാർ ഏജൻസികൾ ,എന്നിവയിൽ അടയ്ക്കേണ്ട നികുതികൾ , ഫീസുകൾ , മറ്റ് ചാർജുകൾ തുടങ്ങിയവ ഒരേ കേന്ദ്രത്തിൽ അടയ്ക്കാനുള്ള സൗകര്യം ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിൽ ലഭ്യമായിരിക്കുന്നു .

FRIENDS –  Fast  Reliable  Instant  Efficient  Net  Work  for Disbursement of Services 

കേരള സാക്ഷരതാ മിഷൻ 

നിരക്ഷരർക്ക്  അക്ഷരം പകർന്നു നൽകാനും തുടർ വിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും  കേരള സർക്കാർ രൂപം നൽകിയ സംവിധാനം .

മത്സ്യകേരളം പദ്ധതി 

ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ഇൻറലിജൻറ് എൻഫോഴ്സ്മെൻറ് സിസ്റ്റം /  എൻഫോഴ്സ്മെൻറ് ഓട്ടോമേഷൻ 

കേരള മോട്ടോർ വാഹന വകുപ്പ് കേരള ഐ ടി മിഷൻറെ  സഹായത്തോടെ നടപ്പാക്കുന്ന സമ്പൂർണ കമ്പ്യൂട്ട്ർവത്‌കൃത  ട്രാഫിക് സുരക്ഷാസംവിധാനം .

കിസാൻ ശ്രീ 

കർഷകർക്കായുള്ള കേരള സർക്കാരിൻറെ അപകട ഇൻഷുറൻസ് പദ്ധതി.

കിസാൻ കേരള 

കേരളത്തിൻറെ സമഗ്ര കാർഷിക വിവരങ്ങൾ നൽകുന്നതിനായുള്ള കേരള സർക്കാർ പദ്ധതി .

ശരണ്യ 

വിധവകൾ , വിവാഹമോചിതരായ വനിതകൾ , അവിവാഹിതരായ അമ്മമാർ , തുടങ്ങി പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കായി തുടങ്ങിയ സ്വയം തൊഴിൽ പദ്ധതി .

ഹമാര കാർഡ് 

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് കേരളത്തിൽ നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ .

ജനസമ്പർക്ക പരിപാടി 

പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് കേരള മുഖ്യമന്ത്രി നേരിട്ട് പരിഹാരം കാണാൻ ആരംഭിച്ച പദ്ധതി .

സീതാലയം

ഹോമിയോപ്പതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്ത്രീകളുടെണ് മാനസിക , ആരോഗ്യ സാമൂഹിക ശക്തീകരണ പദ്ധതി .

സ്പാർക്ക് 

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം, സർവീസ് കാര്യങ്ങൾ എന്നിവ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഐ.ടി മിഷൻ തയ്യാറാക്കിയ ഡേറ്റാ ബേയ്‌സ്  . (SPARK – Service Payroll  and  Administrative  Repository for  Kerala  ).

സഞ്ചയ 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനും പണമടയ്ക്കാനുള്ള ഓൺലൈൻ സംവിധാനം .

അന്നദായിനി 

കേരള സാമൂഹ്യ മിഷൻറെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി .

തനിമ , കൃതിക 

കൈത്തറി ഉൽപന്നങ്ങളുടെ വികസനത്തിനും വിപണനത്തിനും ആയി സംസ്ഥാന കൈത്തറി തൊഴിലാളികൾക്കായി രൂപീകരിച്ചിട്ടുള്ള രണ്ട് പദ്ധതികൾ .

ആയുർദ്ദളം 

എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതി .

ലഹരി വിമുക്ത കേരളം 

സംസ്ഥാന എക്സൈസ് വകുപ്പ് മറ്റു വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ലഹരി        വസ്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി .

എല്ലാവരും പാടത്തേക്ക് 

നെല്ലുല്പാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടുവന്ന പരിപാടി .

യെസ്  കേരള 

കോളേജ് വിദ്യാർഥികൾക്കായി സോഫ്റ്റ് സ്കിൽ ടെക്നിക്കൽ സ്കിൽ പരിശീലനം നൽകുന്നതിന് ആരംഭിച്ച പദ്ധതി .

നഗര ജ്യോതി 

കേരളത്തിലെ നഗരങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ പദ്ധതി .

നഗര പ്രിയ 

മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ  കെപ്കോ നടപ്പിലാക്കുന്ന പദ്ധതി .

മലയാളം മിഷൻ 

പ്രവാസികളായ കുട്ടികൾക്ക് മലയാള പഠനത്തിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി .

ലൈഫ് സ്റ്റൈൽ എജുക്കേഷൻ ആൻഡ് അവയർനെസ് പ്രോഗ്രാം 

സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ജീവിതശൈലി രോഗ നിയന്ത്രണ ബോധവൽക്കരണ പരിപാടി .

ലേണിങ് ഇംഗ്ലീഷ് അക്വിസിഷൻ പ്രോഗ്രാം 

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇംഗ്ലീഷ് പഠനത്തിനായി കൊണ്ടുവന്ന പരിപാടി .

ലോക്കൽ ഗവൺമെൻറ് ആൻഡ് സർവീസ് ഡെലിവറി പ്രോജക്ട് 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്തുവാനും ഭരണപരമായ കടമകൾ നിർവഹിക്കുന്നതിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ലോകബാങ്ക് പദ്ധതി. 

ഓപ്പറേഷൻ ലോഗ് ബുക്ക് 

കേരള പോലീസ് ഗതാഗത വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ നടത്തിയ റെയ്ഡ് .

ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് 

എൻഡോസൾഫാൻ നിർവീര്യമാക്കൽ നടപ്പിലാക്കാനുള്ള പദ്ധതി .

ഓപ്പറേഷൻ സ്വീപ്പ് 

പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരം ആവിഷ്കരിച്ച പദ്ധതി .

എൻറെ കൂട് 

അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഉള്ള സംവിധാനമാണ് ഈ പദ്ധതി . 2015 ഈ പദ്ധതിക്ക് തുടക്കമായി .

മഹിളാ മന്ദിരം 

വിവാഹ ബന്ധം വേർപെടുത്തിയവർ, വിധവകൾ, ദുരിത ബാധിതരും പരിചരിക്കുവാൻ ആരും ഇല്ലാത്തവരുമായ 13 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ എന്നിവർക്ക് വേണ്ടിയുള്ളതാണ് മഹിളാമന്ദിരം .

ആശാഭവൻ 

മനസികാരോഗ്യം  തിരികെ ലഭിച്ചിട്ടും സംരക്ഷിക്കുവാൻ ആരും ഇല്ലാത്തവരുടെ പരിചരണത്തിന് വേണ്ടിയുള്ള സ്ഥാപനങ്ങളാണ്                 ആശാഭവനുകൾ .

വൺഡേ ഹോമുകൾ 

വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ എത്തുന്ന 13 വയസ്സിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നിശ്ചിത സമയത്തേക്ക് താമസിക്കുവാനുള്ള സൗകര്യം ആണ് വൺഡേ ഹോമുകൾ .

ഷോർട്ട്സ്റ്റേ ഹോമുകൾ 

ചൂഷണം ചെയ്യപ്പെട്ടവർ , സമൂഹം ബഹിഷ്കരിച്ചവർ എന്നിങ്ങനെയുള്ള പെൺകുട്ടികളെയും സ്ത്രീകളെയും പുനരധിവസിപ്പിക്കാനുള്ള താൽക്കാലിക അഭയകേന്ദ്രങ്ങൾ .

ആഫ്റ്റർ കെയർ ഹോം 

സാമൂഹ്യനീതി വകുപ്പിൻറെ ചിൽഡ്രൻസ് ഹോം ,സ്പെഷ്യൽ ഹോം,         പൂവർ ഹോം, ബാലമന്ദിരം എന്നിവിടങ്ങളിൽ നിന്നും പുറത്തിറങ്ങിയ വരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി. 18 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പദ്ധതി .

റസ്ക്യൂ ഹോമുകൾ 

അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കാനുള്ള സ്ഥാപനമാണ് റെസ്ക്യൂ ഹോമുകൾ. മലപ്പുറം ജില്ലയിലെ തവനൂരിൽ ആണ് റെസ്ക്യൂ ഹോം സ്ഥിതി ചെയ്യുന്നത് .

പ്രതീക്ഷാ ഭവൻ 

ബുദ്ധി വൈകല്യം ഉള്ള പ്രായപൂർത്തിയായ പുരുഷന്മാർക്കുള്ള സ്ഥാപനം . മലപ്പുറം ജില്ലയിലെ തവനൂരിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .

പ്രത്യാശാ ഭവൻ 

ബുദ്ധി വൈകല്യം ഉള്ള പ്രായപൂർത്തിയായി സ്ത്രീകൾക്ക് വേണ്ടിയുള്ള സ്ഥാപനമാണ് പ്രത്യാശ ഭവൻ . തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരം ആണ് ഇത് സ്ഥിതിചെയ്യുന്നത് .

ഹോം ഫോർ മെന്റലി ഡിഫിഷ്യന്റ്  ചിൽഡ്രൻ 

ബുദ്ധി വൈകല്യം ഉള്ള 4 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനം. കോഴിക്കോട് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .

ചിൽഡ്രൻസ് ഹോം 

വീടില്ലാത്ത കുട്ടികൾ ,തെരുവിൽ അറിയുന്ന കുട്ടികൾ, ചൈൽഡ് ലൈൻ  വഴി രക്ഷപ്പെട്ട കുട്ടികൾ എന്നി ന്നിങ്ങനെയുള്ളവർക്ക് വേണ്ട പരിചരണത്തിനും വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുള്ള പദ്ധതിയാണ് ചിൽഡ്രൻസ് ഹോം .

ജീവൻ രേഖ 

പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനും, ആധുനികവൈദ്യശാസ്ത്രം സേവനം ലഭ്യമാക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പും ഐ.ടി മിഷനും ചേർന്ന് സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുന്ന ഈ ഗവേണൻസ് പദ്ധതി .

പൊതുജനാരോഗ്യ മേഖലകളിൽ ഈ  ഈ ഗവേണൻസ് നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന ഖ്യാതിക്ക്  കേരളം അർഹമായി .

അനുയാത്ര 

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി .വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിൽ തുടങ്ങി പുനരധിവാസംവരെയുള്ള ഇടപെടലുകളാണ് ഈ പദ്ധതിയുടെ ലക്ഷ്യം .

കാതോരം 

നവജാത ശിശുക്കളിലെ ശ്രവണ വൈകല്യം പരിഹരിക്കുന്നതിനായി കേരള സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച സമഗ്ര പദ്ധതി .

അനുയാത്ര പദ്ധതിയുടെ ഉപപദ്ധതിയായാണ് കാതോരം പദ്ധതി ആരംഭിച്ചത് .

രക്ഷ 

കേരള പോലീസിനെ സംബന്ധിച്ച വിവരങ്ങൾക്കും അടിയന്തര സഹായത്തിനുമായി നിലവിൽ വന്ന മൊബൈൽ അപ്ലിക്കേഷൻ ആണ് രക്ഷ .

ഇ-രേഖ 

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ കേരള പോലീസ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിയുവാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആണ് ഇ -രേഖ ആപ്പ് .

ജി- റൈഡ് 

കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഐ.ടി പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത റൈഡ് ഷെയറിങ് ആപ്ലിക്കേഷൻ .

പാഥേയം 

കുടുംബശ്രീ മുഖേന പൊതിച്ചോറ് വീടുകളിൽ എത്തിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി. 60 വയസ്സിന് മുകളിലുള്ള തനിച്ചുതാമസിക്കുന്നവർ, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ .

സന്ദേശ് 

കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ അധികൃതർക്ക് അയൽക്കൂട്ട അംഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള മൊബൈൽ അപ്ലിക്കേഷൻ .

കെ- ഫോൺ 

പൊതു ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് നൽകാനായി കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും  ചേർന്ന് നടപ്പിലാക്കിയ പദ്ധതി .

യൂത്ത് കേരള എക്സ്പ്രസ്സ് 

സംസ്ഥാനത്തെ യൂത്ത് ക്ലബ്ബുകളും കോളേജ് യൂണിയനുകളും നടത്തുന്ന ഗുണകരമായ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് യൂത്ത് കേരള എക്സ്പ്രസ് .

പെൺകുഞ്ഞിന് ഒരു പൊതിച്ചോറ് – പെൺകുട്ടിക്ക് ഒരു കൈത്താങ്ങ് 

പെൺകുട്ടികളുടെ സമ്പാദ്യ പദ്ധതികൾക്കായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച പദ്ധതി.  2017 ജനുവരി 1 നും ഓഗസ്റ്റ് 30 നും ഇടയ്ക്ക് ജനിച്ച 168 പെൺകുട്ടികൾക്ക് കേന്ദ്ര സർക്കാരിൻറെ സുകന്യാ സമൃദ്ധി യോജന സമ്പാദ്യപദ്ധതി ആദ്യ നിക്ഷിപമായ 1000  രൂപ നൽകിയാണ് പദ്ധതി ആരംഭിച്ചത് .

അതിഥി രഹിത കേരളം 

മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സമഗ്ര വിവര വിവര ശേഖരണത്തിലൂടെ അശരണരും നിരാലംബരുമായ ജനങ്ങൾക്ക് സഹായം നൽകി മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി .

സമഗ്ര 

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ അറിവിൻറെ അക്ഷര ദീപം കൊളുത്താൻ പട്ടികവർഗ്ഗ വികസന വകുപ്പിൻറെ  സഹായത്തോടെ സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന ആദിവാസി സാക്ഷരതാ പദ്ധതി .

തൊഴിലാളിക്കൊരു തെങ്ങ് 

സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമിയിൽ തെങ്ങ് വച്ചുപിടിപ്പിക്കുന്ന പദ്ധതി .

നവപ്രഭ 

വിവിധ കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതി .

കുടുംബശ്രീ സ്കൂൾ 

തദ്ദേശ സ്വയംഭരണ വകുപ്പിനെയും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ അധിഷ്ഠിത അയൽക്കൂട്ട പഠനകളരി .

ഉത്തരവാദിത്ത ടൂറിസം 

ടൂറിസത്തിൽ നിന്നുള്ള വരുമാനം പ്രാദേശിക സമൂഹത്തിന് ലഭ്യമാക്കുക സ്ത്രീ ശക്തീകരണം, ദാരിദ്ര്യ ലഘൂകരണം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ജലശ്രീ 

കേരളത്തിൽ ജില്ലാ പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ കുടിവെള്ള സംരക്ഷണം, വരൾച്ച തടയൽ എന്നിവ ലഭ്യമാക്കി ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതി .

തണൽ 

കേരളത്തിലെ വിവിധ മാനസിക ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് അഭയകേന്ദ്രമാകാൻ സംസ്ഥാന ശിശുക്ഷേമസമിതി ആരംഭിച്ച പദ്ധതി .

ശ്രദ്ധ 

കേരളത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 2 ,5, 8 ക്ലാസുകളിലെ കുട്ടികളെ മിടുക്കരാക്കുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി .

കേരള ജി.എസ് .ടി 

ജി.എസ്.ടി ഈടാക്കുന്ന വ്യാപാരിയുടെ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ജി.എസ്.ടി വകുപ്പ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് .

ജിഎസ്ടി സംബന്ധിച്ച എല്ലാ വിവരങ്ങളും ചേർത്തു ജി.എസ്.ടി വകുപ്പ് ആരംഭിച്ച പുതിയ വെബ്സൈറ്റ് ആണ് www.keralataxes.gov.in 

സാന്ത്വനം 

കേരള സംസ്ഥാന സർവീസ് സഹകരണ ബാങ്ക് നിഷ്ക്രിയ വായ്പകളുടെ തിരിച്ചടവിന്  ഇളവു നൽകുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി .

സ്നേഹപൂർവ്വം 

അച്ഛനോ അമ്മയോ മരണപ്പെട്ട പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള  കുട്ടികൾക്കുവേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി .

ആവാസ് 

ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചികിത്സാസഹായവും ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നതിനു വേണ്ടി കേരള തൊഴിൽ നൈപുണ്യ വകുപ്പ് ഏർപ്പെടുത്തിയ പദ്ധതി .

ഹരിത കേരള മിഷൻ 

സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള യജ്ഞമാണ് ഹരിത കേരളം .

2016 ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആയി യേശുദാസിനെ കേരള സർക്കാർ നിയോഗിച്ചു .

 വിമുക്തി 

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ശക്തമായ ബോധവൽക്കരണ പരിപാടി.

 ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണ് ഇതിൻറെ ബ്രാൻഡ് അംബാസിഡർ 

ധ്വനി 

 Cochlear Implantation നടത്തിയ വർക്കുള്ള തുടർചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി .

കൈവല്യ 

ഭിന്നശേഷിയുള്ളവർക്ക് നൈപുണ്യ വികസനവും സ്വയംതൊഴിൽ സംരംഭങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന കേരള സർക്കാർ പദ്ധതിയാണ് കൈവല്യ  .

മന്ദഹാസം 

60 വയസ്സ് കഴിഞ്ഞ , ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്ത നിര സൗജന്യമായി വയ്ക്കുന്നതിനു  ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് മന്ദഹാസം. 

സ്വാവലംബൻ 

65 വയസ്സു വരെയുള്ള അന്ധർ ,കാഴ്ചക്കുറവ് ഉള്ളവർ ,ബുദ്ധി വൈകല്യം സംഭവിച്ചവർ ,ചലനശേഷിയില്ലാത്തവർ ,കുഷ്ഠരോഗ വിമുക്തർ ,എന്നിവർക്കാ യുള്ള രണ്ട് ലക്ഷം രൂപയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി .

റി-ടേൺ 

പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രവാസി മലയാളികൾക്കായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോപ്പറേഷൻ ഏർപ്പെടുത്തിയ 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി .നോർക്ക റൂട്ട്സിൻറെ  സഹകരണത്തോടെ  ഈ  പദ്ധതി നടപ്പാക്കുന്നത് .

സനാഥ ബാല്യം 

അനാഥരായ കുട്ടികൾക്ക് ആരോഗ്യ  പൂർണവും സന്തോഷ പൂർണ്ണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ഉഷസ് 

കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി .

വൺ ഡേ ഹോം 

13 വയസ്സിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താൽക്കാലികമായി താങ്ങാൻ ആയി ആരംഭിച്ച സംരംഭം .

ജീവദായിനി 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015 -ൽ ആരംഭിച്ച സമഗ്ര രക്തദാന പദ്ധതി .

ട്രോമോ കെയർ 

റോഡപകടങ്ങളിൽ പെടുന്നവർക്ക് സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ആദ്യ 48 മണിക്കൂർ പണമൊന്നും ഈടാക്കാതെ ഉടനടി വിദഗ്ധചികിത്സ ഉറപ്പാക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതി. 2017 -ൽ  ആരംഭിച്ചു .

പെപ്പർ 

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും തങ്ങളുടെ പ്രദേശത്തെ ടൂറിസം മേഖലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനും ജനങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പങ്കാളിത്തം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ ആവിഷ്കരിച്ച പദ്ധതി . ഇന്ത്യയിലെ ആദ്യ ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് പെപ്പർ.

നവകേരള മിഷൻ 

കേരള സംസ്ഥാന രൂപീകരണത്തിൻറെ  വജ്രജൂബിലിയോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതിയാണ് നവകേരള മിഷൻ.  

ഈ പദ്ധതി 2016 നവംബർ 10ന് പി സദാശിവം ഉദ്ഘാടനം ചെയ്തു .

ഓപ്പറേഷൻ സുലൈമാനി 

കോഴിക്കോട് നഗരത്തിൽ ഭക്ഷണം പാഴാക്കുന്നതിനെതിരെയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി ജില്ലാഭരണകൂടം ആരംഭിച്ച പദ്ധതി .

ഓപ്പറേഷൻ സുലൈമാനി നടപ്പിലാക്കിയ രണ്ടാമത്തെ ജില്ലയാണ് മലപ്പുറം .

ഓപ്പറേഷൻ സുലൈമാനി ക്ക് നേതൃത്വം നൽകിയ കോഴിക്കോട് ജില്ലാ കലക്ടർ ആണ് എൻ. പ്രശാന്ത് .

ഭുവൻ കേരള 

കേരളത്തിലെ സമഗ്ര വികസനത്തിനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ .

സോഫ്റ്റ് (Save Our Fellow Traveller )

റോഡപകടങ്ങളിൽ പെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി അവരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി .

കരുത്ത് 

പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം നൽകുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി .

സ്വാസ്ഥ്യം 

അർബുദം നേരത്തെ കണ്ടെത്തി തടയാനും ചികിത്സ ഉറപ്പാക്കാനുമുള്ള ബോധവൽക്കരണ പരിപാടി. 

കെയർ ഓൺ വീൽസ് 

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ സഞ്ചരിക്കുന്ന ക്ലിനിക്കുകൾ .

വിജ്ഞാൻ വാടി 

പട്ടികജാതി കോളനികളോടനുബന്ധിച്ച് ഇൻറർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിക്കുന്ന പദ്ധതി .

ജനനീ ജന്മരക്ഷ 

കേരളത്തിലെ പട്ടിക വർഗ്ഗക്കാരായ ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി .

ബാലനിധി 

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി .

ബാലനിധിയുടെ ബ്രാൻഡ് അംബാസിഡർ കെ.എസ് ചിത്രയാണ് .

പാഠം ഒന്ന് പാടത്തേക്ക് 

പുതുതലമുറയെ കാർഷിക രംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പദ്ധതി .

നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യമുയർത്തി കൃഷിയിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻറെ സംസ്കാരം പുതുതലമുറ യിലൂടെ ജീവിതത്തിൻറെ ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .

ഓപ്പറേഷൻ സുരക്ഷ 

സർക്കാർ അഗതി മന്ദിരങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ നൽകിയ പേര് .

ക്ഷീരസാന്ത്വനം 

സംസ്ഥാന സർക്കാർ ക്ഷീരകർഷകർക്കും കറവമാടകൾക്കും സമ്പൂർണ്ണ സുരക്ഷ ഒരുക്കുവാൻ വേണ്ടി തുടക്കമിട്ട ഇൻഷൂറൻസ് പദ്ധതി .

ഗ്ലോബൽ ഡയറി വില്ലേജ് 

കേരളത്തിലെ ആദ്യ സംയോജിത ക്ഷീര വികസന പദ്ധതിയാണിത് .

ഇത് ആദ്യം ആരംഭിച്ച പഞ്ചായത്ത് വേങ്ങാട് (കണ്ണൂര്) ആണ്.

മിഴി 

സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൻറെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി .

പ്രത്യുത്ഥാനം

2018 – ലെ പ്രളയത്തിൽ വീടിന് പൂർണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ച കാൻസർ രോഗികൾക്കും കിടപ്പുരോഗികൾക്കുമായി കേരള സർക്കാർ ആരംഭിച്ച ധനസഹായ പദ്ധതി .

മെഡിസെപ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള കേരള സർക്കാരിൻറെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി .

2019 ഓഗസ്റ്റ് 1 -നാണ് ഈ പദ്ധതി ആരംഭിച്ചത് .

മെഡിസെപ്  പദ്ധതിയിൽ നിന്നും കേരള സർക്കാർ ഒഴിവാക്കിയ ഇൻഷുറൻസ് കമ്പനിയാണ് റിലയൻസ് ജനറൽ ഇൻഷുറൻസ് .

ജനകീയം ഈ അതിജീവനം 

സംസ്ഥാന സർക്കാർ പ്രളയാനന്തര കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി നടപ്പിലാക്കിയ പദ്ധതികൾ ജനങ്ങളെ അറിയിക്കുന്നതിന് സംഘടിപ്പിക്കുന്ന പൊതുജന സംഗമത്തിൻറെ നാമം .

മുറ്റത്തെ മുല്ല 

സഹകരണ വകുപ്പ് ഗ്രാമീണ ജനതയ്ക്കായി നടപ്പിലാക്കുന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി .

ക്ലീൻ കേരള ഇനിഷ്യേറ്റീവ് പദ്ധതി 

പ്ലാസ്റ്റിക് വിമുക്തവും മാലിന്യ രഹിതവുമായ ടൂറിസം കേന്ദ്രങ്ങൾ സൃഷ്ടിക്കാനായി കേരള ടൂറിസം വകുപ്പ് രൂപം നൽകിയ പുതിയ പദ്ധതി .

പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം 

പ്ലാസ്റ്റിക് മാലിന്യത്തിന് പകരം സൗജന്യമായി ഭക്ഷണം നൽകുന്നതിനായി മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി .

തീരശ്രീ 

തീരദേശ മേഖലകളിൽ കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തിന് സമഗ്രമായ നവീകരണവും വ്യാപനവും ലക്ഷ്യമാക്കിയുള്ള പദ്ധതി .

ഈ പദ്ധതിയുടെ ഭാഗമായി “അഞ്ചു മുതൽ 10 വരെ “ക്ലാസുകളിൽ പഠിക്കുന്ന ദരിദ്രരായ വിദ്യാർത്ഥികളുടെ പഠനത്തിന് സഹായിക്കുന്ന “ പ്രതിഭാ തീരം “ പരിപാടിയും കായിക വികസനത്തിനായി “കായിക തീരം” പരിപാടിയും നടപ്പിലാക്കും .

വിജയാമൃതം 

ഡിഗ്രി , പി.ജി , പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി .

വഴികാട്ടാൻ വാഗമൺ 

ഹരിത കേരളം മിഷൻ നേതൃത്വത്തിൽ ഹരിത ടൂറിസത്തിന് തുടക്കമിട്ട പദ്ധതി .

ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ 

കുട്ടികൾ നേരിടുന്ന സ്വഭാവ-വൈകാരിക , പഠന മാനസികാരോഗ്യ , സാമൂഹിക വെല്ലുവിളികളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത് .

മുഖ്യമന്ത്രിയുടെ പൊതുജന സേവന രംഗത്തെ നൂതനാവിഷ്കരണത്തിനുള്ള അവാർഡ് നേടിയ വനിതാ ശിശു വികസന വകുപ്പിൻറെ  പദ്ധതി .

അതിജീവിക 

വിധവകൾ, രോഗബാധിതരായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നിവർക്കായി കേരള സർക്കാർ ആരംഭിക്കുന്ന സാമ്പത്തിക ധനസഹായ പദ്ധതി.

നവജ്യോതി പദ്ധതി 

കുട്ടികളിലെ പഠന വൈകല്യങ്ങൾ പരിഹരിക്കാനും പഠന-പഠനേതര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ആയി പ്രത്യേക വ്യായാമ മുറകളും കളികളും പരിശീലനങ്ങളും അടങ്ങിയ ഹോമിയോപ്പതി വകുപ്പിൻറെ പുതിയ പദ്ധതി .

‘സദ്ഗമയ പദ്ധതി’യുടെ ഭാഗമായി നടത്തുന്ന ഹ്രസ്വകാല പരിശീലന കളരിയാണ് ‘നവജ്യോതി പദ്ധതി’ .

മംഗല്യ സമുന്നതി 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകുന്നതിനായി മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതി. 

ഒരു പെൺകുട്ടിക്ക് ഒരു ലക്ഷം എന്ന കണക്കിലാണ് ധനസഹായം നൽകുന്നത് .

മാപ്പത്തോൺ കേരളം 

കേരളത്തിൻറെ പ്രാദേശിക ഭൂപടം തയ്യാറാക്കാനുള്ള ഐ.ടി മിഷൻ പദ്ധതി .

‘നമുക്ക് നമ്മുടെ ഭൂപടം നിർമ്മിക്കാം’ എന്ന ആശയത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ പ്രകൃതിക്ഷോഭ നിയന്ത്രണത്തിനും, പുനരധിവാസ പ്രവർത്തനങ്ങൾക്കും  ആവശ്യമായ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതിവിഭവങ്ങൾ മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഭൂപടങ്ങൾ തയ്യാറാക്കും .

സഹായ ഹസ്തം

വിധവകളുടെ പുനരധിവാസത്തിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ഒറ്റത്തവണ സഹായമായി മുപ്പതിനായിരം രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായ ഹസ്തം .

ഔട്ട് ഓഫ് സ്കൂൾ 

കേരളത്തിൽ വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരും സ്കൂളുകളിൽ ചേരാത്തവരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന പദ്ധതി .

തൂവാല വിപ്ലവം 

കേരള ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ആരംഭിച്ച പദ്ധതി .

ഇ- നെസ്റ്റ് 

അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി .

സുരീലി ഹിന്ദി 

ഹിന്ദി പഠനം എളുപ്പമാക്കാൻ സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന പദ്ധതി .

കാതോരം 

നവജാത ശിശുക്കളുടെ കേൾവി വൈകല്യം തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കാൻ സാമൂഹ്യ സുരക്ഷാ മിഷൻ ആരോഗ്യവകുപ്പിൻറെ  സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി .

സമ 

കുടുംബശ്രീ സാക്ഷരതാ മിഷനുമായി ചേർന്ന് കേരളത്തിലെ പത്തായിരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു ലക്ഷം കുടുംബശ്രീ വനിതകൾക്കായി ആരംഭിച്ച സാക്ഷരതാ തുടർ വിദ്യാഭ്യാസ പരിപാടി .

കവചം 

ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾ ശാരീരിക ലൈംഗിക പീഡനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരയാകുന്നത് തടയാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി .

നിഴൽ 

അസമയത്ത്‌  സഹായം ആവശ്യമുള്ള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ആയി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി .

സംസ്ഥാനത്തെ എവിടെ നിന്നും 112 എന്ന നമ്പറിലേക്ക് ഏതുസമയത്തും സഹായം ആവശ്യപ്പെടാം .

സൈബർ ഡോം 

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സ്വകാര്യ പൊതുമേഖലാ കമ്പനികളുടേയും സഹായത്തോടെ കേരള പോലീസിനെ കീഴിൽ ആരംഭിച്ച സംരംഭമാണിത് .

സൈബർ ഡോമിന്  രാജ്യാന്തര പുരസ്കാരങ്ങൾ ഉൾപ്പെടെ പി. ഡബ്ല്യു ബിസിനസ് വേൾഡ് അവാർഡും ലഭിച്ചിട്ടുണ്ട് .

ഓപ്പറേഷൻ പി-ഹണ്ട് 

സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരിയുന്ന വരെയും അത് പ്രചരിപ്പിക്കുന്ന വരെയും കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധനയാണിത് .

കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചു വർഷം വരെ തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത് .

ഓപ്പറേഷൻ റേഞ്ചർ 

കുറ്റവാളികളെ കൊടുക്കുന്നതിനും ക്രിമിനൽ സ്വഭാവമുള്ളവരെ നിയന്ത്രിക്കുന്നത്തിനുമായി 2019 ഒക്ടോബറിൽ കേരള പോലീസ് ആരംഭിച്ച പദ്ധതിയാണിത് .

ആർദ്രം 

സർക്കാർ ആശുപത്രികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് അവയെ ജനസൗഹൃദ ആശുപത്രികൾ ആയി മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത് .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 

വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത് .

ലൈഫ് 

ഭവന രഹിതർക്ക് ഭവനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണിത് .

LIFE -എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് Live -lihood ,inclusion  and  Financial Empowerment  എന്നതാണ്.  

ഹരിത കേരളം 

ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണിത് . ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര കൊല്ലയിൽ പഞ്ചായത്തിൽ ശ്രീ പിണറായി വിജയൻ ആണ് നിർവഹിച്ചത് .

ഹരിതകേരളം പദ്ധതി 2016 ഡിസംബർ 8-നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത് .

‘പച്ചയിലൂടെ വൃത്തിയിലേക്ക്’ എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം .

ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കെ ജെ യേശുദാസ് ആണ് .

നീരുറവ 

ജലസ്രോതസ്സുകളിൽ ജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ജല അതോറിറ്റി ആരംഭിച്ച പദ്ധതിയാണിത് .

ആശ്വാസം 

വിഷാദ രോഗികൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണിത് .

അനുയാത്ര 

കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത് .

ശ്രേഷ്ഠ 

സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും ഡിജിറ്റൽ ആക്കുന്നതിനു വേണ്ടി ആരംഭിച്ച സോഫ്റ്റ്‌വെയറാണിത്. കോഴിക്കോട് IIM ലെ  വിദ്യാർഥികളാണ് ശ്രേഷ്ഠ വികസിപ്പിച്ചത് .

ഓപ്പറേഷൻ സാഗർറാണി 

രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന മത്സ്യ കച്ചവടം തടയുന്നതിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണിത് .

അക്ഷരസാഗരം 

തീരദേശ വാസികളെ സാക്ഷരരാക്കുന്നതിനുവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി .

മുഖ്യമന്ത്രിയുടെ ജനസാന്ത്വന നിധി 

ഉമ്മൻചാണ്ടി സർക്കാരിൻറെ ജനസമ്പർക്കപരിപാടിക്ക് ബദലായി പിണറായി സർക്കാർ നടപ്പിലാക്കുന്ന പുതിയ ജനക്ഷേമ പദ്ധതിയാണിത് .

നിരക്ഷരരില്ലാത്ത ജയിൽ – ജയിൽ ജ്യോതി 

സംസ്ഥാന സാക്ഷരതാ മിഷൻറെയും, കേരള ജയിൽ വകുപ്പിനെയും നേതൃത്വത്തിൽ നിരക്ഷരരില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത് .

നിഷ് ചിന്ത 

ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിൽ ആരംഭിക്കുന്ന ഗ്രാമം .ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചേർന്നാണ് ഗ്രാമം ഒരുക്കുന്നത് .

എഡ്യൂവിജിൽ 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ  അഴിമതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ കേരള വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ആരംഭിച്ച പദ്ധതിയാണ് എഡ്യൂവിജിൽ .

നവകേരളീയം 

സഹകരണ സംഘങ്ങളിലെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി .

വിജയം സുനിശ്ചിതം 

സ്കോർ കേരളയുടെയും കേരളാ സർവകലാശാല തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻറെയും ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ആരംഭിച്ച കൗൺസിലിംഗ് പദ്ധതി .

ഹരിത ക്ഷേത്രം 

ജലസംരക്ഷണം, കായിക വികസനം , ക്ഷേത്ര പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നിവയ്ക്കായി കൊച്ചിൻ ദേവസ്വം ബോർഡ് ആരംഭിച്ച പദ്ധതി.

ഓപ്പറേഷൻ വാത്സല്യ 

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവൺമെൻറ് രൂപം നൽകിയ പദ്ധതി .

മിത്ര 181 

സ്ത്രീ സുരക്ഷയ്ക്കായി കേരള വനിതാ വികസന കോർപറേഷൻ നടപ്പാക്കുന്ന പദ്ധതി .

പശുസഖി 

മൃഗസംരക്ഷണമേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങളും , വരുമാനവും ഉറപ്പാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി .

എറൈസിങ്  കേരള വിസിൽ നൗ 

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കേരളത്തിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ .

കനിവ് 

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, കിടപ്പിലായവർ, തീവ്രമാനസിക രോഗികൾ ,എന്നിവർക്ക് മരുന്ന് ഭക്ഷണം പരിചരണം എന്നിവ ഉറപ്പാക്കാൻ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത് .

ആയുർദളം 

എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ഹലോ ഇംഗ്ലീഷ് 

കേരളത്തിലെ സർക്കാർ എയ്‌ഡഡ്  സ്കൂളിലെ അദ്ധ്യാപകരുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എസ് .എസ് .എ  നടപ്പാക്കിയ പദ്ധതി .

സ്നേഹപൂർവ്വം പദ്ധതി 

എച്ച്.ഐ.വി ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണിത് .

ഫുഡ് ഓൺ വീൽസ് 

വൃത്തിയുള്ളതും രുചികരവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കേരള ഗവൺമെൻറ് നടപ്പിലാക്കിയ പദ്ധതിയാണിത്.

ഉപജീവന കേന്ദ്രം 

വനിതകൾക്ക് മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി.

മാപ്പ് മൈ ഹോം 

കേരളത്തിലെ മുഴുവൻ സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അവയുടെ സ്ഥാനം എന്നിവ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നതിന്നായി ആരംഭിച്ച പദ്ധതി.

മനസാ പ്ലസ് 

HLL ലൈഫ് കെയർ ലിമിറ്റഡ് മായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ 150-ഓളം വിദ്യാലയങ്ങളിൽ സാനിറ്ററി നാപ്കിൻ വെന്റിംഗ്ങ് മെഷീനുകൾ സ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി .

ഓപ്പറേഷൻ ഒളിമ്പിയ 

കായിക താരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി 2020, 2024 ഒളിമ്പിക്സ്കളിൽ മെഡൽ ജേതാക്കളെ വാർത്തെടുക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ഗ്രീൻ കാർപ്പെറ്റ് 

ടൂറിസം പ്രോത്സാഹിപ്പിക്കാനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണിത് .

ഓപ്പറേഷൻ നമ്പർ 

വ്യക്തമായും ചട്ടം ലംഘിച്ചുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും  നടത്തിയ പരിശോധന .

ഓപ്പറേഷൻ സേഫ്റ്റി 

അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ പിടികൂടാനായി തിരുവനന്തപുരം സിറ്റി പോലീസിൻറെ നേതൃത്വത്തിൽ നഗരത്തിൽ ആരംഭിച്ച വാഹന പരിശോധനയാണിത് .

ഓപ്പറേഷൻ ഭായ് 

ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി എറണാകുളം ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയാണിത് .

നിയുക്തി 

തൊഴിൽ വകുപ്പിൻറെ സഹായത്തോടെ കേരള സർക്കാർ സംഘടിപ്പിച്ച തൊഴിൽമേള 

ഭരണ മലയാളം 

സർക്കാർ സ്ഥാപനങ്ങളിൽ മലയാളം ഔദ്യോഗിക ഭാഷയായി നിർബന്ധമാക്കിയതിനോട് അനുബന്ധിച്ച് കേരള ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ആണ് ഭരണമലയാളം. 

സംസ്ഥാനത്തെ ഭരണ ഭാഷയെ സംബന്ധിച്ച് ആദ്യ ഓൺലൈൻ നിഘണ്ടുവാണ് Gglossary.kerala.gov.in.

സുഭിക്ഷ കേരളം 

ലോക്ക്ഡൗൺ   പശ്ചാത്തലത്തിൽ സാമ്പത്തിക കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിനും  ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി  കേരള സർക്കാർ ആരംഭിച്ച പദ്ധതി .

ഫസ്റ്റ് ബെൽ 

ഗവൺമെൻറിൻറെ സാഹചര്യത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് വേണ്ട പഠന സഹായം നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയാണ് ഫസ്റ്റ് ബെൽ .

2020 ജൂൺ മാസം ഒന്നാം തീയതി ആരംഭിച്ചു .

പൊൻ വാക്ക് 

പൊതുജന പങ്കാളിത്തത്തോടെ ശൈശവവിവാഹം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി .

അപരാജിത 

വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ ,സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ തുടങ്ങിയ ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച വെബ് പോർട്ടൽ .

ജൽ ജീവൻ മിഷൻ 

ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി .

കിളിക്കൊഞ്ചൽ 

മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച വിനോദ വിജ്ഞാന പരിപാടി .

കേരള സവാരി 

ഊബർ മാതൃകയിൽ വിപുലമായ വാഹന ശൃംഖല ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി പദ്ധതി .

പരിണയം 

ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി .

മാറ്റത്തിന്റെ  നൂലിഴ 

ഹരിത കേരളം മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി വസ്ത്ര റീസൈക്ലിങിന്  ആരംഭിച്ച പദ്ധതി .

കിക്കോസ് 

ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള കേരള കായിക വകുപ്പിന്റെ  പദ്ധതി .

സ്പ്ലാഷ് 

കേരള കായിക വകുപ്പിന്റെ  നീന്തൽ പദ്ധതി .

ഹൂപ്സ് 

കേരള കായിക വകുപ്പിൻറെ ബാസ്ക്കറ്റ്ബോൾ പരിശീലന പദ്ധതി .

വയോരക്ഷ 

സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം എത്തിക്കാൻ ഉള്ള കേരളസർക്കാർ പദ്ധതി .

വിദ്യാവനം 

വിദ്യാലയങ്ങളിൽ ചുരുങ്ങിയ സ്ഥലത്ത് ചെറുവാഹനങ്ങൾ വളർത്തിയെടുക്കുന്ന വനം വകുപ്പിൻറെ  പദ്ധതി .

വയോമധുരം 

മുതിർന്ന പൗരന്മാർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി .

കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്സ് 

സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി ആരംഭിച്ച കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതി.

സേഫ് ഹോം 

സാമൂഹിക പ്രശ്നം നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് പരമാവധി ഒരു വർഷം സുരക്ഷിത താമസം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി .

ഇ -നിയമസഭ 

നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനായി കേരള സർക്കാർ 2020 ൽ ആരംഭിച്ച പദ്ധതി .

സമഗ്ര 

കേരള ബാങ്ക് നടപ്പാക്കുന്ന വായ്പാ പദ്ധതി .

ക്വിറ്റ് ലൈൻ 

പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി .

ജാഗ്രത 

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ചവ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി .

ഇ-മൊബിലിറ്റി 

കേരള സർക്കാരിൻറെ വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന കാറുകളെ ഇലക്ട്രിക് കാറുകളാക്കി മാറ്റാനുള്ള പദ്ധതി .

മഹിളാ ശക്തി 

വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ നൽകുന്നതിന് കേരള ബാങ്ക് ആരംഭിച്ച പദ്ധതി .

നിനവ് 

കുട്ടികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കാൻ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതി .

സ്നേഹ പൂർവ്വം 

എച്ച്.ഐ.വി ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി .

സമാശ്വാസം 

ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ വിഭാഗത്തിൽ ഉള്ളവർക്ക് ധനസഹായം നൽകുന്ന പദ്ധതി .

സഹിതം 

അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളിൽ സാമൂഹിക ഉണർവ് കൂടി വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും  വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി .

ചായം 

അംഗൻവാടികളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ‘ചായം’

കുട്ടികളുടെ ഭൗതിക വികാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഓരോ അംഗൻവാടികൾക്കും  രണ്ടുലക്ഷം രൂപ വീതമാണ് നൽകുക. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ നിർവ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പിന് ആണ് .

അമൃതം ന്യൂട്രിമിക്സ് 

യു .എൻ . വേൾഡ് ഫുഡ് പ്രോഗ്രാമിൻറെ  സഹകരണത്തോടെ നൽകുന്ന ഗ്ലെൻമാർക്ക്  ന്യൂട്രിഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീയുടെ പദ്ധതി .

ഓപ്പറേഷൻ സൈലൻസ് 

സൈലൻസറിൽ മാറ്റം വരുത്തി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവരെ പിടികൂടാനുള്ള കേരള മോട്ടോർ വാഹന വകുപ്പിൻറെ ഓപ്പറേഷൻ .

കരുതൽ 

അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി .

ഇ -സമൃദ്ധ 

സംസ്ഥാനത്തെ പാൽ ഉൽപ്പാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും കന്നുകാലി രോഗനിർണയം നടപ്പാക്കുന്നതിനുമായി മൃഗസംരക്ഷണവകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിച്ച പദ്ധതി .

വൺ മില്യൻ ഗോൾ 

5 ലക്ഷം കുട്ടികളെ മുൻ താരങ്ങൾ ഫുട്ബോൾ പരിശീലിപ്പിക്കുന്ന സംസ്ഥാന കായിക വകുപ്പിൻറെ പദ്ധതി .

ഓപ്പറേഷൻ ക്ഷമത 

2022 മാർച്ചിൽ പെട്രോൾ പാമ്പുകളെ കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാന ഗതാഗത വകുപ്പ് അളവുതൂക്ക വകുപ്പുമായി ചേർന്ന് ആരംഭിക്കുന്ന പരിശോധന .

സംസ്ഥാനത്തെ 1000 ബോംബുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും .

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മാനേജ്മെൻറ് സിസ്റ്റം ആപ്പ് 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഖര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഹരിത കേരളം മിഷൻ പുറത്തിറക്കിയ ആപ്പ് .

ശുചിത്വമിഷൻ, കെൽട്രോൺ എന്നിവയുമായി സഹകരിച്ചുള്ള സംരംഭം .

പൊതുജനങ്ങളെ നേരിട്ട മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്ന തരത്തിൽ പരാതി പരിഹാരസെൽ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആപ്പ് .

ബ്ലോസം 

കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി ആരംഭിച്ച പദ്ധതി .

മാജിക് അക്കാദമിയും ,നബാർഡും ,കേരള കാർഷിക സർവകലാശാലയും സംയുക്തമായി ആരംഭിക്കുന്ന പദ്ധതി .

ബാല കേരളം 

2021 ഡിസംബറിൽ കുട്ടികളിൽ  ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പ് ആരംഭിച്ച പദ്ധതി.