Vice President of India
- ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി – ആണ് ഉപരാഷ്ട്രപതിയുടേത്.
- ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :
- രാജ്യസഭയുടെ അദ്ധ്യക്ഷൻ:ഉപരാഷ്ട്രപതി
- ഇന്ത്യൻ ഭരണഘടനയുടെ 63 -ാം അനുച്ഛേദം “ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം” എന്ന് നിഷ്കർഷിക്കുന്നു.
- രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.
- മരണമോ, രാജിവെയ്കലോ, നീക്കം ചെയ്യലോ തുടങ്ങിയതരത്തിലുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം ഒഴിവുവരുന്ന പക്ഷം പുതിയ രാഷ്ട്രപതിയെ സമ്മതിദായക സമൂഹം തെരഞ്ഞെടുക്കുന്നതുവരെ – പരമാവധി 6 മാസം – രാഷ്ട്രപതിയെപ്പോലെ പ്രവർത്തിക്കുവാൻ ഉപരാഷ്ട്രപതിക്ക് ഭരണഘടന ഉത്തരവാദിത്തം നൽകുന്നു.
- രാജ്യസഭയുടെ അധികാരോത്ഭൂതമായ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി.
- രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെമാത്രമേ അവതരിപ്പിക്കാനാവൂ.
- രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്.
- രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നത്.
യോഗ്യതകൾ
- ഇന്ത്യയിലെ പൌരനായിരിക്കണം
- മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
- രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം
- ഇന്ത്യാഗവൺമെന്റിലോ, സംസ്ഥാനസർക്കാരിലോ, തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുവാൻ പാടില്ല
ക്രമനമ്പർ | വൈസ് പ്രസിഡന്റ് | സ്ഥാനമേറ്റെടെറ്റുത്ത ദിവസം | സ്ഥാനമൊഴിഞ്ഞ ദിവസം | പ്രസിഡന്റ് |
---|---|---|---|---|
1 | എസ്. രാധാകൃഷ്ണൻ | മേയ് 13, 1952 | മേയ് 12, 1962 | ഡോ. രാജേന്ദ്രപ്രസാദ് |
2 | ഡോ. സാക്കിർ ഹുസൈൻ | മേയ് 13, 1962 | മേയ് 12, 1967 | എസ്. രാധാകൃഷ്ണൻ |
3 | വി.വി. ഗിരി | മേയ് 13, 1967 | മേയ് 3, 1969 | ഡോ. സാക്കിർ ഹുസൈൻ |
4 | ഗോപാൽ സ്വരൂപ് പഥക് | ഓഗസ്റ്റ് 31, 1969 | ഓഗസ്റ്റ് 30, 1974 | വി.വി. ഗിരി |
5 | ബി.ഡി. ജട്ടി | ഓഗസ്റ്റ് 31, 1974 | ഓഗസ്റ്റ് 30, 1979 | ഫക്രുദ്ദീൻ അലി അഹമ്മദ് |
6 | മുഹമ്മദ് ഹിദായത്തുള്ള | ഓഗസ്റ്റ് 31, 1979 | ഓഗസ്റ്റ് 30, 1984 | നീലം സഞ്ജീവ റെഡ്ഡി |
7 | ആർ. വെങ്കിട്ടരാമൻ | ഓഗസ്റ്റ് 31, 1984 | ജൂലൈ 27, 1987 | ഗ്യാനി സെയിൽ സിംഗ് |
8 | ശങ്കർ ദയാൽ ശർമ്മ | സെപ്റ്റംബർ 3, 1987 | ജൂലൈ 24, 1992 | ആർ. വെങ്കിട്ടരാമൻ |
9 | കെ.ആർ. നാരായണൻ | ഓഗസ്റ്റ് 21, 1992 | ജൂലൈ 24, 1997 | ശങ്കർ ദയാൽ ശർമ്മ |
10 | കൃഷൻ കാന്ത് | ഓഗസ്റ്റ് 21, 1997 | ജൂലൈ 27, 2002 | കെ.ആർ. നാരായണൻ |
11 | ഭൈറോൺ സിങ് ശെഖാവത്ത് | ഓഗസ്റ്റ് 19, 2002 | ജൂലൈ 21, 2007 | എ.പി.ജെ. അബ്ദുൾകലാം |
12 | മുഹമ്മദ് ഹമീദ് അൻസാരി | ഓഗസ്റ്റ് 11, 2007 | തുടരുന്നു | പ്രതിഭാ പാട്ടീൽ പ്രണബ് മുഖർജി |