Vice President of India

0
3133
Vice President of India

Vice President of India

  • ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന പദവി – ആണ് ഉപരാഷ്ട്രപതിയുടേത്.
  • ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി :
  • രാജ്യസഭയുടെ അദ്ധ്യക്ഷൻ:ഉപരാഷ്ട്രപതി
  • ഇന്ത്യൻ ഭരണഘടനയുടെ 63 -ാം അനുച്ഛേദം “ഇന്ത്യയ്ക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം” എന്ന് നിഷ്കർഷിക്കുന്നു.
  • രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തിൽ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങൾ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന പ്രകാരം ഉപരാഷ്ട്രപതിക്കുണ്ട്.
  • മരണമോ, രാജിവെയ്കലോ, നീക്കം ചെയ്യലോ തുടങ്ങിയതരത്തിലുള്ള സാഹചര്യങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം ഒഴിവുവരുന്ന പക്ഷം പുതിയ രാഷ്ട്രപതിയെ സമ്മതിദായക സമൂഹം തെരഞ്ഞെടുക്കുന്നതുവരെ – പരമാവധി 6 മാസം – രാഷ്ട്രപതിയെപ്പോലെ പ്രവർത്തിക്കുവാൻ ഉപരാഷ്ട്രപതിക്ക് ഭരണഘടന ഉത്തരവാദിത്തം നൽകുന്നു.
  • രാജ്യസഭയുടെ അധികാരോത്ഭൂതമായ അദ്ധ്യക്ഷനാണ് ഉപരാഷ്ട്രപതി.
  • രാജ്യസഭയിലെ എല്ലാ ബില്ലുകളും പ്രമേയങ്ങളും അദ്ദേഹത്തിന്റെ അനുമതിയോടെമാത്രമേ അവതരിപ്പിക്കാനാവൂ.
  • രാഷ്ട്രപതിക്കുശേഷം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നതപദവിയാണ് ഉപരാഷ്ടരപതിയുടേത്.
  • രാഷ്ട്രപതിക്കാണ് ഉപരാഷ്ട്രപതി രാജി സമർപ്പിക്കുന്നത്.

യോഗ്യതകൾ

  • ഇന്ത്യയിലെ പൌരനായിരിക്കണം
  • മുപ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ടായിരിക്കണം
  • രാജ്യസഭാ അംഗം ആകുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം
  • ഇന്ത്യാഗവൺമെന്റിലോ, സംസ്ഥാനസർക്കാരിലോ, തദ്ദേശസ്ഥാപനങ്ങളിലോ ലാഭദായകമായ പദവികൾ വഹിക്കുവാൻ പാടില്ല
ക്രമനമ്പർ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടെറ്റുത്ത ദിവസം സ്ഥാനമൊഴിഞ്ഞ ദിവസം പ്രസിഡന്റ്
1 എസ്. രാധാകൃഷ്ണൻ മേയ് 13, 1952 മേയ് 12, 1962 ഡോ. രാജേന്ദ്രപ്രസാദ്‌
2 ഡോ. സാക്കിർ ഹുസൈൻ മേയ് 13, 1962 മേയ് 12, 1967 എസ്. രാധാകൃഷ്ണൻ
3 വി.വി. ഗിരി മേയ് 13, 1967 മേയ് 3, 1969 ഡോ. സാക്കിർ ഹുസൈൻ
4 ഗോപാൽ സ്വരൂപ് പഥക് ഓഗസ്റ്റ് 31, 1969 ഓഗസ്റ്റ് 30, 1974 വി.വി. ഗിരി
5 ബി.ഡി. ജട്ടി ഓഗസ്റ്റ് 31, 1974 ഓഗസ്റ്റ് 30, 1979 ഫക്രുദ്ദീൻ അലി അഹമ്മദ്‌
6 മുഹമ്മദ് ഹിദായത്തുള്ള ഓഗസ്റ്റ് 31, 1979 ഓഗസ്റ്റ് 30, 1984 നീലം സഞ്ജീവ റെഡ്ഡി
7 ആർ. വെങ്കിട്ടരാമൻ ഓഗസ്റ്റ് 31, 1984 ജൂലൈ 27, 1987 ഗ്യാനി സെയിൽ സിംഗ്‌
8 ശങ്കർ ദയാൽ ശർമ്മ സെപ്റ്റംബർ 3, 1987 ജൂലൈ 24, 1992 ആർ. വെങ്കിട്ടരാമൻ
9 കെ.ആർ. നാരായണൻ ഓഗസ്റ്റ് 21, 1992 ജൂലൈ 24, 1997 ശങ്കർ ദയാൽ ശർമ്മ
10 കൃഷൻ കാന്ത് ഓഗസ്റ്റ് 21, 1997 ജൂലൈ 27, 2002 കെ.ആർ. നാരായണൻ
11 ഭൈറോൺ സിങ് ശെഖാവത്ത് ഓഗസ്റ്റ് 19, 2002 ജൂലൈ 21, 2007 എ.പി.ജെ. അബ്ദുൾകലാം
12 മുഹമ്മദ് ഹമീദ് അൻസാരി ഓഗസ്റ്റ് 11, 2007 തുടരുന്നു പ്രതിഭാ പാട്ടീൽ
പ്രണബ് മുഖർജി