CURRENT AFFAIRS IN MALAYALAM – AUGUST 2023

0
57
Current Affairs Of November 2023
    1. 2023-ജൂലൈ മാസത്തിൽ എൽബ്രസ് പർവതം കീഴടക്കിയ ഐ.എ.എസ് ഓഫീസർ
      Ans : അർജുൻ പാണ്ഡ്യൻ
      • റഷ്യയിലേയും യൂറോപ്പിലെ തന്നെയും ഏറ്റവും ഉയരം കൂടിയ പർവതമാണ് എൽബ്രസ് പർവതം
    2. 2023 ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കും മുൻപേ പാർലമെന്റ് പിരിച്ചുവിട്ട രാജ്യം
      Ans : പാകിസ്ഥാൻ
    3. പാകിസ്ഥാന്റെ 8-മത് കാവൽ പ്രധാനമന്ത്രി ആരാണ്
      Ans : അൻവാർ ഉൽ ഹഖ് കക്കർ
    4. ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയായി 2023 ആഗസ്റ്റിൽ പ്രഖ്യാപിച്ച രാജ്യം?
      Ans : ദക്ഷിണാഫ്രിക്ക
    5. ലോകത്തിലെ ആദ്യ എഐ (AI) അധ്യാപകർ
      Ans : ബിയാട്രിസ്
    6. ലോകത്തിലെ ആദ്യ 3D പ്രന്റഡ് മത്സ്യം അവതരിപ്പിച്ച രാജ്യം
      Ans : ഇസ്രായേൽ
    7. ആദ്യ വാണിജ്യ ബഹിരാകാശ യാത്ര നടത്തിയ കമ്പനി ഏതാണ്
      Ans : Virgin Galactic (US)
    8. ട്രക്കോമ വിജയകരമായി ഇല്ലാതാക്കുന്ന പതിനെട്ടാമത്തെ രാജ്യമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്
      Ans : ഇറാഖ്
    9. 2023 ആഗസ്റ്റിൽ യു.കെ.യിൽ അതിവേഗം വ്യാപിക്കാൻ ആരംഭിച്ച കോവിഡ് വകഭേദം
      Ans : എറിസ് (ഇ ജി 5.1)
    10. ബ്ലൂ ക്രാബുകളുടെ വ്യാപനം തടയാൻ പുതിയ പദ്ധതി ആരംഭിക്കുന്ന രാജ്യം
      Ans : ഇറ്റലി
    11. ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി ആമസോൺ കോർപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷന്റെ (ACTO) ഉച്ചകോടി നടന്നത്
      Ans : ബെലോം (ബ്രസീൽ)
    12. UK ആസ്ഥാനമായി പ്രവർത്തിക്കുന്ന International Whaling Commission (IWC) അടുത്തിടെ വംശനാശ ഭീഷണി നേരിടുന്ന ജീവിയായി പ്രഖ്യാപിച്ചത്
      Ans : Vaquita Porpoise
    13. 2023 ഓഗസ്റ്റിൽ റഷ്യ വിജയകരമായി വിക്ഷേപിച്ച ചാന്ദ്ര ദൌത്യം
      Ans : ലൂണ 25
    14. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
      Ans : ജൂപ്പിറ്റർ-3
    15. 2023-ആഗസ്റ്റ് മാസം അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ‘നജ്‌ല ബൗഡൻ റോംധാനെ’ ഏത് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ വ്യക്തിയാണ്
      Ans : ടൂണീഷ്യ
      • ടുണീഷ്യയിലെയും അറബ് ലോകത്തെയും ആദ്യ വനിതാ പ്രധാനമന്ത്രിയായ വനിതയാണ് നജ്‌ല ബൗഡൻ
      • 2021 ഒക്ടോബർ 11-ന് അധികാരമേറ്റ നജ്‌ല ബൗഡനെ 2023 ഓഗസ്റ്റ് 2-ന് പുറത്താക്കുകയും പകരം അഹമ്മദ് ഹച്ചാനിയെ നിയമിക്കുകയും ചെയ്തു
      • ടൂണീഷ്യൻ പ്രസിഡന്റ് കൈസ് സെയ്ദ് ആണ്
    16. തോഷഖാന അഴിമിതക്കേസുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി
      Ans : ഇമ്രാൻ ഖാൻ
    17. 2023-ൽ Khanun ചുഴലിക്കാറ്റ് നാശംവിതച്ച രാജ്യങ്ങൾ
      Ans : ജപ്പാൻ, തായ് വാൻ
    18. 2023-ലെ ബ്രിക്സ് സമ്മേളന വേദി?
      Ans : ജോഹനാസ്ബെർഗ് (ദക്ഷിണാഫ്രിക്ക)
    19. അടുത്തിടെ ഇക്കണോമിക്സ് ഇന്റെലിജൻസ് യൂണിറ്റ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാമതെത്തിയത്
      Ans : വിയന്ന
    20. രാജ്യം എത്രാമത് സ്വാതന്ത്ര്യദിനമാണ് 2023-ൽ ആഘോഷിച്ചത്
      Ans : 77-മത്
    21. സ്വാതന്ത്ര്യദിനത്തിന്റെ എത്രാമത് വാർഷികമാണ് രാജ്യം 2023-ൽ ആഘോഷിച്ചത്
      Ans : 76-മത്
    22. 2023-ലെ സ്വാതന്ത്ര്യദിനത്തിന്റെ തീം (Theme) എന്തായിരുന്നു
      Ans : Nation First, Always First
    23. 2023 സ്വാതന്ത്യദിനത്തിൽ ത്രിവർണ പതാക ഉയർത്തുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിൽക്കാനവസരം ലഭിച്ച വനിത ഉദ്യോഗസ്ഥർ
      Ans : മേജർ നികിത നായർ & മേജർ ജാസ്മിൻ കൌർ
    24. രാജസ്ഥാനിലെ നിലവിലെ ജില്ലകളുടെ എണ്ണം എത്രയാണ്
      Ans : 50
      • രാജസ്ഥാനിൽ പുതുതായി രൂപീകരിച്ച ജില്ലകളുടെ എണ്ണം – 19 എണ്ണം
      • രാജസ്ഥാൻ മുഖ്യമന്ത്രി – അശോക് ഗെഹ്ലോട്ട്
    25. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വന്നത്
      Ans : കേരളം
      • തിരുവനന്തപുരം കഴക്കൂട്ടത്തെ ടെക്നോപാർക്ക് ഫേസ് IV ബിൽഡിങ്ങിലാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിച്ചിരിക്കുന്നത്
    26. ഇന്ത്യയിലെ ആദ്യ ലോംഗ് റേഞ്ച് റിവോൾവർ
      Ans : പ്രബൽ
    27. ഇന്ത്യയിലെ ആദ്യത്തെ “3D പ്രിന്റഡ്” പോസ്റ്റോഫീസ് സ്ഥാപിതമായത് എവിടെയാണ്
      Ans : ബംഗളൂരു
    28. ഇന്ത്യയിലെ ആദ്യ ഡ്രോൺ കോമൺ ടെസ്റ്റിങ് സെന്റ്ർ നിലവിൽ വരുന്നത് എവിടെയാണ്
      Ans : തമിഴ്നാട്
    29. ഇന്ത്യയിലെ ആദ്യ ബ്യൂട്ടി & ലൈഫ് സ്റ്റൈൽ ഫെസ്റ്റിവർ ആയ Nykaaland ന് വേദിയാകുന്നത്
      Ans : മുംബൈ
    30. സമുദ്ര പര്യവേഷണം, സമുദ്ര വിഭവങ്ങൾ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പുതിയ പദ്ധതി
      Ans : സമുദ്രയാൻ
    31. സമുദ്രത്തിനടിയിലെ ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ
      Ans : നീരാക്ഷി
    32. അടിസ്ഥാന സാക്ഷരത പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ
      Ans : ഉല്ലാസ് (ULLAS)
      • അണ്ടർസ്റ്റാൻഡിങ് ലൈഫ് ലോങ് ലേണിങ് ഫോർ ഓൾ ഇൻ സൊസൈറ്റി എന്നതാണ് ULLAS ന്റെ പൂർണ്ണ രൂപം
    33. ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ISRO യ്ക്ക് ലഭിച്ച ആദ്യ സന്ദേശം എന്താണ്
      Ans : ഞാൻ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവിക്കുന്നു
      (I am feeling Lunar Gravity)
    34. മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ വനിതാ സംഘത്തിൽ ഉൾപ്പെട്ട മലയാളി
      Ans : ആശ മേനോൻ
    35. വർദ്ധിച്ചുവരുന്ന സൈബർ മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയം കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രേസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഒഴിവാക്കി പകരം കൊണ്ടുവരുന്ന ഓപ്പറേറ്റിങ് സിസ്റ്റം
      Ans : മായ
    36. ഇന്ത്യയിലാദ്യമായി ഡിക്രെയോസോറസ് ദിനോസറിന്റെ ഫോസിൽ കണ്ടെത്തപ്പെട്ട സംസ്ഥാനം
      Ans : രാജസ്ഥാൻ
    37. 2023-ൽ പുറത്തുവിട്ട World Trade Statistical Review പ്രകാരം ചരക്ക് കയറ്റുമതി റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം
      Ans : 18
    38. ക്രിമിനൽ നിയമങ്ങളെ അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ
      1. ഭാരതീയ ന്യായസംഹിത
      2. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത
      3. ഭാരതീയ സാക്ഷ്യ
    39. എയർ ഇന്ത്യ എന്ന വിമാന കമ്പനിയുടെ പുതിയ ലോഗോ
      Ans : ദി വിസ്ത
    40. 2023 ആഗസ്റ്റ് 13-ന് ഗൂഗിൾ ഡൂഡിലൂടെ ആദരിക്കപ്പെട്ട പ്രശസ്ത നടി
      Ans : ശ്രീദേവി
    41. സാമൂഹിക പരിഷ്കർത്താവും കവിയുമായ സന്ത് രവിദാസിന്റെ പേരിൽ നൂറുകോടി ചെലവിൽ നിർമ്മിക്കുന്ന ക്ഷേത്രം നിലവിൽ വരുന്ന സംസ്ഥാനം
      Ans : മധ്യപ്രദേശ്
    42. ജിയോ (Jio) 2023 ആഗസ്റ്റ് മാസം പുറത്തിറക്കിയ ആദ്യ ഡിജിറ്റൽ ലേർണിംഗ് ബുക്ക് (ലാപ്ടോപ്)
      Ans : ജിയോ ബുക്ക്
    43. 2023 ആഗസ്റ്റിൽ ജിഐ ടാഗ് (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) ലഭിച്ച കന്യാകുമാരിയിൽ നിന്നുള്ള ഉൽപന്നം?
      Ans : മട്ടി വാഴപ്പഴം
    44. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനും വംശവർധനയ്ക്കുമായി ‘റൈനോ ടാക്സ് ഫോഴ്സ്’ രൂപവത്കരിക്കുന്നത് എവിടെയാണ്
      Ans : വാല്മീകി കടുവാ സങ്കേതം (വെസ്റ്റ് ചമ്പാരൻ, ബീഹാർ)
    45. 14-മത് വേൾഡ് സ്പൈസ് കോൺഗ്രസ് വേദി
      Ans : മുംബൈ
    46. Global Maritime India Summit 2023 – ന് വേദിയാകുന്നത്
      Ans : പ്രഗതി മൈതാൻ
    47. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും ചേർന്ന് നടത്തിയ ആദ്യ Traditional Medicine Global Summit വേദി
      Ans : ഗാന്ധിനഗർ
    48. 2023-ൽ 5-മത് വേൾഡ് കോഫി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം
      Ans : ഇന്ത്യ
    49. 5-മത് കോഫി കോൺഫറസിന്റെ ബ്രാന്റ് അംബാസഡർ
      Ans : രോഹൻ ബൊപ്പണ്ണ
    50. ആമസോൺ ഇന്ത്യയുടെ ആദ്യ ഫ്ളോട്ടിങ് സ്റ്റോർ നിലവിൽ വന്നത്
      Ans : ശ്രീനഗർ
    51. വിദേശത്ത് മരിച്ചവുരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് ആരംഭിക്കുന്ന പോർട്ടൽ
      Ans : e-CARe (e-Clearance for Afterlife Remains)
    52. ആനകളുടെ സഞ്ചാരം അറിയുന്നതിന് Elephant Track എന്ന ആപ്ലിക്കേഷൻ അടുത്തിടെ പുറത്തിറക്കിയ സംസ്ഥാനം
      Ans : ജാർഖണ്ഡ്
    53. മഹാരാഷ്ട്ര സർക്കാരിന്റെ പ്രഥമ ഉദ്യോഗ് രത്ന പുരസ്കാരത്തിന് അർഹനായത്
      Ans : രത്തൻ ടാറ്റ
    54. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ്
      Ans : കാർഗിൽ
    55. 2022-ലെ കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ കടുവകളുടെ എണ്ണം
      Ans : 3682
    56. മറ്റ് പിന്നോക്ക സമുദായങ്ങളിലെ (OBC) ഉപവിഭാഗങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച് കമ്മീഷൻ
      Ans : ജസ്റ്റീസ് ജി രോഹിണ് കമ്മീഷൻ
    57. 2023 ആഗസ്റ്റ് 1 മുതൽ ചരക്ക് സേവന നികുതിയിലെ ഇ-ഇൻവോയ്സിങ് പരിധി
      Ans : 5 കോടി രൂപ
    58. വെർട്ടിക്കൽ യൂണിവേഴ്സിറ്റ് ക്യാമ്പസ് സ്ഥാപിക്കാൻ അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
      Ans : മഹാരാഷ്ട്ര
    59. തമിഴ്നാട്ടിലെ ആദ്യ വനിതാ ആനപാപ്പാൻ
      Ans : ബെല്ലി
    60. ഇന്ത്യയിൽ ആദ്യമായി എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) കമ്മിറ്റി രൂപീകരിച്ച സംസ്ഥാനം?
      Ans : കേരളം
    61. ഏക വ്യക്തി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ
      Ans : കേരള നിയമസഭ
    62. ഏക സിവിൽകോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
      Ans : കേരളം
    63. 2023-ലെ അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ വേദി എവിടെയാണ്?
      Ans : തിരുവനന്തപുരം
    64. അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന അന്തർദേശീയ കയാക്കിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
      Ans : പുലിക്കയം (കോഴിക്കോട്)
    65. അക്ഷയസെന്ററുകളിൽ നടന്നു വരുന്ന ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിലേക്കായി കേരള വിജിലൻസ് വകുപ്പ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധന
      Ans : ഓപ്പറേഷൻ e-സേവ
    66. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണ വിൽപ്പന സ്ഥാപനങ്ങകൾ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ലൈസൻസ് ഡ്രൈവ്
      Ans : ഓപ്പറേഷൻ ഫോസ്കോസ്
    67. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ് വെയർ
      Ans : കെ സ്മാർട്ട്
    68. ജീവിതശൈലീ രോഗനിർണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ
      Ans : ശൈലീ ആപ്പ്
    69. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതിക്കിയ വേതനം എത്രയാണ്
      Ans : 333 രൂപ

    ഫുട്ബോൾ

    1. 2023-ൽ അറബ് ക്ലബ് ചാംപ്യൻസ് കപ്പിൽ ജേതാക്കളായത്
      Ans : അൽ നാസർ
    2. 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത്
      Ans : VORTEXAC23
    3. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോൾ നേടുന്ന താരമാകുന്നത്
      Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ
    4. ഐ ലീഗിൽ നിന്നും ISL ലേക്ക് സ്ഥാനകയറ്റം ലഭിക്കുന്ന ആദ്യ ഫുട്ബോൾ ക്ലബ്ബ്
      Ans : പഞ്ചാബ് എഫ് സി

    ക്രിക്കറ്റ്

    1. 2024-ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി എവിടെയാണ്
      Ans : വെസ്റ്റിൻഡീസ്, യു.എസ്.എ
    2. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും 2023-ആഗസ്റ്റ് മാസം വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം
      Ans : അലക്സ് ഹെയ്ൽസ്
    3. കേരള പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായത്
      Ans : എം.വെങ്കിട്ടരമണ

    ഹോക്കി

    1. 2023 ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ
      Ans : ഇന്ത്യ
    2. 2023-ലെ ഏഷ്യൻ പുരുഷ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് വേദി എവിടെയായിരുന്നു?
      Ans : ചെന്നൈ

    മറ്റുള്ളവ

    1. 69-മത് നെഹ്റുട്രോഫി വള്ളംകളി മത്സര ജേതാക്കൾ
      Ans : വീയപുരം ചുണ്ടൻ
      • പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) നയിച്ച അലൻ മൂന്നുതൈക്കൽ ക്യാപ്റ്റനായിട്ടുള്ള വീയപുരം ചുണ്ടനാണ് 2023-ലെ 69-മത് നെഹ്റു ട്രോഫി ലഭിച്ചത്
      • 4.21 സെക്കൻഡിൽ സമയമാണ് ഫിനിഷ് ചെയ്യാനെടുത്തത്. രണ്ടാം സ്ഥാനക്കാരായ ചമ്പക്കുളത്തെ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വീയപുരം തോൽപിച്ചത്.
      • പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചയായ നാലാം കിരീടനേട്ടമാണിത്.
      • 69-മത് നെഹ്റു ട്രോഫിയുടെ ഭാഗ്യ ചിഹ്നം – വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന
      • ഇടുക്കി കുളമാവ് സ്വദേശി ആർട്ടിസ്റ്റ് പി ദേവപ്രകാശ് ആണ് 69-മത് വള്ളംകളിയുടെ ഭാഗ്യ ചിഹ്നം വരച്ചത്.
    2. 2023 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം
      Ans : ഇന്ത്യ
    3. 2023-ലെ FISU ലോക യൂണിവേഴ്സിറ്റി ഗെയിംസിന്റെ വേദി
      Ans : ചെങ്ഡു (ചൈന)
    4. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയത്
      Ans : അദിതി ഗോപിചന്ദ് സ്വാമി
    5. 2023 ഏഷ്യൻ യൂത്ത് & ജൂനിയർ വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് വേദി
      Ans : ഗ്രേറ്റർ നോയിഡ
    6. 2023-ലെ വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് വേദി
      Ans : കാനഡ
    7. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ റാപ്പിഡ് രാജയായി തിരഞ്ഞെടുത്തത്
      Ans : അമിത് ഥാപ്പ
    8. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ റാപ്പിഡ് റാണിയായി തിരഞ്ഞെടുത്തത്
      Ans : ഇവാ ക്രിസ്റ്റി സൺ
    9. ലോക അത്ലറ്റിക്സ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
      Ans : നീരജ് ചോപ്ര

    പുതിയ നിയമനങ്ങൾ

    ലോകം

    1. അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ് ല (Tesla) യുടെ പുതിയ CFO (Chief Finanacial Officer) ആകുന്ന ഇന്ത്യൻ വംശജൻ
      Ans : വൈഭവ് തനേജ
    2. കംബോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്
      Ans : Hun Manet
    3. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ പുതിയ തലവനായി ചുമതലയേറ്റത്
      Ans : ജിം സ്കിയ

    ഇന്ത്യ

    1. 2023 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതനായത്
      Ans : S.Paramesh
    2. കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെ (സിബിഐസി) പുതിയ ചെയർമാനായി നിയമിതനായത്
      Ans : സഞ്ജയ് കുമാർ അഗർവാൾ
      • വിവേക് ജോഹ്റി വിരമിച്ച ഒഴിവിലേക്കാണ് അഗർവാൾ നിയമിതനായിരിക്കുന്നത്
      • GST, കസ്റ്റംസ്, സെൻട്രൽ എക്സൈസ് എന്നിവയെല്ലാം സിബിഐസിയുടെ പരിധിയിലാണ്

    കേരളം

    1. കേരള മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായി നിയമിതനായത്
      Ans : എസ്. മണികുമാർ
    2. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി 2023-ആഗസ്റ്റിൽ നിയമിതനായത്?
      Ans : എ.എ.റഷീദ്

    പുരസ്കാരങ്ങളും അംഗീകാരങ്ങളും

    1. 2023-ലെ കീർത്തിചക്ര പുരസ്കാര ജേതാക്കൾ
      1. ദിലീപ് കുമാർ ദാസ്
      2. രാജ് കുമാർ യാദവ്
      3. ബബ് ലു രാബ
      4. സാംബു റോയ്
    2. 2023-ലെ ശൌര്യ ചക്ര പുരസ്കാര ജേതാവ്
      Ans : ഗമീത് മുകേഷ് കുമാർ
    3. 2023-ലെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയത്
      Ans : ലൌക്രാക്പം ഇബോച്ച സിംഗ്
    4. 2023-ൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരത്തിന് അർഹനായത്
      Ans : നരേന്ദ്രമോദി
    5. 2023-ൽ വയലാർ രാമവർമ്മ സാംസ്കാരിക വേദി ഏർപ്പെടുത്തിയ സിനിമാ സാഹിത്യ സമ്മാനം ലഭിച്ചത്
      Ans : സി.രാധാകൃഷ്ണൻ

    പ്രശസ്ത വ്യക്തികളുടെ മരണം

    1. 2023 ആഗസ്റ്റ് മാസം അന്തരിച്ച ഇന്ത്യയിലെ പ്രശസ്ത വിപ്ലവ നാടോടി ഗായകനും കവിയും രാഷ്ട്രീയ നേതാവുമായ വ്യക്തി
      Ans : ഗദ്ദർ (ഗുമ്മാഡി വിറ്റർ റാവു)
    2. 2023 ആഗസ്റ്റിൽ അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ വ്യക്തി
      Ans : എം.സുധാകരൻ
      • ‘ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു’ എന്ന ആദ്യകഥാസമാഹാരം 1992-ൽ അങ്കണം പുരസ്കാരത്തിന് അദ്ദേഹത്തിനെ അർഹനാക്കിയിട്ടുണ്ട്
      • ക്ഷത്രിയൻ, ആറാമിന്ദ്രിയം, പ്യൂപ്പ, വ്യഥ, കാലിഡോസ്കോപ്പ് എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്.

    പുസ്തകങ്ങളിലൂടെ

    1. ‘HOW PRIME MINISTERS DECIDE’ എന്ന പുസ്തകം രചിച്ചത്
      Ans : നീരജ ചൌധരി
    2. ‘വെസ്റ്റേൺ ലെയ്ൻ’ എന്ന പുസ്തകം എഴുതിയത്
      Ans : Chetna Maroo
      • 2023-ലെ ബുക്കർ പ്രൈസിനുള്ള ലോംഗ് ലിസ്റ്റിൽ ഇടം നേടിയ പുസ്തകമാണ് ‘വെസ്റ്റേൺ ലെയ്ൻ’
    3. ‘മെമ്മറീസ് നെവർ ഡൈ’ എന്നത് ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ്
      Ans : എ.പി.ജെ.അബ്ദുൾ കലാം

    കേരള സംസ്ഥാന കർഷക അവാർഡുകൾ – 2023

    1. മികച്ച കർഷകനുള്ള കൃഷിവകുപ്പിന്റെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം ലഭിച്ചത്
      Ans : കെ.എ. റോയിമോൻ (പുൽപ്പള്ളി, വയനാട്)
    2. ഏറ്റവും മികച്ച കർഷക വനിതയ്ക്കായുള്ള കർഷകതിലകം അവാർഡ് ലഭിച്ചത്
      Ans : സിന്ധുലേഖ വി (പത്തനംതിട്ട)
    3. ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് ലഭിച്ചത്
      Ans : ആലപ്പുഴ കൈനടി ചെറുകര കായൽ നെല്ലുത്പാദക സമിതി
    4. യുവകർഷക അവാർഡ് ലഭിച്ചത്
      Ans : രേഷ്മ എൽ (ആലപ്പുഴ)
    5. യുവകർഷകൻ അവാർഡ് ലഭിച്ചത്
      Ans : ശ്യാം മോഹൻ സി (തൃശ്ശൂർ)
    6. മികച്ച ഹൈടെക് കർഷകനുള്ള അവാർഡ്
      Ans : ശ്രദ്ധ ശരത് പാട്ടീൽ (തിരുവനന്തപുരം)
    7. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനിക്കുള്ള കർഷകതിലകം പുരസ്കാരം ലഭിച്ചത്
      Ans : എയ്സിൽ കൊച്ചുമോൻ (തൃശ്ശൂർ)
    8. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിയ്ക്കുള്ള കർഷകപ്രതിഭ പുരസ്കാരം ലഭിച്ചത്
      Ans : അർജുൻ അശോകൻ (ആലപ്പുഴ)
    9. മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പുരസ്കാരം ലഭിച്ചത്
      Ans : അരുൺകുമാർ (പാലക്കാട്)
    10. സ്വന്തമായി ആധുനിക കൃഷിരീതികളും ശാസ്ത്രീയതകളും അവലംബിച്ചു കൃഷി ചെയ്യുന്ന കോളേജ് വിദ്യാർഥികൾക്കുള്ള മികച്ച കലാലയ കർഷക പ്രതിഭ പുരസ്കാരം ലഭിച്ചത്
      Ans : റോഷൻ പോൾ (എറണാകുളം)
    11. മികച്ച കൃഷിഭവനുളള ബി.വി.രാഘവൻ മെമ്മോറിയൽ അവാർഡ് ലഭിച്ചത്
      Ans : ആലത്തുർ കൃഷിഭവൻ (പാലക്കാട്)
    12. മികച്ച തെങ്ങ് കർഷകനുള്ള കേര കേസരി പുരസ്കാരം ലഭിച്ചത്
      Ans : പി.രഘുനാഥൻ
    13. മികച്ച പച്ചക്കറി കർഷകനുള്ള ഹരിത മിശ്ര പുരസ്കാരം ലഭിച്ചത്
      Ans : സുജിത് എസ്.വി

    ചോപ്പിംഗ് ബോർഡുകൾക്കും കത്തികൾക്കുമുള്ള കേരള ഫുഡ് സേഫ്റ്റി വകുപ്പിന്റെ വിവിധ കളർ കോഡിംഗുകൾ

    മത്സ്യം, മാംസം എന്നിവ മുറിക്കുന്ന കത്തി, കട്ടിംഗ് ബോർഡ് ഉപയോഗിച്ച് സലാഡും മറ്റും കട്ട് ചെയ്യാൻ ഉപയോഗിച്ചാൽ ‘Cross Contamination’ – ന് സാദ്ധ്യത ഉണ്ടാകും. ആയതിനാൽ കേരള ഫുഡ് സേഫ്റ്റി അതോറിറ്റി ഹോട്ടലുകൾക്കു, റെസ്റ്റോറന്റുകൾക്കും, പൊതുജനങ്ങൾക്കുമായി നിർദ്ദേശിച്ചിരിക്കുന്ന വിവിധ കളർ കോഡിംഗുകൾ

    ഉത്പന്നംനിർദ്ദേശിച്ചിരിക്കുന്ന കളർ
    മാംസംചുവപ്പ് (Red)
    മത്സ്യംനീല (Blue)
    പാകം ചെയ്ത മാംസംമഞ്ഞ (Yellow)
    സാലഡും ഫ്രൂട്സുംപച്ച (Green)
    പച്ചക്കറികൾതവിട്ട് (Brown)
    ബേക്കറി മറ്റ് പാലുത്പന്നങ്ങൾവെള്ള (White)

    FIFA Women’s World Cup 2023

    ജോതാക്കൾസ്പെയിൻ
    റണ്ണറപ്പ്ഇംഗ്ലണ്ട്
    വേദി (Host Countries)ആസ്ട്രേലിയ, ന്യൂസിലാന്റ്
    ഗോൾഡൻ ബൂട്ട് (കൂടുതൽ ഗോൾ നേടിയ താരം)Hinata Miyazawa (Japan)
    ഗോൾഡൻ ബോൾ (കളിയിലെ മികച്ച താരം)Aitana Bonmati (Spain)
    ഗോൾഡൻ ഗ്ലൌ (മികച്ച ഗോൾകീപ്പർ)Mary Earps (England)
    Best Young PlayerSalma Paralluelo (Spain)
    Fair Play AwardJapan