Current Affairs March 2023

0
136
Current Affairs Of November 2023

Current Affairs March 2023

ലോക ജലദിനം?

മാർച്ച് 22

2023 -ലെ ലോക ജലദിനാചരണ സന്ദേശം?

ജല- ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാറ്റത്തെ ത്വരിതപ്പെടുത്തുക

2023 -ലെ ലോക ജലദിനത്തിന്റെ പ്രമേയം?

ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവെയ്പ്

ഇന്ത്യയിലെ ആദ്യത്തെ രാത്രി വാനനിരീക്ഷണ കേന്ദ്രം (ഡാർക്ക് സ്കൈ റിസർവ് ) ആരംഭിക്കുന്നത് എവിടെയാണ്?

ഹാൻലെ ഗ്രാമം (ലഡാക്ക്)

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക?

പത്മലക്ഷ്മി

ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ തലവനായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

ജിയാനി ഇൻഫാന്റിനോ

2023 -ൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രസിഡന്റ് കളർ ( നിഷാൻ) ബഹുമതി സമ്മാനിച്ച ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?
ഐഎൻ എസ്‌ ദ്രോണാചാര്യ

സിസ് സ്ഥാപനമായ ഐക്യു എയർ പുറത്തിറക്കിയ 2022 -ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വായു മലിനീകരണം കൂടിയ രാജ്യം?

ആഫ്രിക്കൻ രാജ്യമായ ചാഡ് (ഇന്ത്യ എട്ടാം സ്ഥാനത്ത്)

കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ചിത്രകാരൻ?

പ്രൊഫ. ബി നാഗ്ദാസ്

2023 -ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ?

പെരുമാൾ മുരുകൻ (പൂക്കുഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ പയർ എന്ന നോവൽ)

2023 -ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ?

മേരി കോം (ബോക്സിങ് താരം) ഫർഹാൻ അക്തർ (ബോളിവുഡ് താരം)

എത്രാമത്തെ ഓസ്കാർ പുരസ്കാരമാണ് 2023 മാർച്ചിൽ പ്രഖ്യാപിച്ചത്?

95 മത്

2023 -ൽ പ്രഖ്യാപിച്ച ഓസ്കാർ പുരസ്കാരങ്ങൾ

മികച്ച ചിത്രം: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച നടൻ: ബ്രെൻഡർ ഫ്രെയ്സർ(ദ വെയ്ൽ)

മികച്ച നടി: മിഷേൽ യോ (എവ്രിതിങ് എവിവേർ ഓൾ അറ്റ് വൺസ്)

മികച്ച സംവിധായകർ : ഡാനിയൽ ക്വാൻ , ഡാനിയൽ ഷീനെർട്ട് (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് )

മികച്ച സംഗീതസംവിധായക നുള്ള ഓസ്കാർ പുരസ്കാരം നേടിയത്?

എം എം കീരവാണി (നാട്ടു നാട്ടു എന്ന ഗാനത്തിന്)

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ നാട്ടുനാട്ടു എന്ന ഗാനം ഏതു സിനിമയിൽ?

ആർ ആർ ആർ (തെലുങ്കു ചിത്രം)

മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയത്?

ദി എലിഫന്റ് വിസ്പറേഴ്‌സ് (സംവിധായിക കാർത്തികി ഗോൺസാൽവസ്‌ )

ലോകത്തിലെ ഏറ്റവും നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം?

ഹുബ്ബള്ളി ശ്രീ സിദ്ധരൂധ സ്വാമി റെയിൽവേ സ്റ്റേഷൻ (ബംഗളൂരു, കർണാടക)

തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത്?

കള്ളിക്കാട് (തിരുവനന്തപുരം)

സർക്കാർ ബസ്സുകളിൽ 2023 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ഇന്ത്യൻ നഗരം?

പുതുച്ചേരി

കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച പരിശോധന?
ഓപ്പറേഷൻ പ്യുവർ വാട്ടർ

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

മാധവ് കൗശിക്ക്

റിസർവ് ബാങ്ക് മുൻ ഗവർണറായിരുന്ന സി ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമ കരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ?

ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷൻ (മുംബൈ)

2023 -ലെ വാഗ്ഭടാനന്ദ പുരസ്കാരം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക?

ദയാബായി

2023 – ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്?

എം മുകുന്ദൻ

2023 -ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് മൂന്നാം തവണയും വേദിയാകുന്ന രാജ്യം?

ഇന്ത്യ

ഇന്ത്യയിൽ ആദ്യമായി കടലിൽ കാറ്റാടിപ്പാടം ഒരുക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്ന തിനുള്ള പദ്ധതി നടപ്പിലാക്കുന്നത്?

വിഴിഞ്ഞം ( തിരുവനന്തപുരം)

ദേശീയ ആയുഷ്മിഷൻ ഭാരതീയ ചികിത്സ വകുപ്പിലൂടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേര് എന്താണ് ?

ദൃഷ്ടി

2023 – ല്‍ സംസ്ഥാനസർക്കാർ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കിയ സിനിമ?

ഗ്രാമ വൃക്ഷത്തിലെ കുയിൽ (മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന സിനിമ)

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി പന്ത്രണ്ടാം തവണയും നേടിയ ചാഗി വിമാനത്താവളം ഏതു രാജ്യത്ത്?

സിംഗപ്പൂർ

ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം നിലവിൽ വരുന്നത്?

ഖോരക് പൂർ (ഹരിയാന)

2023 -ലെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച മലയാള കവി?

വി മധുസൂദനൻ നായർ

സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത് ?

ശ്യാമപ്രസാദ്

ജനിതക വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യ ഡാറ്റാ സെന്റർ?

ജീനോം ഡാറ്റാ സെന്റർ (കേരളം)

2023 ഇന്ത്യാടുഡേ മാഗസിന്റെ പുരസ്കാരം നേടിയ കേരള ടൂറിസം പദ്ധതി?

കാരവൻ കേരള

സ്ത്രീകൾക്കും കുട്ടികൾക്കു മായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്വയം പ്രതിരോധ പഠനം?

ജ്വാല

കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വൈഷ്ണവ സാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ?

സി രാധാകൃഷ്ണൻ

മിനിസ്ട്രി ഓഫ് ആയുഷ് യോഗ മഹോത്സവം 2023 നടത്തിയ നഗരം?

ന്യൂഡൽഹി

ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ- ജപ്പാൻ- അമേരിക്ക സംയുക്ത നാവികാഭ്യാസം?

മലബാർ -2023

ബലാറോസിൽ 10 വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട 2022- ലെ സമാധാന നോബൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തക നുമായ വ്യക്തി?

അലസ് ബിയാലിയാറ്റസ്‌കി

കാഴ്ച പരിമിതർക്ക് സിഗ്നലുകൾ തൊട്ടറിയാനുള്ള സംവിധാനം ഒരുക്കുന്ന കേരളത്തിലെ ആദ്യ ജില്ല?

തൃശ്ശൂർ

നഗരപ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങൾ തടയുവാനുള്ള കേരള പോലീസ് പദ്ധതി?

അവഞ്ചേഴ്സ്

യുനെസ്കോയുടെ 2023 -ലെ അന്താരാഷ്ട്ര മാതൃഭാഷ അവാർഡ് ലഭിച്ചത്?

മഹേന്ദ്രകുമാർ മിശ്ര

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണവകേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

നിസാർ ( നാസ ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ)

2023 മാർച്ചിൽ തീപിടുത്തമുണ്ടായ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ്?
ബ്രഹ്മപുരം ( എറണാകുളം)

2023- ലെ 76-മത് സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ?

കർണാടക
(ഫൈനലിൽ മേഘാലയയെ പരാജയപ്പെടുത്തി. കർണാടകയുടെ അഞ്ചാം കിരീടം

2023- ൽ പ്രവർത്തന രഹിതമായതിനെ തുടർന്ന് ISRO നശിപ്പിച്ചുകളഞ്ഞ ഉപഗ്രഹം?

മേഘ ട്രോപിക്സ്- 1 (കാലാവസ്ഥ പഠന ഉപഗ്രഹം)

2023- ൽ 200-ാം വാർഷികം ആചരിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ പൗരാവകാശ സമരം?

ചാന്നാർ ലഹള (മാറുമറയ്ക്കൽ സമരം )

വംശവർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഹിപ്പോകളെ കയറ്റിയയക്കുന്ന രാജ്യം?

കൊളംബിയ

15 വയസ്സിന് മുകളിലുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കുന്നതിന് വേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി?

ഇ – മുറ്റം

ബെസ്റ്റ് ഒറിജിനൽ സോങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ഏത് ചലച്ചിത്രത്തിലേതാണ്?

ആർ.ആർ.ആർ (സംവിധാനം രാജമൗലി)

ഇന്ത്യൻ എയർഫോഴ്സ് (IAF) മിസൈൽ സ്ക്വാഡ്രണിന്റെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസർ?

ഷാലിസ ധാമി

വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള, സർക്കാരിന്റെ റീബിൽഡ് കേരള ഡെവലപ്മെന്റ് പദ്ധതിയുടെ പുതിയ പേര്?

നവകിരണം

അന്താരാഷ്ട്ര വനിതാദിനം?

മാർച്ച് 8

2023 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം?

നീതിയെ പുണരുക (Embrace Equity)

2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം?

“ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally)

വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം?

തെലങ്കാന

95-ാമത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരികയായ ഇന്ത്യൻ ചലച്ചിത്രതാരം?

ദീപിക പദുക്കോൺ

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണിത്?

കർണാടകത്തിലെ തുമകൂരുവിൽ

സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിതനായ വ്യക്തി?

ഡോ.കെ.എം.ദിലീപ്

ദക്ഷിണേന്ത്യ പശ്ചാത്തലമാക്കി വിജയനഗര സാമ്രാജ്യത്തിന്റെ കഥപറയുന്ന വിക്ടറി സിറ്റി എന്ന നോവലിന്റെ രചയിതാവ്?

സൽമാൻ റുഷ്ദി

2023 ഏഷ്യൻ ചെസ്സ് ഫെഡറേഷൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്ക പ്പെട്ടത്?

ഡി. ഗുകേഷ്

2023 മാർച്ചിൽ അന്തരിച്ച അമേരിക്കൻ ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി?

ജൂഡി ഹ്യൂമാൻ

വീട്ടിൽ ഒരാളെയെങ്കിലും റവന്യൂ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി?

റവന്യൂ ഇ-സാക്ഷരത

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം?

കേരളം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷ സംബന്ധ മായ ആശങ്കകൾ ഒഴിവാക്കുന്നതിനു വേണ്ടി കൈറ്റ്- വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക പരിപാടി?

വേണ്ട, പരീക്ഷപ്പേടി

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി?

വർണ്ണകൂടാരം

കേരളത്തിൽ കണ്ടെത്തിയ ക്യാറ്റ് ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യത്തിന് നൽകിയ പേര്?

പൊതുജനം (Public) (Scientific name- Horaglanis populi)

വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി?

ഡിജിറ്റൽ പാഠശാല പദ്ധതി

സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതിമ നിലവിൽ വരുന്ന സ്റ്റേഡിയം?

വാങ്കഡെ സ്റ്റേഡിയം ( മുംബൈ)

ലോക കേൾവി ദിനം?

മാർച്ച് 3

2023 -ലെ ലോക കേൾവി ദിന പ്രമേയം?

Ear & Hearing care for all

ലോക വന്യജീവി ദിനം?

മാർച്ച് 3

2023 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം?

വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഏർപ്പെടുത്തിയ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്കാരം നേടിയ വ്യക്തി?

ചെറുവയൽ രാമൻ