Current Affairs April 2023

0
121
Current Affairs Of November 2023

Current Affairs April 2023

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാ ദൗത്യ ത്തിന്റെ പേര്?

ഓപ്പറേഷൻ കാവേരി

ഇന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?

കൊച്ചി

ഏഷ്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല, ഇന്ത്യയിലെ ഏറ്റവും മികച്ച വനം- വന്യജീവി സംരക്ഷണ ഗവേഷണ കേന്ദ്രം ഏത്?

പുത്തൂരിലെ സവോളജിക്കൽ പാർക്ക് (തൃശ്ശൂർ)

കേരളത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി?

വന്ദേ ഭാരത്

ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ ശ്മശാനം നിലവിൽ വരുന്നത് എവിടെയാണ്?

ഉള്ള്യേരി (കോഴിക്കോട് ജില്ല)

സച്ചിൻ ടെണ്ടുൽക്കറുടെ 50- താം പിറന്നാളിന് ആദരവായി സച്ചിൻ ഗേറ്റ് സ്ഥാപിച്ച സ്റ്റേഡിയം ഏത്?

സിഡ്നി സ്റ്റേഡിയം (ഓസ്ട്രേലിയ)

2023 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന വ്യക്തി?

ജെമനി ശങ്കരൻ

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായത്?

ജസ്റ്റിസ് എസ് വി ഭട്ടി

കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ സ്ഥാപിച്ച ക്ഷേത്രം?

ശ്രീ സീതാരാമസ്വാമി ക്ഷേത്രം ( പൂക്കുന്നം,തൃശൂർ)

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം
ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?

ഇന്ത്യ

(ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി.

ചൈനയിലെ ജനസംഖ്യ 142. 57 കോടി)

2022 – ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ?

സേതു

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ?

വന്ദേ മെട്രോ

2022-ലെ ഏറ്റവും പുതിയ കടുവ സെൻസസ് പ്രകാരം ഇന്ത്യയിലെ ആകെ കടുവകളുടെ എണ്ണം?

3167

മലയാളം ദൃശ്യ മാധ്യമ ചരിത്രത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്ത അവതാരകൻ?ഇവാൻ (മീഡിയ വൺ )ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ . ബി.ആർ. അംബേദ്കറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ചത് എവിടെ?

ഹൈദരാബാദ് (തെലുങ്കാന, വെങ്കലപ്രതിമയുടെ ഉയരം 125 അടിയാണ് )

സംസ്ഥാനത്ത് മിൽമ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കാനുള്ള പദ്ധതി?

റീ പൊസിഷനിങ് മിൽമ 2023

ആറുമാസം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി?

ഡിജി കേരളം

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം നിലവിൽ വരുന്ന രാജ്യം?

ഫിൻലാൻഡ്

2023- ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി?

അസ്താന (കസാഖ്സ്ഥാൻ)

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിലവിൽ വന്നത് എവിടെയാണ്?

കൊൽക്കത്ത

വീർ സവർക്കറുടെ ജന്മദിനം ‘സ്വതന്ത്ര വീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെ ക്കുറിച്ച് പഠിക്കാനാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജ്യൂസ് ദൗത്യം ?

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച്

ഇന്ത്യയിൽ ആദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ഗീർ പശു?

ഗംഗ

2023 -ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്?

ചെറുതന (ആലപ്പുഴ)

സ്ത്രീകളുടെ സ്വയം രക്ഷയ്ക്കും ആത്മവിശ്വാസം വർധിപ്പിക്കുന്ന തിനുമായി കുടുംബശ്രീയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച പദ്ധതി?

ധീരം

100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ഹരിയാന

സാമൂഹിക പരിഷ്ക്കർത്താവായ ജ്യോതിറാവു ഫുലയുടെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

രാജസ്ഥാൻ

ഇന്റർനാഷണൽ വാച്ച്ഡോഗ് ഫ്രീഡം ഹൗസ് പ്രസിദ്ധികരിച്ച 2023- ലെ ഫ്രീഡം ഇൻ ദി വേൾഡ് ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങൾ?

ടിബറ്റ്, സൗത്ത് സുഡാൻ, സിറിയ

ജലാശയങ്ങളുടെ അടിത്തട്ടിലെ ദൃശ്യങ്ങൾ കാണുന്നതിനായുള്ള വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയർ?

ജലനേത്ര

ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അവകാശ നിയമം പാസാക്കുന്ന സംസ്ഥാനം?

കേരളം

സ്റ്റാറ്റിസ്റ്റിക്സിലെ നോബേൽ പുരസ്കാരം എന്നറിയപ്പെടുന്ന ഇന്റർനാഷണൽ അവാർഡ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് ലഭിച്ച ഇന്ത്യൻ വംശജൻ

സി ആർ റാവു

കേരളത്തിലെ ആദ്യ ഹെൽത്ത് എടിഎം സ്ഥാപിതമായത് എവിടെയാണ്?

എറണാകുളം

ഫിഫാ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഫുട്ബോൾ ടീം?

അർജന്റീന (രണ്ടാംസ്ഥാനത്ത് ഫ്രാൻസ് മൂന്നാം സ്ഥാനത്ത് ബ്രസീൽ)

ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം?

കേരളം

2023 മുതൽ വില സംരക്ഷണ കേന്ദ്രമായി കേന്ദ്ര അംഗീകാരം ലഭിച്ച സർവകലാശാല?

കേരള കാർഷിക സർവകലാശാല

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നെറ്റ് ഓഫ് ദ ലെജിയൻ ഓഫ് ഓണർ ലഭിച്ച ഇന്ത്യൻ വനിത?

കിരൺ നാടാര്‍

ഏഷ്യയിലെ ആദ്യ ബാല സൗഹൃദ നഗരം?

തൃശ്ശൂർ

50 വർഷത്തിനുശേഷം നാസ ചാന്ദ്രയാത്രയ്ക്ക് തെരഞ്ഞെടുത്ത ആർട്ടെമിസ് ദൗത്യസംഘം?

ക്രിസ്റ്റിനാ കോക്ക്,

റീഡ് വൈസ് മാൻ
വിക്ടർ ഗ്ലോവർ,

ജെർമി ഹാൻസൺ (അടുത്തവർഷം നവംബറിൽ ചന്ദ്രനിലേക്ക് യാത്ര തിരിക്കും)

ഹിമാലയത്തിലെ ഭൂകമ്പമേഖലകൾ മാപ്പ് ചെയ്യാനായി ISRO യും നാസയും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം?

നിസാർ (NISAR)

2023- ൽ ഭൗമസൂചിക പദവി ലഭിച്ച കറുത്ത മുന്തിരി കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ സ്ഥലം?

കമ്പം

ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയിലേക്ക് 31 -മത് അംഗരാജ്യമായി 2023 -ൽ പ്രവേശനം ലഭിച്ച രാജ്യം?

ഫിൻലാൻഡ്

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് നിലവിൽ വരുന്നത് എവിടെയാണ്?

ബംഗളൂരു

2026 -ലെ ലോകകപ്പ് ഫുട്ബോൾ മത്സരം കളിക്കാൻ എത്ര രാജ്യങ്ങൾക്കാണ് ഫിഫ അംഗീകാരം നൽകിയിട്ടുള്ളത്?

48 രാജ്യങ്ങൾക്ക്

കാഴ്ച പരിമിതർക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ?

ഹർമൻ പ്രീത് കൗർ

ഹീമോഫീലിയ, അരിവാൾ രോഗം, തലോസീമിയ തുടങ്ങിയ രക്ത ജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കാനുള്ള പദ്ധതി?

ആശാധാര

കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ ക്ക് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ കേരളത്തിലെ പഞ്ചായത്ത്?

മീനങ്ങാടി

കേരളത്തിൽ നടന്ന ഏതു ചരിത്ര സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കാണ് 2023- ഏപ്രിലിൽ തുടക്കം കുറിച്ചത്?

വൈക്കം സത്യാഗ്രഹം