Current Affairs May 2023
വദന ശുചിത്വം പ്രോത്സാഹിപ്പിക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പുഞ്ചിരി അംബാസഡർ ആയി നിയമിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
ലോക പുകയില വിരുദ്ധ ദിനം?
മെയ് 31
2023 -ലെ ലോക പുകയില വിരുദ്ധ ദിനത്തി ന്റെ പ്രമേയം?
“നമുക്ക് ആവശ്യം ഭക്ഷണമാണ് പുകയില അല്ല”
ഇന്ത്യയിൽ ആദ്യമായി വീട്ടു ജോലിക്കാ ർക്കും ഹോംനേഴ്സുമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള കരടു നിയമം തയ്യാറാക്കിയ സംസ്ഥാനം?
കേരളം
പുതുതായി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തതാര്?
ബിമൽ പട്ടേൽ
സിസ്റ്റർ നിവേദിതയുടെ വെങ്കല പ്രതിമ ജൂലൈ 1 -ന് ഏത് രാജ്യത്താണ് അനാവരണം ചെയ്യുന്നത്?
ബ്രിട്ടൻ
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിമിതനായത്?
ജസ്റ്റിസ് എസ് വി ഭാട്ടി
മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ കിരീടം നേടിയ മലയാളി താരം?
എച്ച് എസ് പ്രണോയ്
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്?
75 രൂപ നാണയം
2023 -ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ബൾഗേറിയൻ സാഹിത്യകാരൻ?
ജോർജി ഗോസ്പോഡിനോവ്
(ടൈം ഷെൽട്ടർ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്)
ലിറ്റിൽ ഇന്ത്യ എന്ന് പുനർനാമകരണം ഓസ്ട്രേലിയയിലെ പാർക്ക്?
ഹാരിസ് പാർക്ക്
പ്രഥമ ജ്ഞാനപ്പാന പുരസ്കാരം നേടിയ ആറാമിന്ദ്രിയം എന്ന കഥാസമാഹാരത്തിന്റെ രചയിതാവ്?
എം സുധാകരൻ
മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത്?
സാറാ ജോസഫ് (സമഗ്ര സംഭാവനയ്ക്ക്)
ഇന്ത്യയിൽ ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം?
കേരളം
ജൈവവൈവിധ്യ ദിനം?
മെയ് 22
2023 -ലെ ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം?
ഉടമ്പടികളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക
കേരളത്തിലെ ജനകീയസൂത്രണത്തെ കുറിച്ച് പറയുന്ന അമേരിക്കൻ നോവൽ?സയൻസ് ഫിക്ഷൻ ദ മിനിസ്ട്രി ഫോർ ദ ഫ്യൂച്ചർ ( രചയിതാവ് സ്റ്റാൻലി റോബിൻസൺ )
കർണാടകയുടെ നിയമസഭാ സ്പീക്കർ ആകുന്ന മലയാളി?
യു ടി ഖാദർ
പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്നത്?
കോവൂർ
അറബ് രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി യാകാൻ തയ്യാറെടുക്കുന്നത്?
റയ്യാനത്ത് ബർണാവി
നഷ്ടപ്പെട്ടു പോകുന്ന മൊബൈൽ ഫോൺ ഉപയോക്താക്കൾക്കുതന്നെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പോർട്ടൽ?
സഞ്ചാർ സാഥി
ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചലച്ചിത്രം?
2018
അടുത്തിടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ മലയാളി?
കെ.വി.വിശ്വനാഥൻ
കുമാരനാശാന്റെ ‘കരുണ’ എന്ന കൃതിയെ ആസ്പദമാക്കി ചിത്രീകരണം ആരംഭിച്ച ചിത്രം?
വാസവദത്ത
ലോക മലേറിയ ദിനം?
ഏപ്രിൽ 25
അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാടിന്റെ ഉത്പന്നം?മാനാമധുര മൺപാത്രങ്ങൾ
മറാത്താ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം?
മൗറീഷ്യസ്
യു.എൻ ജനറൽ അസംബ്ലി സുസ്ഥിര ഗതാഗത ദിനമായി ആചരിക്കുന്ന ദിവസം?
നവംബർ 26
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ എ.ടി.കെ. മോഹൻബഗാന്റെ പുതിയ പേര്?
മോഹൻബഗാൻ സൂപ്പർ ജയന്റ്സ്
2023- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്?
ഒഡിഷ എഫ്.സി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?
മഹാരാഷ്ട്ര
2023 കേരള ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം സമഗ്ര കൈത്തറി പാർക്ക് നിലവിൽ വരുന്ന ജില്ല?
എറണാകുളം
കോവിഡ് 19- നെ തുടർന്ന് പ്രഖ്യാപിച്ച് ആഗോള അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിച്ചത്? എന്ന്?
2023 മെയ് 5
(ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് – 2020 ജനുവരി 30)
2023- ലെ ഐക്യരാഷ്ട്ര സംഘടന യുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മാതൃ-ശിശു മരണങ്ങൾ നടക്കുന്ന രാജ്യം?
ഇന്ത്യ
സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
ശനി
(ശനിയുടെ ഉപഗ്രഹങ്ങൾ- 145
വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ- 95)
2023 മെയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നടക്കുന്ന നാവികാഭ്യാസം?
സമുദ്രശക്തി
സംസ്ഥാനത്തെ സ്കൂളുകളും പരിസരവും വൃത്തിയാക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി?
ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്
ഏത് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് ആണ് സച്ചിൻ തെൻഡുൽക്കറുടെ അമ്പതാം പിറന്നാളിന് ആദരവായി പുനർനാമകരണം ചെയ്തത്?
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം
എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം എന്ന പദ്ധതി പ്രകാരം നിലവിൽ വന്ന ആദ്യ സാംസ്കാരിക സമുച്ചയം?
ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ( കൊല്ലം)
2023- ൽ നടക്കുന്ന 42-മത് ആസിയാൻ ഉച്ചകോടി വേദി?ഇന്തോനേഷ്യ
2023 മെയിൽ രജത ജൂബിലി ആഘോഷിച്ച കേരളത്തിലെ പദ്ധതി?
കുടുംബശ്രീ
പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായത്?
റാണി ജോർജ്
അരുണാചൽ പ്രദേശിലെ ടാഗിൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ?
ലവ് ഇൻ നയന്റീസ് (സംവിധാനം- തപൻനാതം)
2023- ൽ ബ്രിട്ടന്റെ രാജാവായി ചുമതലയേറ്റത്?
ചാൾസ് മൂന്നാമൻ
മലയാറ്റൂർ ഫൗണ്ടേഷന്റെ 2-മത് സാഹിത്യ പുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ?
വി.ജെ.ജെയിംസ്
(ആന്റി-ക്ലോക്ക് എന്ന നോവലിനാണ് പുരസ്കാരം)
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്ക് വഹിച്ച വിപ്ലവകാരികളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി ‘ബിപ്ലോബി ഭാരത് ഗാലറി’ സ്ഥാപിക്കപ്പെട്ടത്?
വിക്ടോറിയ മെമ്മോറിയൽ ഹാൾ (കൊൽക്കത്ത)
വിപ്ലവകാരികൾക്കായുള്ള ഇന്ത്യയിലെ ആദ്യ ‘ഭൂഗർഭ ബങ്കർ മ്യൂസിയം’ നിർമിച്ചത്?
മുംബൈ, മഹാരാഷ്ട്ര രാജ് ഭവനിൽ
പെൻ അമേരിക്കയുടെ ധീരതാ പുരസ്കാരം നേടിയ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് നോവലിസ്റ്റ്?
സൽമാൻ റുഷ്ദി
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്ന് തടയാനും ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി?
നേർവഴി
അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ 2023 വേദി?
അർജന്റീന
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ സെന്റർ സ്ഥാപിതമായ സംസ്ഥാനം?
കേരളം
ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി നിലവിൽ വന്ന സംസ്ഥാനം?
കേരളം
G-7 ഉച്ചകോടി 2023 വേദി?
ഹിരോഷിമ
സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പിങ്ക് പാർക്കുകൾ നിലവിൽ വരുന്ന നഗരം?
ഡൽഹി
2023- ൽ ദയാവധം നിയമവിധേയ മാക്കിയ രാജ്യം?
പോർച്ചുഗീസ്
2023- മെയിൽ വിക്ഷേപിക്കുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം?
എൻ.വി.എസ് 01
കുടുംബശ്രീ ദിനമായി ആചരിക്കുന്നത് എന്ന്?
മെയ് 17
അതിഥി തൊഴിലാളികളെ മലയാള ഭാഷയിൽ സമ്പൂർണ സാക്ഷര രാക്കാൻ വേണ്ടി മലയാള മിഷൻ നടപ്പിലാക്കുന്ന പദ്ധതി?
അനന്യ മലയാളം
മലയാള മിഷൻ നടപ്പിലാക്കുന്ന അനന്യ മലയാളം പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിന്ന പാഠപുസ്തകം?
കണിക്കൊന്ന
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി?
കാമി റിത ഷെർപ്പ ( 27 തവണ എവറസ്റ്റ് കീഴടക്കി )
സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ ജി വി രാജാ പുരസ്കാരം 2021 -22 -ൽ നേടിയവർ?
അപർണ ബാലൻ (ബാഡ്മിന്റൺ താരം)എം ശ്രീശങ്കർ (അത് ലറ്റ്)
മ്യാൻമാർ- ബംഗ്ലാദേശ് തീരങ്ങളിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റിന്റെ പേര്
മോഖ (ചുഴലിക്കാറ്റിന് ‘മോഖ’എന്ന പേര് നിർദേശിച്ച രാജ്യം യെമെൻ
യെമെനിലെ ഒരു തുറമുഖ നഗരമാണ് മോഖ)
മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാന്മറിൽ ഇന്ത്യ നടത്തുന്ന രക്ഷാ ദൗത്യം? ഓപ്പറേഷൻ കരുണ
ഔദ്യോഗിക ഭാഷകൾ പഠിക്കുവാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
ഭാഷാ സംഗം
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കുന്നത് എന്നാണ്?
2023 ജൂലൈ 12 -ന്
2023 മെയ് മാസത്തിൽ സമ്പൂർണ്ണ ഇ – ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
കേരളം
പൊതുവിതരണ വകുപ്പിന്റെ നേതൃത്വ ത്തിൽ ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട 1000 റേഷൻ കടകളെ കെ -സ്റ്റോറാ ( കേരള സ്റ്റോർ) യി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം
കേരളം
സിബിഐയുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത്?
പ്രവീൺ സൂദ്
കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതി ആരംഭിക്കുന്നത് എവിടെ?
വെള്ളായണി ( തിരുവനന്തപുരം)
മലപ്പുറത്തെ താനൂർ ബീച്ചിൽ ഉണ്ടായ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ?
വി കെ മോഹൻ കമ്മീഷൻ
2023 – ൽ പ്രസിദ്ധീകരിച്ച ആഗോള മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
161
(ആദ്യ സ്ഥാനങ്ങളിൽ നോർവേ, അയർലൻഡ്, ഡെന്മാർക്ക്,
അവസാനത്തെ മൂന്ന് സ്ഥാനങ്ങളിൽ വിയറ്റ്നാം, ചൈന, ഉത്തരകൊറിയ
പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ആണ് സൂചിക തയ്യാറാക്കിയത്)
2023 മെയിൽ അന്തരിച്ച
കാരെക്കുടി ആർ മണി ഏത് മേഖലയിലാണ് പ്രസിദ്ധൻ?
മൃദംഗവാദകൻ എന്ന നിലയിൽ
2022 – ലെ മികച്ച കായിക താരങ്ങൾക്കുള്ള ലോറസ് പുരസ്കാരം നേടിയവർ?
മികച്ച പുരുഷതാരം -ലയണൽ മെസ്സി
മികച്ച വനിതാതാരം -ഷെല്ലി ആൻഫ്രേസർ പ്രൈസ് (ജമൈക്ക)
ട്വിറ്ററിന്റെ പുതിയ സി ഇ ഒ ആയി നിയമിതയാകുന്നത്?
ലിൻഡ യക്കാരിനോ
(ഇലോൺ മസ്ക് സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് നിയമനം)
ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം?
നീരജ് ചോപ്ര
രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുടെ പേര്?
പ്രധാനമന്ത്രി മാതൃവന്ദന യോജന
ദേശീയ പ്രാധാന്യമുള്ള സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുംഗാനാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായ
ഇന്ത്യൻ താരം?
ആലിയ ഭട്ട്
ഇന്ത്യയിലെ ആദ്യ വ്യോമസേന പൈതൃക കേന്ദ്രം എന്ന ബഹുമതി നേടിയത്?
ചണ്ഡിഗഡ്
ഒ എൻ വി കൾച്ചർ അക്കാദമി ഏർപ്പെടുത്തിയ 2023 -ലെ സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ?
സി രാധാകൃഷ്ണൻ
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
ഡിങ് ലിറിൻ (ചൈന)
(ലോക ചെസ്സ് കിരീടം നേടുന്ന ആദ്യ ചൈനക്കാരനാണ് ഡിങ് ലിറിൻ )
ലോക തൊഴിലാളി ദിനം?
മെയ് 1