Environment and Environment Problems

0
1171
Environment and Environment Problems

Environment and Environment Problems

നർമ്മദ ബച്ചാവോ ആന്ദോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?

മേധാ പട്കർ

ചിപ്കോ മൂവ്മെന്റ് ആരംഭിച്ച വർഷം?

1973

നർമ്മദാ ബച്ചാവോ ആന്തോളന് നേതൃത്വം നൽകിയത്?

മേധാ പട്കർ

ഇക്കോളജി (Ecology) എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

ഏണസ്റ്റ് ഹെക്കെൽ

ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്?

ജൂൺ 5

ഐപിസിസിക്ക് സമാധാന നൊബേൽ സമ്മാനം ലഭിച്ച വേളയിൽ അതിന്റെ ചെയർമാൻ ആയിരുന്ന ഇന്ത്യക്കാരൻ ആരാണ്?

രാജേന്ദ്ര പച്ചൗരി

1971 ൽ ഒപ്പുവയ്ക്കപ്പെട്ട റാംസർ കൺവെൻഷൻ ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

തണ്ണീർത്തടങ്ങൾ

1992 ൽ അനിൽ അഗർവാൾ തുടക്കം കുറിച്ച പ്രശസ്തമായ പരിസ്ഥിതി മാഗസിൻ ഏതാണ്?

ഡൗൺ ടു എർത്ത്

കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയ ആണവ വിരുദ്ധ കൂട്ടായ്മയായ പീപ്പിൾസ് മൂവ്മെന്റ് എഗെയ്ൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ സ്ഥാപകൻ ആരാണ്?

എസ്.പി. ഉദയകുമാർ

അന്തരീക്ഷത്തിന് ഹാനികരമായ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനായി 1997ൽ ഒപ്പിടപ്പെട്ടതും 2005 ൽ നിലവിൽ വന്നതുമായ ഉടമ്പടി ഏതാണ്?

ക്യോട്ടോ പ്രോട്ടോക്കോൾ

നർമ്മദ ബച്ചാവോ ആന്ദോളന് നേതൃത്വം വഹിക്കുന്ന പരിസ്ഥിതി പ്രവർത്തക ആരാണ്?

മേധാ പട്കർ

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്?

ചിപ്കോ

കേരള ഗവൺമെന്റിനോട് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാൻ നിർദ്ദേശിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

രാജേന്ദ്രസിംഗ്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുഎൻഇപി (United Nations Environment Programme) യുടെ ആസ്ഥാനം എവിടെയാണ്?

നെയ്റോബി (കെനിയ)

1972 ൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ യുഎൻ കോൺഫറൻസ് ഓൺ ദ് ഹ്യൂമൻ എൻവയൺമെന്റ് എന്ന പാരിസ്ഥിതിക സമ്മേളനം നടന്നത് ഏത് നഗരത്തിലാണ്?

സ്റ്റോക്ക്ഹോം (സ്വീഡൻ)

ആഗോള താപനത്തിനെതിരെ ജനശ്രദ്ധ കൊണ്ടുവരാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന ആദ്യ രാജ്യം ഏതാണ്?

മാലദ്വീപ്

തണ്ണീർത്തട സംരക്ഷണത്തിനായുള്ള റാംസർ കൺവെൻഷന് വേദിയായ റാംസർ ഏതു രാജ്യത്താണ്?

ഇറാൻ

ദാശൊളി ഗ്രാം സ്വരാജ്യ സംഘിന്റേയും ചാന്ദി പ്രസാദ് ഭട്ടിന്റേയും നേതൃത്വത്തിൽ ഇന്നത്തെ ഉത്തരാഖണ്ഡിൽ തുടക്കം കുറിച്ച് പരിസ്ഥിതി പ്രസ്ഥാനം ഏതാണ്?

ചിപ്കോ പ്രസ്ഥാനം

ജൈവ വൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നവധാന്യ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?

വന്ദന ശിവ

വംശനാശം സംഭവിച്ച ഡോഡോ പക്ഷിയുടെ ജൻമദേശം ഏതാണ്?

മൗറീഷ്യസ്

ബൈഷ്ണോയ് മൂവ്മെന്റിന് നേതൃത്വം നൽകിയത്?

അമൃത ദേവി

ജംഗിൾ ബചാവോ ആന്തോളൻ ആരംഭിച്ച സ്ഥലം?

ബീഹാർ (1980)

2015 ൽ സ്റ്റോക്‌ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യക്കാരൻ?

രാജേന്ദ്രസിംഗ്

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റെഡ് ഡാറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്ന സംഘടന ഏതാണ്?

ഐയുസിഎൻ

1992 ലെ ഭൗമ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരം ഏതാണ്?

റിയോ ഡി ജനീറോ

 ലോക പ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ ആസ്ഥാനം എവിടെയാണ്?

ആംസ്റ്റർഡാം (ആംസ്റ്റർഡാം)

1977 ൽ ഗ്രീൻ ബെൽറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച് നൊബേൽ സമ്മാന ജേതാവ് ആരാണ്?

വൻഗാരി മാതായി

മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് ചിപ്കോ. ചിപ്കോ എന്ന വാക്കിന്റെ അർഥമെന്താണ്?

കെട്ടിപ്പിടിക്കുക

എർത്ത് ഡെമോക്രസി, സോയിൽ നോട്ട് ഓയിൽ, സ്റ്റോളൻ ഹാർവെസ്റ്റ് എന്നീ കൃതികൾ രചിച്ചത് ആരാണ്?

വന്ദന ശിവ

 “പരിസ്ഥിതി കമാൻഡോസ്” എന്നുകൂടി അറിയപ്പെടുന്ന സംഘടന?

ഗ്രീൻപീസ്

 ബൈഷ്ണോയി മൂവ്മെന്റ് ആരംഭിച്ച സ്ഥലം?

ഖജാർലി (രാജസ്ഥാൻ)

വൃക്ഷങ്ങളെയും വനങ്ങളെയും സംരെക്ഷിക്കുന്നതിന് വേണ്ടി കർണാടകയിൽ നിലവിൽ വന്ന പ്രസ്ഥാനം?

അപ്പികോ മൂവ്മെന്റ്

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

റാംദിയോ മിശ്ര

ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന ഐയുസിഎന്നിന്റെ ആസ്ഥാനം എവിടെയാണ്?

ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)

റിയോ+10 എന്നറിയപ്പെട്ട ഐക്യ രാഷ്ട്ര സംഘടനയുടെ വേൾഡ് സമ്മിറ്റ് ഓൺ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് 2002 നടന്നത് ഏത് നഗരത്തിലാണ്?

ജൊഹന്നാസ്ബർഗ്

1985 ൽ തകർക്കപ്പെട്ട ഗ്രീൻ പീസിന്റെ കപ്പൽ ഏതാണ്?

റെയിൻബോ വാറിയർ

1883 ൽ നിലവിൽ വന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ലോഗോയിൽ കാണുന്ന പക്ഷി ഏതാണ്?

വേഴാമ്പൽ

പത്മവിഭൂഷൺ ജേതാവായ സുന്ദർ ലാൽ ബഹുഗുണ ഏത് പരിസ്ഥിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് പ്രശസ്തനായത്?

ചിപ്കോ പ്രസ്ഥാനം

1961 ൽ സ്ഥാപിതമായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ആസ്ഥാനം ഏത് രാജ്യത്താണ്?

സ്വിറ്റ്സർലൻഡ് (മോർഗെസ്)

സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ചിപ്കോ പ്രസ്ഥാനം

വൃക്ഷങ്ങളെയും വനങ്ങളെയും സംരെക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം?

ചിപ്കോ പ്രസ്ഥാനം

അപ്പികോ മൂവ്മെന്റിന് നേതൃത്വം നൽകിയത്?

പാണ്ഡുരംഗ ഹെഡ്ഗെ

ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആരാണ്?

യൂജിൻ ഓഡം

 1914 സെപ്റ്റംബർ ഒന്നിന് അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിൽ വെച്ച് ചത്ത മാർത്ത ഏത് വിഭാഗത്തിൽപെട്ട അവസാനത്തെ പക്ഷിയായിരുന്നു?

സഞ്ചാരി പ്രാവ് (Passenger Pigeon)

2007 ലെ സമാധാന നൊബേൽ സമ്മാനം ലഭിച്ച പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംഘടന ഏതാണ്?

ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി)

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനങ്ങൾക്കുമെതിരെ അവബോധം സൃഷ്ടിക്കാൻ മാർച്ച് മാസത്തിലെ അവസാന ദിവസങ്ങളിൽ ഏത് മണിമുതൽ എത്ര മണി വരെയാണ് ഭൗമ മണിക്കൂറായി ആചരിക്കുന്നത്?

രാത്രി 8.30 മുതൽ 9.30 വരെ

ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ സ്ഥാപകൻ ആരാണ്?

അനിൽ അഗർവാൾ

 പാണ്ഡുരംഗ ഹെഗ്ഡേയുടെ നേതൃത്വത്തിൽ ഉത്തര കന്നഡ മേഖലയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം ഏതാണ്?

അപ്പിക്കോ പ്രസ്ഥാനം

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ) ചിഹ്നത്തിൽ കാണുന്ന മൃഗം ഏതാണ്?

ക്യോട്ടോ പ്രോട്ടോക്കോൾ