Kerala PSC History Questions and Answers
- ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി
1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ
- ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര്
ശിപ്പായി ലഹള
( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു)
- 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി
മംഗൾ പാണ്ഡെ
( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി)
- 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര്
നാനാ സാഹിബ്
( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം)
- ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്
മണികർണിക
- ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ്
താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്)
- ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ
ഝാൻസി റാണിയെ
( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു)
- 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര്
ഝാൻസി റാണി
(Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി )
- 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ
കോളിൻ കാംബെൽ
( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു)
- 1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ്
ബഹാദൂർ ഷാ രണ്ടാമൻ
( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ)
- വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി
നാനാ സാഹിബ്
(പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ)
- ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന്
1858 ജൂൺ 18
( താന്തിയ തോപ്പി തൂക്കിലേറ്റിയത് 1859 ൽ)
- ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം
1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു )
- 1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ
താമരയും ചപ്പാത്തിയും
( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) ‘
- 1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം
ഉത്തർപ്രദേശ്
( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ —ഡൽഹി ബോംബെ )
- ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര്
താരാചന്ദ്
( 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് — അശോക് മേത്ത )
- 1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി
1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു
( 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ)
- ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി
പ്രീതിലത വഡേദാർ
( ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഖുദിറാം ബോസ്)
- നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു
താന്തിയോ തോപ്പി
( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ )
- അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം
പൈക്ക സമരം
- 1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര്
റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി )
- 1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര്
ജോൺ ലോറൻസ്
( ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് വില്ല്യം ഡാൽറിംപിൾ )
- ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര്
കൻവർ സിംഗ്
( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു)
- 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര്
കാറൽ മാർക്സ്
‘ ( 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് – വി.ഡി സവർക്കർ)
- 1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര്
ബീഗം ഹസ്രത്ത് മഹൽ
( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു)
- 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു
ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ രണ്ടാമൻ
- 1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു
നാനാ സാഹിബ്
& താന്തിയോ തോപ്പി
- ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര്
ഖേദം സിംഗ്
(അസ്സാം നേതൃത്വം നൽകിയത് ദിവാൻ മണിറാം )
- 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര്
എസ്.ബി.ചൗധരി
( 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ബെഞ്ചമിൻ ഡിസ്രേലി)
- ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര്
ആർ.സി. മജുംദാർ