സംസ്ഥാനങ്ങളും അപരനാമങ്ങളും
* എല്ലാ ഋതുക്കളുടെയും സംസ്ഥാനം – ഹിമാചല്‍പ്രദേശ്
* ആപ്പിൾ സംസ്ഥാനം – ഹിമാചല്‍പ്രദേശ്
* സസ്യശാസ്ത്രജ്ഞന്റെ പറുദീസ – സിക്കിം
* ഇന്ത്യയുടെ പുന്തോട്ടം – കശ്മീർ
* ഇന്ത്യയുടെ ഹൃദയം – മധ്യപ്രദേശ്
* ഉദയസൂര്യന്റെ നാട് – അരുണാചൽ പ്രദേശ്
* ഇന്ത്യയുടെ പാൽത്തൊട്ടി – ഹരിയാന
* ഇന്ത്യയുടെ മുട്ടപ്പാത്രം – ആന്ധ്രാപ്രദേശ്
* സുഗന്ധവ്യജ്ഞനത്തോട്ടം – കേരളം
* ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം – ഉത്തർപ്രദേശ്
* ഇന്ത്യയുടെ തേയിലത്തോട്ടം – ആസാം
* ഇന്ത്യയുടെ കാപ്പിത്തോട്ടം – കർണാടകം
* ധാതു സംസ്ഥാനം – ജാർഖണ്ഡ്
* കടുവാ സംസ്ഥാനം – മധ്യപ്രദേശ്
സംസ്ഥാനങ്ങളും ദു:ഖങ്ങളും
*അസമിന്റെ ദു:ഖം – ബ്രഹ്മപുത്ര
* ബംഗാളിന്റെ ദു:ഖം – ദാമോദര്‍
* ബിഹാറിന്റെ ദു:ഖം – കോസി
* ഒഡിഷയു ടെ ദു:ഖം – മഹാനദി
ജമ്മു കശ്മീര്‍, ലഡാക്ക് (കേന്ദ്ര ഭരണപ്രദേശങ്ങൾ)
* ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെടുന്നത്- ലഡാക്ക് (ബുദ്ധമതക്കാര്‍ ധാരാളം ഉള്ളതിനാല്‍)
* ഇന്ത്യയുടെ പുന്തോട്ടം- കശ്മീര്‍ (ഇന്ത്യയുടെ പുന്തോട്ടനഗരം കര്‍ണാടകത്തിലെ ബാംഗ്ലൂര്‍)
* ലാമകളുടെ നാട എന്നറിയപ്പെടുന്നത് ലഡാക്ക്.
* ലഡാക്കിന്റെ കവാടം എന്നറിയപ്പെടുന്നത് ദ്രാസ്.
* വ്യാത് എന്ന പേരില്‍ കശ്മീരില്‍ അറിയപ്പെടുന്ന നദിയാണ് ഝലം.
* കശ്മീരിന്റെ കിരീടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകമാണ് ദാല്‍.
* ശ്രിനഗറിന്റെ പ്രാചീനനാമം- പ്രവരപുരം
* ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ലഡാക്ക് ആണ്.
* കശ്മീരിന്റെ വെനീസ്-ശ്രീനഗര്‍
* ഭൂമിയുടെ മൂന്നാം (ധുവം എന്നറിയപ്പെടുന്നത്- സിയാച്ചിന്‍
തെലങ്കാന
* ഇന്ത്യയിലെ ഊര്‍ജ നഗരം – രാമഗുണ്ടം (ഇവിടെ താപനിലയമുണ്ട്).
* കോള്‍ ടൗണ്‍ എന്നറിയപ്പെടുന്നത് – കോതഗുണ്ടം.
* ഇന്ത്യയിലെ ഇരട്ട നഗരങ്ങള്‍ (ട്വിന്‍ സിറ്റീസ് ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത് ഹൈദരാബാദും സെക്കന്തരാബാദുമാണ്.
* തെലങ്കാനയുടെ ജീവരേഖ എന്നറിയപ്പെടുന്ന ശ്രീരാം സാഗര്‍ പദ്ധതിയാണ് പോച്ചമ്പാട് പദ്ധതി എന്നും അറിയപ്പെടുന്നത്.
* സ്തംഭങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഖമ്മം.
* ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത് കരിംനഗര്‍.
* ഏകശിലാനഗരം (ഒരുഗല്ലു) എന്നറിയപ്പെടുന്നത് വാറങ്ങലാണ്.
ഉത്തര്‍പ്രദേശ്
* ഉത്തര്‍ പ്രദേശിന്റെ സാമ്പത്തിക തലസ്ഥാനം-കാണ്‍പൂര്‍
* ഉത്തര്‍ പ്രദേശിന്റെ വ്യവസായ തലസ്ഥാനം- കാണ്‍പുര്‍
* ഉത്തരേന്ത്യയിലെ മാഞ്ചസ്റ്റര്‍- കാണ്‍പുര്‍
* ബുദ്ധമതത്തിന്റെ ജന്മസ്ഥലം- സാരനാഥ് (ബുദ്ധന്‍ ആദ്യ മതപ്രഭാഷണം നടത്തിയ സ്ഥലം)
* ഇന്ത്യയുടെ മതപരമായ തലസ്ഥാനം (the religious capital of India), ഇന്ത്യയുടെ വിശുദ്ധ നഗരം (the holy city of India) – വാരാണസി(കാശി)
* വിധവകളുടെ നഗരം- വൃന്ദാവന്‍
* ശ്രീകൃഷ്ണന്റെ കളിസ്ഥലം- വൃന്ദാവന്‍
* യുദ്ധം അരുത് എന്ന് പേരിനര്‍ഥമുള്ള ഇന്ത്യന്‍ നഗരമാണ് – അയോധ്യ.
* ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത് വാരാണസിയാണ്.
* നവാബുമാരുടെ നഗരം എന്നറിയപ്പെടുന്നത് ലക്നൗ.
* കിഴക്കിന്റെ സുവര്‍ണനഗരം, ഇന്ത്യയിലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ അപരനാമങ്ങള്‍ ലക്നൗ നഗരത്തിനുണ്ട്.
* ലോകത്തിന്റെ തുകല്‍ നഗരം എന്നറിയപ്പെടുന്നത് കാണ്‍പുരാണ്.
* അലഹബാദ് കോട്ട നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി അക്‌ബറാണ്. അല്ലാഹുവിന്റെ നഗരം എന്നര്‍ഥംവരുന്ന പേര് നല്‍കിയത് അക്ബര്‍ ചക്രവര്‍ത്തിയാണ്.
* ഉത്തര്‍പ്രദേശില്‍ യമുനാനദിയുടെ വലത്തേക്കരയിലാണ് ആഗ്രാപട്ടണം. മഹാഭാരതത്തില്‍ അഗ്രവനം എന്നപേരില്‍ പരാമര്‍ശിച്ചിരിക്കുന്ന നഗരമാണിത്.
* ആഗ്ര, വാരാണസി, ലക്നൌ എന്നിവയാണ് ഉത്തര്‍ പ്രദേശിന്റെ പൈതൃക ചാപം എന്നറിയപ്പെടുന്നത്.
* സാരാനാഥിന്റെ പഴയ പേരാണ് ഇസിപട്ടണം.
* യമുനയുടെ പഴയ പേര്‍- കാളിന്ദി
ഉത്തരാഖണ്ഡ്
* സന്ന്യാസിമാരുടെ നഗരം എന്നറിയപ്പെടുന്നത് – ഋഷികേശാണ്
* ലോകത്തിന്റെ യോഗ തലസ്ഥാനം Yoga capital of the world) എന്നറിയപ്പെടുന്നത്- ഋഷികേശ്
* ഇന്ത്യയിലെ സ്‌കൂള്‍ സിറ്റി എന്നറിയപ്പെടുന്നത് ഡെറാഡുണാണ്.
* ദ്രോണരുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഡെറാഡൂണാണ്.
* യോഗയുടെ നഗരം എന്നറിയപ്പെടുന്നത് ഋഷികേശാണ്
* അസ്ഥികൂടങ്ങളുടെ തടാകം, നിഗൂഡ തടാകം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത് ഗഡ് വാള്‍ മേഖലയിലെ ചമോലി ജില്ലയിലുള്ള രൂപ് കുണ്ഡ് തടാകം.
* ഇന്ത്യയിലെ മലകളുടെ റാണി – മസൂറി (തെക്കേ ഇന്ത്യയിലെ മലകളുടെ റാണി ഉദകമണണ്‍ഡലം)
പശ്ചിമ ബംഗാള്‍
* കൊട്ടാരങ്ങളുടെ നഗരം- കൊല്‍ക്കത്ത
* സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്- കൊല്‍ക്കത്ത
* ബംഗാളിന്റെ ദുഃഖംഎന്നറിയപ്പെടുന്ന നദി- ദാമോദര്‍
* കൊല്‍ക്കത്തയെ കിഴക്കന്‍ ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം (commercial capital of East India) എന്നു വിശേഷിപ്പിക്കുന്നു.
* ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത് കൊല്‍ക്കത്തയാണ്
* ഗോള്‍ഡന്‍ ഫൈബര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ചണമാണ്.
* “ബംഗാള്‍ കടുവ” എന്ന് സ്വയം വിശേഷിപ്പിച്ച ഗവര്‍ണര്‍ ജനറലാണ് വെല്ലസ്ലി പ്രഭു.
* സ്വാതന്ത്ര്യ സമരനേതാക്കളില്‍ “ബംഗാള്‍ കടുവ” എന്നറിയപ്പെട്ടത് ബിപിന്‍ ചന്ദ്രപാല്‍ആണ്.
* “ബംഗാള്‍ കടുവ” എന്നറിയപ്പെട്ട അക്കാദമിക വിദഗ്ദ്ധന്‍ അശുതോഷ് മുഖര്‍ജിയാണ്.
* “ബംഗാള്‍ കടുവ” എന്നറിയപ്പെട്ട ക്രിക്കറ്റര്‍ സൌരവ് ഗാംഗുലിയാണ്.
* ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം-കൊല്‍ക്കത്ത.
* ഇന്ത്യയിലെ നവോത്ഥാനത്തിന്റെ നാട് എന്നറിയപ്പെടുന്നത് ബംഗാളാണ്.
* കനത്ത മലിനീകരണം കാരണം ബയോളജിക്കല്‍ ഡെസര്‍ട്ട് അഥവാ ജൈവമരുഭുമി എന്നു വിളിക്കുന്ന ഇന്ത്യന്‍ നദിയാണ് ദാമോദര്‍.
മധ്യപ്രദേശ്
* സാത്പുരയുടെ റാണി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം – പച് മഢി
* ഇന്ത്യയിലെ കോട്ടകളിലെ മുത്ത് എന്ന് ബാബര്‍ വിശേഷിപ്പിച്ച കോട്ട- ഗ്വാളിയോര്‍ കോട്ട
* മധ്യപ്രദേശിന്റെ ടുറിസ്റ്റ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്നത് – ഗ്വാളിയോര്‍.
* മധ്യപ്രദേശിന്റെ സ്പോര്‍ട്സ് ക്യാപിറ്റല്‍ എന്നറിയപ്പെടുന്നത് – ഇന്‍ഡോര്‍.
* ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്- പിതംപൂര്‍ (വാഹന നിര്‍മാണത്തിനു പ്രസിദ്ധം. ഈ വ്യവസായത്തിനു പ്രസിദ്ധമായ അമേരിക്കന്‍ നഗരമാണ് ഡെട്രോയിറ്റ്)
* സിന്ധ്യയുടെ നഗരം എന്നറിയപ്പെടുന്നത് ഗ്വാളിയോര്‍.
* പച് മഢി ബയോസ്ഫിയര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നസംസ്ഥാനം- മധ്യപ്രദേശ്
* മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനം- ഇന്‍ഡോര്‍
* ഇന്ത്യയുടെ മാര്‍ബിള്‍ നഗരം എന്നറിയപ്പെടുന്നത് ജബല്‍പൂരാണ്.
* മധ്യപ്രദേശിന്റെ കവാടം എന്നറിയപ്പെടുന്നത് – ഗ്വാളിയോര്‍.
* മിനി മുംബൈ എന്നറിയപ്പെടുന്നത് ഇന്‍ഡോറാണ്.
മഹാരാഷ്ട്ര
* ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്- മുംബൈ
* ഏഴുദ്വീപുകളുടെ നഗരം എന്ന അപരനാമം മുംബൈയ്ക്കുണ്ട്. Bombay Island, Parel, Mazagaon, Mahim, Colaba, Worli, Old Woman’s Island (Little Colaba)
എന്നിവയാണ് ആ ദ്വീപുകള്‍.
* ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപാണ് മുംബൈയിലെ
സാല്‍സെറ്റ് ദ്വീപ് (ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ ദ്വീപ് നോര്‍ത്ത് ആന്തമാന്‍ ആണ്).
* മുന്തിരിയുടെ നഗരം -നാസിക്
* ഓറഞ്ചുകളുടെ നഗരം- നാഗ്പൂര്‍
* നിരവധി കടുവാ സംരക്ഷണ ക്രേന്ദങ്ങളിലേക്ക് റോഡു മാര്‍ഗം പെട്ടെന്ന് പോകാന്‍ സാധിക്കുമെന്നതിനാല്‍ ലോകത്തിന്റെ ടൈഗര്‍ ക്യാപിറ്റല്‍ എന്ന് നാഗ്പൂര്‍ വിശേഷിപ്പിക്കുപ്പെടുന്നു.
* മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നും മഹാരാഷ്‌ട്രയുടെ ഓക്സിലറിക്യാപിറ്റല്‍ (auxiliary capital) എന്നുമറിയപ്പെടുന്ന നാഗ്പൂരിലാണ് മഹാരാഷ്രട അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന വിധാന്‍ഭവന്‍.
* മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് കോയ്ന.
* പാവങ്ങളുടെ താജ്മഹല്‍- ഓറംഗബാദിലെ ബീബി കാ മഖ്ബരാ (ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനി (ദില്‍രാസ് ബാനു ബീഗം) യുടെ ശവകുടീരമായ ഇത് പണികഴിപ്പിച്ചത് (1678) ഔറംഗസീബിന്റെ പുത്രന്‍ അസം ഷാ ആണ്. ചുവന്ന മണല്‍ക്കല്ലിലാണ് നിര്‍മാണം)
* ഇന്ത്യയുടെ വീഞ്ഞു തലസ്ഥാനം എന്നറിയപ്പെടുന്നത് നാസിക് ആണ്.
* ഇന്ത്യയുടെ എന്റര്‍ടെയ്‌ന്‍മെന്റ് ക്യാപിറ്റല്‍ (entertainment capital) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയിലാണ് ഇന്ത്യന്‍ സിനിമാവ്യവസായത്തിന്റെ തലസ്ഥാനമായ ബോളിവുഡ്.
* ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന മുംബൈയില്‍വച്ചാണ് ഇന്ത്യ രണ്ടാമത്തെ പ്രാവശ്യം ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായത് (2011). എം.എസ്. ധോണിയായിരുന്നു ക്യാപ്റ്റന്‍.
* ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് മുംബൈ.
* സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ബോംബെ ബോംബര്‍ എന്നറിയപ്പെടുന്നത്.
* ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പുനെ കിഴക്കിന്റെ ഓക്സ്ഫഡ് എന്നറിയപ്പെടുന്നു. പുണ്യനഗരി എന്നും പുനെയെ വിളിക്കാറുണ്ട്.
* പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ നഗരമായ പുൂനെയ്‌ക്ക് ഡക്കാണിന്റെ റാണി എന്ന അപരനാമം സ്വന്തമാണ്.
* മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് പൂനെ ആണ്.
* ഇന്ത്യന്‍ ആഭ്യന്തര വ്യോമയാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ജെ.ആര്‍.ഡി.ടാറ്റയാണ്.
* ഇന്ത്യയിലെ ഹോളിവുഡ് എന്നറിയപ്പെടുന്നത് മുംബൈ.
* ഇന്ത്യയുടെ കലിഫോര്‍ണിയ എന്നറിയപ്പെടുന്നത് നാസിക്.
* വിദര്‍ഭയുടെ രത്നം എന്നറിയപ്പെടുന്ന ദേശീയോദ്യാനം- തഡോബ (Tadoba National Park)
മണിപ്പൂര്‍
* കാങ്ലെയ് പാക്, സനാലെയ്ബക് ( Kangleipak , Sanaleibak) എന്നീ പേരുകളിലും മണിപ്പൂര്‍ പരാമർശിക്കപ്പെടുന്നുണ്ട്.
* ഇന്ത്യയുടെ രത്നം എന്ന് ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം മണിപ്പുരാണ്.
* കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിക്കാറുണ്ട്.
* മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത് ഐറോംശര്‍മിളയാണ്. മണിപ്പൂരില്‍ നിലനില്‍ക്കുന്ന പ്രത്യേക സായുധ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐറോംശര്‍മിള സമരം ചെയ്തത്.
* 2000 നവംബര്‍ നാലിന് അസം റൈഫിള്‍സ് ഭടന്‍മാര്‍ ഇംഫാലില്‍ പത്തുപേരെ വെടിവച്ചു കൊന്നതിനെത്തുടര്‍ന്നാണ് ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. 2016ല്‍ അവസാനിപ്പിച്ചു.
മേഘാലയ
* കിഴക്കിന്റെ സ്‌കോടലന്‍ഡ് എന്നറിയപ്പെടുന്ന സംസ്ഥാനം
* മേഘങ്ങളുടെ പാര്‍പ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം
നാഗാലാന്‍ഡ്
* ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് നാഗാലാന്‍ഡ്.
* ലോകത്തിന്റെ ഫാല്‍ക്കണ്‍ തലസ്ഥാനം (“Falcon capital of the world”) എന്ന് വിശേഷിപ്പിക്കുന്നത് നാഗാലാന്‍ഡിനെയാണ്.
* ലാന്‍ഡ് ഓഫ് ഫെസ്റ്റിവല്‍സ് എന്നറിയപ്പെടുന്ന സംസ്ഥാനമാണ് നാഗാലാന്‍ഡ്.
ഒഡിഷ
* ഇന്ത്യയുടെ ക്ഷേത്രനഗരം (കത്തീഡ്രല്‍ സിറ്റി ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത്- ഭുവനേശ്വര്‍
* ഒഡിഷയുടെ ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുന്നത് ഭൂവനേശ്വറും കട്ടക്കുമാണ്.
* ഒഡിഷയുടെ ദുഃഖംഎന്നറിയപ്പെടുന്നത്- മഹാനദി
* ഒഡിഷയുടെ സാംസ്കാരിക തലസ്ഥാനം- കട്ടക്ക്
* ഒഡിഷയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത് കട്ടക്ക്
* ഒഡിഷയുടെ തീര പ്രദേശമാണ് ഏഴുനദികളുടെ ദാനം എന്നറിയപ്പെടുന്നത്.
* ഒഡിഷയുടെ കശ്മീര്‍ എന്നറിയപ്പെടുന്നത് ദാരിംഗി ബാഡി (Daringibadi)
* വിശുദ്ധ സുവര്‍ണ ത്രികോണം (Holy Golden Triangle) എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളാണ് ലിംഗരാജക്ഷേത്രം, ജഗന്നാഥക്ഷേത്രം, കൊണാര്‍ക്ക് സൂര്യക്ഷേത്രം എന്നിവ.
* വീലര്‍ ഐലന്‍ഡിന്റെ പുതിയ പേരാണ് അബ്ദുള്‍ കലാം ഐലന്‍ഡ് (2015).
പഞ്ചാബ്
* ഇന്ത്യയുടെ ധാന്യക്കലവറ- പഞ്ചാബ്
* 1947-1950 കാലയജവില്‍ പഞ്ചാബ് അറിയപ്പെട്ടിരുന്നത് ഈസ്റ്റ് പഞ്ചാബ് എന്നാണ്.
* പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ് – ലാലാ ലജ്പത്റായി
* പറക്കും സിഖ് എന്നറിയപ്പെട്ടത്- മില്‍ക്കാസിങ്
* പ്രാചീനകാലത്ത് അക്‌സിനി എന്നറിയപ്പെട്ടിരുന്ന നദി-ചിനാബ്
* ഝലം നദിയുടെ പ്രാചീനനാമം- വിതാസ്ത
* പരുഷ്ണിഎന്നറിയപ്പെട്ടിരുന്നത് ഏതു നദിയാണ്- രവി
* ബിയാസ് നദിയുടെ പഴയപേര്‍- വിപാസ
* ശതദ്രി എന്നറിയപ്പെട്ടിരുന്ന നദിയേത്- സത്ലജ്
* ഇന്ത്യയുടെ ബൈസിക്കിള്‍ നഗരം എന്നറിയപ്പെടുന്നത്-ലുധിയാന
* റോപാറിന്റെ പുതിയ പേരാണ് രൂപ് നഗർ.
* സ്റ്റീല്‍ ടൌണ്‍ എന്നറിയപ്പെടുന്നത് മാണ്ടി ഗോബിന്ദഗഢ് (Mandi Gobindgarh).
* കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത് കപൂര്‍ത്തലയാണ്.
* ഇന്ത്യയുടെ ഗോള്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത് അമൃത്സറാണ്.
* അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബാണ്. ഝലം, ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയാണ് പഞ്ചാബിലെ അഞ്ചുനദികള്‍. ഇവ സിന്ധു നദിയുടെ പോഷകനദികജാണ്.
* ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത് ചണ്ഡിഗഢാണ്.
* പഞ്ചാബിന്റെ പാരിസ് എന്നറിയപ്പെടുന്നത് കപൂര്‍ത്തലയാണ്.
* മൊഹാലി, ചണ്ഡിഗഡ്, പഞ്ച്കുല എന്നിവ ട്രൈ-സിറ്റി (ത്രിനഗരം) എന്നറിയപ്പെടുന്നു.
* ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് ഭഗത് സിങാണ്.
* ഒപ്റ്റിക്കല്‍ ഫൈബറിന്റെ പിതാവ് എന്നറിയപ്പെടുന്നത് നരിന്ദര്‍ സിങ് കപാനി ആണ്.
* പഞ്ചാബിലെ സിനിമാ വ്യവസായമാണ് പോളിവുഡ് എന്നറിയപ്പെടുന്നത്.
* ഏഷ്യയുടെ ബെര്‍ലിന്‍ മതില്‍ എന്നറിയപ്പെടുന്നത് വാഗാബോര്‍ഡര്‍ ആണ്.
* അമൃത്സറിന്റെ പഴയ പേരാണ് രാംദാസ്പൂര്‍.
* ആദിഗ്രന്ഥത്തിന്റെ മറ്റൊരു പേര്‍- ഗുരു ഗ്രന്ഥസാഹിബ്
രാജസ്ഥാന്‍
* രാജസ്ഥാന്‍ എന്ന വാക്കിനര്‍ഥം ലാന്‍ഡ് ഓഫ് കിങ്സ് എന്നാണ്.
* പാടലനഗരം (പിങ്ക് സിറ്റി) എന്നറിയപ്പെടുന്നത്- ജയ്പൂര്‍
* തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്- ഉദയ്പൂര്‍ (സൂര്യോദയത്തിന്റെ നഗരം എന്നും അറിയപ്പെടുന്നു)
* ധവള നഗരം (വൈറ്റ് സിറ്റി) എന്ന അപരനാമമുള്ളത് ഉദയ്പൂരിനാണ്.
* മഹാഭാരതത്തില്‍ അര്‍ബുദ പര്‍വതം എന്നു പരാമർശിക്കപ്പെടുന്നത് മൌണ്ട് അബുവാണ്.
* സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്- ഡല്‍ഹി, ജയ്പൂര്‍, ആഗ്ര
* പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത്- ഉദയ്പൂര്‍
* മരുഭൂമിയിലെ രത്നം എന്നറിയപ്പെടുന്ന നഗരമാണ് ജയ്‌സാല്‍മീര്‍.
* മത്‌സൃനഗര്‍ എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമാണ് ആള്‍വാര്‍.
* അജ്മീറിന്റെ പഴയ പേരാണ് അജയമേരു.
* രാജസ്ഥാന്റെ കശ്മീര്‍ എന്നറിയപ്പെടുന്നത് ഉദയ്പൂരാണ്.
* രാജസ്ഥാനിലെ മാര്‍ബിള്‍ സിറ്റി എന്നറിയപ്പെടുന്നത് കിഷന്‍ഗഢ് ആണ്.
* ഉദയ്പൂര്‍ ആണ് മേവാര്‍ കിങ്ഡം എന്നും അറിയപ്പെട്ടിരുന്നത്. ഇതിന്റെ ആദ്യ തലസ്ഥാനം ചിത്തോര്‍ഗഢ് ആയിരുന്നു. പിന്നീട് ഉദയ്പൂരിലേക്ക് മാറ്റി.
* താര്‍ മരുഭൂമി പാകിസ്താനില്‍ അറിയപ്പെടുന്ന പേരാണ് ചോലിസ്ഥാന്‍ മരുഭുമി (Cholistan Desert)
* ജയ്പൂര്‍ സ്റ്റേറ്റാണ് ഒരുകാലത്ത് ആംബര്‍ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്നത്.
* ബിക്കാനീറാണ് ഒരു കാലത്ത് ജംഗ്ലദേശ് എന്നറിയപ്പെട്ടിരുന്നത്.
* ഗ്രേറ്റ് ഇന്ത്യന്‍ ഡെസര്‍ട്ട് എന്നറിയപ്പെടുന്നത് താര്‍ മരുഭൂമിയാണ്.
* മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നഗരമാണ് മൌണ്ട് അബു.
* കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത് ഹവാ മഹല്‍ ആണ്.
* രാജസ്ഥാനിലെ സണ്‍ സിറ്റി എന്നറിയപ്പെടുന്നത് ജോധ്പുരാണ്.
* ഇന്ത്യയിലെ തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് പുഷ്കര്‍ ആണ്.
* തീര്‍ഥരാജ് എന്നറിയപ്പെടുന്നത് പുഷ്കര്‍ തടാകമാണ്.
* ജോധ്പൂര്‍ രാജ്യമാണ് ഒരു കാലത്ത് മാര്‍വാര്‍ എന്നും വിളിക്കുപ്പെട്ടിരുന്നത്.
* രാജസ്ഥാന്റെ സുവര്‍ണ നഗരം എന്നറിയപ്പെടുന്നത് ജയ്സാല്‍മര്‍ ആണ്.
സിക്കിം
* സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി- ടീസ്റ്റ
* ഫൈവ് ട്രഷേഴ്‌സ് ഓഫ് സ്നോ (Five Treasures of Snow) എന്നറിയപ്പെടുന്നത് കാഞ്ചന്‍ജംഗയാണ്.
തമിഴ്നാട്
* നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്- ഉദകമണ്‍ഡലം (ഊട്ടി)
* പേള്‍ സിറ്റി എന്നറിയപ്പെടുന്നത്- തുത്തുക്കുടി (സിറ്റി ഓഫ് പേള്‍സ് എന്നറിയപ്പെടുന്നത് തെലങ്കാനയിലെ ഹൈദരാബാദ്)
* “തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്‌ഥലം- തഞ്ചാവൂര്‍
* ദക്ഷിണകാശി എന്നറിയപ്പെടുന്നത്- രാമേശ്വരം (ഇവിടുത്തെ രാമനാഥക്ഷേത്രം ശിവനു സമര്‍പ്പിച്ചിരിക്കുന്നു)
* “ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍” എന്നറിയപ്പെടുന്ന സ്‌ഥലം- കോയമ്പത്തൂര്‍
* ചെന്നൈ നഗരത്തിന്റെ പഴയപേര്‍– മ്രദാസ് (1996 – ലാണ് പേരുമാറ്റിയത്)
* എണ്ണൂര്‍ തുറമുഖത്തെയാണ് കാമരാജ് തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തത് (2014).
* ദ്രാവിഡ തലസ്ഥാനം എന്നറിയപ്പെടുന്നത് ചെന്നൈയാണ്.
* ദക്ഷിണേന്ത്യയുടെ തുകല്‍ നഗരം എന്നറിയപ്പെടുന്നത് വാണിയമ്പാടിയാണ്.
* കോവൈ എന്നു പേരിലും അറിയപ്പെടുന്ന നഗരമാണ് കോയമ്പത്തൂര്‍.
* ഓട്ടോമൊബൈല്‍ കമ്പനികളുടെ ബാഹുല്യം കാരണം ഏഷ്യയുടെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത് ചെന്നൈയാണ്.
* തമിഴ്‌നാടിന്റെ സാസ്കാരിക തലസ്ഥാനം എന്ന് മധുരയെ വിശേഷിപ്പിക്കാറുണ്ട്.
* റോക്ക് ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത് തിരുച്ചിറപ്പള്ളിയാണ്.
* ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്നത് വെല്ലൂര്‍.
* ഇന്ത്യയുടെ ഹല്‍വാ നഗരം, തെക്കേ ഇന്ത്യയുടെ ഓക്‌സ്ഫോര്‍ഡ് എന്നറിയപ്പെടുന്നത് തിരുനെല്‍വേലിയാണ്.
* ഇന്ത്യയുടെ മോട്ടോര്‍ സ്പോര്‍ട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍, മോട്ടോര്‍ റാലികള്‍ക്കു പ്രസിദ്ധമാണ്.
* ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ സിറ്റി (Textile valley) എന്നറിയപ്പെടുന്നത് തിരുപ്പുരാണ്.
* “ഇന്ത്യയുടെ എഡിസണ്‍ എന്നറിയപ്പെട്ട ജി.ഡി. നായിഡുവാണ് (1893- 1974) ഇന്ത്യയിലാദ്യമായി ഇലക്ട്രിക് മോട്ടോര്‍നിര്‍മിച്ചത്. കോയമ്പത്തുരിലാണ് അദ്ദേഹം ജനിച്ചത്.
* “മൂട്ട നഗരം” എന്നറിയപ്പെടുന്നത് നാമക്കല്‍.
* ആരുടെ അപരനാമമാണ് കലൈജ്ഞര്‍- കരുണാനിധി
* പുരൈട്ചി തലൈവര്‍ എന്നറിയപ്പെട്ടത് – എം.ജി.രാമചന്ദ്രൻ
* ഇദയക്കനി, പുരട്ചി തലൈവി എന്നറിയപ്പെടുന്നത്- ജയലളിത
* അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്‍- എം.ജി.രാമചന്ദ്രൻ
* കിങ് മേക്കര്‍ എന്നറിയപ്പെട്ട തമിഴ് നേതാവ് – കെ.കാമരാജ്
* കാതല്‍മന്നന്‍എന്നറിയപ്പെട്ടിരുന്ന തമിഴ് നടന്‍-ജമിനിഗണേശന്‍
* പെരിയോര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്നത് – ഇ.വി.രാമസ്വാമിനായ്ക്കര്‍
* ഇന്ത്യയിലെ നയാഗ്ര എന്ന് ചിലപ്പോള്‍ വിശേഷിപ്പിക്കാറുള്ള വെള്ളച്ചാട്ടമാണ് ഹൊഗനക്കല്‍.
* പ്രഭാതത്തിന്റെ നഗരം (City of Dawn) എന്നറിയപ്പെടുന്നത് ഔറോവില്ലിയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ പുതുച്ചേരിക്ക് സമീപമാണ് ഉത്.
* ട്രാന്‍ക്വിബാറിന്റെ പുതിയ പേരാണ് തരംഗംപാടി.
* സൂയിസൈഡ് പോയിന്റ് കൊഡൈക്കനാലിലാണ്.
* ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് കാഞ്ചിപുരം.
* പടക്ക നിര്‍മാണത്തിന്റെ ക്രേന്ദമായ ശിവകാശിയെ കുട്ടി ജപ്പാന്‍ (മിനി ജപ്പാന്‍) എന്നു വിശേഷിപ്പിച്ചത് ജവാഹര്‍ലാല്‍ നെഹ്‌റുവാണ്.
* പണ്ടുകാലത്ത് കൊങ്ങുനാട് എന്നറിയപ്പെട്ടിരുന്നത് കോയമ്പത്തൂരാണ്.
* തമിഴ്‌നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് തഞ്ചാവൂരാണ്.
* അയ്യാ വൈകുണ്ഠര്‍ സ്ഥാപിച്ച അയ്യാവഴി എന്ന ആത്മീയ പാതയുടെ ജന്മദേശം എന്നറിയപ്പെടുന്നത് കന്യാകുമാരിജില്ലയാണ്.
* ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ചെന്നൈ.
* ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത് മധുര.
* തിരുച്ചി, ട്രിച്ചി, ട്രിച്ചിനാപോളി എന്നി പേരുകളില്‍ അറിയപ്പെടുന്നത് തിരുച്ചിറപ്പള്ളിയാണ്.
* ജ്യൂവല്‍ ഓഫ് തമിഴ്‌നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന സുഖവാസ ക്രേന്ദമമാണ് യെറുകാട്.
* ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയെന്ന് കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ വിശേഷിപ്പിക്കപ്പെടുന്നു.
* ദക്ഷിണേന്ത്യയിലെ കേംബ്രിഡ്‌ജ് എന്നറിയപ്പെടുന്നത് കുംഭകോണം ആണ്.
* കിഴക്കിന്റെ അലക്‌സാണ്ട്രിയ എന്നറിയപ്പെടുന്നത് കന്യാകുമാരിയാണ്.
* ഇന്ത്യയുടെ മാമ്പഴ നഗരം എന്നറിയപ്പെടുന്നത് സേലം.
* കോവൈ എന്നറിയപ്പെടുന്നത് ഏത് നഗരമാണ് – കോയമ്പത്തൂര്‍
ആന്ധ്രാപ്രദേശ്
* “ആധുനിക ആന്ധ്രയുടെ പിതാവ്” എന്നറിയപ്പെട്ടത്.- വീരേശലിംഗം
* “ദക്ഷിണേന്ത്യയിലെ വിദ്യാസാഗര്‍’ എന്നറിയപ്പെട്ടത് വീരേശലിംഗമാണ്.
* “ആന്ധയിലെ രാജാറാം മോഹന്‍ റോയ് എന്ന് വിശേഷിക്കപ്പെട്ടത്- വിരേശലിംഗം
* “ആന്ധ്രഭോജ’ എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍ (വിജയ നഗര സാമ്രാജ്യത്തിലെ തുളുവ വംശജനായിരുന്നു. ആ സാമ്രാജ്യത്തിലെ ഭരണാധികാരികളില്‍ ഏറ്റവും മഹാന്‍ )
* “തെലുങ്കു പിതാമഹന്‍” എന്നറിയപ്പെട്ടത്-കൃഷ്ണദേവരായര്‍
* “വൃദ്ധഗംഗ” എന്നറിയപ്പെടുന്നത് -ഗോദാവരി (ഹിമാലയന്‍ നദിയായ ഗംഗയെക്കാള്‍ പഴക്കമുള്ളതിനാലാണ് ഇപ്രകാരം വിളിക്കുന്നത്. ദക്ഷിണഗംഗ കാവേരിയാണ്)
* “സെക്കന്‍ഡ് മ്രദാസ്’ എന്നറിയപ്പെടുന്ന തുറമുഖം -കാക്കിനഡ
* ആന്ധ്ധാപ്രദേശിന്റെ വ്യാപാര തലസ്ഥാനം- വിജയവാഡ
* ആന്ധ്ധാപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- രാജമുന്ദ്രി
* “എന്‍.ടി.ആര്‍.” എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെട്ട എ.ന്‍.ടി.രാമറാവുവിന്റെ പൂര്‍ണനാമം നന്ദമൂരി താരക രാമറാവു (1923-1996) എന്നാണ്.
* “ആന്ധ്ര കേസരി” എന്നറിയപ്പെട്ട നേതാവാണ് ടി.പ്രകാശം
* “അമരജീവി’ എന്നറിയപ്പെട്ട നേതാവാണ് പോറ്റി ശ്രീരാമലു.
* കിഴക്കന്‍ തീരത്തെ ഗോവ, ഭാഗധേയത്തിന്റെ നഗരം (സിറ്റി ഓഫ് ഡെസ്റ്റിനി) എന്നി അപരനാമങ്ങളില്‍ അറിയപ്പെടുന്നത് വിശാഖപട്ടണം.
* ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന വിശാഖപട്ടണം ഡോള്‍ഫിന്‍സ് നോസ് എന്ന കുന്നുകൊണ്ട് സംരക്ഷിക്കപ്പെടുന്നു.
* ധാതുക്കളാല്‍ സമ്പന്നമായതിനാല്‍ രത്നഗര്‍ഭ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രദേശമാണ് ആന്ധ്രാപ്രദേശ്.
* കിഴക്കിന്റെ ഇറ്റാലിയന്‍ എന്ന് ഇംഗ്ലീഷ് വംശജനും തെലുങ്കു സാഹിത്യകാരനുമായ ചാള്‍സ് ഫിലിപ്പ് ബ്രൗൺ വിശേഷിപ്പിച്ച ഭാഷയാണ് തെലുങ്ക്.
* ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ ഓദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെടടിട്ടുള്ള ഉറുദുവിന്റെ അപരനാമമാണ് ക്യാമ്പ് ലാംഗ്വേജ്.
ഇത് പടപ്പാളയങ്ങളിലെ ഭാഷ എന്നും അറിയപ്പെടുന്നു.
* മുളകിന്റെ നഗരം എന്നറിയപ്പെടുന്നത് ഗുണ്ടൂരാണ്.
* ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ശ്രീഹരിക്കോട്ടയാണ്.
അരുണാചല്‍ പ്രദേശ്
* ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയാണ്.
* രക്തത്തിന്റെ നദി (River of Blood) എന്നറിയപ്പെടുന്നത് ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് ആണ്.
* അരുണാചല്‍ പ്രദേശിന്റെ പഴയ പേരാണ് നേഫ (നോര്‍ത്ത് ഈസ്റ്റ് ഫ്രോന്റിയര്‍ ഏജന്‍സി).
* ഇന്ത്യയില്‍ ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്നത് അരുണാചലാണ് (ലോകത്ത് ഇപ്രകാരം അറിയപ്പെടുന്ന രാജ്യം ജപ്പാനാണ്).
അസം
* അസമിന്റെ സാംസ്‌കാരിക തലസ്ഥാനം, നോളജ് സിറ്റി ഓഫ് അസം എന്നീ അപരനാമങ്ങള്‍ സ്വന്തമായ നഗരമാണ് ജോര്‍ഹത്.
* ബ്രഹ്മപുത്ര നദിയാണ് അസമിന്റെ ദു:ഖം എന്നറിയപ്പെടുന്നത്.
* വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന നഗരമാണ് ഗുവഹത്തി.
* ഗുവഹത്തിയുടെ പ്രാചീനനാമമാണ് പ്രാഗ്ജ്യോതിഷ്‌പൂര്‍.
* സിറ്റി ഓഫ് ബ്ലഡ് എന്ന് പേരിനര്‍ഥമുള്ള നഗരമാണ് തേസ് പൂർ .
* പുരാണങ്ങളില്‍ ലൌഹിത്യ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന നദി ബ്രഹ്മപുത്രയാണ്.
* ടീ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ദിബ്രുഗഢ് ആണ്.
* ബ്രഹ്മപുത്രയുടെ പാട്ടുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ഭുപന്‍ ഹസാരിക (1926-2011) ആണ്.
* പൊതുവേ കലുഷിതമായ അന്തരീക്ഷമുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ രാഷ്ട്രീയ സ്വൈര്യം പുലര്‍ത്തുന്നതിനാൽ സമാധാനത്തിന്റെ ദ്വീപ് എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച അസമിലെ നഗരമാണ് സില്‍ച്ചാര്‍.
* ബരാക് നദിയുടെ തീരത്തുള്ള സില്‍ച്ചാര്‍ അസമിലെ രണ്ടാമത്തെ വലിയ നഗരമാണ്.
* വടക്കു കിഴക്കന്‍ ഇന്ത്യയെ സപ്തസോദരിമാരുടെ നാട് (ലാന്‍ഡ് ഓഫ് സെവന്‍ സിസ്റ്റേഴ്‌സ്) എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ജ്യോതി പ്രസാദ് സൈക്കിയ എന്ന ത്രിപുര സ്വദേശിയായ പ്രതപ്രവര്‍ത്തകനാണ് (1972).
* അസമിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത് സുയാല്‍കുച്ചി ആണ്.
ഛത്തീസ് ഗഢ്
* മധ്യേന്ത്യയുടെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് ഛത്തീസ് ഗഡിന്റെ മധ്യസമതല പ്രദേശങ്ങളാണ്.
* ഇന്ത്യയുടെ നയാഗ്ര എന്ന് ചിത്രകോട് വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കാറുണ്ട്.
* ഛത്തിസ്ഗഡിന്റെ ഖജുരാഹോ എന്നു വിളിക്കപ്പെടുന്നത് ഭോരംദേവ് ക്ഷേത്രമാണ്.
ഗോവ
* കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് ഗോവ.
* ഗോവയുടെ ഭരണ തലസ്ഥാനമാണ് പനാജി.
* ഗോവയുടെ വാണിജ്യ തലസ്ഥാനമാണ് മാര്‍ഗവോ (Margao)
* ഗോവയുടെ സാംസ്കാരിക തലസ്ഥാനമാണ് മാര്‍ഗവോ.
* ഗോവയുടെ നിയമനിര്‍മാണ തലസ്ഥാനം- പോര്‍വോറിം (Porvorim)
* കിഴക്കിന്റെ ലിസ്ബന്‍ എന്നറിയപ്പെട്ടിരുന്നത് ടിഷ്യുവറി ദ്വീപിലെ ഓള്‍ഡ് ഗോവ പട്ടണമാണ്. 1759-ല്‍ മലമ്പനി പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാനം പാന്‍ജിമിലേക്ക് (പനാജി) മാറ്റിയത്.
* കിഴക്കിന്റെ റോം എന്ന പേരിലും ഗോവ അറിയപ്പെട്ടിരുന്നു.
ഗുജറാത്ത്
* അഹമ്മദാബാദിന്റെ പഴയപേര്‍- കര്‍ണാവതി
* ഇന്ത്യയിലെ വജ്രനഗരം എന്നറിയപ്പെടുന്ന സൂറത്തിലാണ് ലോകത്തെ 20 ശതമാനം രത്നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുകയും ചെയ്യുന്നത്.
* ഇന്ത്യയുടെ എംബ്രോയിഡറി തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തിന്റെ പഴയപേരാണ് സൂര്യപൂര്‍.
* പോര്‍വിമാനങ്ങളുടെ മെക്ക (Mecca of Fighter Planes) എന്നറിയപ്പെടുന്നത് ജാംനഗറാണ്.
* കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത് അലാങ്.
* ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന അഹമ്മദാബാദ് ടെക്സ്റ്റയിൽ മില്ലുകള്‍ക്ക് പ്രസിദ്ധമാണ്.
* ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററുമായി താരതമൃപ്പെടുത്തുന്ന ഗുജറാത്തിലെ നഗരമാണിത്.
* ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് അഹമ്മദാബാദാണ്.
* ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയ പ്പെടുന്നത് വഡോദരയാണ്.
* വഡോദരയുടെ പഴയ പേരാണ് ബറോഡ.
* ഇന്ത്യയുടെ ക്ഷീരതലസ്ഥാനം എന്നറിയപ്പെടുന്നത് ആനന്ദ് ആണ്.
* ജ്യൂവല്‍ സിറ്റി എന്നറിയപ്പെടുന്നത് സൂറത്ത് ആണ്.
ഹരിയാന
* ഹരിയാന ഹരിക്കേന്‍ എന്നറിയപ്പെടുന്നത്- കപില്‍ദേവ്
* ഇന്ത്യയുടെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത്- ചണ്ഡിഗഡ്
* നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്- പാനിപ്പട്ട്
* ധര്‍മക്ഷേത്ര എന്ന പേരില്‍ ഭഗവത്ഗീതയില്‍ പരാമർശിക്കുന്ന സ്ഥലം പാനിപ്പട്ട് ആണെന്ന് കരുതപ്പെടുന്നു.
* താവു എന്നറിയപ്പെട്ട നേതാവ് ദേവിലാലാണ്.
* ഗുഡ്ഗാവ് നഗരത്തിന്റെ പുതിയ പേരാണ് ഗുരുഗ്രാം.
ഹിമാചല്‍ പ്രദേശ്
* ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന സ്ഥലം – ടാബോ
* ഇന്ത്യയിലെ കുമിള്‍ നഗരം.“മിനി ഷിംല” എന്നീ അപര നാമങ്ങളിലറിയപ്പെടുന്നത് സോളന്‍ ആണ്.
* മലമുകളിലെ വാരാണസി എന്നറിയപ്പെടുന്ന സ്ഥലമാണ് മണ്ഡി. മണ്ഡവ് നഗര്‍ എന്ന പഴയ പേരുള്ള ഈ നഗരം “ചോട്ടി കാശി”, “ഹിമാചലിലെ കാശി” എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
* “ദൈവങ്ങളുടെ താഴ്വര’ എന്നറിയപ്പെടുന്നത് കുളു താഴ്വരയാണ്.
* “മിനി ഇസ്രയേല്‍’ എന്നറിയപ്പെടുന്നത് കാസോല്‍. ഏറ്റവും കൂടുതല്‍ ഇസ്രയേലി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണിത്. ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും കാണാന്‍ സാധിക്കും.
* വില്ലേജ് ഓഫ് താബുസ് (‘The Village of Taboos) എന്നറിയപ്പെടുന്ന സ്ഥലമാണ് മലന (Malana). ഇവിടുത്തെ ചുവരുകളിലോ വസ്തുക്കളിലോ ആളുകളെയോ സ്പര്‍ശിക്കാന്‍ അപരിചിതരെ അനുവദിക്കില്ല. മഹാനായ അലക്സാണ്ടറുടെ പിന്‍മുറക്കാരാണെന്ന് സ്വയം വിശ്വസിക്കുന്ന ഇന്നാട്ടുകാര്‍, മറ്റുള്ളവര്‍ തങ്ങളെക്കാള്‍ താഴ്ന്നവരാണെന്ന് കരുതുന്നു.
* “മിനി ലാസ്” എന്നറിയപ്പെടുന്നത് ധര്‍മശാല.
* ഹിമാചല്‍ പ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കുപ്പെട്ട പട്ടണം (2017)- ധര്‍മശാല
ജാര്‍ഖണ്ഡ്
* ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനം (Coal Capital ofIndia) എന്നറിയപ്പെടുന്നത്- ധന്‍ബാദ്
* വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്- റാഞ്ചി
* ഇന്ത്യയുടെ ഉരുക്കുനഗരം- ജംഷഡ്പൂര്‍
* ജംഷഡ്പുരിലെ റെയില്‍വേ സ്റ്റേഷന്റെ പേര്‍ ടാറ്റാനഗര്‍ എന്നായതിനാല്‍ ഈ പട്ടണം ടാറ്റാനഗര്‍ എന്നും അറിയപ്പെടുന്നു.
* ആയിരം ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ഹസാരിബാഗാണ്.
* ഇന്ത്യയുടെ പിറ്റ്‌സ്ബര്‍ഗ് എന്നറിയപ്പെടുന്നത് ജംഷഡ്‌പൂരാണ്. അമേരിക്കയിലെ ഇരുമ്പുരുക്ക് പ്രദേശമായ പിററ്സ്ബര്‍ഗിനെ അനുസ്മരിച്ചാണ് ഈ വിശേഷണം.
* ഖനികളുടെ നഗരം എന്നറിയപ്പെടുന്നത് ധന്‍ബാദ് ആണ്.
കര്‍ണാടകം
* ഇന്ത്യന്‍ ഹോക്കിയുടെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന പ്രദേശം – കുടക്
* ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത് -ബങ്കലുരു (കശ്മീരാണ് ഗാര്‍ഡന്‍ ഓഫ് ഇന്ത്യ)
* ആധുനിക മൈസൂറിന്റെ പിതാവ് എന്നറിയപ്പെട്ടത് വിശ്വേശ്വരയ്യ
* ഇന്ത്യന്‍ ബാങ്കിംഗിന്റെ കളിത്തൊട്ടില്‍ (“Cradle of IndianBanking”)
എന്നറിയപ്പെടുന്നത് ദക്ഷിണ കന്നഡ ജില്ലയാണ്.
* ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെട്ട സംസ്ഥാനമാണ് കര്‍ണാടകം.
* പെന്‍ഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്നത് ബാംഗ്ലുരാണ്.
* ഇലക്ട്രോണിക് സിറ്റി എന്ന അപരനാമവും ബാംഗ്ലൂരിനുണ്ട്.
* കര്‍ണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് മൈസുരാണ്.
* മൈസൂര്‍ – ചന്ദന നഗരം എന്നറിയപ്പെടുന്നു.
* ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നു വിളിക്കുന്നത് ബാംഗ്ലൂരിനെയാണ്. ഇലക്ട്രോണിക് വൃവസായസംരംഭങ്ങള്‍ക്കു പേരുകേട്ട അമേരിക്കന്‍ നഗരമാണ് സിലിക്കണ്‍ വാലി.
* കന്നഡ സിനിമാലോകമാണ് സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്നത്.
* മെര്‍ക്കാറയുടെ പുതിയ പേരാണ് മടിക്കേരി.
* മൈസൂറിന്റെ പുതിയ പേര്‍ മൈസൂരു.
* ഗുല്‍ബര്‍ഗയുടെ പുതിയ പേര്‍ കാലബുരാഗി.
* ബീജാപൂര്‍ ഇപ്പോള്‍ വിജയപുരയാണ്.
* കര്‍ണാടകത്തിലെ പക്ഷി കാശിഎന്നറിയപ്പെടുന്നത് രംഗനതിട്ടു (Ranganathittu Bird Sanctuary) പക്ഷി സങ്കേതമാണ്.
* Cradle of temple architecture എന്നറിയപ്പെടുന്ന സ്ഥലമാണ് ഐഹോള്‍
* കര്‍ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത് മാംഗ്ലൂരാണ്.
* തെക്കേ ഇന്ത്യയുടെ സ്‌കോട് ലന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് കൂര്‍ഗ്.
* ഇന്ത്യയുടെ തീരദേശ സ്വര്‍ഗം (കോസ്റ്റല്‍ പാരഡൈസ് ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത് മംഗലാപുരമാണ്.
* ഐസ് ക്രീം സിറ്റി ഓഫ് ഇന്ത്യ എന്നു വിളിക്കുന്ന നഗരമാണ് മംഗലാപുരം.
* ലിപികളുടെ റാണി എന്ന് ആചാര്യ വിനോബ ഭാവെ വിശേഷിപ്പിച്ചത് കന്നഡ ലിപിയെയാണ്.
* മൂദബിദ്രി എന്ന സ്ഥലമാണ് തെക്കേ ഇന്ത്യയിലെ ജൈനകാശി എന്നറിയപ്പെടുന്നത്.
* പക്ഷികളുടെ കാശി എന്നറിയപ്പെടുന്ന പക്ഷി സങ്കേതം- രംഗനതിട്ടു (Ranganathittu Bird Sanctuary)
* ആധുനിക കര്‍ണാടകത്തിന്റെ നിര്‍മാതാവ് എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് – എസ്.നിജലിംഗപ്പ