Languages of India

0
341
Languages of India

* ഭാഷകളെ കുറിച്ചുള്ള പഠനം 
– ഫിലോളജി 

* ‘ദേവഭാഷ’എന്നറിയപ്പെടുന്നത്‌ ഏതാണ്‌? – സംസ്കൃതം

* വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചി ക്കപ്പെട്ടിരിക്കുന്ന ഭാഷയേത്?
– സംസ്കൃതം

* സംസ്കൃത ഭാഷ സംസാരിക്കുന്ന കര്‍ണാടകത്തിലെ ഗ്രാമം 
– മാത്തൂര്‍

* സംസ്കൃതഗ്രന്ഥങ്ങള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപി 
– ദേവനാഗരി
* ലിപികളുടെ റാണി എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ ഭാഷ ഏത്‌?
– കന്നഡ 

* പൌരസ്ത്യ ദേശത്തെ ഇറ്റാലിയന്‍ എന്ന്‌ വിളിക്കപ്പെടുന്ന ഇന്ത്യന്‍ ഭാഷ ഏതാണ്‌?
– തെലുഗു 

* ഭരണഘടനയുടെ 343 (1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്?
– ഹിന്ദി (ദേവനാഗരിയിലുള്ളത്)

* ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷ ഏതാണ്‌?
– ഹിന്ദി 

* ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്?
– ഹിന്ദി

* ഇന്ത്യയില്‍ ഔദ്യോഗികഭാഷാ പദവി ലഭിച്ച ആകെ എത്ര ഭാഷകളാണ്‌ ഉള്ളത്‌?
– 22

* 1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗികഭാ ഷകളാണ് ഉണ്ടായിരുന്നത്?
– 14

* ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏതാണ്‌?
– തെലുഗു 

* ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ ഭാഷകയേത്?
– തെലുഗു 

* “പടപ്പാളയങ്ങളിലെ ഭാഷ”, രാജസദസ്സുകളിലെ ഭാഷ എന്നറിയപ്പെട്ടത്‌ ഏതാണ്‌?
– ഉറുദു 

* ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഫലമായുള്ള ഭാഷ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഏതിനെയാണ്‌?
– ഉറുദു 

* ഇന്ത്യയില്‍ ആദ്യമായി ശ്രേഷ്ഠഭാഷാ പദവി (ക്ലാസിക്കല്‍ ലാംഗ്വേജ്‌) ലഭിച്ച ഭാഷ ഏത്‌?
– തമിഴ് 

* 2003-ലെ 92-ാം ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം?
– ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി

* ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ്‌ കൊങ്കണി?
– ഗോവ 

* ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഭാഷകയേത്?
– ബംഗാളി 

* വലത്തു നിന്നും ഇടത്തോട്ട് എഴുതുന്ന പ്രാചീന ലിപി
– ഖരോഷ്ഠി

* ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ
– മന്‍ഡാരിന്‍ (ചൈനീസ്‌)

* യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ

– അരാമിക്
* ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉപയോഗത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്‌?
– അരുണാചൽപ്രദേശ് 

* ഇന്ത്യയുടെ കറന്‍സിനോട്ടുകളില്‍ എത്ര ഭാഷകളിലാണ്‌ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നത്‌?
– 17 ഭാഷകൾ 

* ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്ത്‌ സംസാരിക്കപ്പെടുന്ന ഭാഷകളാണ്‌ ഖാസി, ഖാരോ എന്നിവ?
– മേഘാലയ 

* ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സംസ്ഥാനമേത്‌?
– ആന്ധ്ര 

* പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകൾ ക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്?
– ക്ലാസിക്കൽ ഭാഷാപദവി (ശ്രേഷ്ഠഭാഷാ പദവി)

* ചുരുങ്ങിയത് എത്ര വർഷമെങ്കിലും പഴക്കമുള്ള ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകുന്നത്?
– 1500-2000 വർഷം

* ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള ഭാഷകള്‍ ഏതെല്ലാം?
– ആറെണ്ണം (തമിഴ്, സംസ്കൃതം, തെലുഗു, കന്നഡ, മലയാളം, ഒഡിയ)

* ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്?
– മലയാളം (2013)

* 2014-ൽ ക്ലാസിക്കൽ പദവി നൽകപ്പെട്ട ഭാഷയേത്?
– ഒഡിയ 

*ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കൃത്രിമ ഭാഷ 
– എസ്പെരാന്റോ

* ഏറ്റവും കൂടുതല്‍ ഭാഷകളുള്ള രാജ്യം
– പാപ്പുവ ന്യൂ ഗിനിയ

* ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ്‌ നേപ്പാളി?
– സിക്കിം 

* ഇന്ത്യയിലെ ഔദ്യോഗികഭാഷകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വിദേശഭാഷ ഏത്‌?
– നേപ്പാളി 

* ഇംഗ്ലീഷ്‌ ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത്?
– നാഗാലാൻഡ് 

* പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്ന പ്രധാന ഭാഷ ഏത്?
– പാലി 

* ലക്ഷദ്വീപ്‌ സമൂഹത്തിലെ ഏത് ദ്വീപിലാണ് മഹല്‍ ഭാഷ പ്രചാരത്തിലുള്ളത് 
– മിനിക്കോയ് 

* മാലിദ്വീപ് ലെ ഔദ്യോഗിക ഭാഷ

– ദിവേഹി 

* ലിപി ഇല്ലാത്ത ഭാഷകള്‍

– തുളു കൊങ്ങിനി* പഹാരിഭാഷ സംസാരിക്കുന്ന സംസ്ഥാനം
– ഹിമാചല്‍ പ്രദേശ്‌

* മലയാളവും  സംസ്കൃതവും ചേര്‍ന്ന ഭാഷ
– മണിപ്രവാളം

* ഭാരതത്തിലെ ഏറ്റവും പ്രാചീന  ലിപി
– ബ്രാഹ്മി

* പഞ്ചാബി ഭാഷയുടെ ലിപി 
– ഗുരുമുഖി

* ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷയായി അറിയപ്പെടുന്നത്‌ ഏത്‌?
– തമിഴ് 

* ലോകത്തിലെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷാപദവി ലഭിച്ചിട്ടുള്ള ഇന്ത്യന്‍ ഭാഷയേത്‌?
– തമിഴ് 

* ഇന്തോ-ആര്യൻ ഭാഷാഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ ഏതാണ്‌?
– ഹിന്ദി