- Indian citizenship 1.1955-ലെ പൗരത്വനിയമമാണ് ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.
- 1950 ജനുവരി 26നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ് നൽകിയിരുന്നത്.
- ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
- ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ് ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്. 5.ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർവ്വചിക്കാം.
- അച്ഛനമ്മമാർ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയിൽ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവർ. (ആർട്ടിക്കിൾ – 5a)
- പൗരത്വമില്ലാത്തതും എന്നാൽ ഇന്ത്യയിൽ ജനിച്ച അച്ഛനമ്മാരുടെ കുട്ടികൾ; വിദേശത്താണ് ജനിച്ചതെങ്കിൽ പോലും ഇന്ത്യയിൽ സ്ഥിരതാമസമാണെങ്കിൽ അവരും പൗരന്മാരാണ്. (ആർട്ടിക്കിൾ – 5b)
- ഭരണഘടന നിലവിൽ വരുന്നതിന് അഞ്ചുവർഷം മുൻപുമുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. അവരുടെ അച്ഛനമ്മമാർ വിദേശത്ത് ജനിച്ചവരാണെങ്കിൽ പോലും പൗരന്മാരാണ്. (ആർട്ടിക്കിൾ – 5c)
- ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നതിനെ ഇങ്ങനെ നിർവ്വചിക്കാം
- 1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
- ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.
- ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
- വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
- ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.
പൗരന്മാരുടെ അവകാശങ്ങൾ
മൗലികാവകാശങ്ങളിൽ തന്നെ ഒരു പൗരന് ലഭിക്കുന്നതും അല്ലാത്തതുമായ അവകാശങ്ങളുണ്ട്
- ആർട്ടിക്കിൾ 15-ൽ പറയുന്ന ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരിൽ വേർതിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
- രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, അറ്റോർണി ജനറൽ, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയ പദവികൾ വഹിക്കുന്നതിനുള്ള അവകാശങ്ങൾ.
- പാർലമെന്റ്, നിയമസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനുമുള്ള അവകാശം തുടങ്ങിയവ ഒരു പൗരന് മാത്രം ലഭിക്കുന്ന അവകാശങ്ങളാണ്.
പൗരത്വം നഷ്ടപ്പെടൽ
മൂന്നുതരത്തിൽ ഒരു ഇന്ത്യൻ പൗരന് തന്റെ പൗരത്വം നഷ്ടപ്പെടാം
- സ്വമേധയാ പൗരത്വം ഉപേക്ഷിക്കാം.
- മറ്റൊരു രാജ്യത്ത് പൗരത്വം നേടുന്നതു വഴി നഷ്ടപ്പെടാം.
- നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ചില സന്ദർഭങ്ങളിൽ സർക്കാരിന് ഒരു പൗരന്റെ പൗരത്വം നിഷേധിക്കാം.