Fundamental Rights
എന്താണ് മൗലികാവകാശങ്ങള്‍
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. മൗലികാവകാശങ്ങള്‍ ഏഴായി തരം തിരിച്ചിരിക്കുന്നു.
1. സമത്വത്തിനുളള അവകാശം
2. സ്വാതന്ത്ര്യത്തിനുളള അവകാശം
3. ചൂഷണത്തിനെതിരെയുളള അവകാശം
4. മത സ്വാതന്ത്ര്യത്തിനുളള അവകാശം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
6. സ്വത്തവകാശം
7. ഭരണപരമായ പ്രതിവിധികള്‍ക്കുളള അവകാശം
14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. അവ താഴെ പറയുന്നവയാണ്.
സമത്വത്തിനുള്ള അവകാശം
14. നിയമത്തിനു മുന്നിലെ സമത്വം
15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക് മാറ്റി വെച്ചിട്ടുണ്ട്).
17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം.
18. ബഹുമതികൾ ഒഴിവാക്കൽ
സ്വാതന്ത്ര്യത്തിനുള്ള അവകാശം
- 19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.
B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.
C. സംഘടനകളും, പ്രസ്‌ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
E. ഇന്ത്യയുടെ ഏത് ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം.
F. ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം.
20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം.
21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.
22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.
ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
- 23. നിർബന്ധിത വേല നിരോധിക്കുന്നു.
24. ബാലവേല നിരോധിക്കുന്നു.
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
- 25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.
2)ഈ വകുപ്പ്
a.മതപരമായ അനുഷ്ടാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയൂന്നതിനോ വേണ്ടിയിട്ടൂള്ളതോ
b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള് ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങള്ക്കുമ്മായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ
ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാൺ ധരിയ്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്.26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം
b.മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.27. മത സ്ഥാപനങ്ങൾക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.
1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
3) സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.
സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ
- 29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം.
1) സ്വന്തമായി ഭാക്ഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങള്ക്കോ അത് സംരക്ഷിയ്ക്കാനുള്ള അവകാശമുണ്ട്.
2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വർഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിലൽ പ്രവേശനം നിഷേധിയ്ക്കുവാൻ പാടുള്ളതല്ല.30. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം.
1) മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്
1A)സംസ്ഥാനം മേല്പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുകുകയാണെങ്കിൽ സംസ്ഥാനം നിശ്ചയിയ്ക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിയ്ക്കുന്നതാവരുത്.
2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താലൽ യാതൊരു വിവേചനവും കാണിയ്ക്കാനൻ പാടില്ല.
31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.
ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം
- 32. പാർട്ട്-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ.
32A. (നിലവിലില്ല).
33. പാർട്ട്-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം.
34.
35. പാർട്ട്-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിർമ്മാണാധികാരം.