Directive Principles of State Policy(വകുപ്പ് 36-51)

0
4851
Directive Principles of State Policy(വകുപ്പ് 36-51)

Directive Principles of State Policy

1 .മാർഗ്ഗ നിർദ്ദേശക  തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് എടുത്തിട്ടുള്ളത്

2 .37 -ആം   വകുപ്പ്  അനുസരിച്ചു മാർഗ്ഗ നിർദ്ദേശക  തത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല (non -justiciable )

3 .മാർഗ്ഗ നിർദ്ദേശക  തത്വങ്ങൾ ഗാന്ധിയൻ  തത്വങ്ങൾ,ലിബറൽ ,സോഷ്യൽ തത്വങ്ങൾ  എന്നിങ്ങനെ 3 ഭാഗമാക്കി തിരിച്ചിരിക്കുന്നു .

  • ക്ഷേമപദ്ധതികൾ ,
  • സ്വയം ഭരണ വിഭാഗങ്ങൾ ,
  • ഗ്രാമീണ അന്തരീക്ഷം ,
  • പിതിനാലുവയസ്സുവരെ ഉള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ,
  • ഗ്രാമ പഞ്ചായത്തുകൾ സംഘടിപ്പിക്കുക ,
  • കുടിൽ വ്യവസായം ,
  • വന്യജീവി സംരക്ഷണം ,
  • ഏകീകൃത സിവിൽ നിയമം ,
  • ഗോവധം ,
  • ലഹരി വസ്തുക്കൾ നിരോധിക്കുക ,
  • പിന്നോക്ക വിഭാഗത്തിൻറെ ഉന്നമനം ,
  • തുല്യ വേതന തീരുമാനങ്ങൾ ,
  • പുരാവസ്തു സംരക്ഷണം ,
  • അന്താരാഷട്ര സമാധാനം ,
  • കൃഷി ,മൃഗസംരക്ഷണം,
  • പ്രസവാനുകൂല്യം ,
  • തൊഴിൽ ചൂഷണം തടയൽ ,

എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇതിൽ പെടുന്നു

4 .ഒരു ക്ഷേമ രാക്ഷ്ട്രമായി രാജ്യത്തെ ഉയർത്താൻ ഉദ്ദേശിച്ചുള്ളവയാണ് മാർഗ്ഗ നിർദേശക തത്വങ്ങൾ

5 .മാർഗ്ഗ നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ മൗലീകാവകാശങ്ങൾ നിഷേധിക്കുവാൻ പാടില്ല .

6 .1977 -ലെ മാർഗ്ഗ നിർദേശകതത്വങ്ങളോടൊപ്പം ചേർത്ത രണ്ട് നിർദ്ദേശങ്ങൾ :ലോക് അദാലത്തുകളുടെ സംഘടനം ,പ്രകൃതി പരിസ്ഥിതി നടപടികളുടെ സ്വീകരണം 

7 .തുല്യ നീതി ,പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം എന്നിവ നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് :വകുപ്പ് 39 എ

  • ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് :വകുപ്പ് :40
  • ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ് :വകുപ്പ് 44
  • ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം :ഗോവ