Indian Constitution Union and Territory {ഇന്ത്യന്‍ ഭരണഘടന യൂണിയനും ഭൂപ്രദേശവും}

0
3058
Indian Constitution Union and Territory

Indian Constitution Union and Territory

1.ആർട്ടിക്കിൾ 1 അനുസരിച്ച് ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആകുന്നു.
2.ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം?
ans: ക്വാസി ഫെഡറൽ (ഏകാത്മ) (unitary ) സ്വഭാവം ഉൾക്കൊള്ളുന്ന ഫെഡറൽ ഭരണ ഘടനയാണ് ഇന്ത്യയുടേത്)
3.ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അധികാരമുള്ളത്?
ans: പാർലമെന്റിന്
9.പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans: അനുഛേദം 3
9.1948 -ൽ കോൺസ്റ്റിറ്റ്യൂവിന്റ് അസംബ്ലി നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ(Linguistic Provinces Commission) അദ്ധ്യക്ഷൻ
ans: എസ്.കെ.ധർ
10.1948  ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ?
ans: ജെ.വി.പി.കമ്മിറ്റി
11.ജെ.വി.പി.കമ്മിറ്റിയിലെ അംഗങ്ങൾ?
ans: ജവഹർലാൽ നെഹ്റു, വല്ലഭായി പട്ടേൽ, പട്ടാഭി സീതാരാമയ്യ
12.ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
ans: ആന്ധ്രാ സംസ്ഥാനം (1953 ഒക്ടോബർ 1)
13.ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീ കരണത്തിനുവേണ്ടി നിരാഹാരമനുഷ്ഠിച്ച് മരണപ്പെട്ട വ്യക്തി?
ans: പോറ്റി ശ്രീരാമലു
14.ഇന്ത്യൻ ഭരണഘടന സ്വീകരി ക്കപ്പെട്ടത്?
ans: 1949 നവംബർ 26
15.ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്?
ans: 1950 ജനുവരി 26
16.ഇന്ത്യ റിപ്പബ്ലിക് ആയത്?
ans: 1950 ജനുവരി 26
17.ദേശീയ നിയമദിനമായി ആചരിക്കുന്നത്?
ans: നവംബർ 26
18.ദേശീയ ഭരണഘടനാ ദിനമായി  ആചരിക്കുന്നത്?
ans: നവംബർ 26
19.ഇന്ത്യ റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് ?
ans: ജനുവരി 26
20.ഭരണഘടന തയ്യാറാക്കാനെടുത്ത സമയം?
ans: 2 വർഷം 11മാസം 18 ദിവസം (PSC യുടെ ഉത്തരം 2 വർഷം 11മാസം 17 ദിവസം)
21.മൊത്തം 11 സെഷനുകളിലായി അസംബ്ലി സമ്മേളിച്ചത്?
ans: 165 ദിവസം
22.ഭരണഘടന നിലവിൽ വന്ന സമയത്ത് ഉണ്ടായിരുന്നത് ?
ans: 395 അനുഛേദം(Article), 8 പട്ടിക (Schedule), 22 ഭാഗം(Part)
23.448 അനുഛേദവും 12 പട്ടികയും 25 ഭാഗവുമാണ് ഭരണ ഘടനയിൽ ഇപ്പോഴുള്ളത്
24.1929 ഡിസംബർ 31 അർദ്ധരാത്രി ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പാസ്സാക്കിയ പൂർണ്ണസ്വരാജ് തീരുമാനത്തെ തുടർന്ന് 1930 ജനുവരി 26 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു. ഇതിന്റെ ഓർമ്മയ്ക്കായിട്ടാണ്ജനുവരി 26 റിപ്പബ്ലിക്സ് ദിനമായി തിരഞ്ഞെടുത്തത്.
25.ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയ വ്യക്തി ?
ans: പ്രേം ബിഹാരി നരെയ്ൻ റെയ്സ്ദ
26.ഭരണഘടനയുടെ നക്കൽ തയ്യാറാക്കിയത്?
ans: ബി.എൻ. റാവു
27.ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയത് ?
ans: നന്ദലാൽ ബോസ്
28.ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
ans: ജവഹർലാൽ നെഹ്റു
28.2000ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച ഭരണഘടന പുനഃപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?
ans: എം.എൻ. വെങ്കടചെല്ലയ്യ
29.പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം എത്രയാണ് ?
(a) 2/3 ഭൂരിപക്ഷം
(b) 2/3 ഭൂരിപക്ഷവും പകുതിയിലധികം സസ്ഥാനങ്ങളുടെ അംഗീകാരവും
(c )കേവല ഭൂരിപക്ഷം
(d) 3/4 ഭൂരിപക്ഷം
ഉത്തരം(c )
30.ഇന്ത്യയിലെ പതിനഞ്ചാമത്തെ സംസ്ഥാനം?
ans: ഗുജറാത്ത് (1960)
31.ഇരുപത്തിയഞ്ചാമത് രൂപം കൊണ്ട സംസ്ഥാനം?
ans: ഗോവ (1987 -ൽ)
32.ഇന്ത്യയുടെ 28-ാമത്തെ സംസ്ഥാനം?
ans: ജാർഖണ്ഡ്(2000 നവംബർ 15) (ഛത്തീസ്ഗഢ് 2000 നവംബർ 1, ഉത്തരാഖണ്ഡ് (2000 നവംബർ 9)
33.ഇന്ത്യയുടെ 29-മത്തെ സംസ്ഥാനം?
ans: തെലങ്കാന(2014 ജൂൺ 2)