Kannur District

0
3141
Kannur District

Kannur District

Important points –Kannur District

  • കണ്ണൂർ ജില്ലയുടെ രൂപീകരണം  : 1957 ജനുവരി 1 
  • കണ്ണൂർ ജില്ലയുടെ വിസ്തീർണ്ണം  : 2966 ചതുരശ്ര കിലോമീറ്റർ 
  • കണ്ണൂർ ജില്ലയുടെ ആകെ ജനസംഖ്യ : 25,23,003 
  • കണ്ണൂർ ജില്ലയുടെ ജനസാന്ദ്രത : 852/ചതുരശ്ര കിലോമീറ്റർ 
  • കണ്ണൂർ ജില്ലയുടെ സ്ത്രീ പുരുഷ അനുപാതം  : 1136 :1000
  • കണ്ണൂർ ജില്ലയുടെ സാക്ഷരതാ ശതമാനം  : 95.1
  • കണ്ണൂർ ജില്ലയിലെ ആകെ നിയമസഭാ മണ്ഡലങ്ങൾ  : 11
  • കണ്ണൂർ ജില്ലയിലെ ആകെ പഞ്ചായത്തുകളുടെ എണ്ണം  : 71
  • കണ്ണൂർ ജില്ലയിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം  : 9  

{ തലശ്ശേരി , കൂത്തുപറമ്പ് , മട്ടന്നൂർ , പയ്യന്നൂർ , തളിപ്പറമ്പ് , ആന്തൂർ , പാനൂർ , 

ഇരിട്ടി , ശ്രീകണ്ഠാപുരം }

  • കണ്ണൂർ ജില്ലയിലെ ആകെ താലൂക്കുകളുടെ എണ്ണം : 5 { തലശ്ശേരി , കണ്ണൂർ , 

തളിപ്പറമ്പ് , ഇരിട്ടി , പയ്യന്നൂർ }

  • കണ്ണൂർ ജില്ലയിലെ ഓപ്പറേഷനുകളുടെ എണ്ണം  : 1 {കണ്ണൂർ }
  • പുരാതനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്നത് കണ്ണൂരാണ് .
  • ഇംഗ്ലീഷുകാർ കണ്ണന്നൂർ എന്നാണ് കണ്ണൂരിനെ വിളിച്ചിരുന്നത് .
  • കൈത്തറിയും ബീഡിയും ആണ് പ്രധാന വ്യവസായങ്ങൾ .
  • തെയ്യം , കോതാമൂരി , വേടൻ പാട്ട് , കെന്ത്രോൻ പാട്ട് , എന്നിവ ജില്ലയിലെ പ്രസിദ്ധ കലാരൂപങ്ങളാണ് .
  • ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമി കണ്ണൂർ ജില്ലയിലാണ് .
  • കേരളത്തിലെ ഏക കന്റോൺമെന്റ്  സ്ഥിതി ചെയ്യുന്നത് കണ്ണൂരാണ് .

കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വരുന്ന ജില്ല : കണ്ണൂർ 

    • കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല  : കണ്ണൂർ 
    • ഏറ്റവും വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ ആണ് കണ്ണൂർ കോർപ്പറേഷൻ .
    • ‘എലിഹിലി’ ,  ‘എലി നാട്’ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഏഴിമല മൂഷക രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു .
    • എഴിമല രാജവംശത്തിന്റെ രണ്ടാം തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പഴി .
    • പണ്ട് പഴി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോൾ അറിയപ്പെടുന്ന പേര് : പഴയങ്ങാടി .
    • മൂഷക വംശം ഭരിച്ച പ്രദേശങ്ങൾ പിൽക്കാലത്ത് കോലത്തുനാട് എന്നറിയപ്പെട്ടു .
    • കോലത്തിരി മാരായിരുന്നു കോലത്തു നാട്ടിലെ ഭരണാധികാരികൾ . കോലത്തിരിയുടെ സദസ്സിലെ പ്രശസ്ത കവിയായിരുന്ന ചെറുശ്ശേരിയാണ് കൃഷ്ണഗാഥയുടെ കർത്താവ് . 
    • കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയിരുന്നു അറയ്ക്കൽ രാജവംശം .
    • സ്ത്രീകൾക്കും ഭരണാധികാരം ഉണ്ടായിരുന്ന ഏക മുസ്ലിം രാജവംശമാണ് :അറയ്ക്കൽ രാജവംശം .
    • സ്ത്രീ ഭരണാധികാരികളെ അറയ്ക്കൽ ബീവി എന്നും പുരുഷ ഭരണാധികാരികളെ അലി രാജാ എന്നും വിളിച്ചിരുന്നു.
    • അറയ്ക്കൽ ബീവി എന്ന പ്രശസ്ത കവിതയുടെ രചയിതാവ് : ഏഴാച്ചേരി രാമചന്ദ്രൻ 
    • 1505 – ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോഡി അൽമേഡ പണികഴിപ്പിച്ച സെൻറ് ആഞ്ചലോസ് കോട്ട കണ്ണൂരിലാണ് .
    • കണ്ണൂർ കോട്ട എന്ന കവിത രചിച്ചത് : കടമ്മനിട്ട രാമകൃഷ്ണൻ 
    • കണ്ണൂരിലാണ് ശിലായുഗ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന കുട്ട്യേരി , തൃച്ചംബലം ഗുഹകൾ സ്ഥിതിചെയ്യുന്നത് .
    • കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞിക്കണ്ണനാണ് മലബാർ ഗ്രാൻഡ് സർക്കസ് സ്ഥാപിച്ചത് . { 1904 }
    • കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ മെഡിക്കൽ കോളേജ് ആണ് പരിയാരം മെഡിക്കൽ കോളേജ് .
  • ഗവൺമെൻറ് ബ്രണ്ണൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് :ധർമ്മടം 
  • അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്ന ജില്ല : കണ്ണൂർ 
  • മലബാർ റിവർ ക്രൂയിസ് നിലവിൽ വരുന്ന ജില്ല : കണ്ണൂർ 
  • കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല : കണ്ണൂർ 
  • കേരളത്തിലെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല : കണ്ണൂർ 
  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല : കണ്ണൂർ 
  • തറികളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്ന ജില്ല :കണ്ണൂർ
  • ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല : കണ്ണൂർ 
  • കേരളത്തിൽ പട്ടികജാതി നിരക്ക് ഏറ്റവും കുറവുള്ള ജില്ല : കണ്ണൂർ 
  • ഇന്ത്യയിലെ ആദ്യ ഭൂരഹിതർ ഇല്ലാത്ത ജില്ല : കണ്ണൂർ 
  • സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല : കണ്ണൂർ 
  • ഇന്ത്യയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ല : കണ്ണൂർ 
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് : കണ്ണൂർ 
  • കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് : പന്നിയൂർ 
  • കേരള ഫോക്‌ലോർ അക്കാദമി സ്ഥിതിചെയ്യുന്നത് :കണ്ണൂർ 
  • പരിയാരം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് : കണ്ണൂർ 
  • കണ്ണൂർ സർവ്വകലാശാലയുടെ ആസ്ഥാനം : താവക്കര 
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് : മട്ടന്നൂർ 
  • കേരളത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥിതിചെയ്യുന്നത്: ഇരിണാവ് {അഴീക്കൽ}
  • ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിതമായത് ബാംഗ്ലൂരിലാണ് .
  • മലബാർ കാൻസർ സെൻറർ സ്ഥിതി ചെയ്യുന്നത്  : കോടിയേരി 
  • കേരള കൈത്തറി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്  : കണ്ണൂർ 
  • കേരള ദിനേശ് ബീഡി : കണ്ണൂർ 
  • ആറളം ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ്  : കണ്ണൂർ 
  • കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് :കണ്ണൂർ 
  • അറയ്ക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :അയിക്കര 
  • ഏഴിമല നാവിക അക്കാദമി സ്ഥിതിചെയ്യുന്നത് :കണ്ണൂർ 
  • കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് : കണ്ണൂർ 
  • റബ്കോ {കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് :കണ്ണൂർ 
  • കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന ജില്ല :കണ്ണൂർ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല  :കണ്ണൂർ 
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായിരുന്ന പയ്യന്നൂർ സ്ഥിതി ചെയ്യുന്ന ജില്ല :കണ്ണൂർ 
  • കേരളത്തിലെ ആറാമത്തെയും അവസാനം രൂപം കൊണ്ടതുമായ കോർപ്പറേഷൻ : കണ്ണൂർ കോർപ്പറേഷൻ 
  • കരിവെള്ളൂർ കർഷക സമരം നടന്ന ജില്ല :കണ്ണൂർ {1946 }
  • അഞ്ചരക്കണ്ടിയിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി കറുകത്തോട്ടം നിർമ്മിച്ച വർഷം : 1767 .
  • ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന പുഴ : അഞ്ചരക്കണ്ടി പുഴ 
  • പെരളശ്ശേരി തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകയാണ് .
  • കേരളത്തിലെ ആദ്യ റോബോട്ടിക് റസ്റ്റോറൻറ് പ്രവർത്തനം ആരംഭിച്ച ജില്ല : കണ്ണൂർ 
  • ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി : പയ്യന്നൂർ 
  • കേരളത്തിൽ ആദ്യമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയ പഞ്ചായത്ത് : മട്ടന്നൂർ 
  • കേരളത്തിൽ ജനകീയ ആസൂത്രണം ആദ്യമായി ആരംഭിച്ചത് : കല്യാശ്ശേരി 
  • ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല :കണ്ണൂർ 
  • ഇന്ത്യയിൽ ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള കലാ ഗ്രാമ സ്ഥിതി ചെയ്യുന്നത് :ശ്രീകണ്ഠാപുരം 
  • എകെജി മ്യൂസിയം സ്ഥാപിതമാകുന്നത് :പെരളശ്ശേരി 
  • മൊയ്തു പാലം സ്ഥാപിച്ചിരിക്കുന്നത് :കണ്ണൂർ ദേശീയപാതയിലാണ് .
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം :പിണറായി 
  • പിച്ചില പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം :കുഞ്ഞിമംഗലം .
  • കോലത്തു നാട്ടിലെ രാജാവിൻറെ സ്ഥാനപ്പേര് :കോലത്തിരി 
  • കണ്ണൂർ ജില്ലയുടെയും കോഴിക്കോട് ജില്ലയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന ഫ്രഞ്ച് അധീനതയിലിരുന്ന പ്രദേശം :മാഹി 
  • മാഹിയെ ഫ്രഞ്ച് കാരിയിൽ നിന്നും മോചിപ്പിച്ച വർഷം :1954 
  • മലയാള കലാ ഗ്രാമം സ്ഥിതിചെയ്യുന്നത് :ന്യൂ മാഹി .
  • ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതിചെയ്യുന്നത് :ഏഴിമല 
  • ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്തത് :ഡോ . മൻമോഹൻ സിംഗ് 
  • പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം സ്ഥിതി ചെയ്യുന്ന സ്ഥലം: പയ്യാമ്പലം ബീച്ച്.
  • കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച് : മുഴപ്പിലങ്ങാട് ബീച്ച്.
  • ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവിംഗ് ബീച്ച് : മുഴപ്പിലങ്ങാട് ബീച്ച്
  • എട്ടാമത് ഗദ്ദിക നാടൻ കലാമേള 2020 ൻറെ വേദി :കണ്ണൂർ 
  • കണ്ണിലെ ക്യാൻസർ ചികിത്സയ്ക്കുള്ള ഓക്യുലർ ഓങ്കോളജി വിഭാഗം നിലവിൽ വരുന്ന ആദ്യ സർക്കാർ സ്ഥാപനം : മലബാർ കാൻസർ സെൻറർ തലശ്ശേരി 
  • മീൻകുന്ന് കടപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല :കണ്ണൂർ 
  • കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം :ധർമ്മടം ദ്വീപ് 
  • കേരളത്തിന്റെ പാരീസ് എന്ന് യൂറോപ്യന്മാർ വിശേഷിപ്പിച്ച പട്ടണം :തലശ്ശേരി 
  • കേരളത്തിൻറെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല : കണ്ണൂർ 
  • കോട്ടയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല : കണ്ണൂർ 
  • മാടായിപ്പാറയിലാണ് ജൂതക്കുളം സ്ഥിതി ചെയ്യുന്നത് .
  • അളകാപുരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല : കണ്ണൂർ
  • ക്ഷേത്രകല അക്കാദമി സ്ഥിതിചെയ്യുന്നത് :മാടായി കാവ് 
  • രൂപീകരണ സമയത്ത് കണ്ണൂർ യൂണിവേഴ്സിറ്റി അറിയപ്പെട്ടിരുന്നത് : മലബാർ യൂണിവേഴ്സിറ്റി 
  • 2020 ഒക്ടോബറിൽ സമ്പൂർണ്ണ ഹരിത കമ്പ്യൂട്ടിംഗ് ലാബ് സംവിധാനം നിലവിൽ വന്ന സർവ്വകലാശാല : കണ്ണൂർ സർവ്വകലാശാല 
  • ഓവർബറീസ് ഹോളി എന്ന പ്രശസ്തമായ പാർക്ക് സ്ഥിതി ചെയ്യുന്നത് :തലശ്ശേരി 
  • ബ്രൗൺ പ്ലാന്റേഷൻ :അഞ്ചരക്കണ്ടി 
  • ജലസംരക്ഷണം ലക്ഷ്യമാക്കി അമൃതവർഷിണി പദ്ധതി ആരംഭിച്ച ജില്ല :കണ്ണൂർ 
  • ശാരീരിക മാനസിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ആരംഭിച്ച പദ്ധതി : വാത്സല്യം .
  • കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം : വില്വാർവട്ടം 
  • 1867ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച അഞ്ചരക്കണ്ടി എസ്റ്റേറ്റ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട എസ്റ്റേറ്റ് .
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉൽഭവം പിണറായിക്കടുത്തുള്ള പാറപ്പുറം എന്ന സ്ഥലത്താണ്.
  • കെ കേളപ്പൻ നേതൃത്വം നൽകിയ മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി പയ്യന്നൂർ ആയിരുന്നു.
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പ്രദേശം :പയ്യന്നൂർ
  • 1928 മെയ് മാസത്തിൽകോൺഗ്രസിന്റെ പയ്യന്നൂർ സമ്മേളനത്തിൽ അധ്യക്ഷൻ വഹിച്ചത് ആരാണ് :ജവഹർലാൽ നെഹ്റു 
  • ഗാന്ധിജി 1934 ൽ പയ്യന്നൂരിൽ സ്വാമി ആനന്ദതീർത്ഥന്റെ വിദ്യാലയം സന്ദർശിച്ചപ്പോൾ നട്ട വൃക്ഷത്തൈയാണ് ഗാന്ധിമാവ് എന്നറിയപ്പെടുന്നത് .
  • കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് :വളപട്ടണം 
  • ഇന്ത്യയിലെ നാലാമത്തെ ലൈറ്റ് ഹൗസ് മ്യൂസിയം ആരംഭിച്ച ജില്ല :കണ്ണൂർ {മറ്റുള്ളവ ആലപ്പുഴ ,ചെന്നൈ ,മഹാബലിപുരം എന്നിവിടങ്ങളിലാണ് }
  • പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്നത് :കുഞ്ഞിമംഗലം 
  • പറശ്ശിനിക്കടവ് പാമ്പുകളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് വളപട്ടണം നദിയുടെ തീരത്താണ് .
  • മലയാള കലാ ഗ്രാമം എന്ന സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് മയ്യഴിപ്പുഴയുടെ തീരത്താണ് .
  • കണ്ണൂർ ജില്ലയിൽ അറബിക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ തുരത്താണ് ധർമ്മടം 
  • ധർമ്മടം തുരത്തിന്റെ മൂന്നു വശത്തും അഞ്ചരക്കണ്ടി പുഴയാണ് .
  • പ്രശസ്തമായ പയ്യാമ്പലം ബീച്ച് കണ്ണൂരിലാണ് .
  • ഇ കെ നായനാർ , എ കെ ഗോപാലൻ , സുകുമാരൻ അഴീക്കോട് ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കെ ജി മാരാർ , കെ പി ഗോപാലൻ , പാമ്പാർ മാധവൻ , തുടങ്ങിയ പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നത് പയ്യാമ്പലം ബീച്ചിലാണ് .
  • കേരളത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ ബീച്ചാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് {നാല് കിലോമീറ്റർ ദൈർഘ്യം }
  • വളപട്ടണം പുഴയെയും കവ്വായി കായലിനെയും കൂട്ടിയിണക്കുന്നത് മനുഷ്യനിർമ്മിതമായ സുൽത്താൻ തോടാണ് .
  • കുപ്പം പുഴയെയാണ് പഴയങ്ങാടിപ്പുഴ എന്ന് വിളിക്കുന്നത് .
  • വളപട്ടണം – കുപ്പം പുഴകളുടെ അഴിമുഖം അഴീക്കോട് ആണ് സ്ഥിതി ചെയ്യുന്നത് .
  •  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സ്ഥാപക ചെയർമാനായിരുന്ന കണ്ണൂർ സ്വദേശിയാണ് കെപിപി നമ്പ്യാർ .
  • ഗാന്ധിജി ഇടപെട്ട് വധശിക്ഷ റദ്ദു ചെയ്യിപ്പിച്ച കേരളത്തിലെ നേതാവാണ് :കെ പി ആർ ഗോപാലൻ .
  • കേരളത്തിലെ പാരീസ് എന്ന് യൂറോപ്യന്മാർ വിശേഷിപ്പിച്ച പട്ടണം : തലശ്ശേരി .
  • ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരളീയൻ :  തലശ്ശേരിക്കാരനായ മൂർക്കോത്ത് രാമുണ്ണി.
  • കേന്ദ്രസർക്കാരിന്റെ കീഴിൽ ഉണ്ടായിരുന്ന ആറളം വന്യജീവി സങ്കേതം കണ്ണൂരിന്റെ സൈലൻറ് വാലി എന്നറിയപ്പെടുന്നു .
  • 125 ഇനം പക്ഷികളാണ് ആറളം വന്യജീവി സങ്കേതത്തിന്റെ പ്രത്യേകത .
  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യജീവി സങ്കേതമാണ് ആറളം വന്യജീവി സങ്കേതം .
  • ആറളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം :ഇരിട്ടി 
  • കേരളത്തിൽ റിസർവ് വനം ഏറ്റവും കുറവുള്ള ഫോറസ്റ്റ് ഡിവിഷൻ ആണ് ആറളം വനം ഡിവിഷൻ .
  • അഗസ്ത്യവനം സ്പെഷ്യൽ ഡിവിഷൻ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ ആണ് ആറളം .
  • കൊട്ടിയൂർ വന്യജീവി സങ്കേതം കണ്ണൂരിലാണ് സ്ഥിതിചെയ്യുന്നത് .
  • ചീങ്കണ്ണി പുഴ ഒഴുകുന്നത് ആറളം വന്യജീവി സങ്കേതത്തിന് സമീപത്തു കൂടിയാണ് .
  • ജലവൈദ്യുത പദ്ധതിയായ ബാരപോൾ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഐ എൻ കുന്നിലാണ് .
  • ഒരുകാലത്ത് പെരും ചെല്ലൂർ എന്നറിയപ്പെട്ടിരുന്നത് തളിപ്പറമ്പിൽ ആണ് .
  • പഴശ്ശി ഡാം , പൈതൽമല , മാടായിപ്പാറ , കിഴുന്ന ബീച്ച് എന്നിവ കണ്ണൂർ ജില്ലയിലാണ് .
  • പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന ജില്ല :കണ്ണൂർ .
  • വളപട്ടണം പുഴ ,  കുപ്പം പുഴ , മയ്യഴിപ്പുഴ , പെരുവമ്പുഴ , അഞ്ചരക്കണ്ടി പുഴ , തലശ്ശേരിപ്പുഴ , രാമപുരം പുഴ എന്നിവ കണ്ണൂർ ജില്ലയിലെ പ്രധാന നദികളാണ് .
  • പഴശ്ശി അണക്കെട്ടിന്റെ മറ്റൊരു പേരാണ് :കുളൂർ ബാരേജ്.
  • കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയാണ് വളപട്ടണം പുഴ .
  • കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം : കണ്ണൂർ .
  • ഭൗമ സൂചികയിൽ ഇടം നേടിയ കണ്ണൂരിലെ ഉൽപ്പന്നമാണ് പയ്യന്നൂർ പവിത്ര മോതിരം .
  • വടക്കേ മലബാറിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്നത് കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണ് .
  • മൂന്ന്  C കളുടെ നാട് എന്നറിയപ്പെടുന്നത് തലശ്ശേരിയാണ് .{ക്രിക്കറ്റ് ,കേക്ക് ,സർക്കസ്}
  • ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം ആരംഭിച്ചത് തലശ്ശേരിയിലാണ് .
  • കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ്ബ് നിലവിൽ വന്നത് തലശ്ശേരിയിലാണ്.
  • തലശ്ശേരിയുടെ പിതാവ് എന്നറിയപ്പെടുന്നത് എഡ്വേർഡ് ബ്രണ്ണൻ ആണ് .
  • ഇന്ത്യയിൽ ആദ്യമായി സർക്കസ് അരങ്ങേറിയത് തലശ്ശേരിയിലാണ് .
  • കേരളത്തിൽ ആദ്യമായി ബേക്കറി ആരംഭിച്ചതും തലശ്ശേരിയിലാണ് .
  • തലശ്ശേരി കോട്ട നിർമ്മിച്ചത് ബ്രിട്ടീഷുകാരാണ് .
  • കേരളത്തിലെ ആദ്യ സർക്കസ് അക്കാദമി സ്ഥാപിതമായത് ധർമ്മടത്താണ് .
  • സർക്കസിന്റെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് തലശ്ശേരിയാണ് .
  • തലശ്ശേരിയിലാണ് കേരളത്തിലെ ആദ്യ രജിസ്ട്രാർ ഓഫീസ് പ്രവർത്തനം തുടങ്ങിയത് {1964 }.
  • അളകാപുരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല : കണ്ണൂർ 
  • ക്ഷേത്രകല അക്കാദമി മാടായിക്കാവിലാണ് സ്ഥിതിചെയ്യുന്നത് .
  • വിസ്മയ തീം പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല : കണ്ണൂർ 
  • മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി സത്യന്റെ സ്മാരകം സ്ഥാപിതമാകുന്നത് തലശ്ശേരിയിലാണ് .
  • കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി നിലവിൽ വന്നത് ഗവൺമെൻറ് ബ്രണ്ണൻ കോളേജിലാണ് .
  • കേരളത്തിലെ ആദ്യ സെൻട്രൽ ജയിൽ സ്ഥാപിക്കപ്പെടുന്നത് കണ്ണൂരിലാണ് .
  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ അക്ഷയ ബ്രാൻഡ് ജില്ലയായി മാറുന്നത് കണ്ണൂരാണ് .
  • കേരളത്തിലെ ആദ്യ കൈത്തറി ഫാക്ടറി കണ്ണൂരിൽ ജർമൻ ബാസൽ മിഷൻ സ്ഥാപിച്ചു.
  • ആദ്യ മലയാളം – ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയ ജർമ്മൻ പാതിരിയായ ഹെർമൻ ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്ന്  ബംഗ്ലാവ് കണ്ണൂർ ജില്ലയിലാണ് .
  • വടക്കൻ കേരളത്തിലെ ആദ്യ അച്ചുകൂടം ആയി അറിയപ്പെടുന്നത് തലശ്ശേരി മിഷൻ പ്രസ്സ് ആണ് .
  • 1847 – ൽ ഇല്ലിക്കുന്നിൽ ബാസിൽ മിഷൻ സൊസൈറ്റി കേരളത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ പത്രമാണ് രാജ്യസമാചാരം . പശ്ചിമോദയം എന്ന പത്രം പുറത്തിറക്കിയതും ഗുണ്ടർട്ട് ആണ് .
  • കേരളത്തിലെ ആദ്യ പലിശരഹിത സഹകരണ സംഘം ഫലാൽ ഫായിദ കോപ്പറേറ്റീവ് സൊസൈറ്റി ആണ് .
  • കേരളത്തിൽ  ആദ്യമായി റോബോട്ടിക് റെസ്റ്റോറൻറ് പ്രവർത്തനം ആരംഭിച്ച ജില്ല : കണ്ണൂർ .
  • കേരളത്തിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ തദ്ദേശീയ സ്വയംഭരണ സ്ഥാപനമാണ് മട്ടന്നൂർ .
  • ഇന്ത്യയിലെ ആദ്യ നാട്ടുമാവ് പൈതൃക പ്രദേശമാണ് കണ്ണപുരം .
  • കേരളത്തിലെ ആദ്യ ഹൈ സെക്യൂരിറ്റി ജയിൽ സ്ഥാപിച്ചത് വിയ്യൂരിലാണ് .
  • ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് തിരുവങ്ങാട് ശ്രീരാമ ക്ഷേത്രമാണ് .
  • കേരളത്തിൽ ദിവസവും തെയ്യം കെട്ടി ആടാറുള്ള ഏക ക്ഷേത്രമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ,കൊട്ടിയൂർ ശിവക്ഷേത്രം , പ്രശസ്ത മുസ്ലിം പള്ളിയായ മാടായിപ്പള്ളി എന്നിവ ജില്ലയിലെ പ്രധാന ആരാധനാലയങ്ങളാണ് .
  • തെയ്യം എന്ന കലാരൂപം കളിയാട്ടം എന്ന പേരിലും അറിയപ്പെടുന്നു.
  • കേരളത്തിലെ ഏറ്റവും വലിയ നാഗരൂ കാവുകളിൽ ഒന്ന് അയാ തെയ്യോട്ടുകാവ് കണ്ണൂർ ജില്ലയിലാണ് .
  • കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം കണ്ണൂർ ജില്ലയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു .
  • തടവുകാരുടെ നേതൃത്വത്തിൽ ബ്യൂട്ടിപാർലർ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജയിലിൽ കണ്ണൂർ സെൻട്രൽ ജയിലാണ് .
  • ഇന്ത്യയിൽ ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ കലാ ഗ്രാമം സ്ഥാപിതമായത് കണ്ണൂരാണ് .
  • രണ്ടുതവണ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് കണ്ണൂരിലെ മാങ്ങാട്ടിടമാണ് .
  • ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത് ആണ് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി {1966 ഓഗസ്റ്റ് 17ന് }
  • ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കപ്പെട്ട പഞ്ചായത്തും കല്യാശ്ശേരിയാണ് .
  • മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെ ജന്മസ്ഥലമാണ് കല്ല്യാശേരി .
  • അക്ഷര കേരളം പദ്ധതിയിലൂടെ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത് കണ്ണൂരിലെ കരിവെള്ളൂർ ആണ് .
  • ഇന്ത്യയിലെ ആദ്യ ഈസാക്ഷരത പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം ആണ് .
  • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത് ആണ് മയ്യിൽ .
  • ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്നു മാഹി 1954 നവംബർ 1-നാണ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത് .
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹിയുടെ മൂന്നു വശവും കണ്ണൂർ ജില്ലയും . ഒരുവശം കോഴിക്കോട് അതിർത്തി തീർക്കുന്നു .
  • 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാഹി ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയും . ഇന്ത്യയിലെ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ലയും ആണ് {1184 :1000 }.
  • ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്നു മാഹിയെയും , ബ്രിട്ടീഷ് അധിനിവേശ പ്രദേശമായിരുന്ന തലശ്ശേരിയെയും വേർതിരിക്കുന്നതിനാൽ മയ്യഴിപ്പുഴയെ ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കുന്നു . വയനാടൻ കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത് .
  • മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കൃതിയെഴുതിയ എം മുകുന്ദനാണ് മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് .
  • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ഐ കെ കുമാരൻ മാസ്റ്ററാണ് .
  • മാഹി വിമോചന സമര നേതാവും കവിയും പത്രപ്രവർത്തകനും ആയിരുന്ന മംഗലാട്ട് രാഘവൻ 2001ൽ അന്തരിച്ചു .

കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ 

മുഴപ്പിലങ്ങാട് ബീച്ച് 

മീൻകുന്ന് ബീച്ച് 

മലയാള കലാഗ്രാമം 

ആറളം വന്യജീവി സങ്കേതം 

അറയ്ക്കൽ മ്യൂസിയം 

സെൻറ് ആൻഞ്ചലോ കോട്ട 

പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് 

പുരളിമല 

ഏഴിമല 

പഴശ്ശി ഡാം 

പൈതൽമല 

ഗുണ്ടർട്ട് ബംഗ്ലാവ് 

മാടായിപ്പാറ 

കണ്ണൂർ  ജില്ലയിലെ പ്രശസ്ത വ്യക്തികൾ 

കെ കരുണാകരൻ {കേരള മുൻ മുഖ്യമന്ത്രി }

ഇ കെ നായനാർ {കേരള മുൻ മുഖ്യമന്ത്രി}

സി കെ ലക്ഷ്മണൻ { ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി }

പഴശ്ശിരാജ {കേരള സിംഹം എന്നറിയപ്പെടുന്നു }

കൗമുദി ടീച്ചർ { സാമൂഹിക പ്രവർത്തക }

ടിൻറു ലുക്ക {അറ്റ്ലറ്റ് }

എ കെ ഗോപാലൻ {രാഷ്ട്രീയ നേതാവ്}

പിണറായി വിജയൻ {നിലവിലെ കേരള മുഖ്യമന്ത്രി }

 ഒ  ചന്തുമേനോൻ {നോവലിസ്റ്റ് }

സുകുമാർ അഴീക്കോട് { സാഹിത്യകാരൻ }

ജിമ്മി ജോർജ് { വോളിബോൾ താരം }

എം.ഡി വത്സമ്മ {അറ്റ്ലറ്റ് }

കല്ലേൽ പൊക്കുടൻ { പരിസ്ഥി പ്രവർത്തകൻ }

മട്ടന്നൂർ ശങ്കരൻ കുട്ടി { തായമ്പക വിദ്വാൻ }

എം ആർ നായർ { സാഹിത്യകാരൻ }

കീലേരി കുഞ്ഞിക്കണ്ണൻ { കേരള സർക്കസിന്റെ പിതാവ് }

കണ്ണൂർ ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ 

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം 

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം 

കൊട്ടിയൂർ മഹാദേവ ക്ഷേത്രം 

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം 

തൃച്ചംബരം ക്ഷേത്രം 

മാടായി  മോസ്ക്  

ആണ്ടല്ലൂർ കാവ് 

കണ്ണൂർ ജില്ലയിലെ സ്ഥാപനങ്ങളും അവയുടെ ആസ്ഥാനങ്ങളും 

സെൻട്രൽ സ്റ്റേറ്റ് ഫാം :ആറളം 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി :കണ്ണൂർ 

കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ : കണ്ണൂർകണ്ണൂർ 

കേരള ഫോക്ലോർ അക്കാദമി :കണ്ണൂർ 

കുരുമുളക് ഗവേഷണ കേന്ദ്രം :പന്നിയൂർ 

കണ്ണൂർ യൂണിവേഴ്സിറ്റി :താവക്കര 

കേരള ദിനേശ് ബീഡി :കണ്ണൂർ 

മലബാർ കാൻസർ സെൻറ :കണ്ണൂർ