Kasargod District

0
4127
Kasargod District

Kasargod District

Kasargod is a district located in the southwestern state of Kerala, India. It is the northernmost district of Kerala and shares its borders with the state of Karnataka to the north and the Arabian Sea to the west. The administrative headquarters of the district is Kasaragod town.

Geographically, Kasargod is known for its beautiful coastal stretches, backwaters, and hills. The district has several rivers, including the Chandragiri and the Payaswini, which add to its natural beauty. The district’s coastal areas are marked by sandy beaches, while the eastern region is characterized by lush green landscapes and agricultural fields.

  • കാസർകോട് ജില്ല സ്ഥാപിതമായ വർഷം : 1984 മെയ് 24 

    ജനസാന്ദ്രത  : 654 /ചതുരശ്ര കിലോമീറ്റർ 

    സ്ത്രീപുരുഷ അനുപാതം : 1079/1000

    കാസർകോട് ജില്ലയിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം : 3

    കാസർകോട് ജില്ലയിലെ താലൂക്കുകളുടെ എണ്ണം : 4

    കാസർകോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം : 6

    കാസർകോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം : 38

    കാസർകോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :5

    കാസർകോട് ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം :1 

    കേരളത്തിലെ ഏറ്റവും ഒടുവിൽ രൂപീകൃതമായ ജില്ല : കാസർഗോഡ് 

    കേരളത്തിൽ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല : കാസർഗോഡ് 

    കേരള സംസ്ഥാനം രൂപീകരണം നടക്കുന്നത് വരെ കാസർഗോഡ് താലൂക്ക് ഏത് ജില്ലയിലായിരുന്നു : ദക്ഷിണ കാനറ 

    ചരിത്ര രേഖകളിൽ “ഹെർക്വില” എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം : കാസർഗോഡ് 

    കേരളത്തിലെ കൂർഗ് എന്നറിയപ്പെടുന്ന കാസർഗോഡിലെ പ്രദേശം : മാലോം 

    ദൈവങ്ങളുടെ നാട് , നദികളുടെ നാട് , എന്നിങ്ങനെ അറിയപ്പെടുന്നത് :കാസർഗോഡ് 

    കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം : നീലേശ്വരം 

    കേരളത്തിൻറെ വടക്കേ അറ്റത്തെ ലോകസഭാ മണ്ഡലം : കാസർഗോഡ് 

    കേരളത്തിലെ വടക്കേ അറ്റത്തെ അസംബ്ലി മണ്ഡലം : മഞ്ചേശ്വരം 

    കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം : തലപ്പാടി 

    കേരളത്തിലെ ഏറ്റവും വടക്കേറ്റത്തുള്ള താലൂക്ക് : മഞ്ചേശ്വരം 

    കേരളത്തിൽ  ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല : കാസർഗോഡ് 

    സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന പ്രദേശം : കാസർഗോഡ് 

    ബ്യാരി ഭാഷ ഉപയോഗിക്കുന്ന ജില്ല : കാസർഗോഡ് 

    തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല : കാസർഗോഡ് 

    തുളു അക്കാദമിയുടെ ആസ്ഥാനം : മഞ്ചേശ്വരം 

    അടയ്ക്ക ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല : കാസർഗോഡ് 

    കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല : കാസർഗോഡ് 

    കാസർകോട് ജില്ലയിലെ പ്രധാന കലാരൂപം : യക്ഷഗാനം 

    രക്ഷകാലത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത് : പാർത്ഥിസുബ്ബൻ 

    കയ്യൂർ സമരം നടന്ന ജില്ല : കാസർഗോഡ്  {1941 }

    തോൽ വിറക്  സമരം നടന്ന ജില്ല : കാസർഗോഡ്  {ചിമേനി എസ്റ്റേറ്റ് 1946 }

    കേരളത്തിലെ ഏറ്റവും വലിയ കോട്ട : ബേക്കൽ കോട്ട {കാസർഗോഡ് }

    സുരങ്ക കിണറുകൾ സ്ഥിതി ചെയ്യുന്ന ജില്ല : കാസർഗോഡ് 

    കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല : കാസർഗോഡ് 

    കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല : കാസർഗോഡ് 

    ഇന്ത്യയിലെ ആദ്യ ഫിലമെന്റ് ബൾബ് വിമുക്ത ഗ്രാമപഞ്ചായത്ത് : പീലിക്കോട് {കാസർഗോഡ് }

    കേരളത്തിലെ ആദ്യ ജൈവ ജില്ല : കാസർഗോഡ് 

    കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവ ഗ്രാമപഞ്ചായത്ത് : പനത്തടി 

    വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് : തൃക്കരിപ്പൂർ 

    ടെലി മെഡിസിൻ ആദ്യമായി ആരംഭിച്ചത് : കാസർഗോഡ് 

    കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്  : മടിക്കൈ 

    കേരളത്തിലെ ആദ്യ ചെന്തെങ്ങ് നഗരസഭ : നീലേശ്വരം 

    കേരളത്തിൽ ആദ്യമായി നിർമ്മൽ ഗ്രാം പുരസ്കാരം നേടിയ പഞ്ചായത്ത് : പീലിക്കോട് 

    കേരളത്തിലെ ആദ്യ e-payment  പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്  : മഞ്ചേശ്വരം 

    കേരളത്തിലെ ആദ്യത്തെ e-psc  ഓഫീസ് : കാസർഗോഡ് 

    കാസർഗോഡ് – കണ്ണൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കായൽ  : കവ്വായി കായൽ

    കവ്വായി കായലിലെ പ്രധാന ദ്വീപ് : വലിയ പറമ്പ

    കർണാടക ഗൃഹനിർമ്മാണ ശൈലിയോട് സാമ്യമുള്ള മായിപ്പാടി കൊട്ടാരം സ്ഥിതിചെയ്യുന്നത് : കാസർഗോഡ് 

    കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത് : ചീമേനി 

    ചീമേനി തെർമൽ പവർ പ്ലാൻറ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് കാസർഗോഡ് ജില്ലയിലാണ് .

    ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന തോടകാചാര്യൻ മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മഠം : എടനീർ മഠം 

    ചാലൂക്യ  രാജാവായ കീർത്തി വർമ്മൻ രണ്ടാമന്റെ ശിലാശാസനം ഏത് ക്ഷേത്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത് : അടൂർ മഹാലിംഗേശ്വര ക്ഷേത്രം 

    കേരളത്തിലെ ഏക തടാക ക്ഷേത്രം : അനന്തപുരം ക്ഷേത്രം {കാസർഗോഡ് }

    അനന്തപുരം ക്ഷേത്രത്തിലെ ആരാധനാമൂർത്തി : മഹാവിഷ്ണു 

    ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനമായ കണക്കാക്കപ്പെടുന്ന ക്ഷേത്രം : അനന്തപുരം ക്ഷേത്രം 

    അനന്തപുരം ക്ഷേത്രത്തിൻറെ സംരക്ഷകനായി കരുതപ്പെടുന്ന തടാകത്തിൽ കാണപ്പെട്ടിരുന്ന മുതല :ബാബിയ 

    ലോകത്തിലെ ഒരേയൊരു സസ്യഭുക്കായ മുതലയായി കാണപ്പെടുന്നത് : ബാബിയ

    കാസർകോട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള പള്ളി : ബേലപ്പള്ളി 

    { മാലിക് ദിനാർ പള്ളി , മധൂർ ക്ഷേത്രം , ബേലപ്പള്ളി , മല്ലികാർജുന ക്ഷേത്രം എന്നിവ കാസർഗോഡ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളാണ് }

    മല്ലികാർജുന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ : ശിവൻ 

    കേരളത്തിൽ സ്വാപ്പ് ഷോപ്പ് നിലവിൽ വന്ന ജില്ല : കാസർഗോഡ് {നീലേശ്വരം }

    {ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന വീട്ടുപകരണങ്ങൾ വസ്ത്രങ്ങൾ മുതലായവ സ്വാപ്പ് ഷോപ്പ്ലൂടെ ആവശ്യമുള്ളവർക്ക് കൈമാറി പുനരുപയോഗ സാധ്യത കണ്ടെത്തുകയാണല്ലോ ലക്ഷ്യം }

    തുളു ജനവിഭാഗത്തിന്റെ കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ വികസനം ലഭ്യമാക്കി നിലവിൽ വരുന്ന സ്ഥാപനം : തുളു ഭവൻ {മഞ്ചേശ്വരം }

    പ്രഭാത ഭക്ഷണം കഴിക്കാൻ സാഹചര്യമില്ലാതെ സ്കൂളിൽ എത്തുന്ന കുട്ടികളെ കണ്ടെത്തി ആഹാരം നൽകുന്നതിനായി “മധുര പ്രഭാതം” പദ്ധതി ആരംഭിച്ച ജില്ല : കാസർഗോഡ് 

    ഹരിതകേരള മിഷന്റെ ഭാഗമായി ഉപയോഗശൂന്യമായ പേനകൾ സ്വീകരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന പെൻഫ്രണ്ട് പദ്ധതി ആരംഭിച്ച ജില്ല : കാസർഗോഡ് 

    2019 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത് : കയ്യൂർ പൊതുജനാരോഗ്യ കേന്ദ്രം 

    എൻഡോസൾഫാൻ ദുരിതബാധിതരമായ കാസർകോട്ടെ ഗ്രാമങ്ങൾ : പെട്ര , സ്വർഗ്ഗ 

    എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവൽ : എൻമകജെ 

    എൻമകജെ എഴുതിയത് : അംബിക സുധൻ മാങ്ങാട് 

    എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ : സി . ഡി മായി കമ്മീഷൻ

    എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ : സി അച്യുതൻ കമ്മീഷൻ 

    എൻഡോസൾഫാൻ സമര നായിക : ലീലാകുമാരി അമ്മ 

    എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം : മൂളിയാർ 

    അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം 2019 ന്റെ വേദി : കാസർഗോഡ്  { ജേതാക്കൾ – പാലക്കാട് , രണ്ടാം സ്ഥാനം കോഴിക്കോട് }

    കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം : കാസർഗോഡ്  {പെരിയ }

    കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : കാസർഗോഡ്  

    കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങൾ 

    കാപ്പിൽ ബീച്ച് 

    കരിം ഫോറസ്റ്റ് പാർക്ക് 

    വീരമല കുന്നുകൾ 

    കോട്ടഞ്ചേരി കുന്നുകൾ 

    സ്വാമി നിത്യാനന്ദ ആശ്രമം 

    റാണിപുരം ഹിൽ സ്റ്റേഷൻ 

    മായിപ്പാടി കൊട്ടാരം 

     

    കാസർകോട് ജില്ലയിലെ പ്രശസ്ത വ്യക്തികൾ 

    പി കുഞ്ഞിരാമൻ നായർ {കവി }

    എം ഗോവിന്ദ  പൈ {കന്നട കവി }

    ടി സുബ്രഹ്മണ്യൻ തിരുമ്പ് {കവി ,സാമൂഹിക പരിഷ്കർത്താവ് }

    കാനായി കുഞ്ഞിരാമൻ {ശില്പി}