Kollam District | Districts of Kerala | Keralathile Jillakal PSC Class

0
4523
Kollam District

Kollam District

ആസ്ഥാനം  : കൊല്ലം 

വിസ്തീർണ്ണം : 2491 ചതുരശ്ര കിലോമീറ്റർ

ആകര്‍ഷണങ്ങള്‍ :കൊല്ലം ബീച്ച് , അമൃത പുരി , കൊട്ടാരക്കര ഗണപതി ക്ഷേത്രം , ജടായുപ്പാറ , തെന്മല എക്കോ ടൂറിസം , ശാസ്താംകോട്ട കായല്‍

താലൂക്കുകള്‍ :
 1. കൊല്ലം
 2. കരുനാഗപ്പള്ളി
 3. കൊട്ടാരക്കര
 4. പത്തനാപുരം
 5. കുന്നത്തൂർ
ധാതു നിക്ഷേപങ്ങൾ
 • കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ
 • ചുണ്ണാമ്പ് കല്ല്
 • ചീനക്കളിമണ്ണ്
 • ഇൽമനൈറ്റ്
 • മൊണൊസൈറ്റ്
 • റൂട്ടൈൽ
 • സിർക്കോൺ
 • ഗ്രാഫൈറ്റ്
 • ബൊക്സൈറ്റ്
 • മൈക്ക എന്നിവയാണ്.
 • കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്.

കൊല്ലത്തെ കുറിച്ച് :

 • “ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം.
 • ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത.
 • ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല).
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല.
 • ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ).
 • ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം.
 • ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല.
 • ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി).
 • ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം.
 • ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ).
 • ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ).
 • കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം).
 • കേരളത്തിൽ ആദ്യമായി ജെല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ).
 • കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ).
 • കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ).
 • കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ).
 • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട ).
 • കേരളത്തിലെ ഏറ്റവും പ്രദാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര ).
 • കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്.
 • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ).
 • കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി )
 • തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ).
 • തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട).
 • കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം.
 • കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല.
 • കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ.
 • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ.
 • കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം.
 • തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം.
 • പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല.
 • കഥകളിയുടെ ജന്മസ്ഥലം.(കൊട്ടാരക്കര)
 • മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം.
 • കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ്.
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്.
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ
 • തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല
                      കൊല്ലം
 • കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി

സാപിർ ഈസോ 

 • തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല

കൊല്ലം 

 • ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

  കൊല്ലം 

 • നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ്

നോർവേ 

 • ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം

  ഫ്രാൻസ് 

 • കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം

ആര്യങ്കാവ് ചുരം 

 • ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം

  ചിതറ (ഉപജ്ഞാതാവ് :എം എൻ ഗോവിന്ദൻ നായർ)

 • ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം
                      കൊല്ലം 
 • ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല
                      കണ്ണൂർ 
 • നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്
                      സേതുലക്ഷ്മി ഭായ് 
 • മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത്
                      വള്ളിക്കാവ്, കൊല്ലം 
 • കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
                      കുണ്ടറ, കൊല്ലം 
 • കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി
                      കല്ലട 
 • ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക്
                      കുന്നത്തൂർ 
 • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി
                      തെന്മല 
 • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക്
                      തെന്മല 
 • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ
                      അഷ്ടമുടി കായൽ 
 • കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത
                      നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം)
 • കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം
                      പുനലൂർ 
 • ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത്
                      പുനലൂർ 
 • കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത്
                      പുനലൂർ 
 • കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം
                      പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി)
 • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ
                      പെരുമൺ കായൽ (1988 ജൂലൈ 9)
 • അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം
                      നീണ്ടകര 
 • കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ
                      ഇൽമനൈറ്റും മോണോസൈറ്റും 
 • ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്
                      ചടയമംഗലം, കൊല്ലം 
 • ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത്
                      ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ)
 • ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ
                      സുരേഷ് ഗോപി 
 • കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത്
                      അഷ്ടമുടി-പുന്നമട 
 • കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം
                      പാലരുവി 
 • ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
                      ചെന്തുരുണി 
 • തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ്
                      ചെന്തുരുണി 
 • കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
                      മലനട (കൊല്ലം)
 • കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം
                      തിരുവല്ലം (തിരുവനന്തപുരം)
 • കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം
                      പുൽപ്പള്ളി (വയനാട്)
 • കേരളത്തിലെ ഏക സൂര്യ ക്ഷേത്രം
                      ആദിത്യപുരം (കോട്ടയം)
 • കേരളത്തിലെ ഏക തടാക ക്ഷേത്രം
                      അനന്തപുരം ക്ഷേത്രം (കാസർഗോഡ്)
 • ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം