Languages & Branches of Knowledge

0
709
ഭാഷയും വിജ്ഞാനശാഖകളും

Languages & Branches of Knowledge

ഭാഷയും വിജ്ഞാനശാഖകളും

1. സെഫോളജി എന്തുമായി ബന്ധപ്പെട്ട പഠനമാണ്
ഇലക്ഷന്‍

2. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോണ്ടളജി

3. കൊങ്കണി ഏത് ഭാഷാഗോത്രത്തിലെ ഭാഷയാണ്
ഇന്തോ ആര്യന്‍

4. ഗുപ്തരാജസദസ്സിലെ ഭാഷ
സംസ്കൃതം

5. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷ
തെലുങ്ക്

6. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം
ജമ്മുകാശ്മീര്‍

7. ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി
അഫ്ഗാനിസ്താന്‍

8. ടാക്കോഫോബിയ എന്തിനോടുള്ള ഭയമാണ്
വേഗം

9. ഇന്ത്യന്‍ കറന്‍സിയില്‍ എത്ര ഭാഷയില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു.
 17

10. നാഗാലാന്‍ഡിലെ ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്

11. ഒറിയ ഭാഷ ഏത് ഭാഷാഗോത്രത്തില്‍പ്പെടുന്നു
ഇന്തോ ആര്യന്‍

12. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പേടുന്ന രാജ്യം
പപ്പുവ ന്യൂഗിനി

13. ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം
 5

14. ആയോധന കലകളുടെ മാതാവ്
 കളരിപ്പയറ്റ്

15. അനലിറ്റിക്കല്‍ ജ്യോമട്രിയുടെ പിതാവ്
റെനെ ദക്കാര്‍ത്തെ

16. മുഗള്‍ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
പേര്‍ഷ്യന്‍

17. ശാസ്ത്രീയമായി മുയല്‍ വളര്‍ത്തുന്ന രീതിക്കുപറയുന്ന പേര്
കൂണികള്‍ച്ചര്‍

18. പുരാവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ആര്‍ക്കിയോളജി

19. അപകര്‍ഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്
 ആല്‍ഫ്രഡ് ആഡ്ലര്‍

20. ആധുനിക സോഷ്യോളജിയുടെ പിതാവ്
മാക്സ് വെബര്‍

21. അഞ്ചുഭാഷകളില്‍ വരികളുള്ള ദേശീയഗാനമുള്ള രാജ്യം
ദക്ഷിണാഫ്രിക്ക

22. ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ഓട്ടോളജി

23. ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ ഫലമായി രൂപം കൊണ്ട ഭാഷ
ഉര്‍ദു

24. ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകള്‍
6

25. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
ഒഫ്താല്‍മോളജി

26. ഭാരതീയ ഭാഷകളില്‍ ആദ്യമായി മഹാകാവ്യം രൂപംകൊണ്ടഭാഷ
സംസ്കൃതം

27. നദികളെക്കുറിച്ചുള്ള പഠനം
പോട്ടമോളജി

28. പര്‍വതങ്ങളെക്കുറിച്ചുള്ള പഠനം
ഓറോളജി

29. സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്
ഫ്രെഡറിക് ടെയ്ലര്‍

30. ആര്‍ക്കിയോളജിയുടെ പിതാവ്
 തോമസ് ജെഫേഴ്സണ്‍

31. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം
അരുണാചല്‍ പ്രദേശ്

32. ഇന്ത്യയില്‍ ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന കേന്ദ്രഭരണപ്രദേശം
പുതുച്ചേരി

33. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തില്‍
ഹോര്‍ത്തൂസ് മലബാറിക്കസ്

34. മഹാവീരന്‍ ജൈനമത ധര്‍മോപദേശം നടത്താന്‍ ഉപയോഗിച്ചിരുന്ന ഭാഷ
പ്രാകൃതം

35. ഏതു ഭാഷയിലെ പദമാണ് ഹേബിയസ് കോര്‍പ്പസ്
ലാറ്റിന്‍

36. ക്വിസ് എന്ന പദത്തിന്‍റെ ഉപജ്ഞാതാവ്
ജിം ഡെയ്ലി(അയര്‍ലന്‍ഡ്)

37. സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്
ഫ്രെഡറിക് ടെയ്ലര്‍

38. ഏതു ഭാഷയാണ് ക്യാമ്പ് ലാംഗ്വേജ് എന്നറിയപ്പെടുന്നത്
ഉര്‍ദു

39. ഗുഹകളെക്കുറിച്ചുള്ള പഠനം
സ്പീലിയോളജി

40. സൂര്യനെക്കുറിച്ചുള്ള പഠനം
ഹീലിയോളജി

41. കര്‍ണാടകത്തിലെ സംസ്കൃത ഗ്രാമം
മാട്ടൂര്‍

42. ഏതു ഭാഷയിലെ മഹാകവിയായിരുന്നു വിര്‍ജില്‍
ലാറ്റിന്‍

43. ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവ്
ഹിപ്പോക്രാറ്റസ്

44. ഇന്ത്യയില്‍ ക്ലാസിക് ഭാഷാ പദവി ലഭിച്ച രണ്ടാമത്തെ ഭാഷ
സംസ്കൃതം

45. കിന്‍റര്‍ഗാര്‍ട്ടന്‍ ഏതു ഭാഷയിലെ പദമാണ്
ജര്‍മന്‍

46. ശിലകളെ സംബന്ധിച്ച പഠനം
ലിത്തോളജി

47. ഏറ്റവും വലിയ ഭാഷാ ഗോത്രം
ഇന്തോ-യൂറോപ്യന്‍

48. ഭഗവത്ഗീത രചിക്കപ്പെട്ട ഭാഷ
സംസ്കൃതം

49. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ഭാഷ

50. ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) ഉരുത്തിരിഞ്ഞ രാജ്യം
ഇന്ത്യ

51. യൂറോപ്പിന്‍റെ സാംസ്കാരിക ഭാഷ
ഫ്രഞ്ച്

52. ഇന്തോളജി എന്നാല്‍
ഇന്ത്യയെക്കുറിച്ചുള്ള പഠനം

53. ന്യൂറോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
നാഡീവ്യൂഹം

54. ബഹിരാകാശത്ത്   ജീവന്‍റെ  അംശമുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
എക്സോബയോളജി

55. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം
ക്രയോജനിക്സ്

56. ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം
കോളിഫ്ളവര്‍

57. എന്താണ് വീനസ്ട്രോഫിയ
സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം

58. ഭൂകമ്പത്തെക്കുറിച്ച് പഠിക്കുന്നത്
സീസ്മോളജി

59. മണ്ണിനെക്കുറിച്ചുള്ള പഠനം
പെഡോളജി

60. പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് ഉപയോഗത്തിലുള്ളത്
ഹിമാചല്‍ പ്രദേശ്

61. പതാകകളെക്കുറിച്ചുള്ള പഠനം
 വെക്സില്ലോളജി

62. വായിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്
അലെക്സിയ

63. വിജയ നഗര രാജാക്കډാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്ന ഭാഷ
തെലുങ്ക്

64. ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ
തമിഴ്

65. പരന്ത്രീസുഭാഷ എന്നതു കൊണ്ട് ചരിത്രകാരന്‍മാര്‍ ഉദ്ദേശിക്കുന്ന ഭാഷയേത്
ഫ്രഞ്ച്

66. പഴങ്ങളെക്കുറിച്ചുള്ള പഠനം
പോമോളജി

67. എന്തിന്‍റെ പ്രതീകമാണ് ത്രാസ്
നീതി

68. ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗിച്ചത്
 ഏണസ്റ്റ് ഹെക്കല്‍

69. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്
ഗണിതശാസ്ത്രം

70. ക്ളാസിക്കല്‍ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ-ആര്യന്‍ ഭാഷ
 സംസ്കൃതം

71. ഇന്ത്യയുടെ ഏത് അയല്‍ രാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്
 മാലിദ്വീപ്

72. വലത്തുനിന്നും ഇടത്തോട്ട് എഴുതിയിരുന്ന പ്രാചീനഭാരതത്തിലെ ലിപി
ഖരോഷ്ടി

73. അന്ധര്‍ക്കുവേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരന്‍
ലൂയി ബ്രയ്ല്‍

74. മനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്
സിഗ്മണ്ട് ഫ്രോയ്ഡ്

75. കാത്തലിക് എന്ന പദം ഏതു ഭാഷയില്‍ നിന്നാണ് നിഷ്പന്നമായത്
ഗ്രീക്ക്

76. കാഴ്ച ഇല്ലാത്തവര്‍ എഴുതാന്‍ ഉപയോഗിക്കുന്ന ലിപി
ബ്രയ്ല്‍

77. ഏറ്റവും പ്രാചീനമായ മലയാളം ലിപി
വട്ടെഴുത്ത്

78. ഇമ്യുണോളജിയുടെ പിതാവ്
എഡ്വേര്‍ഡ് ജെന്നര്‍

79. ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷ
കംബോഡിയന്‍

80. വാര്‍ധക്യത്തെക്കുറിച്ചുള്ള പഠനമാണ്
ജെറിയാട്രിക്സ്

81. ഓര്‍ത്തോഗ്രഫി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
ശരിയായ ഉച്ചാരണം

82. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ദ്രാവിഡഭാഷ
തെലുങ്ക്

83. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിദേശഭാഷ
 ഇംഗ്ലീഷ്

84. ഏതു ഭാഷയിലെഴുതുന്നവര്‍ക്കാണ് സാഹിത്യ നൊബേല്‍ ഏറ്റവും കൂടുതല്‍
ലഭിച്ചിട്ടുള്ളത്
 ഫ്രഞ്ച്

85. കാനഡയുടെ മാതൃഭാഷ
ഇംഗ്ളീഷ്

86. ശതവാഹന രാജാക്കന്‍മാരുടെ സദസ്സിലെ ഭാഷ
 പ്രാകൃതഭാഷ

87. ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്
മേഘാലയ

88. ലാറ്റിന്‍ ഔദ്യോഗിക ഭാഷയായ ഏകരാജ്യം
വത്തിക്കാന്‍

89. ഖമര്‍ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്.
 കംബോഡിയ

90. ഷാനാമ ഏതു ഭാഷയില്‍ രചിക്കപ്പെട്ടു
പേര്‍ഷ്യന്‍

91. ഏറ്റവും വലിയ പദസമ്പത്തുള്ള ഭാഷ
ഇംഗ്ലീഷ്

92. പഴയകാലത്ത് മാപ്പിള പാട്ടുകള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്ന ഭാഷ
അറബി മലയാളം

93. പാലിയന്‍റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
ഫോസില്‍

94. ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്

95. ഈനാട് ഏതു ഭാഷയിലെ പത്രമാണ്
തെലുങ്ക്

96. അലോപ്പതിയുടെ പിതാവ്
 ഹിപ്പോക്രാറ്റസ്

97. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്
നാണയം

98. ബ്രയ്ല്‍ ലിപിയില്‍ എത്ര കുത്തുകള്‍ ഉപയോഗിച്ചാണ് ആശയവിനിമയം സാധ്യമാക്കുന്നത്.
6

99. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍
ചെമ്മീന്‍

100. കശ്മീരിലെ ഔദ്യോഗികഭാഷ
 ഉറുദു

101. ഏറ്റവും കുറച്ച് വാക്കുകള്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അക്ഷരം
എക്സ്

102. ലക്ഷദ്വീപിലെ പ്രധാനഭാഷ
മലയാളം

103. വീഞ്ഞിനെക്കുറിച്ചുള്ള പഠനം
 ഈനോളജി

104. വന്ദേമാതരം എന്ന പ്രാര്‍ഥനാ ഗാനം രചിച്ചിരിക്കുന്ന ഭാഷ
സംസ്കൃതം

105. ഗുരുമുഖി എന്നറിയപ്പെടുന്ന ലിപി ഏതു ഭാഷയുടേതാണ്
പഞ്ചാബി

106. ഏതു രാജ്യത്തിനാണ് 3 ഭാഷയില്‍ ഔദ്യോഗികനാമമുള്ളത്.
 സ്വിറ്റ്സര്‍ലന്‍ഡ്

107. ആധുനിക പാശ്ചാത്യ ചിന്തയുടെ പിതാവ് എന്നറിയപ്പെടുന്നത്.
 റെനെ ദെക്കാര്‍ത്തെ

108. അസലാമു അലൈക്കും ഏതു ഭാഷയിലെ അഭിവാദ്യമാണ്
ഉര്‍ദു

109. തര്‍ക്കശാസ്ത്രത്തിന്‍റെ പിതാവ്
 അരിസ്റ്റോട്ടില്‍

110. രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്
എഡ്വേര്‍ഡ് ജന്നര്‍

111. ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം
 24

112. കോത്താരി കമ്മീഷന്‍റെ ത്രിഭാഷാ പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭാഷകള്‍
ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ

113. ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ
 ലാറ്റിന്‍

114. ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ
ഉര്‍ദു

115. സുനാമി ഏതു ഭാഷയിലെ വാക്കാണ്
ജപ്പാനീസ്

116. ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ
 ലാറ്റിന്‍

117. സ്പാനിഷ് ഔദ്യോഗിക ഭാഷയല്ലാത്ത ഒരേയൊരു മധ്യ അമേരിക്കന്‍ രാജ്യം
ബെലിസ്

118. ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
രോമം

119. ഹീബ്രു ഔദ്യോഗിക ഭാഷയായുള്ള രാജ്യം
ഇസ്രയേല്‍

120. ചന്ദ്രനെക്കുറിച്ചുള്ള പഠനം
സെലനോളജി

121. ജന്തുക്കളുടെയും സസ്യങ്ങളുടെയും രൂപത്തെക്കുറിച്ചുള്ള പഠനം
 മോര്‍ഫോളജി

122. റോമന്‍ അക്കങ്ങള്‍ എഴുതാന്‍ എത്ര പ്രതീകങ്ങള്‍ ഉപയോഗിക്കുന്നു.
 7

123. ലോക റെക്കോഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം
ഗിന്നസ് ബുക്ക്

124. ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട വിശുദ്ധ ഗ്രന്ഥം
ബൈബിള്‍

125. തുളു ഉള്‍പ്പെടുന്ന ഭാഷാഗോത്രം
ദ്രാവിഡ ഭാഷാഗോത്രം

126. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ
 തെലുങ്ക്

127. സംഘകാലകൃതികള്‍ രചിക്കപ്പെട്ട ഭാഷ
തമിഴ്

128. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യം
ബ്രസീല്‍

129. പത്രം പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ
ബംഗാളി

130. കച്ചി ഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
 ഗുജറാത്ത്